ഡൊമനിക് ജോസഫ് തോപ്പിൽ ചന്തമുതൽ എണ്ണയ്ക്കാട്, ഉളുന്തി ഗ്രാമം വരെ ചിതറിക്കിടക്കുന്ന ഭൂപ്രദേശമാണ് ബുധനൂർ.ഒരു കാലത്ത് കാർഷിക മേഖലയ്ക്കും ഇഷ്ടിക വ്യവസായത്തിനും പേരുകേട്ട സ്ഥലമായിരുന്നു ബുധനൂർ.പാടശേഖരങ്ങളിൽ നിന്ന് ഇഷ്ടികയ്ക്കായി ചെളിയെടുത്തതോടെ കാർഷിക മേഖല ഇല്ലാതായി.ചെളിയെടുക്കുവാൻ സ്ഥലങ്ങൾ ഇല്ലാതായതോടെ ഇഷ്ടിക വ്യവസായവും നിലച്ചു. പിന്നീട് പാടശേഖരങ്ങൾ കുഴിച്ച് മണൽ ഖനനം നടത്തിയതോടെ പാടശഖരങ്ങൾ ഇല്ലാതായി. പാടശഖരങ്ങൾ വൻ കുഴികളായിമാറി. ഈ സ്ഥലങ്ങളൊക്കെ യാതൊരു പ്രയോജനവുമില്ലാത്ത ഗർത്തങ്ങൾ ആയി കിടക്കുകയാണ്. ഈ സ്ഥലങ്ങൾ ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുന്ന പദ്ധതികൾ തയ്യാറാക്കണം. ബുധനൂരിനെ അടുത്ത നാളിൽ പ്രധാനമന്ത്രിയുടെ വരെ അഭിനന്ദനം ഏറ്റു വാങ്ങിയ പദ്ധതിയാണ് കുട്ടംപേരൂർ ആറിന്റെ നവീകരണം.ഒന്നാം ഘട്ടം മാത്രമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.പായലും പോളയും നിറഞ്ഞ് നീരൊഴുക്ക് ഇല്ലാതെ കിടന്ന കുട്ടംപേരൂരാറ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായിച്ചാൽ ഈ ആറ് വലിയ ജലസ്രോതസാക്കി മാറ്റുവാൻ…
Read MoreCategory: Alappuzha
സഹോദരങ്ങളെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ; അറസ്റ്റിലായത് ഇരകളുടെ ബന്ധുവായ പത്തൊമ്പതുകാരൻ
അടൂർ: അടൂരിലെ വാടകവീട്ടിൽ 12കാരിയെ ഒരു വർഷം മുന്‍പ് പീഡിപ്പിക്കുകയും അവളുടെ സഹോദരനെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ ബന്ധു അറസ്റ്റിൽ. പന്നിവിഴ ആനന്ദപ്പള്ളി സ്രാന്പിക്കൽ വീട്ടിൽ സ്റ്റെജിൻ ബാബു (19)വിനെയാണ്അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. മാതൃവീടിനുസമീപം വാടകവീട്ടിൽ താമസിക്കുന്പോഴാണ് 2016 ഒക്ടോബറിലും അതിനു മുന്‍പ് ഈസ്റ്റർ സമയത്തും അശ്ലീല ചിത്രങ്ങൾ കാണിച്ചു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും സഹോദരനെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയത്. വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പെണ്‍കുട്ടിയും കുടുംബവും ഇപ്പോൾ കോഴിക്കോട്ടാണ് താമസം. കേസിലെ വാദിയുടെയും എതിർകക്ഷിയുടെയും കുടുംബങ്ങൾ തമ്മിൽ വസ്തുതർക്കമുണ്ടായിരുന്നതായി പറയുന്നു. ബന്ധുക്കൾ ഏപ്രിൽ 28ന് കോഴിക്കോട് താമരശേരി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അവിടെ കേസെടുക്കുകയും സംഭവം നടന്നത് അടൂരിൽ ആയതിനാൽ മേയ് അഞ്ചിന് അടൂർ സിഐക്കു കേസ് കൈമാറുകയുമായിരുന്നു. കേസിൽ…
Read Moreദേശീയപാതയില്‍ സ്വകാര്യ ബസ് ലോറിയിലിടിച്ച് ഒരു മരണം: 12 ഓളം പേര്‍ക്ക് പരിക്ക് ; നാലുപേരുടെ നില ഗുരുതരം
