ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായി ഉയർന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി. വളരെ ഗുരുതരമായ ആരോപണങ്ങളാണ് മന്ത്രിക്കെതിരായി ഉയർന്നിട്ടുള്ളത്. അധികാര ദുർവിനിയോഗം, നെൽവയൽ നികത്തൽ ഉൾപ്പടെ ഗൗരവമേറിയ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ സത്യാവസ്ഥ എന്താണെന്ന് അന്വേഷിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ധാർമിക ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ട്. ഈ സാഹചര്യത്തിൽ മന്ത്രിക്കെതിരായി ഉയർന്നിട്ടുള്ള ആരോപണങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് സി.എ. അരുണ്കുമാറും സെക്രട്ടറി ടി.ടി. ജിസ്മോനും വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Read MoreCategory: Alappuzha
കിഴക്കിന്റെ വെനീസിനെ എല്ലാവരും മറന്നു..! ആലപ്പുഴ ജില്ലയ്ക്ക് ഇന്ന് പിറന്നാൾ; നാലുമന്ത്രിമാരും പ്രതിപക്ഷനേതാ വുമുണ്ടായിരുന്നിട്ടും ആരാലും അറിയാതെ അറുപതാം പിറന്നാൾ
ആലപ്പുഴ: ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ആലപ്പുഴ ജില്ലയ്ക്കിന്ന് 60-ാം പിറന്നാൾ. 1957 ഓഗസ്റ്റ് 17നാണ് ആലപ്പുഴ ജില്ല രൂപീകരിച്ചത്. ഇഎംഎസ് മന്ത്രി സഭയിൽ അന്ന് റവന്യു മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയാണ് ജില്ലാ രൂപീകരണ ഉത്തരവിൽ ഒപ്പിട്ടത്. ആലപ്പുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി പഴയ സെക്രട്ടറിയേറ്റിലെത്തിയ നിവേദക സംഘത്തിന് മണിക്കൂറുകൾക്കുള്ളിൽ ജില്ല രൂപീകരിക്കാനുള്ള ഉത്തരവാണ് ഗൗരിയമ്മ നൽകിയത്. തുടർന്ന് സാഹിത്യകാരൻ കൂടിയായ എൻ.പി.ചെല്ലപ്പൻ നായരെ ജില്ലാ രൂപവത്ക്കരണത്തിനായുള്ള സ്പെഷൽ ഓഫീസറായി നിയമിക്കുകയും ചെയ്തു. കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന ആലപ്പുഴയോടൊപ്പം കോട്ടയം ജില്ലയിൽ നിന്നും കുട്ടനാടും തിരുവല്ലയും അടങ്ങുന്ന പ്രദേശങ്ങൾ കൂടി ചേർത്താണ് ആലപ്പുഴ ജില്ല രൂപീകരിച്ചത്. പത്തിലധികം നിയമസഭാ മണ്ഡലങ്ങളുണ്ടായിരുന്ന ജില്ലയ്ക്ക് പത്തനംതിട്ട ജില്ല രൂപീകരിക്കപ്പെട്ടപ്പോൾ നാല് മണ്ഡലങ്ങൾ നഷ്ടപ്പെട്ടു. നിയമസഭാ മണ്ഡല പുനസംഘടനയിൽ മാരാരിക്കുളം മണ്ഡലം ഇ്ല്ലാതായതോടെ ഒന്പത് മണ്ഡലങ്ങളാണ് ഇന്ന് ജില്ലയ്ക്കുള്ളത്. കിടങ്ങാംപറന്പ് മൈതാനിയിൽ നടന്ന സമ്മേളനത്തിൽ…
Read Moreഉറങ്ങിക്കിടന്ന മരുമകളുടെ പാദസരങ്ങൾ മോഷണം പോയതായി പരാതി; മോഷ്ടാക്കൾ വീടിന്റെ അകം അലങ്കോലപ്പെടു ത്തിയ നിലയിൽ; വീട്ടിൽ നിന്ന് ഒരു വെട്ടുകത്തിയും മോഷണം പോയതായി വീട്ടുടമ
