എടത്വ: ലൈഫ് ഭവനപദ്ധതിയുടെ അവസാന ഗഡു വൈകി. പിഞ്ചുകുട്ടികള്‍ അടങ്ങിയ ഏഴംഗ കുടുംബം വെള്ളക്കെട്ടില്‍. തലവടി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കുതിരച്ചാല്‍ പുതുവല്‍ കോളനിയിലെ പൊന്നുക്കുട്ടന്റെ കുടുംബവുമാണ് മുട്ടോളം വെള്ളത്തില്‍ നരകയാതന അനുഭവിക്കുന്നത്. ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മാണം ആരംഭിച്ചെങ്കിലും രണ്ടു ഗഡു ഫണ്ട് മാത്രമാണ് ലഭ്യമായത്. വീടിന്റെ കട്ടളയ്ക്കൊപ്പം ഇഷ്ടിക കെട്ടി പൊക്കിയെങ്കിലും മൂന്നാമത്തെ ഗഡു വൈകിയതുമൂലം മേല്‍ക്കൂര വാര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നാമത്തെ ഗഡു ആവശ്യപ്പെട്ട് പൊന്നുക്കുട്ടന് സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഗഡു ലഭിച്ചില്ലെന്ന് തലവടി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എത്തിയതാണ് മൂന്നാം ഗഡു വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ നല്കിയ വിശദീകരണം.എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുമാസം പിന്നിട്ടെങ്കിലും മൂന്നാം ഗഡു കുടുംബത്തിന് ലഭിച്ചില്ല. വീട് നിര്‍മാണം ആരംഭിച്ചതോടെ രണ്ടു പിഞ്ചുകുട്ടികള്‍ അടങ്ങിയ ഏഴംഗ കുടുംബം താത്കാലിക ഷെഡിലാണ് കഴിയുന്നത്. കഴിഞ്ഞദിവസങ്ങളിലുണ്ടായ പെരുമഴയില്‍ ഷെഡ്…
Read MoreCategory: Alappuzha
ബസിൽ നഷ്ടപ്പെട്ട സ്വർണം ഉടമസ്ഥന് തിരികെ നൽകി ജീവനക്കാർ
ഹരിപ്പാട്: ബസിൽ നഷ്ടപ്പെട്ട സ്വർണം ഉടമസ്ഥന് തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി. കഴിഞ്ഞ 25ന് തൃക്കുന്നപ്പുഴയിൽ നിന്ന് അനിഴം ബസിൽ യാത്ര ചെയ്ത തൃക്കുന്നപുഴ തൈത്തറയിൽ വിനോദിന്റെ മകൾ മൃദുല (16) യുടെ 4ഗ്രാം തൂക്കം വരുന്ന സ്വർണ ചെയിൻ നഷ്ടപ്പെടുകയായിരുന്നു. അന്ന് ബസിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ബസ് വൃത്തിയാക്കുന്നതിനിടെ ജീവനക്കാർക്ക് ചെയിൻ ലഭിച്ചു. ഉടൻ തന്നെ ഉടമസ്ഥരെ വിവരമറിയിച്ചു. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിൽ എത്തി ബസ് ഡ്രൈവർ ശ്യാം കുമാർ, കണ്ടക്ടർ ജയേഷ് എന്നിവർ ചേർന്ന് ചെയിൻ വിനോദിന് കൈമാറി.
