കനത്ത മഴയും കിഴക്കൻ വെള്ളത്തിന്‍റെ വരും കുട്ടനാട് ഒറ്റപ്പെട്ടു;  റോഡുകളെല്ലാം മുങ്ങിയതിനെ തുടർന്ന് വാഹന ഗതാഗതം നിലച്ചു

മ​ങ്കൊ​ന്പ്: കി​ഴ​ക്ക​ൻ വെ​ള്ളം ക​ലി​തു​ള്ളി​യെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കു​ട്ട​നാ​ട് ഒ​റ്റ​പ്പെ​ട്ടു. റോ​ഡു​ക​ളെ​ല്ലാം ത​ന്നെ വെ​ള്ള​ത്തി​നി​യി​ലാ​യ​തോ​ടെ കു​റ്റ​നാ​ട് ശ​രി​ക്കും ഒ​റ്റ​പ്പെ​ട്ടു. റോ​ഡു​സൗ​ക​ര്യ​മെ​ത്തി​യ​തോ​ടെ ജ​ല​ഗ​താ​ഗ​തം നാ​മ​മാ​ത്ര​മാ​യി ചു​രു​ങ്ങി​യ​താ​ണ് വെ​ള്ള​പ്പൊ​ക്ക കാ​ല​ത്ത് കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഗ​താ​ഗ​ത​മാ​ർ​ഗ​ങ്ങ​ൾ ഏ​റെ​ക്കു​റെ അ​ട​ഞ്ഞ​ത് ആ​ശു​പ​ത്രി, പാ​ൽ, പ​ത്രം, തു​ട​ങ്ങി​യ സ​മ​സ്ത മേ​ഖ​ല​ക​ളെ​യും സ്തം​ഭി​പ്പി​ച്ചു. ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​രം​മാ​ത്ര​മു​ള്ള സ്ഥ​ല​ത്തെ​ത്താ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. എ​സി റോ​ഡി​ൽ ക​ഐ​സ്ആ​ർ​ടി​സി സ​ർ​വീ​സ് നി​ല​ച്ച​ച്ച​തി​നു​പു​റ​മെ, ഇ​വി​ടേ​യ്ക്കു സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​ലും എ​ത്തി​പ്പെ​ടാ​നാ​കാ​ത്ത​താ​ണ് ജ​ന​ത്തെ വ​ല​ച്ച​ത്. നീ​ലം​പേ​രൂ​ർ, കാ​വാ​ലം, പു​ളി​ങ്കു​ന്ന് തു​ട​ങ്ങി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്കാ​ണ് സ​ഞ്ചാ​ര​മാ​ർ​ഗ​ങ്ങ​ൾ എ​ല്ലാം ത​ന്നെ അ​ട​ഞ്ഞ​ത്. കൃ​ഷ്ണ​പു​രം വ​ഴി​യു​ള്ള കാ​വാ​ലം ബ​സ് സ​ർ​വീ​സ് നി​ല​ച്ച​തി​നു​പി​ന്നാ​ലെ കൈ​ന​ടി വ​ഴി​യു​ള്ള സ​ർ​വീ​സും നി​ല​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു തി​രി​ച്ച​ടി​യാ​യി. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ ക​ട​ന്നു​പോ​കാ​ൻ പ​റ്റാ​ത്ത​വി​ധം റോ​ഡു​ക​ളി​ൽ വെ​ള്ളം​ക​യ​റി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ എ​സി റോ​ഡി​ലേ​ക്കെ​ത്താ​നു​ള്ള ക​ര​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​പ്പോ​ൾ പ​ക​രം ജ​ല​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ പ​രാ​ജ​യ​പ്പെ​ട്ടു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ പു​ളി​ങ്കു​ന്നി​ൽ…

Read More

കോടീശ്വരിയായ ബി​ന്ദു​വി​ന്‍റെ തി​രോ​ധാ​നം: മു​ഖ്യ​പ്ര​തി​യെ ഇ​ന്ന്  കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും; വ്യാജ പ്രമാണങ്ങൾ റദ്ദാക്കുമെന്ന് പോലീസ്

