പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബാറിനു മുന്പിൽ മദ്യപരുടെ കൂട്ടയടിയില്‍ മൂന്നുപേർക്ക് പരിക്ക്. ഹെല്‍മറ്റ് കൊണ്ടുള്ള അടിയേറ്റ് ഒരാളുടെ തലപൊട്ടി. ബാറിനുള്ളിലെ തര്‍ക്കമാണ് പുറത്ത് അടിയില്‍ കലാശിച്ചത്. തിങ്കളാഴ്ച രാത്രി 9.15നായിരുന്നു സംഭവം. മൂന്നുപേര്‍ വീതമുള്ള രണ്ട് സംഘം ബാര്‍ കൗണ്ടറില്‍ മദ്യപിക്കാനെത്തി. ഇവര്‍ തമ്മില്‍ ബാറിനുള്ളിൽ വാക്കേറ്റം തുടങ്ങിയതോടെ ജീവനക്കാര്‍ ഇടപെട്ട് ഇറക്കിവിട്ടു. ലഹരി മൂത്ത് മേശ മാറി ടച്ചിംഗ് എടുത്തതോടെയാണ് സംഘർഷം തുടങ്ങിയതെന്ന് പറയുന്നു. സംഘം പുറത്തിറങ്ങിയതോടെ പരസ്പരം ഏറ്റുമുട്ടി.പത്തനംതിട്ട സ്വദേശികളായ ഷൈജു, അരുണ്‍, ശ്യാം എന്നിവരെ നിലത്തിട്ട് ഹെല്‍മറ്റുകൊണ്ട് അടിച്ചു ചതച്ചു. രണ്ടു പേര് തടസംപിടിക്കാന്‍ എത്തിയിട്ടും ഫലമുണ്ടായില്ല. നന്നുവക്കാട് സ്വദേശികളായ ഷിജു, അഭിലാഷ്, ഷിബു എന്നിവരായിരുന്നു മറ്റേ സംഘത്തിലുണ്ടായിരുന്നതെന്ന് പറയുന്നു. സ്ഥലത്തുണ്ടായിരുന്ന കൂടുതൽ പേർ ഇടപെട്ട് ഇവരെ ഓടിച്ചുവിടുകയായിരുന്നു. മർദനമേറ്റവരിൽ രണ്ടുപേരെ പിന്നീട് ആശുപത്രിയിലാക്കി. ഒരാൾ ഓടി രക്ഷപ്പെട്ടു. അക്രമികളിൽ…
Read MoreCategory: Alappuzha
ബസിൽ കുഴഞ്ഞുവീണ യുവതിക്ക് ജീവനക്കാർ രക്ഷകരായി; അഭിനന്ദിച്ച് നാട്ടുകാരും സംഘടനകളും
മാന്നാര്‍: യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവതിക്കു രക്ഷകരായി സ്വകാര്യബസ് ജീവനക്കാര്‍. മാവേലിക്കരയില്‍നിന്നും മാന്നാറിലേക്കുള്ള യാത്രാമധ്യേ സ്വകാര്യബസിനുള്ളില്‍ കുഴഞ്ഞുവീണ യുവതിക്കാണ് സ്വകാര്യബസ് ജീവനക്കാര്‍ രക്ഷകരായി മാറിയത്. കായംകുളം -തിരുവല്ല റൂട്ടില്‍ സര്‍വീസ് നടത്തുന്ന മുഴങ്ങോടിയില്‍ ബസിലെ ജീവനക്കാരായ വിഷ്ണു, രഞ്ജിത് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് പാണ്ടനാട് സ്വദേശിനിയായ യുവതിയുടെ ജീവന് രക്ഷിച്ചത്. മാവേലിക്കരയില്‍നിന്നു ബസില്‍ കയറിയ യുവതി മാന്നാര്‍ കോയിക്കല്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ ബസിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇതുകണ്ട സഹയാത്രക്കാര്‍ സിപിആര്‍ ഉള്‍പ്പെടെ നല്കി പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ബസ് ഡ്രൈവര്‍ വിഷ്ണു ബസ് പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബസ് ആശുപത്രിയില്‍ എത്തുന്നത് കണ്ടയുടന്‍ പരുമല ആശുപത്രി ജംഗ്ഷനിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ളവരും ബസ് ജീവനക്കാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് യുവതിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവതിയുടെ ജീവന് രക്ഷിച്ച ബസ് ജീവനക്കാരുടെ…
