ഹരിപ്പാട്: കരുനാഗപ്പള്ളിയിലെ ഭർത്തൃഗൃഹത്തിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കരുനാഗപ്പള്ളി കോഴിക്കോട് അയണികുളങ്ങര സുനാമി കോളനിയിൽ രാജേഷ് (30) ആണ് അറസ്റ്റിലായത്. രാജേഷിന്റെ ഭാര്യ നിള (24) കഴിഞ്ഞ ദിവസമാണ് മരിച്ചത്. കഴിഞ്ഞ 21ന് വൈകുന്നേരം രാജേഷിന്റെ വീട്ടിൽ വച്ച് പരിക്കേറ്റ നിള ദിവസങ്ങളോളം അബോധാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭർത്താവ് രാജേഷുമായി സ്വരചേർച്ചയില്ലാതിരുന്ന നിള കഴിഞ്ഞ 13 മാസമായി തൃക്കുന്നപ്പുഴയിലെ കുടുംബ വീട്ടിലായിരുന്നു താമസം. പരിക്കേല്ക്കുന്നതിന് ഒരാഴ്ച മുന്പാണ് തർക്കങ്ങൾ പറഞ്ഞു തീർത്ത് രാജേഷും ബന്ധുക്കളും ചേർന്ന് നിളയെ കൂട്ടിക്കൊണ്ടുപോയത്. നിള കൊടുത്തിരുന്ന കേസിൽ നിന്ന് ഒഴിവാകുന്നതിനും മറ്റൊരു സ്ത്രീയമായിട്ടുള്ള രഹസ്യ ബന്ധത്തെ നിള എതിർക്കുകയും ചോദ്യം ചെയ്തതിലുമുള്ള വൈരാഗ്യത്തെ തുടർന്ന് രാജേഷ് നടത്തിയ മർദ്ദനത്തെ തുടർന്നാണ് നിള മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.…
Read MoreCategory: Alappuzha
നഗരസഭ കാണുന്നില്ല… നഗരത്തിലെ ഏറ്റവും നീളം കൂടിയ കൈത്തോടായ ഷഡാമണിത്തോട് മാലിന്യങ്ങളാൽ നിറയുന്നു
ആലപ്പുഴ: നഗരത്തിലെ ഏറ്റവും നീളം കൂടിയ കൈത്തോടായ ഷഡാമണി തോട് ജൈവ അജൈവ മാലിന്യങ്ങളാൽ നിറഞ്ഞു. നഗരത്തിന്റെ തെക്കൻമേഖലകളിലെ വാർഡുകളിലൂടെ ഒഴുകി കൊട്ടാരത്തോട്ടിൽ പതിക്കുന്ന ഷഡാമണിതോട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ഹോട്ടലുകളിൽ നിന്നുള്ള മാലിയന്യങ്ങളും ആഘോഷ വേളകളിൽ നിന്നുള്ള ഭക്ഷണ മാലിന്യങ്ങളുമടക്കമാണ് കുന്നുകൂടിയിരിക്കുന്നത്. തിരുവാന്പാടിയിൽ നിന്നാരംഭിച്ച് ഇരവുകാട്, ഗുരുമന്ദിരം, വലിയമരം, സ്റ്റേഡിയം, എം.ഒ വാർഡ്, പാലസ് വാർഡുകളിലൂടെ ഒഴുകിയാണ് ഷഡാമണി തോട് കൊട്ടാരത്തോട്ടിൽ അവസാനിക്കുന്നത്. നഗരത്തിന്റെ തെക്കൻമേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലെ ജലം മഴക്കാലത്ത് ഒഴുക്കിക്കളയുന്നതിനായി പതിറ്റാണ്ടുകൾക്ക് മുന്പ് നിർമിച്ച തോട് കൃത്യമായി വൃത്തിയാക്കുന്ന കാര്യത്തിൽ നഗരസഭയും ജനപ്രതിനിധികളുമെല്ലാം ഏറെ ശ്രദ്ധിച്ചിരുന്നെങ്കിലും സമീപകാലത്ത് തോട് ശുചീകരണം കടലാസിലൊതുങ്ങിയതാണ് ഷഡാമണി തോടിന്റെ ഈ ശോചനീയാവസ്ഥയ്ക്ക് കാരണം. തോട് മുറിച്ചുകടക്കുന്ന ചെറുതും വലുതുമായ കലുങ്കുകൾക്ക് ഇരുവശവും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അടിഞ്ഞുകൂടി ജലമൊഴുക്കുതന്നെ നിലയ്ക്കുന്ന അവസ്ഥയിലായിട്ടും തോട് ശുചീകരിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടിലെന്നാണ്…
Read Moreഫോണിലൂടെ ഉദ്യോഗസ്ഥയ്ക്കു ഭീഷണി; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് വനിതാ കമ്മീഷന്റെ സമൻസ്
