കോന്നി: പാലം വീതി കൂട്ടി പുനർനിർമിച്ചെങ്കിലും അപകട ഭീഷണി ഒഴിയുന്നില്ല. കോന്നി വെട്ടൂർ റോഡിൽ അട്ടച്ചാക്കൽ അയ്യപ്പ മണ്ഡപത്തിന് സമീപം ചെങ്ങറത്തോടിന് കുറുകെയുള്ള പാലമാണ് അപകടക്കെണിയാകുന്നത്. നിലവിലുണ്ടായിരുന്ന പാലത്തിന്റെ ഒരു വശത്ത് മാത്രമാണ് വീതി വർധിപ്പിച്ചത്. ഇതിനനുസരിച്ച് റോഡിന്റെ ദിശ മാറ്റാത്തതും പാലത്തിന്റെ പുതിയ ഭാഗവും റോഡും തമ്മിലുള്ള ഉയര വ്യത്യാസവുമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. വേഗത്തിലെത്തുന്ന വാഹനങ്ങൾ പാലത്തിന്റെ അടുത്തെത്തുമ്പോൾ നിരപ്പ് വ്യത്യാസം മനസിലാക്കി വെട്ടിത്തിരിക്കുന്നതാണ് പലപ്പോഴും അപകടങ്ങളുടെ പ്രധാന കാരണം. വാഹനങ്ങൾ കയറ്റാൻ മടിക്കുന്നതിനാൽ കാൽനട യാത്രക്കാർ മാത്രമാണ് പാലത്തിന്റെ പുനരുദ്ധരിച്ച ഭാഗം ഉപയോഗിക്കുന്നത്. മൂന്നു വർഷം മുന്പാണ് റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി പാലത്തിന്റെ വീതി വർധിപ്പിച്ചത്. 100 വർഷത്തോളം പഴക്കമുള്ള പാലത്തിന് ബലക്ഷയമില്ലെന്ന് കണ്ടെത്തിയതിനാൽ ഒരു ഭാഗത്ത് വീതി കൂട്ടി പുതിയ നിർമിതി നടത്തുകയായിരുന്നു. ഏറെ ഇടുങ്ങിയ പഴയപാലത്തിന് വീതി കൂടിയെങ്കിലും ഫലത്തിൽ പ്രയോജനം…
Read MoreCategory: Alappuzha
കായംകുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ ടിപ്പറിടിച്ചു മരിച്ച സംഭവം; ഡ്രൈവർ റെന്നി അറസ്റ്റിൽ; മന:പൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു
കായംകുളം: ടിപ്പർ ലോറിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചസംഭവത്തിൽ ടിപ്പർഡ്രൈവർ അറസ്റ്റിൽ. കോട്ടയം മണിമല കാക്കനാട്ട് റെന്നി (40) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം കെപി റോഡിൽ കായംകുളം കുറ്റിത്തെരുവ് ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്. ഓച്ചിറയിൽ നിന്ന് കോട്ടയത്തേക്കുപോകുംവഴിയായിരുന്നു അപകടമെന്ന് ഡ്രൈവർ സമ്മതിച്ചു.തിക്കെതിരേ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. റെന്നിയെ ഇന്നു കൊടതിയിൽ ഹാജരാക്കും. ബൈക്ക് യാത്രികരായ ആലപ്പുഴ അവലൂക്കുന്ന് കാളാത്ത് വാർഡിൽ വള്ളിക്കാട് പറന്പിൽ രാജമ്മ (55), മകൻ രാജീവ്(അനിൽ-34), രാജീവിന്റെ മകൻ മിഥുൻ(അച്ചു-ആറ് )എന്നിവരാണു മരിച്ചത്. അമിതവേഗത്തിലെത്തിയ ടിപ്പർ മുന്നിൽ സൈഡ് ചേർന്ന് പോയ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു.
