മാ​ര​ക​മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ കേ​സ് ! എം​ഡി​എം​എ എ​ത്തു​ന്ന​ത് ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്

കൊ​ച്ചി: ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ല്‍ മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ കേ​സി​ല്‍ എം​ഡി​എം​എ എ​ത്തി​ച്ചി​രു​ന്ന​ത് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​ര്‍​ട്ടു​കൊ​ച്ചി പ​ള്ള​ത്തു പ​റ​മ്പി​ല്‍ എം.​എ​സ്. അ​ജ​യ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ലു​ള്ള ഇ​യാ​ളു​ടെ സു​ഹൃ​ത്തി​ല്‍​നി​ന്നാ​ണ് എം​ഡി​എം​എ വാ​ങ്ങു​ന്ന​തെ​ന്നാ​ണ് പ്ര​തി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

അ​വി​ടെ നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​ക്കു​ന്ന രാ​സ​ല​ഹ​രി കൊ​ച്ചി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ലു​ള്ള സു​ഹൃ​ത്തി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഫോ​ര്‍​ട്ടു​കൊ​ച്ചി പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​ര്‍.​രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ന്നൂ​ഞ്ഞാ​ല്‍ റോ​ഡി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

പ്ര​തി​യു​ടെ കൈ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 10.6 ഗ്രാം ​തൂ​ക്കം വ​രു​ന്ന ഹാ​ഷി​ഷ് ഓ​യി​ല്‍ ല​ഭി​ക്കു​ക​യും തു​ട​ര്‍​ന്ന് പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തി​ല്‍ പ്ര​തി​യു​ടെ വീ​ട്ടി​ല്‍ നി​ന്നും പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 7.5 ഗ്രാം ​എം​ഡി​എം​എ​യും ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment