ക​രു​നാ​ഗ​പ്പ​ള്ളി​ കൊ​ല​പാ​ത​കം: ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​തെ​ന്നു സം​ശ​യി​ക്കു​ന്ന പ്ര​തി പി​ടി​യി​ൽ; ര​ണ്ടു​പേ​ർക്കായി അന്വേഷണം ഊർജിതം

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി താ​ച്ച​യി​ൽ മു​ക്കി​ൽ ഗു​ണ്ടാ നേ​താ​വ് ജിം ​സ​ന്തോ​ഷി​നെ വീ​ടുക​യ​റി വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ഓ​ച്ചി​റ ച​ങ്ങ​ൻ​കു​ള​ങ്ങ​ര സ്വ​ദേ​ശി പ​ങ്ക​ജ് മേ​നോ​നാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ ഇ​ന്ന് പു​ല​ർ​ച്ചെ 3.45ഓ​ടെ ക​ല്ല​മ്പ​ല​ത്തുനി​ന്നാ​ണു പി​ടി​കൂ​ടി​യ​ത്. പ​ങ്ക​ജി​ന്‍റെ ക്വ​ട്ടേ​ഷ​ൻ പ്ര​കാ​ര​മാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പോലീ​സ് നി​ഗ​മ​നം. ഇ​യാ​ളെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ എ​ത്തി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യുകയാണ്. ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നാ​ണ് വി​വ​രം. കേ​സി​ലെ ഒ​ന്നാം പ്ര​തി അ​ലു​വ അ​തു​ൽ അ​ട​ക്കം ര​ണ്ടു​പേ​ർ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. ഇ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണ​വും പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി. അ​തു​ലി​ന്‍റെ ഓ​ച്ചി​റ മ​ഠ​ത്തി​ൽ കാ​രാ​യ്മ​യി​ലു​ള്ള വീ​ട്ടി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ ന​ട​ത്തി. ഇ​വി​ടെനി​ന്ന് ഒ​രു എ​യ​ർ പി​സ്റ്റ​ളും മ​ഴു പോ​ലു​ള്ള ആ​യു​ധ​വും ക​ണ്ടെ​ടു​ത്തു. ഇ​ത് സ​ന്തോ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​ത​ല്ല എ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.മാ​ർ​ച്ച് 27ന് ​പു​ല​ർ​ച്ചെ 2.15 ഓ​ടെ​യാ​ണ്…

Read More

ക​ണ​ക്ടിം​ഗ്  ഭാ​ര​ത്… സേ​വ​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഉ​പ​ഭോ​ക്തൃ സ​ർ​വേ​യു​മാ​യി ബി​എ​സ്എ​ൻ​എ​ൽ

കൊ​ല്ലം: സേ​വ​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ രാ​ജ്യ​വ്യാ​പ​ക​മാ​യി ഉ​പ​ഭോ​ക്തൃ സ​ർ​വേ ന​ട​ത്താ​ൻ പൊ​തു​മേ​ഖ​ലാ ടെ​ലി​കോം ക​മ്പ​നി​യാ​യ ബി​എ​സ്എ​ൻ​എ​ൽ തീ​രു​മാ​നം. ഇ​ന്നു മു​ത​ൽ സ​ർ​വേ ആ​രം​ഭി​ക്കും. ഈ ​മാ​സം ഉ​പ​ഭോ​ക്തൃ സേ​വ​ന​മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. ഉ​പ​ഭോ​ക്താ​വി​ന് മു​ൻ​ഗ​ണ​ന എ​ന്ന കാ​മ്പ​യി​ൻ്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ എ​ല്ലാ ബി​എ​സ്എ​ൻ​എ​ൽ സ​ർ​ക്കി​ളു​ക​ളി​ലും യൂ​ണി​റ്റു​ക​ളി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും.നെ​റ്റ്‌​വ​ർ​ക്ക് ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്ത​ൽ, ഫൈ​ബ​ർ ബ്രോ​ഡ്ബാ​ൻ്റി​ൻ്റെ വി​ശ്വാ​സ്യ​ത വ​ർ​ധി​പ്പി​ക്ക​ൽ, ബി​ല്ലിം​ഗി​ലെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ൽ, ഉ​പ​ഭോ​ക്തൃ പ​രാ​തി പ​രി​ഹാ​രം എ​ന്നി​വ​യ്ക്കാ​യി​രി​ക്കും സ​ർ​വേ​യി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കു​ക. ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ്, സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ൾ, നേ​രി​ട്ടു​ള്ള ആ​ശ​യ വി​നി​മ​യം എ​ന്നി​വ വ​ഴി​യാ​ണ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്.സ​ർ​വേ​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പി​ന്നീ​ട് വി​ശ​ദ​മാ​യി അ​പ​ഗ്ര​ഥ​നം ചെ​യ്ത് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തോ​ടൊ​പ്പം വ​യ​ർ​ല​സ് ബ്രോ​ഡ്ബാ​ൻ്റ് വ​രി​ക്കാ​രു​ടെ എ​ണ്ണം…

