ചേർത്തല: ദേശീയപാതയോരത്ത് രാത്രികാലങ്ങളിൽ വ്യാപകമായി കക്കൂസ് മാലിന്യങ്ങൾ തള്ളുന്നു. മായിത്തറ, ചേർത്തല റെയിൽവേ സ്റ്റേഷൻപരിസരം, പട്ടണക്കാട്, വയലാർകവല, പുതിയകാവ്, പുത്തൻചന്ത തുടങ്ങിയ ഭാഗങ്ങളിലാണ് ഇതു പതിവാകുന്നത്. ടാങ്കർ ലോറികളിലെത്തിയാണ് മാലിന്യം തള്ളിയിരിക്കുന്നത്്. മായിത്തറയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഒന്‍പത് ലോഡ് മാലിന്യമാണ് തള്ളിയത്. മായിത്തറ ചന്ത മുതൽ തിരുവിഴ കവലവരെയുള്ള ഭാഗത്താണ് രാത്രിയിൽ മാലിന്യം തള്ളുന്നത്. ഒന്നിലേറെ ടാങ്കറുകൾ ഒന്നിച്ചെത്തിയാണ് റോഡുവക്കത്തേക്ക് മാലിന്യം ഒഴുക്കുന്നത്. ലോറികളുടെ പിന്നിലുള്ള വാൽവ് തുറന്നാൽ നിമിഷങ്ങൾക്കകം ലോറികളിലെ മാലിന്യം മുഴുവൻ റോഡരുകിൽ പതിക്കും. ഉടനെ വാഹനങ്ങൾ സ്ഥലംവിടുകയാണെന്ന് പരിസരവാസികൾ പറയുന്നു. ആരെങ്കിലും ചോദ്യം ചെയ്താൽ മാരകായുധങ്ങൾകാട്ടി ഭയപ്പെടുത്തുകയാണ് പതിവെന്നും നാട്ടുകാർ പറയുന്നു. അർധരാത്രിക്ക് ശേഷം ദേശീയപാതയിൽ വാഹനഗതാഗതം തീരെക്കുറയുന്പോഴാണ് മാലിന്യവണ്ടികൾ ഇവിടെയെത്തുന്നത്. ഒന്നര കിലോമീറ്ററോളം ഭാഗത്ത് ആൾസഞ്ചാരം കുറഞ്ഞയിടമാണ് മാലിന്യം തള്ളുന്നതിന് പ്രയോജനപ്പെടുത്തുന്നത്. മാസത്തിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും പാതയോരം കക്കൂസ്…
Read MoreCategory: Alappuzha
അവശനിലയിലായ വീട്ടമ്മയ്ക്ക് ജനറൽ ആശുപത്രിയിൽ മതിയായ ചികിത്സ നൽകിയില്ലെന്ന് പരാതി ; മന്ത്രിയുടെ ഇടപെടലിൽ വീട്ടമ്മയെ തിരികെ ആശുപത്രിയിലെത്തിച്ചു
പത്തനംതിട്ട: ഗുരുതരാവസ്ഥയിൽ എത്തിയ വീട്ടമ്മയ്ക്ക് ജനറൽ ആശുപത്രിയിൽ മതിയായ ചികിത്സ നൽകാതെ പറഞ്ഞയച്ചതായി പരാതി.ജില്ലാ മെഡിക്കൽ ഓഫീസിൽ പരാതിപ്പെട്ടിട്ടും ഫലമില്ലാതെ വന്നതോടെ ആരോഗ്യമന്ത്രിയുടെ ഇടപെടലിൽ ആംബുലൻസ് എത്തിച്ച് വീട്ടമ്മയെ ജനറൽ ആശുപത്രിയിൽ തിരികെ കൊണ്ടുവന്ന് ചികിത്സ നൽകി. മലയാലപ്പുഴ കടുവാക്കുഴി മുതുകാട്ടിൽ കമലാക്ഷിയെ(65)യാണ് നാട്ടുകാർ പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ ഇന്നലെ രാവിലെ ജനറൽ ആശുപത്രിയിലെത്തിച്ചത്. മകനെയും മരുമകനെയും ഒപ്പം കൂട്ടിയിരുന്നു. പിന്നീട് നാട്ടുകാർ മടങ്ങിപ്പോകുകയും ചെയ്തു. എന്നാൽ, മുറിവിൽ പുരട്ടാനുളള മരുന്ന് നൽകി കമലാക്ഷിയെ ആശുപത്രിയിൽ നിന്ന് പറഞ്ഞു വിടുകയായിരുന്നു. അസുഖം കണ്ടുപിടിക്കാൻ രക്തസാമ്പിളുകൾ പോലും പരിശോധനയ്ക്കെടുത്തില്ല. മുറിവിൽ കൂടി പഴുപ്പും പുഴുവും പുറത്തേക്കു വന്ന നിലയിലാണ് കമലാക്ഷി വീട്ടിലെത്തിയത്. ഇതുകണ്ട് നാട്ടുകാർ വീണ്ടും ജനറൽ ആശുപത്രിയിലെത്തി സൂപ്രണ്ടിനോടു പരാതിപ്പെട്ടു. കമലാക്ഷിയെ പരിശോധിച്ചത് ഏതു ഡോക്ടറാണെന്ന് ആശുപത്രിയിലെ ചീട്ടിൽ എഴുതിയിരുന്നില്ല. സൂപ്രണ്ട് എല്ലാ ഡോക്ടർമാരോടും ചോദിച്ചിട്ടും…
