ഞായറാഴ്ച ഞങ്ങൾ ഓടില്ല..! അ​ത്യാ​സ​ന്ന നി​ല​യി​ലെ​ത്തി​യ രോ​ഗി​ക്ക് ആംബു​ല​ൻ​സ് സൗ​ക​ര്യം നി​ഷേ​ധിച്ച്  തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി

തു​റ​വൂ​ർ: അ​ത്യാ​സ​ന്ന നി​ല​യി​ലെ​ത്തി​യ രോ​ഗി​ക്ക് ആം​ബു​ല​ൻ​സ് സൗ​ക​ര്യം നി​ഷേ​ധി​ച്ച​താ​യി ആ​ക്ഷേ​പം. ഇ​ന്ന​ലെ രാ​വി​ലെ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ വ​ള​മം​ഗ​ലം സ്വാ​ദേ​ശി​ക്കാ​ണ് ആ​ശു​പ​ത്രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആം​ബു​ല​ൻ​സ്് സൗ​ക​ര്യം നി​ഷേ​ധി​ച്ച​ത്. രോ​ഗം മൂ​ർഛി​ച്ച​തി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് രോ​ഗി​യെ കൊ​ണ്ടു പോ​കു​വാ​ൻ ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു. ഇ​തേ തു​ട​ർ​ന്ന് രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യു​ടെ ആം​ബു​ല​ൻ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ആം​ബു​ല​ൻ​സ് ഞാ​യ​റാ​ഴ്ച ഓ​ടി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് മ​റ്റൊ​രു ആം​ബു​ല​ൻ​സി​ലാ​ണ് രോ​ഗി​യെ എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി​യ​ത്. 24 മ​ണി​ക്കൂ​ർ സ​ർ​വീ​സ് ല​ഭ്യ​മാ​ക്കേ​ണ്ട ആം​ബു​ല​ൻ​സാ​ണ് ഇ​ത്ത​ര​ത്തി​ൽ രോ​ഗി​ക​ൾ​ക്ക് ന​ൽ​കാ​ത്ത​തെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മു​ൻ​പും ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ത് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്.

Read More

അങ്ങനെ കാണേണ്ട…! സംസ്ഥാനത്തിന്‍റെ മേന്മ പറഞ്ഞ രാ​ഷ്ട്ര​തി​യു​ടെ പ്ര​സം​ഗ​ത്തെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തു ശ​രി​യ​ല്ലെന്ന് കുമ്മനം

ആ​ല​പ്പു​ഴ: രാ​ഷ്ട്ര​പ​തി കേ​ര​ള​ത്തെ പു​ക​ഴ്ത്തി​യ​ത് അ​മി​ത്ഷാ​യ്ക്കും പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്കു​മു​ള്ള മ​റു​പ​ടി​യാ​ണെ​ന്ന സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന കാ​ര്യം അ​റി​യാ​തെ​യെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. കേ​ര​ള​ത്തി​ന്‍റെ വി​ഭ​വ​സാ​ധ്യ​ത​ക​ളെ​യാ​ണ് രാ​ഷ്ട്ര​തി പ്ര​ശം​സി​ച്ച​ത്. എ​ന്നാ​ൽ, അ​ത് വി​നി​യോ​ഗി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. രാ​ഷ്ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തു ശ​രി​യ​ല്ല. വേ​ങ്ങ​ര​യി​ൽ ബി​ജെ​പി​യു​ടെ വോ​ട്ടു കു​റ​യാ​ൻ കാ​ര​ണം നേ​തൃ​ത്വ​ത്തി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നു ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന ബി​ജെ​പി കോ​ർ ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. സം​സ്ഥാ​ന നേ​താ​ക്ക​ൾ വേ​ങ്ങ​ര​യി​ലേ​ക്കു ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നു. ജ​ന​ര​ക്ഷാ യാ​ത്ര വേ​ങ്ങ​ര തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​ത്താ​യ​ത് തി​രി​ച്ച​ടി​യാ​യി. നോ​ട്ടു നി​രോ​ധ​ന വാ​ർ​ഷി​ക​മാ​യ ന​വം​ബ​ർ എ​ട്ടി​നു കേ​ര​ള​ത്തി​ൽ ബി​ജെ​പി​യു​ടെ മ​ഹാ​സം​ഗ​മം ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി. കേ​ന്ദ്ര നേ​താ​ക്ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും. കോ​ഴി​ക്കോ​ടും തി​രു​വ​ന​ന്ത​പു​ര​ത്തും റാ​ലി​ക​ളും സം​ഘ​ടി​പ്പി​ക്കും. ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ൽ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യി ദേ​ശീ​യ ജോ​യി​ന്‍റെ…

