ആലപ്പുഴ: ജില്ലയുടെ തീരപ്രദേശങ്ങളിൽ കടൽ ഉൾവലിഞ്ഞതും കടലേറ്റമുണ്ടായതും തീരദേശത്തെ പരിഭ്രാന്തിയിലാഴ്ത്തി.പുന്നപ്ര ചള്ളിയിൽ കടപ്പുറത്താണ് ഇന്നലെ രാവിലെ 11.30 ഓടെ അരക്കിലോമീറ്ററോളം കടൽ ഉൾവലിഞ്ഞത്. കടൽ പിൻവാങ്ങിയ ഭാഗത്ത് ചെളി അടിഞ്ഞ നിലയിലായിരുന്നു. ഒരു മണിക്കൂറിനുശേഷം വേലിയേറ്റ സമയത്ത് തിരിച്ചെത്തിയ ശേഷം പിന്നെയും ഉൾവലിയുകയായിരുന്നു. പിന്നീട് മണിക്കൂറുകൾക്കുശേഷം വൈകുന്നേരത്തോടെ വീണ്ടും കടൽ ഉൾവലിഞ്ഞു.മാസങ്ങളായി ചാകരയുള്ള പുന്നപ്രയ്ക്കും നീർക്കുന്നത്തിനുമിടയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചെറുതും വലുതുമായ അഞ്ഞൂറോളം വള്ളങ്ങളാണ് മത്സ്യബന്ധനം നടത്തുന്നത്. അപ്രതീക്ഷിതമായുണ്ടായ കടൽ ഉൾവലിയൽ മൂലം ഇന്നലെ മത്സ്യബന്ധനം നിലച്ചിരുന്നു.
Read MoreCategory: Alappuzha
ആ രഹസ്യ കാരണം ഇതൊക്കെ..! ഹൗസ് ബോട്ടുകളിൽ ന്യൂ ഇയർ പാർട്ടികൾ അനുവദിക്കരുത്; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നങ്കൂരമിട്ടു ആഘോഷങ്ങൾ നടത്തുന്നവർക്കെന്തെങ്കിലും സംഭവിച്ചാൽ രക്ഷപ്പെടുത്താൻ കഴിയില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം
ആലപ്പുഴ: ന്യു ഇയർ ആഘോഷ ഭാഗമായി ഹൗസ് ബോട്ടുകളിൽ പാർട്ടികൾ സംഘടിപ്പിക്കാൻ അനുവദിക്കരുതെന്ന് രഹസ്യാന്വേഷണ വിഭാഗം. ഇത്തരത്തിൽ സംഘടിപ്പിക്കുന്ന പാർട്ടികൾ അപകടങ്ങൾക്കിടയാക്കുമെന്നു കാട്ടിയാണ് രഹസ്യാന്വേഷണ വിഭാഗം ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. ന്യൂ ഇയർ പാർട്ടികൾ നടത്തുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ ക്രമീകരണങ്ങളടക്കമുള്ളവ ഹൗസ് ബോട്ടുകളിൽ ഒരുക്കുവാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്. കായലിലേക്ക് മാറി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നങ്കൂരമിടുന്ന ഹൗസ് ബോട്ടുകളിൽ സംഘടിപ്പിക്കുന്ന ന്യു ഇയർ പാർട്ടികളിൽ പങ്കെടുക്കുന്നവർ ജലയാനങ്ങളിൽ നിന്ന് വെള്ളത്തിൽ വീണാൽ രക്ഷപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണെന്നും രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഈ വർഷം ഒന്‍പത് വിനോദസഞ്ചാരികളാണ് ഹൗസ് ബോട്ടിൽ നിന്നും വെള്ളത്തിൽ വീണ് മരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ന്യു ഇയർ പാർട്ടികൾ ഹൗസ് ബോട്ടിൽ സംഘടിപ്പിക്കുന്നതിനെതിരെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയത്.