Read Moreപുതിയ വീട്ടിലേക്കുള്ള യാത്ര തോമസ് സി. ഉമ്മന്‍ അന്ത്യയാത്രയായി; ദുഖം താങ്ങാനാവാതെ കുടുംബവും നാട്ടുകാരും
മാന്നാർ: പുതിയതായി നിർമിച്ച വീട്ടിൽ അന്തിയുറങ്ങാൻ കഴിയാതെയാണ് ജോബി യാത്രയായത്. പുതിയ ഭവനത്തിലേക്ക് എത്തുന്നത് അന്ത്യയാത്രയ്ക്കായിരിക്കുമെന്ന് വീട്ടുകാരും നാട്ടുകാരും ഒരിക്കലും കരുതിയില്ല. കുവൈറ്റിലെ മൻഗഫിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ ഉൾപ്പെട്ട മേപ്രാൽ മരോട്ടിമൂട്ടിൽ ചിറയിൽ വീട്ടിൽ തോമസ് സി. ഉമ്മൻ (ജോബി-37) താൻ നിർമിച്ച പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനായി ഓഗസ്റ്റിൽ വരാനിരിക്കവേയാണ് വിധി തട്ടിയെടുത്തത്. ജോബിയുടെ ബാല്യകാലവും പഠനവും പരുമലയിൽ ആയിരുന്നു. മാന്നാർ പരുമല കാട്ടിൽ കിഴക്കേതിൽ മാതാവിന്റെ വീട്ടിൽനിന്നാണ് പഠനം നടത്തിയത്. ഇവിടത്തെ എല്ലാ കാര്യങ്ങൾക്കും ജോബി മുൻപിലുണ്ടായിരുന്നു. അതിനാൽ തന്നെ ജോബിയുടെ മരണം പരുമല ഗ്രാമത്തെയും ദുഃഖത്തിലാഴ്ത്തി. അഞ്ചു വർഷം മുമ്പാണ് എൻഡി ടെക്നീഷ്യനായി തോമസ് സി. ഉമ്മൻ കുവൈറ്റിൽ ജോലിക്കായി പോയത്. തീപിടിത്തവിവരം അറിഞ്ഞ് ഭാര്യ അടക്കമുള്ള ബന്ധുക്കൾ തോമസ് സി. ഉമ്മനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇന്നലെ രാവിലെയാണ്…
Read Moreഏഴംകുളം-കൈപ്പട്ടൂർ റോഡ് നിർമാണം; മന്ത്രിയുടെ ഭർത്താവ് ഇടപെട്ട് അലൈൻമെന്റ് മാറ്റിയെന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ്
കൊടുമൺ: ഏഴംകുളം-കൈപ്പട്ടൂർ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ഡോ. ജോർജ് ജോസഫ് ഇടപെട്ടുവെന്ന ആരോപണവുമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ.കെ. ശ്രീധരൻ രംഗത്ത്. സ്റ്റേഡിയത്തിന് എതിർവശത്ത് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുന്പിൽ ഓട നിർമാണത്തിനായി നേരത്തെ എടുത്തിരുന്ന അലൈൻമെന്റിൽ മാറ്റംവരുത്തിയെന്നാണ് കെ.കെ. ശ്രീധരന്റെ ആരോപണം. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സംരക്ഷിക്കുന്നതിനുവേണ്ടി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അലൈൻമെന്റ് മാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. റോഡ് നിർമാണത്തിൽ ഇതേവരെ എതിർപ്പുകളുണ്ടായിട്ടില്ലെന്നും ഈ ഭാഗത്തു മാത്രമാണ് തർക്കമെന്നും ശ്രീധരൻ പറഞ്ഞു. പോലീസിനെ വിളിച്ചുവരുത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചതും ജോർജ് ജോസഫാണെന്നും ശ്രീധരൻ കുറ്റപ്പെടുത്തി. വിവാദ സ്ഥലത്ത് ഓടയ്ക്കു വളവുണ്ടെന്നും അലൈൻമെന്റിൽ ഇതുണ്ടെന്നും കിഫ്ബി ഉദ്യോഗസ്ഥർ പറഞ്ഞു. സമീപത്തെ ട്രാൻസ്ഫോർമർ ഒഴിവാക്കിയാണ് അലൈൻമെന്റ് തയാറാക്കിയതെന്നും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ, റോഡ് നിർമാണത്തിൽ ഇടപെട്ടില്ലെന്നും താൻ കെട്ടിടം നിർമിക്കുന്നതിനു മുന്‍പേ…