Read More

യാ​ത്ര​യ്ക്കി​ടെ കെഎസ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നുവീ​ണു; ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം ഒഴിവായത് വൻ അ​പ​ക​ടം

മ​ങ്കൊ​മ്പ്: സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നി​ടെ കെഎസ്ആ​ർ​ടി​സി ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് അ​ട​ർ​ന്ന് വീ​ണ​ത് യാ​ത്ര​ക്കാ​രെ പ​രി​ഭ്രാ​ന്ത​രാ​ക്കി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ ആ​ല​പ്പു​ഴ – ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ പ​ള്ളി​ക്കു​ട്ടു​മ്മ ജം​ഗ്ഷ​നു കി​ഴ​ക്കു ഭാ​ഗ​ത്തു​വ​ച്ചാ​ണ് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന്‍റെ ചി​ല്ലു​കൾ ത​ക​ർ​ന്നു​വീ​ണ​ത്. ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും ആ​ല​പ്പു​ഴ​ക്കു പോ​വു​ക​യാ​യി​രു​ന്ന കു​മ​ളി ഡി​പ്പോ​യു​ടെ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സി​ന്‍റെ ചില്ലാ​ണ് ത​ക​ർ​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യ സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ആ​ദ്യ​മൊ​ന്ന​ന്പ​ര​ന്നെ​ങ്കി​ലും ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് നാ​ൽ​പ്പ​തോ​ളം യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ കു​മ​ളി​യി​ൽ നി​ന്നും സ​ർ​വീ​സാ​രം​ഭി​ക്കു​ന്പോ​ൾ ചി​ല്ലി​നു പൊ​ട്ട​ലോ മ​റ്റു ത​ക​രാ​റു​ക​ളോ ഇ​ല്ലാ​യി​രു​ന്നെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ഓ​ടു​ന്ന​തി​നി​ട​യി​ൽ പെ​ട്ടെ​ന്ന് ചി​ല്ല​ട​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് ഡ്രൈ​വ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ യാത്ര ക്കാരിൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ക​ഐ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ബ​സ് ച​ങ്ങ​നാ​ശേ​രി ഡി​പ്പോ​യി​ലേ​ക്ക് കൊ​ണ്ടു പോ​യി. ക​ഴി​ഞ്ഞ ദി​വ​സം ച​ങ്ങ​നാ​ശേ​രി​യി​ലും നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ന്‍റെ ഗ്ലാ​സ്…

Read More

തരംഗമായി ക്ലാ​സി​ക്ക​ൽ ജി​മിക്കി ക​മ്മ​ലും;  ക്ലാസിക്കൽ വേർഷനെക്കുറിച്ച് സംഗീത സംവിധായകൻ സുനിൽ പള്ളിപ്പുറം രാഷ്ട്രദീപികയോട്…