Read Moreപത്തനംതിട്ട, കൊല്ലം മേഖലകളിലെ ഭൂചലനം; വീടുകളുടെ ഓടുകൾ ഇളകി താഴെ വീണു; ആളുകൾ ഭയന്ന് വീടുകൾക്ക് പുറത്തിറങ്ങി നിന്നു; എന്നാൽ റിക്ടർ സ്കെയിലിൽ ഇങ്ങനെയൊന്നു രേഖപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം
പത്തനംതിട്ട: പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഇന്നലെ രാത്രി ഉണ്ട ായതായി പറയുന്ന ഭൂചലനത്തെ സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണമായിട്ടില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഭൂചലനം ഉണ്ട ായതായോ റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയതായോ ഇതേവരെ ബന്ധപ്പെട്ട വെബ്സൈറ്റുകളിലും കാണുന്നില്ല. എന്നാൽ ജനങ്ങൾ ഉന്നയിച്ച ആശങ്കയുടെ അടിസ്ഥാനത്തിൽ സ്ഥിതിഗതികൾ പരിശോധിച്ചെന്നും അപകടകരമായ സാഹചര്യമോ നാശനഷ്ടങ്ങളോ ഇല്ലെന്നും ദുരന്തനിവാരണ വിഭാഗവും വ്യക്തമാക്കി.ഇന്നലെ രാത്രി 8.49ന് രണ്ട ് സെക്കൻഡ് ദൈർഘ്യമുള്ള ഭൂചലനം പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലും കൊല്ലം ജില്ലയുടെ അതിർത്തി മേഖലയിലും പ്രദേശവാസികൾക്ക് അനുഭവപ്പെട്ടത്. പത്തനംതിട്ട നഗരപ്രദേശങ്ങളിലും വെട്ടിപ്രം, മൈലപ്ര, ചുരുളിക്കോട്, കോന്നി, മരങ്ങാട്, കുപ്പക്കര, ഐരവണ്‍, അരുവാപ്പുലം, കല്ലേലി, പോത്തുപാറ, കുളത്തുമണ്‍ മേഖലകളിലും നേരിയ ചലനം അനുഭവപ്പെട്ടതായാണ് പറയുന്നത്. കൊല്ലം ജില്ലയിൽ തെൻമല, അച്ചൻകോവിൽ, ആര്യങ്കാവ്, ഇടപ്പാളയം, ഉറുകുന്ന് പ്രദേശങ്ങളിൽ ഇതനുഭവപ്പെട്ടതായി പറയുന്നു. അച്ചൻകോവിൽ ഭാഗങ്ങളിൽ വൻ ശബ്ദം…
Read Moreഒടുക്കം പറഞ്ഞ് തുടങ്ങി..! കയർമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ തോമസ് ഐസക്കിൽ നിന്നും വകുപ്പ് മാറ്റി ജി.സുധാകരനെ ഏല്പിക്കണമന്ന് സിപിഎം ഏരിയാ സമ്മേളനം
ചേർത്തല: സിപിഎം കഞ്ഞിക്കുഴി ഏരിയാസമ്മേളനത്തിലെ പ്രതിനിധി സമ്മേളനം സമാപിച്ചു. നിലവിലുള്ള 17 പേരെയും നിലനിർത്തി നാലു പുതുമുഖങ്ങളെ ഉൾപെടുത്തി പുതിയ ഏരിയാ കമ്മിറ്റിയെ സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു. ഏരിയാ സെക്രട്ടറിയായി എസ്.രാധാകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. സി.വി മനോഹരൻ, അർത്തുങ്കൽ ലോക്കൽ സെക്രട്ടറി എൻ.ഡി ഷിമ്മി, കെ.എൻ കാർത്തികേയൻ, എസ്.ദേവദാസ് എന്നിവരെയാണ് പുതുതായി ഉൾപെടുത്തിയത്. കയർമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ തോമസ് ഐസക്കിൽ നിന്നും വകുപ്പ് മാറ്റി ജി.സുധാകരനെ ഏല്പിക്കണമന്ന് പ്രതിനിധികൾക്കിടയിൽ നിന്നും ആവശ്യമുയർന്നു. വകുപ്പുകളുടെ തിരക്കിൽ ഐസക്കിനു കയർമേഖലക്കായി ഒന്നും ചെയ്യാനാകുന്നില്ലെന്നായിരുന്നു വിമർശനം ആദ്യ ദിനം സമ്മേളനത്തിൽ സിപിഐ ക്കെതിരെ ഉയർന്ന രൂക്ഷ വിമർശനങ്ങളിൽ നേതൃത്വം മറുപടി നൽകി. പ്രതിനിധികളുന്നയിച്ച വിഷയത്തിൽ ഇടപെടലുണ്ടാകുമെന്ന് മറുപടി പറഞ്ഞ ജില്ലാ സെക്രട്ടറി സജിചെറിയാൻ,സംസ്ഥാന കമ്മിറ്റിയംഗം സി.ബി ചന്ദ്രബാബു എന്നിവർ സൂചിപിച്ചതായാണ് വിവരം. പാർട്ടിയുടെ കോട്ടയായിരുന്ന ചേർത്തല തെക്കു പഞ്ചായത്തിലെ സംഘടനാ പ്രശ്നങ്ങൾ…
