ചാരുംമൂട്: കോടികൾ വിനിയോഗിച്ച് നിർമിക്കുകയും ആരോഗ്യമന്ത്രി വീണാ ജോർജ് രണ്ടുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കുകയും ചെയ്ത നൂറനാട് ലെപ്രസി സാനിറ്റോറിയം വളപ്പിലെ സ്പെഷാലിറ്റി ആശുപത്രി കെട്ടിടം മഴയത്ത് ചോരുന്നു. കെട്ടിടത്തിന്റെ പല ഭാഗത്തും സീലിംഗ് ഇളകി മഴവെള്ളം വരാന്തയിലേക്കു വീഴുകയാണ്. ടൈൽ പാകിയ തറയിൽ ആളുകൾ തെന്നിവീഴാതിരിക്കാനായി കാർഡ് ബോർഡുകൾ നിരത്തിയിരിക്കുകയാണ്. കായംകുളം-പുനലൂർ സംസ്ഥാന പാതയോടുചേർന്നുള്ള ആശുപത്രിയിൽ അഞ്ഞൂറിൽപ്പരം ആളുകൾ പ്രതിദിനം ചികിത്സയ്ക്കായി ഇവിടെ എത്തുന്നുണ്ട്. കെട്ടിടം നിർമിക്കാൻ 28.53 കോടി രൂപയാണ് ചെലവഴിച്ചത്. 300 കിടക്കകളുള്ള ഒന്നാം ബ്ലോക്കിൽ 144 കിടക്കകളിലേക്കും 16 ഐസിയു കിടക്കകളിലേക്കും പൈപ്പുവഴി ഓക്സിജൻ എത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ഒപി, ഐപി ബ്ലോക്കുകൾ, 200 കെവിഎ ജനറേറ്റർ സംവിധാനവുമുള്ള ആശുപത്രി പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. ഇതോടൊപ്പം പണിത മറ്റൊരു കെട്ടിടത്തിൽ ആരോഗ്യ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ…
Read MoreCategory: Alappuzha
തീരം വിഴുങ്ങി തിര… ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരങ്ങളില്‍ നാശം വിതച്ചു കടലാക്രമണം
ആറാട്ടുപുഴ: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരങ്ങളില്‍ കടലാക്രമണം നാശം വിതച്ചു തുടങ്ങി. ആറാട്ടുപുഴ പഞ്ചായത്തിലെ കാര്‍ത്തിക ജംഗ്ഷനിലും തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ചേലക്കാട് ഭാഗത്തുമാണ് കൂടുതല്‍ അപകടാവസ്ഥ നിലനില്‍ക്കുന്നത്. ഇവിടെ രണ്ടിടങ്ങളിലും കടല്‍ഭിത്തി തീരെ ദുര്‍ബലമാണ്. ആറാട്ടുപുഴ പടിഞ്ഞാറെ ജുമാ മസ്ജിദിനു വടക്കുഭാഗം മുതല്‍ കാര്‍ത്തിക ജംഗ്ഷന് വരെയുള്ള ഭാഗത്ത് ഇന്നലെയും കടലാക്രമണം നാശം വിതച്ചു. കരയിലേക്ക് അടിച്ചുകയറിയ തിരമാല തീരദേശ റോഡ് കവിഞ്ഞ് കിഴക്കോട്ടൊഴുകി. തീരദേശ റോഡില്‍ മണലടിഞ്ഞു. വീട്ടുകാരും കച്ചവടക്കാരും ദുരിതത്തിലായി. വരും ദിവസങ്ങളില്‍ ഇവരുടെ ജീവിതം കൂടുതല്‍ പ്രയാസത്തിലാകും. വീട്ടുവളപ്പിലേക്ക് വെള്ളം കയറാതിരിക്കാന്‍ മണല്‍ച്ചാക്ക് കൊണ്ട് പ്രതിരോധം തീര്‍ത്തെങ്കിലും ഫലമില്ല. തൃക്കുന്നപ്പുഴ പഞ്ചായത്തില്‍ ചേലക്കാട് ഭാഗത്ത് 40 വര്‍ഷം മുന്‍പ് നിര്‍മിച്ച കടല്‍ഭിത്തി പൂര്‍ണമായും മണ്ണില്‍ താഴ്ന്നതിനാല്‍ ചെറിയൊരു തിരമാല പോലും പ്രതിരോധിക്കാനുള്ള ശേഷിയില്ല. കടല്ഭിത്തിതൊട്ടടുത്തു വരെ പുലിമുട്ട് ഉള്ളതിനാല്‍ തിരമാലയുടെ ശക്തി ഈ…