Read Moreമിഠായി വാങ്ങിനൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടിപോയി ബാലികയ്ക്കു നേരേ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
പുല്ലാട്: എട്ടുവയസുകാരിക്കു നേരേ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ തടിയൂർ കടയാർ വാഴയിൽ വീട്ടിൽ നിന്നും കാഞ്ഞീറ്റുകര വാസുദേവപുരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ലിജു തോമസാണ് (31) പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കുട്ടിയെ ഇയാൾ സ്കൂട്ടറിൽ കയറ്റി കടയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയി കാഞ്ഞീറ്റുകരയ്ക്ക് സമീപമുള്ള കനാൽ പാലത്തിൽ ലൈംഗികചൂഷണത്തിന് വിധേയയാക്കിയെന്നാണ് കേസ്. കുട്ടി വിവരം അറിയിച്ചതിനെത്തുടർന്ന് മാതാവ് കോയിപ്രം പോലീസിനെ സമീപിക്കുകയും, അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എസ്ഐ പി.സുരേഷ് കുമാർ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിനിടെ കാഞ്ഞീറ്റുകരയിൽ നിന്നു ലിജു പോലീസ് കസ്റ്റഡിയിലായി. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ സ്കൂട്ടർ പോലീസ് കണ്ടെടുത്തു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read Moreമഴയും കിഴക്കൻവെള്ളത്തിന്റെ വരും, കുട്ടനാട്ടിൽ ജലനിരപ്പുയരുന്നു; കിടത്തി ചികിത്സ ഒഴിവാക്കി പുളിങ്കുന്ന് താലൂക്ക് ആശുപത്രി
മങ്കൊമ്പ്: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തുടർച്ചയായി പെയ്യുന്ന മഴയ്ക്കുപുറമേ കിഴക്കൻ വെള്ളത്തിന്റെ വരവും ആരംഭിച്ചതോടെ കുട്ടനാട്ടിൽ ജലനിരപ്പു വീണ്ടും ഉയർന്നു. ഇതോടെ ജനജീവിതം കൂടുതൽ ദുഃസഹമായി. താഴ്ന്ന പ്രദേശങ്ങളും റോഡുകളും ഇതോടെ വെള്ളത്തിലായി. മുട്ടാർ, കൈനകരി, ചമ്പക്കുളം, നെടുമുടി, രാമങ്കരി, പുളിങ്കുന്ന്, മങ്കൊമ്പ്, ചതുർഥ്യാകരി, കാവാലം, കുന്നുമ്മ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ടിന്റെ ദുരിതം അധികമായി അനുഭവപ്പെടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴപെയ്യുന്നുണ്ടെങ്കിലും അപൂർവം പ്രദേശങ്ങളിൽ മാത്രമാണ് വെള്ളക്കെട്ടനുഭവപ്പെട്ടിരുന്നത്. എന്നാൽ, ഇന്നലെ രാവിലെ മുതൽ കിഴക്കൻവെള്ളത്തിന്റെ വരവുതുടങ്ങിയതോടെ ജലനിരപ്പ് അരയടിയിലധികം ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും വെള്ളം കയറിയതോടെ ഗതാഗതതടസവും അനുഭവപ്പെട്ടുതുടങ്ങി. നേരത്തെതന്നെ വെള്ളക്കെട്ടനുഭവപ്പെട്ടിരുന്ന മങ്കൊമ്പ് വികാസ് മാർഗ് ചതുർഥ്യാകരി റോഡിൽ വീണ്ടും ജലനിരപ്പുയർന്നതോടെ ഗതാഗതം കൂടുതൽ ദുഷ്കരമായി. നെടുമുടി-വൈശ്യംഭാഗം റോഡിലും ജലനിരപ്പ് വീണ്ടും ഉയർന്നത് നാട്ടുകാരുടെ ദുരിതം ഇരട്ടിയാക്കി. രണ്ടാം കൃഷിക്കായി നിലമൊരുക്കൽ ജോലികൾ ആരംഭിച്ച മിക്ക…
Read Moreഒരു വീട് വയ്ക്കണം, അർഹരായ പാവങ്ങളെ സഹായിക്കണമെന്ന് ബംബർ കോടീശ്വരനായ വിശ്വംബരൻ; വാർത്തയറിഞ്ഞ് ആളുകളെത്തുമോയെന്ന് ഭയം
ആലപ്പുഴ: വിഷു ബംബർ കോടീശ്വരനെ കണ്ടെത്തി. ഈ വർഷത്തെ വിഷുബംബർ ലോട്ടറിയായ ഒന്നാം സമ്മാനം 12 കോടി രൂപ നേടിയത് ആലപ്പുഴ പഴവീട് സ്വദേശി പ്ലാംപറമ്പിൽ വിശ്വംഭരനാണ് (76) ആ ഭാഗ്യവാൻ. സിആർഎഫ് വിമുക്തഭടനായ വിശ്വംഭരൻ ഇപ്പോൾ വിശ്രമജീവിതത്തിലാണ്. കുറച്ചുനാൾ എറണാകുളത്തെ ഒരു ബാങ്കിൽ സെക്യൂരിറ്റി ജോലിയും ചെയ്തിരുന്നു. ഒരു വീട് വയ്ക്കണം, അർഹരായ പാവങ്ങളെ സഹായിക്കണം. വാർത്ത അറിഞ്ഞയുടൻ ആളുകളെത്തുമോയെന്നാണ് പേടിയെന്നും വിശ്വംഭരൻ പറഞ്ഞു. സ്ഥിരം ലോട്ടറിയെടുക്കുന്നയാളാണ്. എല്ലാത്തവണയും വിഷു ബംബറെടുക്കാറുണ്ട്. അയ്യായിരം രൂപയുടെ മറ്റൊരു സമ്മാനവും എടുത്ത വേറൊരു ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. ബംബറടിച്ച വിവരം ഇന്നലെ രാത്രി വീട്ടുകാരോടാണ് ആദ്യം പറഞ്ഞത്. തുടർന്ന് ഇന്നു രാവിലെ ലോട്ടറി ഏജൻസിയിലെത്തി വിവരം പറയുകയായിരുന്നു.
