തിരുട്ട് തമിഴ് സുന്ദരികൾ..! ബ​സ് യാ​ത്ര​യ്ക്കി​ടെ മാ​ല അ​പ​ഹ​രി​ച്ച മൂ​ന്നു സ്ത്രീ​ക​ൾ പി​ടി​യി​ൽ; മാന്യമായി വസ്ത്രം ധരിച്ചെത്തി ബസിൽ തിരക്കുണ്ടാക്കിയാണ് ഇവർ തട്ടിപ്പു നടത്തുന്നത്

പ​ത്ത​നം​തി​ട്ട: ബ​സ് യാ​ത്ര​ക്കാ​രി​യി​ൽ​നി​ന്ന് അ​ഞ്ച് പ​വ​ന്‍റെ മാ​ല മോ​ഷ്ടി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് സ്ത്രീ​ക​ൾ പി​ടി​യി​ൽ. മാ​ട​മ​ണ്‍ സ്വ​ദേ​ശി സ​തി​യ​മ്മ പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മാ​ല മോ​ഷ​ണം പോ​യ​ത്. ബ​സ് സ്റ്റാ​ൻ​ഡി​ൽഎ​ത്തി​യ​ശേ​ഷ​മാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ഉ​ട​ൻ​ത​ന്നെ ഇ​വ​ർ പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഇ​വ​രെ​യും​കൂ​ട്ടി ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ബ​സി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്ന മൂ​ന്ന ്സ്ത്രീ​ക​ൾ ഓ​ട്ടോ​റി​ക്ഷ​യി​ൽ പോ​കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ജ​ലി (28), സു​മ​തി (40), പ്രി​യ (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​ന്നാ​ൽ പേ​ര് വ്യ​ക്ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​വ​ർ​ക്ക് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ സ​മാ​ന കേ​സു​ക​ൾ ഉ​ണ്ടെ​ന്നു​ള്ള​ത് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്നും സി​ഐ ടി. ​ബി​ജു, എ​സ്ഐ യു. ​ബി​ജു എ​ന്നി​വ​ർ പ​റ​ഞ്ഞു.

Read More

തുഴവേഗത്തിന്‍റെ ജലപൂരത്തിനു ദിവസങ്ങൾ..! പു​ന്ന​മ​ട​യി​ൽ അ​വ​സാ​ന​വ​ട്ട പ​രി​ശീ​ല​ന​ത്തി​ൽ ചു​ണ്ട​നു​ക​ൾ; പ​രി​ശീ​ല​ന തു​ഴ​ച്ചി​ൽ ​കാ​ണാ​ൻ ആർപ്പു വിളിച്ച് വി​നോ​ദ​സ​ഞ്ചാ​രി​ക​ളും

ആ​ല​പ്പു​ഴ: ജ​ലോ​ത്സ​വ​ങ്ങ​ളു​ടെ രാ​ജാ​വാ​യ നെ​ഹ്റു​ട്രോ​ഫി ജ​ല​മേ​ള​യ്ക്ക് ഇ​നി ദി​വ​സ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പു​മാ​ത്രം. തു​ഴ​വേ​ഗ​ത്തി​ന്‍റെ ജ​ല​പൂ​ര​ത്തി​ൽ ജേ​താ​വാ​യി ചാ​ച്ചാ​ജി​യു​ടെ കൈ​യൊ​പ്പു​പ​തി​ഞ്ഞ വെ​ള്ളി​ക്ക​പ്പ് ആ​കാ​ശ​ത്തേ​ക്ക് ഉ​യ​ർ​ത്തി ഞ​ങ്ങ​ൾ ജ​ല​രാ​ജാ​ക്കന്മാരെ​ന്ന് പ​റ​യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ചു​ണ്ടന്മാരൊ​ന്നാ​കെ. ക​ര​ക​ളി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ആ​ഴ്ച​ക​ളാ​യി ന​ട​ത്തി​വ​ന്ന പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ ചു​ണ്ട​നു​ക​ൾ പു​ന്ന​മ​ട​യി​ലെ ട്രാ​ക്കി​ൽ തീ​വ്ര പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ചു​ണ്ട​നു​ക​ളു​ടെ അ​വ​സാ​ന​വ​ട്ട പ​രി​ശീ​ല​ന തു​ഴ​ച്ചി​ൽ ന​ട​ത്തു​ക. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ 1250 മീ​റ്റ​ർ ദൈ​ർ​ഘ്യം തു​ഴ​ഞ്ഞെ​ത്തു​ന്ന​തി​നു​ള്ള ത​ന്ത്ര​ങ്ങ​ളൊ​രു​ക്കി​യാ​ണ് ക്ല​ബു​ക​ളെ​ല്ലാം പ​രി​ശീ​ല​നം കൊ​ഴു​പ്പി​ക്കു​ന്ന​ത്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ പു​ന്ന​മ​ട​യി​ൽ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന തു​ഴ​ച്ചി​ൽ​കാ​ണാ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണെ​ത്തു​ന്ന​ത്. ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​നൊ​പ്പം സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ക്ല​ബു​ക​ൾ ത​ങ്ങ​ളു​ടെ തു​ഴ​ച്ചി​ൽ​കാ​രു​ടെ മി​ക​വ് ഓ​രോ​ദി​വ​സ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത്. പ​രി​ശീ​ല​ന തു​ഴ​ച്ചി​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തി പോ​രാ​യ്മ​ക​ൾ മ​ന​സി​ലാ​ക്കി അ​ത് ക​ളി​ക്കാ​ർ​ക്ക് വി​ശ​ദ​മാ​ക്കി കൊ​ടു​ക്കു​ക​യും അ​തി​നെ മ​റി​ക​ട​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു​മാ​ണ് പ​രി​ശീ​ല​നം സ​ജീ​വ​മാ​കു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​രി​ശീ​ല​ന തു​ഴ​ച്ചി​ലി​നു​ശേ​ഷം ചു​ണ്ട​ൻ…