Read Moreചെറുകോലില്‍ അഞ്ചുപേരെ കടിച്ച നായയ്ക്കു പേവിഷബാധ; നായയെ പിടികൂടി കൂട്ടിലടച്ചു
മാവേലിക്കര: കഴിഞ്ഞ 22ന് അഞ്ചു പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതായി മൃഗസംരക്ഷണവകുപ്പ്. കഴിഞ്ഞ ദിവസം നായ ചത്തതിനെത്തുടര്‍ന്ന് മൃഗ സംരക്ഷണവകുപ്പിന്റെ കീഴിലുള്ള തിരുവല്ല എവിയന്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്. 22ന് രാവിലെ 6ന് ചെന്നിത്തല ചെറുകോല്‍ നാടാലിക്കല് ജംഗ്നിലുള്ള മുന്‍ ഇന്ത്യന്‍ പ്രതിപക്ഷ നേതാവ് സി.എം. സ്റ്റീഫന്റെ കുടുംബവീട്ടുവളപ്പില്‍ കയറിയ തെരുവു നായയാണ് അഞ്ചു പേരെ കടിച്ചത്. സി.എം. സ്റ്റീഫന്റെ സഹോദരന് പോള്‍ മത്തായിയാണ് ഇവിടെ താമസിക്കുന്നത്. ഇയാളുടെ ബന്ധുവായ സ്ത്രീക്കും വീട്ടിലെ സഹായിയായ സ്ത്രീക്കുമാണ് ആദ്യം കടിയേറ്റത്. തുടര്‍ന്ന് നായയെ പിടിക്കാനായി എത്തിയ മൂന്നംഗ സംഘത്തിനും കടിയേറ്റു. തുടര്‍ന്ന് മാവേലിക്കര ബ്ലോക്ക് വെറ്റ റിനറി സര്‍ജനും നായ പ്രേമി സംഘത്തിലെ ആളുകളും ചേര്‍ന്ന് നായയെ പിടികൂടി കുത്തിവെയ്പ്പ് നല്കി മൃഗാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Read Moreപുറംകടലിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ കൊല്ലം തീരത്തടിഞ്ഞത് ഒമ്പതെണ്ണം; കണ്ടെയ്നറുകൾ ആലപ്പുഴ തീരത്തും
എസ്.ആര്. സുധീര്‍ കുമാര്‍കൊല്ലം: പുറംകടലില്‍ മുങ്ങിയ എംഎസി എല്‍സ-മൂന്ന് എന്ന കപ്പലിലെ ഒന്‍പതു കണ്ടെയ്നറുകള്‍ കൊല്ലം തീരത്ത് കണ്ടെത്തി. കരുനാഗപ്പള്ളി ചെറിയഴീക്കലാണ് ആദ്യ കണ്ടെയ്നര്‍ തീരത്തടിഞ്ഞത്. ഇന്നലെ രാത്രി പത്തരയോടെ കണ്ടെയ്നര്‍ കടല്‍ ഭിത്തിയില്‍ ഇടിച്ചുനില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഒഴിഞ്ഞ കണ്ടെയ്നറാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ടെയ്നറിന്റെ ഒരു വശം തുറന്ന നിലയിലാണ്. ജനവാസ മേഖലയ്ക്ക് അടുത്താണ് കണ്ടെയ്നര്‍ അടിഞ്ഞത്. സമീപത്തെ അഞ്ച് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. കൊല്ലം കലക്ടര്‍ എന്‍. ദേവിദാസ്, സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയിരുന്നു. മറ്റൊരു കണ്ടെയ്നര്‍ തീരത്ത് അടിഞ്ഞത് ശക്തികുളങ്ങര മദാമ്മതോപ്പിലാണ്. ഇന്ന് പുലര്‍ച്ചെയാണ് ഇത് തീരത്ത് എത്തിയത്. ഇതും കാലിയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. നീണ്ടകര പരിമണം ഭാഗത്ത് മൂന്ന് കണ്ടെയ്നറുകള്‍ ഒഴുകി നടക്കുന്നതായി കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലം – ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയായ വലിയഴീക്കല്‍ ഭാഗത്തും…
