തിങ്കൾ, ബുധൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥനെ വന്ന് കണ്ടോണം; കോടീശ്വരിയായ ബിന്ദുവിന്‍റെ തിരോധാനം; മുഖ്യ പ്രതി സെബാസ്റ്റ്യന് ഉപാധികളോടെ ജാമ്യം

ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി ബി​ന്ദു​പ​ത്മ​നാ​ഭ​ന്‍റെ ദു​രൂ​ഹ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പെ​ട്ട ഭൂ​മി​ത​ട്ടി​പ്പു കേ​സി​ലെ മു​ഖ്യ​പ്ര​തി​ക്കു ജാ​മ്യം ല​ഭി​ച്ചു. പ​ള്ളി​പ്പു​റം സ്വ​ദേ​ശി സി.​എം സെ​ബാ​സ്റ്റ്യ​നാ​ണ് (59) കോ​ട​തി ഉ​പാ​ധി​ക​ളാ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ചേ​ർ​ത്ത​ല ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഒ​ന്ന് ജ​ഡ്ജി അ​രു​ണ്‍​കു​രു​വി​ള​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജി​ല്ല​വി​ട്ടു പോ​ക​രു​ത്, തി​ങ്ക​ൾ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ ഹാ​ജ​രാ​ക​ണം എ​ന്നീ നി​ബ​ന്ധ​ന​ക​ളോ​ടെ​യാ​ണ് ജാ​മ്യം. കാ​ണാ​താ​യ ബി​ന്ദു​പ​ത്മ​നാ​ഭ​ന്‍റെ പേ​രി​ൽ ഇ​ട​പ്പ​ള്ളി​യി​ലു​ള്ള 11സെ​ന്‍റ് ഭൂ​മി ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി വ്യാ​ജ പ​വ​ർ​ഓ​ഫ് അ​റ്റോ​ർ​ണി ഉ​ണ്ടാ​ക്കി ത​ട്ടി​യെ​ടു​ത്ത കേ​സി​ലും അ​നു​ബ​ന്ധ​മാ​യു​ള്ള മൂ​ന്നു കേ​സു​ക​ളി​ലു​മാ​ണ് ജാ​മ്യം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു​മാ​സ​ത്തോ​ളം ഒ​ളി​വി​ലാ​യി​രു​ന്ന സെ​ബാ​സ്റ്റ്യ​ൻ ജൂ​ലൈ ഏ​ഴി​നു എ​റ​ണാ​കു​ളം കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങാ​നെ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് വ​ല​യി​ലാ​യ​ത്.

Read More

 എന്തേ മിണ്ടാത്തേ..!  സൂ​ര്യ​ന് താ​ഴെ​യു​ള്ള​തി​നെക്കുറി​ച്ചെ​ല്ലാം അ​റി​വു​ണ്ടെ​ന്ന് സ്വ​യം ന​ടി​ക്കു​ന്ന മ​ന്ത്രി തോ​മ​സ് ഐ​സ​ക്  ത​ണ്ണീ​ർ​മു​ക്കം ബണ്ടിനെക്കുറിച്ചു മിണ്ടുന്നില്ലെന്ന് ബിജെപി

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ മ​ണ​ൽ​ച്ചി​റ​യി​ലെ മ​ണ​ലി​ന്‍റെ ആ​ഴ​വും മൂ​ല്യ​വും തി​ട്ട​പ്പെ​ടു​ത്താ​ൻ ശാ​സ്ത്രീ​യ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ബി​ജെ​പി ചേ​ർ​ത്ത​ല- അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ഴ​ക്കെ​ടു​തി മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ട്ട​നാ​ട​ൻ ജ​ന​ത​യെ നേ​രി​ൽ കാ​ണാ​ൻ മു​ഖ്യ​മ​ന്ത്രി ത​യ്യാ​റാ​ക​ണം. സൂ​ര്യ​ന് താ​ഴെ​യു​ള്ള​തി​നെ കു​റി​ച്ചെ​ല്ലാം അ​റി​വു​ണ്ടെ​ന്ന് സ്വ​യം ന​ടി​ക്കു​ന്ന മ​ന്ത്രി തോ​മ​സ് ഐ​സ​ക് സ്വ​ന്തം നാ​ട്ടി​ലെ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ത്ത​തെ​ന്താ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​നു സു​ധീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. ദ​ക്ഷി​ണ​മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് വെ​ള​ളി​യാ​കു​ളം പ​ര​മേ​ശ്വ​ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​വി ഗോ​പ​കു​മാ​ർ, ടി. ​സ​ജീ​വ് ലാ​ൽ, സു​മി ഷി​ബു, അ​രു​ണ്‍ കെ. ​പ​ണി​ക്ക​ർ, എം.​എ​സ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബി. ​ബാ​ലാ​ന​ന്ദ്,…

