അവസാനത്തെ അടവും പയറ്റി..! ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് ത​നി​ക്കു ന​ൽ​കി​യി​ല്ലെ​ന്ന വിചിത്ര വാദവുമായി തോമസ് ചാണ്ടി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​സോ​ർ​ട്ടി​ന്‍റെ ആ​ല​പ്പു​ഴ​യി​ലെ കാ​യ​ൽ കൈ​യേ​റ്റം സ്ഥി​രീ​ക​രി​ക്കു​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് അ​ട്ടി​മ​റി​ക്കാ​ൻ മ​ന്ത്രി​യു​ടെ നീ​ക്കം. ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി റ​വ​ന്യൂ സെ​ക്ര​ട്ട​റി​ക്കു മ​ന്ത്രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട്ട​ർ​വേ​ൾ​ഡ് ക​ന്പ​നി ക​ത്തു​ന​ൽ​കി. റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കാ​നൊ​രു​ങ്ങ​വെ​യാ​ണു മ​ന്ത്രി​യു​ടെ നീ​ക്കം. ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് ത​നി​ക്കു ന​ൽ​കി​യി​ല്ലെ​ന്ന വി​ചി​ത്ര വാ​ദ​വും മ​ന്ത്രി ക​ത്തി​ൽ ഉ​യ​ർ​ത്തു​ന്നു. മാ​ർ​ത്താ​ണ്ഡം കാ​യ​ൽ കൈ​യേ​റ്റ വി​ഷ​യം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന വാ​ദ​മു​യ​ർ​ത്തു​ന്ന മ​ന്ത്രി, ആ​ല​പ്പു​ഴ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ ന​ട​പ​ടി​യെ​ടു​ക്ക​രു​തെ​ന്നും ന​ട​പ​ടി​യെ​ടു​ത്താ​ൽ അ​ത് കോ​ട​തി അ​ല​ക്ഷ്യ​മാ​വു​മെ​ന്നും വാ​ദ​മു​യ​ർ​ത്തു​ന്നു. ക​ള​ക്ട​ർ സ്വാ​ഭാ​വി​ക നീ​തി നി​ഷേ​ധി​ച്ചെ​ന്നും ക​ത്തി​ൽ ആ​രോ​പ​ണ​മു​ണ്ട്. മ​ന്ത്രി​യു​ടെ കാ​യ​ൽ കൈ​യേ​റ്റം സ്ഥി​രീ​ക​രി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചി​രു​ന്നു. മാ​ർ​ത്താ​ണ്ഡം കാ​യ​ൽ മ​ണ്ണി​ട്ടു നി​ക​ത്തി പാ​ർ​ക്കിം​ഗ് പ്ര​ദേ​ശ​മാ​ക്കി​യെ​ന്നും പൊ​തു​വ​ഴി കൈ​യേ​റി മ​ന്ത്രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ൽ ല​യി​പ്പി​ച്ചെ​ന്നും ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ ടി.​വി.…

Read More

മുഖ്യമന്ത്രിയുടെ ശബരിമല സന്ദർശനത്തിൽ  സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കു പോ​കാ​തി​രു​ന്ന പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി​യു​ടെ ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ക്ക​പ്പെ​ട്ട പോ​ലീ​സു​കാ​ര​ൻ മു​ങ്ങി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​തി​രു​ന്ന എ​ആ​ർ ക്യാ​ന്പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ​ന്ത​ളം സ്വ​ദേ​ശി താ​ജു​ദ്ദീ​നെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​ർ​വീ​സി​ൽ നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു. പ​ന്പ സി​ഐ എം.​കെ. വി​ജ​യ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.16നു ​രാ​ത്രി പ​ന്പ​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​ക്ക് അ​ധി​ക​സു​ര​ക്ഷ​യ്ക്കാ​യി 10 പോ​ലീ​സു​കാ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രു​ന്ന​ത്. ഡി​വൈ​എ​സ്പി കെ.​എ. വി​ദ്യാ​ധ​ര​നാ​യി​രു​ന്നു ഏ​കോ​പ​ന​ച്ചു​മ​ത​ല. താ​ജു​ദ്ദീ​നെ വി​ളി​ച്ച് സ​ന്നി​ധാ​ന​ത്ത് എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ​ന്പ​യി​ൽ ഡ്യൂ​ട്ടി​യി​ലാ​ണെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പി​ന്നീ​ട് വി​ളി​ച്ച​പ്പോ​ൾ ഫോ​ണി​ൽ കി​ട്ടി​യി​ല്ല. തു​ട​ർ​ന്ന് പ​ന്പ സി​ഐ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ താ​ജു​ദ്ദീ​ന്‍റെ ഭാ​ഗ​ത്തു വീ​ഴ്ച​യു​ള്ള​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​ക്കു ശി​പാ​ർ​ശ ചെ​യ്ത​ത്.