Read More

ഷോ​റൂ​മു​ക​ളി​ൽ നി​ന്ന് പു​തു​താ​യി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കു​മ്പോ​ൾ ര​ണ്ടു ഹെ​ൽ​മ​റ്റു​ക​ൾ  നി​ർ​ബ​ന്ധ​മാ​ക്കും

കൊ​ല്ലം: രാ​ജ്യ​ത്ത് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന എ​ല്ലാ ഇ​രു​ച​ക്ര വാ​ഹ​ങ്ങ​ൾ​ക്കും ഒ​പ്പം ര​ണ്ട് ഐ​എ​സ്ഐ സ​ർ​ട്ടി​ഫൈ​ഡ് ഹെ​ൽ​മ​റ്റു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു. നി​ല​വി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കു​മ്പോ​ൾ ഒ​രു ഹെ​ൽ​മെ​റ്റ് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു​ണ്ട്. ഇ​ത് ര​ണ്ടാ​ക്കി ഉ​യ​ർ​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​ത് സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ൾ കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത ഹൈ​വേ വ​കു​പ്പ് മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി ന​ൽ​കി​ക്ക​ഴി​ഞ്ഞു. ഇ​രു​ച​ക്ര വാ​ഹ​ന ഹെ​ൽ​മ​റ്റ് മാ​നു​ഫാ​ക്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ( ടി​എ​ച്ച്എം​എ) നി​ര​ന്ത​ര ആ​വ​ശ്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് സ​ർ​ക്കാ​ർ ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​ത്തി​ൽ എ​ത്താ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​ന്ന​ത്. രാ​ജ്യ​ത്ത് പ്ര​തി​വ​ർ​ഷം ഏ​റ്റ​വും കു​റ​ഞ്ഞ​ത് 4, 80, 000 റോ​ഡ​പ​ക​ട​ങ്ങ​ളും 1,88, 000 മ​ര​ണ​ങ്ങ​ളും സം​ഭ​വി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്ക്. ഈ ​അ​പ​ക​ട​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കാ​ണ് സം​ഭ​വി​ക്കു​ന്ന​ത്.ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​രോ വ​ർ​ഷ​വും 69,000 ൽ ​അ​ധി​കം മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. ഇ​തി​ൽ പ​കു​തി​യി​ലേ​റെ​യും…

