ച​രി​ത്ര​മെ​ഴു​താ​ൻ കൗമാരക്കാരൻ കെ​ന​സ് എ​ത്തു​ന്നു… ജ​വ​ഹ​ർ താ​യ​ങ്ക​രി​യു​ടെ നാ​യ​ക​നാ​യി

അ​ഞ്ചു​ത​വ​ണ പു​ന്ന​മ​ട​യി​ലെ ജ​ല വേ​ഗ​പ്പോ​രി​ൽ നെ​ഹ്റു​വി​ന്‍റെ കൈ​യൊ​പ്പ് പ​തി​ഞ്ഞ വെ​ള്ളി​ക്ക​പ്പ് നേ​ടി​യ ച​രി​ത്ര​മു​ള്ള ജ​വ​ഹ​ർ താ​യ​ങ്ക​രി ഇ​ത്ത​വ​ണ പു​ന്ന​മ​ട​യി​ലെ​ത്തു​ന്ന​ത് പു​തു​ച​രി​ത്ര​മെ​ഴു​താ​ൻ. നെ​ഹ്റു​ട്രോ​ഫി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക്യാ​പ്റ്റ​ന്‍റെ കീ​ഴി​ൽ മ​ത്സ​രി​ച്ച ചു​ണ്ട​നെ​ന്ന ച​രി​ത്ര​മെ​ഴു​താ​ൻ കൂ​ടി​യാ​ണ് ദാ​വീ​ദ് പു​ത്ര ബോ​ട്ട് ക്ല​ബ് തു​ഴ​യു​ന്ന ചു​ണ്ട​ന്‍റെ വ​ര​വ്. 81 തു​ഴ​ക്കാ​രും അ​ഞ്ച് അ​മ​ര​ക്കാ​രും 11 നി​ല​ക്കാ​രു​മു​ള്ള ചു​ണ്ട​നെ ന​യി​ക്കു​ന്ന​ത് നെ​ഹ്റു​ട്രോ​ഫി ജ​ല​മേ​ള​യെ ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി​യ പ്ര​വാ​സി മ​ല​യാ​ളി​യാ​യ ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി സ്വ​ദേ​ശി സു​നി​ൽ വ​ഞ്ചി​ക്ക​ലി​ന്‍റെ മ​ക​നും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​യു​മാ​യ കെ​ന​സ് ജോ​സ​ഫ് സു​നി​ലാ​ണ്. നെ​ഹ്റു​ട്രോ​ഫി ച​രി​ത്ര​ത്തി​ലെ പ്രാ​യം കു​റ​ഞ്ഞ ക്യാ​പ്റ്റ​നാ​ണെ​ങ്കി​ലും അ​തി​ന്‍റെ സ​ഭാ ക​ന്പ​മൊ​ന്നു​മി​ല്ലാ​തെ ടീ​മം​ഗ​ങ്ങ​ൾ​ക്കൊ​പ്പം നാ​ളു​ക​ളാ​യി പ​രി​ശീ​ല​ന​ത്തി​ലാ​ണ് ആ​ല​പ്പു​ഴ ലി​യോ തേ​ർ​ട്ടീ​ന്ത് സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​യാ​യ കെ​ന​സ്. ചു​ണ്ട​ൻ വ​ള്ള​ത്തി​ന്‍റെ ക്യാ​പ്റ്റ​നാ​യും ടീ​മി​ന്‍റെ സ്പോ​ണ്‍​സ​റാ​യും 16 വ​ർ​ഷ​മാ​യി ജ​ലോ​ത്സ​വ രം​ഗ​ത്തു​ള്ള…

Read More

ദുബായിൽ നീന്തൽക്കുളത്തിൽ  എ​ൻ​ജി​നി​യ​റാ​യ മലയാളി യുവാവ്  മുങ്ങിമരിച്ചു; അവധി ദിവസം സുഹൃത്തുകളുടെ  കുടുംബത്തോടൊപ്പം ടൂറിനെത്തിയപ്പോഴായിരുന്നു അപകടം