ചങ്ങനാശേരി: കൂനന്താനം ആലുങ്കൽ എ.ജെ. സ്കറിയയുടെ വീട്ടിൽ മോഷണം. ഉറങ്ങിക്കിടന്ന മരുമകളുടെ മൂന്നു പവന്റെ പാദസരങ്ങൾ മോഷണം പോയി. ഇന്നലെ രാത്രിയാണു സംഭവം. വീടിന്റെ കതകിന്റെ പൂട്ടുതുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ വീടു മുഴുവൻ പരിശോധന നടത്തി. ഇതിനുശേഷമാണ് ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരങ്ങൾ മോഷ്ടിച്ചു രക്ഷപ്പെട്ടത്.അടുക്കളയിൽനിന്നും ഒരു വെട്ടുകത്തിയും മോഷണംപോയിട്ടുണ്ട്.സ്കറിയ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read Moreകുഞ്ഞ് പിറന്ന ശേഷം ബിനേഷിൽ വന്ന മാറ്റത്തിന്റെ കാരണംതേടി പോലീസ്; യുവതി യെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെ ത്തിയ സംഭവം; മരണത്തിൽ ദുരുഹതയുണ്ടെ ന്ന പരാതിയിൽ പോലീസ് കേസെടുത്തു
മാവേലിക്കര: യുവതിയെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തെക്കേക്കര ഉന്പർനാട് സരസമ്മ വിലാസത്തിൽ ബിനേഷ് കുമാറിന്റെ ഭാര്യ ലിജിമോളെയാ(30)ണു ബന്ധുവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബിനേഷിന്റെ മാതൃസഹോദരിയുടെ പൊന്നേഴ പുല്ലേലിൽ വീട്ടിലായിരുന്നു ലിജിമോൾ താമസിച്ചിരുന്നത്. നാലു മാസം പ്രായമുള്ള മകൾക്കു പാൽ നൽകിയ ശേഷം ഇന്നലെ രാവിലെ ഏഴരയോടെ തുണി കഴുകാനായി കിണറിനു സമീപത്തേക്കു പോയ ലിജിമോളെ ഏറെ നേരമായിട്ടും കാണാത്തതിനെത്തുടർന്നു നോക്കിയപ്പോഴാണു കിണറ്റിൽ മരിച്ചനിലയിൽ കാണ്ടത്. മാന്നാർ കുട്ടംപേരൂർ ലീലാഭവനം കുടുംബാംഗമായ ലിജിമോളെ പ്രസവത്തിനു ശേഷമുണ്ടായ തർക്കത്തെത്തുടർന്ന് ബന്ധുക്കളെ കാണാൻ ബിനീഷ് അനുവദിക്കാറില്ലായിരുന്നുവെന്നും ഫോണ്പോലും പിടിച്ചുവച്ചിരിക്കുകയായിരുന്നെന്നും ലിജിമോളുടെ ബന്ധുക്കൾ കുറത്തികാട് പോലീസിനോടു പറഞ്ഞു. ബുധനാഴ്ച പൊന്നേഴയിലെ വീട്ടിൽ വന്ന ലിജിമോളുടെ ബന്ധുക്കളുമായി ബിനേഷ് ഉടക്കിയിരുന്നതായും ഇവർ ആരോപിക്കുന്നു. ഇതിനുശേഷം ലിജി കിണറ്റിൽ വീണു ഗുരുതരാവസ്ഥയിലായതായി അറിയിക്കുകയായിരുന്നു. മരണത്തിൽ സംശയമുള്ളതായും കടുത്ത മാനസിക പീഡനമാണ് ലിജിക്ക് ഏൽക്കേണ്ടി വന്നിരുന്നതെന്നും…
Read More“കമന്ററി’ വള്ളം തുഴയാൻ അച്ഛനും മകളും..! 65-ാമതു നെഹ്റുട്രോഫി വള്ളംകളിയ്ക്ക് ഇത്തവണ പ്രഫ. ചെറിയാൻ അലക്സാണ്ടറിനൊപ്പം മകൾ ഡോ. സുമി ചെറിയാനും കമന്ററിക്കായെത്തുന്നു
ആലപ്പുഴ: 65-ാമതു നെഹ്റുട്രോഫി വള്ളംകളി നാളെ പുന്നമടക്കായലിൽ അരങ്ങേറുന്പോൾ “കമന്ററി’ വള്ളം തുഴയാൻ ഇത്തവണ അച്ഛനൊപ്പം മകളും. ദൂരദർശൻ നെഹ്റുട്രോഫി വള്ളംകളി തത്സമയ സംപ്രേഷണം തുടങ്ങിയ നാൾ മുതൽ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ദൃക്സാ ക്ഷി വിവരണം നല്കി വരുന്ന പ്രഫ. ചെറിയാൻ അലക്സാണ്ടറിനൊപ്പം മകൾ ഡോ. സുമി ചെറിയാനും ഇക്കുറി കമന്ററി നൽകാൻ പുന്നമട കായൽ കരയിൽ ഉണ്ടാകും. ടേബിൾ ടെന്നീസ്, ബാസ്കറ്റ്ബോൾ മത്സരങ്ങളുടെ ദൂരദർശൻ കമന്റേറ്റർ കൂടിയാണ് പ്രഫ. ചെറിയാൻ. 35-ാമതു ദേശീയ ഗെയിംസ്, 64-ാമതു ദേശീയ പോലീസ് അത്ലറ്റിക് മീറ്റ് എന്നിവയുടെയും കമന്റേറ്ററായിരുന്നു. 40 വർഷത്തോളമായി അധ്യാപന രംഗത്തുണ്ട്. എസ്ഡി കോളജ് ഇംഗ്ളീഷ് വിഭാഗം അസോസിയേറ്റ് പ്രഫസർ ആയി വിരമിച്ച ശേഷം ചങ്ങനാശേരി അതിരൂപതയുടെ ആലപ്പുഴ പുന്നപ്ര മാർ ഗ്രിഗോറിയസ് കോളജ് പ്രിൻസിപ്പലായി സേവനം ചെയ്യുന്നു. കുറച്ചുകാലം ഒരു ഇംഗ്ളീഷ് ദേശീയ ദിനപത്രത്തിന്റെ…
