ഭർത്താവും മക്കളുമായി പിണങ്ങിക്കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ച നിലയിൽ; സഹോദരന്‍റെ വീട്ടിലെ മുറിയിൽ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമെന്ന് പോലീസ്

ഹ​രി​പ്പാ​ട്:- കീ​രി​ക്കാ​ട് രാ​മ​പു​രം കി​ഴ​ക്കേ നെ​ടി​യ​ത്ത് വീ​ട്ടി​ൽ പ​ത്മ​കു​മാ​രി (62)യെ​യാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് 3.30 മ​ണി​യോ​ടെ താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.​മു​ൻ ആംഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രി​യാ​ണ്. മൃ​ത​ദേ​ഹ​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. അ​ഴു​കിത്തുട​ങ്ങി​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഭ​ർ​ത്താ​വും മ​ക​ളു​മാ​യി പി​ണ​ങ്ങി മാ​താ​വ് ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​യോ​ടും സ​ഹോ​ദ​ര​ൻ മോ​ഹ​ൻ​കു​മാ​റി​ന്‍റെ കു​ടും​ബ​ത്തോ​ടു​മൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ച​ന്ദ്ര​ൻ പി​ള്ള​യും മ​ക​ൾ അ​പ​ർ​ണയും കാ​യം​കു​ള​ത്താ​ണ് താ​മ​സം.​ക​ടു​ത്ത പ്ര​മേ​ഹ​രോ​ഗി​യാ​യ ഇ​വ​ർ​ക്ക് ഇ​ട​യ്ക്കി​ടെ ബോ​ധ​ക്ഷ​യ​മു​ണ്ടാ​കു​മാ​യി​രു​ന്നു എ​ന്നും പ​റ​യു​ന്നു. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ സ​ഹോ​ദ​ര​ൻ മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​ക്കു​മാ​യി​രു​ന്നു എ​ന്നും ഭാ​ര്യ​യേ​യും മ​ക​ളെ​യും ഉ​പ​ദ്ര​വി​ച്ച് വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടി​രു​ന്നു. 30-ാം തീ​യ​തി രാ​വി​ലെ 8 മ​ണി വ​രെ ഇ​വ​രെ പു​റ​ത്തു ക​ണ്ടി​രു​ന്നു​വെ​ന്നും ഇ​വ​ർ സൂ​ക്ഷി​ച്ചി​രു​ന്ന 3500 രൂപ ക​ണ്ടി​ല്ലെ​ന്നും സ​ഹോ​ദ​ര​ൻ മ​ദ്യ​പി​ക്കാൻ എ​ടു​ത്തു കൊ​ണ്ടു​പോ​യി എ​ന്നു പ​റ​ഞ്ഞ് നി​ല​വി​ളി​ച്ച​താ​യും സം​സാ​ര​മു​ണ്ട്. ഈ ​കാ​ര​ണ​ത്താ​ൽ ആ​ഹാ​ര​വും മ​രു​ന്നും ക​ഴി​ച്ചി​രു​ന്നി​ല്ലെ​ന്നും സം​ശ​യ​മു​ണ്ട്. മ​ദ്യ​പി​ച്ച്…

Read More

ഞാനാരാ മോൻ..!  സി​പിഎം ​ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​നത്തിൽ വി​ഭാ​ഗീ​യ​ത അ​നു​വ​ദി​ക്കി​ല്ല; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി മൂ​ന്നു ദി​വ​സം കാ​യം​കു​ള​ത്ത്