ചെ​ങ്ങ​ന്നു​ർ: ചെ​റി​യ​നാ​ട് നാ​ക്കോ​ല​ക്ക​ൽ ഉ​രു​ളി​പ്പു​റ​ത്ത് മെ​ൽ​വി​ൻ ഭ​വ​നി​ൽ മാ​ത്യു ഏ​ബ്ര​ഹാം വ​ൽ​സ​മ്മ മാ​ത്യു ഏ​ബ്ര​ഹാം ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മെ​ൽ​വി​ൻ മാ​ത്യു (28) ആ​ണ് മു​ങ്ങി മ​രി​ച്ച​ത്. ദു​ബ​ാ യ് അ​ൽ ഫു​ഫ്ത്തേ​ൽ ക​ന്പ​നി​യി​ൽ മൂ​ന്നു വ​ർ​ഷ​മാ​യി എ​ൻ​ജി​നി​യ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷം മു​ൻ​പ് ആ​ണ് വി​വാ​ഹി​ത​നാ​യ​ത്. എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ ഭാ​ര്യ നി​ഷ​യും ദു​ബാ​യി​ൽ മെ​ൽ​വി​നോ​ടൊ​പ്പ​മാ​യി​രു​ന്നു. അ​വ​ധി ദി​ന​മാ​യ ഇ​ന്ന​ലെ സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റ് മൂ​ന്ന് കു​ടും​ബ​ങ്ങ​ളോ​ടൊ​പ്പം ടൂ​റി​ന് പു​റ​പ്പെ​ട്ട​താ​ണ്. നീ​ന്ത​ൽ​കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​ണ്. ഏ​ക സ​ഹോ​ദ​ര​ൻ. വി​മ​ൽ മാ​ത്യു.​സം​സ്കാ​രം പി​ന്നീ​ട്.

Read More

വീ​ഴാ​റാ​യ ആ​ൽ​മ​രം ഭീഷണിയാകുന്നു; ത​ങ്കി-ആ​റാ​ട്ടു​വ​ഴി  റോഡിൽ ചരിഞ്ഞു നിൽക്കുന്ന ഈ മരത്തിന്  അറുപതുവർഷത്തിലേറെ പഴമുണ്ടെന്ന് നാട്ടുകാർ

ചേ​ർ​ത്ത​ല: വീ​ഴാ​റാ​യ ആ​ൽ​മ​രം ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കു​ന്നു. ത​ങ്കി-ആ​റാ​ട്ടു​വ​ഴി റോ​ഡി​ൽ അ​പ്പം​തൂ​ക്കി​ക്ക​വ​ല ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​മു​ള്ള കൂ​റ്റ​ൻ ആ​ൽ​മ​ര​മാ​ണ് ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. ഏ​തു നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ൽ ച​രി​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. ഈ ​മ​ര​ത്തി​ന് അ​റു​പ​തു വ​ർ​ഷ​ത്തി​നുമേ​ൽ പ​ഴ​ക്കം ഉ​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​നേ​കം വാ​ഹ​ന​ങ്ങ​ളും ചേ​ർ‌‌​ത്ത​ല, ത​ങ്കി, അ​ന്ധ​കാ​ര​നഴി, പ​ള്ളി​ത്തോ​ട്, ചെ​ല്ലാ​നം,തോ​പ്പും​പ​ടി, എ​റ​ണാ​കു​ളം, ക​ലൂ​ർ തു​ട​ങ്ങി സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​നേ​കം ബ​സ് സ​ർ​വീ​സും ഉ​ള്ള റൂ​ട്ടി​ലാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​രം നി​ർ​ക്കു​ന്ന​ത്. സ​മീ​പ​മു​ള്ള ക​ച്ച​വ​ട സ്ഥാ​പ​ങ്ങ​ളും, ക്രി​സ്തു​രാ​ജ ചാ​പ്പ​ലി​നും ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ക​യാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ആ​ൽ​മ​രം.