Read More

വെ​ള്ള​പ്പൊ​ക്ക​വും ക​ട​ൽ​ക്ഷോ​ഭ​വും; ആലപ്പുഴയിൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പിൽ ക​ഴി​യു​ന്ന​ത് 7745 പേ​ർ

ആ​ല​പ്പു​ഴ: വെ​ള്ള​പ്പൊ​ക്ക​വും ക​ട​ൽ​ക്ഷോ​ഭ​വും മൂ​ലം ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത് 7745 പേ​ർ. 40 ക്യാ​ന്പു​ക​ളി​ലാ​യാ​ണ് 1919 കു​ടും​ബ​ങ്ങ​ളി​ലെ 7745 പേ​ർ ദി​വ​സ​ങ്ങ​ളാ​യി ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ മാ​ത്രം 26 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 1641 കു​ടും​ബ​ങ്ങ​ളാ​ണ് ക​ഴി​യു​ന്ന​ത്. മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം താ​ലൂ​ക്ക് പ​രി​ധി​യി​ൽ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ഭൂ​രി​ഭാ​ഗ​വും പി​രി​ച്ചു​വി​ട്ടി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ത്തു​ണ്ടാ​യ ക​ന​ത്ത ക​ട​ൽ​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്ന് തീ​ര​വാ​സി​ക​ൾ​ക്കാ​യി വീ​ണ്ടും ക്യാ​ന്പു​ക​ൾ തു​റ​ക്കു​ക​യാ​യി​രു​ന്നു. കു​ട്ട​നാ​ട്ടി​ൽ ക്യാ​ന്പു​ക​ളെ​ക്കൂ​ടാ​തെ 223 ക​ഞ്ഞി​വീ​ഴ്ത്ത​ൽ കേ​ന്ദ്ര​ങ്ങ​ൾ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഈ ​കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​ര​പ്പി​ന് കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വീ​ണ്ടും മ​ഴ ക​ന​ക്കു​ക​യും കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് ശ​ക്ത​മാ​കു​ക​യും ചെ​യ​ത​തോ​ടെ ജ​ല​നി​ര​പ്പി​ന് വീ​ണ്ടും ഉ​യ​ർ​ന്ന​തോ​ടെ ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് ശ​മ​ന​മാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്.

Read More

 എന്നു തീരും ഈ പണി? പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി ടെ​ർ​മി​ന​ലിന്‍റെ നി​ർ​മാ​ണം ശ​ബ​രി​മ​ല സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പെന്ന് അധികൃതർ;  കഴിഞ്ഞ വർഷം ഇതുതന്നെയാണ് പറഞ്ഞതെന്ന് നാട്ടുകാർ