ആലപ്പുഴ: ദേശീയപാതയില്‍ കളപ്പുരയ്ക്കു സമീപം സ്വകാര്യബസ് ലോറിയിലിടിച്ച് ഒരു മരണം. തിരുവനന്തപുരം പൊന്‍വിള പാറശാല സ്വദേശി സുരേഷ്(40) ആണ് മരിച്ചത്. അപകടത്തില്‍ 12 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ കളപ്പുരയില്‍ ഇന്ന് പുലര്‍ച്ചെ 2.15 ഓടെയായിരുന്നു അപകടം. ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ പാലക്കാടു നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന സ്വകാര്യബസ് ഇടക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസില്‍ കുടിങ്ങിയവരെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപെടുത്തിയത്. ബസിന്റെ സുരക്ഷാവാതില്‍ പ്രവര്ത്തിക്കാഞ്ഞതു രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. ചികിത്സ തേടിയ 12 പേരെക്കൂടാതെ സ്ത്രീകളും കുട്ടികളുമായ ഒട്ടേറെപ്പേര്‍ക്കു പരിക്കുകളുണ്ട്. അ പകടത്തെത്തുട ര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി
Read Moreസ്വത്ത് വീതം വച്ചു നൽകിയില്ല; അമ്മയെ കോടാലിക്കു വെട്ടിക്കൊന്ന മകനു ജീവപര്യന്തം തടവും 10,000 രൂപ പിഴയും
മാവേലിക്കര: അമ്മയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകനു ജീവപര്യന്തം തടവും 10,000 രൂപ പിഴയും. ചെങ്ങന്നൂർ ആല പെണ്ണുക്കര പുല്ലോം താഴത്ത് വീട്ടിൽ ശ്രീധരന്റെ ഭാര്യ ഭാസുരാംഗിയെ (65) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ പ്രേമചന്ദ്രനെയാണ് മാവേലിക്കര അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജോണി സെബാസ്റ്റ്യൻ ജീവപര്യന്തം തടവിന് വിധിച്ചത്. 2015 ഒക്ടോബർ 23ന് രാവിലെ ആറിന് ഇവരുടെ വീട്ടുമുറ്റത്തെ കിണറിനു സമീപമായിരുന്നു സംഭവം. പ്രേമചന്ദ്രൻ പതിയിരുന്ന് ഭാസുരാംഗിയെ കോടാലികൊണ്ടു കഴുത്തിന് വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. ശ്രീധരനും പ്രേമചന്ദ്രന്റെ സഹോദരങ്ങളായ ശ്രീകാന്ത്, ശ്രീകുമാരി, ശ്രീദേവി എന്നിവരും സാക്ഷികളായി.സ്വത്ത് വീതംവയ്ക്കുന്നതു സംബന്ധിച്ച് പ്രേമചന്ദ്രൻ ഭാസുരാംഗിയോട് സ്ഥിരമായി വഴക്കിടുമായിരുന്നുവെന്നായിരുന്നു സാക്ഷിമൊഴി. പ്രതി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിട്ടുണ്ടെന്നു പ്രതിഭാഗം വാദിച്ചു. എന്നാൽ കൃത്യം നടന്ന സമയത്ത് പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നില്ലെന്നു പ്രോസിക്യൂഷൻ തെളിയിച്ചു. പ്രേമചന്ദ്രൻ ഭാസുരാംഗിയെ നേരത്തേ വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ…
Read Moreവികസനം തേടുന്ന ചെങ്ങന്നൂർ; ചെന്നിത്തലയ്ക്ക് വേണം കാർഷികമേഖലയിലെ അഭിവൃദ്ധി
