തിരുവനന്തപുരം: ശ്രീകാര്യത്തെ ലോണ്‍ ആപ്പ് തട്ടിപ്പുകേസില്‍ അഹമ്മദാബാദില്‍ നിന്നും പിടിയിലായ പ്രതിയെ തിരുവനന്തപുരത്തെത്തിച്ചു. ഗുജറാത്ത് സ്വദേശി റാണാ മഹേഷ് പാര്ഥനെയാണ് തിരുവനന്തപുരത്തെത്തിച്ചത്. ഇയാളെ കഴിഞ്ഞ ദിവസം അഹമ്മദാബാദ് വിമാനത്താവളത്തില്‍ വച്ചാണ് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ പ്രധാന പ്രതിയായ ആകാശ് ചൗധരി ഒളിവിലാണ്. ഇയാളെ പിടികൂടാന്‍ തിരുവനന്തപുരം സിറ്റി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.പോങ്ങുംമൂട്ടിലെ വാടക കെട്ടിടം കേന്ദ്രീകരിച്ചാണ് ലോണ്‍ ആപ്പിന്റെ മറവില്‍ വലിയ സംഘം തട്ടിപ്പ് നടത്തി വന്നിരുന്നത്. വിദേശികളെ ഉള്‍പ്പെടെ ഇരയാക്കി ഈ സംഘം കോടിക്കണക്കിന് രൂപ തട്ടിയെടുത്തിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ശ്രീകാര്യം പോലീസ് ഈ കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ അന്പതില്പരം കംപ്യൂട്ടറുകളും നൂറില്‍പരം സിംകാര്‍ഡുകളും പിടിച്ചെടുത്തിരുന്നു.കേസുമായി ബന്ധപ്പെട്ട് നേരത്തെ ഉത്തര്‍പ്രദേശ്, ഗുജറാത്ത് സ്വദേശികളായ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