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ആ​സ്ഥാ​ന​ത്ത് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ തു​ട​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന കെഎസ്ആ​ർ​ടി​സി സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം മ​ന്ദ​ഗ​തി​യി​ൽ. നി​ല​വി​ൽ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്‍റെ പ്ലാ​സ്റ്റ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്നെ​ങ്കി​ലും പ്ലം​ബിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക​ൾ കൂ​ടി പൂ​ർ​ത്തി​യാ​കാ​നു​ണ്ട്. റോ​ഡി​ൽ നി​ന്നും പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ലേ​ക്ക് പ​ണി​യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ക്രോ​സ് റാ​ന്പി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യി​ട്ടി​ല്ല. പ്രാ​യ​മാ​യ​വ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും നേ​രി​ട്ട് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള​താ​ണ് ഈ ​സം​വി​ധാ​നം. നി​ല​വി​ൽ പ്ലാ​സ്റ്റ​റിം​ഗ് ജോ​ലി​ക​ളും, ടൈ​ൽ പാ​കു​ന്ന ജോ​ലി​ക​ളു​മാ​ണ് ന​ട​ക്കു​ന്ന​ത്. ശ​ബ​രി​മ​ല സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പാ​യി പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​വും അ​ധി​കൃ​ത​ർ ഇ​തു​ത​ന്നെ ആ​വ​ർ​ത്തി​ച്ച​തി​നാ​ൽ നാ​ട്ടു​കാ​ർ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യി​ല്ല. 15000 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് ടെ​ർ​മി​ന​ലി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​ത്. മൂ​ന്ന് നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ്ഭാ​ഗം പൂ​ർ​ണ​മാ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി ലേ​ലം ചെ​യ്തു ന​ൽ​കി. ര​ണ്ടാ​മ​ത്തെ നി​ല​യും വാ​ട​ക​യ്ക്കു ന​ൽ​കാ​നാ​ണ്. മൂ​ന്നാ​മ​ത്തെ നി​ല ഓ​ഫീ​സാ​യി പ്ര​വ​ർ​ത്തി​ക്കും. എ​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും കെഎ​സ്ആ​ർ​ടി​സി ത​ന​തു ഫ​ണ്ടി​ൽ…

Read More

മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന മാ​ർ​ഗ​ങ്ങ​ളോ​ട് മു​ഖം തി​രി​ച്ച് ജ​നം; മാ​ലി​ന്യ നി​ക്ഷേ​പകേ​ന്ദ്ര​മാ​യി റോ​ഡു​ക​ൾ

ആ​ല​പ്പു​ഴ: ജൈ​വ- അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​നാ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളോ​ട് മു​ഖം തി​രി​ച്ച് ജ​നം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​രം​ഭി​ച്ച മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​ക​ളോ​ടാ​ണ് ആ​ദ്യ​ത്തെ ആ​വേ​ശം ഇ​പ്പോ​ൾ പൊ​തു​ജ​ന​ത്തി​നി​ല്ലാ​ത്ത​ത്. പ​ല​യി​ട​ങ്ങ​ളി​ലും മു​ൻ​കാ​ല​ങ്ങ​ളി​ലേ​തു​പോ​ലെ മാ​ലി​ന്യ​ങ്ങ​ൾ പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ലും കി​റ്റു​ക​ളി​ലു​മാ​ക്കി വ​ലി​ച്ചെ​റി​യു​ന്ന സ്ഥി​തി​യാ​യി വീ​ണ്ടും. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ജൈ​വ -അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​നാ​യി നി​ർ​മ​ല ഭ​വ​നം- നി​ർ​മ​ല ന​ഗ​രം പ​ദ്ധ​തി​പ്ര​കാ​രം ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യു​ള്ള കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ഗ​ര​ത്തി​ലെ ഇ​ട​വ​ഴി​ക​ളും ചെ​റു റോ​ഡു​ക​ളും ഇ​പ്പോ​ഴും മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളാ​ണ്. രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യു​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള മാ​ലി​ന്യ നി​ക്ഷേ​പം ഏ​റെ​യും ന​ട​ക്കു​ന്ന​ത്. പൊ​തു​യി​ട​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ്വീ​ക​രി​ക്കാ​മെ​ങ്കി​ലും ഇ​തി​നു ത​യാ​റാ​കാ​ത്ത​താ​ണ് മാ​ലി​ന്യ​നി​ക്ഷേ​പം പാ​ത​യോ​ര​ങ്ങ​ളി​ൽ വ​ർ​ധി​ക്കാ​ൻ കാ​ര​ണം. നേ​ര​ത്തെ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ രാ​ത്രി​കാ​ല മാ​ലി​ന്യ നി​ക്ഷേ​പം ത​ട​യു​ന്ന​തി​നാ​യി പ്ര​ത്യേ​ക സ്ക്വാ​ഡി​നെ നി​യോ​ഗി​ക്കു​ക​യും ഇ​വ​രു​ടെ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​നം…

