സ​ഹോ​ദ​രി​യു​ടെ വീ​ടി​ന്‍റെ പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങി​നെ​ത്തി​യ മ​ധ്യ​വ​യ​സ്ക​ൻ പാ​യ​സ വാ​ർ​പ്പി​ൽ വീ​ണു; ഗു​രു​ത​ര​പ​രു​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ

വ​ണ്ണ​പ്പു​റം: ഓ​ണ​ത്തി​ന് സ​ഹോ​ദ​രി​യു​ടെ വീ​ടി​ന്‍റെ പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങി​നെ​ത്തി​യ ഗൃ​ഹ​നാ​ഥ​ന് തി​ള​ച്ച പാ​യ​സ​ത്തി​ൽ വീ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. മൂ​ല​മ​റ്റം ല​ക്ഷം​വീ​ട് കോ​ള​നി പോ​ട്ടേ​പ​റ​ന്പി​ൽ അ​ജി (55)യ്ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. വ​ണ്ണ​പ്പു​റം ക​ന്പ​ക​ക്കാ​ന​ത്ത് തി​രു​വോ​ണ നാ​ളി​ലാ​യി​രു​ന്നു സം​ഭ​വം. ഒ​രു​മാ​സം മു​ന്പാ​ണ് സ​ഹോ​ദ​രി ഇ​വി​ടെ വീ​ടു​വാ​ങ്ങി​യ​ത്. വീ​ട് പു​തു​ക്കി നി​ർ​മി​ച്ച ശേ​ഷം ഓ​ണ​ത്തി​ന് പാ​ലു​കാ​ച്ചി താ​മ​സം ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങി​നു ശേ​ഷ​മു​ള്ള സ​ദ്യ​യ്ക്കാ​യി ത​യാ​റാ​ക്കി​യ പാ​യ​സം വാ​ങ്ങി​വ​യ്ക്കു​ന്ന​തി​നി​ടെ വാ​ർ​പ്പി​ലേ​ക്ക് കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. 60 ശ​ത​മാ​ന​ത്തി​ലേ​റെ പൊ​ള്ള​ലേ​റ്റു. തൊ​ടു​പു​ഴ​യി​ലെ​യും എ​റ​ണാ​കു​ള​ത്തെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും അ​ടി​മാ​ലി​യി​ലെ പാ​ര​ന്പ​ര്യ ചി​കി​ത്സ​ക​ന്‍റെ​യ​ടു​ക്ക​ലും എ​ത്തി​ച്ചെ​ങ്കി​ലും അ​ണു​ബാ​ധ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Read More

ബം​ഗ​ളൂ​രി​ൽ​നി​ന്നെ​ത്തി​യ ബ​സി​ൽ 65 ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​പ്പ​ണ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

ഈ​രാ​റ്റു​പേ​ട്ട: ബം​ഗ​ളൂ​രി​ൽ​നി​ന്നെ​ത്തി​യ സ്വ​കാ​ര്യ​ബ​സി​ൽ 65 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​പ്പ​ണ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. എ​രു​മേ​ലി-​കോ​ട്ട​യം-​പാ​ലാ വ​ഴി ബം​ഗ​ളൂ​രു സ​ർ​വീ​സ് ന​ട​ത്തു​ന്ന സാ​നി​യ ബ​സി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന പ​ണ​വു​മാ​യി ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ വ​രി​ശേ​രി മ​നോ​ജ് മ​ണി​യെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട എ​ക്സൈ​സ് പി​ടി​കൂ​ടി പാ​ലാ പോ​ലീ​സി​നു കൈ​മാ​റി​യ​ത്. ഇ​യാ​ൾ ഇ​പ്പോ​ൾ എ​രു​മേ​ലി​യി​ലാ​ണു താ​മ​സം. എ​രു​മേ​ലി സ്വ​ദേ​ശി ഷു​ക്കൂ​റി​നു കൈ​മാ​റാ​നാ​ണു പ​ണ​വു​മാ​യെ​ത്തി​യ​തെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞു. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി​ക​ട​ത്ത് ക​ണ്ടെ​ത്തു​ന്ന​തി​ന് എ​ക്സൈ​സ് ന​ട​ത്തി​യ സ്പെ​ഷ്യ​ൽ ഡ്രൈ​വി​നി​ടെ ഈ​രാ​റ്റു​പേ​ട്ട എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​നീ​ഷ് സു​കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ള്ള​പ്പ​ണം പി​ടി​കൂ​ടി​യ​ത്.  

