കോന്നി: തണ്ണിത്തോട് – മന്ദിരം പടി റോഡിലെ കൈവരിയില്ലാത്ത പാലം യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു. വർഷങ്ങൾ പഴക്കമുള്ള പാലത്തിന്റെ കൈവരി തകർന്നിട്ട് നാളുകളേറെയായി. തണ്ണിത്തോട് പഞ്ചായത്തിലെ നാലാം വാർഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്ക് മുന്‍പ് നടന്ന ഒരു ജീപ്പ് അപകടത്തിലാണ് പാലത്തിന്റെ കൈവരി പൂർണമായും തകർന്നതെന്ന് നാട്ടുകാർ പറയുന്നു. പാലം സ്ഥിതി ചെയ്യുന്ന തോടിന് നല്ല താഴ്ചയുണ്ട്. ഇതുവഴിയാണ് വലിയ വാഹനങ്ങൾ ഉൾപ്പടെ കടന്നു പോകുന്നത്. വലിയ വാഹനങ്ങൾ ഒരേ പോലെ എത്തിയാൽ മറികടന്നു പോകുന്നതിന് പ്രയാസം നേരിടുന്നു. സ്ഥിരം യാത്രക്കാർക്ക് പാലത്തിന്റെ മോശം സ്ഥിതി മനസിലാക്കി യാത്രചെയ്യാമെന്നും പുറത്തു നിന്നും വരുന്ന വാഹനങ്ങളാണ് അപകടത്തിൽ പെടുന്നതെന്നും നാട്ടുകാർ പറയുന്നു. വനപ്രദേശങ്ങളിലേക്ക് ഇരുചക്രവാഹനങ്ങളിൽ എത്തുന്നവരും വേഗതയിലാണ് കടന്നു പോകുന്നത്. ഇതു കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു. അപകട സൂചനാ ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല.…
Read MoreCategory: Alappuzha
നാടിന്റെ വികസനത്തിനു കിടപ്പാടം വിട്ടു നൽകി, തല ചായ്ക്കാൻ ഇടമില്ലാതെ സഹോദരങ്ങൾ
മങ്കൊന്പ്: നാടിന്റെ വികസനത്തിനായി കിടപ്പാടം വിട്ടു നൽകിയ സഹോദരങ്ങൾ ഇന്നു തല ചായ്ക്കാൻ ഇടമില്ലാതെ വലയുന്നു. മങ്കൊന്പ് സിവിൽ സ്റ്റേഷൻ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിനായി കിടപ്പാടം വിട്ടു കൊടുത്ത പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ അട്ടിച്ചിറയിൽ ഗോപിനാഥൻ നായർ, സഹോദരി തങ്കമ്മ എന്നിവരാണ് സ്വന്തം കിടപ്പാടമടങ്ങുന്ന വസ്തു പൊതുമരാമത്തു വകുപ്പിന് വിട്ടു നൽകിയത്. സ്ഥലം ഏറ്റെടുത്തപ്പോൾ ഇരുവർക്കും സർക്കാരിൽനിന്നും നഷ്ടപരിഹാരം നല്‍കിയിരുന്നു. ഇതോടൊപ്പം ഇരുവർക്കും പൊളിച്ചു നീക്കുന്ന വീടിനു സമീപം മൂന്നു സെന്റ് വീതം നൽകാമെന്നുമായിരുന്നു വ്യവസ്ഥ. എന്നാൽ സ്ഥലത്തിനടുത്തെങ്ങും നികന്ന പുരയിടം കിട്ടാതെ വന്നതോടെ അടുത്തുള്ള പാടശേഖരത്തിൽനിന്നും മൂന്നു സെന്റു വീതം കൃഷിയിടം ഇരു കുടുംബങ്ങൾക്കും വാങ്ങി നൽകുകയായിരുന്നു. പിന്നീട് നേരത്തേ ഉണ്ടായിരുന്ന വ്യവസ്ഥ പ്രകാരം നിലം മണ്ണിട്ടുയർത്തി നാലു ചുറ്റിലും കല്ലുകെട്ടി നൽകി. എന്നാൽ നികത്ത് പേരിനു മാത്രമാകുകയായിരുന്നു. പാടശേഖരത്തിൽ കൃഷി ആവശ്യത്തിനായി…
Read Moreവീട്ടിൽ കയറി വീട്ടമ്മയെ വെട്ടി പരുക്കേൽപ്പിച്ച കേസ്; ആർഎസ്എസ് പ്രവർത്തകനായ ജിനീഷിനെ പോലീസ് അറസ്റ്റു ചെയ്തു