Read More

റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം അ​നി​വാ​ര്യം; ഹ​രി​പ്പാ​ട് – വീ​യ​പു​രം ലി​ങ്ക് ഹൈ​വേ​യി​ൽ ഗ​താ​ഗ​തക്കുരു​ക്ക് രൂ​ക്ഷം

ഹ​രി​പ്പാ​ട്: തി​ര​ക്കേ​റി​യ ഹ​രി​പ്പാ​ട് വീ​യ​പു​രം ക​ട​പ്രാ ലി​ങ്ക് ഹൈ​വേ​യി​ൽ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നാ​യി മു​റ​വി​ളി ഉ​യ​രാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളേ​റെ​യാ​യി. ശാ​സ്താം​മു​റി തൃ​പ്പ​ക്കു​ടം ല​വ​ൽ ക്രോ​സി​ൽ വ​ൻ​തോ​തി​ലാ​ണ് യാ​ത്രാ​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ്ര​തി​ദി​നം പ​ല പ്രാ​വ​ശ്യ​മാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം ലെ​വ​ൽ ക്രോ​സ് അ​ട​ഞ്ഞ് യാ​ത്ര​ക്കാ​രു​ടെ സ​മ​യം ക​വ​രു​ന്ന​തോ​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ താ​ളം തെ​റ്റു​ക​യാ​ണ്. അ​ന്പ​ല​പ്പു​ഴ ഹ​രി​പ്പാ​ട് റ​യി​ൽ​വെ ലൈ​ൻ ഇ​ര​ട്ടി​പ്പി​ക്കു​ന്ന ജോ​ലി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്പോ​ൾ ലെ​വ​ൽ ക്രോ​സു​ക​ളു​ടെ ഭാ​ഗ​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​നി​യും ന​ട​ക്കേ​ണ്ട​ത്. ഗേ​റ്റ്കീ​പ്പ​ർ പോ​സ്റ്റു​ക​ളു​ടെ പ​ണി​യും ഏ​ക​ദേ​ശം പൂ​ർ​ത്തീ​ക​രി​ച്ചു. ഇ​ര​ട്ട​വ​രി പാ​ത ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ വ​ർ​ധി​ക്കും. അ​തോ​ടെ നി​ല​വി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ബു​ദ്ധി​മു​ട്ടി​ന്‍റെ മൂ​ന്നി​ര​ട്ടി​യാ​കും അ​നു​ഭ​വ​പ്പെ​ടു​ക. ലി​ങ്ക് ഹൈ​വേ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്കു ഉ​യ​ർ​ത്തു​മെ​ന്ന ത​ര​ത്തി​ലു​ള്ള ച​ർ​ച്ച​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഹ​രി​പ്പാ​ട്-​എ​ട​ത്വ-​വീ​യ​പു​രം, ഹ​രി​പ്പാ​ട്-​മേ​ൽ​പ്പാ​ടം-​മാ​ന്നാ​ർ, ഹ​രി​പ്പാ​ട്-​വീ​യ​പു​രം-​ക​ട​പ്ര എ​ന്നി​ങ്ങ​നെ നി​ര​വ​ധി തി​ര​ക്കേ​റി​യ റോ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​ണി​ത്.…

Read More

ദേവസ്വം ബോർഡ് അനാസ്ഥ തുടരുന്നു ; വേ​ദ​ന​ക​ൾ ക​ടി​ച്ച​മ​ർ​ത്തി മാ​വേ​ലി​ക്ക​ര​യു​ടെ ഗ​ജ​രാ​ജ​ൻ