Read More

ഹ​രി​പ്പാ​ട് കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ച്ച് 53 പേ​ർ​ക്ക് പ​രി​ക്ക്; മ​റ്റൊ​രു വാ​ഹ​ന​ത്തി​നെ മറികടക്കുന്നതിനിടെ ബസുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു 

ഹ​രി​പ്പാ​ട് : താ​മ​ല്ലാ​ക്ക​ൽ ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തോ​ടെ ര​ണ്ട് കെഎ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. 53 പേ​ർ​ക്ക് പ​രി​ക്ക്. അ​ങ്ക​മാ​ലി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു അ​ങ്ക​മാ​ലി ഡി​പ്പോ​യു​ടെ സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും മ​ല​പ്പു​റ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മ​ല​പ്പു​റം ഡി​പ്പോ​യു​ടെ സൂ​പ്പ​ർ ഫാ​സ്റ്റു ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​ങ്ക​മാ​ലി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്തു മ​ല​പ്പു​റം ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ഴ പെ​യ്ത് റോ​ഡ് വെ​ള്ള​മാ​യി​രു​ന്ന​തി​നാ​ൽ ബ്രേ​ക്ക് ചെ​യ്തെ​ങ്കി​ലും റോ​ഡി​ൽ തെ​ന്നി ഇ​രു​ബ​സി​ന്‍റെ​യും ഡ്രൈ​വ​ർ സൈ​ഡു​ക​ൾ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഹ​രി​പ്പാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Read More

ചെ​ങ്ങ​ന്നൂ​രി​നു സ​മീ​പമുണ്ടായ  വാ​ഹ​നാ​പ​ക​ടത്തിൽ മൂ​ന്നു മ​ര​ണം; നാ​ലു​പേ​രി​ൽ ഒ​രാ​ളെ​യും ബൈ​ക്കും ഇ​തു​വ​രെ ക​ണ്ടു​കി​ട്ടി​യി​ട്ടി​ല്ല

മാ​വേ​ലി​ക്ക​ര: ചെ​ങ്ങ​ന്നൂ​രി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു യു​വാ​ക്ക​ൾ മ​രി​ച്ചു. കോ​ട്ട​യം ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ഖി​ൽ സ്റ്റീ​ഫ​ൻ (20), മി​ഥു​ൻ (23), കോ​ട്ട​യം സ്വ​ദേ​ശി​യാ​യ നി​ധി​ൻ മോ​ഹ​ൻ (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​ര​ക്കാ​ട് വെ​ട്ടി​പി​ടി​ക ജം​ഗ്ഷ​ന് സ​മീ​പം ഇ​ന്ന​ലെ രാ​ത്രി 11.15 ഓ​ടെ​യാ​ണ് അ​പ​ക​ട​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്നു ര​ണ്ട് പ​ൾ​സ​ർ ബൈ​ക്കു​ക​ൾ എ​തി​രെ വ​ന്ന് എ​ത്തി​യോ​സ് ടൊ​യോ​ട്ട കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി നാ​ലു​പേ​ര​ട​ങ്ങു​ന്ന സം​ഘം പ​ന്ത​ള​ത്തു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്കെ​ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു​പേ​ർ ചെ​ങ്ങ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മി​ഥു​ൻ (23) രാ​വി​ലെ ഒ​ന്പ​തോ​ടു​കൂ​ടി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു എ​ന്നു ക​രു​തു​ന്ന നാ​ലാ​മ​നും ബൈ​ക്കി​നും വേ​ണ്ടി രാ​ത്രി​യി​ൽ ത​ന്നെ പോ​ലീ​സ് തെര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ ക​ണ്ടു​കി​ട്ടി​യി​ട്ടി​ല്ല. ഇ​യാ​ളു​ടെ പേ​രോ മേ​ൽ​വി​ലാ​സ​മോ ഒ​ന്നും ത​ന്നെ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ഹ​ർ​ത്താ​ൽ ദി​വ​സം  യുവാവിന് പോ​ലീ​സിന്‍റെ ക്രൂരമ​ർ​ദ​നം; സി​ഐ നേ​രി​ട്ട് ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉത്തരവ്