ആലപ്പുഴ : വനിതാ അസിസ്റ്റൻറ് ബ്ലോക്ക് ഡവലപ്മെൻറ് ഓഫീസറെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് അന്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിന് സമൻസ് അയയ്ക്കാൻ വനിതാ കമ്മീഷൻ തീരുമാനിച്ചു. ഇന്നലെ നടന്ന വനിതാ കമ്മീഷൻ അദാലത്തിലാ അന്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത്ത് കാരിക്കലിന് സമൻസ് അയയ്ക്കാൻ വനിതാ കമ്മീഷൻ തീരുമാനിച്ചത്. നിരന്തരമായി ഫോണിൽ വിളിച്ചു മാനസികമായി തളർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അസിസ്റ്റൻറ് ബിഡിഒ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. വിരമിക്കാൻ വെറും നാലുമാസം മാത്രമുള്ളപ്പോൾ പാർട്ടിയുടെ സ്വാധീനമുപയോഗിച്ച് ഹരിപ്പാട് സ്വദേശിയായ അസിസ്റ്റൻറ് ബിഡിഒയെ കണ്ണുരിലേക്കു സ്ഥലംമാറ്റി. ഇതിനെതിരെ ബിഡിഒ കോടതിയെ സമീപിക്കുകയും സ്ഥലം മാറ്റത്തിന് സ്റ്റേഓർഡർ വാങ്ങുകയും ചെയ്തു.ഇതു പ്രസിഡന്റിനെ ചൊടിപ്പിക്കുകയും ബിഡിഒയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഇന്നലെ ചേർന്ന അദാലത്തിൽ പ്രജിത്ത് പങ്കെടുത്തില്ല. അതിനാലാണ് പ്രജിത്തിനെതിരേ സമൻസ് അയയ്ക്കാൻ കമ്മീഷന്റെ നടപടി.…
Read Moreതങ്ങളുടെ മക്കളെക്കൊണ്ട് സ്ത്രീധനം വാങ്ങിപ്പിക്കില്ല; വനിതാ ദിനത്തിൽ 800 കുടുംബശ്രീ അംഗങ്ങൾ ഒത്തു ചേർന്ന് പ്രതിജ്ഞയെടുത്തു
പത്തനംതിട്ട: കുടുംബശ്രീ നീതം 2018 ജില്ലാതല പരിപാടിയോടനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ 800 കുടുംബശ്രീ അംഗങ്ങൾ തങ്ങളുടെ മക്കളെക്കൊണ്ട് സ്ത്രീധനം വാങ്ങിപ്പിക്കില്ല എന്ന് പ്രതിജ്ഞ എടുത്തു. സ്ത്രീയും വരുമാനവും: തദ്ദേശസ്വയംഭരണ പദ്ധതി നടപ്പിൽ സ്ത്രീ പങ്കാളിത്തം എന്ന വിഷയത്തെ ആസ്പദമാക്കി കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്. സാബിർ ഹുസൈൻ, ആധുനിക യുഗത്തിൽ കുടുംബ ബന്ധങ്ങളുടെ പ്രസക്തിഎന്ന വിഷയത്തിൽ മനഃശാസ്ത്ര ചിന്തകൻ പി.ആർ. ബിജു ചന്ദ്രൻ, കുട്ടികളിലെ കാൻസർ എന്ന വിഷയത്തിൽ ശ്രുതി കിരണ് എന്നിൽ സെമിനാറുകൾ നയിച്ചു. കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് വന്ന വനിതകളുടെ അനുഭവങ്ങൾ പങ്കുവച്ച് കുടുംബശ്രീ പ്രതിധ്വനി ടെഡ് ടോക്ക് ഷോ ജില്ലാതല മത്സരങ്ങൾ നടത്തി. മത്സരത്തിൽ അന്പിളി കുന്പഴ, പ്രസന്ന കുമാരി ഏനാദിമംഗലം എന്നിവർ വിജയികളായി. വനിതാദിനാഘോഷം ഇന്നു രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ഉദ്ഘാടനം…
Read Moreഭർത്തൃഗൃഹത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവം; അച്ഛൻ അമ്മയെ തല്ലുന്നത് കണ്ടെന്ന് കുട്ടി; പരാതിയുമായി ബന്ധുക്കൾ