മാ​വേ​ലി​ക്ക​ര: ദേ​വ​സ്വം മാ​വേ​ലി​ക്ക​ര സ​ബ്ഗ്രൂ​പ്പി​ലെ ഗ​ജ​കേ​സ​രി ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ആ​രോ​ഗ്യ​നി​ല ദി​നം പ്ര​തി വ​ഷ​ളാ​കു​ന്നു​വെ​ന്ന് ആ​ക്ഷേ​പം. ദ​ഹ​ന​ക്കു​റ​വും ശോ​ധ​ന​യി​ല്ലാ​യ്മ​യും കാ​ര​ണം ആ​ന​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലും വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​തെ ദേ​വ​സ്വ​ത്തി​ന്‍റെ അ​നാ​സ്ഥ തു​ട​രു​ക​യാ​ണ്. പ​ല്ലു​ക​ൾ ഇ​ള​കി പോ​യ​തി​നാ​ൽ പ​ന​ന്പ​ട്ട, ഓ​ല എ​ന്നീ ആ​ഹാ​ര​ങ്ങ​ൾ ച​വ​ച്ച​ര​യ്ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ പു​ല്ലു മാ​ത്ര​മേ ആ​ന​യ്ക്കു ന​ൽ​കാ​വ ൂ എ​ന്ന് ദേ​വ​സ്വം ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ന​ട​പ​ടി ഒ​ന്നു​മാ​യി​ട്ടി​ല്ല. ഇ​ത്ത​വ​ണ​ത്തെ മ​ദ​പ്പാ​ടി​നു ശേ​ഷം അ​ഴി​ച്ച ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നി​ല വ​ള​രെ മോ​ശ​മാ​ണെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ആ​ന പ്രേ​മി​ക​ൾ​ക്കു​ള്ള​ത്. പൊ​തു​വെ ശാ​ന്ത സ്വ​ഭാ​വ​ക്കാ​ര​നാ​യ ആ​ന വ​ള​രെ ഉ​ത്സാ​ഹി​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​വ​ശ്യ​മാ​യ തീ​റ്റ​യെ​ടു​ക്കാ​ൻ പോ​ലും വ​യ്യാ​ത്ത അ​വ​സ്ഥ​യാ​ണ് ആ​ന​യ്ക്കു​ള്ള​ത്. ആ​ന​യ്ക്കു ക​ഴി​ക്കു​ന്ന ആ​ഹാ​ര​ത്തി​ന്‍റെ 45 ശ​ത​മാ​നം മാ​ത്രം ദ​ഹ​ന​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നു ഡോ​ക്ട​ർ​മാ​രും പ​റ​യു​ന്നു. ക​ണ്ടി​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ദേ​വ​സ്വം മെ​ന്പ​റോ​ടും, ഡോ​ക്ട​റോ​ടും, ഫോ​റ​സ്റ്റ് ഓ​ഫീ​സ​റോ​ടും ആ​ന​യു​ടെ ഇ​പ്പോ​ഴ​ത്തെ ആ​രോ​ഗ്യ…

Read More

സാധനം വാങ്ങാനെത്തിയവർ ഡ്യൂ​ട്ടി പെ​യ്ഡ് ഷോ​പ്പി​ൽ നി​ന്ന് അ​ര​ല​ക്ഷം രൂ​പ അ​പ​ഹ​രി​ച്ചു;  കാഷ് കൗണ്ടറിൽ നിന്നും പണം എടുത്തുകൊണ്ട് ഓടിപ്പോകുകയായിരുന്നു