Read More

പതിനാറിന് സുനി വെളിപ്പെടുത്തുന്നതെന്താകും? ഇനി സിനിമാ മേഖലയിൽ നിന്ന് കൂടുതൽ പ്രതികളില്ല; ബാക്കി കാര്യങ്ങൾ പതിനാറിന് പറയാമെന്ന് പറഞ്ഞ് പൾസർ സുനി

ചേ​ർ​ത്ത​ല: യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്നു കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഇ​നി ഇ​ല്ലെ​ന്നു പ​ൾ​സ​ർ സു​നി. മ​റ്റൊ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ എ​ത്തി​ച്ച​പ്പോ​ഴാ​ണു മാ​ധ്യ​മ​ങ്ങ​ളോ​ട് സു​നി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ക​ന​ത്ത സു​ര​ക്ഷാ​വ​ല​യ​ത്തി​ൽ എ​ത്തി​ച്ച സു​നി​യെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്ന​ത് പോ​ലീ​സ് ത​ട​സ​പ്പെ​ടു​ത്തി​യെ​ങ്കി​ലും 16 ക​ഴി​യു​ന്പോ​ൾ ബാ​ക്കി കാ​ര്യ​ങ്ങ​ൾ പ​റ​യാ​മെ​ന്ന് പ​ൾ​സ​ർ പ​റ​ഞ്ഞു. അ​രൂ​രി​ൽ നി​ന്നു ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് സു​നി. ഈ ​കേ​സി​ന്‍റെ അ​വ​ധി​ക്കാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ചേ​ർ​ത്ത​ല ജു​ഡീ​ഷൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. കോ​ട​തി ഇ​യാ​ളു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി 14 ദി​വ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി.

Read More

ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ടത്തിൽ 10 പേ​ർ​ക്ക് പ​രി​ക്ക്; കെഎസ്ആർടിസി ബസും മലപ്പുറം രജിസ്ട്രേഷനുള്ള കാറും കൂട്ടിയി ടിച്ചാണ് അപകടമുണ്ടായത്; പരിക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ ക​ല​വൂ​ർ കൃ​പാ​സ​ന​ത്തി​നു വ​ട​ക്കു​ഭാ​ഗ​ത്താ​യി സൂ​പ്പ​ർ​ഫാ​സ്റ്റും ടൊ​യോ​റ്റ ഫോ​ർ​ച്യൂ​ണ​റും ത​മ്മി​ൽ ഇ​ടി​ച്ച് പ​ത്തു പേ​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ ന​സീ​റ(28), ന​സീ​മ(38), സൈ​നു​ദ്ദീ​ൻ(45), ഫാ​ത്തി​മ(20), ഐ​ഷ(12), രാ​ധ​മ്മ(58), ഉ​ത്ത​മ​ൻ(50), കു​ഞ്ഞു​മോ​ൻ(60), ഗു​രു​പ്ര​സാ​ദ്(38) എ​ന്നി​വ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര പ​രി​ക്കു​ള്ള ന​സീ​റ, ന​സീ​മ, സൈ​നു​ദ്ദീ​ൻ, ഫാ​ത്തി​മ, ഐ​ഷ എ​ന്നി​വ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഫോ​ർ​ച്യൂ​ണ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന സൂ​പ്പ​ർ ഫാ​സ്റ്റും എ​തി​രെ വ​രി​ക​യാ​യി​രു​ന്ന മ​ല​പ്പു​റം ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഫോ​ർ​ച്യൂ​ണ​റും ത​മ്മി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നും പ​റ​യു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​വും സ്തം​ഭി​ച്ചു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Read More

