മങ്കൊമ്പ്: കിഴക്കൻ മേഖലയിലെ ശക്തമായ മഴയെത്തുടർന്ന് കുട്ടനാടൻ ജലാശയങ്ങളിൽ ജലനിരപ്പുയർന്നതിനാൽ കാവാലം കൃഷിഭവൻ പരിധിയിൽ വരുന്ന മംഗലം മാണിക്യമംഗലം കായലിൽ മടവീണു. 1,004 ഏക്കർ വരുന്ന കായലിൽ പുഞ്ചകൃഷിക്കായി വിത പുരോഗമിക്കുന്നതിനിടെയാണ് മടവീഴ്ച സംഭവിച്ചത്. പുലർച്ചെ അഞ്ചോടെ പടിഞ്ഞാറെ ബണ്ടിലുള്ള കുഴിയാംപാക്കൽ ചിറയിലാണ് മടവീണത്. ആറ്റിൽ നിന്നുള്ള വെള്ളത്തിന്റെ സമ്മർദ്ദത്തെത്തുടർന്ന് പാടത്തേയ്ക്കു വെള്ളം കയറ്റാനായി സ്ഥാപിച്ചിരുന്ന തൂന്പ് തള്ളിപ്പോകുകയും, വെള്ളം ഇരച്ചുകയറുകയുമയിരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കിനെത്തുർന്ന് 25 മീറ്ററോളം ദൂരത്തിലെ പുറംബണ്ട് ഒലിച്ചുപോയി. വിവരമറിഞ്ഞെത്തിയ പാടശേഖര സമിതി ഭാരവാഹികളും കർഷകരും ചേർന്ന് മടകുത്താൻ നടത്തിയ ശ്രമങ്ങൾ ഫലംകണ്ടില്ല. പുഞ്ചകൃഷിക്കായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവിടെ വിതയാരംഭിച്ചത്. പകുതിയിലേറെ നിലങ്ങളിൽ വിത പൂർത്തിയായിക്കഴിഞ്ഞിരുന്നു. അവശേഷിക്കുന്ന കർഷകർ വിതയ്ക്കുന്നതിനായി വിത്തു തയാറാക്കിക്കഴിഞ്ഞിരുന്നു. ഏകദേശം ഒരു കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കർഷകർ പറയുന്നു.
Read MoreCategory: Alappuzha
എനിക്കാപ്പേർ ചേരില്ല..! അഴിമതിക്കാരൻ സുധാകർ റെഡ്ഡിയായിരിക്കും; സിപിഐ നേതൃത്വത്തിനെതിരേ തോമസ് ചാണ്ടി
ആലപ്പുഴ: കായൽ നികത്തുമെന്ന് പരസ്യമായി വെല്ലുവിളിച്ചതിനു പിന്നാലെ സിപിഐ ദേശീയ നേതൃത്വത്തിനെ തിരെയും ഗതാഗതമന്ത്രി തോമസ് ചാണ്ടി രംഗത്ത്. തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന സിപിഐ ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അദ്ദേഹം രംഗത്തെത്തിയത്. ഒന്നാമത്തെ അഴിമതിക്കാരൻ സുധാകർ റെഡ്ഡിയായിരിക്കുമെന്ന് തോമസ് ചാണ്ടി പറഞ്ഞു. തനിക്ക് അഴിമതി നടത്തേണ്ട കാര്യമില്ല. പാവങ്ങളെ സഹായിക്കുന്നതിനായി പത്ത് വർഷം കൊണ്ട് 12 കോടി രൂപ ചെലവഴിച്ചു. ജനജാഗ്രതാ യാത്രയിലെ പ്രസംഗം കുഴപ്പത്തിലാക്കിയിട്ടില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. തോമസ് ചാണ്ടി അധികാര ദുർവിനിയോഗം നടത്തിയെന്നും ഇക്കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കണമെന്നും സുധാകർ റെഡ്ഡി ആവശ്യപ്പെട്ടിരുന്നു. എൽഡിഎഫ് സർക്കാരിൽ അഴിമതിക്ക് സ്ഥാനമില്ല. ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന തോമസ് ചാണ്ടിക്കെതിരെ നടപടിക്ക് റവന്യുമന്ത്രി മുഖ്യമന്ത്രിയോട് ശിപാർശ ചെയ്തിട്ടുണ്ടെന്നും സുധാകർ റെഡ്ഡി പറഞ്ഞു. ഇതിനു പിന്നാലെയാണ് തോമസ് ചാണ്ടി…