Read More

വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം ‘വി​ശ്ര​മ​ത്തി​ൽ’; ന​ശി​ക്കു​ന്ന​തു ല​ക്ഷ​ങ്ങ​ളു​ടെ പ​ദ്ധ​തി

പാ​ലാ: പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ല്‍ അ​ല്ല​പ്പാ​റ​യി​ല്‍ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ര്‍​ഥം നി​ര്‍​മി​ച്ച വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ര​ണ്ടു വ​ര്‍​ഷം മു​മ്പു നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത വി​ശ്ര​മ​കേ​ന്ദ്രം ഏ​താ​നും മാ​സം പ്ര​വ​ര്‍​ത്തി​ച്ചെ​ങ്കി​ലും ക​രാ​റു​കാ​ര​ന്‍ നി​ര്‍​ത്തി​പ്പോ​വു​ക​യാ​യി​രു​ന്നു. ക​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​ശ്ര​മ​കേ​ന്ദ്രം നാ​ല്പ​തു ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി നി​ര്‍​മി​ച്ച​താ​ണ്. വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കു വി​ശ്ര​മി​ക്കു​ന്ന​തി​നും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യ​ത്തോ​ടെ നി​ര്‍​മി​ച്ച​താ​ണു കെ​ട്ടി​ടം. കു​ട്ടി​ക​ള്‍​ക്കു ക​ളി​ക്കു​ന്ന​തി​നും ആ​ന​ന്ദി​ക്കു​ന്ന​തി​നും ഊ​ഞ്ഞാ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. ഇ​പ്പോ​ള്‍ ഇ​തെ​ല്ലാം തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ന്ന നി​ല​യി​ലാ​ണ്. വി​ശ്ര​മ​കേ​ന്ദ്രം കു​ടും​ബ​ശ്രീ​ക്കാ​രെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More

പ​ണം ന​ൽ​കി​യി​ല്ല; യു​വ​തി​ക്കു സ​ഹോ​ദ​ര​ന്മാ​രു​ടെ ക്രു​ര​മ​ർ​ദ​നം; ത​ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സ്

മ​യ്യി​ൽ: പ​ണം ചോ​ദി​ച്ചി​ട്ടു കൊ​ടു​ക്കാ​ത്ത വി​രോ​ധ​ത്തി​ൽ 22കാ​രി​യെ വ​ടി​കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചുകീ​റുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ. യുവതിയുടെ രണ്ടു സഹോദരന്മാരാണു പ്രതികൾ. മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ക​ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു പ​രാ​തി​ക്കാ​സ്‌​പ​ദ​മാ​യ സം​ഭ​വം. പ​ണം ചോ​ദി​ച്ചി​ട്ട് കൊ​ടു​ക്കാ​ത്ത വി​രോ​ധ​ത്തി​ൽ പ്ര​തി​ക​ൾ സ​ഹോ​ദ​രി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഓ​ണ​മെ​ത്താ​റാ​യി, വാ​ഴ​യി​ല​വി​പ​ണി സ​ജീ​വം; ഒ​രി​ല​യ്ക്ക് നാ​ല​ര ​രൂ​പ വി​ല; മ​ല​യാ​ളി​ക്ക് ഓ​ണ​സ​ദ്യ​യു​ണ്ണാ​ൻ വാ​ഴ​യി​ല അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്ന്