Read Moreബസ് ഓവർടേക്ക് ചെയ്തപ്പോൾ ചെളിവെള്ളം തെറിച്ചു; കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചുതകർത്ത് യുവാക്കൾ; ഡ്രൈവർക്ക് പരിക്ക്
ഹരിപ്പാട്: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന്റെ ചില്ല് തകർത്ത് സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. തൃക്കുന്നപ്പുഴ സ്വദേശികളായ ഷബീർ അൻസാർ എന്നിവരെയാണ് കരിയിലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം ആ റോടെ ദേശീയപാതയിൽ ചേപ്പാട് വച്ചാണ് സംഭവം നടന്നത്. തൃശൂരിൽനിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന സുപ്പർഫാസ്റ്റ് ബസ് ബൈക്കിനെ ഓവർടേക്ക് ചെയ്തപ്പോൾ ചെളിവെള്ളം ബൈക്ക് യാത്രികരായ ബഷീറിന്റെയും അൻസാറിന്റെയും ദേഹത്തേക്ക് തെറിച്ചു. ഇതിനെത്തു ടർന്ന് ഇവർ ബസ് തടഞ്ഞുനിർത്തുകയും കല്ലെടുത്ത് ഗ്ലാസിൽ എറിയുകയും ചെയ്തു. ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു. ചില്ലു കൊണ്ട് ബസ് ഡ്രൈവർ അനിൽകുമാറിന് കാലിനു നിസാര പരിക്കുപറ്റി. സംഭവസ്ഥലത്തെത്തിയ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ബസ് യാത്രക്കാരെ മറ്റു വാഹനങ്ങളിൽ കയറ്റിവിട്ടു.
Read Moreമാവേലിക്കരയില്‍ വീണ്ടും തെരുവുനായ ആക്രമണം: അഞ്ചു വയസുകാരനു പരിക്ക്; സമീപ വീടുകളും നായയുടെ ആക്രമണം
മാവേലിക്കര: താലൂക്കില്‍ വീണ്ടും തെരുവുനായ ആക്രമണം. തഴക്കര പഞ്ചായത്തില്‍ ഞായറാഴ്ചയാണ് അഞ്ചു വയസുകാരനെ നായ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ വഴുവാടി പുത്തന്കളിക്കല് ഉണ്ണിക്കൃഷ്ണന്റെയും രേവതിയുടെയും മകന് ദേവകൃഷ് ണനാണ് ആക്രമണത്തിന് ഇരയായത്. ഞായര്‍ പകല്‍ 12നാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വഴിയിലൂടെ പോവുകയായിരുന്ന നായ മുറ്റത്തേക്ക് കയറിവന്ന് ആക്രമിക്കുകയായിരുന്നു. പുറത്തും കൈയ്ക്കും പിന്‍ഭാഗത്തും കടിയേറ്റ കുട്ടിയുടെ നിലവിളി കേട്ട് വീടിനുള്ളില്‍ ഉണ്ടായിരുന്ന അമ്മ ഓടിയെത്തി നായയെ ഓടിച്ചുവിട്ട് കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഉടന്‍ കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സതേടി. ഉണ്ണികൃഷ്ണന്റെ വീടിന് സമീപമുള്ള മറ്റൊരു വീട്ടില്‍ ഒരു യുവതിക്ക് നേരേ ആക്രമണം നടത്തിയ ശേഷമാണ് നായ കുട്ടിയെ ആക്രമിച്ചത്. യുവതിക്ക് കടിയേറ്റില്ലെങ്കിലും നായയുടെ വായില്‍ നിന്നും ചോര തെറിച്ച് ഇവരുടെ ശരീരത്തില്‍ വീണതായി പറയുന്നു. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കുട്ടിയെ…
Read Moreയുവതിയെ ഭർത്താവ് കുത്തിക്കൊന്നു; കൊലപാതകത്തിൽ കലാശിച്ചതു സംശയം; നടക്കുന്ന സംഭവം രാമങ്കരിയിൽ