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് കു​മാ​ര​പു​രം സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നെ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ഹ​രി​പ്പാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഹ​രി​പ്പാ​ട് സി​ഐ ടി. ​മ​നോ​ജി​നെ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ വി​ളി​ച്ചു വ​രു​ത്തും. ന​വം​ബ​ർ 13ന് ​ആ​ല​പ്പു​ഴ ഗ​വ. ഗ​സ്റ്റ്ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ നേ​രി​ൽ ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്കാ​നാ​ണ് സി​ഐ​ക്കു ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് അ​ധ്യ​ക്ഷ​ൻ പി. ​മോ​ഹ​ന​ദാ​സ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. സം​ഭ​വം ഡി​വൈ​എ​സ്പി റാ​ങ്കി​ൽ കു​റ​യാ​ത്ത ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷി​ച്ച് മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ഫ​യ​ൽ ചെ​യ്യ​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. കാ​ർ​ത്തി​ക​പ്പ​ള്ളി കു​മാ​ര​പു​രം താ​മ​ല്ലാ​യ്ക്ക​ൽ തെ​ക്കും​മു​റി​യി​ൽ അ​ശ്വ​തി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. അ​ശ്വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​രു​ണി​നെ​യാ​ണ് പ്ര​ത്യേ​ക കാ​ര​ണ​ങ്ങ​ൾ കൂ​ടാ​തെ ഹ​രി​പ്പാ​ട് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ഞ്ജു​നാ​ഥ് അ​രു​ണി​ൻ​റെ വീ​ട്ടി​ൽ​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പ് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു അ​രു​ണ്‍. ഹ​രി​പ്പാ​ട് എ​സ്ഐ…

Read More

തട്ടിയെടുക്കുന്നത് വൻ തുകകൾ..! അവധി​ ദി​വ​സ​ങ്ങ​ളി​ലെ ചെക്ക്  ക്ലി​യ​റിം​ഗ്: ബാ​ങ്കു​ക​ൾ ന​ട​ത്തു​ന്ന​ത് പ​ക​ൽക്കൊ​ള്ള​യെ​ന്ന് വ്യാ​പാ​രി​ക​ൾ

ആ​ല​പ്പു​ഴ: ബാ​ങ്കു​ക​ളി​ൽ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ക്ലി​യ​റിം​ഗ് പ​ക​ൽ​കൊ​ള്ള​യെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി. ബാ​ങ്ക് അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ അ​ക്കൗ​ണ്ടി​ൽ പ​ണ​മ​ട​യ്ക്കാ​ൻ സാ​ധാ​ര​ണ​ഗ​തി​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ക​ര്യ​ങ്ങ​ളി​ല്ല. എ​ന്നാ​ൽ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ചെ​ക്കു​ക​ൾ ക്ലി​യ​റിം​ഗി​ന​യ​ച്ച് ആ​വ​ശ്യ​ത്തി​നു ബാ​ല​ൻ​സ് തു​ക ഇ​ല്ലാ​തെ വ​രു​ന്പാ​ൾ ഇ​രു ഭാ​ഗ​ത്തു നി​ന്നും പി​ഴ ഈ​ടാ​ക്കു​ക​യാ​ണ്. ഇ​ങ്ങി​നെ ഭീ​മ​മാ​യ തു​ക​യാ​ണ് ബാ​ങ്കു​ക​ൾ​ക്ക് ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ബാ​ങ്ക് അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ക്ലി​യ​റിം​ഗ് ന​ട​ത്താ​റി​ല്ല. ന​ഗ്ന​മാ​യ ഈ ​പ​ക​ൽ​ക്കൊ​ള്ള അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ബാ​ങ്കു​ക​ളി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ൾ​പ്പ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​സ​ബി​ൽ​രാ​ജ്, വൈ​സ്പ്ര​സി​ഡ​ൻ​റ് കെ.​എ​സ്. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ഒ​രു പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Read More

സ്റ്റേഷനിലെ നരനായാട്ടു തുടരുന്നു..! യു​വാ​വി​നെ വീ​ട്ടി​ൽ ​നി​ന്നും വി​ളി​ച്ചി​റ​ക്കി എസ്ഐയും പോ​ലീ​സും ചേർന്ന് ക്രു​ര​മാ​യി മ​ർ​ദി​ച്ചു