Read Moreജീവന് വേണ്ടി പാഞ്ഞെങ്കിലും..! ഹൃദയസ്തംഭനം ഉണ്ടായ ഭർത്താവിനെയും കൊണ്ട് കാറിൽ പേകവേ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഭർത്താവ് മരിച്ചു
പന്തളം: ഭാര്യ ഓടിച്ച കാർ മതിലിലിടിച്ച് രോഗിയായ ഭർത്താവ് മരിച്ചു. ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുന്പമൺ കൈതവന പടിഞ്ഞാറ്റേതിൽ തങ്കച്ചൻ (70) ആണ് മരിച്ചത്. ഭാര്യ സൂസമ്മയ്ക്ക് നിസാര പരിക്കുണ്ട്. ഇന്നലെ രാത്രി ഒൻപതിന് പന്തളം-പത്തനംതിട്ട റോഡിൽ കടയ്ക്കാട് പിഎച്ച്സി കവലയ്ക്കു സമീപമായിരുന്നു അപകടം. ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന തങ്കച്ചന് രാത്രിയോടെ അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻതന്നെ തങ്കച്ചനെ കാറിൽ പന്തളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുവരികയായിരുന്നു. വഴിമധ്യേ രോഗം വഷളായതോടെ കാർ ഓടിച്ചിരുന്ന സൂസമ്മ പരിഭ്രാന്തയാവുകയും കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. സമീപവാസികൾ ചേർന്ന് ഇരുവരെയും ഉടൻതന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തങ്കച്ചൻ മരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നു പോലീസ് പറയുന്നു. സംസ്കാരം നാളെ 1.30-ന് തുന്പമൺ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. മക്കൾ: അനീഷ് തങ്കച്ചൻ, അനിൽ തങ്കച്ചൻ.
Read Moreപണി വീണ്ടും..! മന്ത്രിയുടെ ദേവസ്വം ഭൂമി കൈയേറ്റത്തിനെതിരേ പരാതിയുമായി മുൻ എക്സൈസ് കമ്മീഷണർ ടി.ആർ. രാമരാജവർമ്മ
മങ്കൊമ്പ്: മാധ്യമ വാർത്തകളിലൂടെ സംസ്ഥാനത്താകെ ചർച്ചയായ മാത്തൂർ ഭൂമിവിവാദം കോടതിയിലേക്ക്. വ്യാജരേഖ ചമച്ചു മാത്തൂർ ദേവസ്വത്തിന്റെ 34.68 ഏക്കർ ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണത്തിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ടു മാത്തൂർ കുടുംബാംഗമാണ് കോടതിയെ സമീപിച്ചത്. മുൻ എക്സൈസ് കമ്മീഷണറും മാത്തൂർ കുടുംബാംഗവുമായ ടി.ആർ. രാമരാജവർമയാണു പരാതിക്കാരൻ. ഇന്നലെ രാവിലെ ഹൈക്കോടതിയിലെ അഭിഭാഷകൻ മുഖേനയാണ് ഇദ്ദേഹം രാമങ്കരി കോടതിയെ സമീപിച്ചത്. ഹർജി നവംബർ ആറിനു രാമങ്കരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. ഹർജിയിൽ തോമസ് ചാണ്ടിയും കുടുംബാംഗങ്ങളും മുൻ റവന്യു ഉദ്യോഗസ്ഥരുമടക്കം 17 പേർക്കെതിരേ കേസെടുക്കണമെന്നാണ് ആവശ്യം. 