ത്രിപുരയിലെപ്പോലെ വി​പ്ല​വ​ക​ര​മാ​യ നേ​ട്ടം ചെ​ങ്ങ​ന്നൂ​രി​ൽ ഉ​ണ്ടാ​കും; അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ കൈ​യ​ടി​ക്കു​ന്ന രാ​ഷ്ട്രീ​യ​മാ​ണ് എ​ൽ​ഡി​എ​ഫി​നു​ള്ള​തെന്ന്  ശ്രീ​ധ​ര​ൻ​പി​ള്ള

ചെ​ങ്ങ​ന്നൂ​ർ: ത്രി​പു​ര​യി​ലെ പോ​ലെ വി​പ്ല​വ​ക​ര​മാ​യ നേ​ട്ടം ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ സ​മി​തി അം​ഗം പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു. ത്രി​പു​ര​യ്ക്ക് മു​ൻ​പേ ബി​ജെ​പി​യ്ക്ക് വ​ലി​യ നേ​ട്ട​മു​ണ്ടാ​യ സ്ഥ​ല​മാ​ണ് ചെ​ങ്ങ​ന്നൂ​ർ 6000 വോ​ട്ടു​ക​ളി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 43000 വോ​ട്ടി​ലേ​ക്ക് ചെ​ങ്ങ​ന്നൂ​രി​ൽ ബി​ജെ​പി എ​ത്തി​ച്ചേ​ർ​ന്ന​ത്. ചി​ല കു​ൽ​സി​ത ബു​ദ്ധി​ക​ൾ ബി​ജെ​പി​യെ കു​റി​ച്ചും ന​രേ​ന്ദ്ര മോ​ദി​യെ കു​റി​ച്ചും ഇ​ല്ലാ​ത്ത ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ച്ച് ഒ​രു വി​ഭാ​ഗ​ത്തെ ഭ​യ​പ്പാ​ടി​ലാ​ക്കി​യി​രു​ന്നു.മാ​ന്നാ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വോ​ട്ട് വ​ലി​യ രീ​തി​യി​ൽ സി​പി​എ​മ്മി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ അ​ത് കാ​ര​ണ​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് – എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ വി​ജ​യ സാ​ധ്യ​ത നോ​ക്കി വോ​ട്ട് മ​റി​ക്കാ​ൻ ശ്ര​മി​ച്ചാ​ലും ചെ​ങ്ങ​ന്നൂ​രി​ലെ പ്ര​ബു​ദ്ധ​രാ​യ ജ​ന​ങ്ങ​ൾ ബി​ജെ​പി​യ്ക്ക് വോ​ട്ട് ചെ​യ്ത് വി​ജ​യി​പ്പി​ക്കും. അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ കൈ​യ​ടി​ക്കു​ന്ന രാ​ഷ്ട്രീ​യ​മാ​ണ് എ​ൽ​ഡി​എ​ഫി​നു​ള്ള​ത്. കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ ആ​ത്മാ​വി​നോ​ട് ചെ​യ്ത ഏ​റ്റ​വും വ​ലി​യ പാ​ത​ക​മാ​ണ​ത്. അ​ത്ത​ര​ത്തി​ലു​ള്ള അ​പ​ച​യ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​മാ​ണ് സി​പി​എ​മ്മി​ന്‍റെ​ത്.…

Read More

മുഖം മിനുക്കി കോ​ഴ​ഞ്ചേ​രി സ്വ​കാ​ര്യ  ബ​സ് സ്റ്റാ​ൻ​ഡ്;  21 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ സ്റ്റാ​ന്‍​ഡി​ന്‍റെ ന​വീ​ക​ര​ണ ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ചു

കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന് ശാ​പ​മോ​ക്ഷം. 21 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ സ്റ്റാ​ന്‍​ഡി​ന്‍റെ ന​വീ​ക​ര​ണ ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ചു. വ​ര്‍​ഷ​ങ്ങ​ളാ​യി ത​ക​ര്‍​ന്നു​കി​ട​ന്നി​രു​ന്ന ബ​സ് സ്റ്റാ​ൻ​ഡി​ല്‍ പ്ര​തി​ദി​നം നൂ​റി​ല​ധി​കം ബ​സു​ക​ളാ​ണ് ക​യ​റി​യി​റ​ങ്ങി പോ​കു​ന്ന​ത്. 2014 ലാ​ണ് സ്റ്റാ​ൻ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ര്‍​വ​ഹി​ച്ച​ത്. എ​ന്നാ​ല്‍ മൂ​ന്നു​മാ​സം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും സ്റ്റാ​ൻ​ഡ് വീ​ണ്ടും കു​ണ്ടും കു​ഴി​യു​മാ​യി. അ​തി​നു​ശേ​ഷം ഇ​പ്പോ​ഴാ​ണ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണം പൂ​ര്‍​ണ​തോ​തി​ല്‍ ഗ്രാ​മ, ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തു​ക​ൾ ചേ​ർ​ന്നു നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 16 ല​ക്ഷം രൂ​പ​യും ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും മെം​ബ​ര്‍ ജെ​റി മാ​ത്യു സാ​മി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി അ​നു​വ​ദി​ച്ച അ​ഞ്ചു ല​ക്ഷം രൂ​പ​യും ചേ​ര്‍​ത്തു​ള്ള തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് ന​വീ​ക​ര​ണ ജോ​ലി​ക​ള്‍ ന​ട​ത്തു​ന്ന​ത്. 20 ന് ​ന​വീ​ക​ര​ണ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്നാ​ണ്പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. വ​ര്‍​ഷം​തോ​റും 10 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ റീ ​ടാ​റിം​ഗ് ന​ട​ത്തു​മാ​യി​രു​ന്നെ​ങ്കി​ലും ഇ​തു​കൊ​ണ്ട് പ്ര​യോ​ജ​ന​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ഇ​തി​നെ​തു​ട​ര്‍​ന്ന് ഉ​യ​ര്‍​ന്ന സാ​ങ്കേ​തി​ക വി​ദ്യ…

Read More

ഭാ​ഗ്യ​ക്കു​റി വി​ല്പ​ന​ക്കാ​ർ​ക്കും ഭാ​ഗ്യ​പ​രീ​ക്ഷ​ണം; ഭാ​ഗ്യ​മു​ണ്ടെ​ങ്കി​ൽ ഷ​ർ​ട്ട്, ഇ​ല്ലെ​ങ്കി​ൽ കോ​ട്ട്; ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പത്തിന്‍റെ കാരണം ഇങ്ങനെ…

ചേ​ർ​ത്ത​ല: സം​സ്ഥാ​ന​സ​ർ​ക്കാ​ർ ഭാ​ഗ്യ​ക്കു​റി വി​ല്പ​ന​ക്കാ​ർ​ക്കും ഭാ​ഗ്യ​പ​രീ​ക്ഷ​ണം. സ​ർ​ക്കാ​ർ വി​ത​ര​ണം ചെ​യ്യു​ന്ന യൂ​ണി​ഫോ​മി​ൽ ഷ​ർ​ട്ട് ല​ഭി​ക്കു​വാ​നാ​ണ് ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രെ ഭാ​ഗ്യം ക​നി​യേ​ണ്ട​ത്. ചേ​ർ​ത്ത​ല ലോ​ട്ട​റി ഓ​ഫീ​സി​ൽ നി​ന്നും ക​ഴി​ഞ്ഞ​ദി​വ​സം യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്ത​പ്പോ​ഴാ​ണ് ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​പ്പ​ന​ക്കാ​ർ​ക്കും ഭാ​ഗ്യം വേ​ണ​മെ​ന്ന് പ​റ​ച്ചി​ലു​ണ്ടാ​യ​ത്. മെ​റൂ​ണ്‍ നി​റ​ത്തി​ൽ വി​ത​ര​ണം ചെ​യ്ത യൂ​ണി​ഫോ​മി​ൽ ചി​ല​ർ​ക്ക് അ​ര​കൈ​യു​ള്ള ഷ​ർ​ട്ട് ന​ല്കി​യ​പ്പോ​ൾ മ​റ്റു​ള്ള​വ​ർ​ക്ക് ല​ഭി​ച്ച​ത് കൈ​യി​ല്ലാ​ത്ത ഓ​വ​ർ​കോ​ട്ടാ​ണ്. അ​തു​പോ​ലെ ത​ന്നെ ഇ​തി​ൽ തു​ന്നി​ച്ചേ​ർ​ത്തി​ട്ടു​ള്ള ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ മു​ദ്ര​ക​ളി​ലും വ്യ​താ​സ​മു​ണ്ട്. ഓ​വ​ർ​കോ​ട്ടി​ൽ ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡ് എ​ന്ന് വൃ​ത്താ​കൃ​തി​യി​ൽ ആ​ലേ​ഖ​നം ചെ​യ്ത് അ​തി​നു​ള്ളി​ൽ ഒ​രു പ​ക്ഷി​യു​ടെ രൂ​പ​വും ഉ​ള്ള​പ്പോ​ൾ ഷ​ർ​ട്ടി​ലാ​ക​ട്ടെ മ​ഞ്ഞ​നി​റ​ത്തി​ൽ ക്ഷേ​മ​നി​ധി ബോ​ർ​ഡ് എ​ന്നൊ​ന്നും കാ​ണി​ക്കാ​തെ സൂ​ര്യ​ന്‍റെ ആ​കൃ​തി​യി​ൽ ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ള്ള ഒ​രു മു​ദ്ര മാ​ത്ര​മാ​ണ് ഉ​ള്ള​ത്. ര​ണ്ടു​കൂ​ട്ട​രും ലോ​ട്ട​റി വി​ൽ​ക്കാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് പൊ​തു​ജ​ന​ങ്ങ​ളി​ൽ ആ​ശ​യ​കു​ഴ​പ്പം ഉ​ണ്ടാ​യ​ത്. ചി​ല​ർ ത​ങ്ങ​ളാ​ണ് യ​ഥാ​ർ​ഥ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രെ​ന്ന്…