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ ഡ്യൂ​ട്ടി​പെ​യ്ഡ് ഷോ​പ്പി​ൽ​നി​ന്ന് 50,000 രൂ​പ ക​വ​ർ​ന്ന സം​ഘം കാ​റി​ൽ മു​ങ്ങി. സം​ഘ​ത്തെ പോ​ലീ​സും നാ​ട്ടു​കാ​രും പി​ന്തു​ട​ർ​ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല.പ​ത്ത​നം​തി​ട്ട സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ റോ​യ​ൽ ഡ്യൂ​ട്ടി​പെ​യ്ഡ് ഷോ​പ്പി​ൽ ഇ​ന്ന​ലെ രാ​ത്രി 7.30ഓ​ടെ​യാ​ണ് സം​ഭ​വം. ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ന്ന പേ​രി​ലെ​ത്തി​യ ര​ണ്ടു പേ​രാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. കോ​ട്ടും ടൈ​യും ധ​രി​ച്ചെ​ത്തി​യ ഇ​വ​ർ ക​ട​യു​ട​മ​യോ​ട് അ​റ​ബി​യോ ഇം​ഗ്ലീ​ഷോ അ​റി​യു​മോ എ​ന്ന് ചോ​ദി​ച്ചു. ത​ങ്ങ​ളു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന നി​രോ​ധി​ച്ച നോ​ട്ടു​ക​ൾ എ​ടു​ത്തു​കാ​ട്ടി മാ​റി​ത്ത​രാ​മോ എ​ന്നു ചോ​ദി​ച്ചു. ഈ ​സ​മ​യം കാ​ഷ് കൗ​ണ്ട​റി​ൽ​നി​ന്ന് ക​ട​യു​ട​മ​യെ​ടു​ത്ത 50,000 രൂ​പ​യു​ടെ ഒ​രു​കെ​ട്ട് നോ​ട്ട് ത​ട്ടി​പ്പ​റി​ച്ച് ഇ​വ​ർ ഓ​ടു​ക​യാ​യി​രു​ന്നു. എ​വ​ർ​ഗ്രീ​ൻ ഹോ​ട്ട​ലി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്ത കാ​റി​ൽ ക​യ​റി മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പ്പെ​ട്ടു. ഇ​ത​ര സം​സ്ഥാ​ന ജി​ല്ല​യി​ലെ ര​ജി​സ്ട്രേ​ഷ​നു​ള്ള​താ​ണ് കാ​ർ. ഈ ​സ​മ​യം ന​ഗ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​വും നാ​ട്ടു​കാ​രും പി​ന്തു​ട​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല. ന​ഗ​ര​ത്തി​ലെ ക​ട​ക​ളി​ൽ സ്ഥാ​പി​ച്ച സി​സി…

Read More

കേരളത്തിലേക്ക് കഞ്ചാവ് ഒഴുകുന്നു; ലക്ഷ്യം വിദ്യാർഥികൾ; ചെറുകിട വിൽപ്പനക്കാർ പിടിയിലാകുന്നുണ്ടെങ്കിലും ഇവരുടെ സ്രോതസ് കണ്ടെത്താൻ കഴിയാത്തത് പോലീസിനെ വലയ്ക്കുന്നു