Read Moreവിശപ്പിന്റെ വിളിക്ക് നന്മയുടെ മറുപടിയുമായി ‘സ്നേഹജാലകം’ ജനകീയ ഭക്ഷണശാല പാതിരപ്പള്ളിയിൽ നാളെ തുറക്കും; കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും സാന്ത്വന പ്രവർത്തകരും ഭക്ഷണം കഴിച്ച് ഉദ്ഘാടനം
ആലപ്പുഴ: പാതിരപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്നേഹജാലകത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജനകീയ ഭക്ഷണ ശാലയുടെയും അടുക്കളയുടെയും ഉദ്ഘാടനം നാളെ നടക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും സാന്ത്വന പ്രവർത്തകരും ഒന്നിച്ചിരുന്ന ഭക്ഷണം കഴിച്ചാണ് ഭക്ഷണശാല ഉദ്ഘാടനം നിർവഹിക്കുക. ദേശീയ പാതയിൽ പാതിരപ്പള്ളിക്ക് സമീപം ഒരുക്കിയിരിക്കുന്ന ഭക്ഷണ ശാലയിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുന്പോൾ ക്യാഷ് കൗണ്ടറിലെ ബോക്സിൽ പണം നിക്ഷേപിക്കാം. പണമില്ലാതെ എത്തുന്നവർക്കും നിറഞ്ഞമനസോടെ ഈ ഭക്ഷണ ശാല അന്നമേകും. രണ്ട് നിലകളിലായി ഒരുക്കിയിരിക്കുന്ന ഭക്ഷണശാലയിൽ താഴെ സ്റ്റീം കിച്ചണും മുകളിൽ ഭക്ഷണം കഴിക്കുന്നതിനുമുള്ള സൗകര്യവുമാണുള്ളത്. ഭക്ഷണശാലയ്ക്കു സമീപത്തുള്ള രണ്ടര ഏക്കറിലെ കൃഷി തോട്ടത്തിൽ നിന്നുമാണ് പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നത്. ഭക്ഷണശാലയിലെത്തുന്നവർക്ക് കൃഷിത്തോട്ടം സന്ദർശിക്കാനും പച്ചക്കറികൾ വാങ്ങാനുമുള്ള അവസരവും സ്നേഹജാലകം ഒരുക്കിയിട്ടുണ്ട്.…
Read Moreകുറ്റിത്തെരുവിലെ അപകടം; മൂവരുടെയും സംസ്കാരം ഇന്ന്; അനിലും കുടുംബവും യാത്രയായത് സ്വന്തമായി വീടെന്ന സ്വപ്നം ബാക്കിയാക്കി
ആലപ്പുഴ: സ്വന്തമായ വീടെന്ന ദീർഘ കാലത്തെ സ്വപ്നം ബാക്കിയാക്കി അനിലും കുടുംബവും യാത്രയായി. ഒരു പതിറ്റാണ്ടിലേറെയായി വാടക വീടുകളിൽ താമസിച്ചിരുന്ന അനിലിന്റെയും മാതാവ് രാജമ്മയുടെയും സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. എന്നാൽ ഇത് സ്വപ്നമായി അവേശിപ്പിച്ചാണ് രാജമ്മയും അനിലും മകൻ മിഥുനും യാത്രയായത്. കുറ്റിത്തെരുവിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേരുടെ ജീവൻ പൊലിഞ്ഞപ്പോൾ ഒരു കുടുംബമാണ് ഇല്ലാതായത്. തലവടി ശാസ്ത്രിപുരത്തെ അനിലിന്റെ അച്ഛന്റെ കുടുംബ വീടായ വള്ളികാട് വീട്ടിലാണ് ഇവരുടെ ബന്ധുക്കളുള്ളത്. ഇന്നലെ രാവിലെ അപകട വാർത്ത അറിഞ്ഞപ്പോഴുണ്ടായ ഞെട്ടലിൽ നിന്നും ബന്ധുക്കൾ ഇപ്പോഴും മുക്തരായിട്ടില്ല. തലേദിവസം കുടുംബവീടിന് സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങിയ മൂവരുടെയും വിയോഗം ആർക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾക്ക് മുന്പ് ആര്യാട് ബിഎഡ് സെന്ററിന് സമീപത്തുള്ള വീട് വിറ്റിരുന്നെങ്കിലും മാസത്തിലൊരിക്കലെങ്കിലും രാജമ്മയും അനിലും മിഥുനും കുടുംബവീട്ടിലെത്തിയിരുന്നു. ഇന്നലെ രാവിലെ അടൂരുള്ള മകളുടെ വീടിന്റെ…