2001ൽ വ്യാജ മുക്ത്യാറിന്റെ അടിസ്ഥാനത്തിൽ തീറാധാരമുണ്ടാക്കി ഭൂമി കൈവശപ്പെടുത്തിയെന്നാണ് ആക്ഷേപം. മാത്തൂർ ദേവസ്വത്തിന്റെ ഭൂമി വ്യാജരേഖകളിലൂടെ ചേന്നങ്കരി പള്ളിക്കൽ ശാന്തമ്മ ആന്റണിയുടെയും അഞ്ചു മക്കളുടെയും പേരിലേക്കു മാറ്റുകയും ഇവരുടെ വ്യാജ ഒപ്പും മേൽവിലാസവുമുണ്ടാക്കി ഭൂമി തോമസ്…
Read Moreമോഹം കൊണ്ടു ഞാൻ..! അധികാരത്തിലെത്താൻ ആരുമായും കൂട്ടുചേരാം; അടുത്ത തെരഞ്ഞെടുപ്പിനുശേഷം ബിഡിജെഎസിന് മന്ത്രിമാരുണ്ടാകുമെന്ന് തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: അധികാരത്തിലെത്താൻ ആരുമായും കൂട്ടുചേരാൻ മടിക്കേണ്ടതില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബിഡിജെഎസിന് മന്ത്രിമാരുണ്ടാവും. പിണറായിയോടോ ഉമ്മൻ ചാണ്ടിയോടോ കുമ്മനത്തോടോ ഒരു വിരോധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസിനെ മറ്റു രണ്ടു മുന്നണികളും ചേർന്ന് എൻഡിഎയിൽ തള്ളിക്കയറ്റിയതാണെന്നും തുഷാർ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിനുശേഷം ബിഡിജെഎസിനു രണ്ടു മന്ത്രിമാർ ഉണ്ടാകുമെന്നു തുഷാർ കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. കേരള രാഷ്ട്രീയത്തിൽ ബിഡിജെഎസ് ഒരു നിർണായക രാഷ്ട്രീയ പാർട്ടിയായി മാറിയെന്നും സാമൂഹിക നീതി നടപ്പാക്കാൻ തയാറാവുന്നവരോടൊന്നിച്ച് പ്രവർത്തിക്കുമെന്നും തുഷാർ പറഞ്ഞു.
Read Moreവക്കീലാന്റിമാർ തട്ടിപ്പുതുടരുന്നു.! ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 27ലക്ഷം അഭിഭാഷക തട്ടിയെടുത്തെന്ന പരാതിയുമായി ബന്ധുവായ വീട്ടമ്മ രംഗത്ത്
പത്തനംതിട്ട: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 27. 5 ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയിൽ അഭിഭാഷകനെ രക്ഷിക്കാൻ പോലീസ് തെളിവു നശിപ്പിച്ചെന്ന് പ്രവാസി എൻജിനിയറായ വീട്ടമ്മ.ചെങ്ങന്നൂരിനടുത്ത് കാരയ്ക്കാട് മഞ്ജുഷയിൽ ബിനു ജയപാലന്റെ ഭാര്യ ജ്യോത്സനയുടെ പണം ബന്ധുവായ അഭിഭാഷകൻ സോണി പി. ഭാസ്കർ തട്ടിയെടുത്തെന്നാണ് കേസ്. നാലു വർഷം മുന്പ് മുഖ്യമന്ത്രിയും ഡിജിപിയും കോടതിയും ഇടപെട്ടിട്ടും പ്രതിയെ അറസ്റ്റു ചെയ്യാതെ തളിവു നശിപ്പിക്കുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചതെന്ന് ജ്യോത്സന പത്രസമ്മേളനത്തിൽ ആരോപിച്ചു. പത്തനംതിട്ട ആസ്ഥാനമാക്കി സോണി പി. ഭാസ്കർ നടത്തിയ സ്ഥാപനങ്ങളിലൊന്നായ എസ്സെൻ മോട്ടോഴ്സിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്താണ് തന്റെ പണം തട്ടിയത്. പങ്കാളിത്തം ഉറപ്പാക്കുന്ന നോട്ടറി ഒപ്പിട്ട പാർട്ണർഷിപ്പ് രേഖകളും നൽകി. തന്റെ രണ്ടു ചെക്കുകൾ ഉപയോഗിച്ച് ചെങ്ങന്നൂർ എസ്ബിടി ശാഖയിൽ നിന്ന് 2006 ഓഗസ്റ്റ് 28ന് പണം മുഴുവൻ പിൻവലിച്ചു. ഈ ചെക്ക് അന്വഷണ…