Read Moreവഴിയോര മരങ്ങൾ അപകടക്കെണിയാകുന്നു; ഓലമടല് വീണു സ്കൂട്ടർ യാത്രികയ്ക്കു പരിക്ക്
എടത്വ: വഴിയോര മരങ്ങള്‍ യാത്രക്കാര്‍ക്കു വിനയാവുന്നു. തലവടിയില്‍ രണ്ടു വ്യത്യസ്ത അപകടങ്ങള്‍. ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു മുകളില്‍ ഓലമടല് വീണും കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ മരത്തിന്റെ ശിഖരം അടര്‍ന്ന് വീണുമാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് തലവടി കൊച്ചമ്മനം കലുങ്കിനു സമീപമാണ് അപകടം. ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു മുകളിലേക്കു തെങ്ങോല അടര്‍ന്നു വീണ് ഹെല്‍മറ്റ് പൊട്ടി സ്കൂട്ടര്‍ പിന്‍സീറ്റ് യാത്രക്കാരിയായ തലവടി സ്വദേശി ശ്രീലക്ഷ്മിക്കാ ണു പരിക്കേറ്റത്. തലയോട്ടിയില്‍ ആഴത്തിലുള്ള മുറിവുണ്ടായതിനെത്തുടര്‍ന്ന് എടത്വ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കു പരുമല സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മറ്റൊരപകടത്തില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു മുന്പിലേക്കു മരത്തിന്റെ ശിഖരം അടര്‍ന്നുവീണു. തലവടി പഞ്ചായത്ത് ജംഗ്ഷനു സമീപമാണ് അപകടം. യാത്രക്കാര്‍ അപകടം കൂടാതെ രക്ഷപ്പെട്ടെങ്കിലും തകഴിയില്‍നിന്ന് ഫയര്‍ ഫോഴ്സ് എത്തി ശിഖരം മുറിച്ചു മാറ്റിയ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലെ…
Read Moreവനപാലകരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതി: 12 സിപിഎമ്മുകാര്‍ക്കെതിരേ കേസ്
സീതത്തോട്: റോഡില്‍ മുറിച്ചിട്ടിരുന്ന തടി പരിശോധിക്കാന്‍ എത്തിയ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെ സംഘം ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ 12 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. സിപിഎം പ്രാദേശിക നേതാവ് ജേക്കബ് വളയംപള്ളി, പ്രവര്‍ത്തകരായ മധു, മനോജ് ഉള്‍പ്പടെ കണ്ടാലറിയാവുന്ന മറ്റ് ഒമ്പതു പേര്‍ക്കെതിരെയുമാണ് കേസ്. ഐപിസി 143,147,148,149, 294ബി, 323,506, 353 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കഴിഞ്ഞ നാലിന് ഉച്ചക്ക് 1.15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.സീതത്തോട് കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.സുരേഷ്കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അമ്മു ഉദയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ജീപ്പില്‍ സഞ്ചരിക്കുന്നതിനിടെ സീതത്തോട് കൊച്ചുകോയിക്കല്‍ കുളഞ്ഞിമുക്കിനു സമീപം തടിക്കഷ്ണങ്ങള്‍ കിടക്കുന്നതുകണ്ടു. ജീപ്പ് നിര്‍ത്തി ഇറങ്ങിയ സംഘം തടികള്‍ എവിടെനിന്ന് മുറിച്ചതാണെന്ന് പരിശോധിച്ചു കൊണ്ടു നില്ക്കവേ ജേക്കബ് വളയംപള്ളി, മധു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തി ഫോറസ്റ്റ്…