പാ​​ലാ: ഓ​​ണ​​ക്കാ​​ലം ആ​​രം​​ഭി​​ച്ച​​തോ​​ടെ വാ​​ഴ​​യി​​ല വി​​പ​​ണി സ​​ജീ​​വ​​മാ​​യി. നാ​​ല​​ര രൂ​​പ​​യാ​​ണ് ഒ​​രി​​ല​​യു​​ടെ വി​​ല. നാ​​ട​​ന്‍ വാ​​ഴ​​യി​​ല​​ക​​ള്‍​ക്ക് ക്ഷാ​​മം നേ​​രി​​ടു​​ന്ന​​തി​​നാ​​ല്‍ അ​​ന്യ​​സം​​സ്ഥാ​​ന​​ത്തു​​നി​​ന്നു​​മാ​​ണ് പ്ര​​ധാ​​ന​​മാ​​യും വാ​​ഴ​​യി​​ല​​ക​​ള്‍ എ​​ത്തു​​ന്ന​​ത്. ഓ​​ണം വി​​പ​​ണി മു​​ന്‍​കൂ​​ട്ടി​​ക്ക​​ണ്ട് കൂ​​ടു​​ത​​ല്‍ വാ​​ഴ​​യി​​ല​​ക​​ള്‍ വി​​പ​​ണി​​യി​​ല്‍ എ​​ത്തി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് വി​​ത​​ര​​ണ​​ക്കാ​​രും. ഓ​​ണ​​മെ​​ന്ന് കേ​​ള്‍​ക്കു​​മ്പോ​​ള്‍​ത്ത​​ന്നെ തൂ​​ശ​​നി​​ല​​യി​​ലെ വി​​ഭ​​വ​​സ​​മൃ​​ദ്ധ​​മാ​​യ സ​​ദ്യ​​യാ​​ണ് ഏ​​തൊ​​രു മ​​ല​​യാ​​ളി​​യു​​ടെ​​യും മ​​ന​​സി​​ലേ​​ക്ക് ആ​​ദ്യം ഓ​​ടി​​യെ​​ത്തു​​ന്ന​​ത്. മു​​ന്‍​കാ​​ല​​ങ്ങ​​ളി​​ല്‍ നാ​​ട്ടി​​ന്‍​പു​​റ​​ങ്ങ​​ളി​​ല്‍ സ​​ദ്യ വ​​ട്ട​​ങ്ങ​​ള്‍​ക്കു​​ള്ള വാ​​ഴ​​യി​​ല​​ക​​ള്‍ ധാ​​രാ​​ളം ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും ഇ​​ന്ന് വാ​​ഴ​​യി​​ല​​യ്ക്കും അ​​ന്യ​​സം​​സ്ഥാ​​ന​​ത്തെ ആ​​ശ്ര​​യി​​ക്കേ​​ണ്ട സ്ഥി​​തി​​യാ​​ണു​​ള്ള​​ത്. ക​​മ്പം, വ​​ത്ത​​ല​​ക്കു​​ണ്ട്, സ​​ത്യ​​മം​​ഗ​​ലം, തെ​​ങ്കാ​​ശി, മൈ​​സൂ​​ര്‍ തു​​ട​​ങ്ങി​​യ വി​​വി​​ധ ഇ​​ട​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​ണ് കേ​​ര​​ള​​ത്തി​​ലേ​​ക്ക് ഇ​​ല​​ക​​ള്‍ എ​​ത്തു​​ന്ന​​ത്. ഏ​​റ്റു​​മാ​​നൂ​​ര്‍, എ​​റ​​ണാ​​കു​​ളം, തൊ​​ടു​​പു​​ഴ, പൂ​​വ​​ര​​ണി, പൊ​​ന്‍​കു​​ന്നം, കോ​​ട്ട​​യം, പാ​​ലാ മേ​​ഖ​​ല​​ക​​ളി​​ല്‍ പ്ര​​ധാ​​ന​​മാ​​യും പാ​​ലാ​​യി​​ലെ ഈ​​റ്റ​​ക്ക​​ല്‍ ഫാം​​സ് ആ​​ണ് വാ​​ഴ​​യി​​ല ചി​​ല്ല​​റ വി​​ല്പ​​ന ശാ​​ല​​ക​​ളി​​ല്‍ എ​​ത്തി​​ക്കു​​ന്ന​​ത്. ഒ​​രു കെ​​ട്ടി​​ല്‍ 250 വാ​​ഴ​​യി​​ല​​ക​​ള്‍ ഉ​​ണ്ടാ​​കും. മ​​ല​​യാ​​ളി​​ക​​ളു​​ടെ സം​​സ്‌​​കാ​​ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യ ഓ​​ണാ​​ഘോ​​ഷ​​ത്തി​​ല്‍ വാ​​ഴ​​യി​​ല അ​​വി​​ഭാ​​ജ്യ​​ഘ​​ട​​ക​​മാ​​യി…

