ചേർത്തല: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി ചർച്ച നടത്തി. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സന്ദർശനം. ശബരിമലയിലെ സ്ത്രി പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി രണ്ട് ദിവസത്തിനുള്ളിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുന്നമെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ജനങ്ങളിൽ വേരോട്ടമുള്ള സാമൂദായിക നേതാക്കളെ ഉൾപ്പെടെ സന്ദർശിച്ച് അവരുടെ പിന്തുണ സമാഹരിച്ചു വരുകയാണ്. ദളിത് പ്രവർത്തകരെ ഉൾപ്പെടെ ഇതിനകം കണ്ടു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രിംകോടതി വിധി മാനിക്കുന്നുവെന്നും അതോടൊപ്പം വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കപ്പെടണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 10നും 60 നും ഇടയിലുള്ള കേരളത്തിലെ ഒരു സ്ത്രിയും ശബരിമലയിൽ പോകുമെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. ബിജെപി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പി.എസ് ശ്രീധരൻപിള്ള ആദ്യമായാണ് കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലെത്തുന്നത്.
Read MoreCategory: Alappuzha
മഹാപ്രളയത്തിന്റെ ബാക്കിപത്രമായ കോഴഞ്ചേരിയിലെ മാലിന്യക്കൂമ്പാരം നീക്കാൻ നടപടികൾ വൈകുന്നു
കോഴഞ്ചേരി: മഹാപ്രളയത്തിന്റെ ബാക്കിപത്രമായി കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നിക്ഷേപിച്ച മാലിന്യങ്ങൾ നീക്കാൻ കാലതാമസം. പ്രളയബാധിത മേഖലകളിൽ നിന്നു ശേഖരിച്ച മാലിന്യങ്ങളാണ് പഞ്ചായത്ത് സ്റ്റേഡിയത്തിൽ തള്ളിയത്. പ്രളയത്തിനുശേഷം ശേഖരിച്ച മാലിന്യങ്ങൾ ദിവസങ്ങളായി ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്. സൂപ്പർ ഡന്പിംഗ് യാർഡെന്ന പേരിലാണ് പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് മാലിന്യങ്ങൾ തള്ളിയത്. ഇവ ഇവിടെനിന്നും തരംതിരിച്ചു നീക്കാനായിരുന്നു തീരുമാനം. എന്നാൽ തരംതിരിക്കൽ പ്രക്രിയ വൈകുകയാണ്.കോഴഞ്ചേരി കൂടാതെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തോടു ചേർന്ന ഭാഗത്താണ് മാലിന്യങ്ങൾ ശേഖരിച്ചത്. തിരുവല്ലയിൽ തരംതിരിക്കൽ പ്രക്രിയ നടക്കുന്പോഴും കോഴഞ്ചേരിയിൽ ആരംഭിച്ചിരുന്നില്ല. ജൈവ, അജൈവ മാലിന്യങ്ങളുടെ തരംതിരിക്കൽ മുതൽ പുനഃചംക്രമണ സാധ്യതയുള്ളവ വേർതിരിക്കുന്നതും ഡന്പിംഗ് യാർഡുകളിൽ നടത്തണം. ശുചിത്വ മിഷൻ, ക്ലീൻ കേരള കന്പനി എന്നിവയുടെ ചുമതലയിൽ ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച് ഏറ്റെടുക്കേണ്ടത് ക്രിസ് ഗ്ലോബൽ ഏജൻസിയാണ്. 1800 ടണ് മാലിന്യമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിച്ചത്. ഇവ തരംതിരിച്ചു…
