ത​ങ്ങ​ളു​ടെ മ​ക്ക​ളെ​ക്കൊ​ണ്ട് സ്ത്രീ​ധ​നം വാ​ങ്ങി​പ്പി​ക്കി​ല്ല; വനിതാ ദിനത്തിൽ 800 കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ഒത്തു ചേർന്ന്  പ്രതിജ്ഞയെടുത്തു

പ​ത്ത​നം​തി​ട്ട: കു​ടും​ബ​ശ്രീ നീ​തം 2018 ജി​ല്ലാ​ത​ല പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ 800 കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ത​ങ്ങ​ളു​ടെ മ​ക്ക​ളെ​ക്കൊ​ണ്ട് സ്ത്രീ​ധ​നം വാ​ങ്ങി​പ്പി​ക്കി​ല്ല എ​ന്ന് പ്ര​തി​ജ്ഞ എ​ടു​ത്തു. സ്ത്രീ​യും വ​രു​മാ​ന​വും: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ​ദ്ധ​തി ന​ട​പ്പി​ൽ സ്ത്രീ ​പ​ങ്കാ​ളി​ത്തം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. സാ​ബി​ർ ഹു​സൈ​ൻ, ആ​ധു​നി​ക യു​ഗ​ത്തി​ൽ കു​ടും​ബ​ ബ​ന്ധ​ങ്ങ​ളു​ടെ പ്ര​സ​ക്തിഎ​ന്ന വി​ഷ​യ​ത്തി​ൽ മ​ന​ഃശാ​സ്ത്ര ചി​ന്ത​ക​ൻ പി.​ആ​ർ. ബി​ജു ച​ന്ദ്ര​ൻ, കു​ട്ടി​ക​ളി​ലെ കാ​ൻ​സ​ർ എ​ന്ന വി​ഷ​യ​ത്തി​ൽ ശ്രു​തി കി​ര​ണ്‍ എ​ന്നി​ൽ സെ​മി​നാ​റു​ക​ൾ ന​യി​ച്ചു.

കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്‍റെ മു​ൻ നി​ര​യി​ലേ​ക്ക് വ​ന്ന വ​നി​ത​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് കു​ടും​ബ​ശ്രീ പ്ര​തി​ധ്വ​നി ടെ​ഡ് ടോ​ക്ക് ഷോ ​ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. മ​ത്സ​ര​ത്തി​ൽ അ​ന്പി​ളി കു​ന്പ​ഴ, പ്ര​സ​ന്ന കു​മാ​രി ഏ​നാ​ദി​മം​ഗ​ലം എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.

വ​നി​താ​ദി​നാ​ഘോ​ഷം ഇ​ന്നു രാ​വി​ലെ 10ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ര​ജ​നി പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ സ്നേ​ഹി​ത തിയ​റ്റ​ർ ആ​ഡ് പ്ര​കാ​ശ​ന​വും മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജി​ല്ലാ ക​ള​ക്ട​ർ ആ​ർ . ഗി​രി​ജ നി​ർ​വ​ഹി​ക്കും.

ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ​ത്തി​ന ക​ർ​മ​പ​രി​പാ​ടി ജി​ല്ലാ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. സാ​ബി​ർ ഹു​സൈ​ൻ അ​വ​ത​രി​പ്പി​ക്കും. നീ​തം 2018 ജി​ല്ലാ​ത​ല റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണ​വും രാ​ജേ​ഷ് ട​ച്ച് റി​വ​ർ സം​വി​ധാ​നം ചെ​യ്ത സി​നി​മ യു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും.

Related posts