ചേ​ർ​ത്ത​ല: വ്യാ​ജ മു​ക്ത്യാ​ർ ച​മ​ച്ച് ബി​ന്ദു പ​ത്മ​നാ​ഭ​ന്‍റെ വ​സ്തു ത​ട്ടി​യെ​ടു​ത്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള മു​ഖ്യ​പ്ര​തി സി.​എം സെ​ബാ​സ്റ്റ്യ​നെ ഇ​ന്ന് കോ​ട​തി​യി​ൽ തി​രി​കെ ഏ​ല്പി​ക്കും. സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ​വീ​ട് സ്ഥി​തി ചെ​യ്യു​ന്ന ഏ​റ്റു​മാ​നൂ​രി​ൽ എ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ ബി​ന്ദു പ​ത്മ​നാ​ഭ​ന്‍റെ പേ​രി​ലേ​ക്ക് സ്വ​ത്തു​ക്ക​ളു​ടെ അ​വ​കാ​ശം വി​ട്ടു​കൊ​ണ്ടു​ള്ള വി​ൽ​പ​ത്രം വ്യാ​ജ​മാ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ബി​ന്ദു​വി​ന്‍റെ പി​താ​വ് പ​ത്മ​നാ​ഭ​പി​ള്ള​യു​ടെ പേ​രി​ൽ ത​യാ​റാ​ക്കി​യ വി​ൽ​പ​ത്ര​വും വ്യാ​ജ​മാ​ണെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​റ്റൊ​രു കേ​സ് കൂ​ടി റ​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ഡി​വൈ​എ​സ്പി എ.​ജി ലാ​ൽ പ​റ​ഞ്ഞു. പ​ത്മ​നാ​ഭ​പി​ള്ള 1999 ഡി​സം​ബ​ർ നാ​ലി​നാ​ണ് ആ​ദ്യ​ത്തെ വി​ൽ​പ​ത്രം ത​യാ​റാ​ക്കി​യ​ത്. ഇ​തി​ൽ ര​ണ്ടു​മ​ക്ക​ൾ​ക്കും സ്വ​ത്തു​ക്ക​ൾ വീ​ത​മാ​യി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് 2002 ന​വം​ബ​ർ 22നു ​റ​ജി​സ്റ്റ​ർ ചെ​യ്ത മ​റ്റൊ​രു വി​ൽ​പ​ത്ര​ത്തി​ലാ​ണ് സ്വ​ത്തു​ക്ക​ളെ​ല്ലാം ബി​ന്ദു​വി​ന്‍റെ പേ​രി​ലേ​ക്ക് മാ​ത്ര​മാ​യി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചേ​ർ​ത്ത​ല​യി​ലെ ആ​ധാ​ര​മെ​ഴു​ത്തു​കാ​ര​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു​മാ​ണ് കൂ​ടു​ത​ൽ…

Read More

 ശ​ക്ത​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ  പുറംബണ്ട് തകർന്ന് ആലപ്പുഴയിൽ ഒ​മ്പ​തു പാടങ്ങളിലെ കൃഷി നശിച്ചു

ആ​ല​പ്പു​ഴ/ അ​ന്പ​ല​പ്പു​ഴ: ശ​ക്ത​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി ഒ​ന്പ​തി​ട​ത്ത് മ​ട​വീ​ണു. മ​ട​വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് വെ​ള്ളം ക​യ​റി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ കൃ​ഷി ന​ശി​ച്ചു. കൈ​ന​ക​രി വ​ലി​യ​തു​രു​ത്ത്, മീ​ന​പ്പ​ള്ളി, ച​ന്പ​ക്കു​ളം മൂ​ലേ​പ്പ​ള്ളി​ക്കാ​ട്, പ​ട​ച്ചാ​ൽ, പു​ളി​ങ്കു​ന്ന് ആ​ല​ത്താ​പ്പ​ടി മാ​ട​ന്പാ​ക്കം, കാ​വാ​ലം മ​ണ​ലേ​രി​ക്ക​ൽ, പൊ​ങ്ങ പൂ​പ്പ​ള്ളി പാ​ട​ശേ​ഖ​രം, അ​യ്യ​നാ​ട് പാ​ട​ശേ​ഖ​രം, പു​ന്ന​പ്ര വെ​ട്ടി​ക്ക​രി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് മ​ട​വീ​ണ​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് വെ​ട്ടി​ക്ക​രി പാ​ട​ത്ത് മ​ട​വീ​ണ​ത്. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ പു​റം​ബ​ണ്ട് ത​ക​ർ​ന്ന് വെ​ള്ളം പാ​ട​ത്തേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. വി​ത​ക​ഴി​ഞ്ഞ് 15 ദി​വ​സ​ത്തോ​ള​മാ​യി. 520 ഏ​ക്ക​റു​ള്ള പാ​ട​ശേ​ഖ​ര​ത്ത് 260 ഓ​ളം ക​ർ​ഷ​ക​രാ​ണു​ള്ള​ത്. സ​ർ​ക്കാ​ർ ന​ൽ​കി​യ സ​ബ്സി​ഡി വി​ത്തു​ക​ൾ​ക്കു പു​റ​മെ കൂ​ടു​ത​ൽ വി​ത്ത് സ്വ​ന്തം​നി​ല​ക്കു വാ​ങ്ങി ക​ർ​ഷ​ക​ർ വി​ത​ച്ചി​രു​ന്നു. മ​ട വീ​ണ​തോ​ടെ വ​ൻ സാ​ന്പ​ത്തി​ക ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Read More

