കൊച്ചി: പുറംകടലില്‍നിന്നും 25,000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങി കേന്ദ്ര നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി). ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുളളില്‍ എവിടെ വച്ചാണ് പാക് പൗരനെ പിടികൂടിയതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. കോടതിയില്‍ എന്‍സിബി സമര്‍പ്പിച്ച രേഖകളില്‍ ഇക്കാര്യം വ്യക്തമല്ല. പ്രതി അറസ്റ്റിലായത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണെന്നതില്‍ വ്യക്തത വേണം. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ലഹരി പിടിച്ചെടുത്തത് ഇന്ത്യന്‍ സമുദ്ര അതിര്‍ത്തിയില്‍ വച്ചല്ലെന്നും പിടിയിലായ പാക്പൗരന്‍ ഇറാനിലെ അഭയാര്ഥിയാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് എന്‍സിബി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്. കസ്റ്റഡി അപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കുംപ്രതിയായ പാക് പൗരനായ സുബൈറിന്റെ കസ്റ്റഡി അപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് ഇന്ന് വീണ്ടും പരിഗണിക്കും. നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക് വേണ്ടി സീനിയര്‍…
Read MoreCategory: Kochi
ബ്ലാസ്റ്റേഴ്സ് ടീം സെലക്ഷനെത്തിയ കുട്ടികളെ തടഞ്ഞ സംഭവം; ശ്രീനിജനെതിരേ നടപടി വേണമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍
കൊച്ചി: കൊച്ചിയില്‍ അണ്ടര്‍ 17 കേരള ബ്ലാസ്റ്റേഴ്സ് ടീം സെലക്ഷന് ട്രയലിനെത്തിയ കുട്ടികളെ തടഞ്ഞ സംഭവത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി കൂടിയായ പി.വി. ശ്രീനിജന് എംഎല്‍എയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍. കേരള ബ്ലാസ്റ്റേഴ്സ് എംഎല്‍എക്കെതിരേ നടപടി സ്വീകരിച്ചാല്‍ പിന്തുണയ്ക്കുമെന്നാണ് സ്പോര്‍ട്സ് കൗണ്‍സില്‍ നിലപാട്.വാടക നല്കാത്തതിനാല് ഗ്രൗണ്ട് തുറന്നു നല്‍കാനാവില്ലെന്ന് എംഎല്‍എ നിലപാടെടുത്തതോടെയാണ് ഇന്നലെ ട്രയലിനെത്തിയ കുട്ടികള്‍ക്ക് നാലു മണിക്കൂറുകളോളം പുറത്തുനില്‍ക്കേണ്ടിവന്നത്. തുടര്‍ന്ന് കൊച്ചി കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇടപെട്ട് സ്കൂളിന്റെ പ്രധാന ഗേറ്റിലൂടെ കായിക താരങ്ങള്‍ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് എട്ടു ലക്ഷം രൂപ വാടക ഇനത്തില്‍ നല്കാന് ഉണ്ടെന്നാണ് പി.വി. ശ്രീനിജന് പറയുന്നത്. എന്നാല്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ എംഎല്‍എയെ പൂര്‍ണമായും തള്ളുകയുണ്ടായി.
Read Moreയുവാവിനെ കടവന്ത്ര എസ്എച്ച്ഒയുടെ കാറിടിച്ച സംഭവം ; ഒടുവില്‍ കേസെടുത്ത് പോലീസ്; അന്വേഷണത്തിന് രണ്ടു സംഘം
കൊച്ചി: ഇലക്ട്രിക് സ്കൂട്ടര്‍ യാത്രികനെ കടവന്ത്ര എസ്എച്ചഒ ജി.പി. മനുരാജിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ച സംഭവം രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിക്കും. എസ്എച്ച്ഒ വാഹനാപകടം ഉണ്ടാക്കിയ കേസ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ആര്. മനോജാണ് അന്വേഷിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് കേസെടുക്കാന്‍ വിസമ്മതിച്ച തോപ്പുംപടി പോലീസിന്റെ നിലപാടില്‍ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് കേസില്‍ എസ്എച്ച്ഒയെ പ്രതി ചേര്‍ത്തത്. യുവാവിന്റെ പരാതിയില്‍ കേസ് എടുക്കാന്‍ വൈകിയതിലുള്ള വീഴ്ച സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ജയകുമാര്‍ അന്വേഷിക്കും. ആശുപത്രിയില്‍നിന്ന് അറിയിച്ചിട്ടും കേസെടുക്കാന്‍ വൈകിയത് ഗുരുതരമായ കൃത്യവിലോപമാണെന്നും ഉന്നത ഉദ്യോഗസഥരുടെ വിലയിരുത്തല്‍. കാര്‍ ഓടിച്ചത് മനുരാജ് തന്നെഅപകടം ഉണ്ടാക്കിയ കാര്‍ ഓടിച്ചത് എസ്എച്ച്ഒ മനുരാജ് തന്നെയെന്ന് സ്ഥിരീകരിച്ചതായി ഡിസിപി എസ്. ശശിധരന് പറഞ്ഞു. പ്രതി ചേര്‍ക്കപ്പെട്ട ഇദ്ദേഹത്തിന്റെ മൊഴി വരുംദിവസം രേഖപ്പെടുത്തും. സഹയാത്രികയായ വനിതാ…
Read Moreകരിങ്കല്‍ ലോറിയില്‍ 25 ലക്ഷത്തിന്റെ മയക്കുമരുന്ന് ! എംഡിഎംഎ എത്തിച്ചത് ബംഗളൂരുവില്‍ നിന്ന്…
കൊച്ചി: കളമശേരിയില്‍ കരിങ്കല്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 25 ലക്ഷത്തിന്റെ മയക്കുമരുന്നു പിടികൂടിയ സംഭവത്തില്‍ പ്രതികള്‍ ലഹരിമരുന്ന് എത്തിച്ചത് ബംഗളൂരുവില്‍ നിന്നെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷെഫീഖ്(29), പുന്നപ്ര സ്വദേശി ആഷിഖ്(32) എന്നിവരാണ് കളമശേരി പോലീസിന്റെയും യോദ്ധാവ് സ്ക്വാഡിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 286 ഗ്രാം എംഡിഎംഎ പിടികൂടി. ഇതിന് വിപണിയില്‍ 25 ലക്ഷത്തോളം രൂപ വില വരുമെന്ന് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിബിന്‍ദാസ് പറഞ്ഞു. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യതയുണ്ട്. ഞാറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ പത്തടിപ്പാലത്തിന് സമീപത്തായിരുന്നു സംഭവം. ബംഗളൂരുവില്‍നിന്ന് പൊള്ളാച്ചിയിലെത്തിച്ച മയക്കുമരുന്ന് ആലപ്പുഴയിലേക്ക് കരിങ്കല്‍ ലോഡുമായി വരികയായിരുന്ന ലോറിയില്‍ കടത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. വാഹനം ആലപ്പുഴ സ്വദേശിയുടേതാണ്. പിടിയിലായ രണ്ടുപേരും വാഹനത്തിലെ ജീവനക്കാരാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Read Moreമാരകമയക്കുമരുന്നുമായി യുവാവ് പിടിയിലായ കേസ് ! എംഡിഎംഎ എത്തുന്നത് ബംഗളൂരുവില്‍നിന്ന്
കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായ കേസില്‍ എംഡിഎംഎ എത്തിച്ചിരുന്നത് ബംഗളൂരുവില്‍ നിന്ന്. കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ടുകൊച്ചി പള്ളത്തു പറമ്പില്‍ എം.എസ്. അജയ് (23) ആണ് പിടിയിലായത്. ബംഗളൂരുവിലുള്ള ഇയാളുടെ സുഹൃത്തില്‍നിന്നാണ് എംഡിഎംഎ വാങ്ങുന്നതെന്നാണ് പ്രതി പോലീസിനെ അറിയിച്ചത്. അവിടെ നിന്നും കൊച്ചിയിലെത്തിക്കുന്ന രാസലഹരി കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമാണ് വിതരണം ചെയ്തിരുന്നത്. ബംഗളൂരുവിലുള്ള സുഹൃത്തിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോര്‍ട്ടുകൊച്ചി പോലീസ് ഇന്‍സ്പെക്ടര്‍ ആര്.രാജേഷിന്റെ നേതൃത്വത്തില്‍ പൊന്നൂഞ്ഞാല് റോഡിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ കൈയില്‍ സൂക്ഷിച്ചിരുന്ന 10.6 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയില്‍ ലഭിക്കുകയും തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ പ്രതിയുടെ വീട്ടില്‍ നിന്നും പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന 7.5 ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് ചെയ്തു.
Read Moreകോഴിക്കോട് സ്വദേശിനിയുടെ മരണം ! വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ കൊലപാതകം ?