Read Moreവ്യത്യസ്തനാം ജോസഫ്കുട്ടിയെ അറിയാം..! അക്രമത്തിനും അനീതിക്കുമെതിരേ അക്ഷരങ്ങളിലൂടെ പ്രതികരിച്ച് ഓട്ടോ ഡ്രൈവർ; ജെ.റ്റി. മരിയാപുരം; പുതിയ പ്രതിഷേധ കവിത റേഷൻ കാർഡിനെക്കുറിച്ച്
എടത്വ: സമൂഹത്തിലെ അക്രമത്തിനും അനീതികൾക്കുമെതിരെ കഥയിലൂടെയും കവിതയിലൂടെയും പ്രതികരിച്ച് ഒരു ഓട്ടോ ഡ്രൈവർ. ഡ്രൈവർ. ജെ.റ്റി. മരിയാപുരം എന്ന ചുരുക്കപേരിലറിയപെടുന്ന മരിയാപുരം തോട്ടുകടവിൽ ജോസഫ്കുട്ടിയാണ് ഈ വ്യത്യസ്തനായ ഓട്ടോ ഡ്രൈവർ. എടത്വ ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ പാർക്ക് ചെയ്ത ഹല്ലേലൂയ എന്ന തന്റെ ഓട്ടോറിക്ഷായിൽ ഇരുന്ന് ജോസഫ്കുട്ടി പാടുന്ന രസകരമായ പാട്ടുകൾ സുഹൃത്തുകൾ മൊബൈലിൽ പകർത്തി ഫെയ്സ്ബുക്കിലും, വാട്സ്അപ്പിലും, യൂടൂബിലും ഇട്ടതോടെ പല കവിതകളും അധികൃതരുടെ ശ്രദ്ധയിൽപെടുകയും പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജനപ്രതിനിധികൾക്ക് തലവേദനയായിരിക്കുന്ന റേഷൻ കാർഡ് മുൻഗണന സംബന്ധിച്ചുള്ള കവിതയാണ് ഹിറ്റായിരിക്കുന്നത്. ’അന്തിക്കുരിയരി വാങ്ങാനായി ഓടിനടക്കുന്നവർ എപിഎൽ പുഞ്ചപാടവും വണ്ടികളും കൈമുതലുള്ള അച്ചായൻമാരും ലണ്ടനിൽ വാഴും അമ്മച്ചിയും ബിപിഎൽ എന്നിങ്ങനെ ആക്ഷേപത്തിലൂടെ എപിഎൽ, ബിപിഎൽ വ്യത്യാസം കവിതയിലൂടെ ജോസഫ് കുട്ടി വരച്ചുകാട്ടുന്നു. നാട്ടുകാർക്കും യാത്രക്കാർക്കും ഒരുപോലെ അപകടഭീഷണിയായ തെരുവ് നായ ശല്യം സംബന്ധിച്ച്…
Read Moreപേ പിടിച്ചവനെയൊക്കെ പിന്നെ..! പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ; അശ്ലീല ചിത്രങ്ങൾ കാട്ടി കുട്ടിയെ ലൈംഗികമായി ഇയാൾ പീഡിപ്പിക്കുകയായിരുന്നു
കോന്നി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. 2013 ൽ ആറാം ക്ലാസിൽ പഠിക്കുകയായിരുന്ന പെണ്കുട്ടിയെ മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാട്ടിയും അശ്ലീല വാക്കുകൾ പറഞ്ഞും പീഡിപ്പിച്ചു വരികയായിരുന്നു. കടുത്ത വയറുവേദനയെ തുടർന്ന് കുട്ടി ആശാ വർക്കറോടും ആംഗൻവാടി അധ്യാപികയോടും വിവരം അറിയിച്ചു. ഇവർ ശിശുക്ഷേമസമിതിക്ക് വിവരം കൈമാറി. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.പോസ്കോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കോന്നി സിഐയുടെ ചാർജ് വഹിക്കുന്ന പന്തളം സിഐ ആർ.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രവിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡു ചെയ്തു.