കാഷ്മീരി മുളക് മതിയോ സാറേ..! പെ​ണ്‍​കു​ട്ടി​ക​ൾ സ്വ​യ​ര​ക്ഷ​യ്ക്കാ​യി മു​ള​ക് സ്പ്രേ ​ക​രു​ത​ണം; സ്കൂ​ളി​ൽ പെ​ണ്‍​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്യു​ന്ന​വ​രെ ത​ല്ലു​കൊ​ടു​ത്ത് തി​രു​ത്താ​ൻ അ​ധ്യാ​പ​ക​ർ ത​യ്യാ​റാ​വ​ണ​മെ​ന്നും ഋ​ഷി​രാ​ജ് സിം​ഗ്

ചാ​രും​മൂ​ട്: പെ​ണ്‍​കു​ട്ടി​ക​ൾ സ്വ​യ​ര​ക്ഷ​യ്ക്കാ​യി മു​ള​ക് സ്പ്രേ​യും മൂ​ർ​ച്ച​യു​ള്ള പി​ച്ചാ​ത്തി​യും ക​രു​ത​ണ​മെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് .നൂ​റ​നാ​ട് സി.​ബി.​എം എ​ച്ച് എ​സ്.​എ​സി​ൽ സ്കൂ​ൾ വി​മു​ക്തി ക്ല​ബി​ന്‍റെ ല​ഹ​രി​ക്കെ​തി​രെ​യു​ള്ള കു​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ന്നി​ല്ല. കു​ട്ടി​ക​ളെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഒ​രേ​പോ​ലെ ബാ​ധ്യ​ത​യു​ണ്ട്. സ്കൂ​ളി​ൽ പെ​ണ്‍​കു​ട്ടി​ക​ളെ ശ​ല്യം ചെ​യ്യു​ന്ന​വ​രെ ത​ല്ലു​കൊ​ടു​ത്ത് തി​രു​ത്താ​ൻ അ​ധ്യാ​പ​ക​ർ ത​യ്യാ​റാ​വ​ണ​മെ​ന്നും ഋ​ഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. പി​റ്റി​എ പ്ര​സി​ഡ​ന്‍റ് പ്ര​ഭ വി. ​മ​റ്റ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ കെ.​രാ​ധാ​കൃ​ഷ്ണ​പി​ള്ള, ജി​ല്ലാ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​ൻ.​എ​സ്. സ​ലീം​കു​മാ​ർ, മാ​നേ​ജ​ർ ജ​യ​ശ്രീ ത​ന്പി, ആ​ക്ടിം​ഗ് മാ​നേ​ജ​ർ പി.​ആ​ർ. കൃ​ഷ്ണ​ൻ​നാ​യ​ർ, ഹെ​ഡ്മി​സ്ട്ര​സ് ആ​ർ. സ​ജി​നി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ർ. മ​ഞ്ജു, എ​സ്.​ര​ജ​നി, സോ​മ​ല​ത, ക​ണ്‍​വീ​ന​ർ വി. ​വി​ജ​യ​കു​മാ​ർ, എ​ച്ച്. സ​ജി​ത്ത്, ശോ​ഭ ജ​യ​കൃ​ഷ്ണ​ൻ,…

Read More

ഒടുക്കം നാട്ടുകാർ അതു ചെയ്തു…! തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണത്തിൽ നാലുവയസുകാരി ഉൾപ്പെടെ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്; ഒടുവിൽ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് തെ​രു​വു​നാ​യ്ക്ക​ളെ ത​ല്ലി​ക്കൊ​ന്നു