Read More

ക​രു​നാ​ഗ​പ്പ​ള്ളി കൊ​ല​പാ​ത​കം; കൊ​ല​യ്ക്കു​മു​ന്പ് പ്ര​തി​ക​ൾ റി​ഹേ​ഴ്സ​ൽ ന​ട​ത്തി; പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഗു​ണ്ടാ​നേ​താ​വ് ജിം ​സ​ന്തോ​ഷി​നെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് മു​ന്‍​പ് പ്ര​തി​ക​ള്‍ റി​ഹേ​ഴ്‌​സ​ല്‍ ന​ട​ത്തി​യെ​ന്ന് പോ​ലീ​സ്. ഓ​ച്ചി​റ സ്വ​ദേ​ശി കു​ക്കു​വെ​ന്ന് വി​ളി​ക്കു​ന്ന മ​നു​വി​ന്‍റെ വീ​ട്ടി​ല്‍ വ​ച്ചാ​ണ് റി​ഹേ​ഴ്‌​സ​ല്‍ ന​ട​ത്തി​യ​ത്. മ​നു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. മ​നു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ന്നും കാ​റു​മെ​ടു​ത്താ​ണ് അ​ക്ര​മി​ക​ള്‍ പു​റ​പ്പെ​ട്ട​ത്. മു​ഖം മ​റ​ച്ച് കൊ​ണ്ടാ​ണി​വ​ര്‍ കാ​റി​ല്‍ ക​യ​റു​ന്ന​ത്. ഇ​ത് തെ​ളി​യി​ക്കു​ന്ന സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളും പോലീസിന് ല​ഭി​ച്ചു. അ​തേ​സ​മ​യം പി​ടി​യി​ലാ​യ രാ​ജ​പ്പ​ന്‍ എ​ന്ന രാ​ജീ​വി​ന്‍റെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ള്‍ മൊ​ഴി​ക​ള്‍ മാ​റ്റി​പ്പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. മ​റ്റു​ പ്ര​തി​ക​ള്‍​ക്കാ​യി പോലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ കു​ടി​പ്പ​ക​യാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണം. അ​ക്ര​മി​ക​ള്‍ വീ​ട്ടി​ല്‍ എ​ത്തി​യ വി​വ​രം സ​ന്തോ​ഷ് സു​ഹൃ​ത്തി​നെ ഫോ​ണ്‍​വി​ളി​ച്ച് അ​റി​യി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി അ​യ​ണി​വേ​ലി​കു​ള​ങ്ങ​ര കെ​ട്ടി​ശേ​രി​ല്‍ കി​ഴ​ക്ക​തി​ല്‍ ജിം ​സ​ന്തോ​ഷെ​ന്ന സ​ന്തോ​ഷ് (45) മാ​താ​വി​ന്‍റെ…

Read More

സം​സ്ഥാ​ന​ത്ത് ട്രേ​ഡിം​ഗ് ത​ട്ടി​പ്പ് വ്യാ​പ​കം: പി​ന്നി​ൽ ഹ​വാ​ല റാ​ക്ക​റ്റെ​ന്ന് പോ​ലീ​സ്

കൊ​ല്ലം: സം​സ്ഥാ​ന​ത്ത് ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗ് ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​കു​ന്നു. കേ​ര​ള പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​തി​ന് പി​ന്നി​ൽ ഹ​വാ​ല റാ​ക്ക​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി സൂ​ച​ന​ക​ൾ ല​ഭി​ച്ചു.വി​ദേ​ശ​ത്തുനി​ന്ന് പ​ണം സ്വീ​ക​രി​ച്ച ചി​ല ഹ​വാ​ല റാ​ക്ക​റ്റു​ക​ൾ ഇ​ന്ത്യ​ൻ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം അ​യ​യ്ക്കാ​ൻ ത​ട്ടി​പ്പു​കാ​രു​ടെ സ​ഹാ​യം തേ​ടി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ക​രം ഹ​വാ​ല റാ​ക്ക​റ്റു​ക​ൾ ക്രി​പ്റ്റോ ക​റ​ൻ​സി​യി​ലാ​ണ് പ​ണം ഇ​വ​ർ​ക്ക് ന​ൽ​കി​യ​ത്. സൈ​ബ​ർ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്താ​ൻ സ​മ​യം എ​ടു​ക്കു​മെ​ന്ന​ത് അ​ന്വേ​ഷ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ത​ട്ടി​പ്പു​കാ​ർ വെ​ർ​ച്വ​ൽ പ്രൈ​വ​റ്റ് നെ​റ്റ് വ​ർ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ അ​ന്വേ​ഷ​ണം വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​താ​ണ്. വ​ട​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ ആ​സ്ഥാ​ന​മാ​യാ​ണ് ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ കൂ​ടു​ത​ലാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞാ​ലും അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള​വ ന​ട​ത്താ​ൻ പോ​ലീ​സ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്നു​മു​ണ്ട്. കേ​ര​ള​ത്തി​ൽ നി​ന്ന് സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ ക​ഴി​ഞ്ഞ വ​ർ​ഷം ക​ബ​ളി​പ്പി​ച്ച് എ​ടു​ത്ത​ത് 763 കോ​ടി രൂ​പ​യാ​ണ്. 2022-24 കാ​ല​യ​ള​വി​ൽ ഇ​വ​ർ സം​സ്ഥാ​ന​ത്ത് നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്…