ആ​ല​പ്പു​ഴ: മ​ല​യാ​ള​ക്ക​ര​യാ​കെ പാ​ടി​യും ആ​ടി​യും ന​ട​ക്കു​ന്ന ജി​മി​ക്കി ക​മ്മ​ലി​ന് ക്ലാ​സി​ക്ക​ൽ വേ​ർ​ഷ​നു​മാ​യി സം​ഗീ​ത​സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ സു​നി​ൽ പ​ള്ളി​പ്പു​റം. ഫേ​സ്ബു​ക്കി​ലും യൂ​ട്യൂ​ബി​ലു​മാ​യി അ​ഞ്ചു​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ക്ലാ​സി​ക്ക​ൽ വേ​ർ​ഷ​ൻ ഇ​തു​വ​രെ​യാ​യി കേ​ട്ടു​ക​ഴി​ഞ്ഞു. പാ​ട്ട് ഹി​റ്റാ​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു വേ​ർ​ഷ​ൻ ഇ​റ​ക്കി​യാ​ലോ​യെ​ന്ന് ആ​ലോ​ചി​ച്ച​തെ​ന്ന് സു​നി​ൽ രാ​ഷ്ട്രദീ​പി​ക​യോ​ടു പ​റ​ഞ്ഞു. കൂ​ടാ​തെഎ​ല്ലാ​വ​രും ഡാ​ൻ​സ് ക​ളി​ച്ച​ല്ലേ ഹി​റ്റാ​ക്കി​യ​ത്. ഡാ​ൻ​സ് ക​ളി​ക്കാ​ന​റി​യാ​ത്ത​തു കാ​ര​ണം അ​റി​യാ​വു​ന്ന സം​ഗീ​ത​ത്തി​ലൂ​ടെ ഒ​രു ശ്ര​മം ന​ട​ത്തി​യെ​ന്നു മാ​ത്രം. പ​ന്തു​വ​രാ​ളി, ഷ​ണ്മു​ഖ​പ്രി​യ എ​ന്നീ രാ​ഗ​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി രാ​ഗ​മാ​ലി​ക​യാ​യാ​ണ് ക്ലാ​സി​ക്ക​ൽ വേ​ർ​ഷ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. 25നു ​വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ സു​നി​ൽ പാ​ട്ട് അ​പ്് ലോ​ഡ് ചെ​യ്ത​ത്. അ​തു ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ട് വെ​റൈ​റ്റി മീ​ഡി​യ, മി​മി​ക്രി മീ​ഡി​യ തു​ട​ങ്ങി അ​റി​യാ​വു​ന്ന​തും അ​റി​യാ​ത്ത​തു​മാ​യ നി​ര​വ​ധി പേ​ജു​ക​ളി​ലേ​ക്കും പ​ല​രു​ടെ​യും വാ​ട്ട്സ് ആ​പ്പ് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും പ​ക​ർ​ത്ത​പ്പെ​ട്ടു. ഇം​ഗ്ല​ണ്ട്, അ​മേ​രി​ക്ക തു​ട​ങ്ങി​യ വി​ദേ​ശ​രാ​ഷ്ട്ര​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം അ​ഭി​ന​ന്ദി​ച്ചു കൊ​ണ്ടു​ള്ള മെ​സേ​ജു​ക​ൾ ല​ഭി​ച്ച​താ​യി…

Read More

പണത്തിനു മേലേ..! മാ​​ർ​​ക്സി​​സം വ​​ഴി​​വി​​ട്ട സാ​​മ്പത്തി​​ക​ബ​​ന്ധ​​ത്തി​​നു പ​​ണ​​യ​​പ്പെ​​ടു​​ത്തി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് വി.എം സു​ധീ​ര​ൻ

ആ​​ല​​പ്പു​​ഴ: മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ​​യും സി​​പി​​എ​​മ്മി​​നെ​​യും മ​​ന്ത്രി തോ​​മ​​സ് ചാ​​ണ്ടി ബ്ലാ​​ക്ക് മെ​​യി​​ൽ ചെ​​യ്തി​​രി​​ക്കു​​ക​​യാ​​ണെ​​ന്നു മു​​ൻ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് വി.​​എം. സു​​ധീ​​ര​​ൻ. കേ​​ര​​ള എ​​ൻ​​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​ൻ 43-ാം സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ആ​​ല​​പ്പു​​ഴ​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. മാ​​ർ​​ക്സി​​സം വ​​ഴി​​വി​​ട്ട സാ​​ന്പ​​ത്തി​​ക​ബ​​ന്ധ​​ത്തി​​നു പ​​ണ​​യ​​പ്പെ​​ടു​​ത്തി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും സു​​ധീ​​ര​​ൻ കു​റ്റ​പ്പെ​ടു​ത്തി. ബി​​ജെ​​പി​​യും സി​​പി​​എ​​മ്മും പ​​ര​​സ്പ​​രം സ​​ഹ​​ക​​രി​​ച്ചാ​ണു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. നെ​​ൽ​​വ​​യ​​ൽ സം​​ര​​ക്ഷി​​ക്കു​​മെ​​ന്നു പ​​റ​​ഞ്ഞ് അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന​​വ​​ർ കൈ​​യേ​​റ്റ​​ങ്ങ​​ൾ ഒ​​ഴി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രെ സ്ഥ​​ലം മാ​​റ്റു​​ക​​യാ​​ണ്. സ്ഥ​​ലം​​മാ​​റ്റ ഭീ​​ഷ​​ണി​​യെ​​യും അ​​തി​​ജീ​​വി​​ച്ചാ​​ണ് എ​​ൻ​​ജി​​ഒ അ​​സോ​​സി​​യ​​ഷ​​ൻ പ്ര​​വ​​ർ​​ത്ത​​ക​​ർ നി​​ല​​കൊ​​ള്ളു​​ന്ന​​തെ​​ന്നും സു​​ധീ​​ര​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. എ​​ൻ​​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് എ​​ൻ. ര​​വി​​കു​​മാ​​ർ അ​​ധ്യ​​ക്ഷ​​നാ​​യി. മു​​ൻ എം​​എ​​ൽ​​എ​​മാ​​രാ​​യ ഡി. ​​സു​​ഗ​​ത​​ൻ, എ.​​എ. ഷു​​ക്കൂ​​ർ, എ​​ൻ​​എ​​സ്‌​യു ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി എ​​സ്. ശ​​ര​​ത്, അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ർ ഇ.​​എ​​ൻ. ഹ​​ർ​​ഷ​​കു​​മാ​​ർ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ പി. ​​ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ, ഇ.​​കെ. അ​​ലി​​മു​​ഹ​​മ്മ​​ദ്, സി. ​​പ്രേ​​മ​​വ​​ല്ലി, ച​​വ​​റ ജ​​യ​​കു​​മാ​​ർ,…