Read Moreഇപ്പ ശരിയാക്കിത്തരാമെന്ന് നഗരസഭ; രാത്രികാല വിശ്രമ സമുച്ചയം ഉദ്ഘാടനം കഴിഞ്ഞ് ഇപ്പോഴും വിശ്രമത്തിൽ
ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ നിർഭയ പദ്ധതിയിൽപ്പെടുത്തി ആലപ്പുഴ നഗരസഭ നിർമിച്ച രാത്രികാല വിശ്രമ സമുച്ചയം ഉദ്ഘാടനത്തിനുശേഷം ദീർഘനാളായി വിശ്രമത്തിൽ. ശവക്കോട്ടപാലത്തിന് പടിഞ്ഞാറ് വാടക്കനാലിന്റെ തീരത്ത് മൂന്നു നിലകളിലായി നിർമിച്ച വിശ്രമ സമുച്ചയം 2015 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ലോക ബാങ്കിന്റെ 45 ലക്ഷത്തിന്റെ സഹായത്തോടെ ഒന്പത് സെന്റിൽ മൂന്നു നിലകളിലായാണ് കെട്ടിടം നിർമിച്ചത്. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവർക്ക് രാത്രികാലങ്ങളിൽ കുറഞ്ഞചിലവിൽ താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെട്ടിടം നിർമിച്ചത്. നഗരസഭയ്ക്ക് അധിക വരുമാനം കൂടി ലക്ഷ്യമിട്ട് നിർമിച്ച വിശ്രമ കേന്ദ്രത്തിന്റെ താഴത്തെ നിലയിലെ അഞ്ച് മുറികൾ വ്യാപാര ആവശ്യങ്ങൾക്കും മുകളിലെ നിലകളിലെ മുറികൾ വിശ്രമ കേന്ദ്രത്തിലെത്തുന്നവർക്കും എന്നതായിരുന്നു വിഭാവനം ചെയ്തിരുന്നത്. എന്നാൽ താഴത്തെ നിലയിലെ മുറികൾ വാടകയ്ക്ക് പോകാതിരുന്നതോടെ വിശ്രമ കേന്ദ്രത്തിന്റെ പ്രവർത്തനമാരംഭിക്കുന്നത് അനന്തമായി നീളുകയായിരുന്നു. കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് ഉദ്ഘാടനം ചെയ്ത…
Read Moreബൈക്ക്, കാർ മത്സരയോട്ടക്കാരെ കുടുക്കാൻ വാട്സ് ആപ് സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്; പരാതികൾ 7025950100 നമ്പരിൽ അറിയിക്കാം
ആലപ്പുഴ: ബൈക്ക്, കാറ് മത്സര ഓട്ടസംഘങ്ങളെ കുടുക്കാൻ വാട്്സ് ആപ് സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. 7025950100 എന്ന നന്പരിലേക്ക് ഇനി പൊതുജനങ്ങൾക്കു പരാതികൾ അറിയിക്കാം. സംസ്ഥാനത്ത് എവിടെയെങ്കിലും ബൈക്കും കാറുകളും മത്സര ഓട്ടങ്ങൾ നടത്തുന്നതു ശ്രദ്ധയിൽ പെട്ടാലോ വിവരങ്ങൾ ലഭിച്ചാലോ ഈ നന്പർ വഴി മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാം. വിവരങ്ങൾ അറിയിക്കുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. രാത്രിയിലും മറ്റും ബൈക്കുകളിലും കാറുകളിലും മത്സര ഓട്ടങ്ങൾ നടത്തുന്ന സംഘങ്ങൾ സംസ്ഥാനത്തു വ്യാപകമാകുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തിലാണു ഇത്തരം സംഘങ്ങളെ കുടുക്കാൻ മോട്ടോർ വാഹന വകുപ്പ് പൊതുജന പങ്കാളിത്തത്തോടുകൂടി പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് മത്സര ഓട്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതിന്റെ ചിത്രങ്ങളും വീഡിയോയും ഈ നന്പറിലേക്ക് അയയ്ക്കാം. അതോടൊപ്പം അവരുടെ ശ്രദ്ധയിൽപ്പെടുന്ന മറ്റു ഗതാഗത നിയമലംഘനങ്ങളും അറിയിക്കാം. വാട്സ്ആപ് നന്പറിനൊപ്പം സംസ്ഥാനത്തുടനീളം ബൈക്കും കാറുകളും…