Read More

എ​ടി​എ​മ്മി​ലെ പ​ണം പി​ൻ​വ​ലി​ക്ക​ൽ: എ​സ്ബി​ഐ​ക്ക് ലാ​ഭം 2043 കോ​ടി; 2020 മു​ത​ൽ  മി​നി​മം ബാ​ല​ൻ​സ് നി​ല​നി​ർ​ത്താ​ൻ പി​ഴ ഈ​ടാ​ക്കു​ന്നി​ല്ല

കൊ​ല്ലം: എ​ടി​എം വ​ഴി​യു​ള്ള പ​ണം പി​ൻ​വ​ലി​ക്ക​ൽ ഫീ​സ് ഇ​ന​ത്തി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ എ​സ്ബി​ഐ​യു​ടെ ലാ​ഭം 2043 കോ​ടി രൂ​പ. തൊ​ട്ടു പി​ന്നി​ൽ 90.33 കോ​ടി രൂ​പ​യു​ടെ ലാ​ഭ​വു​മാ​യി പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള കാ​ന​റാ ബാ​ങ്കി​ൻ്റെ ലാ​ഭം 31.42 കോ​ടി​യാ​ണ്. പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള നി​ശ്ചി​ത പ​രി​ധി​ക്ക് ശേ​ഷം ബാ​ങ്കു​ക​ൾ നേ​ടി​യ ലാ​ഭ​ത്തി​ന്‍റെ ക​ണ​ക്ക് അ​ടു​ത്തി​ടെ റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. അ​തി​ലാ​ണ് സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ​യു​ടെ റി​ക്കാ​ർ​ഡ് ലാ​ഭം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.റി​സ​ർ​വ് ബാ​ങ്കി​ൻ്റെ മാ​ർ​ഗ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ഒ​രു വ്യ​ക്തി​ക്ക് അ​ക്കൗ​ണ്ടു​ള്ള ബാ​ങ്കി​ൻ്റെ എ​ടി​എ​മ്മി​ൽ നി​ന്ന് പ്ര​തി​മാ​സം സാ​മ്പ​ത്തി​ക – സാ​മ്പ​ത്തി​കേ​ത​ര​മാ​യ അ​ഞ്ച് ഇ​ട​പാ​ടു​ക​ൾ ന​ട​ത്താം. അ​തി​നു ശേ​ഷ​മു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്കാ​ണ് ബാ​ങ്കു​ക​ൾ അ​ധി​ക ഫീ​സ് ഈ​ടാ​ക്കു​ന്ന​ത്. മ​റ്റ് ബാ​ങ്കു​ക​ളു​ടെ എ​ടി​എം വ​ഴി​യു​ള്ള ഇ​ട​പാ​ടു​ക​ളി​ൽ മെ​ട്രോ സെ​ൻ്റ​റു​ക​ളി​ൽ മൂ​ന്നും…

Read More

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ​ ഹി​ത​പ​രി​ശോ​ധ​ന മേ​യ് ആ​ദ്യ​വാ​രം; ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ​ജീ​വ​മാ​ക്കി ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർ​ടി​സി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ഹി​ത​പ​രി​ശോ​ധ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സ​ജീ​വ​മാ​ക്കി വ​ര​ണാ​ധി​കാ​രി​യാ​യ ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ. അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ളെ തെര​ഞ്ഞെ​ടു​ക്കാ​നു​ള്ള ഹി​ത​പ​രി​ശോ​ധ​ന ഒ​രു വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ടു പോ​യ ശേ​ഷ​മാ​ണ് മേ​യി​ൽ ന​ട​ത്തു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് മേ​യ് 5-നും 10-​നു​മി​ട​യി​ൽ ഹി​ത​പ​രി​ശോ​ധ​ന ന​ട​ക്കും. വ​ര​ണാ​ധി​കാ​രി​യാ​യി ലേ​ബ​ർ ക​മ്മീ​ഷ​ണ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ശേ​ഷം കെഎ​സ്ആ​ർ​ടി​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള യൂ​ണി​യ​നു​ക​ളു​ടെ യോ​ഗം ക​ഴി​ഞ്ഞ മാ​സം വി​ളി​ച്ചു ചേ​ർ​ത്തി​രു​ന്നു. അ​തി​ന് ശേ​ഷം തെര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള സം​ഘ​ട​ന​ക​ളു​ടെ അ​പേ​ക്ഷ​യും സ്വീ​ക​രി​ച്ചു. ഫോ​റം എ​ന​ല്കേ​ണ്ടി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ 10 മു​ത​ൽ 17 വ​രെ​യാ​യി​രു​ന്നു 1100 രൂ​പ ഫീ​സ് സ​ഹി​തം അ​പേ​ക്ഷ സ​ഹി​തം യൂ​ണി​യ​നു​ക​ൾ ഫോ​റം എ​ സ​മ​ർ​പ്പി​ച്ചു. ഫോ​റം എ​യി​ൽ മേ​ലു​ള്ള പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഹി​ത​പ​രി​ശോ​ധ​ന​യി​ൽ മ​ത്സ​രി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള സം​ഘ​ട​ന​ക​ളു​ടെ പ​ട്ടി​ക തി​ങ്ക​ളാ​ഴ്ച വ​ര​ണാ​ധി​കാ​രി അം​ഗീ​ക​രി​ച്ചു. ഇ​ത് തി​ങ്ക​ളാ​ഴ്ച എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചു.​ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​ത്സ​രി​ക്കു​ന്ന സം​ഘ​ട​ന​ക​ൾ​ക്ക് ഫോം ​ഡി…