ഡൊമനിക് ജോസഫ് ചെങ്ങന്നൂർ മണ്ഡലത്തിലെ അപ്പർകുട്ടനാടൻ പ്രദേശമാണ് ചെന്നിത്തല.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാട്.ഗ്രാമത്തിന്റെ എല്ലാ വിശുദ്ധിയുമുള്ള ഈ പ്രദേശത്തിന് ധാരാളം വികസന കാഴ്ചപ്പാടുകളുണ്ട്.മണ്ഡല പുനഃക്രമീകരണത്തിൽ കഴിഞ്ഞ തെരെഞ്ഞെടുപ്പിലാണ് ചെന്നിത്തല ചെങ്ങന്നൂർ മണ്ഡലത്തിൽ ഉൾപ്പെട്ടത്.അപ്പർകുട്ടനാടൻ മേഖലയിൽ ഉൾപ്പെട്ട പാടശേഖരങ്ങൾ ഉള്ള പ്രദേശമെന്ന നിലയിൽ കൃഷിയുടെ അഭിവൃദ്ധിക്കായി ഒട്ടേറെ കാര്യങ്ങൾ ഇനിയും ഇവിടെ നടപ്പിലാക്കാനുണ്ട്. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട പല കാര്യങ്ങളും ഇനിയും ഇവിടെ നടപ്പിലാക്കുവാൻ കഴിഞ്ഞിട്ടില്ല.തരിശ് കിടക്കുന്ന നിരവധി പാടശേഖരങ്ങൾ ഇപ്പോഴും ഇവിടെ ഉണ്ട്. ഇവിടങ്ങളിൽ എല്ലാം കൃഷിയിറക്കുവാനും നിലവിലുള്ള കൃഷി സംരക്ഷിക്കുവാനും നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു. കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന വലിയൊരു വിഭാഗം ഈ ഗ്രാമത്തിൽ ഉള്ളതിനാൽ അവരുടെ ജീവനോപാധി കൂടിയായ കൃഷിയെ സംരക്ഷിക്കുവാൻ പദ്ധതികൾ ഉണ്ടാകണം.കൃഷിക്കാവശ്യമായ ജലസേചന സൗകര്യം വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. ഇവിടത്തെ കൃഷിക്കാർ നേരിടുന്ന ഗുരുതരമായ പ്രശ്നമാണ് ഓരുവെള്ള ഭീഷണി.ഇതിന് തടയിടുവാൻ സ്ഥിരമായ…
Read Moreഎല്ലാ രാഷ്ട്രീയ കക്ഷികളും സവർണരുടെ കയ്യാളന്മാർ; പാർട്ടികൾ ശ്രമിക്കുന്നത് എസ്എൻഡിപി യോഗത്തെ തകർക്കാനെന്ന് വെള്ളാപ്പള്ളി നടേശൻ
ഹരിപ്പാട്: രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നത് എസ്എൻഡിപി യോഗത്തെ തകർക്കാനാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാൽ പാർട്ടികളാണ് നാൾക്കുനാൾ പിളരുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യോഗം ചേപ്പാട് യൂണിയൻ ടി.കെ മാധവൻ സ്മാരക 4755-ാം നന്പർ ശാഖയിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന ക്ഷേത്രസമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവന്റെ അനുഗ്രഹ പ്രഭയിൽ പ്രവർത്തിക്കുന്ന എസ്എൻഡിപി യോഗത്തെ പിളർക്കാൻ ഒരു ശക്തിയ്ക്കും കഴിയില്ല. സത്യത്തിന്റെ വഴിയിൽ മാത്രമാണ് എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനം. എല്ലാ രാഷ്ട്രീയ കക്ഷികളും സവർണരുടെ കയ്യാളന്മാരാണ്. എല്ലാ സംവരണവും സവർണർക്ക് നൽകിയിട്ടും അവർണരെപറ്റി ഇടതും വലതും മിണ്ടുന്നില്ല. അവർണർ വോട്ട് ചെയ്യാനും, സവർണർ ഭരണം കയ്യാളാനും ഉള്ളവരാണെന്നതാണ് ഇപ്പോഴത്തെ രീതിയെന്നും അദ്ദേഹം പറഞ്ഞു. ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ അദ്ധ്യക്ഷനായി. കോണ്‍ഫ്രൻസ് ഹാൾ ഉദ്ഘാടനം ചേപ്പാട് യൂണിയൻ…