Read More

ചെ​ങ്ങ​ന്നൂ​രിൽ ഉ​ദ്ഘാ​ട​ന മാ​മാ​ങ്കം; സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കു​വാ​ൻ  ബ​ഹി​ഷ്കര​ണ​വും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളു​മാ​യി മു​ന്ന​ണി​ക​ൾ 

ഡൊ​മ​നി​ക് ജോ​സ​ഫ് മാ​ന്നാ​ർ: ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പി​നു​ള്ള അ​ങ്ക​ത​ട്ട് ത​യാ​റാ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്ഘാ​ട​ന മാ​മാ​ങ്കം പൊ​ടി​പൊ​ടി​ക്കു​ന്നു.​ മൂ​ന്ന് മു​ന്ന​ണി​ക​ളും ഉ​ദ്ഘാ​ട​ന മാ​മാ​ങ്കം കൊ​ഴി​പ്പി​ക്കു​ന്ന​തി​ന് ക​ള​മൊ​രു​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ദ്ഘാ​ട​ന​ങ്ങ​ൾ ല​ഭി​ച്ച​ത് എ​ൽ​ഡി​എ​ഫി​നാ​ണ്. മു​ൻ എം​എ​ൽ​എ കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടി​ൽ അ​നു​വ​ദി​ച്ച പ​ദ്ധ​തി​ക​ളു​ടെ​യും ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ​യും നി​ർ​മാ​ണോ​ദ്ഘാ​ട​ന​ങ്ങ​ളും,ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ച് ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ങ്ങ​ളു​മാ​ണ് ത​കൃ​തി​യാ​യി ന​ട​ന്ന് വ​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഉ​ട​ൻ വ​രു​മെ​ന്ന​തി​നാ​ൽ അ​തി​ന് മു​ന്പാ​യി ഉ​ദ​ഘാ​ട​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ ഭൂ​രി​പ​ക്ഷം ഉ​ദ്ഘാ​ട​ന​ങ്ങ​ളും ന​ട​ത്തി​യ​ത് മ​ന്ത്രി ജി.​സു​ധാ​ക​ര​നാ​ണ്. എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി​യു​ടെ മു​ഖ്യ ചു​മ​ത​ല​ക്കാ​ര​ൻ കൂ​ടി​യാ​ണ് ജി.​സു​ധാ​ക​ര​ൻ. ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​രു പ​ദ്ധ​തി​യു​ടെ​യെ​ങ്കി​ലും ഉ​ദ്ഘാ​ട​നം ഇ​തി​നോ​ട​കം ന​ട​ത്തി ക​ഴി​ഞ്ഞു. മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി​ക​ളി​ൽ പൂ​ർ​ത്തി​യാ​യ​വ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളി​ൽ മു​ൻ…

Read More

നെ​ല്ല് സം​ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ൽ; ക​ച്ചി​ക്ക് വ​ൻ ഡി​മാ​ൻ​ഡ്; വേ​ന​ൽ ക​ടു​ത്ത​തോ​ടെ പ​ച്ച​പ്പു​ല്ല് ല​ഭി​ക്കാ​താ​യതോടെ ക​ച്ചി​ക്ക് ആവശ്യക്കാരും കൂടി

കു​മ​ര​കം: പു​ഞ്ച​ക്കൊ​യ്ത്ത് ക​ഴി​ഞ്ഞ പാ​ട​ങ്ങ​ളി​ലെ നെ​ല്ല് വി​ൽ​ക്കാ​ൻ ക​ർ​ഷ​ക​ന് ഏ​റെ നാ​ൾ കാ​ത്തി​രി​ക്ക​ണ​മെ​ങ്കി​ലും ക​ച്ചി വാ​ങ്ങാ​ൻ ആ​വ​ശ്യ​ക്കാ​രേ​റെ. മു​ൻ​കാ​ല​ങ്ങ​ളി​ൽ ക​ച്ചി​ക്ക് ഒ​രു​രൂ​പ​പോ​ലും ല​ഭി​ക്കാ​തി​രു​ന്നി​ട​ത്ത് ഇ​ത്ത​വ​ണ ഏ​ക്ക​റി​ന് 500 രൂ​പ! കൊ​യ്ത്ത് മെ​ഷീ​ൻ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ നി​ര​ന്നു​കി​ട​ന്ന് ന​ശി​ച്ചി​രു​ന്ന ക​ച്ചി ഇ​പ്പോ​ൾ യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കെ​ട്ടു​ക​ളാ​ക്കി വി​ൽ​ക്കു​ക​യാ​ണ്. കു​മ​ര​കം, തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി കി​ട​ക്കു​ന്ന 1200 ഏ​ക്ക​ർ എം​എ​ൻ ബ്ലോ​ക്കി​ലെ വെ​ളി​യം ഭാ​ഗ​ത്തെ 140 ഏ​ക്ക​റി​ലെ കൊ​യ്ത്ത് അ​വ​സാ​നി​ച്ചി​ട്ട് ദി​വ​സ​ങ്ങ​ളാ​യെ​ങ്കി​ലും നെ​ല്ല് സം​ഭ​ര​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. എ​ന്നാ​ൽ ക​ച്ചി മു​ഴു​വ​നും വി​റ്റു​ക​ഴി​ഞ്ഞു. നെ​ല്ലി​ന് മി​ല്ലു​കാ​രു​ടെ ബ്രോ​ക്ക​ർ​മാ​ർ ക്വി​ന്‍റ​ലി​ന് അ​ഞ്ചു​കി​ലോ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. വേ​ന​ൽ ക​ടു​ത്ത​തോ​ടെ പ​ച്ച​പ്പു​ല്ല് ല​ഭി​ക്കാ​താ​യ​പ്പോ​ൾ ക​ച്ചി​യു​ടെ ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ലോ​റി എ​ത്താ​ത്ത പാ​ട​ങ്ങ​ളി​ലെ ക​ച്ചി​പോ​ലും വാ​ങ്ങാ​ൻ ആ​ളു​ണ്ട്.

Read More

ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​രമായ  റാ​ന്നി സ​മാ​ന്ത​ര​പാ​ല​ത്തി​ന് 27 കോ​ടി​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി കിട്ടിയെന്ന്  രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ 