Read Moreനട്ടെല്ലുള്ള ജീവികളിൽ ഏറ്റവും വിഷമുള്ളവ! ആലപ്പുഴ ബീച്ചിൽ വിഷമുള്ള പഫർ ഫിഷുകൾ കരയ്ക്കടിഞ്ഞു
ആലപ്പുഴ: നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും വിഷമുള്ളവയുടെ കൂട്ടത്തിൽ ശാസ്ത്രജ്ഞർ ഉൾപ്പെടുത്തിയിരിക്കുന്ന പഫർ ഫിഷുകൾ ആലപ്പുഴ ബീച്ചിൽ ഇന്നലെ കരയ്ക്കടിഞ്ഞു. പല ഇനം മത്സ്യങ്ങൾ ചത്തടിഞ്ഞതിനൊപ്പമാണ് ഇവയും ചത്തു കരയ്ക്കടിഞ്ഞത്. കടലിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നതിന്റെ സൂചനയാണെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. 120 ലധികം വ്യത്യസ്ത വിഭാഗങ്ങളാണ് പഫർ ഫിഷുകളുടെ ഇടയിലുള്ളത്. ഇവയിൽ ശരീരത്തിനു ചുറ്റും മുള്ളുകളുള്ള പഫർഫിഷുകളാണ് ഇന്നലെ കരയ്ക്കടിഞ്ഞത്. കടലിലും അഴിമുഖങ്ങളിലും കണ്ടുവരുന്നവയാണ് ഇവ. സയനൈഡിനെക്കാൾ ശക്തമായ ടെട്രോഡോടോക്സിൻ വി ഷം ഇവയുടെ ശരീരത്തിലുണ്ട്. ഇവയുടെ കരളും മറ്റു ചില ആന്തരാവയവങ്ങളും ചിലപ്പോൾ തൊലിയും മറ്റു മിക്ക ജന്തുക്കൾക്കും മാരകവിഷമാണ്. എങ്കിലും ഇവയുടെ ചില ഉപവിഭാഗങ്ങളുടെ മാംസം പരിമിതമായ അളവിൽ ഉപയോഗിച്ചുകൊണ്ടു ചൈന, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ പ്രത്യേകം പരിശീലനം നേടിയ പാചകക്കാർ സ്വാദേറിയ ഭക്ഷണവും ഒരുക്കാറുണ്ട്. ജപ്പാനിൽ ഈ മത്സ്യം പാചകം ചെയ്യണമെങ്കിൽ ലൈസൻസ് വേണം.…
Read Moreവൻശബ്ദത്തോടെ ഭിത്തി പൊട്ടിപ്പിളർന്നു; ബീവറേജസ് ഒൗട്ട് ലെറ്റിൽ മദ്യം വാങ്ങാൻ ക്യൂ നിന്നവർ ഓടി രക്ഷപ്പെട്ടു
ആലപ്പുഴ: ബീവറേജസ് ഒൗട്ട് ലെറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിൻറെ ഭിത്തി വൻ ശബ്ദത്തോടെ പൊട്ടിപ്പിളർന്നു. മദ്യം വാങ്ങാനെത്തിയവർ ഓടി രക്ഷപ്പെട്ടു. ചുങ്കത്ത് ബിവറേജസ് ഒൗട്ട്ലെറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പ്രീമിയം കൗണ്ടറിനു സമീപമാണ് ഭിത്തി പൊട്ടിമാറിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. കെട്ടിടത്തിൻറെ വടക്കു ഭാഗത്തെ ഭിത്തിയുടെ മുകൾ ഭാഗത്തെ തേപ്പടക്കമാണ് വിണ്ടു കീറിയത്. വനിത ജീവനക്കാരിയായിരുന്നു ഈ സമയം കൗണ്ടറിലുണ്ടായിരുന്നത്.ഭിത്തി അപകടകരമായ സാഹചര്യത്തിൽ പൊട്ടിയതോടെ കൗണ്ടറിന്റെ പ്രവർത്തനം താല്കാലികമായി അടച്ചു. പ്രീമിയമടക്കം മൂന്നു കൗണ്ടറുകളാണ് ഒൗട്ട് ലെറ്റിലുള്ളത്. 2017ലാണ് 20 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിലേക്കു ഇരുന്പുപാലത്തിനു സമീപം പ്രവർത്തിച്ചിരിന്ന ഒൗട്ടലെറ്റ് മാറ്റി സ്ഥാപിച്ചത്.ദിവസം 18 ലക്ഷത്തോളം വിറ്റുവരവുള്ള ഒൗട്ട് ലെറ്റിൽ വനിത ജീവനക്കാരടക്കം ഒന്പതു ജീവനക്കാരാനുള്ളത്. കഴിഞ്ഞ വെള്ളപ്പൊക്കക്കാലത്ത് അഞ്ചു ദിവസം ഒൗട്ട് ലെറ്റിൽ മൂന്നടിയോളം വെള്ളം കയറിയതോടെ കെട്ടിടത്തിനു ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ബീവറേജസ് കോർപറേഷൻ ഒൗട്ട് ലെറ്റിനായി…