ഗ്രാ​മീ​ണ ആ​രോ​ഗ്യ പ​രി​പാ​ല​നത്തി​ന് വ​ര്‍​ധി​ച്ച പ്രാ​ധാ​ന്യം ന​ല്‍​കുമെന്ന് ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

അ​ടൂ​ർ: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഗ്രാ​മീ​ണ ആ​രോ​ഗ്യ പ​രി​പാ​ലന​ത്തി​ന് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ആ​ര്‍​ദ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​രോ​ഗ്യ രം​ഗ​ത്ത് സം​സ്ഥാ​നം കൈ​വ​രി​ച്ച നേ​ട്ടം നി​ല​നി​ര്‍​ത്താ​ന്‍ സാ​ധി​ക്ക​ണം. പാ​വ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ കു​റ​ഞ്ഞ ചെ​ല​വി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് ആ​ര്‍​ദ്രം പ​ദ്ധ​തി​തി​യി​ല്‍ കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. നി​പ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യി​രു​ന്നു. ഇ​തി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കി​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട നേ​ഴ്സി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യം ല​ഭ്യ​മാ​ക്കി​യ​തി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യാ​ണ് നി​റ​വേ​റ്റു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​പ്ര​സ​ന്ന​കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പി. സ​ന്തോ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​മ​ല്‍, മാ​യാ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ആ​ശാ…

Read More

മ​ഴ ന​ന​ഞ്ഞ് ഇ​ട​വ​വും മി​ഥു​ന​വും; തകർത്ത് പെയ്ത് ക​ർ​ക്കി​ട​ക​വും; മ​ധ്യ​കേ​ര​ളം വെ​ള്ള​ത്തി​ൽ

