ചാത്തന്നൂർ: ക്ഷേത്രത്തിലെ ഉപദേവതാ വിഗ്രഹം തകർത്ത് റോഡിൽ ഉപേക്ഷിച്ച നിലയിൽ. കല്ലുവാതുക്കൽ അടുതല പുളിക്കൽ ഭഗവതിക്ഷേത്രത്തിൽ ഇന്നലെ രാത്രിയാണ് അക്രമം നടന്നത്. ക്ഷേത്രമതിൽക്കെട്ടിനകത്ത് ശ്രീകോവിലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള വിഗ്രഹമാണ് തകർത്തത്. ബ്രഹ്മരക്ഷസ്, നാഗദൈവങ്ങൾ എന്നിവയുടെ വിഗ്രഹങ്ങൾ ഈ ഭാഗത്താണ് പ്രതിഷ്ഠിച്ചിരുന്നത്. ഇതിൽ ബ്രഹ്മരക്ഷസിന്റെ പീഠം ഇളക്കിയാണ് വിഗ്രഹം തകർത്ത് ദൂരെയുള്ള റോഡിൽ കൊണ്ടിട്ടത്. വിഗ്രഹത്തിന്റെ ഒരു ഭാഗം റോഡിന്റെ എതിർവശത്താണ് ഉപേക്ഷിച്ചത്. മോഷണശ്രമമല്ല ഇതിന് പിന്നിലെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു. വഞ്ചികളിലോ വിളക്കുകളിലോ തൊട്ടിട്ടു പോലുമില്ല. ക്ഷേത്രഭാരവാഹികൾ പാരിപ്പള്ളി പോലീസിന് പരാതി നല്കി.
Read MoreCategory: Kollam
ക്ഷേത്രവേദിയില്‍ ആർഎസ്എസ് ഗണഗീതം: ഉപദേശകസമിതി പിരിച്ചുവിടും
അഞ്ചല്‍ : കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശ സമിതിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് കണ്ടത്തൽ. ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെയാണ് ക്ഷേത്ര വേദിയില്‍ ആർഎസ്എസ് ഗണഗീതം പാടിയത്. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമാകുന്നത്. ഇതോടെ സംഭവത്തെകുറിച്ചു അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർക്കു നിര്‍ദേശം നല്‍കുകയായിരുന്നു.ഇത് ബോധപൂർവം ചെയ്തതാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. റിപ്പോർട്ട് പരിശോധിച്ചു ഉടൻ തന്നെ കോട്ടുക്കൽ മഞ്ഞിപുഴ ക്ഷേത്ര ഉപദേശ സമിതി പിരിച്ചുവിടും. ക്ഷേത്രത്തിലോ ക്ഷേത്ര പരിസരത്തോ രാഷ്ട്രീയപാർട്ടികളുടയോ, മത-സാമുദായിക സംഘടനകളുടെയോ കൊടികളോ അതുമായി സാദൃശ്യം തോന്നുന്ന തരത്തിലുള്ള കൊടികളോ കെട്ടുവാനോ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുവാനോ പാടില്ല. ഹൈക്കോടതി നിർദേശം തിരുവിതാംകൂർ ദേവസ്വം ബോർഡ് കർശനമായി നടപ്പിലാക്കും.…
Read Moreചരിത്രത്തിലെ അപൂർവ നേട്ടം; ഇന്റഗ്രൽ കോച്ച് ഫാക്ടറിക്കും സർവകാല റിക്കാർഡ് ; കഴിഞ്ഞവർഷം നിർമിച്ചത് 3007 കോച്ചുകൾ