Read Moreഇങ്ങനെയും ചില അധ്യാപിക..! തുല്യത പരീക്ഷയ്ക്കെത്തിയവരെ അധ്യാപിക അധിക്ഷേപിക്കുകയും മോശമായിപെരുമാറിയതായും പരാതി
എടത്വ: പത്താം ക്ലാസ് തുല്യത പരീക്ഷക്കെത്തിയ വിദ്യാർഥികളെ ഡ്യൂട്ടി അധ്യാപിക അധിക്ഷേപിച്ചെന്ന് പരാതി. തലവടി ഗവ. ഹൈസ്കൂളിൽ തുല്യത പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളെയാണ് അധ്യാപിക അധിക്ഷേപിന്നെും മോശമായി പെരുമാറിയെന്നും പരീക്ഷാർഥികൾ പരീക്ഷാഭവന് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ല വിദ്യാഭാസ ഓഫീസർ വത്സല നേരിട്ടെത്തി അന്വേഷണം നടത്തി. പരീക്ഷാർഥികളിൽ നിന്ന് വിവരം ശേഖരിച്ച വിദ്യാഭ്യാസ ഓഫീസർ അധ്യാപികയെ ചോദ്യം ചെയ്തു. പരീക്ഷാർഥികൾ നൽകിയ പരാതി അടിസ്ഥാന രഹിതമാണെന്ന് അധ്യാപിക ഓഫീസറെ അറിയിച്ചു. കഴിഞ്ഞ 17-ന് ആരംഭിച്ച പരീക്ഷ ഇന്നലെ അവസാനിച്ചിരുന്നു. 52 വിദ്യാർഥികളാണ് തലവടി സ്കൂളിൽ പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതിയത്.
Read Moreപതിനാലുകാരി പീഡനത്തിനിരയായ സംഭവം: പിതാവിന് മരണം വരെ തടവും ഒരുലക്ഷം രൂപ പിഴയും
മങ്കൊമ്പ് : പതിനാലുകാരി പീഡനത്തിനിരയായ സംഭവത്തിൽ പിതാവിന് മരണം വരെ തടവും ഒരുലക്ഷം രൂപ പിഴയും. കൂടാതെ പീഡനത്തിനിരയായ പെണ്കുട്ടിക്ക് മൂന്നു ലക്ഷം രൂപ സർക്കാർ നൽകണമെന്നും കോടതി വിധിച്ചു. പുളിങ്കുന്ന് സ്വദേശിക്കെതിരെയാണ് ആലപ്പുഴ ഫാസ്റ്റ്ട്രാക്ക് സെഷൻസ് കോടതി (പോക്സോ കോടതി) ജഡ്ജ് പഞ്ചാബ് കേശൻ ശിക്ഷ വിധിച്ചത്. ജില്ലയിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ കേസാണിത്. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കൂട്ടിരിപ്പുകാരനായി എത്തിയ ഇദ്ദേഹം പെണ്കുട്ടിയെ ആശുപത്രിയിൽവച്ച് ലൈംഗികമായി പീഡിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നുവെന്നായിരുന്നു കേസ്. തുടർന്ന് കുട്ടി ഡോക്ടറോട് വിവരം പറയുകയും ഡോക്ടർ ആലപ്പുഴ വനിതാ സെല്ലിൽ അറിയിക്കുകയുമായിരുന്നു. പുളിങ്കുന്ന് സർക്കിൾ ഇൻസ്പെക്ടർമാരായിരുന്ന ബിനു, വി.എസ്. ദിനരാജ് എന്നിവർക്കായിരുന്നു കേസന്വേഷണത്തിന്റെ ചുമതല.