റാ​ന്നി: പ​ന്പാ​ന​ദി​ക്കു​കു​റു​കെ റാ​ന്നി വ​ലി​യ പാ​ല​ത്തി​നു സ​മാ​ന്ത​ര​പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​കാ​നു​മ​തി​യാ​യ​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​റി​യി​ച്ചു. താ​ലൂ​ക്കാ​സ്ഥാ​ന​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി​ട്ടാ​ണ് പ​ന്പാ​ന​ദി​ക്കു കു​റു​കെ ര​ണ്ടാ​മ​തൊ​രു പാ​ലം എ​ന്ന ആ​ശ​യം ഉ​ണ്ടാ​യ​ത്. നി​ല​വി​ലു​ള്ള റാ​ന്നി വ​ലി​യ​പാ​ല​ത്തി​ന് തൊ​ട്ടു​താ​ഴെ ഉ​പാ​സ​ന – പെ​രു​ന്പു​ഴ ക​ട​വു​ക​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി 27 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​നാ​ണ് ഇ​പ്പോ​ൾ സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ​ത​ന്നെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ചീ​ഫ് എ​ൻ​ജി​നീ​യ​ർ ത​ല​ത്തി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 369 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ​ത​ന്നെ ഏ​റ്റ​വും നീ​ളം​കൂ​ടി​യ പാ​ല​മാ​കും ഇ​ത്. ന​ദി​യി​ൽ മൂ​ന്ന് തൂ​ണു​ക​ളി​ലാ​യി 45 മീ​റ്റ​റി​ന്‍റെ മൂ​ന്ന് സ്പാ​നു​ക​ളും ഇ​രു​ക​ര​ക​ളി​ലു​മാ​യി 26 മീ​റ്റ​റി​ന്‍റെ ഒ​ന്പ​ത് സ്പാ​നു​ക​ളു​മാ​ണ് പാ​ല​ത്തി​ന് ഉ​ണ്ടാ​വു​ക. പു​തി​യ പാ​ലം നി​ർ​മി​ച്ചാ​ലും ഇ​രു ക​ട​വു​ക​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ടു​ക​യി​ല്ല. ഇ​തു​കൂ​ടാ​തെ…

Read More

കാരണം അശ്രദ്ധയോ ? എണ്‍പത്തഞ്ചുകാരനു നല്‍കേണ്ട കുത്തിവയ്പ് ഒരു വയസുകാരനു നല്‍കിയെന്നു പരാതി; സംഭവം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

അ​​ന്പ​​ല​​പ്പു​​ഴ: എ​​ണ്‍​പ​​ത്ത​​ഞ്ചു​​കാ​​ര​​നു ന​​ൽ​​കേ​​ണ്ട കു​​ത്തി​​വ​​യ്പ് ഒ​​രു വ​​യ​​സു​​കാ​​ര​​നു ന​​ൽ​​കി​യെ​ന്നാ​ക്ഷേ​പം. പ​​രാ​​തി​​യു​​മാ​​യി കു​​ട്ടി​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ൾ രം​​ഗ​​ത്ത്. പു​​ന്ന​​പ്ര വ​​ട​​ക്കു പ​​ഞ്ചാ​​യ​​ത്ത് കൊ​​ല്ലം പ​​റ​​ന്പു​​വീ​​ട്ടി​​ൽ ജോ​​സ​​ഫ് -ത്രേ​​സ്യാ​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ അ​​ജ​​യ് ജോ​​സ​​ഫി(​​ഒ​​ന്ന്) നെ​​യാ​​ണ് ആ​​ളു​​മാ​​റി കു​​ത്തി​​വ​​ച്ചെ​​ന്ന പ​​രാ​​തി​​യു​​ള്ള​​ത്. ക​​ഴി​​ഞ്ഞ മാ​​സം 27നാ​ണ് ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ 16-ാം വാ​​ർ​​ഡി​​ൽ കു​​ട്ടി​​യെ ത​​ല​​വേ​​ദ​​ന​​യെ​ത്തു​​ട​​ർ​​ന്ന് പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. കു​​ത്തി​​വ​​യ്പി​​ല്ലാ​​തെ മ​​രു​​ന്നു​​ക​​ൾ മാ​​ത്ര​​മാ​​ണു കു​​ട്ടി​​ക്ക് ആ​​ദ്യ​ ദി​​വ​​സ​​ങ്ങ​​ളി​​ൽ ന​​ൽ​​കി​​യി​​രു​​ന്ന​​ത്. ഞാ​​യ​​റാ​​ഴ്ച സ്കാ​​ൻ ചെ​​യ്ത​​തി​​നു ശേ​​ഷം മ​​ട​​ങ്ങാ​​മെ​ന്നു പ​​റ​​ഞ്ഞു വെ​​ള്ളി​​യാ​​ഴ്ച മ​​രു​​ന്നു​​ക​​ളും നി​​ർ​​ത്തി​​വ​​ച്ചു. എ​​ന്നാ​​ൽ, ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ അ​​ഞ്ചോ​​ടെ ന​​ഴ്സ് എ​​ത്തി കു​​ട്ടി​​ക്കു കു​​ത്തി​​വ​​യ്പ് എ​​ടു​​ത്തു​​വെ​​ന്നു മാ​​താ​​പി​​താ​​ക്ക​​ൾ പ​​റ​​യു​​ന്നു. കു​​ത്തി​​വ​​യ്പി​​നു കു​​റി​​ച്ചി​​ട്ടി​​ല്ലെ​​ന്നു ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞ​​തോ​​ടെ കേ​​സ് ഷീ​​റ്റ് വീ​​ണ്ടും പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് പി​​ഴ​​വു പ​​റ്റി​​യ​​താ​​ണെ​ന്നു ന​​ഴ്സി​​നു ബോ​​ധ്യ​​പ്പെ​​ട്ട​​ത​​ത്രെ. തൊ​​ട്ട​​ടു​​ത്ത കി​​ട​​ക്ക​​യി​​ൽ കി​​ട​​ക്കു​​ന്ന വ​യോ​ധി​ക​നാ​യ രോ​​ഗി​​ക്കു ന​​ൽ​​കേ​​ണ്ട മൂ​​ന്നു കു​​ത്തി​​വ​​യ്പു​​ക​​ളി​​ൽ ഒ​​ന്നാ​​ണു കു​​ട്ടി​​ക്കു മാ​​റി​​ന​​ൽ​​കി​​യ​​തെ​​ന്നാ​ണു പ​​രാ​​തി. കു​​ത്തി​​വ​​ച്ച​​തോ​​ടെ…