Read Moreഒടുവിൽ നാട്ടുകാർ ചോദിച്ചു തുടങ്ങി ഉടമസ്ഥരാരെങ്കിലുമുണ്ടോ? രണ്ടു വർഷമായി റോഡരുകിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മിനി ലോറി; ഇതുവരെ ചോദിക്കാതിരുന്നത് പുലിവാലാകുമെന്ന പേടിയിലെന്ന് സമീപവാസികൾ
ആലപ്പുഴ: രണ്ട് വർഷത്തിലധികമായി മിനി ലോറി പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ. ജില്ലാ പോലീസ് മേധാവിയുടെ ഒൗദ്യോഗിക വസതിക്കു സമീപമാണ് മിനി ലോറി രണ്ടു വർഷത്തിലധികമായി റോഡരുകിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്. ആരാണ് വാഹനം ഇവിടെ പാർക്ക് ചെയ്തതെന്ന് ആർക്കും അറിയില്ല. കേസുമായി ബന്ധപ്പെട്ട് അധികൃതർ കസ്റ്റഡിയിലെടുത്തതാകാമെന്ന സംശയത്തെത്തുടർന്ന് പ്രദേശത്തെ ആരാധനാലയ അധികൃതർ സൗത്ത് പോലീസുമായും മോട്ടോർ വാഹനവകുപ്പുമായി ബന്ധപ്പെട്ടെങ്കിലും വാഹനവുമായി ബന്ധപ്പെട്ട് കേസുകളൊന്നുമില്ലെന്ന വിവരമാണ് ലഭിച്ചത്. നിലവിൽ വാഹനത്തിന് സമീപം കുറ്റിക്കാട് പിടിച്ച നിലയിലാണ്. വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടിട്ട് നാളുകളേറെയായെങ്കിലും പുലിവാലായെങ്കിലോയെന്ന ആശങ്കയിലാണ് നാട്ടുകാർ വിവരം അധികൃതരെ അറിയിക്കാത്തത്.
Read Moreനിലയ്ക്ക് നിർത്തണം സാർ..! പൊതുമരാമത്ത് മന്ത്രി ജി സുധാകരനെതിരേ പരാതിയുമായി മുഖ്യമന്ത്രിയെ കാണാൻ ആലപ്പുഴ നഗരസഭ
ആലപ്പുഴ: മുല്ലയ്ക്കൽ, കിടങ്ങാംപറന്പ് ചിറപ്പ് ഉത്സവങ്ങൾ സമാപിച്ചിട്ടും നഗരസഭയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ലേലതർക്കത്തിന് അവസാനമായില്ല. ചിറപ്പിന് ആഴ്ചകൾക്ക് മുന്‍പ് ആരംഭിച്ച തർക്കം ഇപ്പോഴും തുടരുകയാണ്. ലേലവുമായി ബന്ധപ്പെട്ട് കടുത്ത നിലപാട് സ്വീകരിച്ച പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെതിരെ പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങുകയാണ് നഗരസഭ നേതൃത്വം. മന്ത്രിയെ നിലയ്ക്കുനിർത്തണമെന്ന ആവശ്യമാണ് നഗരസഭയ്ക്കുള്ളത്. പതിറ്റാണ്ടുകളായി മികച്ച നിലയിൽ നടന്നുവരുന്ന ചിറപ്പ് മഹോത്സവത്തിന്റെ ശോഭ കെടുത്തുന്ന നടപടിയാണ് മന്ത്രിയിൽ നിന്നുണ്ടായതെന്നാണ് നഗരസഭ നേതൃത്വത്തിന്റെ ആക്ഷേപം. ലേല നടപടികളിൽ പൊതുമരാമത്ത് വകുപ്പിന്റെ ഇടപെടലുണ്ടായതോടെ ആകെ അലങ്കോലമായി. വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച നഗരസഭയ്ക്ക് അനുകൂലമായി വിധിയുണ്ടായെങ്കിലും ഇത് ലംഘിക്കുന്ന തരത്തിലാണ് പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികൾ. നഗരസഭയ്ക്ക് ലഭിക്കേണ്ട നികുതിയില്ലാതാക്കിയത് മന്ത്രിയാണെന്നും നഗരസഭാ നേതൃത്വം ആരോപിക്കുന്നു. ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയെ സമീപിക്കുന്നത്.