Read More

ഹൃ​ദ​യ​വും ശ്വാ​സ​കേ​ശ​വും ത​ക​ർ​ത്ത് ക​ത്തി തു​ള​ഞ്ഞ് ത​ക​യ​റി; ഫെ​ബി​ൻ ജോ​ർ​ജി​ന്‍റെ മ​ര​ണ​കാ​ര​ണം ആ​ഴ​ത്തി​ലേ​റ്റ മു​റി​വു​ക​ൾ

കൊ​ല്ലം: ഉ​ളി​യ​ക്കോ​വി​ലി​ൽ കോ​ളജ് വി​ദ്യാ​ർ​ഥി ഫെ​ബി​ൻ ജോ​ർ​ജി​ന്‍റെ ജീ​വ​നെ​ടു​ത്ത​ത് ക​ത്തി​കൊ​ണ്ട് ആ​ഴ​ത്തി​ലേ​റ്റ മൂ​ന്നു കു​ത്തു​ക​ൾ. നീ​ണ്ട​ക​ര സ്വ​ദേ​ശി​യാ​യ തേ​ജ​സ് രാ​ജി​ന്‍റെ ആ​ക്ര​മ​ണം ഫെ​ബി​ന്‍റെ ഹൃ​ദ​യ​ത്തി​ലും ശ്വാ​സ​കോ​ശ​ത്തി​ലും ക​ര​ളി​ലും മാ​ര​ക മു​റി​വു​ക​ൾ ഏ​ൽ​പ്പി​ച്ചെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലെ ക​ണ്ടെ​ത്ത​ൽ. അ​മി​ത ര​ക്ത​സ്രാ​വ​വും മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫെ​ബി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കും മു​മ്പ് മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന​ലെ വീ​ട്ടി​ൽ എ​ത്തി​ച്ച ഫെ​ബി​ന്‍റെ സം​സ്കാ​രം ഇ​ന്നു ന​ട​ക്കും. കൊലപാതകത്തിനുശേഷം ട്രെ​യി​നു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ തേ​ജ​സ് രാ​ജി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ സം​സ്ക​രി​ച്ചി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഫെ​ബി​ന്‍റെ പി​താ​വ് ജോ​ർ​ജ് ഗോ​മ​സ് തീ​വ്രപ​രി​ച​ര​ണ​വിഭാഗത്തിൽ തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം കേ​സി​ൽ മൊ​ഴി​യെ​ടു​പ്പും തെ​ളി​വ് ശേ​ഖ​ര​ണ​വും ഉ​ൾ​പ്പ​ടെ​യു​ള്ള പൊ​ലീ​സ് ന​ട​പ​ടി​ക​ൾ ഇ​ന്നും തു​ട​രും. തേ​ജ​സി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തും. 17ന് ​രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു ഉ​ളി​യ​ക്കോ​വി​ൽ വി​ള​പ്പു​റം സ്വ​ദേ​ശി ഫെ​ബി​ൻ ജോ​ർ​ജ് ഗോ​മ​സ് (…