Read Moreവിപണിയിൽ പച്ചക്കറി ഉൽപന്നങ്ങൾക്ക് വില ഉയരുന്നു; നാടൻ ഉത്പന്നങ്ങൾക്ക് ആവശ്യക്കാരേറെ
പത്തനംതിട്ട: ഓണം വിപണി നാടൻ കർഷകർക്ക് പ്രതീക്ഷയ്ക്കു വക നൽകുന്നുണ്ടെങ്കിലും ഉത്പന്നങ്ങൾക്ക് കടുത്ത ക്ഷാമം. ഏത്തക്കായ, കിഴങ്ങുവർഗങ്ങൾ, പച്ചക്കറി എന്നിവയുടെ വിലയാണ് കർഷകർക്ക് പ്രതീക്ഷ നൽകുന്നത്. ഇതിനിടെ നാടൻ ഉത്പന്നങ്ങളുടെ ക്ഷാമത്തെതുടർന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന നിത്യോപയോഗസാധനങ്ങളുടെയും പച്ചക്കറി ഉൾപ്പെടെയുള്ളവയുടെയും വിലയിലും വർധനയുണ്ടായി. ലോറി സമരവും മാറിവന്ന കാലവർഷവും ഇത്തവണ കാർഷിക മേഖലയെ തകിടം മറിച്ചിരിക്കുകയാണ്. ഓണം വിപണി മുന്നിൽ കണ്ട് കൃഷി ഇറക്കിയ കർഷകരും വില്പനക്കൊരുങ്ങിയ കച്ചവടക്കാരെയുമാണ് മഴ ഏറെ ബാധിച്ചത്. കാർഷിക വിളകളുടെ ലഭ്യതക്കുറവ് ചെറുകിട കച്ചവടത്തെ കാര്യമായി ബാധിച്ചു. ലഭ്യതക്കുറവാണ് ഉത്പന്നങ്ങളുടെ വിലവർധനയ്ക്ക് കാരണമായതെന്ന് കച്ചവടക്കാർ പറയുന്നു. നാടൻ പച്ചക്കറികൾ കിട്ടാനില്ല. ഓണത്തിനു മുന്നോടിയായി പച്ചക്കറികളുടെ വിലയിൽ വീണ്ടും വർധന ഉണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു. വിപണനത്തെയും സാരമായി ബാധിച്ചു. നാടൻ ഏത്തക്കായ വില ഉയരുന്നത് കഷകർക്ക് പ്രതീക്ഷ നൽകുന്നു. ഓണം വിപണിയിലേക്ക്…
Read Moreനെഹ്റുട്രോഫി ഇത്തവണ സമ്പൂർണ്ണ ഗ്രീൻ പ്രോട്ടോക്കോളിൽ; വിഐപികളെ സ്വീകരിക്കാൻ ഓലതൊപ്പികൾ
ആലപ്പുഴ: നെഹ്റുട്രോഫി ജലമേള ഇത്തവണ സന്പൂർണ ഗ്രീൻ പ്രോട്ടോക്കോളിൽ നടത്താനുള്ള അശ്രാന്ത പരിശ്രമത്തിൽ സംഘാടകർ. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ സംഘാടകർ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. നഗരസഭയുമായി സഹകരിച്ചാണ് ജലോത്സവത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നത്. ഇതിനായി 350 സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. പച്ച ടീ ഷർട്ടും കറുത്ത പാന്റ്സുമാണ് ഇവരുടെ വേഷം. പ്ലാസ്റ്റിക് കുപ്പികൾ പൂർണമായും ഉപേക്ഷിക്കാനാണ് നീക്കമെങ്കിലും നിശ്ചിത തുക ഈടാക്കി കുപ്പികളിൽ സ്റ്റിക്കർ പതിപ്പിച്ചുനൽകുന്ന കേന്ദ്രങ്ങളുമുണ്ടാകും. വള്ളംകളി കഴിഞ്ഞ് തിരികെ സ്റ്റിക്കർ പതിപ്പിച്ച കുപ്പി ഈ കേന്ദ്രങ്ങളിൽ നൽകിയാൽ അടച്ച തുക തിരികെ നൽകും. പ്ലാസ്റ്റിക് കിറ്റുകളുമായി എത്തുന്നവർക്ക് സൗജന്യമായി നൽകാൻ തുണി സഞ്ചികളും സംഘാടകർ തയാറാക്കിയിട്ടുണ്ട്. ജലോത്സവത്തിനെത്തുന്ന വിഐപികളെ ഓലത്തൊപ്പിയണിയിച്ച് സ്വീകരിക്കാനാണ് സംഘാടകർ ലക്ഷ്യമിട്ടിരിക്കുന്നത്. ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ ഇപ്റ്റ നാട്ടരങ്ങാണ് ഓലത്തൊപ്പികൾ നിർമിക്കുന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിക്ഷേപിക്കുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ…
Read Moreവീസ വാഗ്ദാനം ചെയ്തു തട്ടിപ്പ്; പ്രതിക്ക് അന്താരാഷ്ട്ര ബന്ധം; പുതിയ തട്ടിപ്പിനായി പരസ്യം നൽകിയ ഉണ്ണികൃഷ്ണനെ പോലീസ് കുടുക്കിയതിങ്ങനെ…
കോഴഞ്ചേരി: ഓസ്ട്രേലിയ കാര്‍ണിവല്‍ ക്രൂയിസ് ഷിപ്പിലേക്ക് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്ന് പോലീസ്. റിമാൻഡിലായ ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികളാരംഭിച്ചു. ചെന്നൈ സാലിഗ്രാം കെ.കെ. നഗര്‍ നാലാം സ്ട്രീറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ ഒല്ലൂക്കര പനഞ്ചകം പണിക്കര്‍ റോഡില്‍ പുളിയ്ക്ക പറമ്പില്‍ ഉണ്ണിക്കൃഷ്ണന്നായരെ (52 – ഉണ്ണി ജെയിംസ് ) യാണ് ചെന്നൈ വിമാനത്താവളത്തിൽ നിന്നും കോയിപ്രം എസ്ഐ കെ.എസ്. ഗോപകുമാറും സംഘവും അറസ്റ്റു ചെയ്തത്. ഇയാളുടെ പിന്നിൽ അന്തരാഷ്ട്ര ബന്ധങ്ങളുള്ള തട്ടിപ്പുസംഘമുള്ളതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു. ക്രൂയീസ് ഷിപ്പിലേക്ക് വീസയുണ്ടെന്നും പ്രതിമാസം 3.5 ലക്ഷം രൂപ ശമ്പളം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് ചെങ്ങന്നൂര്‍, കോയിപ്രം , തിരുവല്ല , ചങ്ങനാശേരി, മൂവാറ്റുപുഴ തുടങ്ങി സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പലരില്‍ നിന്നും ആറ് ലക്ഷം മുതല്‍…
Read Moreകുട്ടനാട് മേഖലയിലെ കാർഷിക കടങ്ങൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം; മേഖലയിലെ ജനങ്ങൾക്ക് വൈദ്യുതി, വാട്ടർ കണക്ഷൻ ബില്ലുകൾ അടയ്ക്കുന്നതിന് സമയം അനുവദിച്ച് മന്ത്രിസഭായോഗം
തിരുവനന്തപുരം: കനത്ത മഴ ദുരിതം വിതച്ച കുട്ടനാട് മേഖലയിലെ കർഷകരുടെ കാർഷിക കടങ്ങൾക്ക് സർക്കാർ ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇതിനായി സംസ്ഥാന-ജില്ലാ തല ബാങ്കേഴ്സ് സമിതി ധനവകുപ്പ് വിളിച്ചുചേർത്ത് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴ കനത്ത നാശം വിതച്ച കുട്ടനാട് മേഖലയിലെ നടപടികൾ ഏകോപിപ്പിക്കാൻ ആലപ്പുഴ ജില്ലാ കളക്ടറെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. മഴയിൽ തകർന്ന പാലങ്ങളും റോഡുകളും ഉടനടി നവീകരിക്കും. കുട്ടനാട് മേഖലയിലെ ജനങ്ങൾക്ക് വൈദ്യുതി, വാട്ടർ കണക്ഷൻ ബില്ലുകൾ അടയ്ക്കുന്നതിന് അടുത്ത ജനുവരി വരെ സമയം അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Read Moreതിരുവല്ലയിൽ ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
തിരുവല്ല: എംസി റോഡിൽ ആറാട്ട് കടവ് ജംഗ്ഷനിൽ ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ലോറി ക്ലീനർ ചെങ്ങറ പട്ടിമറ്റം കട്ടക്കളത്തിൽ എ.അജ്മൽ (24) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ കല്ലിശ്ശേരി ചക്കാലയിൽ മുരളിധരൻ, കാർ ഡ്രൈവർ തിരുവല്ല പൈനുംമൂട്ടിൽ വർഗീസ് മാത്യു (54) എന്നിവർക്ക് പരിക്കേറ്റു. ചെങ്ങന്നൂർ ഭാഗത്തു വരികയായിരുന്ന ലോറി മുന്നിൽ പോകുകയായിരുന്ന കാറിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിയുടെ അടിയിൽ ക്ലീനർ അകപ്പെടുകയുമായിരുന്നു. ഈ സമയം പിന്നാലെ എത്തിയ ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ മറിഞ്ഞു കിടന്ന ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും കഴിയാഞ്ഞതിനെ തുടർന്ന് ക്രെയിൻ എത്തിച്ച് വാഹനം ഉയർത്തി അജ്മലിനെ പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreജോലി തട്ടിപ്പുകേസിലെ പ്രതികളെ തള്ളി സിപിഎം; നേതാക്കൾക്കെതിരേ ജില്ലാ കമ്മിറ്റിയിൽ പടയൊരുക്കം
പത്തനംതിട്ട: പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ കുറ്റക്കാർക്കെതിരെ സർക്കാർ കൈക്കൊള്ളുന്ന ഏതു നടപടിയെയും സിപിഎം പിന്തുണയ്ക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. തട്ടിപ്പിന് ഇരയായവർക്ക് അവരുടെ നഷ്ടം തിരിച്ചു കിട്ടാൻ വേണ്ട സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പുകേസിലെ പ്രതികളെ തള്ളിപ്പറഞ്ഞുകൊണ്ടാണ് ജില്ലാ സെക്രട്ടറി ഇന്നലെ പ്രസ്താവനയുമായി രംഗത്തുവന്നത്. ഇതിനിടെ അടുത്തുകൂടുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിലെ ചിലർക്കെതിരെ ഉയരുന്ന ആരോപണങ്ങൾ ചൂടേറിയ ചർച്ചകൾക്കു കാരണമാകുമെന്നതിനാലാണ് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.കേസിൽ കുറ്റാരോപിതനായ പ്രശാന്ത് പ്ലാത്തോട്ടത്തെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി പറഞ്ഞു. കോണ്‍ഗ്രസുകാരനായിരുന്ന ഇയാൾ പാർട്ടിയിൽ വന്നിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റൊരു പ്രതിയായ ജയസൂര്യ നേരത്തെ എസ്എഫ്ഐ പ്രവർത്തകയായിരുന്നു. എന്നാൽ, ഇപ്പോൾ ഇവർക്ക് പാർട്ടിയുമായോ മറ്റ് ബഹുജന സംഘടനകളുമായോ ഒരു…