കൊല്ലം: ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്കും കഴിഞ്ഞ സാമ്പത്തിക വർഷം കോച്ചുകളുടെ നിർമാണത്തിൽ സർവകാല റിക്കാർഡ്. വന്ദേ ഭാരത്, അമൃത് ഭാരത് എന്നിവ ഉൾപ്പെടെ 3007 കോച്ചുകൾ പുറത്തിറക്കിയാണ് ഐസിഎഫ് അതിന്റെ ചരിത്രത്തിലെ അപൂർവ നേട്ടം കൈവരിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇവിടെ 2829 കോച്ചുകളാണ് നിർമിച്ചത്. ഈ വർഷം നിർമിച്ച കോച്ചുകളിൽ 1169 എണ്ണം ഡിസ്ട്രിബ്യൂട്ടഡ് പവർ റോളിംഗ് സ്റ്റോക്ക് ഡ്രിപിആർഎസ്) കോച്ചുകൾ ആണെന്ന പ്രത്യേകതയുമുണ്ട്.വന്ദേ ഭാരത് സ്ലീപ്പർ, വന്ദേ ഭാരത് ചെയർ കാർ, ഇഎംയു, മെമു എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെട്ടതാണ്. ബാക്കിയുള്ള 1838 എണ്ണം എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ് ) കോച്ചുകളാണ്. മാത്രമല്ല 16 കാറുകളുള്ള വന്ദേഭാരത് സ്ലീപ്പർ റേക്ക് ഐസിഎഫ് പരീക്ഷണാർഥം പുറത്തിറക്കിയതും കഴിഞ്ഞ വർഷമാണ്. ഇത് സുപ്രധാനമായ നേട്ടമായാണ് അധികൃതർ വിലയിരുത്തുന്നത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ പരിഷ്കരിച്ച…
Read Moreകെഎസ്ആർടിസിയുടെ 178 ബസുകൾ സിഎഫ് ടെസ്റ്റ് നടത്താതെ കട്ടപ്പുറത്ത്; യാത്രക്കാർക്ക് ഭീഷണിയായി കാലപ്പഴക്കം ചെന്ന ബസുകളും സർവീസ് നടത്തുന്നുണ്ട്
ചാത്തന്നൂർ: കെഎസ് ആർടിസിയുടെ 178 ബസുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സിഎഫ് ) ടെസ്റ്റ് നടത്താതെ കട്ടപ്പുറത്ത്. 15 വർഷം പൂർത്തിയാക്കാത്ത ബസുകളാണ് വാർഷിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ടെസ്റ്റിന് മോട്ടോർ വാഹനവകുപ്പ് അധികൃതർക്ക് മുന്നിൽ ഹാജരാക്കാതെ ഡോക്കിൽ കയറ്റിയിട്ടിരിക്കുന്നത്. എസ്ആർടിസിയുടെ15 വർഷം കാലാവധി കഴിഞ്ഞ 1261 ബസുകൾ പരിവാഹനിൽ രജിസ്ട്രേഷൻ നടത്താൻ പോലും കഴിഞ്ഞിട്ടില്ലെങ്കിലും നിരത്തുകളിൽ കൂടി സർവീസ് നടത്തുന്നുണ്ട്. കാലപ്പഴക്കം കൊണ്ടുള്ള തേയ്മാനവും ബ്രേക്ക് തകരാറും ഈ ബസുകൾക്കുണ്ട്. എന്നിട്ടും യാത്രക്കാരുടെ ജീവന് ഭീഷണി ഉണ്ടായിട്ടും ഈ ബസുകൾ ഉപയോഗിച്ച് സർവീസ് നടത്തുകയാണ്. ഗതാഗത വകുപ്പു സെക്രട്ടറിയുടെ പ്രത്യേക ഉത്തരവ് മുഖേനയാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ മാന്വൽ ആയാണ് ഇവയുടെ രജിസ്ട്രേഷൻ സൂക്ഷിക്കുന്നത്.പരിവാഹനിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തത് കൊണ്ട് ഈ ബസുകൾ ഇൻഷ്വർ ചെയ്യാനും കഴിയില്ല. കാലാവധി കഴിഞ്ഞ…
Read Moreകൊല്ലം-ചെങ്കോട്ട റൂട്ട് വഴി സര്‍വീസ് നടത്തുന്ന താംബരം-കൊച്ചുവേളി സ്പെഷൽ ഒരു മാസത്തേക്ക് ദീർഘിപ്പിച്ചു