Read More

വി​പ​ണി​യി​ല്‍ തി​ള​ച്ച്  ഉ​പ്പേ​രി; വെ​ളി​ച്ചെ​ണ്ണ​യി​ല്‍ ത​യാ​റാ​ക്കു​ന്ന ഏ​ത്ത​യ്ക്കാ ഉ​പ്പേ​രി​ക്ക് കി​ലോ​ഗ്രാ​മി​ന് 400 മു​ത​ല്‍ 420 രൂ​പ​വ​രെ വി​ല

കോ​ട്ട​യം: ഉ​പ്പേ​രി​യി​ല്ലാ​ത്ത ഓ​ണം സ​ങ്ക​ല്‍​പി​ക്കാ​ന്‍ പോ​ലും ക​ഴി​യി​ല്ല. വ​ര്‍​ഷം മു​ഴു​വ​നും ഉ​പ്പേ​രി​ക്ക് ആ​രാ​ധ​ക​രു​ണ്ടെ​ങ്കി​ലും ഉ​പ്പേ​രി വി​പ​ണി തി​ള​യ്ക്കു​ന്ന​ത് ഓ​ണ​ക്കാ​ല​ത്താ​ണ്. ഓ​ണ​ത്തി​ന്‍റെ രു​ചി​വൈ​വി​ധ്യ​ങ്ങ​ളി​ല്‍ മു​ന്‍​പ​ന്തി​യി​ലാ​ണ് വെ​ളി​ച്ചെ​ണ്ണ​യി​ല്‍ വ​റു​ത്തു കോ​രു​ന്ന ഉ​പ്പേ​രി​യു​ടെ സ്ഥാ​നം. എ​ല്ലാ ഓ​ണ​ക്കാ​ല​ത്തും ഉ​പ്പേ​രി​വി​ല വ​ര്‍​ധി​ക്കു​ന്ന​തു പ​തി​വാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ​ത്തേ​ക്കാ​ള്‍ 40 രൂ​പ കൂ​ട്ടി​യാ​ണ് ഇ​ക്കു​റി വ്യാ​പാ​രി​ക​ള്‍ വി​ല്‍​ക്കു​ന്ന​ത്. വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല​യാ​ണ് ഉ​പ്പേ​രി​യു​ടെ വി​ല ഉ​യ​ര്‍​ത്തു​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു വ​ന്‍​തോ​തി​ല്‍ ഏ​ത്ത​ക്കു​ല​ക​ള്‍ എ​ത്തി​യ​തോ​ടെ മാ​ര്‍​ക്ക​റ്റി​ല്‍ ഏ​ത്ത​ക്കാ വി​ല കു​റ​ഞ്ഞു​നി​ല്‍​ക്കു​ക​യാ​ണ്. നാ​ട​ന്‍ ഏ​ത്ത​ക്കാ​യ്ക്ക് 35 മു​ത​ല്‍ 45 രൂ​പ​വ​രെ വി​ല​യു​ണ്ട്. 180 മു​ത​ല്‍ 200 രൂ​പ​വ​രെ​യാ​ണ് വെ​ളി​ച്ചെ​ണ്ണ വി​ല. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും വെ​ളി​ച്ചെ​ണ്ണ എ​ത്തു​ന്നു​ണ്ട്. ഇ​തി​നു 160 രൂ​പ വ​രെ വി​ല​യു​ണ്ട്. വെ​ളി​ച്ചെ​ണ്ണ​യി​ല്‍ ത​യാ​റാ​ക്കു​ന്ന ഏ​ത്ത​യ്ക്കാ ഉ​പ്പേ​രി​ക്ക് കി​ലോ​ഗ്രാ​മി​ന് 400 മു​ത​ല്‍ 420 രൂ​പ​വ​രെ വി​ല​യ്ക്കാ​ണ് പ​ല ക​ട​ക​ളി​ലും വി​ല്പ​ന ന​ട​ത്തു​ന്ന​ത്. 200 ഗ്രാം ​പാ​ക്ക​റ്റി​നു 90 രൂ​പ വ​രെ​യാ​ണ്…

Read More

രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും വി​ഷ​ര​ഹി​ത ഭ​ക്ഷ​ണം; ഇ​ൻ​ഡോ-​അ​മേ​രി​ക്ക​ൻ ആ​ശു​പ​ത്രി ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി വി​പു​ലീ​ക​രി​ക്കു​ന്നു

