തിരുവനന്തപുരം: പുനർജനി പദ്ധതി ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന് ക്ലീൻചിറ്റ് നൽകി ആഭ്യന്തര മന്ത്രി. സതീശനെതിരായ എല്ലാ നടപടികളും അവസാനിപ്പിച്ചതായും രമേശ് ചെന്നിത്തല അറിയിച്ചു. വിജിലൻസ് അന്വേഷണത്തിൽ ഒരു തെളിവും കണ്ടെത്താനായില്ല. ഈ സാഹചര്യത്തില്‍ കേസില്‍ നിന്നും സതീശനെ ഒഴിവാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശിപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സതീശൻ നേരിട്ട് ഒരു രൂപയുടെ പോലും ഇടപാട് നടത്തിയിട്ടില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. കേസിൽ സതീശനെതിരേ തെളിവില്ലെന്ന വിജിലൻസിന്റെ നിഗമനം യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്‍പുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. കേസ് സിബിഐക്ക് വിടാനുള്ള എൽഡിഎഫ് സർക്കാരിന്റെ ശിപാർശ രാഷ്ട്രീയ പ്രേരിതമായിരുന്നെ ന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Read MoreDay: July 30, 2026
ജീവൻ രക്ഷകനായി ആപ്പിൾ വാച്ച്, ബോധംകെട്ടുവീണ വ്യക്തിക്ക് അടിയന്തര സഹായമെത്തിച്ച് രക്ഷകനായി സ്മാർട്ട്വാച്ച്
അടിയന്തര ഘട്ടത്തിൽ കൃത്യമായി ഇടപെട്ട് അമേരിക്കയിലെ ഒഹായോ സ്വദേശിയായ മുഹമ്മദ് ഇസ്ലാം എന്ന വ്യക്തിയുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ് ആപ്പിൾ വാച്ച്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വീടിന് പുറത്ത് കുഴഞ്ഞുവീണ ഇദ്ദേഹത്തിന് സമയബന്ധിതമായി വൈദ്യസഹായം ഉറപ്പാക്കിയത് വാച്ചിലെ സാങ്കേതികവിദ്യയാണ്. ശരീരമാസകലം വേദനയും ശ്വാസതടസ്സവും അനുഭവിച്ച ഇസ്ലാം, മാലിന്യം കളയാൻ വീടിന് പുറത്തിറങ്ങിയപ്പോഴാണ് ബോധംകെട്ടുവീണത്. ആ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ബോധം തിരികെ വന്നപ്പോൾ എഴുന്നേൽക്കാൻ പോലും സാധിക്കാതിരുന്ന ഇദ്ദേഹം, മിനിറ്റുകൾക്കുള്ളിൽ ആംബുലൻസ് എത്തുന്നത് കേട്ടാണ് ആപ്പിൾ വാച്ച് സഹായത്തിനായി വിളിച്ച വിവരം അറിയുന്നത്. ആപ്പിൾ വാച്ചിലെ ‘ഫോൾ ഡിറ്റക്ഷൻ’ എന്ന പ്രത്യേക ഫീച്ചറാണ് ഇവിടെ രക്ഷകനായത്. ഒരാൾ കഠിനമായി നിലത്തുവീണാൽ അത് തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും. വീഴ്ചയ്ക്ക് ശേഷം വ്യക്തിക്ക് ചലനമില്ലെന്ന് കണ്ടാൽ വാച്ച് സ്വയം മുന്നറിയിപ്പ് ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങും. വീണ് ഒരു മിനിറ്റോളം…
Read Moreവന്യമൃഗങ്ങളെ പേടിക്കാതെ ജീവിക്കണം സാർ…പുലർച്ചെ പാഞ്ഞടുത്ത കാട്ട് പോത്ത് ബഷീറിനെ കുത്തി വീഴ്ത്തി; വയോധികന്റെ ദാരുണ മരണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ
കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കായിക്കര കുന്നുംപുറത്ത് ബീമാ മൻസൽ ബഷീർ (68) ആണ് മരിച്ചത്. കുളത്തൂപ്പുഴ തെങ്കാശി അന്തർസംസ്ഥാന പാതയിൽ കുളത്തൂപ്പുഴ ടൗണിനു സമീപം അയ്യമ്പിള്ള വളവ് പ്രദേശത്ത് ഇന്നു പുലർച്ചെ അഞ്ചോടെയാണ് സംഭവം. വീട്ടിൽ നിന്നും ടൗണിലേക്ക് വരികയായിരുന്ന ബഷീറിനെ പാഞ്ഞെത്തിയ കാട്ടുപോത്ത് കുത്തിവീഴ്ത്തുകയായിരുന്നു. അതേസമയം, കാട്ടുപോത്ത് ആക്രമണത്തിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. ഡിഎഫ്ഒയും കളക്ടറും എത്താതെ മൃതദേഹം റോഡിൽ നിന്നും മാറ്റില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. കുളത്തൂപ്പുഴ പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പുനലൂർ എംഎൽഎ അജയപ്രസാദ്, കശുവണ്ടി കോർപ്പറേഷൻ മുൻ എംഡി ജയമോഹൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രദേശത്തെ ക്യാമ്പ് ചെയ്തു പ്രതിഷേധത്തിന് നേതൃത്വം നൽകുകയാണ്. അഞ്ചൽ റേഞ്ച് ഓഫീസർ പ്രദേശവാസികളായും സംസാരിച്ചിട്ടും പ്രശ്നപരിഹാരം ഉണ്ടായിട്ടില്ല. വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്ന നിലപാടിലാണ് നാട്ടുകാർ.
Read Moreനാടിന്റെ തീരാനൊമ്പരമായി ഹന; കാൽതെറ്റിവീണത് തോടിന്റെ ആഴങ്ങളിലേക്ക്; ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കോഴിക്കോട്: നരിക്കുനി കാരുകുളങ്ങര പുതുശേരിപാലത്തിന് സമീപം തോട്ടിൽ വീണ് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കാവുംപൊയിൽ വയപ്പുറം കൊട്ടയോട്ട് താഴം വേലാകണ്ടിയിൽ റഊഫ് – സബീന ദമ്പതികളുടെ മകൾ ഹന ഫാത്തിമ (അഞ്ച്) ആണ് മരിച്ചത്. തോട്ടിൽ വീണ കുട്ടിയെ ഉടൻ തന്നെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൂർഖൻകുണ്ട് നെടിയനാട് ജിഎംഎൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് ഹന ഫാത്തിമ. മരണത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read More