പ​ന്ത​ളം: പോ​രി​നു​റ​ച്ച​ത് പോ​ലെ​യാ​ണ് പെ​രു​മ​ഴ. ന​ന​ഞ്ഞ് കു​തി​ർ​ന്ന ഇ​ട​വ​വും മി​ഥു​ന​വും പി​ന്നി​ട്ട​തോ​ടെ ഇ​നി ക​ർ​ക്കി​ട​ക​ത്തി​ന്‍റെ പെ​യ്ത്ത്. വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ച്ചു ത​ന്നെ​യാ​ണ് ക​ർ​ക്കി​ട​ക​വും പെ​യ്തി​റ​ങ്ങു​ന്ന​ത്. ഉ​രു​ൾ​പൊ​ട്ട​ലും മ​റ്റും വ​ട​ക്ക​ൻ മേ​ഖ​ല​യെ ക​ണ്ണീ​ര​ണി​യി​ച്ചെ​ങ്കി​ൽ മ​ധ്യ​കേ​ര​ള​ത്തി​ലി​പ്പോ​ൾ വെ​ള്ള​പ്പൊ​ക്ക​മാ​ണ്. നി​ര​വ​ധി വീ​ടു​ക​ളി​ൽ നി​ന്ന് ആ​ളു​ക​ൾ​ക്ക് ഒ​ഴി​ഞ്ഞു പോ​കേ​ണ്ടി വ​ന്നു. പൂ​ർ​ണ​മാ​യും ഭാ​ഗി​ക​മാ​യു​മൊ​ക്കെ വീ​ടു​ക​ൾ ത​ക​ർ​ന്ന​വ​ർ നൂ​റു​ക​ണ​ക്കി​നാ​ണ്. ശ​ക്ത​മാ​യ കാ​റ്റി​ൽ പെ​രു​മ​ര​ങ്ങ​ൾ വ​രെ ക​ട​പു​ഴ​കി​യു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ വേ​റെ​യും. കേ​ര​ള​മി​ങ്ങ​നെ ന​ന​ഞ്ഞു കു​തി​ർ​ന്നു തു​ട​ങ്ങി​യ​ത് മേ​യ് അ​വ​സാ​ന​ത്തോ​ടെ​യാ​ണ്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ മേ​യ് 23(ഇ​ട​വം ഒ​ന്പ​ത്) മു​ത​ൽ. സ്കൂ​ൾ തു​റ​ക്കലിലും മ​ഴ പ​തി​വ് തെ​റ്റി​ച്ചി​ല്ല. പ​ക്ഷെ, തോ​രാ​മ​ഴ​യു​ടെ പ്ര​തീ​തി സൃ​ഷ്ടി​ച്ച​തു​മി​ല്ല. മി​ഥു​ന​മെ​ത്തി​യ​പ്പോ​ഴാ​ണ് മ​ഴ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്ക​പ്പെ​ട്ട​ത്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, പാ​ല​ക്കാ​ട് മേ​ഖ​ല​ക​ളി​ൽ മ​ഴ ആ​ർ​ത്തി​ര​ന്പി. ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം വി​ത​ച്ച​ത് നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ​യാ​ണ്. ജൂ​ലൈ ആ​ദ്യ​ത്തോ​ടെ, വ​ട​ക്ക് മ​ഴ​യൊ​ന്ന് ശ​മി​ച്ച​തോ​ടെ മ​ധ്യ​കേ​ര​ളം വെ​ള്ള​ത്തി​ലാ​യി. കോ​ട്ട​യം, ആ​ല​പ്പു​ഴ, കൊ​ല്ലം,…

Read More

പ​മ്പാ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കും; തീ​ര​ത്തു താ​മ​സി​ക്കു​ന്ന​വ​രും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രും ജാ​ഗ്ര​ത  പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ

പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ പ​മ്പാ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഏ​തു സ​മ​യ​ത്തും തു​റ​ന്നു വി​ടും. ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ​മ്പാ ന​ദി​യു​ടെ തീ​ര​ത്തു താ​മ​സി​ക്കു​ന്ന​വ​രും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

Read More

കോടീശ്വരിയായ ബി​ന്ദു​വി​ന്‍റെ തി​രോ​ധാ​ന​വും സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കലും: വസ്തു​വാ​ങ്ങി​യവരെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു

ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി ബി​ന്ദു​വി​ന്‍റെ തി​രോ​ധാ​ന​വും സ്വ​ത്ത് ത​ട്ടി​യെ​ടു​ത്ത സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്സ​തു​വാ​ങ്ങി​യ ചി​ല​രെ ഇ​ന്ന​ലെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. കൂ​ടാ​തെ വ​സ്തു കൈ​വ​ശ​മു​ള്ള മ​റ്റു​ള്ള​വ​രെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും. ബി​ന്ദു പ​ത്മ​നാ​ഭ​ന്‍റെ കു​ടും​ബ​വീ​ട് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം വാ​ങ്ങി​യ​യാ​ളു​ടെ മൊ​ഴി ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി. ബി​ന്ദു​വു​മാ​യി നേ​രി​ട്ടാ​ണ് ഇ​ട​പാ​ട് ന​ട​ത്തി​യ​തെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം വി​ൽ​പ​ത്ര​ത്തി​ലും പ്ര​മാ​ണ​ത്തി​ലും ഒ​പ്പി​ട്ട ര​ണ്ട് സാ​ക്ഷി​ക​ൾ ത​ങ്ങ​ൾ​ക്ക് ഇ​തി​നെ കു​റി​ച്ച് അ​റി​വി​ല്ലെ​ന്ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ൽ കേ​സു​ക​ളു​ടെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ൽ​പ്പി​ക്കു​വാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യും പ​റ​യു​ന്നു​ണ്ട്. നി​ല​വി​ൽ ബി​ന്ദു​വി​ന്‍റെ തി​രോ​ധാ​നം അ​ന്വേ​ഷി​ക്കു​ന്ന​ത് ന​ർ​ക്കോ​ട്ടി​ക്ക് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലും വ്യാ​ജ മു​ക്ത്യാ​ർ തു​ട​ങ്ങി​യ നാ​ല് കേ​സു​ക​ൾ ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി​യു​മാ​ണ്. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് കേ​സു​ക​ൾ കൂ​ടി വ​രു​ന്ന​തോ​ടെ​യാ​ണ് പൂ​ർ​ണ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ൽ​പ്പി​ക്കു​വാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. വ്യാ​ജ ഡ്രൈ​വി​ങ്…