Read Moreമനുഷ്യ ജീവന് ഭീഷണിയായ ജല അഥോറിറ്റി വാട്ടർടാങ്ക് പൊളിച്ചു നീക്കണമെന്ന് മനുഷ്യാവകാശകമ്മീഷൻ
ആലപ്പുഴ: പട്ടണക്കാട്ട് മൂന്നര സെന്റ് സ്ഥലത്ത് താമസിക്കുന്ന വ്യക്തിയുടെ കുടുംബത്തിന് ഭീഷണിയായ ജല അഥോറിറ്റിയുടെ വാട്ടർ ടാങ്ക് അടിയന്തരമായി പൊളിച്ചു നീക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജല അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർക്കും ആർഡിഒയ്ക്കുമാണ് കമ്മീഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവ് നൽകിയത്. പട്ടണക്കാട് കളത്തിൽ ഹൗസിൽ കെ.കെ. കൃഷ്ണകുമാർ നൽകിയ പരാതിയിലായിരുന്നു നടപടി. വാട്ടർടാങ്ക് ജീർണാവസ്ഥയിലാണെന്ന് പരാതിയിൽ പറയുന്നു. 2015 ഡിസംബർ നാലിന് ആലപ്പുഴ ആർഡിഒ ടാങ്ക് പൊളിച്ചുമാറ്റണമെന്ന് ഉത്തരവ് നൽകിയെങ്കിലും നടപടിയെടുത്തില്ല. പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. പരാതിക്കാരന്റെ വീടിനു സമീപത്തെ പന്പ് ഹൗസും പൊളിച്ചു മാറ്റേണ്ടതാണെന്ന് ജല അഥോറിറ്റി കമ്മീഷനെ അറിയിച്ചു. പന്പ് ഹൗസ് പൊളിക്കാനുള്ള അനുവാദം കിട്ടുന്ന മുറയ്ക്ക് നടപടിയെടുക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ആർഡിഒ കോടതി ഉത്തരവ് അധികൃതർ മാനിച്ചിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മൂന്നുവർഷം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തത് അധികൃതരുടെ…
Read Moreശബരിമല സ്ത്രീപ്രവേശനം: കോൺഗ്രസ് ഭക്തർക്കൊപ്പം; പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പത്തനംതിട്ടയിൽ ഉപവാസസമരം നടത്തുമെന്ന് രമേശ് ചെന്നിത്തല
പന്തളം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഭക്തർക്കൊപ്പമാണ് കോൺഗ്രസെന്ന് പ്രതിപക്ഷേ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ പുനഃപരിശോധന ഹർജി നൽകുന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടാകും. നിലനിൽക്കേണ്ട ദേവസ്വം ബോർഡ് മുഖ്യമന്ത്രിയെ ഭയന്നു സിപിഎം നിലപാടിനൊപ്പമാണെന്ന് പ്രതിപക്ഷേ നേതാവ് പറഞ്ഞു. സിപിഎം നിലപാട് ഭക്തരിൽ അടിച്ചേല്പിക്കാനാണ് സർക്കാരും ദേവസ്വം ബോർഡും ശ്രമിക്കുന്നത്. പുനഃപരിശോധന ഹർജി നൽകാമെന്ന നിലപാടിൽ നിന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പിൻമാറിയത് മുഖ്യമന്ത്രി കണ്ണുരുട്ടിയതോടെയാണ്. സിപിഎമ്മിനും ആർഎസ്എസിനും വിഷയത്തിൽ ഒരേ നിലപാടാണെന്നും ചെന്നിത്തല പറഞ്ഞു. ഏക സിവിൽ കോഡ് എന്ന ആർ എസ്എസ് നിലപാടാണ് ഫലത്തിൽ സിപിഎമ്മിനെന്നും അദ്ദേഹം പറഞ്ഞു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെക്കൂടി ഉൾപ്പെടുത്തി കോൺഗ്രസ് നേതാക്കൾ ഇന്നു രാവിലെ 11നു പ്രത്യേക യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. കൊച്ചി, മലബാർ ദേവസ്വം ബോർഡ് മുൻ പ്രതിനിധികളും പങ്കെടുക്കും. കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ,…