കൊല്ലം: കൊല്ലം-ചെങ്കോട്ട റൂട്ട് വഴി സര്‍വീസ് നടത്തുന്ന ചെന്നൈ താംബരം -തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) പ്രതിവാര എസി സ്പെഷല്‍ എക്സ്പ്രസ് ട്രെയിൻ ഒരുമാസത്തേക്ക് കൂടി നീട്ടി റെയില്‍വേ മന്ത്രാലയം. ഇന്നലെ വരെയായിരുന്നു സര്‍വീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സ്പെഷല്‍ സര്‍വീസ് നിര്‍ത്തുന്നതിനെതിരേ യാത്രക്കാരും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തു. ഈ ട്രെയിൻ സർവീസ് നിർത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. താംബരം-തിരുവനന്തപുരം നോര്‍ത്ത് സര്‍വീസ് ഈ മാസം 11 മുതൽ മെയ് രണ്ട് വരെയും തിരികെയുള്ള സര്‍വീസ് 13 മുതൽ മെയ് നാലുവരെയുമാണ് നീട്ടിയത്. ഇതിനായുള്ള മുൻകൂർ റിസർവേഷൻ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ച് കഴിഞ്ഞു. അതേസമയം, സര്‍വീസ് സ്ഥിരമാക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തോട് റെയില്‍വേ ഇതുവരേയും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കൊല്ലം-ചെങ്കോട്ട പാത മീറ്റര്‍ഗേജില്‍ നിന്ന് ബ്രോഡ്ഗേജായി…
Read Moreകെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളിലും ഡിജിറ്റല്‍ ഇടപാട് നടപ്പാക്കുന്നു; രണ്ടുമാസത്തിനുള്ളിൽ എല്ലാ ബസുകളും ഡിജിറ്റൽ പണമിടപാടിലേക്ക് മാറും
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ എല്ലാ ബസുകളിലും ഡിജിറ്റൽ ഇടപാട് നടപ്പാക്കുന്നു. ആദ്യം ദക്ഷിണമേഖലയിൽ ഉൾപ്പെട്ട കൊല്ലം തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളിലെ ബസുകളിലാണ് ഇത് നടപ്പാക്കുന്നത്. ഈ ഡിപ്പോകളിലെ കണ്ടക്ടർമാർക്ക് പരിശീലനം നല്‍കുകയും പുതിയ ഡിജിറ്റൽ ടിക്കറ്റ് മെഷീൻ ഡിപ്പോകളിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽതന്നെ ദക്ഷിണമേഖലയിലെ ബസുകളിൽ ഡിജിറ്റൽ ഇടപാട് നടപ്പാകും. മധ്യമേഖലയിലും ഉത്തരമേഖലയിലും ഇത് നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടങ്ങികഴിഞ്ഞു. രണ്ടുമാസത്തിനുള്ളിൽ കെഎസ്ആർടിസിയുടെ എല്ലാ ബസുകളും ഡിജിറ്റൽ പണമിടപാടിലേക്ക് മാറും. അതോടെ ചില്ലറയും കറൻസി നോട്ടുമില്ലാതെ ബസിൽ ധൈര്യമായി കറയാം. ഗൂഗിൾപേയും പേടിഎമ്മും ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളും ഉൾപ്പെടെ രാജ്യത്ത് ഉപയോഗത്തിലുള്ള എല്ലാ ഓൺലൈൻ പണമിടപാട് സംവിധാനങ്ങളിലൂടെയും ബസിൽ ടിക്കറ്റ് എടുക്കാനാകും.ചലോ എന്ന കമ്പനിയുടെ ടിക്കറ്റ് മെഷീനും അനുബന്ധ ഓൺലൈൻ സംവിധാനവുമാണ് കോർപറേഷൻ വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഒരു ടിക്കറ്റിന് നികുതി ഉൾപ്പടെ 16.16 പൈസ…