Read Moreവെള്ളവുമില്ലാ പട്ടാളപ്പുഴുവും ഭീഷണിയാകുന്നു; അന്തരീക്ഷ താപനില ഉയര്‍ന്നതോടെ അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങള്‍ വരളുന്നു നെല്‍കര്‍ഷര്‍ ഭീതിയില്‍
തിരുവല്ല: അന്തരീക്ഷ താപനില ഉയര്‍ന്നതോടെ അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങള്‍ ഭീഷണിയില്‍ പലയിടങ്ങളിലും പാടംവിണ്ടുകീറലും പട്ടാളപ്പുഴു ആക്രമണവും വര്‍ധിച്ചു.തിരുവന്‍വണ്ടൂര്‍ പാടശേഖരത്തില്‍ കനാല്‍വെള്ളം ലഭിക്കാതെ വന്നതോടെ 95 ഹെക്ടര്‍ പാടം വിണ്ടുകീറി നെല്‍ച്ചെടികള്‍ നശിച്ചു തുടങ്ങി. പാടത്ത് വെള്ളമിറക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കാതെ വന്നതോടെ പട്ടാളപ്പുഴുവിന്റെ ആക്രമണവും ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം പാടത്ത് വെള്ളമിറക്കാന്‍ കഴിയാഞ്ഞതോടെ തിരുവന്‍വണ്ടൂര്‍, പാണ്ടനാട് പഞ്ചായത്തുകളില്‍ മാത്രമായി 300 ഹെക്ടറിലധികം കൃഷിയാണ് പട്ടാളപ്പുഴു നശിപ്പിച്ചത്. ഇക്കുറി താലൂക്കിലാകെ 1497.84 ഹെക്ടറിലാണ് കൃഷി ഇറക്കിരിക്കുന്നത് കനാല്‍ വെള്ളം കിട്ടിയില്ലെങ്കില്‍ ഇതും പട്ടാളപ്പുഴു ആക്രമണത്തിന് വിധേയമാകും. വടശേരിക്കരയില്‍ കനാല്‍ ചോര്‍ച്ചയെ തുടര്‍ന്നാണ് വെള്ളം തുറന്നു വിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിഐപി കനല് തുറന്ന് ഒരാഴ്ചയ്ക്കകമാണ് ചോര്‍ച്ച കണ്ടത്. വെള്ളത്തിന്റെ ദൗര്‍ലഭ്യം മൂലം തിരുവന്‍വണ്ടൂരില്‍ 10 മുതല്‍ 40 ദിവസം വരെ പ്രായമുള്ള നെല്‍ച്ചെടികളാണ് നശിക്കുന്നത്. 95 ഹെക്ടര്‍ പാടം ഉണങ്ങി വിണ്ടുകീറി.…
Read Moreഹരിപ്പാട് ജലജ വധക്കേസിൽ പ്രതി പിടിയിലായത് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിൽ; കൊടുംക്രൂരതയുടെ കഥ അന്വേഷണ സംഘം പറയുന്നതിങ്ങനെ…
ഹരിപ്പാട്: തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി റിമാൻഡിൽ. ചേപ്പാട് മുട്ടം പീടികപ്പറന്പിൽ ശശിയുടെ മകൻ സജിത്തി(37)നെയാണ് ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ചാർജ് വഹിക്കുന്ന രാമങ്കരി ജുഡീഷൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. ഖത്തറിൽ ജോലി ചെയ്തിരുന്ന സജിത്തിനെ തന്ത്രപരമായി നാട്ടിലേക്ക് വിളിച്ചു വരുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം രാത്രി ഏഴോടെ നെടുന്പാശേരി വിമാനത്താവളത്തിലിറങ്ങിയ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2015 ഒാഗസ്റ്റ് പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഹരിപ്പാട് മുട്ടം ഭാരതിയിൽ സുരന്റെ ഭാര്യ ജലജയെ ഇരുന്പ് വടിയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ചെന്നൈയിൽ നിന്ന് ബന്ധുവിന്റെ വിവാഹത്തിനായെത്തിയതായിരുന്നു ജലജ. മക്കളായ ആരോമലിനോടും അമ്മുവിനോടുമൊപ്പം വർഷങ്ങളായി ചെന്നൈയിൽ താമസിക്കുന്ന ജലജ ആഗസ്റ്റ് ഒൻപതിനാണ് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തിയത്. ബാങ്കിൽനിന്ന് പണം പിൻവലിച്ച പതിമൂന്നിനാണ് ജലജ തലയ്ക്കടിയേറ്റ് മരിച്ചത്. ഇവരുടെ താലിമാലയും…