ചേർത്തല: വീട്ടമ്മയെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ച കേസിലെ പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ കണിച്ചുകുളങ്ങര വേലിയ്ക്കകത്ത് ജിനീഷ് (34) നെയാണ് എസ്ഐ ജി. അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ പെരുന്പാറ കവലയിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ ഏഴിന് രാത്രിയായിരുന്നു ആക്രമണം. നഗരസഭ 20-ാം വാർഡിൽ അറയ്ക്കൽപറന്പിൽ പെണ്ണമ്മയ്ക്കാണ് വെട്ടേറ്റത്. ഇവരുടെ മകൻ സുരേഷിനെ തേടിയെത്തിയ പ്രതി ഇയാൾ ഇല്ലെന്ന് അറിഞ്ഞതോടെ പെണ്ണമ്മയെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അരുവാളിന് വെട്ടേറ്റ പെണ്ണമ്മയുടെ കൈയുടെ അസ്ഥിക്ക് പൊട്ടലുണ്ടായി. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ജിനീഷ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreസംസ്ഥാനത്തെ വിദ്യാലയങ്ങളിൽ 1000 കോടിയുടെ അനധികൃതവില്പന നടക്കുന്നതായി രാജു അപ്സര
ആലപ്പുഴ : വിദ്യാലയങ്ങളിൽ നടക്കുന്ന അനധികൃത കച്ചവടങ്ങളിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് ആലപ്പുഴ ജില്ലാ കമ്മറ്റി നേതൃത്വത്തിൽ ജ്ിഎസ്ടി ഡപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സ്കൂളുകളിൽ അനധികൃതമായി 1000 കോടിയുടെ തുണിത്തരങ്ങളും പഠനോപകാരങ്ങളും വില്പന നടത്തുന്നതായി അദ്ദേഹം പറഞ്ഞു.ഇതുമൂലം ജിഎസ്ടി ഇനത്തിൽ കിട്ടേണ്ട കോടിക്കണക്കിനു രൂപയാണ് വർഷാവർഷം സർക്കാരിന് നഷ്ട്ടമാകുന്നത്. സംസ്ഥാനത്തെ വ്യാപാരികൾ കുറഞ്ഞവിലയ്ക്ക് വില്പന നടത്തിവന്നിരുന്ന ബാഗുകളും തുണിത്തരങ്ങളും ഉയർന്ന തുകയ്ക്കാണ് സ്കൂളികളിൽ നിന്നും വിദ്യാർഥികൾക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന സാധനങ്ങളുടെ ഗുണമേ·പോലും വിലയിരുത്താൻ സാധിക്കാത്തവസ്ഥയാണ്. ഇതിനെതിരെ നടപടിയെടുക്കേണ്ടവർ മിണ്ടാതിക്കുന്നത് സംശയം ജനിപ്പിക്കുന്നതാണെന് രാജു അപ്സര ആരോപിച്ചു. യൂത്ത് വിങ് പ്രസിഡന്റ് സുനീർ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി സബിൽ…
Read Moreചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: എസ്എൻഡിപി നിലപാട് 20ന് പ്രഖ്യാപിക്കുമെന്ന് വെള്ളാപ്പള്ളിനടേശൻ
ചേർത്തല: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ എസ്എൻഡിപി യോഗം നിലപാട് 20ന് പ്രഖ്യാപിക്കുമെന്നും അതിനായി മൂന്നംഗ ഉപസമിതിയെ കൗണ്‍സിൽ ചുമതലപ്പെടുത്തിയെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൗണ്‍സിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറിക്ക് പുറമെ പ്രസിഡന്റ് ഡോ. എം.എൻ സോമൻ, കൗണ്‍സിലംഗം കെ.ആർ പ്രസാദ്(തിരുവനന്തപുരം) എന്നിവരാണ് ഉപസമിതി അംഗങ്ങൾ. സ്ഥാനാർഥികളെയും എസ്എൻഡിപി യോഗത്തോടുള്ള അവരുടെ സമീപനവും വിലയിരുത്തിയാകും വ്യക്തമായ നിലപാട്. ബിഡിജഐസ് നിലപാടുമായി ഇക്കാര്യത്തിൽ യാതൊരു ബന്ധവും ഉണ്ടാകില്ല. എസ്എൻഡിപി യോഗത്തിന് പ്രത്യേക രാഷ്ട്രീയമില്ല. എസ്എൻഡിപി യോഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ യുഡിഎഫ് സർക്കാർ ചെയ്യാത്ത പലതും പിണറായി സർക്കാർ ചെയ്തു. സർവകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നരേന്ദ്രമോഡിയോടും അമിത്ഷായോടും ഈ ആവശ്യം ഉന്നയിച്ചപ്പോൾ ചെയ്യാമെന്ന് ഉറപ്പ് നൽകി. എന്നാൽ യാതൊരു സാന്പത്തികച്ചെലവും ഇല്ലാത്ത ഇക്കാര്യം ഇതേവരെ നടപ്പാക്കിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ…