Read Moreവഴി തടസപ്പെടുത്തിയത് ചോദ്യം ചെയ്ത വൃദ്ധനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; യുവാവിന് ജീവപര്യന്തം തടവും പിഴയും
മാവേലിക്കര: നൂറനാട് പുലിമേല്‍ കാഞ്ഞിരവിള ഭാസ്കരനെ (73) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അയല്‍വാസി പുലിമേല്‍ തുണ്ടില്‍ ശ്യാംസുന്ദറിനെ (30) ജീവപര്യന്തം തടവിനും വിവിധ വകുപ്പുകളിലെ പിഴയ്ക്കും ശിക്ഷിച്ച് മാവേലിക്കര അഡീ. ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി വി.ജി. ശ്രീദേവി ഉത്തരവായി. 2020 മാര്‍ച്ച് 14ന് രാവിലെ 9.45 നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് ശ്യാംസുന്ദര്‍ ഭാസ്കരനെ മൃഗീയമായി കൊന്നത്. തടസപ്പെടുത്തല്‍ പതിവാക്കിയപ്പോള്‍ ഭാസ്കരന് ഇതിനെ ചോദ്യം ചെയ്തു. കൊലപാതകത്തിന്റെ തലേന്നും വഴിതടസപ്പെടുത്തുന്നത് ആവര്‍ത്തിച്ചപ്പോള്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭാസ്കരന് ശ്യാംസുന്ദറിനോട് പറഞ്ഞു. പിറ്റേന്നായിരുന്നു ഭാസ്കരന് കൊല്ലപ്പെട്ടത്. അറുപതു ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഭാസ്കരന്റെ ഭാര്യ ശാന്തയും മരുമകള്‍ ജയപ്രഭയും അടക്കം 23 സാക്ഷികളെ പ്രോസിക്യൂഷന് ഹാജരാക്കി. ഏഴു തൊണ്ടിമുതലുകളും 39 രേഖകളും കോടതിയിലെത്തിച്ചു. പ്രതിക്ക് മാനസികരോഗമുണ്ടെന്ന വാദം പ്രതിഭാഗം ഉയര്‍ത്തിയപ്പോള്‍…
Read Moreസ്ഥാനക്കയറ്റം ലഭിച്ചില്ല; യാത്രയയപ്പ് ബഹിഷ്കരിച്ച് അഡീഷണൽ എസ്പി; തന്നെ തഴഞ്ഞതിലെ വേദന സഹപ്രവർത്തകരോട് പങ്കുവെച്ച് കൊല്ലത്തുകാരനായ എഎസ്പി
പത്തനംതിട്ട: എസ്പിയായുള്ള സ്ഥാനക്കയറ്റം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യാത്രയയപ്പ് വേണ്ടെന്നുവച്ച് അഡീഷണൽ എസ്പി. 31ന് സർവീസിൽനിന്നു വിരമിക്കാനിരിക്കുന്ന പത്തനംതിട്ട അഡീഷണൽ എസ്പി ആർ. പ്രദീപ് കുമാറാണ് സഹപ്രവർത്തകർ തനിക്കു നൽകുന്ന യാത്രയയപ്പ് വേണ്ടെന്ന് അറിയിച്ചത്. ജില്ലാ പോലീസ് മേധാവി ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽനിന്നും അഡീഷണൽ എസ്പി വിട്ടുനിന്നിരുന്നു.ഇന്നു പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന യാത്രയയപ്പ് യോഗത്തിലും പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സർവീസിൽനിന്നു വിരമിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ഔദ്യോഗികമായി നൽകുന്ന യാത്രയയപ്പ് ചടങ്ങ് കൂടിയാണിത്. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അഡീഷണൽ എസ്പി ഭാരവാഹികളെ അറിയിക്കുകയും ചെയ്തു. തനിക്കൊപ്പം സർവീസിൽ കയറിയ പലർക്കും എസ്പിമാരായി പ്രമോഷൻ ലഭിച്ചിട്ടും തന്നെ തഴഞ്ഞുവെന്നാണ് പ്രദീപ് കുമാർ സഹപ്രവർത്തകരോടു പങ്കുവച്ച സങ്കടം. കൊല്ലം പെരുങ്കുളം സ്വദേശിയാണ് ഇദ്ദേഹം.