Read Moreഡോ. എം.എസ്. സുനിലിന്റെ 308-ാമത് സ്നേഹഭവനം കാർത്തികയുടെ ആറംഗ കുടുംബത്തിന്
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 308 -മത് സ്നേഹഭവനം ഡോ. സ്മിത സുമിത്രന്റെയും ഡോ. ജി .സുമിത്രന്റെയും സഹായത്താൽ പട്ടാഴി തെക്കേതേരി വിനയഭവനിൽ കാർത്തികയ്ക്കും കുടുംബത്തിനുമായി നിർമിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. സ്മിത സുമിത്രനും ഡോ. ജി. സുമിത്രനും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി വീട് വയ്ക്കുവാൻ നിവൃത്തിയില്ലാതെ മൺകട്ട കൊണ്ട് നിർമിച്ച, ടാർപോളിൻ ഷീറ്റ് കൊണ്ടും മൂടിയ ചോർന്നൊലിക്കുന്ന ചെറിയ ഒരു കൂരയിൽ ആയിരുന്നു കാർത്തികയും വിനയനും രണ്ട് കുട്ടികളും മാതാപിതാക്കളും താമസിച്ചിരുന്നത്. ഇവരുടെ ദയനീയാവസ്ഥ നേരിൽകണ്ട് ഡോ. സുനിൽ ഇവർക്കായി രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ ഇരുനില വീട് പണിതു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെംബർ ജെയിൻ ജോയ്, പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.പി. ജയലാൽ,…
Read Moreവാടകവീട് കേന്ദ്രീകരിച്ച് ചാരായം വാറ്റി വിൽപന; എക്സൈസ് റെയ്ഡിൽ 2000 ലിറ്റർ കോടയും വാറ്റ് ഉപകരണവും പിടിച്ചെടുത്തു
അന്പലപ്പുഴ: വാറ്റ് കേന്ദ്രത്തിൽ എക്സൈസ് റെയ്ഡ്. ഒരാൾ അറസ്റ്റിൽ. പറവൂരിൽ ആഡംബര വീട് വാടകയ്ക്കെടുത്തു വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കായി നടത്തിവന്ന വാറ്റുകേന്ദ്രത്തിലാണ് ആലപ്പുഴ എക്സൈസ് റേഞ്ച് പാർട്ടിയും സർക്കിൾ പാർട്ടിയും സംയുക്തമായി റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് 2000 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും 6,000 രൂപയും പിടികൂടി. ചാരായം വാറ്റി വിൽപന നടത്തിവരികയായിരുന്ന ക്രിമിനൽ കേസിലെ പ്രതികൂടിയായ പുന്നപ്ര നോർത്ത് തൂക്കുകുളം രാരീരം വീട്ടിൽ 41 വയസുള്ള അജേഷിനെ അറസ്റ്റ് ചെയ്തു. ദിവസങ്ങളായി എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് മെമ്പറുടെയും സാന്നിധ്യത്തിൽ ആയിരുന്നു അറസ്റ്റ്. പ്രതിയെ ഇന്ന് അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കും. ആലപ്പുഴ ജില്ലയിലെ മദ്യ/മയക്ക് മരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ 0477-2230182 / 9400069486 എന്നീ നമ്പരുകളിൽ അറിയിക്കുക.