Read More

കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് ശ​ക്ത​മാ​യി; ആലപ്പുഴയിലെ  ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളി​ൽ ആ​റാ​യി​ര​ത്തി​ലേ​റെ കു​ടും​ബ​ങ്ങ​ൾ

ആ​ല​പ്പു​ഴ: തു​ള്ളി​ക്കൊ​രു കു​ടും ക​ണ​ക്കെ പെ​യ്തി​രുന്ന മ​ഴ​യ്ക്ക് നേ​രി​യ ശ​മ​ന​മു​ണ്ടെ​ങ്കി​ലും ജി​ല്ല​യി​ൽ ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് അ​റു​തി​യാ​യി​ല്ല. തു​ട​ർ​ച്ച​യാ​യി പെ​യ്ത മ​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തോ​ടെ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് വീ​ട് ഉ​പേ​ക്ഷി​ച്ച് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ന്ന​ത്.​ ഇ​ന്ന​ലെ രാ​ത്രി പ​ത്തു വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം അ​ന്പ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, ചെ​ങ്ങ​ന്നൂ​ർ, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെ ഏ​ഴ് വി​ല്ലേ​ജു​ക​ളി​ലാ​യി 85 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട് .6118 കു​ടും​ബ​ങ്ങ​ളി​ലെ33173 പേ​രാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.​കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ കൂ​ടു​ത​ൽ തു​റ​ന്നി​രി​ക്കു​ന്ന​ത്. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് ശ​ക്ത​മാ​യ​തോ​ടെ കു​ട്ട​നാ​ട് ഏ​താ​ണ്ട് ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്.​കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വ്വീ​സു​ക​ൾ പ​ല​തും റോ​ഡി​ൽ ജ​ല നി​ര​പ്പു​യ​ർ​ന്ന​തോ​ടെ ദി​വ​സ​ങ്ങ​ളാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ര​ണ്ടാം കൃ​ഷി​യി​റ​ക്കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ൾ മ​ട വീ​ഴ്ച ഭീ​ഷ​ണി​യി​ലാ​ണ്. ​കൃ​ഷി വ​കു​പ്പി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ഇ​തു​വ​രെ 456 ഹെ​ക്റ്റ​റി​ലെ നെ​ൽ​ക്കൃ​ഷി മ​ട വീ​ഴ്ച മൂ​ലം ന​ശി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ 20000ത്തി​ലേ​റെ വീ​ടു​ക​ളാ​ണ് മ​ഴ മൂ​ലം ദി​വ​സ​ങ്ങ​ളാ​യി…

Read More

വ​ള്ള​സ​ദ്യ പാ​ട്ടി​ലൂ​ടെ പാ​ടി​ച്ചോ​ദി​ച്ച സുരേഷ് ഗോപിക്ക്  കരക്കാർ  പാ​ള​ത്തൊ​പ്പി​യും വ​ട മാ​ല​യും നൽകി;  സദ്യയുണ്ട് നിറഞ്ഞ മനസുമായി എംപി