കാക്കനാട്: കാക്കനാട്ടെ അപ്പാര്‍ട്ട്മെന്റില്‍ കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ കൊലപാതകമെന്ന് സംശയം. പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് കോഴിക്കോട് തലക്കുളത്തൂര്‍ വി.കെ. റോഡ് കുനിയില്‍ കെ. വൈഷ്ണവിയെ (22) മരിച്ച നിലയിലും ഒപ്പം താമസിച്ചിരുന്ന ഇടുക്കി തങ്കമണി വെമ്പേനില്‍ അലക്സ് ജേക്കബിനെ (24) കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിലും കണ്ടത്തിയത്. ചെന്പുമുക്ക് പറക്കാട്ട് അന്പലം എംഎല്‍എ റോഡിലുള്ള പിടിആര്ആര്എ 194 എം അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നിലയിലെ വീട്ടില്‍ 19 ദിവസം മുമ്പാണ് ഇവര്‍ താമസം തുടങ്ങിയത്. ഇരുവരെയും ചോരയില്‍ കുളിച്ച് കിടക്കുന്നനിലയിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ഇരുവരും തമ്മില്‍ കലഹിച്ചിരുന്നു. തുടര്‍ന്ന് തന്നെ വൈഷ്ണവി മുറിയില്‍ പൂട്ടിയിട്ടെന്നും രാത്രി വൈകി താന്‍ മുറി പൊളിച്ച് പുറത്തിറങ്ങിയപ്പോഴാണ് വൈഷ്ണവി തൂങ്ങിനില്ക്കുന്നത് കണ്ടത്. ഫാനില്‍ കെട്ടിതൂങ്ങിയ നിലയില്‍…
Read Moreഹോങ്കോംഗില്‍ കപ്പല്‍ ജീവനക്കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാട്ടിലെത്തിക്കും
കൊച്ചി: ഹോങ്കോംഗില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കപ്പല്‍ ജീവനക്കാരന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കൊച്ചിയിലെത്തിക്കും. പളളുരുത്തി വെസ്റ്റ് കച്ചേരിപ്പടി വെളിപ്പറമ്പില്‍ വീട്ടില്‍ ജിജോ അഗസ്റ്റിന്റെ (26) മൃതദേഹമാണ് കഴിഞ്ഞ ദിവസം വൈകിട്ട് തീരക്കടലില്‍നിന്ന് ഹോങ്കോഗ് പോലീസ് കണ്ടെത്തിയത്. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് ഹോങ്കോംഗിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍നിന്ന് ഹൈബി ഈഡന് എംപിക്ക് ലഭിച്ചു. ശരീരത്തില്‍ സംശയാസ്പദമായ പരുക്കുകള്‍ കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്നും അറിയിപ്പിലുണ്ട്. ജിജോയെ കപ്പലില്‍നിന്ന് കാണാതായതു സംബന്ധിച്ച് മാതാവ് ഹൈബിക്ക് നിവേദനം നല്‍കിയിരുന്നു. എംപിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഹോങ്കോംഗ് സര്‍ക്കാര്‍ ജിജോയ്ക്കായി തെരച്ചില്‍ ആരംഭിച്ചത്. തായ്ലന്‍ഡില്‍നിന്ന് ഹോങ്കോംഗിലേക്കു പോയ കെസ്ട്രല്‍ കമ്പനിയുടെ കണ്ടെയ്നര്‍ കപ്പലിലെ ജീവനക്കാരനാണ് ജിജോ. കഴിഞ്ഞ 14 മുതലാണ് ജിജോയെ കാണാതായത്. കഴിഞ്ഞ 12നാണ് ജിജോ വീട്ടിലേക്ക് അവസാനമായി വിളിച്ചത്. 14ന് ക്യാപ്റ്റന്‍ അനില്‍ സുഡെയെന്നയാളാണ് ജിജോയെ കാണാനില്ലെന്ന വിവരം മാതാവ് ഷേര്‍ളിയെ…
Read Moreനൈജീരിയയിൽ കപ്പൽ തടഞ്ഞുവച്ച സംഭവം; മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാര്‍ ഉടൻ മോചിതരാകും