കാ​യം​കു​ളം :സി ​പി എം ​ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ യാ​തൊ​രു വി​ഭാ​ഗീ​യ​ത​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന ക​ർ​ശ​ന നി​ല​പാ​ടി​ലേ​ക്ക് പാ​ർ​ട്ടി നേ​തൃ​ത്വം ഇ​ട​പെ​ടു​ന്നു.​ജ​നു​വ​രി 13 മു​ത​ൽ 15 വ​രെ​യാ​ണ് കാ​യം​കു​ള​ത്ത് ജി​ല്ലാ സ​മ്മേ​ള​നം ന​ട​ക്കു​ക.​സ​മ്മേ​ള​നം നി​രീ​ക്ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മൂ​ന്നു ദി​വ​സം കാ​യം​കു​ള​ത്ത് ക്യാ​ന്പ് ചെ​യ്യു​മെ​ന്നാ​ണ് പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.​ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് മു​ഖ്യ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ്.​കൃ​ഷ്ണ​പു​രം ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യ്ക്ക് ത​ങ്ങാ​നു​ള്ള ക്ര​മീ​ക​ര​ണം ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്.​ജി​ല്ല​യി​ലെ ചി​ല​യി​ട​ങ്ങ​ളി​ൽ പാ​ർ​ട്ടി നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ളി​ൽ തെ​രെ​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. ​ചാ​രും​മൂ​ട് ഉ​ൾ​പ്പ​ടെ ചി​ല ഏ​രി​യാ ക​മ്മി​റ്റി​ക​ളി​ലും വി​ഭാ​ഗീ​യ​ത ശ​ക്ത​മാ​യി.​ഇ​വി​ടെ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം കു​റി​ച്ച് ന​ട​ന്ന പ്ര​ക​ട​ന​ത്തി​ൽ നി​ന്നും മൂ​ന്നു ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ലെ അം​ഗ​ങ്ങ​ൾ വി​ട്ട് നി​ല​ക്കു​ക​യു​ണ്ടാ​യി.​ജി​ല്ല​യി​ലെ മ​റ്റി​ട​ങ്ങ​ളി​ലും ചി​ല പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട് . ക​ഴി​ഞ്ഞ ജി​ല്ലാ സ​മ്മേ​ള​നം ചാ​രും​മൂ​ട്ടി​ൽ ആ​ണ് ന​ട​ന്ന​ത് .അ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ…

Read More

അമ്പട മൊതലാളി..!  ഇ​റ​ച്ചിമാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ ആ​ളെ നാ​ട്ടു​കാ​ർ കാ​ത്തി​രു​ന്ന് പി​ടി​കൂ​ടി; ആൾക്കൂട്ടം കണ്ട് രക്ഷപ്പെട്ടയാളെ പിടികൂടി നോക്കിയപ്പോൾ നാട്ടുകാർ പറഞ്ഞു

ഹ​രി​പ്പാ​ട്: റോ​ഡ​രി​കി​ൽ ഇ​റ​ച്ചി​മാ​ലി​ന്യം ത​ള​ളാ​നെ​ത്തി​യ ആ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ചു. ചേ​പ്പാ​ട് ജ​ങ്ഷ​ന് കി​ഴ​ക്ക് റെ​യി​ൽ​വേ ക്രോ​സി​ന് തെ​ക്ക് ഭാ​ഗ​ത്താ​യി മാ​ലി​ന്യം ത​ള​ളാ​നെ​ത്തി​യ ആ​ളെ​യാ​ണ് പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ൻ​പ​തു​മ​ണി​യോ​ടെ​യാ​ണ് മാ​ലി​ന്യം ഉ​പേ​ക്ഷി​ക്കാ​നെ​ത്തി​യ പ​ള​ളി​പ്പാ​ട്ട് കോ​ഴി​ക്ക​ട ന​ട​ത്തു​ന്ന​യാ​ളെ നാ​ട്ടു​കാ​ർ പി​ൻ​തു​ട​ർ​ന്ന് പി​ടി​ച്ച​ത്. വ​ള​രെ നാ​ളാ​യി റെയി​ൽ​വേയ്​ക്ക് സ​മാ​ന്ത​ര​മാ​യു​ള​ള റോ​ഡ് മാ​ലി​ന്യ​നി​ക്ഷേ​പ​കേ​ന്ദ്ര​മാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ൾ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കോ​ഴി​ക്ക​ട​ക​ളി​ലെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് രാ​ത്രി​യി​ൽ ചാ​ക്കി​ലും കി​റ്റു​ക​ളി​ലു​മാ​ക്കി കൊ​ണ്ടു​വ​ന്ന് ഉ​പേ​ക്ഷി​ക്കു​ന്ന​ത്. അ​ഴു​കി​യ മാം​സ​ത്തി​ന്‍റെ ദു​ർ​ഗ​ന്ധം കാ​ര​ണം വ​ഴി​ന​ട​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത ഗ​തി​കേ​ടി​ലാ​യി​രു​ന്നു നാ​ട്ടു​കാ​ർ. ദു​രി​തം വ​ർ​ധി​ച്ച​തോ​ടെ​നാ​ട്ടി​ലെ ചെ​റു​പ്പ​ക്കാ​ർ സം​ഘ​ടി​ച്ച് മാ​ലി​ന്യം ഉ​പേ​ക്ഷി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ തീ​രു​മാ​നി​ച്ചു. ഒ​രാ​ഴ്ച​യാ​യി ഇ​വ​ർ കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സ്കൂ​ട്ട​റി​ൽ മാ​ലി​ന്യ​വു​മാ​യി ആ​ളെ​ത്തി​യ​ത്. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ മാ​ർ​ത്തോ​മാ പ​ള​ളി​ക്ക് സ​മീ​പം വ​ച്ച് പി​ൻ​തു​ട​ർ​ന്നെ​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

ഇരിക്കട്ടെ ഒരു കേസുകൂടി..!  ക​ഞ്ചാ​വു​കേസ് പ്രതി പാറവുകാരനെ തള്ളിയിട്ടശേഷം മതിചാടി രക്ഷപ്പെട്ടു; പിന്നാലെ ഓടിയ പോലീസുകാരന് പരുക്ക്; പ്രതിക്കായി തെ​ര​ച്ചി​ൽ ഉൗ​ർ​ജി​തമാക്കി

ആ​ല​പ്പു​ഴ: പാ​റാ​വു​കാ​ര​നെ ത​ള്ളി​യി​ട്ട​ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യ്ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി. കോ​ഴി​ക്കോ​ട് തീ​ക്കു​നി​വേ​ളം ഒ​ത​ല​ത്ത് വീ​ട്ടി​ൽ അ​ജ​നാ​സി​നെ പി​ടി​കൂ​ടാ​നാ​യാ​ണ് സൗ​ത്ത് പോ​ലീ​സ് തെ​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് ഇ​യാ​ൾ സ്റ്റേ​ഷ​നി​ൽ നി​ന്നും പാ​റാ​വു​കാ​ര​നെ ത​ള്ളി​യി​ട്ട​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പി​ന്നാ​ലെ​യോ​ടി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നു​മാ​ണ് അ​ജ​നാ​സി​നെ 20 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. ഉ​ച്ച​യോ​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ സ​മ​യ​ത്ത് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ൾ പാ​റാ​വു​കാ​ര​നെ ത​ള്ളി​യി​ട്ട​ശേ​ഷം സ​മീ​പ​ത്തെ മ​തി​ൽ ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ എ​ത്തി​ച്ചേ​രാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലൊ​ക്കെ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. സ്റ്റേ​ഷ​നി​ൽ നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റൊ​രു കേ​സും സൗ​ത്ത് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Read More

സ്ഥാനമാനങ്ങൾ ഏ​റാം മൂ​ളി​ക​ൾക്ക്..! ചേ​പ്പാ​ട്ട് സിപിഐ പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​ത്തോ​ടെ പാ​ർ​ട്ടിവി​ടു​ന്നു; പാ​ർ​ട്ടി​ക്കു​ള​ളി​ൽ ജ​നാ​ധി​പ​ത്യ സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കു​ന്നില്ലെന്ന് വിട്ടുപോകുന്ന പ്രവർത്തകർ