Read Moreമെഡിക്കൽ കോളജ് ആശുപത്രിയിൽ സേവനത്തിന്റെ പത്തു വർഷം പിന്നിട്ട് ഫ്രണ്ട്സ് ഓഫ് പേഷ്യന്റ്; ആംബുലൻസ് ഡ്രൈവറായിരുന്ന കെ.എ.അമീർ ആശുപത്രിയിൽ കണ്ട നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണ് ഇത്തരമൊരു സംഘടനയുടെ രൂപീകരണത്തിന് പിന്നിൽ
അമ്പലപ്പുഴ: ആരോരുമില്ലാതെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കൈത്താങ്ങായ ഫ്രണ്ട്സ് ഓഫ് പേഷ്യന്റ്സിന്റെ പ്രവർത്തനം പത്തു വർഷം പിന്നിടുന്നു. ആംബുലൻസ് ഡ്രൈവറായിരുന്ന കെ.എ.അമീർ ആശുപത്രിയിൽ കണ്ട നൊന്പരപ്പെടുത്തുന്ന കാഴ്ചയാണ് ആയിരക്കണക്കിന് രോഗികൾക്ക് ഇതിനോടകം സാന്ത്വന സ്പർശമായ സംഘടനക്ക് രൂപം നൽകാൻ പ്രചോദനമായത്. ആശുപത്രി യിൽ മരണപ്പെട്ട ഭർത്താവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ പണമില്ലാതെ വിങ്ങിപ്പൊട്ടുന്ന യുവതിയുടെ ദയനീയ ചിത്രം ഇപ്പോഴും അമീറിന്റെ മനസ്സിൽ നിന്നും മായുന്നില്ല. പത്തു വർഷം മുൻപായിരുന്നു സംഭവം. ബന്ധുക്കൾ ആരുമില്ലാതിരുന്ന യുവതിയുടെ ഭർത്താവിന്റെ മൃതദേഹം സ്വന്തം ആംബുലൻസിൽ അമീർ നാട്ടിലെത്തിക്കുകയായിരുന്നു. വൈദ്യുതി പോലും ഇല്ലാത്ത ഒരു ചെറിയ വീടായിരുന്നു ആ കുടുംബത്തിന്േറത്. ബുദ്ധിമാന്ദ്യം സംഭവിച്ച അഞ്ചു വയസുകാരനായ കുട്ടി മാത്രമാണ് ഇവർക്കുണ്ടായിരുന്നത്. സംസ്കാര ചടങ്ങിന് വേണ്ട സഹായങ്ങളെല്ലാം ചെയ്തതിനു ശേഷം പുലർച്ചെ ആണ് അമീറും കൂട്ടരും തിരികെ വണ്ടാനത്തെത്തിയത്. അടുത്ത ദിവസമാണ് മെഡിക്കൽ…
Read Moreമാവേലിക്കര പോലീസ് സ്റ്റേഷനിൽ വനിതാ ജനപ്രതിനിധിക്കു നേരേ എസ്ഐയുടെ കൈയേറ്റ ശ്രമമെന്ന് പരാതി; എസ്ഐ അസഭ്യം പറയുകയും ജാതിവിളിച്ച് ആക്ഷേപിക്കുകയും ചെയ്തതായി ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു
മാവേലിക്കര : പോലീസ് സ്റ്റേഷനിൽ പ്രതിയെ കാണുവാനെത്തിയ വനിതാ ജനപ്രതിനിധിയെ കൈയേറ്റം ചെയ്യാൻ എസ്ഐ ശ്രമിച്ചതായി പരാതി. മാവേലിക്കര പോലീസ് സ്റ്റേഷനിൽ ബുധനാഴ്ച ഉച്ചക്ക് 12.45 നാണ് സംഭവം. സിപിഎം നേതാക്കളായ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം ശോഭാ രാജുവും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി.രാജുവും കണ്ണമംഗലത്ത് നാല് പേരെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ മനു എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത് അറിഞ്ഞാണ് സ്റ്റേഷനിൽ എത്തിയത്. ഇവർ സെല്ലിൽ കിടക്കുന്ന മനുവിനെ കാണാൻ ശ്രമിച്ചു. ഇതിനിടയിൽ സ്റ്റേഷനിലേക്ക് കയറിവന്ന എസ്ഐ ജിജിൻ ജേക്കബ് ശോഭയോട് അപമര്യാദയായി പെരുമാറുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന രാജുവിനെ എസ്ഐ, അസഭ്യം പറയുകയും പട്ടികജാതിക്കാരനെന്ന് അറിഞ്ഞു കൊണ്ടു തന്നെ ജാതി വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതു സംബന്ധിച്ച് ഡിജിപി, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി…
