ആലപ്പുഴ: ഒരാഴ്ചയായി തുടർച്ചയായി പെയ്ത മഴയ്ക്ക് നേരിയ ശമനമായെങ്കിലും ജില്ലയിൽ വെള്ളപ്പൊക്കം മൂലമുണ്ടായ ജനങ്ങളുടെ ദുരിതത്തിന് ശമനമായില്ല. ജില്ലയിലെ ആറ് താലൂക്കുകളിൽ തുറന്ന 263 ദുരിതാശ്വാസ ക്യാന്പുകളിലായി 16,112 കുടുംബങ്ങളാണ് കഴിയുന്നത്. അന്പലപ്പുഴ താലൂക്കിലാണ് ദുരിതാശ്വാസ ക്യാന്പുകൾ കൂടുതൽ 130 എണ്ണം. കാർത്തികപ്പള്ളിയിൽ 76, ചെങ്ങന്നൂരിൽ 29, ചേർത്തലയിൽ 10, മാവേലിക്കര-അഞ്ച് ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ വെള്ളപ്പൊക്കത്തിന്റെ കെടുതി കൂടുതൽ അനുഭവിക്കുന്ന കുട്ടനാട്ടിൽ 13 ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്. 153 കുടുംബങ്ങളിലെ 748 പേരാണ് ക്യാന്പുകളിലുള്ളത്. അതേസമയം ക്യാന്പുകളേക്കാൾ ഏറെ കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളാണ് കുട്ടനാട്ടിൽ കൂടുതൽ. 459 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളിലായി 1,10,463 അംഗങ്ങളുള്ളതായാണ് റവന്യു വകുപ്പിന്റെ കണക്ക്. കുട്ടനാട്ടിൽ ജലനിരപ്പ് താഴ്ന്നുതുടങ്ങിയെങ്കിലും വീടുകൾ താമസയോഗ്യമല്ലാത്ത സാഹചര്യത്തിൽ ഇന്നലെ കൂടുതൽ കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ കൂടി ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങൾ ദുരിതാശ്വാസ ക്യാന്പുകളിൽ കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇത്…
Read MoreCategory: Alappuzha
നരേന്ദ്രമോദിയെ എതിർക്കാൻ ഏത് രാജ്യദ്രോഹിയുമായും കൂട്ടുകൂടുന്ന തരത്തിൽ കോണ്‍ഗ്രസ് അധഃപതിച്ചു: എം.ടി.രമേശ്
ചേർത്തല: നരേന്ദ്രമോദിയെ എതിർക്കാനായി ഏത് രാജ്യദ്രോഹിയുമായും കൂട്ടുകൂടുന്ന തരത്തിലേക്ക് കോണ്‍ഗ്രസ് അധഃപതിച്ചെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. നഗരസഭ 22-ാം വാർഡിൽ കോണ്‍ഗ്രസ് പാർട്ടി വിട്ട് വന്നവർക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയിൽ പിടിച്ചിട്ട മീനിന്റെ അവസ്ഥയാണ് കോണ്‍ഗ്രസിന്. പിൻവാതിലിലൂടെ അധികാരത്തിലേറാനുള്ള ശ്രമം അവസാനിപ്പിച്ചില്ലെങ്കിൽ കോണ്‍ഗ്രസ് ചരിത്രത്തിന്റെ ഭാഗമാകും. കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഫണ്ട് ചെലവഴിച്ച കണക്കു