ഹ​രി​പ്പാ​ട്: ചേ​പ്പാ​ട്ട് സി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​ത്തോ​ടെ പാ​ർ​ട്ടി​വി​ടു​ന്നു. മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ർ.​കൃ​ഷ്ണ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ പാ​ർ​ട്ടി വി​ട്ട് പു​റ​ത്തു​പോ​കു​ന്ന​ത്. ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് നി​ര​ക്കാ​ത്ത പ്ര​വൃ​ത്തി​ക​ളാ​ണ് സി.​പി.​ഐ നേ​തൃ​ത്വം കാ​ണി​ക്കു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​പോ​കു​ന്ന​വ​ർ പ​റ​യു​ന്ന​ത്. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ക്കാ​നാ​യി ക​യ്യും മെ​യ്യും മ​റ​ന്നു പ്ര​വ​ർ​ത്തി​ച്ച ത​ങ്ങ​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​നാ​ണ് നേ​തൃ​ത്വം ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ആ​ർ.​കൃ​ഷ്ണ​കു​മാ​റി​നെ​തി​രെ ചേ​പ്പാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ പേ​രി​ൽ പോ​സ്റ്റ​ർ പ്ര​ച​രി​ച്ചി​രു​ന്നു. ന​വം​ബ​ർ 16ന് ​ചേ​ർ​ന്ന ലോ​ക്ക​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പാ​ർ​ട്ടി​ഫ​ണ്ടി​ന്റെ വ​ര​വ് ചെ​ല​വു ക​ണ​ക്കു​ക​ൾ ഏ​ക​ക​ണ്ഠ​മാ​യി പാ​സാ​ക്കി​യ​താ​ണ്. തു​ട​ർ​ന്ന് ന​ട​ന്ന ലോ​ക്ക​ൽ സ​മ്മേ​ള​ന​വും ക​ണ​ക്കു​ക​ൾ അം​ഗീ​ക​രി​ച്ചു. നി​ജ​സ്ഥി​തി ഇ​താ​യി​രി​ക്കെ വ്യ​ക്തി​ഹ​ത്യ ന​ട​ത്താ​നാ​ണ് പോ​സ്റ്റ​ർ പ്ര​ച​രി​ച്ചി​ച്ച​തെ​ന്നാ​ണ് കൃ​ഷ്ണ​കു​മാ​റി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ പ​റ​യു​ന്ന​ത്. പാ​ർ​ട്ടി​ക്കു​ള​ളി​ൽ ജ​നാ​ധി​പ​ത്യ സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും പ്ര​വ​ർ​ത്ത​ന​മി​ക​വ് നോ​ക്കാ​തെ ഏ​റാം മൂ​ളി​ക​ളാ​യ​വ​ർ​ക്കാ​ണ് സ്ഥാ​ന​മാ​ന​ങ്ങ​ൾ ന​ല്കു​ന്ന​തെ​ന്നും വി​ടു​ന്ന​വ​ർ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്നു.  

Read More

വീടിന്‍റെ ഗേറ്റ് വീണ് നാലു വയസുകാരി മരിച്ചു; പണി നടക്കുന്ന പുതിയ വീടിനു മുന്നിൽ താ​ത്കാ​ലി​ക​മാ​യി ഉ​റ​പ്പി​ച്ചുവ​ച്ചി​രുന്ന ഗേ​റ്റാണ് സനയുടെ തലയിൽ വീണത്

അ​ടൂ​ർ: നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ ഗേ​റ്റ് മ​റി​ഞ്ഞു​വീ​ണ് നാ​ലു വ​യ​സു​കാ​രി​ക്ക് ദാ​രു​ണമ​ര​ണം. മ​ണ്ണ​ടി മു​ക​ളു​വി​ള​യി​ല്‍ ജാ​ഫ​ര്‍ഖാ​ന്‍റെ മ​ക​ള്‍ സ​ന ഫാ​ത്തി​മ(​നാ​ല്)​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച​ത്. ഇ​വ​രു​ടെ വീ​ടി​നോ​ടു ചേ​ര്‍ന്ന് ജാ​ഫ​ര്‍ഖാ​ന്‍റെ സ​ഹോ​ദ​ര​ന്‍ സെ​യ്ദി​ന്‍റെ നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ ഗേ​റ്റ് സ​ന ഫാ​ത്തി​മ​യു​ടെ ത​ല​യി​ലേ​ക്കു വീ​ണാ​ണ് അ​പ​ക​ടം. ഗേ​റ്റ് താ​ത്കാ​ലി​ക​മാ​യി ഉ​റ​പ്പി​ച്ചുവ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ ഗേ​റ്റ് സ​ന ഫാ​ത്തി​മ പി​ടി​ച്ചുനീ​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഇ​ള​കി ത​ല​യി​ലേ​ക്കു വീ​ണ​ത്. ഉ​ട​ന്‍ത​ന്നെ കൊ​ട്ടാ​ര​ക്ക​ര​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ജ​നു​വ​രി ഏ​ഴി​ന് ഗൃ​ഹ​പ്ര​വേ​ശം ന​ട​ത്താ​നാ​യി വീ​ടി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​വ്: ബീ​മ. സ​ഹോ​ദ​ര​ന്‍: സ​ഫ്‌​വാ​ന്‍ ഖാ​ൻ.