Read Moreഹജ്ജ് വിളംബരം ചെയ്യുന്നത് മാനവ സാഹോദര്യത്തിന്റെ സന്ദേശമെന്ന് കെ. ജലാലുദീൻ മൗലവി
കായംകുളം :മാനവസാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ് ഹജ്ജ് തീർത്ഥാടനത്തിലൂടെ വിളംബരം ചെയ്യുന്നതെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി കെ ജലാലുദീൻ മൗലവി.ഖുർആൻ സ്റ്റഡി സെൻറർ കായംകുളം പുത്തൻകണ്ടത്ത് സംഘടിപ്പിച്ച ഹജജ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂക്കുഞ്ഞ് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു.ഷഹീദാർ മസ്ജിദ് ഇമാം യു.താജുദീൻ ബാഖവി മുഖ്യ സന്ദേശം നൽകി. കെ എം വൈ എഫ് സംസ്ഥാന ജനറൽസെക്രട്ടറിനൗഷാദ്മാങ്കാംകുഴി,നാസറുദീൻ മന്നാനി,കായംകുളം മുസ്ലിം ജമാഅത്ത് സെക്രട്ടറി ഇ .അബ്ദുൽ സമീർ,പ്രൊഫ സ്വാലിഹ്,എസ് കെ നസീർ,സമീർ, ഇ എം റഷീദ് കൂട്ടേത്ത്,മഹമൂദ് മുസ്ലിയാർ തുടങ്ങിയവർ പങ്കെടുത്തു.
Read Moreമാലിന്യം പേറുന്ന പരുമല പമ്പാനദിയെ പുനർജീവിപ്പിക്കുവാൻ നടപടി; ഉദ്യോഗസ്ഥർ നദി സന്ദർശിച്ചു
മാന്നാർ:വർഷങ്ങളായി നീരോഴുക്ക് ഇല്ലാതെ മാലിന്യം പേറി കിടക്കുന്ന പരുമല പന്പാ നദി പുനർജീവിപ്പിക്കുവാൻ നടപടികൾ ആരംഭിച്ചു.നദി പുനർജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി മാത്യു.റ്റി.തോമസിന് പരുമല ജനകീയ സമതി ഭാരവാഹികൾ നിവേദനം നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നദി സംരക്ഷിക്കുവാൻ വേണ്ട നടപടകിൾ ഉടൻ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം തിരുവല്ല അസി.എഞ്ചിനിയർ അബ്ദുൾസലാം.എം,ഓവർസിയർ മാത്യു വർഗീസ് എന്നിവർ നദിയുടെ അവസ്ഥ നേരിൽ കാണുവാനെത്തി.പരുമല നാക്കട മുതൽ പന്നായിക്കടവ് വരെയുള്ള നാല് കിലോമീറ്റർ ദൈർഘ്യമുള്ള നദിയുടെ ശോച്യാവസ്ഥ കാണുകയും പരിഹാരം ഉണ്ടാകുന്നതിന് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുമെന്നും എഞ്ചിനിയർമാർ പറഞ്ഞു. അടുത്ത മാസം നദി അളന്ന് തിട്ടപ്പെടുത്തി എസ്റ്റിമേറ്റ് തയ്യാറാക്കും.നദിയിൽ നീരോഴുക്ക് ഇല്ലാതെ മാലിന്യങ്ങളാൽ മൂടപ്പെട്ട് കിടക്കുന്നതിനാൽ സമീപ കിണറുകളിൽ പോലും കോളീഫാം,ഡി കോളി ബാക്ടീരിയായുടെ അളവ് ക്രമാതീതമായി ഉയർന്ന രീതിയിലായിരുന്നു. ഇത് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും…
Read More