ചോദിക്കുന്പോൾ മുഖ്യമന്ത്രി ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. എല്ലാം ശരിയാക്കാൻ കഴിഞ്ഞില്ലെങ്കിലും മഴ മൂലം ദുരിതമനുഭവിക്കുന്നവരെ നേരിൽ കാണാനെങ്കിലും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ടൗണ്‍ വെസ്റ്റ് കമ്മിറ്റി പ്രസിഡന്റ് ബി. കെ നായർ അധ്യക്ഷനായി. ദക്ഷിണമേഖലാ പ്രസിഡന്റ് വെളളിയാകുളം പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡൻറ് സാനു സുധീന്ദ്രൻ പുതിയ അംഗങ്ങളെ സ്വീകരിച്ചു. ടി. സജീവ് ലാൽ, സുമി ഷിബു, അരുണ്‍.കെ. പണിക്കർ, എം.എസ് ഗോപാലകൃഷ്ണൻ,…
Read Moreആശ്വാസമാകാതെ ദുരിതാശ്വാസ ക്യാമ്പുകൾ; എല്ലാം നഷ്ടപ്പെട്ടതിനൊപ്പം പട്ടിണിയും; തണുപ്പിൽ വിറങ്ങലിച്ച മനസും ശരീരവുമായി പതിനായിരങ്ങൾ
ജയ്സണ്‍ ജോയ് ആലപ്പുഴ: കണ്ണീരണിഞ്ഞ മുഖങ്ങൾ, പ്രതീക്ഷയറ്റ വാക്കുകൾ, സ്വത്തും വിത്തും നഷ്ടപ്പെട്ടവർ, ഒരായുസിന്റെ സന്പാദ്യം മുഴുവൻ വീടും വാഹനങ്ങളുമെല്ലാം ഒരൊറ്റ രാത്രിയിൽ ഉപേക്ഷിക്കേണ്ടിവന്നവർ, കൂടെ അരപ്പട്ടിണിയും. ദുരിതാശ്വാസ ക്യാന്പുകളിലെ കാഴ്ചകൾ മഴയേക്കാൾ ഭീകരം. പലർക്കും എന്തു ചെയ്യണമെന്നോ, എവിടേക്കു പോകണമെന്നോ അറിയില്ല. ദുരിതാശ്വാസ ക്യാന്പുകൾ ഇവർക്കാശ്വസമേകുന്നില്ല. ഉടുത്തുമാറാൻ വേറൊരു തുണിയില്ല, ആഹാരം പാകം ചെയ്യാൻ പാത്രങ്ങളില്ല, കുടിവെള്ളമില്ല, മരുന്നില്ല, തണുപ്പിൽ വിറങ്ങലിച്ച മനസും ശരീരവുമായി വിവിധ ക്യാന്പുകളിൽ കഴിയുന്നത് പതിനായിരങ്ങൾ. പെണ്‍കുട്ടികളടക്കം ക്യാന്പുകളിലുണ്ട്. ഇവരുടെ സുരക്ഷയാലോചിച്ച് ആശങ്കയിലുമാണ് രക്ഷിതാക്കൾ. കുട്ടനാട്ടിലാകട്ടെ കഞ്ഞിവീഴ്ത്തുകേന്ദ്രങ്ങളാണ് കൂടുതൽ. രാവിലെ വീട്ടിൽ നിന്നും വെള്ളത്തിലൂടെ സഞ്ചരിച്ച് കേന്ദ്രങ്ങളിലെത്തി ഭക്ഷണവും കഴിച്ച് വൈകുന്നരത്തോടെ വീട്ടിൽ കല്ലിന്റെ പുറത്തുകയറ്റിവച്ച കട്ടിലിൽ ഉറങ്ങാതെ ഇവർ കിടക്കും. ചിലയിടങ്ങളിൽ പാലത്തിനു മുകളിൽ പടുത കെട്ടിയും കുറച്ചുപേർ. വള്ളത്തിനു മുകളിലും ഷീറ്റ് കെട്ടി കഴിയുന്നവരും കുറവല്ല. ക്യാന്പുകൾ മിക്കതും…
Read Moreശക്തമായ ഒഴുക്കിൽ അകപ്പെട്ട അമ്മയെ മകൻ രക്ഷപ്പെടുത്തി; രാത്രിയിൽ വീട്ടിലേക്ക് പോകുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു
ഹരിപ്പാട്: ശക്തമായ ഒഴുക്കിൽ അകപ്പെട്ട അമ്മയെ മകൻ രക്ഷപ്പെടുത്തി. വീയപുരം രണ്ടാം വാർഡിൽ കറുകത്തകിടിയിൽ ഷാനവാസിന്റെ ഭാര്യ സൗദാമോൾ( 40) ആണ് കഴിഞ്ഞദിവസം രാത്രി ഒന്‍പതിന് ഒഴുക്കിൽപ്പെട്ടത്. കട അടച്ച് വീട്ടിലേക്ക് വരവെ മെയിൻ റോഡിനുംവീടിനും ഇടയിലുള്ള ഓടയിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു. വെള്ളപ്പൊക്കത്താൽ കുത്തൊഴുക്ക് ശക്തമായിരുന്നു. ഓടയ്ക്ക് കുറുകെയുള്ള സ്ലാബിൽ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. ഒഴുക്കിൽപ്പെട്ട് നദിതീരംവരെയെത്തിയ അമ്മയെമകൻ കുഞ്ഞിപ്പ(18)തോട്ടിൽചാടി രക്ഷപ്പെടുത്തി. ഈ സമയത്ത് പ്രദേശം വൈദ്യുതിയില്ലാത്തതിനാൽ ഇരുട്ടിലായിരുന്നു. കൈയിലുണ്ടായിരുന്ന ടോർച്ചിന്റെ നേരിയ പ്രകാശത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Read Moreഒന്നു വിളിച്ചപ്പോഴേക്കും അവർ ഓടിയെത്തി; പനി മൂർഛിച്ചതിനെ തുടർന്ന് ആശുപത്രിലേക്ക് പോകാനാവാതെ നിന്ന കുടുംബവത്തിന് തുണയായി റെസ്ക്യു സർവീസ്
മങ്കൊന്പ്: ആശുപത്രിയിലെത്താൻ മാർഗ്ഗമില്ലാതെ വെള്ളക്കെട്ടിലകപ്പെട്ട കുട്ടിക്ക് തുണയായത് റെസ്ക്യൂ സർവ്വീസ്. ഖത്തർഎയർവേസ് ജീവനക്കാരനായ തെക്കേക്കര കുന്നുതറഭവൻ ബിനോയിയുടെ മകൾ മെലീസ്സയ്ക്കാണ് ഇന്നലെരാവിലെ പനി മൂർഛിച്ചത്. കുട്ടനാട്ടിലെ ആശുപത്രികളെല്ലാം വെള്ളത്തിലായതിനാൽ കുട്ടിയേയുംകൊണ്ട് ആലപ്പുഴയ്ക്കു പോകാനാണ് ബന്ധുക്കൾ ശ്രമിച്ചത്. യമഹാവള്ളത്തിൽ നെടുമുടി ചെറിയപാലത്തിനുസമീപമെത്തിയെങ്കിലും വള്ളത്തിനു മുന്നോട്ടുപോകാൻ മാർഗ്ഗമില്ലാത്തതിനാൽ അവിടെ ഇറങ്ങി. പനിയുള്ളകുട്ടിയേയും എടുത്ത് റോഡിലിറങ്ങി നീന്തിത്തുടങ്ങിയപ്പോഴാണ് എസിറോഡിൽ അരയ്ക്കുമുകളിൽ വെള്ളമുള്ളകാര്യം മനസ്സിലാകുന്നത്. ഇതിനിടെ അതുവഴി പെട്രോൾ പന്പിലേക്ക് വള്ളത്തിലെത്തിയവർ സഹായത്തിനെത്തി. അവർ കുട്ടിയേയും ബന്ധുക്കളേയും നെടുമുടി ബോട്ടു ജെട്ടിയിലെത്തിച്ചു. ഏറെനേരം കാത്തുനിന്നെങ്കിലും ബോട്ടൊന്നും എത്തിയില്ല. ചന്പക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന അച്ചാമ്മടീച്ചർ കുട്ടിക്ക് ഒപ്പമുണ്ടായിരുന്നു. ടീച്ചർ 101 വിളിച്ച് സഹായം അഭ്യർത്ഥിച്ചു.