Read Moreറെയിൽവേ വഴി കഴിഞ്ഞ വർഷം സഞ്ചരിച്ചത് 715 കോടി യാത്രക്കാർ; അഞ്ച് ശതമാനം യാത്രക്കാരുടെ വർധന
കൊല്ലം: ഇന്ത്യൻ റെയിൽവേ വഴി കഴിഞ്ഞ വർഷം സഞ്ചരിച്ചത് 715 കോടി യാത്രക്കാർ. 2024 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള കണക്കാണിത്. യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. റിസർവ്ഡ് ക്ലാസ് യാത്രികരുടെ എണ്ണത്തിലടക്കം ഗണ്യമായ വർധനയുണ്ടായി. 2025 സാമ്പത്തിക വർഷത്തിൽ ചരക്ക് ഗതാഗതവും 1.68 ശതമാനം വർധിച്ചു. ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ചരക്ക് സേവനങ്ങളിൽ നിന്നുള്ള 2025 സാമ്പത്തിക വർഷത്തെ വരുമാനം 1.61 ശതമാനം വർധിച്ച് 171 ലക്ഷം കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം 1.68 ലക്ഷം കോടി രൂപയായിരുന്നു. അതേ സമയം 2019-20 ലെ കോവിഡിന് മുമ്പുള്ള കാലയളവിനേക്കാൾ മൊത്തം യാത്രക്കാരുടെ എണ്ണം ഇപ്പോഴും കുറവാണെന്ന് റെയിൽവേ മന്ത്രാലയത്തിൻ്റെ കണക്കുകളിൽ സൂചിപ്പിക്കുന്നു. കോവിഡ് കാലഘട്ടത്തിന് മുമ്പ് യാത്രക്കാരുടെ എണ്ണം…
Read Moreതാംബരം-കൊച്ചുവേളി സ്പെഷൽ ട്രെയിൻ സർവീസ് നിർത്തിയേക്കും ; യാത്രക്കാരുടെ പ്രതിഷേധം ശക്തം
കൊല്ലം: ചെങ്കോട്ട-കൊല്ലം റൂട്ടിൽ കഴിഞ്ഞ 10 മാസമായി സർവീസ് നടത്തുന്ന ചെന്നൈ താംബരം-തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) എസി എക്സ്പ്രസ് സര്‍വീസ് അവസാനിപ്പിച്ചേക്കും. സര്‍വീസ് വീണ്ടും നീട്ടിക്കൊണ്ടുള്ള റെയിൽവേ ബോർഡിന്റെ ഉത്തരവ് ഇറങ്ങിയില്ലെങ്കില്‍ ഏപ്രില്‍ നാലിനുശേഷം ഈ ട്രെയിനും പഴങ്കഥയാകും. 2024 ഏപ്രില്‍ മുതല്‍ എല്ലാ വെള്ളിയാഴ്ചയും സ്പെഷല്‍ പ്രതിവാര സര്‍വീസായാണ് ഈ ട്രെയിന്‍ ഓടുന്നത്. ഇത് സ്ഥിരമാക്കണമെന്ന് യാത്രക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് സര്‍വീസ് അവസാനിപ്പിക്കുന്നത്. കൊല്ലം-ചെങ്കോട്ട പാത മീറ്റര്‍ഗേജില്‍ നിന്ന് ബ്രോഡ്ഗേജായി മാറിയതോടെ സര്‍വീസ് നടത്തിയിരുന്ന പല ട്രെയിനുകളും പിന്നീട് ഓടാതായി. ഇതിനെതിരേ കൊല്ലം, മാവേലിക്കര എംപിമാര്‍ക്ക് അടക്കം യാത്രക്കാരുടെ സംഘടനകൾ നിവേദനം നൽകിയെങ്കിലും നാളിതുവതരയും ഫലം കണ്ടില്ല. റെയില്‍വേ മന്ത്രിക്ക് നിവേദനം കൊടുത്തുവെങ്കിലും അനുകൂല നിലപാടോ മറുപടിയോടെ ഇതുവരെ ലഭിച്ചിട്ടുമില്ല. മീറ്റര്‍ഗേജ് കാലത്ത് ചെങ്കോട്ട-പുനലൂര്‍-കൊല്ലം പാതയിലൂടെ രണ്ട് ചെന്നൈ സര്‍വീസ് ഉണ്ടായിരുന്നു. 2018ല്‍ പത ബ്രോഡ്ഗേജാക്കി…