Read More

ഒളിഞ്ഞുനോട്ടും തുടര്‍ന്നു; പരാതികള്‍ പെരുകി! ചെങ്ങന്നൂര്‍ പോലീസും നാട്ടുകാരും രാത്രികാലങ്ങളില്‍ നിരീക്ഷണം ശക്തമാക്കി; എല്ലാം കഴിഞ്ഞ് മടങ്ങിയ സൂഫി കുടുങ്ങി

ചെ​ങ്ങ​ന്നൂ​ർ: മോ​ഷ​ണ​ശ്ര​മ​വും വീ​ടു​ക​ളി​ൽ ഒ​ളി​ഞ്ഞു നോ​ട്ട​വും പ​തി​വാ​ക്കി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ചെ​റി​യ​നാ​ട് ചെ​റു​വ​ല്ലൂ​ർ സി​ബി മ​ൻ​സി​ലി​ൽ സൂ​ഫി (29) ആ​ണ് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം നെ​ടു​വ​രം​കോ​ട് ആ​ലാ പെ​ണ്ണു​ക്ക​ര ചെ​റി​യ​നാ​ട് ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മ​വും വീ​ടു​ക​ളി​ൽ ഒ​ളി​ഞ്ഞു​നോ​ട്ട​വും വ്യാ​പ​ക​മാ​യി​രു​ന്നു. പ​രാ​തി​ക​ൾ പെ​രു​കി​യ​തോ​ടെ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സും നാ​ട്ടു​കാ​രും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. വീ​ടു​ക​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തു​കൂ​ടി പ​തു​ങ്ങി​യെ​ത്തി ഒ​ളി​ഞ്ഞു നോ​ട്ട​വും മ​ട​ങ്ങാ​നൊ​രു​ങ്ങു​ന്പോ​ൾ മോ​ഷ​ണ സാ​ധ്യ​ത​യും പ​രി​ശോ​ധി​ക്കു​ന്ന ക​ള്ള​ന്‍റെ ദൃ​ശ്യം ഒ​രു നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞ​ത്. എ​സ്ഐ എം. ​സു​ധി​ലാ​ലി​ന്‍റെ നോ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ അ​റ​സ്റ്റു ചെ​യ്ത​ത്.

Read More

ഫോ​ണ്‍ വി​ളി​ച്ചാ​ൽ എ​ടു​ക്കാ​റി​ല്ല, പ​രാ​തി പ​റ​ഞ്ഞാ​ൽ ഉ​ള്ള വെ​ള്ള​വും ഇ​ല്ലാ​താ​കും; കു​ടി​വെ​ള്ള പൈ​പ്പു​പൊ​ട്ടി ശു​ദ്ധ​ജ​ലം ന​ഷ്ട​പ്പെ​ടു​ന്നു