Read More

പറഞ്ഞത് മുഴുവന്‍ കള്ളം! കോടീശ്വരിയായ യു​വ​തി​യു​ടെ തി​രോ​ധാ​നം;  മു​ഖ്യ​പ്ര​തി​ സെ​ബാ​സ്റ്റ്യ​നെ  നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും

ചേ​ർ​ത്ത​ല: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി ബി​ന്ദു പ​ത്മ​നാ​ഭ​നെ കാ​ണാ​താ​യ കേ​സി​ൽ ഒ​ന്നാം പ്ര​തി സെ​ബാ​സ്റ്റ്യ​നെ നു​ണ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കു​ന്ന​തി​നു​വേ​ണ്ടി പോ​ലീ​സ് നീ​ക്കം ആ​രം​ഭി​ച്ചു. ഇ​തി​നു​മു​ന്നോ​ടി​യാ​യി 17നു ​ഹാ​ജ​രാ​കാ​ൻ പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ബി​ന്ദു​വി​നെ​പ്പ​റ്റി സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞ പ​ല വി​വ​ര​ങ്ങ​ളും പോ​ലീ​സ് വി​ശ്വ​സി​ച്ചി​ട്ടി​ല്ല. ഇ​യാ​ൾ ന​ല്കി​യി​ട്ടു​ള്ള മൊ​ഴി​ക​ൾ പ​ല​തും പ​ര​സ്പ​ര വി​രു​ദ്ധ​മാ​ണ്. നു​ണ​പ​രി​ശോ​ധ​ന​യ്ക്കു സ​മ്മ​ത​മാ​ണെ​ന്നു സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചാ​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും. കോ​ട​തി​യി​ലും സെ​ബാ​സ്റ്റ്യ​ൻ സ​മ്മ​തം അ​റി​യി​ച്ചാ​ൽ ഫോ​റ​ൻ​സി​ക് ബ്യൂ​റോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു തു​ട​ർ ന​ട​പ​ടി​യെ​ടു​ക്കും.

Read More

റോഡിൽ വ്യാജവാഹനങ്ങൾ പെരുകുന്നു ; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ജോ​യി​ന്‍റ് ആ​ർ​ടി​ഒ

ചേ​ർ​ത്ത​ല: പെ​ർ​മി​റ്റും ടാ​ക്സും ഇ​ൻ​ഷ്വ​റ​ൻ​സും ഇ​ല്ലാ​തെ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ യ​ഥേ​ഷ്ടം യാ​ത്ര ന​ട​ത്തു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. പെ​ർ​മി​റ്റ് എ​ടു​ക്കാ​തെ​യും ടാ​ക്സ് അ​ട​ക്കാ​തെ​യും സ​ർ​വീ​സ് ന​ട​ത്തി​യ വോ​ൾ​വോ ബ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഇ​ന്ന​ലെ പി​ടി​കൂ​ടി 1,03,700 രൂ​പ പി​ഴ​ ഈടാക്കി. എ​സ്ആ​ർ​എം ട്രാ​വ​ൽ​സി​ന്‍റെ പേ​രി​ൽ പോ​ണ്ടി​ച്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ബ​സാ​ണ് മാ​രാ​രി​ക്കു​ള​ത്ത് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ പി​ടി​യി​ലാ​യ​ത്. പെ​ർ​മി​റ്റും ഇ​ൻ​ഷ്വ​റ​ൻ​സും ടാ​ക്സും അ​ട​യ്ക്കാ​തെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം യാ​ത്ര ന​ട​ത്തു​ന്ന​ത്. ഒ​ന്നി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ ഉ​ള്ള​വ​ർ ഏ​തെ​ങ്കി​ലും ഒ​രു വാ​ഹ​ന​ത്തി​ന് മാ​ത്രം ഇ​ൻ​ഷു​റ​ൻ​സും ടാ​ക്സും പെ​ർ​മി​റ്റും എ​ടു​ത്ത​തി​നു​ശേ​ഷം അ​തി​ൽ വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ർ തി​രു​ത്തി മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, ടാ​ക്സി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ലും ഇ​ല്ലാ​തെ ഓ​ടു​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സ്കൂ​ൾ ബ​സു​ക​ൾ വ​രെ ഇ​ത്ത​ര​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം…