Read Moreകരവിരുതിന്റെ കളിത്തോഴൻ..! ഒഴിവുവേളകളിൽ കാർബോർഡിലും പേപ്പറിലും അഖിലേഷ് തീർക്കുന്നത് കെഎസ്ആർടിസിയും ഓട്ടോയും കപ്പലും അങ്ങനെ നീളുന്നു കലാവിരുതുകൾ
നൗഷാദ് മാങ്കാംകുഴി ചാരുംമൂട്:അൽപം ഒഴിവുവേളകൾ കിട്ടിയാൽ ഇന്നത്തെ കുട്ടികൾ എന്തുചെയ്യും,ചിലർ മൊബൈൽ ഫോണിൽ ഗെയിം കളിക്കും മറ്റുചിലരാകട്ടെ സാമൂഹ്യ മാധ്യമങ്ങളിലും ഇന്റർനെറ്റിലും മുഴുകും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തനായി ഒഴിവു വേളകളിൽ പേപ്പറിലും കാർഡ് ബോർഡിലും വാഹനങ്ങളുടെ വിവിധ മോഡലുകളും, കൗതുക വസ്തുക്കളും നിർമിച്ച് ശ്രദ്ധേയനാകുകയാണ് അഖിലേഷ് കുമാർ എന്ന വിദ്യാർഥി. ആലപ്പുഴ ജില്ലയിൽ ചാരുംമൂട് ചുനക്കര നടുവിൽ അയിനുവേലിൽ വീട്ടിൽ മുരളീധരൻ നായരുടെയും അർച്ചനയുടെയും മകനായ അഖിലേഷ് കുമാർ (18)ആണ് പേപ്പറിലും കാർഡ്ബോർഡിലും കൗതുക വസ്തുക്കളും,വാഹനങ്ങളും ഒക്കെ നിർമിച്ച് വിസ്മയം തീർക്കുന്നത്. കപ്പൽ, ലോറി, ക്രയിൻ,ഓട്ടോ, ഹിറ്റാച്ചി, കെ എസ് ആർ ടി സി ബസ് തുടങ്ങി നിരവധി വാഹനങ്ങളുടെ മാതൃകകൾ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണി കെട്ടുകാഴ്ചയുടെ മാതൃക എന്നിവയെല്ലാം അഖിലേഷ് ഇതിനോടകം നിർമിച്ചിട്ടുണ്ട്. അഖിലേഷിൻറ്റെ വീട്ടിലെത്തിയാൽ വാഹനങ്ങൾ പേപ്പറിലും കാർഡ് ബോർഡിലും നിർമിച്ചു വച്ചിരിക്കുന്നത്…
Read Moreജാഗ്രതയോടെ ചാണ്ടി ..! കാനത്തിന്റെ ജനജാഗ്രത യാത്രയുടെ വേദിയിൽ തോമസ് ചാണ്ടി; കൈയേറ്റത്തിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് വീണ്ടും
കുട്ടനാട്: ഭൂമി കൈയേറ്റ വിവാദങ്ങൾക്കിടെ കാനം രാജേന്ദ്രൻ നയിക്കുന്ന ജനജാഗ്രത യാത്രയുടെ കുട്ടനാട്ടിലെ സ്വീകരണ യോഗത്തിൽ മന്ത്രി തോമസ് ചാണ്ടി പങ്കെടുത്തു. യാത്രയ്ക്ക് ആശംസ അറിയിക്കാൻ എത്തിയ മന്ത്രി വേദിയിൽ ഭൂമി കൈയേറ്റ വിഷയത്തിൽ പ്രതിപക്ഷത്തെ വീണ്ടും വെല്ലുവിളിച്ചു. നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ മുഖത്ത് നോക്കി തനിക്കെതിരേ ഉയർന്ന ആരോപണങ്ങളുടെ പേരിൽ നടത്തിയ വെല്ലുവിളി ഇതുവരെ അവർ സ്വീകരിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ തനിക്കെതിരേ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ വാർത്താ ചാനലിലെ ഉന്നതനാണ് തനിക്കെതിരേ ഉയർന്ന ഭൂമി കൈയേറ്റ വാർത്തകൾക്ക് പിന്നിലെന്നും തോമസ് ചാണ്ടി ആരോപിച്ചു. മൂന്നര വർഷം കഴിയുന്പോൾ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന് കരുതി കോണ്ഗ്രസിൽ ഒരുപാട് പേർ ഉടുപ്പ് തയാറാക്കി വച്ചിട്ടുണ്ട്. എന്നാൽ അടുത്ത 15 വർഷത്തേക്ക് പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരുമെന്നും കോണ്ഗ്രസിന് എൽഡിഎഫ് സർക്കാരിന് തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം…
Read More