ഹരിപ്പാട്: ഭർത്തൃഗൃഹത്തിൽ വച്ച് പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരേ ബന്ധുക്കൾ പരാതി നല്കി. തൃക്കുന്നപ്പുഴ പളളിപ്പാട്ട് പുണിശ്യം പറന്പിൽ പ്രകാശ് – ഡാർലി ദന്പതികളുടെ മകൾ നിള (24) യുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് രാജേഷി(ദീപേഷ് )നെതിരെ ബന്ധുക്കൾ പരാതി നൽകിയത്. കഴിഞ്ഞ 21 ന് ഭർത്തൃവീടായ കരുനാഗപ്പള്ളി കോഴിക്കോട് സുനാമി കോളനിയിലെ തൈമൂട്ടിൽ വീട്ടിൽ വച്ചാണ് നിളയ്ക്ക് പരിക്കേറ്റത്. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും സ്ഥിതി ഗുരുതരമായതിനാൽ തുടർന്നു വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും അബോധാവസ്ഥയിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു നിള. ജീവനൊടുക്കാൻ ശ്രമിച്ചെന്നും അതിനെ തുടർന്നുണ്ടായ പരിക്കാണെന്നുമാണ് ഭർത്താവ് ആശുപത്രിയിൽ പറഞ്ഞിരുന്നത്. ശരീരം മുഴുവൻ മർദ്ദനമേറ്റ് കരുവാളിച്ച പാടുകളും വലത് കൈ ഒടിഞ്ഞനിലയിലുമായിരുന്നെന്ന് നിളയുടെ ബന്ധുക്കൾ പറഞ്ഞു. രാജേഷും നിളയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ആറുവർഷമായി. ഇവർക്ക് നാലുവയസ്സുള്ള…
Read Moreസ്ത്രീകളെ ആയുധമില്ലാതെ അങ്കത്തിനൊരുക്കി കീർത്തി രാജു; തായ്കോണ്ടായിൽ ഫോർത്ത് ഡാൻ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ മകൾക്ക് എല്ലാ പിന്തുണയുമായി മാതാപിതാക്കളും
വിജയ് വാലയിൽ തുറവൂർ: സമൂഹം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒന്നാണ് സ്ത്രീ സുരക്ഷ. സ്ത്രീകളുടെ സുരക്ഷയ്ക്കായി സ്ത്രീകൾ തന്നെ കരുത്താർജിക്കണമെന്ന കവി സുഗതകുമാരിയുടെ വാക്കുകൾ ഉൾക്കൊണ്ട് സ്ത്രീകളെ സ്വയം സുരക്ഷയ്ക്കായി അഭ്യസിപ്പിക്കുകയാണ് കീർത്തി. ആറാം ക്ലാസിൽ പഠിക്കുന്നതു മുതലാണ് കീർത്തി തായ്ക്കോണ്ട പരിശീലനം ആരംഭിച്ചത്. ജി. തോമസായിരുന്നു പരിശീലകൻ. ചെറുപ്രായത്തിൽ തന്നെ തായ്കോണ്ടായിൽ ഫോർത്ത് ഡാൻ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി. ഈ സമയമാണ് ഗോവിന്ദച്ചാമിയുടെ ആക്രമണത്തിൽ സൗമ്യ എന്ന പെണ്കുട്ടി വധിക്കപ്പെടുന്നത്. ഇതേ തുടർന്ന് സ്ത്രീകൾ സ്വയസുരക്ഷയ്ക്കായി ഗ്രോയിങ്ങ് അറ്റാക്ക് പരിശീലിക്കണമെന്ന് അന്നത്തെ ഐജി ബി.സന്ധ്യ പറഞ്ഞത്. ഇതുൾക്കൊണ്ടു കൊണ്ട് കീർത്തി സ്ത്രീകളെ സ്വയസുരക്ഷ പരിശീലിപ്പിക്കാൻ തീരുമാനിച്ചു. ഈ ആശയം തന്റെ പഞ്ചായത്തായ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ അന്നത്തെ പ്രസിഡന്റായ എൻ.പി. സ്നേഹജനെ അറിയിച്ചു അദ്ദേഹം ഇത് അംഗീകരിച്ചു. സ്ത്രീ ശാക്തീകരണ പദ്ധതിയിൽപ്പെടുത്തി പഞ്ചായത്തിൽ നടപ്പിലാക്കുവാൻ…
Read Moreകിട്ടാക്കനിയായി കുടിവെള്ളം: നഗരവാസികൾ ശുദ്ധജലത്തിനായി നെട്ടോട്ടമോടുന്നു; ആലപ്പുഴ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ തകഴിയിൽ തകരാറിലായതാണ് കാരണം