Read Moreജെസ്നയുടെ തിരോധാനം; പോലീസ് അന്വേഷണം പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് ഡിസിസി നേതൃത്വത്തിൽ എസ്പി ഓഫീസ് മാർച്ച്
പത്തനംതിട്ട: കൊല്ലമുളയിലെ ജെസ്നയെ കാണാതായിട്ട് 60 ദിവസം തികയുന്ന 22ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്പി ഓഫീസ് മാർച്ച് നടത്തും. രാവിലെ പത്തിനു നടക്കുന്ന മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു. ജെസ്നയെ കാണാതായിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും പോലീസിന്റെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്. അതുകൊണ്ടാണ് ഇത്രയും നാളായിട്ടും കേസ് സംബന്ധിച്ച് ഒരു വിവരവും ലഭിക്കാത്തത്. ഉന്നതതല പോലീസ് സംഘം കേസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ഇപ്പോഴും ലോക്കൽ പോലീസാണ് കേസ് അന്വേഷിക്കുന്നതെന്നും അതുകൊണ്ടുതന്നെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നതെന്നും ബാബു ജോർജ് പറഞ്ഞു. ഇത് കൂടാതെ പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ രക്തസാക്ഷി മണ്ഡപം പണിത് അതിന് മുന്നിൽ നിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച പോലീസ് സേനയ്ക്ക് കളങ്കം വരുത്തിയവർക്കെതിരെ ഇതുവരെ നടപടി സ്വീകരിക്കാത്തതിൽ…
Read Moreവോട്ടിംഗ് മെഷീന്റെ മാതൃകയിൽ കല്യാണക്കുറി; എൽഡിഎഫ സ്ഥാനാർഥി സജി ചെറിയാന് വോട്ട് അഭ്യർഥന നടത്തി കൊണ്ടുള്ള കല്യാണക്കുറി വൈറലാകുന്നു
ഡൊമനിക് ജോസഫ് ചെങ്ങന്നൂർ: തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ എല്ലാ ആയുധങ്ങളും എടുത്ത് പയറ്റി രംഗം കൊഴിപ്പിക്കുന്ന ശൈലിയാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ. മറ്റ് തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി പ്രചരണത്തിന്റെ എല്ലാ തലങ്ങളിലുമുള്ള പുതുമയ്ക്ക് സാക്ഷ്യം വഹിക്കുന്ന തെരഞ്ഞെടുപ്പാണ് ചെങ്ങന്നൂരിരിലേത്. വിവാഹ വേദികളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിവിധങ്ങളായ വേറിട്ട കാഴ്ചകളുണ്ട്. വധുവരന്മാർക്ക് ആശംസാ കാർഡുകൾ വിതരണം ചെയ്യുന്പോൾ സ്ഥാനാർഥിയുടെ പേരും ഫോട്ടോയും ചിഹ്നവും ഉൾപ്പെടുത്തിയുള്ള പ്രചാരണം സാധാരണമാണ്. ഇത് കഴിഞ്ഞ് കല്യാണക്കുറികളിൽ സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിക്കുന്ന അപൂർവ്വ കാഴ്ചകളും ഇതിനോടകം കണ്ടുകഴിഞ്ഞു. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കല്യാണ കുറി വോട്ടിംഗ് മെഷീന്റെ മാതൃകയിൽ തയാറാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം വിവാഹവും ക്ഷണിക്കുന്നത് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ തുടക്കം കുറിക്കുകയാണ്. ബാലറ്റ് മെഷീൻ മാതൃകയിൽ തയാറാക്കിയിരിക്കുന്ന കല്യാണക്കുറിയിൽ ഒന്ന് മുതൽ എട്ട് സ്ഥാനാർഥികളുടെ ചിഹ്നം വലത് വശത്ത് നൽകിയിട്ടുണ്ട്. എന്നാൽ ഇടത് വശത്ത് അക്കമിട്ട്…