ആലപ്പുഴ: കുട്ടനാട് രാമങ്കരിയിൽ ഭർത്താവിന്റെ കുത്തേറ്റു യുവതി മരിച്ചു. രാമങ്കരി വേഴപ്ര അകത്തെപ്പറമ്പിൽ മതിമോൾ എന്നു വിളിക്കുന്ന വിദ്യയാണു (42) കൊല്ലപ്പെട്ടത്. കഴുത്തിലും വയറ്റിലും ആഴത്തിൽ കുത്തേറ്റു. ഭാര്യയോടു തോന്നിയ സംശയമാണു ഭർത്താവിനെ കൊടുംക്രൂരതയ്ക്കു പ്രേരിപ്പിച്ചതെന്നാണു പ്രാഥമികനിഗമനം. ഇവർക്കു പത്തിലും അഞ്ചിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. ഇന്നലെ വൈകുന്നേരം കോട്ടയം മെഡിക്കൽ കോളജിൽ ബന്ധുവിനെ കാണാൻ പോയ വിദ്യയെ പലവട്ടം വിനോദ് ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ഫോണിൽ ലഭിച്ചപ്പോൾ ഇരുവരും സംസാരിച്ചു. സംസാരശേഷം ഫോൺ കട്ട് ആക്കാതെ മറ്റാരോടോ വിദ്യ സംസാരിക്കുന്നതു കേട്ട വിനോദിനു സംശയമായി. രാത്രി പത്തരയോടെ വീട്ടിൽ തിരിച്ചെത്തിയ വിദ്യയെ ആയുധവുമായി കാത്തുനിന്ന വിനോദ് മുറ്റത്ത് തടഞ്ഞുനിർത്തി കുത്തുകയായിരുന്നു.നെഞ്ചിലും വയറ്റിലും ആഴത്തിൽ മുറിവേറ്റ വിദ്യ പ്രാണരക്ഷാർഥം പുറത്തെ വഴിയിലേക്ക് ഓടി അവിടെ കുഴഞ്ഞു വീണു. ശബ്ദവും ബഹളവും കേട്ട് ഓടിവന്ന അയൽക്കാർ ആയുധങ്ങളുമായി…
Read Moreസംസ്ഥാനം ഭരിക്കുന്നത് അഴിമതി സർക്കാർ; ദേശീയപാത ഇടിഞ്ഞുവീണപ്പോൾ മിണ്ടാട്ടം മുട്ടിയവരായി മാറിയെന്ന് ചാണ്ടി ഉമ്മൻ
മങ്കൊമ്പ്: പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികൾ അഴിമതിമൂലം തകർന്നുവീഴുന്നതിന്റെ മകുടോദാഹരണമാണ് ദേശീയപാത ഇടിഞ്ഞുവീണതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആരോപിച്ചു. കോൺഗ്രസ് വെളിയനാട് മണ്ഡലത്തിലെ ഒമ്പതാം വാർഡിലെ മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങിവച്ച വിഴിഞ്ഞം തുറമുഖവും കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും അടക്കമുള്ള പദ്ധതികൾ നല്ലരീതിയിൽ മുന്നേറുമ്പോഴാണ് ഇത്തരം തകർച്ചകളെ ന്നത് ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ പദ്ധതികൾ സ്വന്തം പേരിലാക്കി ക്രഡിറ്റ് ഏറ്റെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവർ ദേശീയപാത നിർമാണം സംബന്ധിച്ച് കേന്ദ്രവുമായി മത്സരിച്ച് വീമ്പു പറയുകയും സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ പ്രചാരം നൽകുകയും ചെയ്തിട്ട് ദേശീയപാത ഇടിഞ്ഞുവീണപ്പോൾ മിണ്ടാട്ടം മുട്ടിയവരായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ.കെ. കുഞ്ചെറിയ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കറ്റാനം ഷാജി മുഖ്യപ്രഭാഷണം നടത്തി.…