Read Moreകുറിയന്നൂരിൽ പുലിയ്ക്ക് വച്ച കെണിയിൽ കാട്ടുപൂച്ച കുടുങ്ങി; റാന്നിയിൽ വനംവകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിക്കും
റാന്നി: പുലിയുടേതെന്നു സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയ റാന്നിയിലെ വിവിധ പ്രദേശങ്ങളിൽ പകലും രാത്രിയും ഭീതിയോടെ ജനം. കാട്ടുപൂച്ചയോ പുലിയോ എന്ന തറപ്പിച്ചു പറയാൻ വനം വകുപ്പിനും കഴിയുന്നില്ല. എന്നാൽ ജനത്തിന്റെ ഭീതിയകറ്റാൻ വനംവകുപ്പ് ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണ കാമറകൾ സ്ഥാപിക്കും. തേക്കടിയിൽ നിന്നും കൊണ്ടുവരുന്ന പ്രത്യേകതരം സിസിടിവി കാമറകൾ വനത്തിനുള്ളിൽ വന്യജീവികളെ നിരീക്ഷിക്കുന്നതിനുള്ളവയാണ്. ആദ്യഘട്ടമായി പുലിയോടു സാദൃശ്യമായ ജീവിയെ കണ്ടതായി പറയുന്ന ഐത്തല ഭാഗത്തും മുണ്ടപ്പുഴയിലുമായിരിക്കും കാമറകൾ സ്ഥാപിക്കുക. ഈ പ്രദേശങ്ങളിലാണ് സംശയകരമായ സാഹചര്യത്തിൽ പുലിയോടു സാദൃശ്യമുള്ള ജീവിയെ നാട്ടുകാരിൽ ചിലർ കണ്ടതും മണ്ണിൽ നദീതിരത്തും വരെ അതിന്റെ കാൽപ്പാടുകൾ കണ്ടെത്തിയതും. തുടർന്ന് കൂടുകൾ സ്ഥാപിച്ചിരുന്നു.ഐത്തല സർവീസ് സ്റ്റേഷൻ ഭാഗം, മുണ്ടപ്പുഴ താലൂക്ക് ആശുപത്രിക്ക് സമീപം, റാന്നി സെന്റ് കോളജിനു സമീപം പൂവത്തുകുന്ന് എന്നിവിടങ്ങളാണ് ജീവിയെ കണ്ടതായി പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും…
Read Moreഡ്യൂട്ടി പരിഷ്കരണം; എംഡി ടോമിൻ തച്ചൻകരിയുടെ നാടായ ചങ്ങനാശേരിയിലും കുട്ടനാട്ടിലും യാത്രാക്ലേശം രൂക്ഷമായി; ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള തർക്കും പതിവ് കാഴ്ചയാകുന്നു
ചങ്ങനാശേരി: പ്രളയംനേരിട്ട് ദുരിതക്കയത്തിലായ കുട്ടനാട്ടുകാർക്ക് കെഎസ്ആർടിസിയുടെ ഇരുട്ടടി. കെഎസ്ആർടിസിയെ മാത്രം ആശ്രയിക്കുന്ന കുട്ടനാട്ടിലേക്കുള്ള യാത്രാക്ലേശം രൂക്ഷമായി. ഈ ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന 65 ഷെഡ്യൂളുകളിൽ 45ഷെഡ്യൂളുകളും കുട്ടനാട്, ആലപ്പുഴ സെക്ടറുകളിലേക്കുള്ളതാണ്. കെഎസ്ആർടിസിഎംഡി ടോമിൻ തച്ചൻകരിയുടെ നാടായ ചങ്ങനാശേരിയിലും ഡ്യൂട്ടി പരിഷ്കരണം ഇരുട്ടടിയായി. വിവിധ കാരണങ്ങളാൽ ഡിപ്പോയിൽ നിന്നു മുപ്പതുശതമാനംവരെ ഷെഡ്യൂളുകൾ ഓടിക്കാൻ കഴിയാത്തതാണ് യാത്രാപ്രതിസന്ധി രൂക്ഷമാക്കിയത്. ഉച്ചകഴിഞ്ഞുള്ള സമയങ്ങളിലാണ് കുട്ടനാടിന്റെ വിവിധ മേഖലകളിലേക്ക് സർവീസുകൾ വെട്ടിക്കുറക്കുന്നത്. വെളിയനാട്, കാവാലം, ചതുർഥ്യാകരി, എടത്വ, ചന്പക്കുളം, മുട്ടാർ റൂട്ടുകളിലാണ് യാത്രാക്ലേശം രൂക്ഷമായിരിക്കുന്നത്. ഇരുപത് മിനിറ്റ് ഇടവിട്ട് നടത്തിയിരുന്ന പല സർവീസുകളും ഇപ്പോൾ ഒരുമണിക്കൂർ ഇടവിട്ടാണ് നടത്തുന്നത്. ബസുകൾ വൈകുന്നതിനെ ചൊല്ലി പെരുന്ന ബസ് സ്റ്റാൻഡിൽ യാത്രക്കാരും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ തർക്കം പതിവാണ്. സർവീസുകളുടെ എണ്ണം കുറഞ്ഞതുമൂലം ബസുകളിൽ തിരക്കും രൂക്ഷമാണ്. പെരുന്നയിലെ കെഎസ്ആർടിസി എൻക്വയറി വിഭാഗത്തിൽ പലപ്പോഴും…