Read Moreകുടുംബത്തോടൊപ്പമുള്ള ക്രിസ്മസ് ദിനത്തിലെ കായൽയാത്ര അപ്പച്ചനു അന്ത്യയാത്രയായി; ഭാര്യയെ രക്ഷിച്ചെങ്കിലും സ്വയം രക്ഷപ്പെടാനാവാതെ വിധിക്ക് കീഴടങ്ങി
മങ്കൊമ്പ്: കായലിലെ ഓളത്തിൽപ്പെട്ട് വള്ളത്തിൽനിന്ന് വെള്ളത്തിലേക്കു തെറിച്ചുവീണ ഭാര്യയെ രക്ഷിക്കാൻ വെള്ളത്തിൽ ചാടിയ ഗൃഹനാഥൻ മരിച്ചു. കാവാലം വടക്ക് തൈവേലിൽ ജോസഫ് (അപ്പച്ചൻ-56) ആണ് മരിച്ചത്.ഇന്നലെ ഉച്ചകഴിഞ്ഞ് എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ കുടുംബാംഗങ്ങളുമൊത്ത് മാരാൻ കായലിലുള്ള സ്വന്തം കൃഷിസ്ഥലത്തേക്കു പോകുന്പോഴാണ് അപകടമുണ്ടായത്. രാജപുരം കായലിന്റെ വടക്ക് ഇരുപത്തിനാലായിരം കായലിന്റെ തെരശിലൂടെ കടന്നുപോകുന്നതിനിടെ അപ്പച്ചൻ ഓടിച്ചിരുന്ന വള്ളം ഓളത്തിൽപ്പെടുകയായിരുന്നു. ആടിയുലഞ്ഞ വള്ളത്തിൽനിന്നും അപ്പച്ചന്റെ ഭാര്യ ലീന വെള്ളത്തിലേക്കു വീണു. അപ്പച്ചനും സഹോദരപുത്രൻ മിബിനും ലീനയെ രക്ഷിക്കാനായി വെള്ളത്തിലേക്കു ചാടി. ഇരുവരും ചേർന്നു ലീനയെ ഉയർത്തിയെങ്കിലും വള്ളം അവരുടെ സമീപത്തുനിന്നും ഒഴുകിമാറിയിരുന്നു. അപ്പച്ചന്റെ മക്കളായ റിറ്റിയും രേഷ്മയും ഇവരോടൊപ്പം വള്ളത്തിലുണ്ടായിരുന്നു. ചേക്കാത്തറയിൽനിന്നു ചങ്ങനാശേരിക്കു പോകുകയായിരുന്ന ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ടിലെ ജീവനക്കാർ കുട്ടികളുടെ ബഹളംകേട്ട് ബോട്ടുമായെത്തി വെള്ളത്തിലുണ്ടായിരുന്നവരെ രക്ഷിച്ചു. ദൈവദൂതരെപ്പോലെ കൃത്യസമയത്ത് ബോട്ട് എത്തിയില്ലായിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി കൂടുമായിരുന്നു. അപകടത്തിൽപ്പെട്ടവരെയും കയറ്റി ബോട്ട്…
Read Moreതടി കൂടിയാൽ ലോറിയും മറിയും! നെല്ലിമുകള്‍ സംസ്ഥാന പാതയില്‍ തടി ലോറി അപകടത്തില്‍പ്പെട്ടു; അമിതഭാരം കയറ്റിയതാണ് ലോറി നിയന്ത്രണം വിടാന്‍ കാരണമെന്നു ഫയര്‍ഫോഴ്സ്
അടൂർ: നെല്ലിമുകൾ സംസ്ഥാന പാതയിൽ തടി ലോറി അപകടത്തിൽപ്പെട്ടതിനേത്തുടർന്ന് അഞ്ച് മണിക്കൂർ ഗതാഗതം സ്തംഭിച്ചു. അടൂർ – ശാസ്താംകോട്ട സംസ്ഥാന പാതയിൽ നെല്ലിമുകൾ ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ മൂന്നിനാണ് ലോറി അപകടത്തിൽപെട്ടത്. നെല്ലിമുകൾ പാലത്തിനു സമിപ മുള്ള വെള്ളിശേരി പുരയിടത്തിൽനിന്നു കൊല്ലത്തേക്ക് കൂറ്റൻ തടികൾ കൊണ്ടു പോകവേ നെല്ലിമുകൾ ജംഗ്ഷനിൽ ലോറിയുടെ മുൻഭാഗം ഉയർന്നു തടികൾ സമീപത്തെ പോസ്റ്റിൽ കുരുങ്ങുകയായിരുന്നു. അടൂരിൽനിന്നു അഗ്നിശമന സേന എത്തി നാട്ടുകാരുടെ സഹായത്തോടെയാണ് മുൻവശം ഉയർന്ന ലോറി താഴെയിറക്കിയത്. അമിതഭാരം കയറ്റിയതാണ് ലോറി നിയന്ത്രണം വിടാൻ കാരണമായതെന്നു ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
Read More