Read Moreസ്റ്റോക്ക്മാര്‍ക്കറ്റില്‍ നിക്ഷേപം; വൻ പലിശ വാഗ്ദാനം ചെയ്ത് 3കോടി തട്ടിയ കേസില്‍ പാലക്കാട് സ്വദേശി അറസ്റ്റില്‍
പത്തനംതിട്ട: കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസില്‍ പാലക്കാട് കൊപ്പം കൈപ്പറമ്പ് സ്വദേശി പത്തനംതിട്ടയില്‍ അറസ്റ്റില്‍. പാലക്കാട് കൊപ്പം കൈപ്പറമ്പ് പട്ടമ്മാര് വളപ്പില്‍ വീട്ടില്‍ മുഹമ്മദ് സലിമിനെ (42)യാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചാല്‍ അമിതലാഭം വാഗ്ദാനം നല്കി കോഴഞ്ചേരി സ്വദേശിയില്‍ നിന്നും 3.45 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. കമ്മീഷന് വാഗ്ദാനം ചെയ്ത് ചെറുപ്പക്കാരെ കൊണ്ട് തങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിപ്പിച്ച് ആ പണം കുഴല്‍പ്പണമായി വിദേശത്തേക്ക് കടത്തുന്ന കണ്ണിയില്‍ പ്രധാനിയാണ് ഇപ്പോള്‍ അറസ്റ്റിലായ സലിം. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി സമര്‍പ്പിച്ച അപേക്ഷകള്‍ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നാലുമാസമായി ഒളിവില്‍ കഴിയുകയായിരുന്നു.മലപ്പുറം പാലക്കാട് ജില്ലകളില്‍ താമസിച്ചു നടത്തിയ വ്യാപകമായ തെരച്ചിലിനൊടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്. സലീമിന്റെ…
Read Moreകെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാരില്ല; എടത്വ ഡിപ്പോയില്‍ ഇന്നലെ മുടങ്ങിയത് ആറു സര്‍വീസുകള്‍
എടത്വ: കെഎസ്ആര്‍ടിസി എടത്വ ഡിപ്പോയില്‍ ഡ്രൈവര്‍മാരുടെ അഭാവം മൂലം ഇന്നലെ മുടങ്ങിയത് ആറു സര്‍വീസുകള്‍. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ കടുത്ത ദുരിതത്തിലായി. രാവിലെ എട്ടിന് പുറപ്പെടേണ്ട എടത്വ-പാരാത്തോട് ബസ്, ഏഴിന് പുറപ്പെടേണ്ട എടത്വ- കണ്ടങ്കരി- ആലപ്പുഴ ബസ്, 7.20ന് പുറപ്പെടേണ്ട എടത്വ-ഹരിപ്പാട് ബസ്, 8.20ന് പുറപ്പെടേണ്ട എടത്വ-കളങ്ങര-ചങ്ങനാേശരി ബസ് എന്നിവ കൂടാതെ അമ്പലപ്പുഴ-തിരുവല്ല റൂട്ടിലെ രണ്ട് ചെയിന്‍ സര്‍വീസുമാണ് മുടങ്ങിയത്. ഡിപ്പോയില്‍ ഒമ്പതു ഡ്രൈവര്‍മാരുടെയും മൂന്നു കണ്ടക്ടര്‍മാരുടെയും കുറവുണ്ട്. ജീവനക്കാരുടെ അഭാവമാണ് സര്‍വീസിനെ ബാധിച്ചത്. ഉള്ള ജീവനക്കാരാവട്ടേ ലീവിനു പോലും പോകാതെ ഡിപ്പോയില്‍ താമസിച്ച് ജോലി ചെയ്യേണ്ട അവസ്ഥയാണ്. ജീവനക്കാരുടെ സംഘടനകള്‍ നിയമനം നടത്തണമെന്ന് പലതവണ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. പ്രാദേശിക റൂട്ടിലെ ബസ് സര്‍വീസ് മുടക്കുന്നത് യാത്രക്കാരെ ഏറെ വലയ്ക്കുന്നുണ്ട്. മങ്കൊമ്പ് സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ എത്തേണ്ട ജീവനക്കാരും ഗുണഭോക്താക്കളും മറ്റ്…
Read More