Read More

ര​ണ്ടേ​കാ​ൽ കി​ലോ​ ക​ഞ്ചാ​വുമായി രണ്ടുപേർ പിടിയിൽ; ക​ഞ്ചാ​വ് എ​ത്തി​ച്ച​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി; ഓട്ടോ റിക്ഷയിൽ കറങ്ങിനടന്നായിരുന്നു കഞ്ചവടം

ആ​ല​പ്പു​ഴ: ര​ണ്ടേ​കാ​ൽ കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി തി​രു​വ​ല്ല സ്വ​ദേ​ശി​ക​ൾ പി​ടി​യി​ലാ​യ സം​ഭ​വത്തിൽ ക​ഞ്ചാ​വ് എ​ത്തി​ച്ചി​രു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​ട്ടെ​ന്ന് മൊ​ഴി. ആ​ല​പ്പു​ഴ എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് അ​ന്പ​ല​പ്പു​ഴ, ത​ക​ഴി, തി​രു​വ​ല്ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ റെ​യ്ഡി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ര​ണ്ടേ​കാ​ൽ കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു തി​രു​വ​ല്ല സ്വ​ദേ​ശി​ക​ൾ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ക്സൈ​സ് ഷാ​ഡോ അം​ഗ​ങ്ങ​ൾ ന​ട​ത്തി​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ൽ നി​ന്നും അ​ന്പ​ല​പ്പു​ഴ, ത​ക​ഴി, എ​ട​ത്വ ഭാ​ഗ​ങ്ങ​ളി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ക്കു​ന്നു എ​ന്ന വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ആ​ല​പ്പു​ഴ എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി. ​റോ​ബ​ർ​ട്ടി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ല്പ​ന ന​ട​ത്തി​വ​ന്ന തി​രു​വ​ല്ല താ​ലൂ​ക്കി​ൽ കു​റ്റ​പ്പു​ഴ വി​ല്ലേ​ജി​ൽ കു​റ്റ​പ്പു​ഴ വാ​ലു​പ​റ​ന്പി​ൽ വീ​ട്ടി​ൽ ബി​നോ​യി​യെ(34) ഓ​ട്ടോ​റി​ക്ഷ സ​ഹി​തം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ ഓ​ട്ടോ​യി​ൽ നി​ന്നും കാ​ൽ​ക്കി​ലോ​യോ​ളം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ…

Read More

 പെ​യ്തൊ​ഴി​യാതെ ദുരിതം; ക്യാ​മ്പു​ക​ളി​ൽ നി​ന്ന് ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​യ​വ​ർ​ക്ക് വീ​ണ്ടും ദു​രി​തം വി​ത​ച്ച് പേ​മാ​രി;  പ്ര​ള​യ​ഭീ​തി​യി​ൽ വീ​ണ്ടും അ​പ്പ​ർ​കു​ട്ട​നാ​ട്

മാ​ന്നാ​ർ: ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ നി​ന്ന് ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​യ​വ​ർ​ക്ക് വീ​ണ്ടും ദു​രി​തം വി​ത​ച്ച് പേ​മാ​രി. അ​പ്പ​ർ​കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന മാ​ന്നാ​ർ, ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ഴ​ക്കെ​ടു​തി വി​ത​ച്ച ദു​രി​തം ഏ​റെ​യാ​ണ്. ര​ണ്ടാ​ഴ്ച​ത്തെ ക്യാ​ന്പ് വാ​സം ക​ഴി​ഞ്ഞ് പ്ര​ള​യ​ബാ​ധി​ത​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി ജീ​വി​തം തി​രി​കെ പി​ടി​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ണ്ടും പ്ര​ള​യ ഭീ​ഷ​ണി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മാ​ന്നാ​റി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളാ​യ പാ​വു​ക്ക​ര, വ​ള്ള​ക്കാ​ലി, മേ​ൽ​പ്പാ​ടം ഭാ​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ട്ടി​രു​ന്നു. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ 1500 കു​ടും​ബ​ങ്ങ​ളാ​ണ് ആ​റ് ക്യാ​ന്പു​ക​ളി​ലാ​യി ക​ഴി​ഞ്ഞ​ത്. വീ​ടുക​ളി​ൽ വെ​ള്ളം ക​യ​റി ന​ശി​ച്ച​വ​ർ അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തി വാ​സ​യോ​ഗ്യ​മാ​ക്കി താ​മ​സം തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കും വീ​ണ്ടും വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​ത് ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലാ​ഴ്ത്തി. ആ​ദ്യ ദു​രി​ത​ത്തി​ന്‍റെ സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ച്ച് തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കു​മാ​ണ് വീ​ണ്ടും പ്ര​ള​യ​ക്കെ​ടു​തി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ചെ​ന്നി​ത്ത​ല, ഇ​ര​മ​ത്തൂ​ർ, വ​ള്ളാം​ക​ട​വ് പ്ര​ദേ​ശ​ങ്ങ​ൾ വീ​ണ്ടും വെ​ള്ള​ത്തി​ലാ​യ​ത് ദു​രി​തം ഇ​ര​ട്ടി​ച്ചു. വീ​ണ്ടും ക്യാ​ന്പു​ക​ളെ…