ഫയർഫോഴ്സ് റെസ്ക്യൂസർവ്വീസിലെ ജീവനക്കാർ എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ പാഞ്ഞെത്തി. ജെട്ടിയിൽകാത്തുനിന്നിരുന്ന രോഗികളും കുട്ടികളുമൊക്കെയായ ചിലരുൾപ്പെടെ വള്ളത്തിന് ഉൾക്കൊള്ളാവുന്നിടത്തോളം യാത്രക്കാരെയും കയറ്റിയാണ് അവർ ആലപ്പുഴയ്ക്കുപോയത്. റോഡു സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം കുട്ടനാടിന്റെ…
Read Moreആ ഷട്ടർ ഒന്ന് പെക്കിയിരുന്നെങ്കിൽ; കുട്ടനാട്, അപ്പർകുട്ടനാട് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിത്താഴുമ്പോഴും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഉദ്ഘാടനം നടക്കാത്തതിനാൽ ഉയർത്താതെ അധികൃതർ
കോട്ടയം: ജില്ലയിലെ കോട്ടയം നഗരമുൾപ്പെടെയുള്ള പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളത്തിൽ മൂങ്ങി കിടക്കുന്പോഴും തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഉയർത്തി ജല വിതാനം താഴ്ത്തുന്നത് ഉദ്ഘാടനത്തെച്ചൊല്ലി വൈകുന്നു. കോട്ടയം, ആലപ്പുഴ ജില്ലകളിലെ ദുരിതത്തിനു ഒരു പരിധിരെ അറുതിവരുത്താൻ തണ്ണീർമുക്കം ബണ്ടിന്റെ ഷർട്ടർ ഉയർത്തുന്നതോടെ സാധിക്കുമെന്നിരിക്കെ ഉദ്ഘാടനം നടത്താത്തതിനാൽ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. അപ്പർകുട്ടനാട് ഉൾപ്പെടെ പൂർണമായും വെള്ളത്തിലാണ്. ബണ്ടിനു കിഴക്കുവശം ജലനിരപ്പ് ഉയർന്നും കടൽപ്രദേശം താഴ്ന്നുമാണെന്ന് കർഷകർ പറയുന്നു. മേഖലയിലെ മുഴുവൻ പാടശേഖരങ്ങളിലും മടവീണും മടവീഴ്ച ഭീഷണിയിലുമാണ്. കുട്ടനാട് ഡെവലപ്മെന്റ് അഥോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ബണ്ടിന്റെ നിർമാണം പൂർണമായും പൂർത്തിയായി. ബണ്ടിന്റെ മുൻവശത്തുള്ള മണൽചാക്ക് നീക്കി ഷർട്ടർ തുറന്നാൽ വെള്ളം ഒഴുകിപ്പോകും. എന്നാൽ നിർമാണം പൂർത്തിയായി രണ്ടുമാസം പിന്നിട്ടിട്ടും നാളിതുവരെ തുടർനടപടിക്ക് അധികൃതർ തയാറാകുന്നില്ല.വേന്പനാട്ട് കായലിനു കുറുകെ കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണു തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാംഘട്ട പ്രവൃത്തികളുടെ ഭാഗമായി ഷർട്ടറുകൾ നിർമിച്ചത്.…
Read Moreകോടീശ്വരിയായ ബിന്ദുവിന്റെ തിരോധാനം; പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും
ചേർത്തല: ദുരൂഹ സാഹചര്യത്തിൽ കാണാതായ ബിന്ദു പത്മനാഭന്റെ വസ്തു വ്യാജ വിൽപ്പത്രം തയ്യാറാക്കിയ കേസിൽ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ പ്രതിയാകും. ഇതുസംബന്ധിച്ച് പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ബിന്ദുവിന്റെ സഹോദരൻ പ്രവീണ്‍കുമാറിന്റെ പരാതിയിൽ ഏതാനുംപേരെ ചോദ്യംചെയ്ത ശേഷമാണ് വിൽപ്പത്രം വ്യാജമെന്ന് പോലീസ് സ്ഥിരീകരിച്ചത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് സെബാസ്റ്റ്യനെ പോലീസ് ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വ്യാജ വിൽപ്പത്രക്കേസിൽ പ്രതിയായ ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. സെബാസ്റ്റ്യന്‍ പുറമെ ഏതാനുംപേർകൂടി ഈ കേസിൽ പ്രതികളാകും. ഇവർ പോലീസ് നിരീക്ഷണത്തിലാണ്. വ്യാജ വിൽപത്രം തയാറാക്കിയതുമായി ബന്ധപ്പെട്ട് നാല് പേർ പോലീസ് കസ്റ്റഡിയിലുണ്ടെങ്കിലും നിയമവിദഗ്ധരുമായി ആലോചിച്ചശേഷമേ പ്രതി പട്ടിക തയാറാക്കി അറസ്റ്റ് ചെയ്യുകയുള്ളൂവെന്നാണ് വിവരം. യഥാർഥ വിൽപത്രങ്ങൾ കണ്ടെടുക്കുകയും സബ് റജിസ്ട്രാർ ഓഫീസുകളിലെ ജീവനക്കാരെ ചോദ്യം ചെയ്യുകയും വേണ്ടതുണ്ട്. അതേസമയം…
Read Moreകണ്ണൊന്ന് തെറ്റിയപ്പോഴേക്കും; മുറ്റത്തെ മുട്ടോളം വെള്ളത്തിൽ മുങ്ങി രണ്ടര വയസുകാരി മരിച്ചു
എടത്വ: മുറ്റത്തെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ച പിഞ്ചുകുഞ്ഞിന്റെ സംസ്കാരം ഇന്ന്. എടത്വ പഞ്ചായത്ത് 13-ാം വാർഡിൽ പച്ച പന്ത്രണ്ടിൽ ജെയ്മോൻ ജോസഫിന്റെ മകൾ എയ്ഞ്ചൽ (രണ്ടര) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. മകൾക്ക് മിഠായി നൽകിയ ശേഷം മാതാവ് അടുക്കളയിലേക്ക് പോയ സമയത്താണ് വീട്ടുമുറ്റത്ത് മുട്ടോളം വരുന്ന വെള്ളത്തിൽ കുട്ടി വീണത്. കുട്ടിയെ അന്വേഷിച്ചെങ്കിലും കാണാത്തതിനെ തുടർന്നുള്ള തെരച്ചിലിൽ വീട്ടിൽ നിന്ന് 15 മീറ്ററോളം മാറിയാണ് മൃതദേഹം കണ്ടുകിട്ടിയത്. വീടിന് മുൻവശത്തെ ഇടത്തോട് കരകവിഞ്ഞ് പാടത്തേയ്ക്കുള്ള ഒഴുക്കിലാണ് മൃതദേഹം ഒഴുകിപോയത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പച്ച ചെക്കിടിക്കാട് ലൂർദ്ദ് മാത പള്ളിയിൽ. മാതാവ്: ബീന. സഹോദരി: ആൻ.