തി​രു​വ​ല്ല: ല​ഹ​രി മാ​ഫി​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് ല​ക്ഷ്യ​മി​ടു​ന്നു; സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം വ​ല​യി​ൽ.മ​ദ്യം ഉ​പ​ഭോ​ഗ​ത്തേ​ക്കാ​ള്‍ ക​ഞ്ചാ​വി​ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റം യു​വ​ത​ല​മു​റ​യോ​ടൊ​പ്പം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ലും ഭ​യ​നാ​ക​മാ​യ രീ​തി​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു.ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ അ​ട​ക്ക​മു​ള്ള നി​ര​വ​ധി പേ​രെ​യാ​ണ് പോ​ലീ​സും എ​ക്‌​സൈ​സും ക​ഞ്ചാ​വ് വി​ല്പ​ന​യു​ടെ​യും ഉ​പ​യോ​ഗ​ത്തി​ന്‍റെ​യും പേ​രി​ൽ പി​ടി​കൂ​ടി​യി​ട്ടു​ള്ള​ത്. റാ​ന്നി​യി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ക​ഞ്ചാ​വ് വി​ല്‍​ക്കാ​ന്‍ കാ​റി​ലെ​ത്തി​യ ഇ​ട​പ്പാ​വൂ​ര്‍ അ​മ്പാ​ട്ട് വീ​ട്ടി​ല്‍ രാ​ഹു​ല്‍, തി​രു​വ​ല്ല​യി​ല്‍ സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ക​ഞ്ചാ​വു വി​ല്പ​ന ന​ട​ത്തി​യ കു​റ്റ​പ്പു​ഴ മാ​ട​മു​ക്ക് ചി​റ​യി​ല്‍​പ​റ​മ്പി​ല്‍ ജ​നു എ​ന്നി​വ​രാ​ണ് അ​വ​സാ​ന​മാ​യി പോ​ലീ​സി​ന്‍റെ വ​ല​യി​ല്‍ കു​ടു​ങ്ങി​യ​ത്. ക​ഞ്ചാ​വ് പൊ​ടി​ക്കു​ന്ന ഉ​പ​ക​ര​ണ​വും അ​ത് ചു​രു​ട്ടി വ​ലി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന പേ​പ്പ​റു​ക​ളും ഇ​വ​രി​ല്‍ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. മ​ദ്യ​ല​ഭ്യ​ത കു​റ​ഞ്ഞ​തും മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി പോ​ലീ​സ് ശ​ക്ത​മാ​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മ​റ്റ് ല​ഹ​രി മാ​ർ​ഗ​ങ്ങ​ളി​ലേ​ക്ക് യു​വാ​ക്ക​ള്‍ തി​രി​ഞ്ഞ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.…

Read More

 ക​ട​ൽക​ലി​യി​ൽ വി​റ​ച്ച് തീ​രം;  ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​വും അ​റ്റ​കു​റ്റ​പ്പ​ണി​യും ക​ട​ലാ​സി​ലൊതുങ്ങി; തീ​ര​ദേ​ശ​വാ​സി​ക​ൾ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു

അ​ന്പ​ല​പ്പു​ഴ: ക​ട​ൽ​ഭി​ത്തി​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​ത്ത​തും, ഭി​ത്തി ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ഭി​ത്തി നി​ർ​മി​ക്കാ​ത്ത​തും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്നു. ഇ​ന്ന​ലെ പു​റ​ക്കാ​ട്, അ​ന്പ​ല​പ്പു​ഴ, പു​ന്ന​പ്ര തീ​ര​ത്തു​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭം ക​ട​ൽ​ഭി​ത്തി​യോ, ജി​യോ ട്യൂ​ബ് സ്ഥാ​പി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു. ഒ​രു മാ​സം മു​ൻ​പ് ക​ട​ൽ​ക്ഷോ​ഭം ഉ​ണ്ടാ​യ​പ്പോ​ഴും ഉ​ട​ൻ ക​ട​ൽ​ഭി​ത്തി​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ല്​കി​യി​രു​ന്ന​താ​ണ്. ഇ​ന്ന​ലെ​യു​ണ്ടാ​യ വേ​ലി​യേ​റ്റ​ത്തി​ൽ ആ​റോ​ളം വീ​ടു​ക​ൾ ത​ക​രു​ക​യും, 200ൽപരം കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. ഏ​താ​നും മാ​സം മു​ന്പു​ണ്ടാ​യ ക​ട​ലാ​ക​മ​ണ​ത്തി​ലെ 100ൽപരം കു​ടും​ബ​ങ്ങ​ൾ വ​ണ്ടാ​നം ആ​ശു​പ​ത്രി​യി​ലെ ല​ക്ചർ ഹാ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​തു കൂ​ടാ​തെ​യാ​ണ് വീ​ണ്ടും ക്യാ​ന്പി​ലേ​ക്ക് ആ​ളു​ക​ൾ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പു​റ​ക്കാ​ട് എ​സ്‌വിഡി യു​പി സ്കു​ൾ, പു​റ​ക്കാ​ട് എഎ​സ്എം എ​ൽപി​സ്കൂ​ൾ, എകെഡിഎ​സ് 57 എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നൂറോളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മുന്പു​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വീ​ടും, സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട 137 കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ഴും വി​വി​ധ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ക​യാ​ണ്. ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ…

Read More