ആലപ്പുഴ: ആർഒ പ്ലാന്റുകളിൽ പലതും തകരാറിലായതും ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ശുദ്ധജല വിതരണത്തിലുണ്ടായ തടസവും മൂലം നഗരത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധജലം കിട്ടാക്കനിയായി. കുടിവെള്ള ദൗർലഭ്യം ദിവസങ്ങളായി തുടർന്നതോടെ ശുദ്ധജലത്തിനായികിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ആലപ്പുഴ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ തകഴിയിൽ തകരാറിലായതോടെയാണ് നഗരത്തിലെ കുടിവെള്ളത്തിന് ദൗർലഭ്യം അനുഭവപ്പെട്ടുതുടങ്ങിയത്. പൈപ്പ് ലൈൻ തകരാർ പരിഹരിച്ചിട്ട് രണ്ടുദിവസമായെങ്കിലും നഗരത്തിന്റെ പല ഭാഗങ്ങളിലും കുടിവെള്ള വിതരണം പൂർവസ്ഥിതിയിലാകാത്തതാണ് ജനങ്ങളെ വലയ്ക്കുന്നത്. ജില്ലാ വികസന സമിതി യോഗത്തിലും താലൂക്ക് വികസന സമിതി യോഗത്തിലുമെല്ലാം നഗരസഭാ അധികാരികൾ നാളുകൾക്ക് മുന്പേ കുടിവെള്ള പ്രശ്നം അവതരിപ്പിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ നഗരസഭാംഗങ്ങൾക്ക് മുന്നിലാണ് പരാതികളുമായി ജനങ്ങളേറെയുമെത്തുന്നത്. പലയിടങ്ങളിലും കുടിവെള്ളം കിട്ടാത്തതുമൂലമുള്ള ജനങ്ങളുടെ രോക്ഷത്തിനും കൗണ്സിലർമാർ ഇരയാകുന്നുണ്ട്. പൈപ്പ് ലൈനിലുണ്ടായ തകരാറും കുടിവെള്ള പദ്ധതിക്കായി വെള്ളം ശേഖരിക്കുന്ന ശുദ്ധജല സ്ത്രോതസിലെ ജലനിരപ്പിലുണ്ടായ…
Read Moreകോണ്ഗ്രസ് എവിടെ ക്ഷീണിക്കുന്നുവോ അവിടെ ബിജെപിക്ക് ജയം; കോണ്ഗ്രസിന്റെ മതേതരത്വം പാടെ തകർന്നുവെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാൻ
ചെങ്ങന്നൂർ: കോണ്ഗ്രസ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിക്ക് കീഴ്പ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാൻ. കോണ്ഗ്രസ് എവിടെ ക്ഷീണിക്കുന്നോ അവിടെ ബിജെപിയാണ് വിജയിക്കുന്നത്. ത്രിപുരയിൽ നടന്നത് എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുരയിൽ ഇടതുപക്ഷ വോട്ടുകൾ കുറഞ്ഞിട്ടില്ല. സാധാരണ ജനങ്ങൾ ഇന്നും സിപിഎമ്മിന് ഒപ്പമാണ്. ആസന്നമായ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നിന്നും എന്തുകൊണ്ടാണ് വിഷ്ണുനാഥ് പി·ാറിയതെന്നും എന്തുകൊണ്ട് ഇലക്ഷൻ പ്രവർത്തനത്തിന് കോണ്ഗ്രസ് ഇറങ്ങുന്നില്ലായെന്നതു സംബന്ധിച്ചും ജനങ്ങൾക്ക് ഒരു പാട് സംശയങ്ങൾ ഉണ്ട്. ഇവിടെയും ബിജെപിയുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയിട്ടുണ്ടോ എന്നു പോലും സംശയിക്കുന്നവരുണ്ട്. കോണ്ഗ്രസിന്റെ മതേതരത്വം പാടെ തകർന്നുവെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി. കെ.കെ.രാമചന്ദ്രൻ നായർ എംഎൽഎയുടെ വേർപാട് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ അനുശോചന യോഗത്തിൽ ആരെങ്കിലും കൈ അടിക്കുമോ. ബി ജെപി നേതാവ് ശ്രീധരൻപിള്ള ഇങ്ങനെ ഒരു അരോപണം…
Read Moreചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; 2011ൽ 6062 വോട്ട്, 2016ൽ 42,682 വോട്ട്; വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ ബിജെപി