Read More

ചോരത്തുള്ളികൾ മായുന്നോ..! പു​ന്ന​പ്ര വ​യ​ലാ​ർ ര​ക്ത​സാ​ക്ഷിത്വ വാ​രാ​ച​ര​ണ സ​മാ​പ​നത്തിൽസി​പി​എം – സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രും മു​ഖ്യ​മ​ന്ത്രി​യു​മി​ല്ല

ചേ​ർ​ത്ത​ല: പു​ന്ന​പ്ര​ വ​യ​ലാ​ർ ര​ക്ത​സാ​ക്ഷിത്വ​ വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​നം നാ​ളെ വ​യ​ലാ​റി​ൽ ന​ട​ക്കും. രാ​വി​ലെ ആ​ല​പ്പു​ഴ വ​ലി​യ​ചു​ടു​കാ​ട് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ​നി​ന്ന് വി.​എ​സ് അ​ച്യു​താ​ന​ന്ദ​നും മേ​നാ​ശ്ശേ​രി​യി​ൽ​നി​ന്ന് കെ.​കെ ഗം​ഗാ​ധ​ര​നും കൊ​ളു​ത്തു​ന്ന ദീ​പ​ശി​ഖ പ​തി​നൊ​ന്നി​ന് വ​യ​ലാ​റി​ലെ​ത്തും. വാ​രാ​ച​ര​ണ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ് ശി​വ​പ്ര​സാ​ദ് ദീ​പ​ശി​ഖ​ക​ൾ ഏ​റ്റു​വാ​ങ്ങി മ​ണ്ഡ​പ​ത്തി​ൽ സ്ഥാ​പി​ക്കും. മൂ​ന്നി​നു ന​ട​ക്കു​ന്ന വ​യ​ലാ​ർ അ​നു​സ്മ​ര​ണ​ത്തി​ൽ വി​ദ്വാ​ൻ കെ.​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​കും. ഏ​ഴാ​ച്ചേ​രി​രാ​മ​ച​ന്ദ്ര​ൻ, ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. അ​ഞ്ചി​നാ​ണ് പൊ​തു​സ​മ്മേ​ള​നം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം​രാ​ജേ​ന്ദ്ര​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും സ​മാ​പ​ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി ഒൗ​ദ്യോ​ഗി​ക തി​ര​ക്കു​ക​ളും കോ​ടി​യേ​രി​യും കാ​ന​വും ജ​ന​ജാ​ഗ്ര​താ ജാ​ഥ​യി​ലു​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​ത്.സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗ​ങ്ങ​ളാ​യ എ​സ്.​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള​യും എം.​എ ബേ​ബി​യും സി​പി​ഐ യി​ൽ നി​ന്ന് ദേ​ശീ​യ എ​ക്‌സിക്യൂ​ട്ടീ​വ് അം​ഗം പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, കെ.​ഇ ഇ​സ്മ​യി​ൽ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും. മു​ൻ…

Read More

അയ്യേ നാണക്കേട്..ആലപ്പുഴ നഗരസഭയിൽ അടിയന്തര കൗൺസിലിൽ അടിയോടടി; പ്രതിപക്ഷം ചെയർമാന്‍റെ മുണ്ട് ഉരിഞ്ഞു

ആ​ല​പ്പു​ഴ: മ​ന്ത്രി തോ​മ​സ് ചാ​ണ്ടി ഭൂ​മി കൈ​യേ​റി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഫ​യ​ൽ കാ​ണാ​താ​യ സം​ഭ​വം ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ചേ​ർ​ന്ന ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ അ​ടി​യ​ന്തര കൗ​ണ്‍സി​ലി​ൽ സം​ഘ​ർ​ഷം. പ​രി​ക്കേ​റ്റ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഫ​യ​ൽ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ നാ​ലു ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രേയു​ള്ള ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെന്നാ​വ​ശ്യ​പ്പെ​ട്ടു മ​റ്റു ജീ​വ​ന​ക്കാ​ർ ദി​വ​സ​ങ്ങ​ളോ​ളം പ​ണി​മു​ടക്കി സ​മ​രം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, സ​മ​രം ചെ​യ്ത ജീ​വ​ന​ക്കാ​ർ​ക്ക് സ​മ​രം ചെ​യ്ത കാ​ല​യ​ള​വി​ലെ ശ​ന്പ​ളം ന​ല്ക​രു​തെ​ന്നു ചെ​യ​ർ​മാ​ൻ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കു നി​ർ​ദേ​ശം ന​ല്കി. എ​ന്നാ​ൽ, ചെ​യ​ർ​മാ​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ശ​ന്പ​ളം ന​ൽ​കി. സെ​ക്ര​ട്ട​റി​യു​ടെ ഈ ​ന​ട​പ​ടി​ക്കെ​തി​രേ തു​ട​ർന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി​രു​ന്നു ഇ​ന്ന​ലെ അ​ടി​യ​ന്തര കൗ​ണ്‍സി​ൽ വി​ളി​ച്ചു​കൂ​ട്ടി​യ​ത്. തു​ട​ക്കം മു​ത​ലേ ക​ലു​ഷിത​മാ​യി​രു​ന്ന കൗ​ണ്‍സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ​ത്തെ ഒ​രം​ഗം സ്ത്രീവി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം കൗ​ണ്‍സി​ൽ ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ​ർ​മാ​നുനേ​രേ ചാ​യ ഗ്ലാ​സ് എ​റി​യു​ക​യും…

Read More

പ​ത്തു വർഷത്തിനൊടുവിൽ..! വിദ്യാർഥി സംഘർഷത്തിനിടെ എഎസ്ഐ ഏലിയാസിന്‍റെ മരണം: 17 പ്രതികളെയും വെറുതേവിട്ടു

ച​ങ്ങ​നാ​ശേ​രി: പെ​രു​ന്ന എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട്ട​ന​ത്തി​നി​ട​യി​ൽ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ എം.​സി.​ഏ​ലി​യാ​സ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ലെ 17 പ്ര​തി​ക​ളെ​യും ച​ങ്ങ​നാ​ശേ​രി ജു​ഡീ​ഷൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി വെ​റു​തേ വി​ട്ടു. പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​ക്കൊ​ണ്ടും കേ​സ് തീ​ർ​പ്പാ​ക്കി​യും മ​ജി​സ്ട്രേ​റ്റ് ലൈ​ജു​മോ​ൾ ഷെ​റീ​ഫ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. എബിവിപിക്കാരുടെ ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള അ​ടി​യേ​റ്റാ​ണ് ഏ​ലി​യാ​സ് മ​രി​ച്ച​തെ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ന്ത്ര​യോ​സ് എ​ന്ന പോ​ലീ​സു​കാ​ര​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​എ​സ്ഐ മാ​ത്യു​വും അ​ബോ​ധാ​വ​സ്ഥ​യി​ൽ കു​ഴ​ഞ്ഞു​വീ​ണി​രു​ന്നു. പ​ത്തു വ​ർ​ഷ​ത്തെ നി​യ​മപോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ച​ങ്ങ​നാ​ശേ​രി മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30നാ​ണ് എ​ല്ലാ പ്ര​തി​ക​ളെ​യും വെ​റു​തേ വി​ട്ടു​കൊ​ണ്ട് കേ​സ് തീ​ർ​പ്പാ​ക്കി​യ​ത്. പോ​ലീ​സ് ആ​ദ്യം ബി​ജു എ​ന്ന വി​ജ​യ​കു​മാ​ർ, മ​നേ​ഷ്, ജ്യോ​തി​ഷ്, വി​പി​ൻ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും തു​ട​ർ​ന്ന് 13പേ​രെ​ക്കൂ​ടി അ​റ​സ്റ്റ് ചെ​യ്ത് പ്ര​തി​ചേ​ർ​ക്കു​ക​യു​മാ​യി​രു​ന്നു.​പ്ര​തി​ക​ളെ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ർ​ദി​ച്ച​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. കോ​ട്ട​യം ഡി​വൈ​എ​സ്പി…