Read Moreആറു ദിവസമായി കറന്റില്ല; പരാതി പറഞ്ഞിട്ടും നടപടിയെടുക്കാതെ കെഎസ്ഇബി അധികൃതർ; ഓഫീസ് ഉപരോധിച്ച് അംബുജാക്ഷി
തുറവൂർ: ആറു ദിവസമായി കറന്റില്ലാത്തതിനെത്തുടർന്ന് ഓഫീസ് ഉപരോധിച്ച് അംബുജാക്ഷി. അവരുടെ മകൾ പൂർണ ഗർഭിണിയുമാണ്. ഒരു കുഞ്ഞും പ്രായമായ ഈ അമ്മയും മാത്രമുള്ള ഈ വീട്ടിലെ മകൻ ദൂരെ ജോലിക്കു പോയിരിക്കുന്നു. എല്ലാദിവസവും കെഎസ്ഇബിയിൽ വിളിക്കുമെങ്കിലും വരാം എന്നു പറയുമെന്നല്ലാതെ വരില്ല. ഈ പ്രശ്നപരിഹാരത്തിന് വാർഡ് മെംബറെ കണ്ടെങ്കിലും കോടംതുരുത്ത് മൂന്നാം വാർഡ് മെംബർ കണ്ണൻ കെ. നാഥ് ഓഫിസിൽ നേരിട്ടുചെന്ന് പറഞ്ഞെങ്കിലും പരിഹാരമില്ല. തുടർന്നാണ് വാർഡ് മെമ്പറും അംബുജാക്ഷിയമ്മയും കൂടി ഓഫീസ് ഉപരോധിച്ചത്.
Read Moreആന്റപ്പന് അമ്പിയായം ഓര്‍മയായിട്ട് ഇന്ന് 11 വര്‍ഷം; ഹരിതചിന്തകള്‍ പുതുക്കി സുഹൃത്തുക്കള്‍ ഒത്തുചേരും
എടത്വ: പ്രകൃതിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച ആന്റപ്പന് അമ്പിയായം (39) ഓര്‍മയായിട്ട് ഇന്ന് 11 വര്‍ഷം. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലെ സംഘടനകളെയും വ്യക്തികളെയും ഒരു കുടക്കീഴില് അണിനിരത്താനുള്ള ശ്രമത്തിനിടയില്‍ അകാലത്തില്‍ പൊലിഞ്ഞ ആന്റപ്പന് അമ്പിയായത്തിന്റെ ഹരിത ചിന്തകള്‍ക്ക് സ്മരണ പുതുക്കി സുഹൃത്തുക്കള്‍ മഴമിത്രത്തില്‍ ഒത്തുചേരും. കുട്ടനാട് നേച്ചര്‍ സൊസൈറ്റിയുടെയും ആന്റപ്പന് അമ്പിയായം സ്മാരക സമിതിയുടെയും നേതൃത്വത്തില്‍ കല്ലറയിലും മഴമിത്രത്തിലും പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന അനുസ്മരണ യോഗത്തില്‍ കുട്ടനാട് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ജയന് ജോസഫ് പുന്നപ്ര അധ്യക്ഷത വഹിക്കും. എടത്വ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ലയണ്‍സ് ക്ലബ് ഓഫ് എടത്വ ടൗണ്‍ പ്രസിഡന്റ് ബില്‍ബി മാത്യൂ കണ്ടത്തില്‍ മുഖ്യസന്ദേശം നല്‍കും.മലങ്കര ഓര്‍ത്തഡോക്സ് സഭാ കവി സിപി ചാണ്ടി ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ആചാര്യ അവാര്‍ഡ് നേടിയ ആന്റപ്പന് അമ്പിയായം സ്മാരക സമിതി…
Read More