വൈ​ക്കം: ​രോ​​ഗി​​ക​​ൾ​​ക്കും കൂ​​ട്ടി​​രി​​പ്പു​​കാ​​ർ​​ക്കും വി​​ഷ​​ര​​ഹി​​ത ഭ​​ക്ഷ​​ണ​​മൊ​​രു​​ക്കാ​​ൻ ജൈ​​വ​​കൃ​​ഷി രീ​​തി​​യി​​ൽ പ​​ച്ച​​ക്ക​​റി വി​​ള​​യി​​ക്കു​​ന്ന ചെ​​മ്മ​​നാ​​ക​​രി ഇ​​ൻ​​ഡോ-​​അ​​മേ​​രി​​ക്ക​​ൻ ബ്ര​​യി​​ൻ ആ​​ൻ​​ഡ് സ്പൈ​​ൻ സെ​ന്‍റ​​ർ മാ​​നേ​​ജ്മെ​​ന്‍റ് പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കുകൂടി ഉ​​പ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​യി കൃ​​ഷി വി​​പു​​ലീ​​ക​​രി​​ക്കു​​ന്നു. ഇ​​പ്പോ​​ൾ ആ​​ശു​​പ​​ത്രി വ​​ള​​പ്പി​​ലും ബി​​സി​​എ​​ഫ് ന​​ഴ്സിം​​ഗ് കോ​​ള​​ജി​​നു സ​​മീ​​പ​​ത്തു​​മാ​​യി മൂ​​ന്നേ​​ക്ക​​റി​​ലാ​​ണ് ജൈ​​വ പ​​ച്ച​​ക്ക​​റി കൃ​​ഷി. പാ​​വ​​ൽ, പ​​ട​​വ​​ലം, വെ​​ണ്ട, ത​​ക്കാ​​ളി, വെ​​ള്ള​​രി, കു​​മ്പ​​ള​​ങ്ങ, വ​​ഴു​​ത​​ന, മ​​ത്ത​​ൻ, ചു​​ര​​ക്ക, ആ​​സാം ചു​​ര​​ക്ക, പ​​ച്ച​​മു​​ള​​ക് തു​​ട​​ങ്ങി​​യ​​വ​​യ്ക്കൊ​​പ്പം വ​​ർ​​ണ​​കാ​​ഴ്ച​​യാ​​യി ബ​​ന്ദി​​പൂ​ കൃ​​ഷി​​യു​​മു​​ണ്ട്. ജൈ​​വ​​കൃ​​ഷി​​യി​​ലൂ​​ടെ വി​​ഷ​​ര​​ഹി​​ത​​മാ​​യ പ​​ഴ​വും പ​​ച്ച​​ക്ക​​റി​​ക​​ളും മ​​ത്സ്യ​​വും ഉ​​ത്പാ​​ദി​​പ്പി​​ക്ക​​ണ​​മെ​​ന്ന കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ ന്യൂ​​റോ​​ള​​ജി​​സ്റ്റും ആ​​ശു​​പ​​ത്രി സ്ഥാ​​പ​​ക​​നു​​മാ​​യ ഡോ.​ ​കു​​മാ​​ർ​ ബാ​​ഹു​​ലേ​​യ​​ന്‍റെ നി​​ർ​​ദേശ​​പ്ര​​കാ​​ര​​മാ​​ണ് ജൈ​​വ കൃ​​ഷി ആ​​രം​​ഭി​​ച്ച​​ത്. രോ​​ഗി​​ക​​ൾ​​ക്കാ​​വ​​ശ്യ​​മാ​​യ ഭ​​ക്ഷ​​ണ​​മൊ​​രു​​ക്കു​​ന്ന​​തി​​നൊ​​പ്പം ഖ​​ര​​മാ​​ലി​​ന്യ സം​​സ്ക​​ര​​ണം ഫ​​ല​​പ്ര​​ദ​​മാ​​യി ന​​ട​​ത്താ​​നും കൃ​​ഷി​​യി​​ലൂ​​ടെ സാ​​ധി​​ക്കു​​ന്നു​​ണ്ടെ​​ന്ന് ഡോ​​ക്ട​​ർ​​മാ​​ർ പ​​റ​​ഞ്ഞു.ശു​​ദ്ധ​​മാ​​യ പാ​​ൽ ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യി ആ​​ശു​​പ​​ത്രി​​യി​​ലെ ഫാ​​മി​​ൽ നാ​​ട​​ൻ പ​​ശു​​ക്ക​​ളെ​​യും വ​​ള​​ർ​​ത്തു​​ന്നു​​ണ്ട്. പ​​ശു ഫാ​​മി​​ലെ ചാ​​ണ​​ക​​മാ​​ണ് കൃ​​ഷി​​ക്കു​​ള്ള പ്ര​​ധാ​​ന അ​​ടി​​വ​​ളം. കൃ​​ഷി​​യു​​ടെ പ​​രി​​പോ​​ഷ​​ണ​​ത്തി​​ന്…