നിയാസ് മുസ്തഫ കോട്ടയം: വരാനിരിക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പി ൽ വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ ബിജെപി. 2011ൽ 6062 വോട്ടുകൾ നേടിയ ബിജെപിക്ക് 2016 ആയപ്പോൾ 42,682 വോട്ടുകൾ നേടാനായി എന്നത് വലിയൊരു ആത്മവിശ്വാസ മാണ് നൽകുന്നത്. ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപിക്ക് ലഭിച്ച തിളക്കമാർന്ന വിജയം ചെങ്ങന്നൂരിലും പ്രതിഫലിക്കുമെ ന്നു ബിജെപി പ്രതീക്ഷിക്കുന്നു. ചെങ്ങന്നൂരിൽ വിജയിച്ചേ മതിയാവൂവെന്ന് കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തി ന് കർശന നിർദേശം നൽകിയിട്ടുണ്ട്. അടുത്തിടെ നടന്ന മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പ്, വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പ് എന്നിവ പോലെയെല്ല ബിജെപിക്ക് ചെ ങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്. മലപ്പുറത്തും വേങ്ങരയിലും ബിജെപിക്ക് സ്വാധീനം കുറവായിരുന്നു. എന്നാൽ ചെങ്ങ ന്നൂരിൽ ബിജെപിക്ക് നിർണായക സ്വാധീനമുണ്ട്. കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച ബിജെപി ദേശീയ എക്സിക്യൂട്ടീവ് കൗണ്സിൽ അംഗം പി.എസ് ശ്രീധരൻപിള്ള തന്നെയാണ് ഇത്തവണയും മത്സരരംഗത്തുണ്ടാവുകയെന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പി.എസ്…
Read Moreറേഷൻ കടകളിലെ ഇ- പോസ് മെഷീൻ; അമ്പലപ്പുഴ താലൂക്കിൽ ആദ്യഘട്ടം 16ന് പൂർത്തിയാവും; ഈ മാസം അവസാനത്തോടെ ജില്ലയിലെ 1524 റേഷൻ കടകളിലും ഇ പോസ് സൗകര്യം
ആലപ്പുഴ: ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി റേഷൻ കടകളിൽ ഇ പോസ് മെഷീൻ സ്ഥാപിക്കൽ പുരോഗമിക്കുന്നു. 16ന് അന്പലപ്പുഴ താലൂക്കിലെ റേഷൻ കടകളിൽ ഇ പോസ് മെഷീൻ സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടം പൂർത്തിയാക്കും. ഇതിന് മുന്നോടിയായി കഴിഞ്ഞ ഒന്നിന് താലൂക്കിലെ 38 കടകളിൽ ഇ പോസ് മെഷീനുകൾ സ്ഥാപിച്ചു. ഹൈദ്രാബാദ് ആസ്ഥാനമായുള്ള വിഷൻ ടെക് എന്ന സ്ഥാപനമാണ് കടകളിൽ യന്ത്രം സ്ഥാപിക്കുന്നത്. ഇ പോസ് മെഷീൻ സ്ഥാപിച്ചിട്ടുള്ള കടകളിൽ റേഷൻകാർഡിൽ പേരുള്ള ആധാർ ലിങ്ക് ചെയ്തയാളിന്റെ വിരലടയാളം ലഭിച്ചെങ്കിൽ മാത്രമേ റേഷൻ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാകൂ. വിരലടയാളത്തിനായി മെഷീനിൽ കൈ പതിപ്പിക്കുന്പോൾ ആധാർ ലിങ്ക് ചെയ്തിട്ടുള്ളതാണോയെന്ന വിവരം സെർവർ വഴി തിരയുകയും അനുവദിച്ച ധാന്യം നൽകുന്പോൾ തന്നെ വിവരം സെർവറിൽ രേഖപ്പെടുത്തുകയും ചെയ്യും. ഇ പോസ് മെഷീനുകൾ പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് റേഷൻ കടയുടമകൾക്ക് മെഷീൻ സ്ഥാപിക്കുന്ന കന്പനിയുടെ നേതൃത്വത്തിൽ ആദ്യഘട്ട പരിശീലനം…
Read More