Read More

റിപ്പോർട്ടിൽ‌ എല്ലാം ഉണ്ട്..! തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം: റിപ്പോർട്ട് കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ചു

കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാർത്താണ്ഡം കായൽ കൈയേറിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആലപ്പുഴ കളക്ടർ ടി.വി. അനുപമ ഹൈക്കോടതിയിൽ സമർപ്പിച്ചു. മാർത്താണ്ഡം കായൽ കൈയേറിയെന്നും കായൽ ഭൂമി മണ്ണിട്ട് നികത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 64 പേരുടെ അഞ്ച് സെന്‍റ് വീതമുള്ള പട്ടയ ഭൂമി കന്പനി വാങ്ങിയെന്നും ഇതിൽ 11 ഇടപാടുകളുടെ ഭൂമി രേഖകൾ പരിശോധിച്ചുവെന്നും 53 ഇടപാടുകൾ പരിശോധിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂമിയുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായിട്ടുണ്ടെന്നും അതുകൊണ്ട് പരിശോധനകൾ അപൂർണ്ണമായി നിൽക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഭൂമി അളന്നു തിട്ടപ്പെടുത്താൻ സർവേസംഘത്തെ നിയോഗിച്ചു. 2011ൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയില്ലെന്നും അക്കാലത്തെ രേഖകൾ കാണാനില്ലെന്നും കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. മുഴുവൻ പരിശോധനകളും പൂർത്തിയായശേഷം നടപടിയെടുക്കും കളക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കി.

Read More

അവസാനത്തെ അടവും പയറ്റി..! ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് ത​നി​ക്കു ന​ൽ​കി​യി​ല്ലെ​ന്ന വിചിത്ര വാദവുമായി തോമസ് ചാണ്ടി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​സോ​ർ​ട്ടി​ന്‍റെ ആ​ല​പ്പു​ഴ​യി​ലെ കാ​യ​ൽ കൈ​യേ​റ്റം സ്ഥി​രീ​ക​രി​ക്കു​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് അ​ട്ടി​മ​റി​ക്കാ​ൻ മ​ന്ത്രി​യു​ടെ നീ​ക്കം. ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി റ​വ​ന്യൂ സെ​ക്ര​ട്ട​റി​ക്കു മ​ന്ത്രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട്ട​ർ​വേ​ൾ​ഡ് ക​ന്പ​നി ക​ത്തു​ന​ൽ​കി. റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കാ​നൊ​രു​ങ്ങ​വെ​യാ​ണു മ​ന്ത്രി​യു​ടെ നീ​ക്കം. ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് ത​നി​ക്കു ന​ൽ​കി​യി​ല്ലെ​ന്ന വി​ചി​ത്ര വാ​ദ​വും മ​ന്ത്രി ക​ത്തി​ൽ ഉ​യ​ർ​ത്തു​ന്നു. മാ​ർ​ത്താ​ണ്ഡം കാ​യ​ൽ കൈ​യേ​റ്റ വി​ഷ​യം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന വാ​ദ​മു​യ​ർ​ത്തു​ന്ന മ​ന്ത്രി, ആ​ല​പ്പു​ഴ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ ന​ട​പ​ടി​യെ​ടു​ക്ക​രു​തെ​ന്നും ന​ട​പ​ടി​യെ​ടു​ത്താ​ൽ അ​ത് കോ​ട​തി അ​ല​ക്ഷ്യ​മാ​വു​മെ​ന്നും വാ​ദ​മു​യ​ർ​ത്തു​ന്നു. ക​ള​ക്ട​ർ സ്വാ​ഭാ​വി​ക നീ​തി നി​ഷേ​ധി​ച്ചെ​ന്നും ക​ത്തി​ൽ ആ​രോ​പ​ണ​മു​ണ്ട്. മ​ന്ത്രി​യു​ടെ കാ​യ​ൽ കൈ​യേ​റ്റം സ്ഥി​രീ​ക​രി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചി​രു​ന്നു. മാ​ർ​ത്താ​ണ്ഡം കാ​യ​ൽ മ​ണ്ണി​ട്ടു നി​ക​ത്തി പാ​ർ​ക്കിം​ഗ് പ്ര​ദേ​ശ​മാ​ക്കി​യെ​ന്നും പൊ​തു​വ​ഴി കൈ​യേ​റി മ​ന്ത്രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ൽ ല​യി​പ്പി​ച്ചെ​ന്നും ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ ടി.​വി.…

Read More