മാ​ന്നാ​ർ: പ​രു​മ​ല​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ അ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക​ള​ട​ക്കം എ​ട്ടോ​ളം പേ​ർ​ക്കു പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. പ​രു​മ​ല ക​ന്യാ​ത്ത​റ​യി​ൽ പ്ര​കാ​ശി​ന്‍റെ നാ​ലു​വ​യ​സു​ള്ള മ​ക​ൾ ദി​യ, അ​ഞ്ച് വ​യ​സു​ള്ള അ​തു​ല്യ എ​ന്നീ കു​ട്ടി​ക​ൾ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ളെ തെ​രു​വു​നാ​യ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് മു​ഖ​ത്തും കൈ​ക്കും ഗു​രു​ഗ​ത​ര പ​രി​ക്കേ​റ്റു. ഇ​വ​ർ മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വ​ഴി യാ​ത്ര​ക്കാ​രാ​യ നി​ര​വ​ധി പേ​ർ​ക്കും തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് കു​റെ തെ​രു​വു​നാ​യ്ക്ക​ളെ ത​ല്ലി​ക്കൊ​ന്നു.

Read More

പെ​ൻ​ഷ​ൻ വേണേ എ​ണ്‍​പ​തു പടികളും കയറണം..! എ​ണ്‍​പ​താം വ​യ​സി​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് എ​ണ്‍​പ​ത് പ​ടി​ക​ൾ ക​യ​റി​യി​റ​ങ്ങ​ണ​മെ​ന്ന അവസ്ഥ കഠിനമെന്ന് പെൻഷൻകാർ

എ​ട​ത്വ: എ​ണ്‍​പ​താം വ​യ​സി​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് എ​ണ്‍​പ​ത് പ​ടി​ക​ൾ ക​യ​റി​യി​റ​ങ്ങ​ണ​മെ​ന്നു​ള്ള അ​വ​സ്ഥ​ക്ക് എ​ന്ന് മാ​റ്റം ഉ​ണ്ടാ​കും. ക​ഴി​ഞ്ഞ​ദി​വ​സം എ​ട​ത്വ സ​ബ്ട്ര​ഷ​റി​യി​ൽ നി​ന്നും പെ​ൻ​ഷ​ൻ വാ​ങ്ങാ​നെ​ത്തി​യ റി​ട്ട​യേ​ർ​ഡ് കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വാ​ക്കു​ക​ളാ​ണി​ത്.എ​ട​ത്വ​യി​ൽ മൂ​ന്നാം നി​ല കെ​ട്ടി​ട​ത്തി​ൽ വാ​ട​ക​യ്ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ബ്ട്ര​ഷ​റി​യി​ൽ പെ​ൻ​ഷ​ൻ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ ദു​ര​വ​സ്ഥ തു​ട​ങ്ങി​യി​ട്ട് മൂ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി. ഈ ​ട്ര​ഷ​റി​യി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ങ്കി​ൽ നാ​ൽ​പ്പ​ത് പ​ടി​ക​ൾ ക​യ​റ​ണം.അ​വ​ശ​രാ​യ​വ​ർ​ക്ക് പ​ര​സ​ഹാ​യ​മി​ല്ലാ​തെ ക​യ​റു​വാ​ൻ ക​ഴി​യു​ക​യി​ല്ല. വൃ​ദ്ധ ദ​ന്പ​തി​ക​ളാ​ണെ​ങ്കി​ൽ അ​വ​രു​ടെ അ​വ​സ്ഥ ഇ​ര​ട്ടി ദു​രി​ത​മാ​ണ്. ത​നി​ച്ചു വ​രു​ന്ന​വ​ർ പ​ടി​ക​ൾ ക​യ​റു​വാ​ൻ സാ​ധി​ക്കാ​തെ പ​ടി​യി​ൽ അ​വ​ശ​രാ​യി ഇ​രി​ക്കു​ന്പോ​ൾ സ​മീ​പ​ത്തു​ള്ള ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ​മാ​ർ ഇ​വ​രെ മു​ക​ളി​ൽ എ​ത്തു​വാ​ൻ സ​ഹാ​യി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ അ​വ​ശ​രാ​യ​വ​രു​ടെ അ​വ​സ്ഥ ട്ര​ഷ​റി ജീ​വ​ന​ക്കാ​രെ അ​റ​യി​ക്കു​ന്പോ​ൾ ജീ​വ​ന​ക്കാ​ർ ജോ​ലി​ത്തി​ര​ക്കെ​ല്ലാം ക​ഴി​ഞ്ഞ് ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​യി താ​ഴെ വ​ന്ന് ര​ജി​സ്റ്റ​റി​ൽ ഒ​പ്പു​വ​പ്പി​ച്ച് പെ​ൻ​ഷ​ൻ കൊ​ടു​ക്കാ​റു​ണ്ടെ​ന്ന് കേ​ര​ളാ സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ എ​ട​ത്വ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്…