Read More

കാ​ന്ത​ല്ലൂ​രി​നെ വി​റ​പ്പി​ച്ച് പ​ക​ലും കാ​ട്ടാ​ന​ക​ളു​ടെ വി​ള​യാ​ട്ടം; വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു; പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​ന്ന് നാ​ട്ടു​കാ​ർ

മ​റ​യൂ​ർ: കാ​ട്ടാ​ന​ക​ളെ ഭ​യ​ന്ന് പ​ക​ൽ സ​മ​യ​ത്ത് പോ​ലും പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത നാ​ടാ​യി കാ​ന്ത​ല്ലൂ​ർ. ഇ​ന്ന​ലെ ഒ​റ്റ ദി​വ​സം കൊ​ണ്ട് നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​യാ​ണ് കാ​ട്ടാ​ന നാ​ശം വ​രു​ത്തി​യ​ത്. പ​ക​ൽ സ​മ​യ​ത്ത് കാ​ന്ത​ല്ലൂ​രി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന പ​രി​ഭ്രാ​ന്തി പ​ര​ത്തി. നി​ര​വ​ധി പേ​ർ ഭാ​ഗ്യം കൊ​ണ്ട് മാ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. കാ​ന്ത​ല്ലൂ​രി​ലെ ക​ർ​ഷ​ക​നും റി​സോ​ർ​ട്ട് ഉ​ട​മ​യു​മാ​യ പ​ന​ച്ചി​പ​റ​മ്പി​ൽ പ്ര​തീ​ഷി​ന്‍റെ കാ​ബേ​ജ്, കാ​ര​റ്റ്, വാ​ഴ എ​ന്നീ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​വും വ​രു​ത്തിവ​ച്ചു. നൂ​റി​ല​ധി​കം പേ​ർ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന കാ​ന്ത​ല്ലൂ​ർ ഗ്രാ​മ​ത്തി​ലെ ക​ണ്ണ​യ്യ​ന്‍റെ വീ​ടി​നും മ​തി​യ​ഴ​ക​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യ്ക്കും കേ​ട് വ​രു​ത്തി. രാ​ജേ​ന്ദ്ര​ന്‍റെ വീ​ടി​​ന്‍റെ മു​റ്റ​ത്തുകൂ​ടി ന​ട​ന്ന കാ​ട്ടാ​ന കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, പോ​സ്റ്റ് ഓ​ഫീസ് എ​ന്നി​വ പ്ര​വ​ത്തി​ക്കു​ന്ന​തും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ധാ​രാ​ളം എ​ത്തു​ന്ന സി​പ്പ് ലൈ​ൻ ഭാ​ഗ​ത്തും എ​ത്തി​യ ശേ​ഷം നാ​ട്ടു​കാ​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും നേ​രേ പാ​ഞ്ഞ​ടു​ത്തു.

Read More

ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍  നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ വി​ത​ര​ണം ചെ​യ്തു: ഉ​പ​യോ​ഗി​ച്ച​വ​ർ​ക്ക് ആ​രോ​ഗ്യ​പ്രശ്ന ങ്ങൾ; ​ഏ​ഴു ല​ക്ഷം പി​ഴ