ഹ​രി​പ്പാ​ട്: യു​വാ​വി​നെ വീ​ട്ടി​ൽ​നി​ന്നും വി​ളി​ച്ചി​റ​ക്കി പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി. ഹ​രി​പ്പാ​ട് താ​മ​ല്ലാ​ക്ക​ൽ ക​ന്നേ​പ്പ​റ​ന്പി​ൽ​വീ​ട്ടി​ൽ ശി​വാ​ന​ന്ദ​ന്‍റെ മ​ക​ൻ അ​രു​ണ്‍ ശി​വാ​ന​ന്ദ​നെ(29)​യാ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സ് മ​ർ​ദി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ പി​തൃ​സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ​നി​ന്നും മ​ഫ്തി​യി​ലും അ​ല്ലാ​തെ​യു​മെ​ത്തി​യ ആ​റോ​ളം പോ​ലീ​സു​കാ​ർ ചേ​ർ​ന്നു സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ പി​ന്നി​ലെ ഗ്ലാ​സ് എ​റി​ഞ്ഞു​ട​ച്ചു എ​ന്ന കു​റ്റം ആ​രോ​പി​ച്ചാ​ണ് ഇ​യാ​ളെ പോ​ലീ​സ് മ​ർ​ദി​ച്ച​തെ​ന്നു പ​റ​യു​ന്നു. ഹ​രി​പ്പാ​ട് സി​ഐ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ എ​സ്ഐ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ചോ​ളം പോ​ലീ​സു​കാ​രും ചേ​ർ​ന്നാ​ണ് മ​ർ​ദി​ച്ച​തെ​ന്നും മ​റ്റു പോ​ലീ​സു​കാ​ർ ചേ​ർ​ന്ന് വ​ല​യം സൃ​ഷ്ടി​ച്ച് അ​തി​നു​ള്ളി​ലി​ട്ടാ​യി​രു​ന്നു മ​ർ​ദ​നം ന​ട​ത്തി​യ​തെ​ന്നും, താ​ൻ കു​റ്റ​മൊ​ന്നും ചെ​യ്തി​ട്ടി​ല്ലാ​യെ​ന്നും അ​രു​ണ്‍ പ​റ​ഞ്ഞ​താ​യി കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു. താ​നും ര​ണ്ടു​വ​യ​സു​ള്ള കു​ഞ്ഞും, ക​ണ്ണി​നു കാ​ഴ്ച ഇ​ല്ലാ​ത്ത പി​താ​വും, മാ​ന​സി​കാ​സ്വ​സ്ഥ്യ​മു​ള്ള അ​മ്മ​യും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​ണ് അ​രു​ണെ​ന്ന് ഭാ​ര്യ അ​ശ്വ​തി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ലോ​ക്ക​പ്പ് മ​ർ​ദ​നം ഹൈ​ക്കോ​ട​തി നി​രോ​ധി​ച്ച…

Read More

കൈക്ക് സ്വാധീമില്ലാ സാർ..! കൈയേറ്റ റിപ്പോർട്ട് സമർപ്പിക്കാനിരിക്കേ തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മന്ത്രി അവധിയിൽ പ്രവേശിക്കുന്നത്. ഈ മാസം അവസാനം മുതൽ അവധിയെടുക്കാനാണ് നീക്കം. അവധിയിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി തോമസ് ചാണ്ടി സംസാരിച്ചതായാണ് സൂചന. വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. തോമസ് ചാണ്ടിക്കെതിരായ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടർ വ്യാഴാഴ്ച റവന്യു മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് തോമസ് ചാണ്ടി അവധിയിൽ പോകുന്നത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ട് കായൽ സ്ഥലം മണ്ണിട്ടു നികത്തിയാണ് നിർമിച്ചതെന്ന് കളക്ടറുടെ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കൈയ്ക്കു സ്വാധീന കുറവുണ്ടെന്നും ഇതിന്‍റെ ചികിത്സയ്ക്കായി അടുത്ത മാസം ആദ്യം വിദേശത്ത് പോകുന്നതിനാണ് മന്ത്രി അവധിയിൽ പ്രവേശിക്കുന്നതെന്നാണ് അദ്ദേഹത്തിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം.