Read Moreപ്രളയത്തിൽ തകർന്ന വീടുകളുടെ കണക്കെടുപ്പ് പൂർത്തിയായി; ആലപ്പുഴയിൽ പൂർണമായി തകർന്നത് 2126 വീടുകളും 20297 വീടുകൾ ഭാഗികമായും തകർന്നു
ആലപ്പുഴ: കാലവർഷക്കെടുതിയും പ്രളയവും മൂലം ജില്ലയിൽ തകർന്ന വീടുകളുടെ കണക്കെടുപ്പ് പൂർത്തിയായി. ഇത്തവണത്തെ മണ്സൂണ് ആരംഭിച്ച കഴിഞ്ഞ മേയ് 29 മുതൽ സെപ്റ്റംബർ 28 വരെയുള്ള കാലയളവിൽ ജില്ലയിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെ കണക്കെടുപ്പാണ് റവന്യു വകുപ്പ് നേതൃത്വത്തിൽ പൂർത്തീകരിച്ചത്. 2126 വീടുകളാണ് ജില്ലയിൽ കനത്ത മഴയിലും പ്രളയത്തിലും പൂർണമായും തകർന്നത്. 20297 വീടുകൾ ഭാഗീകമായും നശിച്ചു. 80.75 കോടിയുടെ നഷ്ടമാണ് വീടുകൾ പൂർണമായും തകർന്നതിലുടെ ഉണ്ടായതായി കണക്കാക്കിയിരിക്കുന്നത്. 38.72 കോടിയുടെ നഷ്ടം വീടുകൾ ഭാഗീകമായി തകർന്നതിലൂടെയും ഉണ്ടായിട്ടുണ്ട്. ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ വീടുകൾ പൂർണമായും നശിച്ചത്. 1906 വീടുകളാണിവിടെ പൂർണമായും തകർന്നത്. 8121 വീടുകൾ ഭാഗീകമായും തകർന്നിട്ടുണ്ട്. പ്രളയം കൂടുതൽ ദുരിതം വിതച്ച കുട്ടനാട് താലൂക്കിൽ 10366 വീടുകൾ ഭാഗീകമായി തകർന്നു. 157 വീടുകൾ വാസയോഗ്യമല്ലാത്ത തരത്തിൽ പൂർണമായും നശിച്ചു. അന്പലപ്പുഴ താലൂക്കിൽ 254…
Read Moreകഞ്ചാവ് വിൽപന ഒറ്റിയെന്നാരോപിച്ച് യുവാവിനെ വധിക്കാൻ ശ്രമം; സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ
ചങ്ങനാശേരി: കഞ്ചാവ് വില്പന വിവരം പോലീസിനെ അറിയിച്ചെന്ന് ആരോപിച്ച് യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേരെക്കൂടി തൃക്കൊടിത്താനം പോലീസ് അറസ്റ്റുചെയ്തു. നാലുകോടി കാലായിപ്പടി ചാലുവേലിൽ ആരോമൽ (28), തൃക്കൊടിത്താനം കൈലാത്തുപടി സ്വദേശി ഹരിപ്രസാദ് (28), തൃക്കെടിത്താനം പുലിക്കോട്ടുപടി സ്വദേശി എബി (27) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് കഞ്ചാവ് വില്പനയുമായി ബന്ധമുള്ളതായി പോലീസ് പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് പോൾ മുത്തൂറ്റ് വധക്കേസിലെ പ്രതി കൂടത്തേട്ട് ബിനു(38)വിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ആരോമലിനൊപ്പം കഞ്ചാവ് വില്പന നടത്തിയിരുന്ന തൃക്കൊടിത്താനം സ്വദേശി രാഹുലും (27) പിടിയിലായിട്ടുണ്ട്. ചങ്ങനാശേരി ഡിവൈഎസ്പി സുരേഷ്കുമാർ, തൃക്കൊടിത്താനം എസ്ഐ റിച്ചാർഡ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അഅറസ്റ്റുചെയ്തത്.
Read More