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ വി​ത​ര​ണം ചെ​യ്ത​യാ​ള്‍​ക്ക് ഏ​ഴു ല​ക്ഷം രൂ​പ പി​ഴ. ഇ​ടു​ക്കി​യി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ മ​ഴ​ക്കാ​ല ഭ​ക്ഷ്യ​സ​ഹാ​യ പ​ദ്ധ​തി പ്ര​കാ​രം പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് വി​ത​ര​ണം ചെ​യ്ത 13 ഇ​ന​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന ഭ​ക്ഷ്യ​ക്കി​റ്റി​ല്‍ ന​ല്‍​കി​യ വെ​ളി​ച്ചെ​ണ്ണ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യിരുന്നു. ഇ​വ​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ചെ​റു​തോ​ണി പേ​ട്ട​യി​ല്‍ പി.​എ.​ഷി​യാ​സി​നാ​ണ് പി​ഴ​യ​ട​യ്ക്കാ​ന്‍ സ​ബ് ക​ള​ക്ട​ര്‍ ഡോ.​അ​രു​ണ്‍ എ​സ്. നാ​യ​ര്‍ ഉ​ത്ത​ര​വി​ട്ട​ത്. കേ​ര​ശ​ക്തി എ​ന്ന പേ​രി​ല്‍ വി​ത​ര​ണം ചെ​യ്ത വെ​ളി​ച്ചെ​ണ്ണ നി​ല​വാ​ര​മി​ല്ലാ​ത്ത​തും ഇ​ത് വി​ത​ര​ണം ചെ​യ്യാ​നാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക്കി​യ​ത് വ്യാ​ജ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​ണെ​ന്നും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. കാ​ലാ​വ​ധി ക​ഴി​ഞ്ഞു​ള്ള ഭ​ക്ഷ്യ സു​ര​ക്ഷാ ര​ജി​സ്‌​ട്രേ​ഷ​ന്റെ മ​റ​വി​ലാ​ണ് ഇ​വ​ര്‍ വെ​ളി​ച്ചെ​ണ്ണ വി​ല്‍​പ്പ​ന ന​ട​ത്തി​യ​ത്. ഈ ​വെ​ളി​ച്ചെ​ണ്ണ ഉ​പ​യോ​ഗി​ച്ച​വ​ര്‍​ക്ക് ഒ​ട്ടേ​റെ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​മു​ണ്ടാ​യി.

Read More

പീ​രു​മേ​ട്ടി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍  സ​ഹോ​ദ​ര​നും അ​മ്മ​യും പി​ടി​യി​ല്‍; മ​ര​ണ​കാ​ര​ണം ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്ക്

ഇ​ടു​ക്കി: പീ​രു​മേ​ട്ടി​ല്‍ ത​ല​യ്ക്ക​ടി​യേ​റ്റ് യു​വാ​വ് കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ അ​മ്മ​യു​ടെ​യും സ​ഹോ​ദ​ര​ന്‍റെ​യും അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. പീ​രു​മേ​ട് പ്ലാ​ക്ക​ത്ത​ടം പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​ഖി​ല്‍ ബാ​ബു​വി​നെ (31) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കേ​സി​ലാ​ണ് സ​ഹോ​ദ​ര​ന്‍ അ​ജി​ത്തി​നെ​യും ഇ​വ​രു​ടെ മാ​താ​വി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ഖി​ല്‍ ബാ​ബു​വി​നെ ക​മു​കി​ല്‍ കെ​ട്ടി​യി​ട്ട ശേ​ഷം മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് വ്യ​ക്ത​മാ​യ​ത്. ത​ല​യ്‌​ക്കേ​റ്റ അ​ടി​യി​ല്‍ ഉ​ണ്ടാ​യ ഗു​രു​ത​ര പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​മു​കി​ല്‍ ഹോ​സ് ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യി​ട്ട നി​ല​യി​ല്‍ അ​യ​ല്‍​വാ​സി​ക​ളാ​ണ് അ​ഖി​ലി​നെ ക​ണ്ടെ​ത്തി​യ​ത്. പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും ഇ​യാ​ള്‍ മ​രി​ച്ചി​രു​ന്നു. അ​ജി​ത്തും അ​ഖി​ലും സ്ഥി​ര​മാ​യി ഇ​വ​രു​ടെ വീ​ട്ടി​ല്‍ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കാ​റു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ല്‍ ത​ന്നെ ബ​ഹ​ളം കേ​ട്ടാ​ല്‍ അ​യ​ല്‍​വാ​സി​ക​ള്‍ ശ്ര​ദ്ധി​ക്കാ​റി​ല്ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച​യും ഇ​വ​ര്‍ ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. അ​ക്ര​മാ​സ​ക്ത​നാ​യ അ​ഖി​ലി​നെ ക​മു​കി​ല്‍ കെ​ട്ടി​യി​ട്ട്…

Read More