Read More

ഡീ​സ​ൽ ക്ഷാ​മം: കെഎ​സ്ആ​ർ​ടി​സി ചേ​ർ​ത്ത​ല ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ന്നു;  10 ഓ​ളം ഷെ​ഡ്യൂ​ളു​ക​ൾ ഇ​ന്ന​ലെ   മുടങ്ങി

ചേ​ർ​ത്ത​ല: ഡീ​സ​ൽ​ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് ചേ​ർ​ത്ത​ല​യി​ൽ കെഎസ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളു​ടെ താ​ളം തെ​റ്റി. ദി​നം​പ്ര​തി 8000 മു​ത​ൽ 10000 വ​രെ ലി​റ്റ​ർ ഡീ​സ​ൽ ആ​വ​ശ്യ​മു​ള്ള ചേ​ർ​ത്ത​ല ഡി​പ്പോ​യി​ൽ 1984 ലി​റ്റ​ർ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ അ​വ​ശേ​ഷി​ച്ച​ത്. ര​ണ്ട് പ​ന്പു​ക​ളി​ലാ​യി 35000 ലി​റ്റ​ർ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ​യു​ള്ള​ത് . ചേ​ർ​ത്ത​ല ഡി​പ്പോ​യി​ൽ നി​ന്ന് മാ​ത്രം 88 ക​ഐ​സ്ആ​ർ​ടി​സി ഷെ​ഡ്യൂ​ളും ഏ​ഴ് കെ​യു​ആ​ർ​ടി​സി ഷെ​ഡ്യൂ​ളും ദി​നം പ്ര​തി ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്നു​ണ്ട്. ഡീ​സ​ൽ ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് 10 ഓ​ളം ഷെ​ഡ്യൂ​ളു​ക​ൾ ഇ​ന്ന​ലെ കാ​ൻ​സ​ൽ ചെ​യ്തു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലും ഡീ​സ​ൽ ക്ഷാ​മം രൂ​ക്ഷ​മാ​യ​ത് യാ​ത്ര​ക്കാ​രെ ബാ​ധി​ച്ചു. ബ​സു​ക​ൾ കു​റ​വാ​യ​തി​നാ​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി. ചാ​ല​ക്കു​ടി, പു​തു​ക്കാ​ട്, അ​ങ്ക​മാ​ലി, ആ​ലു​വ, ആ​ല​പ്പു​ഴ, കാ​യം​കു​ളം, ഹ​രി​പ്പാ​ട് ഡി​പ്പോ​ക​ളി​ൽ ഡീ​സ​ൽ പൂ​ർ​ണ​മാ​യി തീ​ർ​ന്ന​തോ​ടെ സ​ർ​വീ​സു​ക​ൾ പ​ല​തും മു​ട​ങ്ങി. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ ചേ​ർ​ത്ത​ല ഡി​പ്പോ​യി​ൽ ഡീ​സ​ൽ എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി ഇ​ന്ന​ലെ…