Read Moreവിലങ്ങ് വയ്ക്കാൻ മറന്നു…! പോലീസ് കസ്റ്റഡിയിൽനിന്ന് പ്രതികൾ രക്ഷപ്പെട്ടു; ആഡംബര ബൈക്കുകൾ മോഷ്ടിച്ച കേസിൽ സ്റ്റേഷനിലെത്തിച്ച പ്രതികളാണ് രക്ഷപ്പെട്ടത്
പന്തളം: പത്തനംതിട്ടയിലെ പന്തളം പോലീസ് സ്റ്റേഷനിൽനിന്ന് വാഹനമോഷണ കേസിലെ രണ്ടു പ്രതികൾ രക്ഷപ്പെട്ടു. ഷിജുരാജ്, സുരേഷ് എന്നിവരാണ് പോലീസ് സംഘത്തെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ആഡംബര ബൈക്കുകൾ മോഷ്ടിച്ച കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം ഊർജിതമാക്കി.
Read Moreഅങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു..! അധ്യാപികയെ കൈയേറ്റം ചെയ്ത അധ്യാപകനെ അറസ്റ്റു ചെയ്തു; വൈകിയെ ത്തിയെന്നാ രോപിച്ച് ഇയാൾ കുട്ടികളുടെ മുൻപിൽ വച്ച് മോശമായി പെരുമാറുകയായിരുന്നു
ചേർത്തല : ട്യൂഷൻ സ്ഥാപനത്തിൽ വൈകിയെത്തിയ അധ്യാപികയെ കൈയേറ്റം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ പിടിയിലായ സഹഅധ്യാപകനെ കോടതി റിമാൻഡ് ചെയ്തു. പട്ടണക്കാട് സ്വദേശി റെജിമോൻ (42) നെയാണു ചേർത്തല ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തത്. വയലാർ നാഗംകുളങ്ങര കവലയ്ക്കു സമീപത്തെ ട്യൂഷൻ സെന്ററിൽ കഴിഞ്ഞദിവസം രാവിലെ മഴമൂലം വൈകിയെത്തിയ അധ്യാപികയോട് ഇയാൾ കയർക്കുകയും പിന്നീടു ക്ലാസിലെത്തി കുട്ടികളുടെ മുന്നിൽ വച്ചു മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തെന്നു കാട്ടി നൽകിയ പരാതിയെ തുടർന്നു എസ്ഐ സി.സി പ്രതാപചന്ദ്രന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Moreപ്രവചിക്കൂ സമ്മാനം നേടാം..! 65-ാമത് നെഹ്റു ട്രോഫി ഏതു ചുണ്ടൻ വള്ളം നേടുമെന്നു പ്രവചിച്ച് സമ്മാനം നേടൂ; എട്ടു രൂപയുടെ മത്സര പോസ്റ്റ് കാർഡിൽ തപാലിലൂടെ എൻട്രികൾ അയയ്ക്കണം
ആലപ്പുഴ: 65-ാമത് നെഹ്റു ട്രോഫി ഏതു ചുണ്ടൻ വള്ളം നേടുമെന്നു പ്രവചിച്ച് സമ്മാനം നേടാം. നെഹ്റു ട്രോഫി പബ്ളിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് പാലത്ര ഫാഷൻ ജൂവലേഴ്സ് നൽകുന്ന 10,001 രൂപയുടെ പി.ടി. ചെറിയാൻ സ്മാരക കാഷ് അവാർഡ് നൽകും. എട്ടു രൂപയുടെ മത്സര പോസ്റ്റ് കാർഡിൽ തപാലിലൂടെ ലഭിക്കുന്ന എൻട്രികളേ പരിഗണിക്കൂ. സാധാരണ പോസ്റ്റ് കാർഡിൽ ആറു രൂപയുടെ സ്റ്റാന്പ് ഒട്ടിച്ചും അയയ്ക്കാം. പ്രവചിക്കുന്ന ചുണ്ടന്റെ പേര്, എൻട്രി അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഫോണ് നന്പർ എന്നിവ രേഖപ്പെടുത്തണം. ഒരാൾക്ക് ഒരു വള്ളത്തിന്റെ പേരു മാത്രമേ പ്രവചിക്കാനാകൂ. കൂടുതൽ പേരുകൾ അയച്ചാൽ എൻട്രി തള്ളിക്കളയും. അയയ്ക്കുന്ന പോസ്റ്റ് കാർഡിനു മുകളിൽ നെഹ്റു ട്രോഫി പ്രവചനമത്സരം 2017 എന്നെഴുതണം. 11നു വൈകിട്ട് അഞ്ചിനകം കണ്വീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ…
Read More