പ​ത്ത​നം​തി​ട്ട, കൊ​ല്ലം മേ​ഖ​ല​ക​ളി​ലെ ഭൂ​ച​ല​നം; വീ​ടു​ക​ളു​ടെ ഓ​ടു​ക​ൾ ഇ​ള​കി താ​ഴെ വീണു; ആ​ളു​ക​ൾ ഭ​യ​ന്ന് വീ​ടു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങി​ നിന്നു; എന്നാൽ റി​ക്ട​ർ സ്കെ​യി​ലി​ൽ ഇങ്ങനെയൊന്നു രേഖപ്പെടുത്തിയിട്ടില്ലെന്ന്  ജില്ലാ ഭരണകൂടം

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​ത്രി ഉ​ണ്ട ായ​താ​യി പ​റ​യു​ന്ന ഭൂ​ച​ല​ന​ത്തെ സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മാ​യി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി. ഭൂ​ച​ല​നം ഉ​ണ്ട ായ​താ​യോ റി​ക്ട​ർ സ്കെ​യി​ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യോ ഇ​തേ​വ​രെ ബ​ന്ധ​പ്പെ​ട്ട വെ​ബ്സൈ​റ്റു​ക​ളി​ലും കാ​ണു​ന്നി​ല്ല.

എ​ന്നാ​ൽ ജ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച ആ​ശ​ങ്ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ പ​രി​ശോ​ധി​ച്ചെ​ന്നും അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​ല്ലെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​വും വ്യ​ക്ത​മാ​ക്കി.ഇ​ന്ന​ലെ രാ​ത്രി 8.49ന് ​ര​ണ്ട ് സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ഭൂ​ച​ല​നം പ​ത്ത​നം​തി​ട്ട​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും കൊ​ല്ലം ജി​ല്ല​യു​ടെ അ​തി​ർ​ത്തി മേ​ഖ​ല​യി​ലും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്.

പ​ത്ത​നം​തി​ട്ട ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ട്ടി​പ്രം, മൈ​ല​പ്ര, ചു​രു​ളി​ക്കോ​ട്, കോ​ന്നി, മ​ര​ങ്ങാ​ട്, കു​പ്പ​ക്ക​ര, ഐ​ര​വ​ണ്‍, അ​രു​വാ​പ്പു​ലം, ക​ല്ലേ​ലി, പോ​ത്തു​പാ​റ, കു​ള​ത്തു​മ​ണ്‍ മേ​ഖ​ല​ക​ളി​ലും നേ​രി​യ ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യാ​ണ് പ​റ​യു​ന്ന​ത്. കൊ​ല്ലം ജി​ല്ല​യി​ൽ തെ​ൻ​മ​ല, അ​ച്ച​ൻ​കോ​വി​ൽ, ആ​ര്യ​ങ്കാ​വ്, ഇ​ട​പ്പാ​ള​യം, ഉ​റു​കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത​നു​ഭ​വ​പ്പെ​ട്ട​താ​യി പ​റ​യു​ന്നു.

അ​ച്ച​ൻ​കോ​വി​ൽ ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ ശ​ബ്ദം കേ​ട്ട​താ​യും ആ​ളു​ക​ൾ ഭ​യ​ന്ന് വീ​ടു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങി​യ​താ​യും പ​റ​യു​ന്നു. വീ​ടു​ക​ളു​ടെ ഓ​ടു​ക​ൾ ഇ​ള​കി താ​ഴെ വീ​ണ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്

Related posts