Read More

പൈപ്പ് പൊട്ടിയത് അടച്ചിരുന്നെങ്കിൽ! മാവേലിക്കര വാട്ടർ അഥോറിറ്റി വീണ്ടും പണി തുടങ്ങി; ഉപയോഗിക്കാത്ത വെള്ള ത്തിനും കരം നൽകണമെന്നാവശ്യപ്പെട്ടുള്ള തട്ടിപ്പു പരിപാടി തുടങ്ങിയതായി ആക്ഷേപം

മാ​വേ​ലി​ക്ക​ര: ഉ​പ​യോ​ഗി​ക്കാ​ത്ത കു​ടി​വെ​ള്ള​ത്തി​നു ക​രം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സം​ഭ​വ​ങ്ങ​ൾ മാ​വേ​ലി​ക്ക​ര വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​താ​യി ആ​ക്ഷേ​പം.മാ​വേ​ലി​ക്ക​ര മ​ണ​ക്കാ​ട് ത്രി​വേ​ണി​യി​ൽ ദേ​വ​രാ​ജ​നാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഇ​ര. ക​ഴി​ഞ്ഞ ഒ​ന്പ​തു​മാ​സ​മാ​യി ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ ക​ഴി​ഞ്ഞ ജൂ​ണ്‍ ആ​റി​ലെ റീ​ഡിം​ഗ് പ്ര​കാ​രം 187 ലി​റ്റ​ർ കു​ടി​വെ​ള്ളം ഉ​പ​യോ​ഗി​ച്ച​താ​യി കാ​ട്ടി ബി​ൽ ന​ന്പ​ർ 26653010 പ്ര​കാ​രം 28,540 രൂ​പ അ​ട​യ്ക്കു​വാ​ൻ അ​ഥോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ട​താ​യി ദേ​വ​രാ​ജ​ൻ പ​റ​യു​ന്നു. ഓ​രോ വ​ർ​ഷ​ത്തെ​യും വെ​ള്ള​ക്ക​രം ഒ​രു​മി​ച്ച് അ​ട​യ്ക്കു​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ആ ​വ​ർ​ഷ​ത്തെ തു​ക​യ​ട​ച്ച​പ്പോ​ൾ കു​ടി​ശി​ക​യൊ​ന്നു​മി​ല്ലെ​ന്നു ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്നു. ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ ന​ഗ​ര​ത്തി​ലെ പ​ല ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വാ​ട്ട​ർ അ​ഥോ​റി​ട്ടി ഓ​ഫീ​സി​നു നൂ​റു​മീ​റ്റ​ർ അ​ക​ലെ ബി​ഷ​പ് ഹോ​ഡ്ജ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു സ​മീ​പം പൈ​പ്പ് പൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ഇ​തൊ​ന്നും പ​രി​ഹ​രി​ക്കു​വാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ താ​ൽ​പ്പ​ര്യം കാ​ട്ടാ​തെ പാ​വ​പ്പെ​ട്ട ഉ​പ​ഭോ​ക്താ​ക്ക​ളെ പി​ഴി​യു​ന്ന നി​ല​പാ​ടാ​ണ്…

Read More

അയൽവാസിയുടെ തോന്ന്യാസം..! ളാഹ വനത്തിന് സമീപം വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; എതിർത്ത തന്നെ ഷാൾ മുറുക്കി കൊല്ലാനും ശ്രമം നടത്തിയതായി വീട്ടമ്മ; പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു

റാ​ന്നി: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച 55 കാ​ര​ൻ പി​ടി​യി​ൽ.ളാ​ഹ​യ്ക്കു സ​മീ​പം വേ​ല​ന്‍​പാ​റ കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന ഓ​ലി​യ്ക്ക​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി (55)യെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.വ​ന​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന 32 കാ​രി​യാ​യ വീ​ട്ട​മ്മ രാ​വി​ലെ ത​ന്‍റെ മ​ക്ക​ളെ സ്കൂ​ള്‍ ബ​സി​ല്‍ ക​യ​റ്റി​വി​ട്ട​ശേ​ഷം തി​രി​കെ വ​രു​ന്പോ​ഴാ​ണ് പീ​ഡ​ന​ശ്ര​മ​മു​ണ്ടാ​യ​ത്. ളാ​ഹ വ​ന​ത്തി​നു സ​മീ​പം ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തു ഇ​യാ​ൾ വീ​ട്ട​മ്മ​യെ ക​ട​ന്നു​പി​ടി​ക്കു​ക​യും പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത​പ്പോ​ള്‍ ഷാ​ള്‍ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല്ലാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.പീ​ഡ​നം ചെ​റു​ക്കു​ന്ന​തി​നി​ട​യി​ല്‍ വീ​ട്ട​മ്മ കൃ​ഷ്ണ​ന്‍​കു​ട്ടി​യെ പി​ടി​ച്ച് ത​ള്ളി വീ​ഴ്ത്തി​യ ശേ​ഷം ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.​സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് വീ​ട്ട​മ്മ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ പീ​ഡ​ന​ശ്ര​മം ന​ട​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അ​ധി​കൃ​ത​രു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം പെ​രു​നാ​ട് പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും വീ​ട്ട​മ്മ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പെ​രു​നാ​ട് പോ​ലീ​സ് പീ​ഡ​ന​ത്തി​നും കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​നു​മാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​തി വ​ല​യി​ലാ​യ​താ​യി പോ​ലീ​സ്…

Read More

ആദ്യം സംസ്കാരം എന്തെന്ന് മനസിലാക്കണം..! മു​ഖ്യ​മ​ന്ത്രി​ക്കു വേ​ണ്ട​ത് പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ പ്ര​കൃ​ത​മ​ല്ല; സ്ഥാ​ന​ത്തി​ന്‍റെ മ​ഹ​ത്വ​വും ഉ​ത്ത​ര​വാ​ദി​ത്വ​വും പി​ണ​റാ​യി വി​ജ​യ​ൻ മ​ന​സി​ലാ​ക്ക​ണമെന്ന് അ​ടൂ​ർ പ്ര​കാ​ശ്

റാ​ന്നി: പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ​പ്പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യെ​യ​ല്ല കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ. റാ​ന്നി ഇ​ട​ത്ത​റ​യി​ലെ കോ​ൺ​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​ശ​താ​ബ്ദി കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന്‍റെ മ​ഹ​ത്വ​വും ഉ​ത്ത​ര​വാ​ദി​ത്വ​വും പി​ണ​റാ​യി വി​ജ​യ​ൻ മ​ന​സി​ലാ​ക്ക​ണം. പി​ണ​റാ​യി​യു​ടെ ഏ​കാ​ധി​പ​ത്യ​ശൈ​ലി​യും ധാ​ർ​ഷ്ഠ്യ​വും കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​ത്തി​നു ചേ​ർ​ന്ന​ത​ല്ല. രാ​ജ്യ​ത്തി​നു​വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ത്ത സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ന്മാ​ർ​ക്ക് ജ​ന​ങ്ങ​ളെ രാ​ജ്യ​സ്നേ​ഹം പ​ഠി​പ്പി​ക്കാ​ൻ എ​ന്ത് അ​വ​കാ​ശ​മാ​ണു​ള്ള​തെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് ചോ​ദി​ച്ചു. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​സി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ങ്കു ചെ​റി​യാ​ൻ, ലി​ജു ജോ​ർ​ജ്, സാ​മു​വേ​ൽ കി​ഴ​ക്കു​പു​റം, തോ​മ​സ് അ​ല​ക്സ്, മ​ണി​യാ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ഫ്രെ​ഡി ഉ​മ്മ​ൻ, ല​ത സു​രേ​ഷ്, ജോ​ജി തോ​മ​സ്, റീ​ന ജ​യിം​സ്, ജി​നു ഡേ​വി​ഡ്, തോ​മ​സ് മാ​ത്യു, ജോ​ർ​ജ് മാ​ത്യു, കെ.​പി. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, കു​ഞ്ഞു​മോ​ൻ വ​ലി​യ​കാ​ലാ​യി​ൽ, ഷാ​ജി മാ​നാ​പ്പ​ള്ളി, രാ​ജു ആ​ന്‍റ​ണി,…

Read More