Read More

സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന പോ​ഷ​കാ​ഹാ​രം! കുട്ടികള്‍ക്ക് കൊടുക്കുന്ന അ​മൃ​തം​ പൊടിയി​ൽ ച​ത്ത​പ​ല്ലി; നിര്‍മാണം തുറവൂരിലുള്ള കുടുംബശ്രീ യൂണിറ്റ്‌

ഹ​രി​പ്പാ​ട്: അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന പോ​ഷ​കാ​ഹാ​രം അ​മൃ​തം പൊ​ടി പാ​യ്ക്ക​റ്റി​ൽ ച​ത്തു​ണ​ങ്ങി​യ പ​ല്ലി​യെ ക​ണ്ടെ​ത്തി. ക​രു​വാ​റ്റ ആ​ശ്ര​മം ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള 51-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്നും ക​രു​വാ​റ്റ ക​ടു​വ​ൻ​കു​ളം മാ​ധ​വ​ഭ​വ​ന​ത്തി​ൽ മ​നോ​ജ് ത​ന്‍റെ ഒ​ന്ന​ര വ​യ​സു​ള്ള മ​ക​ൾ അ​ഭി​ന​ന്ദ​യ്ക്ക് കൊ​ടു​ക്കാ​ൻ വാ​ങ്ങി​യ അ​ര കി​ലോ വീ​ത​മു​ള്ള നാ​ലു​പാ​ക്ക​റ്റി​ൽ ഒ​ന്നി​ലാ​ണ് ച​ത്ത പ​ല്ലി​യെ ക​ണ്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം വാ​ങ്ങി​യ പൊ​ടി ഇ​ന്ന​ലെ രാ​വി​ലെ കു​ഞ്ഞി​നു കൊ​ടു​ക്കാ​ൻ എ​ടു​ത്ത് പൊ​ട്ടി​ച്ച​പ്പോ​ഴാ​യി​രു​ന്നു പാ​യ്ക്ക​റ്റി​നു​ള്ളി​ൽ ച​ത്ത​പ​ല്ലി​യെ ക​ണ്ട​ത്. മ​നോ​ജ് വി​വ​രം അ​ങ്ക​ണ​വാ​ടി അ​ധി​കൃ​ത​രെ അ​റി​യി​ച്ച് പ​രാ​തി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. തു​റ​വൂ​രു​ള്ള കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ൽ നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്ത അ​മൃ​തം പൊ​ടി​യി​ലാ​ണ് ച​ത്ത പ​ല്ലി​യെ ക​ണ്ട​തെ​ന്ന് ഐ​സി​ഡി​എ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു

Read More

സൂ​ര്യാ​ഘാ​ത ഭീ​ഷ​ണി: തൊ​ഴി​ൽസ​മ​യം പു​ന:​ക്ര​മീ​ക​രി​ച്ചു  ലേ​ബ​ർ ക​മ്മി​ഷ​ണ​ർ ഉ​ത്ത​ര​വാ​യി;  ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ വി​ശ്ര​മ​വേ​ള ആ​യി​രി​ക്കും