കൊച്ചി: നൈജീരിയന്‍ സര്‍ക്കാരിന്റെ ഉത്തരവ് ലഭിച്ചാലുടന്‍ നൈജീരിയയില്‍ തടവിലാക്കപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ജീവനക്കാര്‍ മോചിതരാകും. കപ്പല്‍ജീവനക്കാരെ മോചിപ്പിക്കുന്നതിനുള്ള പിഴത്തുക കപ്പല്‍ കമ്പനി ഒഎസ്എം ഷിപ്പ് മാനേജ്മെന്റ് കോടതിയില്‍ അടച്ചു. നൈജീരിയന്‍ നാവികസേനയ്ക്കാണ് പിഴത്തുക കൈമാറുക. നാവികസേനയുടെ നിര്‍ദേശം ലംഘിച്ച് കപ്പല്‍ നിര്‍ത്താതെ പോയതിനാണ് പിഴ. ഇനി നൈജീരിയന്‍ സര്‍ക്കാരിന്റെ ഉത്തരവ് ലഭിച്ചാല്‍ മാത്രം മതി. അതേസമയം, പിഴ തുക അടച്ച വിവരം കപ്പലില്‍ തടവിലുള്ള എറണാകുളം മുളവുകാട് സ്വദേശി മില്‍ട്ടണ്‍ ഡിക്കോത്ത, കൊച്ചി സ്വദേശി സനു ജോസഫ് എന്നിവരുടെ കുടുംബങ്ങളെ കപ്പല്‍ കമ്പനി അറിയിച്ചു. ആദ്യം നല്കിയ അക്കൗണ്ട് നമ്പറില്‍ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് പിഴത്തുക അടയ്ക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നു നൈജീരിയന്‍ കോടതിയുടെ ഉത്തരവ് ലഭിച്ച ശേഷം പുതിയ അക്കൗണ്ട് നമ്പറില്‍ പിഴത്തുക അടയ്ക്കുകയായിരുന്നു. അതേ സമയം, കപ്പലില്‍ തടവിലുള്ള സനു ജോസഫുമായി ബുധനാഴ്ച ഫോണില്‍ ബന്ധപ്പെടാന്‍…
Read Moreഎംഡിഎംഎയുമായി ദമ്പതികള്‍ ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍; ഹോട്ടലിൽ മുറിയെടുത്ത് വിൽപന നടത്തിയത് കൊല്ലത്തുകാർ
കൊച്ചി: നഗരത്തില്‍ വില്പനയ്ക്കെത്തിച്ച 18.7 ഗ്രാം എംഡിഎംഎയുമായി ദമ്പതികള്‍ ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍. കൊല്ലം ഓച്ചിറ സ്വദേശി റിജു റയാല്‍(37), ഇയാളുടെ ഭാര്യ കോതമംഗലം പിണ്ടിമന സ്വദേശി ശാലിനി(35), തിരുവനന്തപുരം സ്വദേശി അനീഷ്(28), തൃശൂര്‍ സ്വദേശി ആല്‍ബര്‍ട്ട്(29) എന്നിവരെയാണ് കടവന്ത്ര പോലീസ് ഇന്‍സ്പെക്ടര്‍ മനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. റിജുവാണ് മുഖ്യ സൂത്രധാരന്‍. അനീഷ് ഡ്രൈവറും ആല്‍ബര്‍ട്ട് ഇയാളുടെ സുഹൃത്തുമാണ്. എറണാകുളം സൗത്തിലെ ഒരു ഹോട്ടലില്‍ രണ്ടു മുറികളിലായി താമസിച്ചായിരുന്നു വില്പന. ഇവരില്‍ നിന്ന് 18.7 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. പ്രതികളെ ചോദ്യം ചെയ്തുവരുന്നു. ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Read Moreരാസ ലഹരിയുമായി ഇക്കയും അമ്മുവും അറസ്റ്റിലായ കേസ്; ഉപയോക്താക്കളില്‍ ഏറെയും സ്ത്രീകളും വിദ്യാര്‍ഥികളും
കൊച്ചി: രാസ ലഹരിയുമായി ഇക്കയും അമ്മുവും പിടിയിലായ കേസില്‍ പ്രതികളുടെ ഉപയോക്താക്കളില്‍ ഏറെയും സ്ത്രീകളും വിദ്യാര്ഥികളുമെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി ഷംസീര്‍ (31), പത്തനംതിട്ട സ്വദേശി പ്രില്‍ജ (23) എന്നിവരെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍നിന്ന് വീര്യംകൂടിയ മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട 13.91 ഗ്രാം പെട്ട പിടികൂടി. ലഹരി ഉപയോക്താക്കള്‍ക്കിടയില്‍ ഇക്ക, അമ്മു എന്നാണ് ഇരുവരും അറിയപ്പെട്ടിരുന്നത്. ഭാര്യാ ഭര്ത്താക്കന്മാര് എന്ന വ്യാജേനയാണ് ഇവര്‍ വീട് എടുത്ത് താമസിച്ചിരുന്നത്. ബംഗളൂരുവില്‍നിന്ന് കൊണ്ടുവരുന്ന ലഹരി ചെറിയ അളവുകളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതായിരുന്നു ഇവരുടെ രീതി. ഇവരുടെ കസ്റ്റമേഴ്സ് വലയത്തില്‍ ഏറെയും സ്ത്രീകളും വിദ്യാര്‍ഥികളുമാണെന്ന് പോലീസ് പറയുന്നു. തൃക്കാക്കര പോലീസും യോദ്ധാവ് സ്ക്വാഡും സംയുക്തമായാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read More