Read More

എ​ന്താ മ​ച്ചാ​നേ, ഇ​പ്പോ കു​റു​ന്പ് കു​റ​ച്ച് കൂ​ടു​ന്നു​ണ്ട​ല്ലോ: 121 .91 ഗ്രാം ​എം​ഡി​എം​എ​യും 1.016 കി​ലോ ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച 121.91 ഗ്രാം ​എം​ഡി​എം​എ​യും 1.016 കി​ലോ ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. കൊ​ല്ലം പ്ലാ​ച്ചേ​രി സ​ജി​ന മ​ന്‍​സി​ലി​ല്‍ കൃ​ഷ്ണ കു​മാ​റി (29) നെ​യാ​ണ് നാ​ര്‍​കോ​ട്ടി​ക് സെ​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ കെ.​എ. അ​ബ്ദു​ല്‍ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ രാ​സ ല​ഹ​രി വി​ല്പ​ന ന​ട​ത്തു​ന്ന​വ​രി​ല്‍ പ്ര​ധാ​നി​യാ​ണ് ഇ​യാ​ള്‍. ചേ​രാ​ന​ല്ലൂ​ര്‍ ഇ​ട​പ്പ​ള്ളി നോ​ര്‍​ത്ത് ഭാ​ഗ​ത്ത് നി​ന്നാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Read More

ചെ​ല​വ് കു​റ​യ്ക്കാ​ൻ ജീ​വ​ന​ക്കാ​രു​ടെ അ​ഭി​പ്രാ​യം തേ​ടാ​ൻ കെ​എ​സ്ആ​ർ​ടി​സി; 31 ന് ​മു​മ്പ് നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഇ​മെ​യി​ൽ വ​ഴി അ​യ​യ്ക്കാം

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​ത്തി​നാ​യി ജീ​വ​ന​ക്കാ​രി​ൽനി​ന്നു മാ​നേ​ജ്മെ​ന്‍റ് ക്രി​യാ​ത്മ​ക നി​ർ​ദേശം തേ​ടു​ന്നു. യൂ​ണി​റ്റു​ക​ളി​ലെ​യും വ​ർ​ക്ക്ഷോ​പ്പു​ക​ളി​ലെ​യും ചെ​ല​വു​ക​ൾ എ​ങ്ങ​നെ കു​റ​യ്ക്കാം എ​ന്ന നി​ർ​ദ്ദേ​ശ​മാ​ണ് മാ​നേ​ജ്മെ​ന്‍റ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 31 ന് ​മു​മ്പ് നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഇ​മെ​യി​ൽ വ​ഴി​യോ യൂ​ണി​റ്റ് അ​ധി​കൃ​ത​ർ മു​ഖേ​ന​യോ അ​റി​യി​ക്ക​ണം. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഓ​രോ യൂ​ണി​റ്റു​ക​ളും ലാ​ഭ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം. നി​ല​വി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​ത്തി​നാ​യി പ​ര​മാ​വ​ധി ചി​ല​വ് ചു​രു​ക്കു​ക എ​ന്ന ന​യ​മാ​ണ് ഇ​പ്പോ​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മാ​നേ​ജ്മെ​ന്‍റ് ജീ​വ​ന​ക്കാ​രോ​ട് പ​റ​യു​ന്നു. യൂ​ണി​റ്റു​ക​ളി​ലെ​യും വ​ർ​ക്ക് ഷോ​പ്പു​ക​ളി​ലെ ചെ​ല​വു​ക​ൾ പ​ര​മാ​വ​ധി കു​റ​യ്ക്കു​മ്പോ​ൾ വ​ർ​ക്ക് ഷോ​പ്പു​ക​ളി​ൽ അ​ത്യാ​വ​ശ്യം ആ​വ​ശ്യ​മാ​യി വ​രു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ ലോ​ക്ക​ൽ പ​ർ​ച്ചേ​സി​നും വി​ല​ങ്ങു വീ​ഴാ​നാ​ണ് സാ​ധ്യ​ത. കോ​ർ​പ്പ​റേ​ഷ​ന്‍റെ പൊ​തു​വി​ക​സ​ന​ത്തി​നും യൂ​ണി​റ്റു​ക​ളു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്കും ചെ​ല​വ് പ​ര​മാ​വ​ധി​ചു​രു​ക്കി മു​ന്നോ​ട്ട് പോ​വു​ക എ​ന്ന സ​ന്ദേ​ശ​മാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് ന​ല്കു​ന്ന​ത്. പ്ര​ദീ​പ്…

Read More