Read Moreകെഎസ്ആർടിസി ജീവനക്കാർക്ക് അഞ്ചു വർഷത്തിനുശേഷം ഒന്നിനു ശമ്പളം വിതരണം ചെയ്തു
ചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാർക്ക് അഞ്ചു വർഷത്തിന് ശേഷം ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്തു.മാർച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി ഒന്നാം തീയതി തന്നെ വിതരണം ചെയ്തുതുടങ്ങി. ശമ്പള ഇനത്തിൽ 80 കോടി രൂപ വിതരണം ചെയ്തു പൂർത്തിയാക്കുന്നതാണ്. 2020 ഡിസംബർ മാസത്തിനു ശേഷം ആദ്യമായാണ് കെഎസ്ആർടിസിയിൽ ഒന്നാം തീയതി ശമ്പളം മുഴുവനായി വിതരണം ചെയ്യുന്നത്. തുടർച്ചയായി ശമ്പളം മുടങ്ങുന്നതും രണ്ട് ഗഡുക്കളായി വിതരണം ചെയ്യുന്നതുമായിരുന്നു കഴിഞ്ഞ അഞ്ചു വർഷമായുള്ള രീതി. എട്ടു മാസമായി ഇതിന് ചെറിയ മാറ്റം വന്നിരുന്നു. താമസിച്ചാണെങ്കിലും ഗഡുക്കളായി ശമ്പളം നല്‍കുന്നത് മതിയാക്കി ഒറ്റ തവണയായി ശമ്പളം വിതണം ചെയ്തു തുടങ്ങി. തുടർച്ചയായി എട്ടാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. എസ് ബി ഐ യിൽ ഓവർഡ്രാഫ്റ്റ് ആയി എടുത്ത 80 കോടി കൊണ്ടാണ് ശമ്പളം വിതരണം. സർക്കാരിൽ നിന്നും…
Read Moreഅംഗീകൃത യൂണിയനുകളെ തെരഞ്ഞെടുക്കൽ; കെഎസ്ആർടിസിയിലെ ഹിതപരിശോധനയ്ക്ക് വരണാധികാരിയെ നിയമിച്ചു
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനുകളെ തെരഞ്ഞെടുക്കുന്നതിനുള്ള വരണാധികാരിയെ നിയോഗിച്ചു. അഡീഷണൽ ലേബർ കമ്മീഷണർ (ഐആർ) കെ.എം. സുനിലിനെയാണ് വരണാധികാരിയായി രജിസ്ട്രാർ ഓഫ് റെക്കഗ്നൈസ്ഡ് ട്രേഡ് യൂണിയൻ കൂടിയായ ലേബർ കമ്മീഷണർ ഇന്നലെ നിയമിച്ചത്. അഞ്ചു ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കണം. അന്നുമുതൽ ഏഴ് ദിവസത്തിനകം വോട്ടർ പട്ടിക പരിശോധിച്ച് വോട്ടർമാരെ നിശ്ചയിക്കണം. വരണാധികാരിയെ നിയമിച്ച ദിവസം മുതൽ 40 ദിവസത്തിനകം ഹിതപരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ലേബർ കമ്മീഷണർക്ക് നല്‍കണമെന്നാണ് വരണാധികാരിക്കുള്ള ഉത്തരവ്. കഴിഞ്ഞ തവണ നടന്ന ഹിതപരിശോധനയിൽ മൂന്ന് യൂണിയനുകൾക്കാണ് അംഗീകാരം ലഭിച്ചത്. ഒരു ഹിതപരിശോധനയുടെ കാലാവധി മൂന്നു വർഷമാണ്. കഴിഞ്ഞ തവണ നടന്ന ഹിതപരിശോധനയുടെ കാലാവധി കഴിഞ്ഞിട്ട് ഒന്നേകാൽ വർഷത്തിലേറെയായി. ഹിതപരിശോധന നീണ്ടു പോയ കാലയളവിൽ അംഗീകൃത യൂണിയനുകൾ ഇല്ല എന്ന അവസ്ഥയായിരുന്നു. വരണാധികാരിയെ നിയമിക്കും മുമ്പുതന്നെ ലേബർ കമ്മീഷണർ ഹിതപരിശോധനയുടെ നടപടിക്രമങ്ങൾ…
Read More