Read Moreവ്യാജരേഖ ചമച്ച് പൊന്തൻപുഴ ഭൂമി കൈവശപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരേ കർശന നടപടി; ആർഡിഒയും സംഘവും നാളെ വനഭൂമി സന്ദർശിക്കും
പെരുന്പെട്ടി: പൊന്തൻപുഴ വനമേഖല കൈവശപ്പെടുത്താൻ ചിലർ വ്യാജ രേഖയുടെ ബലത്തിൽ നടത്തുന്ന നീക്കത്തിനെതിരെ അടിയന്തര നടപടിയെടുക്കുമെന്ന് തിരുവല്ല ആർഡിഒ ടി.കെ. വിനീത്. വനഭൂമിയെപ്പറ്റി പഠിക്കാനും കൈവശഭൂമി കൃഷിഭൂമിയാണോയെന്ന പരിശോധനയ്ക്കുമായി നാളെ ആർഡിഒയും സംഘവും എത്തും. വനംകൈയേറ്റക്കാരിൽ നിന്നും തങ്ങളെ രക്ഷിക്കണമെന്നും വ്യാജരേഖകളുടെ ബലത്തിൽ നടത്തുന്ന കൈയേറ്റ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഓഫീസിൽ എത്തിയ പൊന്തൻപുഴ – പെരുന്പെട്ടി വനസംരക്ഷണ സമിതി പ്രവർത്തകരായ പി.എൻ.ഗോപിനാഥ പിള്ള, കണ്‍വീനർ സന്തോഷ് പെരുന്പട്ടി, വൈസ് ചെയർമാൻ പി.കെ.കുട്ടപ്പൻ, ജോയിന്റ് കണ്‍വീനർമാരായ ജയിംസ് കണ്ണിമല, ഓ.ടി.രാജമ്മ, പി.ബി.രാജൻ എന്നിവരോട് സംസാരിക്കുകയായിരുന്നു ആർഡിഒ. വനത്തിനു മേൽ അവകാശം ഉന്നയിച്ച് ഇപ്പോൾ നിരവധി പേർ പൊന്തൻപുഴ, പെരുന്പട്ടി മേഖലയിൽ റോന്തു ചുറ്റുകയാണെന്ന് വനസംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. വ്യാജ രേഖകളുടെ ബലത്തിൽ കരം അടച്ച രസീതുമായാണ് ഭൂമാഫിയ വില്ലേജ് ഓഫീസുകളിൽ കയറി ഇറങ്ങുന്നത്. ഇത്തരം വ്യാജരേഖകളുടെ ഉറവിടം…
Read Moreആലപ്പുഴയിൽ യുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ; അയൽവീടിന് സമീപം അസയമത്ത് കാണപ്പെട്ട സുജിത്തിനെ അയൽവാസി വെട്ടുകയായിരുന്നു
ആലപ്പുഴ: കലവൂരിൽ യുവാവ് വെട്ടേറ്റുമരിച്ചു. ആര്യാട് നോർത്ത് കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന കലവൂർ പ്രീതികുളങ്ങര ഗോപാലസദനത്തിൽ സുജിത്ത് (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.45നായിരുന്നു സംഭവം.സുജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസിയായ യുവാവ് മണ്ണഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. അയൽവീടിന് സമീപം അസയമത്ത് ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ട സുജിത്തിന് വെട്ടേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ മണ്ണഞ്ചേരി പോലീസ് 108 ആംബുലൻസിൽ വെട്ടേറ്റ യുവാവിനെ ആശൂപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് വ്യക്തമാക്കിയിട്ടില്ല. കൊലപാതകം സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതായാണ് പോലീസ് വിശദീകരണം.