Read Moreവിദേശത്ത് പോകാൻ യാത്ര ചോദിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു
ചാരുംമൂട്: വിദേശത്ത് പോകാൻ മാതാപിതാക്കളോട് യാത്ര ചോദിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മലയാള മനോരമ ചാരുംമൂട് റിപ്പോർട്ടർ ചുനക്കര പോണാൽ പടീറ്റതിൽ ജിയോ വില്ലയിൽ അനിൽ പി. ജോർജ്- ഓമന ദമ്പതികളുടെ മകൻ സ്വരൂപ് ജി. അനിൽ (29) ആണ് മരിച്ചത്. ദുബായ് യുറാനസ് എയർകണ്ടിഷൻ റഫ്രിജറേഷൻ ട്രേഡിംഗ് കമ്പനി മാനേജിംഗ് പാർട്ണറായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 1.30ന് വീട്ടിൽ വച്ചായിരുന്നു സംഭവം. പുലർച്ചെയുള്ള ദുബായ് യാത്രക്കായി ഒരുക്കങ്ങൾ നടത്തി മാതാപിതാക്കളോട് യാത്ര ചോദിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ചുനക്കര സെൻറ് തോമസ് മാർത്തോമ്മാ പള്ളിയിൽ. സഹോദരൻ: വിവേക് ജി.അനിൽ (ദുബായ് സഹാറ ഗ്രൂപ്പ് കമ്പനി മാനേജിംഗ് പാർട്ണർ). വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ഇന്റർനാഷനൽ അഫയേഴ്സ് മോഡറേറ്റർ ഡോ. മാത്യൂസ് ജോർജ് ചുനക്കരയുടെ സഹോദര…
Read Moreപതിനാലുകാരനെ മർദിച്ചതിന് അറസ്റ്റിലായ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
കായംകുളം: കൃഷ്ണപുരത്ത് പതിനാലുകാരനെ മര്‍ദിച്ചതിന് അറസ്റ്റിലായ ബിജെപി പ്രാദേശിക നേതാവ് കുഴഞ്ഞുവീണ് മരിച്ചു. കേസില്‍ ജാമ്യം ലഭിച്ച മനോജ്(47) വീട്ടിൽവച്ചാണ് കുഴഞ്ഞുവീണ് മരിച്ചത്. വധശ്രമത്തിനാണ് ഇയാൾക്കെതിരേ കേസെടുത്തത്. സൈക്കിളിൽ ആക്രി സാധനങ്ങളുമായി പോവുകയായിരുന്ന പതിനാലുകാരനെ മർദിച്ചെന്നാണ് കേസ്. മർദനത്തിൽ കഴുത്തിന് പരിക്കേറ്റ പതിനാലുകാരനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഒരു വീട്ടിൽ നിന്ന് തനിക്ക് നൽകിയ ആക്രി സാധനങ്ങൾ വിൽക്കാനായി പതിനാലുകാരൻ സൈക്കിളിൽ പോകുന്ന വഴിയിലാണ് മനോജ് തടഞ്ഞു നിർത്തി ആക്രമിച്ചത്. ഇത്രയും ആക്രിസാധനങ്ങൾ എവിടെ നിന്നാണെന്നും മോഷ്ടിച്ചതാണോ എന്നും ചോദ്യം ചെയ്തായിരുന്നു മർദനം.
Read Moreമദ്യപാനവും പോലീസിനുനേരേ കയ്യേറ്റവും: 4 പേർ അറസ്റ്റിൽ
എടത്വ: പൊതുസ്ഥലത്തെ മദ്യപാനവും പോലീസിനു നേരെ കയ്യേറ്റവുമുണ്ടായ സംഭവത്തിൽ കോൺഗ്രസ് പ്രാദേശിക നേതാവടക്കം നാലുപേർ അറസ്റ്റിൽ. കോൺഗ്രസ് എടത്വാ മണ്ഡലം പ്രസിഡന്റ് അൽഫോൻസ് പനപറമ്പിൽ, കുര്യൻ പനപറമ്പിൽ, അമൽ കുര്യൻ, ജോർജ്കുട്ടി എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് എടത്വാ-തായങ്കരി റോഡിൽ തായങ്കരി യാർഡിന് സമീപം രണ്ടു കാറിലായി എത്തിയ സംഘം പരസ്യമായി മദ്യപിക്കുന്നതെന്ന പരാതിയെ തുടർന്ന് എടത്വാ പോലീസ് സ്ഥലത്തെത്തി. ഈ സമയം കാറിലുണ്ടായിരുന്ന സംഘം പോലീസിന് നേരെ തിരിയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ പേരിലും പൊതുസ്ഥലത്തെ മദ്യപാനത്തിനെതിരെയും ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിന് നാലു പേരേയും വിട്ടയച്ചു.
Read More