ആ​ല​പ്പു​ഴ: പ​ക​ൽ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്ത് വെ​യി​ല​ത്ത് നി​ന്നു പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൂ​ര്യാ​ഘാ​തം ഏ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​വ​രു​ടെ തൊ​ഴി​ൽ സ​മ​യം ക്ര​മീ​ക​രി​ച്ച് ലേ​ബ​ർ ക​മ്മി​ഷ​ണ​ർ ഉ​ത്ത​ര​വാ​യി. ഏ​പ്രി​ൽ 30 വ​രെ പ​ക​ൽ ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ വി​ശ്ര​മ​വേ​ള ആ​യി​രി​ക്കും. ഇ​വ​രു​ടെ ജോ​ലി സ​മ​യം രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ൽ എ​ട്ടു​മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്തി. രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​ശേ​ഷ​വു​മു​ള്ള മ​റ്റു ഷി​ഫ്റ്റു​ക​ളി​ലെ ജോ​ലി സ​മ​യം ഉ​ച്ച​യ്ക്ക് 12നു ​അ​വ​സാ​നി​ക്കു​ന്ന പ്ര​കാ​ര​വും വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന പ്ര​കാ​ര​വും പു​നഃ​ക്ര​മീ​ക​രി​ച്ചു. നി​ർ​ദ്ദേ​ശം തൊ​ഴി​ലു​ട​മ​ക​ളും ക​രാ​റു​കാ​രും പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല ലേ​ബ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. സൂ​ര്യാ​ഘാ​തം ഏ​ൽ​ക്കു​ന്ന​തി​ന് സാ​ധ്യ​ത​യി​ല്ലാ​ത്ത സ​മു​ദ്ര​നി​ര​ത്തി​ൽ നി​ന്ന് 3000 അ​ടി​യി​ൽ കൂ​ടു​ത​ൽ ഉ​യ​ര​മു​ള്ള മേ​ഖ​ല​ക​ളെ ഉ​ത്ത​ര​വി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Read More

കാ​യ​ൽ കൈ​യേ​റ്റ വി​വാ​ദം: നോ​ട്ടീ​സി​ലെ തെ​റ്റ് എ​ങ്ങ​നെ  വ​ന്നെ​ന്ന് അ​ന്വേ​ഷി​ക്കുമെന്ന് ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ

ആ​ല​പ്പു​ഴ: മു​ൻ​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി ചെ​യ​ർ​മാ​നാ​യ വാ​ട്ട​ർ​വേ​ൾ​ഡ് ടൂ​റി​സം ക​ന്പ​നി​ക്കെ​തി​രെ കാ​യ​ൽ കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ൽ​കി​യ നോ​ട്ടീ​സി​ൽ തെ​റ്റ് എ​ങ്ങ​നെ വ​ന്നെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ. ക​ഴി​ഞ്ഞ 23ന് ​ഹാ​ജ​രാ​കാ​നാ​യി​രു​ന്നു വാ​ട്ട​ർ വേ​ൾ​ഡ് ടൂ​റി​സം ക​ന്പ​നി​ക്ക് ജി​ല്ലാ ക​ള​ക്ട​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ ക​ന്പ​നി ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​കാ​തെ നോ​ട്ടീ​സി​ലെ പി​ഴ​വ് ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി നോ​ട്ടീ​സി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ സ്റ്റേ ​ഉ​ത്ത​ര​വി​നെ​ക്കു​റി​ച്ച​റി​യാ​തെ ജി​ല്ലാ ഭ​ര​ണ​കൂ​ടം നേ​ര​ത്തെ ന​ൽ​കി​യ നോ​ട്ടീ​സി​ലെ സ​ർ​വേ ന​ന്പ​രി​ൽ തെ​റ്റ് ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് പു​തി​യ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വോ​ടെ ന​ട​പ​ടി​ക​ളെ​ല്ലാം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ഭൂ​മി​യു​ടെ കൈ​വ​ശ​ക്കാ​രെ​ന്ന നി​ല​യ്ക്കാ​ണ് വാ​ട്ട​ർ​വേ​ൾ​ഡ് ടൂ​റി​സം ക​ന്പ​നി​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​റ​യു​ന്ന​ത്. നോ​ട്ടീ​സ് ന​ൽ​കി​യ​തി​ൽ തെ​റ്റ് പ​റ്റി​യി​ട്ടി​ല്ല. ഇ​ത് കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തും. ആ​ദ്യ നോ​ട്ടീ​സി​ൽ സ​ർ​വേ…

Read More