Read Moreരണ്ടാംകൃഷിക്കായി പാടശേഖരത്തു അമിതമായി വെള്ളംകയറ്റി; നൂറോളം കുടുംബങ്ങൾ ദുരിതത്തിൽ
മങ്കൊന്പ് : പാടശേഖരത്തിൽ രണ്ടാംകൃഷിക്കായി അമിതമായി വെള്ളം കയറ്റിയത് സമീപത്തെ പുരയിടങ്ങളെയും വീടുകളെയും വെള്ളത്തിനടിയിലാക്കി. നെടുമുടി കൃഷിഭവൻ പരിധിയിലെ കടന്നങ്കാട്ട് പാടശേഖരത്തിൽ വെള്ളം കയറ്റിയതാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയത്. വെള്ളം കയറ്റിയതിനു പിന്നാലെ വേനൽമഴകൂടി എത്തിയത് ദുരിതം വർധിപ്പിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് പാടശേഖരത്തിലെ പുറം ബണ്ടിലും മറ്റുമായി താമസിക്കുന്ന നൂറോളം കുടുംബങ്ങളാണ് വെള്ളപ്പൊക്ക കെടുതിയനുഭവിക്കുന്നത്. ആഴ്ചകളായി വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ വർഷങ്ങളായി നട്ടുപിടിപ്പിച്ച പുരയിടത്തിലെ കരക്കൃഷികളും നശിക്കാൻ തുടങ്ങി. വേനലിൽപോലും പ്രദേശത്ത് വെള്ളപ്പൊക്കത്തിന്റെ പ്രതീതിയാണ്. രണ്ടാഴ്ച മുന്‍പാണ് പാടശേഖരത്തിൽ രണ്ടാംകൃഷിക്കുള്ള നിലമൊരുക്കലിന്റെ ഭാഗമായി വെള്ളം കയറ്റിയത്. പുഞ്ചക്കൃഷി കഴിഞ്ഞതോടെ പാടശേഖരത്തിലെ മോട്ടോർ തറയിലെ പെട്ടിയും പറയും അറ്റകുറ്റപ്പണിക്കായി നീക്കം ചെയ്തിരുന്നു. അതോടെ മോട്ടോർ പ്രവർത്തിപ്പിച്ചു വെള്ളം വറ്റിക്കാനും സാധിക്കാതെയായി. വെള്ളം കയറ്റിയതിനു പിന്നാലെ മഴ കൂടി എത്തിയതോടെ പ്രദേശത്ത് ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ്. പാടശേഖരത്തിലെ പുറംബണ്ട് ഉയർത്തി വെള്ളക്കെട്ടിനു…
Read Moreവികസനം തേടുന്ന ചെങ്ങന്നൂർ; മാന്നാറിൽ വേണ്ടത് പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണം
ഡൊമിനിക് ജോസഫ് ചെങ്ങന്നൂർ മണ്ഡലത്തിൽ ചെങ്ങന്നൂർ പട്ടണത്തിനൊപ്പം വളർന്നുവരുന്ന മറ്റൊരു പ്രദേശമാണ് മാന്നാർ.നിരവധി സ്ഥാപനങ്ങൾ ഉള്ള മാന്നാറിന്റെ വികസനം ഇനിയും അകലെയാണ്. പ്രശസ്തങ്ങളായ നിരവധി ആരാധനാലയങ്ങളുടെ സംഗമ ഭൂമികൂടിയാണ് മാന്നാർ. പരന്പരാഗത വ്യവസായങ്ങളുടെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കാവുന്ന മാന്നാറിന്റെ വെങ്കലപെരുമ ലോകപ്രശസ്തമാണ്.എന്നാൽ വേണ്ടത്ര പരിഗണന മാന്നാറിന് ലഭിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ജനപ്രതിനിധിക്ക് മുന്നിൽ നിരവധി വികസനങ്ങൾ മാന്നാറിന് ഉണ്ടാകണമെന്ന പൊതു ആവശ്യം വോട്ടർമാർ വയ്ക്കുകയാണ്. മാന്നാറിൽ നിന്ന് ഉയരുന്ന ഏറ്റവും വലിയ ആവശ്യങ്ങളിൽ ഒന്ന് പരന്പരാഗത വ്യവസായങ്ങളുടെ സംരക്ഷണമാണ്.വെങ്കലപാത്രനിർമാണം, വെള്ളി ആഭരണ നിർമാണം,സ്വർണാഭരണ നിർമാണം,ഇഷ്ടിക നിർമാണം,തീപ്പെട്ടിക്കൊള്ളി വ്യവസായം തുടങ്ങി നിരവധി പരന്പരാഗത വ്യവസായങ്ങൾ മാന്നാറിൽ ഉണ്ടായിരുന്നു.ഇന്ന് പേരിൽ മാത്രമായി എല്ലാം ഒതുങ്ങുകയും ഇല്ലാതാവുകയുമാണ്. ഇത്തരം വ്യവസായങ്ങളേയും പുനരുജ്ജീവിപ്പിക്കുന്നതിന് നടപടികൾ ഉണ്ടാകണം.വെങ്കലപെരുമ നിലനിർത്തി സർക്കാർ പ്രഖ്യാപിച്ച പൈതൃകഗ്രാമ പദ്ധതി ആരംഭിക്കണം.ഒരു കാലത്ത് മാന്നാറിന്റെ സന്പദ്ഘടനയെ തന്നെ…
Read More