Read More

നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി; സ​ച്ചി​ന്‍റെ സ​മ​യംനോ​ക്കി പു​തി​യ തീ​യ​തി; ഈ​ മാ​സം 18നും 21​നും ഇ​ട​യ്ക്കു ന​ട​ത്താ​ൻ തീ​രു​മാ​നം

ആ​ല​പ്പു​ഴ: ഈ ​വ​ർ​ഷ​ത്തെ നെ​ഹ്റു ട്രോ​ഫി ജ​ലോ​ത്സ​വം ഈ ​മാ​സം 18നും 21​നും ഇ​ട​യ്ക്കു ന​ട​ത്താ​ൻ തീ​രു​മാ​നം. മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്കി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ന​ലെ ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന നെ​ഹ്റു​ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഈ ​മാ​സം 11നു ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന ജ​ലോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ക​ന​ത്ത മ​ഴ​യു​ടെ​യും വി​വി​ധ ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് മാ​റ്റി​വ​ച്ച​ത്. ജ​ല​മേ​ള​യി​ലെ മു​ഖ്യാ​തി​ഥി​യാ​യ സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റി​ന് എ​ത്താ​നു​ള്ള സൗ​ക​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​യി​രി​ക്കും മ​ൽ​സ​ര തീ​യ​തി തീ​രു​മാ​നി​ക്കു​ക​യെ​ന്നും ഇ​ക്കാ​ര്യത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി തോ​മ​സ് ഐ​സ​ക് പി​ന്നീ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു. നെ​ഹ്റു​ട്രോ​ഫി മാ​റ്റി​വ​യ്ക്കു​ന്ന​ത് വ​ഴി 30ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക ബാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ​ക്കു ജ​ലോ​ത്സ​വം കാ​ണാ​ൻ സൗ​ക​ര്യം ന​ൽ​കും. 13 മ​ത്സ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ചാ​ന്പ്യ​ൻ​സ്…

Read More

പമ്പാ ഡാ​മും തു​റ​ന്നു ;  തീ​ര​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം; അ​പ്പ​ർ കു​ട്ട​നാ​ട്, കു​ട്ട​നാ​ട് ഭാ​ഗ​ങ്ങളിൽ വെ​ള്ളം ഉയരുന്നു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ലെ പ​ന്പ ഡാ​മും തു​റ​ന്നു. പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യാ​യ 986.33 മീ​റ്റ​റി​ൽ നി​ല​നി​ർ​ത്തി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഇ​ന്ന് രാ​വി​ലെ തു​റ​ന്നു​വി​ട്ടു. ക​ക്കി ഡാ​മി​ൽ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പാ​യ 981.46 മീ​റ്റ​റി​ൽ നി​ല​നി​ർ​ത്തി ആ​ന​ത്തോ​ട് ഷ​ട്ട​റു​ക​ൾ തു​റ​ന്ന നി​ല​യി​ലാ​ണ്. നാ​ല് ഷ​ട്ട​റു​ക​ളും തു​റ​ന്നു. മൂ​ഴി​യാ​റി​ൽ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യാ​യ 195.63 മീ​റ്റ​റി​ൽ നി​ല​നി​ർ​ത്തി ഡാം ​ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ക​യും അ​ട​ക്കു​ക​യും ചെ​യ്യു​ന്നു. സം​ഭ​ര​ണി​ക​ളി​ൽ നി​ന്നു​ള്ള വെ​ള്ളം എ​ത്തി​യ​തോ​ടെ പ​ന്പാ ന​ദി ക​ര ക​വി​ഞ്ഞു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ര​ണ്ടു മീ​റ്റ​റോ​ളം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ആ​റന്മുള ഉ​ൾ​പ്പെ​ടെ വെ​ള്ള​പ്പൊ​ക്കം ഭീ​ക്ഷ​ണി​യി​ൽ ആ​ണ്. റാ​ന്നി ഭാ​ഗ​ത്ത് ന​ദി ക​ര ക​വി​ഞ്ഞു. അ​പ്പ​ർ കു​ട്ട​നാ​ട്, കു​ട്ട​നാ​ട് ഭാ​ഗ​ത്തും വെ​ള്ളം ക​യ​റി വ​രു​ന്നു.

Read More