ആ​റ​ന്മു​ള: വ​ള്ള​സ​ദ്യ വ​ഴി​പാ​ട് കാ​ല​ത്തി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ൽ സു​രേ​ഷ് ഗോ​പി എം​പി എ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പ​മ്പ​യി​ലെ ഉ​യ​ർ​ന്ന ജ​ല​നി​ര​പ്പ് ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രു​ന്നു. മാ​രാ​മ​ൺ പ​ള്ളി​യോ​ട​ത്തി​ന് മാ​ത്ര​മാ​ണ് വ​ള്ള​സ​ദ്യ ഉ​ണ്ടാ​യി​രു​ന്ന​ത്. പൈ​തൃ​ക ശി​ല്പ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നെ​ത്തി​യ സു​രേ​ഷ് ഗോ​പി എം​പി മാ​രാ​മ​ൺ ക​ര​യു​ടെ ക്ഷ​ണ​പ്ര​കാ​രം വ​ള്ള​സ​ദ്യ​യി​ൽ പ​ങ്കു​കൊ​ണ്ട​പ്പോ​ൾ വ​ള്ള​സ​ദ്യ പാ​ട്ടി​ലൂ​ടെ പാ​ടി​ച്ചോ​ദി​ച്ച പാ​ള​ത്തൊ​പ്പി​യും വ​ട മാ​ല​യും സു​രേ​ഷ് ഗോ​പി​ക്കു ല​ഭി​ച്ചു. വ​ള്ള​സ​ദ്യ പ്പാ​ട്ടി​ൽ അ​നൗ​ദ്യോ​ഗി​ക ഇ​ന​മാ​ണ് പാ​ള​ത്തൊ​പ്പി​യും രാ​മ​ച്ച വി​ശ​റി​യു​മൊ​ക്കെ. ഇ​ത് സ​ദ്യ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ര​ക്കാർ പാ​ട്ടി​ലു​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​യാ​ളി​ന്‍റെ ത​ല​യി​ൽ ധ​രി​പ്പി​ക്കു​ന്ന പ​തി​വു​ണ്ട്. കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ പ്ര​തീ​ക​മെ​ന്ന നി​ല​യി​ലാ​ണ് പാ​ള​ത്തൊ​പ്പി ചോ​ദി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും ക​ര​ക്കാ​രു​ടെ​യും വ​ഴി​പാ​ടു​കാ​രു​ടെ​യും സ​ന്തോ​ഷ​ത്തി​ൽ ഏ​റെ നേ​രം പാ​ള​ത്തൊ​പ്പി ധ​രി​ച്ച് വ​ള്ള​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ത്താ​ണ് സു​രേ​ഷ് ഗോ​പി മ​ട​ങ്ങി​യ​ത്.

Read More

അഞ്ചുമാസം പോരാ 12 മാസം വേണം; ടൂ​റി​സം സീ​സ​ണ്‍ വ​ര്‍​ഷം മു​ഴു​വ​നു​മാ​ക്കി മാ​റ്റാൻ സർക്കാർ നടപടി തുടങ്ങിയതായി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

ത​ണ്ണി​ത്തോ​ട്: അ​ഞ്ചു​മാ​സം മാ​ത്ര​മാ​യി​രു​ന്ന കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം സീ​സ​ണ്‍ വ​ര്‍​ഷം മു​ഴു​വ​നു​മാ​ക്കി മാ​റ്റാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി തു​ട​ങ്ങി​യ​താ​യി സ​ഹ​ക​ര​ണ​ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ത​ണ്ണി​ത്തോ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഹോം ​സ്റ്റേ​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ടൂ​റി​സം സീ​സ​ണ്‍ വ​ര്‍​ഷം മു​ഴു​വ​ന്‍ ആ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.കോ​ന്നി ആ​ന​ക്കൂ​ട്, മു​ണ്ടോം​മൂ​ഴി അ​ട​വി കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്രം, സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്നും 850 അ​ടി ഉ​യ​ര​ത്തി​ല്‍ നി​ല്‍​ക്കു​ന്ന​തും കൊ​ടും​വേ​ന​ലി​ലും ജ​ല സാ​ന്നി​ധ്യ​മു​ള്ള​തു​മാ​യ പ​റ​ക്കു​ളം ക്ഷേ​ത്ര പ​രി​സ​രം, ക​രി​മാ​ന്‍​തോ​ട് തേ​ന​രു​വി എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ഗ​വി യാ​ത്ര ന​ട​ത്തു​ന്ന​വ​ര്‍​ക്ക് ഉ​ൾ​പ്പെ​ടെ പ്ര​യോ​ജ​നം ചെ​യ്യു​ന്ന​താ​ണ് ഈ ​ഹോം​സ്റ്റേ സം​വി​ധാ​നം. സ​ഹ​ക​ര​ണ​വ​കു​പ്പ് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​ക്കാ​യി ന​ല്‍​കി​യ 20 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ബാ​ങ്ക് ഹോം​സ്റ്റേ നി​ർ​മി​ച്ച​ത്.അ​ടൂ​ര്‍ പ്ര​കാ​ശ് എം ​എ​ല്‍…

Read More