Read More

അമ്പട ഷുക്കൂറേ..! വി​വാ​ദ റോ​ഡി​ന് എം ​പി ഫ​ണ്ടി​നാ​യി  ശിപാ​ർ​ശ ചെ​യ്ത​ത് എ.​എ.​ഷു​ക്കൂ​ർ; ത​ള്ളാ​നും കൊ​ള്ളാ​നു​മാ​കാ​തെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം

ആ​ല​പ്പു​ഴ: ഗ​താ​ഗ​ത മ​ന്ത്രി തോ​മ​സ് ചാ​ണ്ടി യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലേ​ക്ക് പാ​ല​സ് റി​സോ​ർ​ട്ടി​ന് സ​മീ​പ​ത്ത് കു​ടി പാ​ടം നി​ക​ത്തി നി​ർ​മി​ച്ച റോ​ഡി​ന് എം.​പി.​ഫ​ണ്ട് ല​ഭി​ക്കാ​ൻ ശിപാ​ർ​ശ ചെ​യ്ത​ത് മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ൻ​റും എം ​എ​ൽ എ ​യു​മാ​യി​രി​ന്ന എ.​എ.​ഷു​ക്കൂ​ർ. ​റോ​ഡി​ന് ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഷു​ക്കൂ​ർ നൽകി​യ ക​ത്ത് സ്വ​കാ​ര്യ ചാ​ന​ൽ ഇ​ന്ന​ലെ പു​റ​ത്ത് വി​ട്ട​തോ​ടെ തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രേ സ​മ​ര​മു​ഖം ശ​ക്ത​മാ​ക്കി​യ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം വെ​ട്ടി​ലാ​യി. 2009 സെ​പ്റ്റം​ബ​റി​ലാ​ണ് റോ​ഡി​ന് ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ പ്ര​ഫ.​പി.​ജെ.​കു​ര്യ​ന് ഷു​ക്കൂ​ർ ക​ത്ത് ന​ൽ​കി​യ​ത്. റി​സോ​ർ​ട്ടി​ന് സ​മീ​പ​ത്തെ ക​രു​വേ​ലി പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ മ​ധ്യത്തി​ലൂ​ടെ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന വ​ലി​യ​കു​ളം- സീ​റോ​ജെ​ട്ടി റോ​ഡി​നാ​യി 60 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. ​പ്ര​ഫ.​പി.​ജെ.​കു​ര്യ​ൻ, കെ.​ഇ.​ഇ​സ്മ​യി​ൽ എ​ന്നീ രാ​ജ്യ സ​ഭാ എം.​പി​മാ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള്ള പ​ണം റോ​ഡ് നി​ർ​മ്മാ​ണ​ത്തി​ന് ല​ഭി​ച്ചി​രി​ന്നു. നെ​ൽ വ​യ​ൽ ത​ണ്ണീ​ർ​ത​ട സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ചാ​ണ് റോ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ന്നതെന്ന…

Read More

കറന്‍റ് കട്ടിന് വിട..! പത്തനംതിട്ടയിലെ  ഏഴാമത്തെ ജലവൈദ്യുതി പദ്ധതിയായ പെ​രു​ന്തേ​ന​രു​വി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി 23നു ​നാ​ടി​നു സ​മ​ർ​പ്പി​ക്കും

റാ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ഴാ​മ​ത്തെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​യ പെ​രു​ന്തേ​ന​രു​വി ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യി. 23ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​ദ്ധ​തി നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും. മ​ന്ത്രി എം. ​എം. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.ആ​റ് മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന​ര​മാ​സം കൊ​ണ്ട് ഒ​ന്പ​ത് മി​ല്യ​ണ്‍ യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ചു. തു​ട​ര്‍​ച്ച​യാ​യി മ​ഴ ല​ഭി​ച്ച​തി​നാ​ല്‍ ദി​വ​സേ​ന ശ​രാ​ശ​രി 1,40,000 യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നാ​യി. 2011ലാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 36 കോ​ടി രൂ​പ സി​വി​ല്‍ ജോ​ലി​ക​ള്‍​ക്കും 13 കോ​ടി രൂ​പ ഇ​ല​ക്ട്രി​ക്ക​ല്‍ ജോ​ലി​ക​ള്‍​ക്കു​മാ​യി ചെ​ല​വ​ഴി​ച്ചു. പ​മ്പാ​ന​ദി​യി​ലെ പെ​രു​ന്തേ​ന​രു​വി വെ​ള്ള​ച്ചാ​ട്ട​ത്തി​ന് മു​ക​ളി​ല്‍ അ​ഞ്ഞൂ​റോ​ളം മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് പ​ദ്ധ​തി​യു​ടെ ത​ട​യ​ണ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. നാ​റാ​ണം​മൂ​ഴി വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ചാ​ണ് ത​ട​യ​ണ​യും പാ​ല​വും നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ കു​രു​മ്പ​ന്‍​മൂ​ഴി നി​വാ​സി​ക​ള്‍​ക്ക് നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ത്തേ​ക്ക്…

Read More