എ​ട​ത്വ: കു​ടി​വെ​ള്ള പൈ​പ്പു​പൊ​ട്ടി ശു​ദ്ധ​ജ​ലം ന​ഷ്ട​പ്പെ​ടു​ന്നു. ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പൈ​പ്പ് പൊ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ജ​ല​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു ഫോ​ണ്‍ വി​ളി​ച്ചാ​ൽ എ​ടു​ക്കാ​റി​ല്ലെ​ന്നും പ​രാ​തി ബു​ക്കി​ൽ എ​ഴു​തി​യി​ട്ടാ​ൽ ആ ​പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ജ​ല​വി​ത​ര​ണം നി​ർ​ത്തു​ക​യും ചെ​യ്യു​മെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ. ത​ല​വ​ടി വെ​ള്ള​ക്കി​ണ​റി​നു സ​മീ​പ​വും, ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു സ​മീ​പം വാ​ര്യ​ത്തു​ക​ലു​ങ്കി​ലും സ്ഥാ​പി​ച്ചി​ട്ടു​ള്ള വാ​ൽ​വു​ത​ക​ർ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നു ലി​റ്റ​ർ കു​ടി​വെ​ള്ള​മാ​ണ് തോ​ട്ടി​ലേ​ക്കും, പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും ഒ​ഴു​കി​പ്പോ​കു​ന്ന​ത്. പ​രാ​തി പ​റ​ഞ്ഞാ​ൽ ഈ ​പ്ര​ദേ​ശ​ത്തേ​ക്കു​ള്ള കു​ടി​വെ​ള്ളം മൊ​ത്ത​മാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ ഇ​ല്ലാ​താ​ക്കു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി പ​റ​യു​ന്നു. പാ​ട​ശേ​ഖ​ത്തി​ലെ ക​ർ​ഷ​ക​രും ഉ​പ​ഭോ​ക്താ​ക്ക​ളും നി​ര​ന്ത​ര​മാ​യി പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വാ​ൽ​വു​ക​ൾ ന​ന്നാ​ക്കാ​നെ​ത്തി​യി​ല്ലെ​ങ്കി​ലും ഈ ​പ്ര​ദേ​ശ​ത്തേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം അ​ധി​കൃ​ത​ർ നി​ർ​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്. വാ​ൽ​വു​ക​ൾ ത​ക​ർ​ന്ന​തു കൂ​ടാ​തെ ഇ​ട​വ​ഴി​ക​ളി​ൽ മി​ക്ക​യി​ട​ത്തും പൈ​പ്പു​പൊ​ട്ടി റോ​ഡി​ലൂ​ടെ ശു​ദ്ധ​ജ​ലം ഒ​ഴു​കി പോ​കു​ന്ന കാ​ഴ്ച​യും കാ​ണാം. വെ​ള്ളം റോ​ഡി​ലേ​ക്ക് ഒ​ഴു​കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. നീ​രേ​റ്റു​പു​റം-​കി​ട​ങ്ങ​റ റോ​ഡി​ൽ പ​ത്തി​ലേ​റെ…

Read More

ഇനിയും മിണ്ടാതിരിക്കാനാവില്ല..!  പാ​ഴ്‌‌വസ്തു​വി​നെ​യാ​ണ് ഇ​ത്ര​യും കാ​ലം സി​പി​എം ചു​മ​ന്ന​തെ​ന്നും ഇ​നി​യി​ത് സ​ഹി​ക്കു​വാ​ൻ പ​റ്റി​ല്ല ; സി​പി​ഐ​യു​ടെ മു​ന്ന​ണി മ​ര്യാ​ദ ലം​ഘ​നം വ​ച്ചു​പൊ​റു​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും കുട്ടനാട് ഏരിയാസമ്മേളനം