Read Moreവെള്ളപ്പൊക്കം ആഘോഷമാക്കി ചിലർ! കരകവിഞ്ഞൊഴുകുന്ന വെള്ളം കാണാനും സെൽഫിയെടുക്കാനുമായി നിരവധി പേരാണ് എത്തുന്നത്
ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്കം ആഘോഷമാക്കി കുറേപ്പേർ. കരകവിഞ്ഞൊഴുകുന്ന വെള്ളം കാണാനും സെൽഫിയെടുക്കാനുമായി നിരവധി പേരാണ് കുട്ടനാടൻ മേഖലയിലേക്ക് വള്ളത്തിലും വാഹനങ്ങളിലുമൊക്കെയായി എത്തുന്നത്. ഇത് അപകടങ്ങൾക്ക് വഴിവച്ചേക്കുമോയെന്ന ആശങ്കയും അധികൃതർക്കുണ്ട്. സൈക്കിളുകളിൽ വെള്ളക്കെട്ടിൽ കളിക്കുന്ന കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇതിൽ ഒട്ടും പിന്നിലല്ല. ഇതിനിടെ മുതലാക്കാനെത്തുന്നവരുടെ എണ്ണവും കുറവല്ല. വെള്ളക്കെട്ടിൽ ചെറിയ വള്ളങ്ങളിറക്കി യാത്രക്കാരെ അക്കരയിക്കരെ കടത്തി ഒരു തുക ഫീസീടാക്കുന്നവരും കുട്ടനാട്ടിലെ കാഴ്ചയാണ്. മോട്ടോർ സൈക്കിളുകൾ ട്രാക്ടറുകളിലും വള്ളങ്ങളിലും കയറ്റി നിശ്ചിത തുക ഈടാക്കി വെള്ളക്കെട്ടിന്റെ അക്കരെ എത്തിച്ചു കൊടുക്കുന്നവരും കുറവല്ല. എസി റോഡിൽ പള്ളാത്തുരുത്തി പാലത്തിനു കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലും പൊങ്ങയിലും നെടുമുടി പൂപ്പള്ളി ജംഗ്ഷനിലും മങ്കൊന്പ് കൃഷ്ണപിള്ള സ്മാരകം മുതൽ നസ്രത്ത് ജംഗ്ഷൻ വരെയും മങ്കൊന്പ് ജംഗ്ഷനിലും പള്ളിക്കൂട്ടുമ്മ മുതൽ ഒന്നാംകര വരെയും മാന്പുഴക്കരിയിലും കിടങ്ങറയിലും മനയ്ക്കച്ചിറ മുതൽ പൂവം പാലം വരെയുമുള്ള…
Read Moreഎസ്ഡിപിഐ അനുഭാവിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങൾ പിടികൂടിയ സംഭവം; അന്വേഷണം വ്യാപിപ്പിക്കും; ആയുധങ്ങളെല്ലാം മൂർച്ചകൂട്ടിയ നിലയിലായിരുന്നു
അടൂര്‍: വീട്ടില്‍ മാരകായുധങ്ങള്‍ സൂക്ഷിച്ച കേസില്‍ അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ്. അടൂര്‍ അറുകാലിക്കല്‍ പടിഞ്ഞാറ് ഗ്യാലക്സി ഹൗസില്‍ ഷെഫീഖാ(32) ണ് അറസ്റ്റിലായത്. ഇയാൾ എസ്ഡിപിഐ അനുഭാവിയാണെന്ന് പോലീസ് പറയുന്നു. എന്നാൽ സംഭവവുമായി എസ്ഡിപിഐയ്ക്കു ബന്ധമില്ലെന്ന് നേതാക്കൾ അറിയിച്ചു. അടൂരും പരിസരത്തും അശാന്തി സൃഷ്ടിക്കുന്നവരുണ്ടെന്നും അവരുടെ വീടുകളില്‍ ആയുധ ശേഖരമുള്ളതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അടൂര്‍ ഡിവൈഎസ്പി ആര്. ജോസിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പരിശോധന നടത്തിയത്. വീടിന്റെ പല ഭാഗത്തും തെരച്ചില്‍ നടത്തിയെങ്കിലും ഒടുവില്‍ ചുവരിലെ രഹസ്യ അറയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയത്. ഇതാരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ സ്റ്റീല്‍ അലമാര വച്ചു മറച്ചിരുന്നു. രണ്ട് മഴു, മൂന്ന് വാളുകൾ, വടിവാള്‍, രണ്ട് കത്തി, ഇരുമ്പ്ദണ്ഡ് എന്നിവയും രണ്ടും മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു. പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഷെഫീഖിനെ പോലീസ് പിന്തുടര്ന്നു പിടികൂടുകയായിരുന്നു. തുടര്‍ന്ന് അടൂര്‍ നഗരത്തില്‍…
Read More