Read Moreവാർധക്യത്തെയും വകവയ്ക്കാതെ അനുഷ്ഠാനങ്ങൾ പാലിച്ചയാളായിരുന്നു തന്ത്രി കണ്ഠര് മഹേശരർ
ശബരിമല: ശബരിമല ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ വാർധക്യം തന്ത്രി കണ്ഠര് മഹേശരർക്ക് ഒരിക്കലും തടസമായിരുന്നില്ല. ക്ഷേത്ര ആചാരങ്ങള്‍ പാലിക്കുന്നതു വളരെ കൃത്യതയോടെയായിരുന്നു. ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടുന്ന കാലത്തും പുലര്‍ച്ചെ രണ്ടിന് ഉണര്‍ന്ന് മൂന്നിനു ക്ഷേത്രനട തുറന്ന് അയ്യപ്പസ്വാമിയുടെ പൂജകളില്‍ വ്യാപൃതനാകുന്ന മഹേശ്വരര് ക്ഷേത്ര നട അടയ്ക്കുന്ന രാത്രി 11 വരെ ഒരു വിശ്രമവുമില്ലാതെയാണ് ക്ഷേത്ര കര്‍മങ്ങള്‍ നടത്തിയിരുന്നത്. ഡിസംബര്‍ – ജനുവരി മാസങ്ങളിലെ കോച്ചുന്ന തണുപ്പിലും പുലര്‍ച്ചെ എഴുന്നേറ്റ് പച്ചവെള്ളത്തില്‍ കുളിക്കുന്ന തന്ത്രിയെ അത്ഭുതത്തോടെ മാത്രമാണ് അദ്ദേഹത്തിന്റെ സഹായികളും മറ്റുള്ളവരും കണ്ടിരുന്നത്. മഹേശ്വരരുടെ ഗണപതി ഹോമവും മറ്റ് പൂജകളും ഏറെ പ്രസിദ്ധമായിരുന്നു. മണിക്കൂറുകളോളമെടുത്താണ് പൂജകള്‍ക്കും മറ്റും കാര്‍മികത്വം വഹിച്ചിരുന്നത്. ശാരീരിക ക്ലേശങ്ങള്‍ ഉണ്ടായിരുന്ന തന്ത്രിയെ സഹായിക്കാന്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. രാജഗോപാലന്‍ നായര്‍ തന്ത്രി കുടുംബത്തിന്റെ അനുവാദത്തോടുകൂടി ഒരു പരിചാരകനെ നിയമിച്ചപ്പോള്‍ ആദ്യം…
Read Moreരാഷ്ട്രീയം നോക്കിയല്ല അന്വേഷണം നടത്തുന്നത്എം; പി സ്ഥാനം ഒഴിഞ്ഞ് ശശി തരൂർ അന്വേഷണം നേരിടണം: കണ്ണന്താനം
ചെങ്ങന്നൂർ: ശശി തരൂർ എംപി സ്ഥാനം ഒഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ശശി തരൂരിനെ പ്രതിയാക്കിയുള്ള കുറ്റപത്രം ഡൽഹി പോലീസ് കോടതിയിൽ സമർപ്പിച്ചതിന് ഇലക്ഷനുമായി യാതൊരുവിധ ബന്ധവുമില്ല. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് തരൂരിനെതിരേ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ കുറ്റം നടക്കുന്പോൾ രാഷ്ട്രീയം നോക്കിയല്ല അന്വേഷണം നടത്തുന്നത്. പോലീസ് സമഗ്രമായ അന്വേഷണം നടത്തിയ ശേഷമാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ചെങ്ങന്നൂരിൽ മാധ്യമ പ്രവർത്തകരോടായി പറഞ്ഞു.
Read Moreശബരിമല വലിയ തന്ത്രി കണ്ഠര് മഹേശ്വരര് നിര്യാതനായി; വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം
ആലപ്പുഴ: ശബരിമല വലിയ തന്ത്രി കണ്ഠര് മഹേശ്വരര് (91) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സ്വവസതിയായ ചെങ്ങന്നൂരിലെ താഴമണ്‍ മഠത്തിലായിരുന്നു അന്ത്യം. കേരളത്തിനകത്തും പുറത്തുമായി 300-ൽ അധികം ക്ഷേത്രങ്ങളിൽ ഇദ്ദേഹം പ്രതിഷ്ഠ നടത്തിയിട്ടുണ്ട്.
Read More