Read Moreഅമിതവേഗത്തിൽ പാഞ്ഞ ടിപ്പർലോറി ഇടിച്ച് മുത്തശ്ശിയും കൊച്ചുമകനും മരിച്ചു; ബൈക്ക് ഓടിച്ച മകൻ രാജീവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കായംകുളം: അമിതവേഗത്തിൽ പാഞ്ഞ ടിപ്പർലോറി ബൈക്കിനു പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ച ആറുവയസുകാരൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ആലപ്പുഴ കളർകോട് വാരിയത്ത് വീട്ടിൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യരാജമ്മ (60) ചെറുമകൻ മിഥുൻ (അച്ചു- ആറ്)എന്നിവരാണ് മരിച്ചത്. ബൈക്ക് ഓടിച്ച രാജമ്മയുടെ മകൻ രാജീവിന് ഗുരുതര പരിക്കേറ്റു. രാജീവ് (അനിൽ) നെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7.30 ഓടെ കായംകുളം പുനലൂർ കെപി റോഡിൽ കായംകുളം കുറ്റിത്തെരുവ് ജംഗ്ഷന് സമീപം വച്ചായിരുന്നു അപകടം. അടൂരിൽ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു ബൈക്ക് യാത്രികർ. ഗുരുതര പരിക്കേറ്റ രാജമ്മയെയും മിഥുനെയും കായംകുളം താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreനാറാണംമൂഴിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു; ഉയർന്ന പ്രദേശത്തെ കിണറുകളെല്ലാം വറ്റി; . നദിയിൽ നീരൊഴുക്ക് കുറഞ്ഞ് വരണ്ടു തുടങ്ങി
റാന്നി: നാറാണംമൂഴി പഞ്ചായത്തിൽ കുടിവെള്ളപ്രതിസന്ധി രൂക്ഷമാകുന്നു. കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ വലയുകയാണ് ആളുകൾ. ഉയർന്ന പ്രദേശത്തെ കിണറുകളെല്ലാം വളരെ നേരത്തെ വറ്റി. തോടുകളുടെ അരികിലുള്ള കിണറുകളിൽ മാത്രമാണ് അല്പമെങ്കിലും വെള്ളമുള്ളത്. ഇവിടെയും മതിയായ അളവിൽ ശേഖരിക്കാൻ ഇല്ലാത്തതിനാൽ കുടിവെള്ളത്തിനായി എത്തുന്നവർക്ക് വെള്ളം ശേഖരിച്ചുകൊണ്ടു പോകാനാകുന്നില്ല. പന്പാ നദിക്കരയിലെ കിണറുകളിൽ പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. നിറയെ പാറയായതിനാൽ തോടുകൾക്ക് അരികിൽ കുഴികൾ കുത്തി വെള്ളം ശേഖരിക്കുന്നതുപോലെ നദീതീരത്തു നിന്നും വെള്ളമെടുക്കാനും കഴിയില്ല. നദിയിൽ തന്നെ നീരൊഴുക്ക് ഏതാണ്ട് നിലച്ചമട്ടാണ്. കെട്ടികിടക്കുന്ന വെള്ളത്തിലാണ് ആളുകൾ വസ്ത്രം കഴുകുന്നതും കുളിക്കുന്നതും. ഇത് ശരീരമാസകലം ചൊറിച്ചിലിനും ഇടയാക്കുന്നതായി നാട്ടുകാർ പറയുന്നു. ദൂരസ്ഥലങ്ങളിലെ കിണറുകളിൽ നിന്നും കുടിവെള്ളം വാഹനങ്ങളിൽ എത്തിച്ചു നല്കുന്നവരെ ആശ്രയിച്ചാണ് ഇപ്പോൾ ഏറെപ്പേരും കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം തേടുന്നത്. വാഹനങ്ങളിൽ വെള്ളം എത്തിക്കുന്നതിനു ഇപ്പോൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻ വില…
Read More