കാ​വാ​ലം: മു​ന്ന​ണി​യി​ലെ ര​ണ്ടാ​മ​ത്തെ ക​ക്ഷി​യാ​യ സി​പി​ഐ​ക്കും എ​ൻ​സി​പി​ക്കും സി​പി​എം കു​ട്ട​നാ​ട് ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ൽ ശ​ക്ത​മാ​യ വി​മ​ർ​ശ​നം.ഇ​ന്ന​ലെ കാ​വാ​ല​ത്താ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ സി​പി​എം ത​ങ്ങ​ളു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. ചാ​ല​യി​ൽ പു​ര​യി​ട​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ ആ​രം​ഭി​ച്ച പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത സി​പി​എം സം​സ്ഥാ​ന സ​മി​തി​യം​ഗ​വും മു​ൻ എം​പി​യു​മാ​യ സി.​എ​സ്. സു​ജാ​ത​യാ​ണ് സി​പി​ഐ​ക്കെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. ഘ​ട​ക​ക​ക്ഷി​ക​ൾ മു​ന്ന​ണി മ​ര്യാ​ദ ലം​ഘി​ക്കു​ന്പോ​ൾ മി​ണ്ടാ​തി​രി​ക്കാ​നാ​വി​ല്ലെന്നാ​ണ് ഇ​ന്ന​ലെ സി​പി​ഐ​ക്കെ​തി​രെ സു​ജാ​ത പ​രോ​ക്ഷ​മാ​യി പ​റ​ഞ്ഞ​ത്. എ​ൽ​ഡി​എ​ഫി​ലെ ചി​ല ക​ക്ഷി​ക​ളി​ൽ നി​ന്നും സ​ർ​ക്കാ​രി​ന് അ​വ​മ​തി​പ്പു​ണ്ടാ​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. ഇ​ത് മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കു​മെ​ന്ന് ക​രു​തി​യാ​ണ് ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മി​ണ്ടാ​തി​രി​ക്കു​ന്ന​ത്. സി​പി​എം ആ​ണ് മു​ന്ന​ണി​യെ ന​യി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അ​ധി​ക​മാ​യാ​ൽ പാ​ർ​ട്ടി​ക്ക് നി​ല​പാ​ട് സ്വീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. സ​മ്മേ​ള​ന​ത്തി​ൽ മു​ൻ ഗ​താ​ഗ​ത മ​ന്ത്രി​യും കു​ട്ട​നാ​ട് എം​എ​ൽ​എ​യു​മാ​യ തോ​മ​സ് ചാ​ണ്ടി​ക്ക്…

Read More

 ജാ​തി മ​ത ശ​ക്തി​ക​ളെ ത​ങ്ങ​ൾ​ക്കൊ​പ്പം കൂ​ട്ടി​ല്ലെ​ന്ന കോ​ടി​യേ​രി​യു​ടെ പ്ര​സ്താവ​ന 2017ലെ ​ഏ​റ്റ​വും വ​ലി​യ ത​മാ​ശയെന്ന്  വെ​ള്ളാ​പ്പ​ള്ളി

ചേ​ർ​ത്ത​ല: ജാ​തി മ​ത ശ​ക്തി​ക​ളെ ത​ങ്ങ​ൾ​ക്കൊ​പ്പം കൂ​ട്ടി​ല്ലെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​തേ​ത​ര വാ​ദം 2017- ലെ ​വ​ലി​യ ത​മാ​ശ​യാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. എ​സ്എ​ൻ​ഡി​പി യോ​ഗം ചേ​ർ​ത്ത​ല യൂണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന പ​ഠ​ന ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജാ​തി മ​ത ശ​ക്തി​ക​ളെ സം​ര​ക്ഷി​ച്ചും താ​ലോ​ലി​ച്ചും കൂ​ടെ കൂ​ട്ടി​യി​ട്ടാ​ണ് സി​പി​എം നേ​താ​വി​ന്‍റെ മ​തേ​ത​ര വാ​ദം. പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ സം​ഘ​ട​ന​ക​ളി​ൽ മാ​ത്ര​മാ​ണ് സി​പി​എം വ​ർ​ഗീ​യ​ത കാ​ണു​ന്ന​ത്. മു​ൻ യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ കെ.​വി. സാ​ബു​ലാ​ൽ അ​ധ്യ​ക്ഷ​നാ​യി. യൂണി​യ​ൻ ക​ണ്‍​വീ​ന​ർ കെ.​കെ. മ​ഹേ​ശ​ൻ, വി. ​ശ​ശി​കു​മാ​ർ, തു​ള​സീ​ദാ​യി വി​ശ്വ​നാ​ഥ​ൻ, ജ​യ​കു​മാ​ർ തുടങ്ങി യവർ പ്ര​സം​ഗി​ച്ചു. പ്രീ​തി ന​ടേ​ശ​ൻ ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം ന​ട​ത്തി. ബി​ജു പു​ളി​ക്ക​ലേ​ത്ത്െ, സൈ​ജു കൊ​ല്ലം, പി.​എ​സ്.​എ​ൻ ബാ​ബു എന്നിവർ ക്ലാ​സെ​ടു​ത്തു.

Read More