ക​ന്നി​മ​ല എ​സ്റ്റേ​റ്റി​ൽ  ഒ​റ്റ​ക്കൊ​ന്പ​നും പ​ട​യ​പ്പ​യും നേ​ർ​ക്കു​നേ​ർ; തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ  ആ​ശ​ങ്ക​യി​ൽ; ആ​ന​ക​ളെ​യും നി​രീ​ക്ഷി​ച്ച് ആ​ർ​ആ​ർ​ടി സം​ഘം

മൂ​ന്നാ​ർ: ക​ഴി​ഞ്ഞ ദി​വ​സം കൊ​ന്പു​കോ​ർ​ത്ത് ജ​ന​വാ​സ മേ​ഖ​ല​ക​ളെ വി​റ​പ്പി​ച്ച കാ​ട്ടു​കൊ​ന്പ​ൻ​മാ​ർ വീ​ണ്ടും വീ​ടു​ക​ൾ​ക്കു സ​മീ​പം നി​ല​യു​റ​പ്പി​ച്ചു. മൂ​ന്നാ​റി​ലെ ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റു​മു​ട്ടി​യ പ​ട​യ​പ്പ​യും ഒ​റ്റ​ക്കൊ​ന്പ​നും ആ​ണ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ക​ന്നി​മ​ല എ​സ്റ്റേ​റ്റി​ലെ ല​യ​ങ്ങ​ൾ​ക്കു സ​മീ​പം എ​ത്തി​യ​ത്. ക​ന്നി​മ​ല എ​സ്റ്റേ​റ്റി​ലെ ലോ​വ​ർ ഡി​വി​ഷ​നി​ൽ നി​ല​യു​റ​പ്പി​ച്ച​തോ​ടെ തൊ​ഴി​ലാ​ളി​ക​ളും ആ​ശ​ങ്ക​യി​ലാ​യി. ര​ണ്ട് ആ​ന​ക​ളെ​യും നി​രീ​ക്ഷി​ച്ച് ആ​ർ​ആ​ർ​ടി സം​ഘം സ​മീ​പ​ത്തുത​ന്നെ തു​ട​രു​ന്നു​ണ്ട്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ര​ണ്ടു കൊ​ന്പ​ൻ​മാ​രും ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ക​ന്നി​മ​ല​യ്ക്കു സ​മീ​പം എ​ത്തി​യ കൊ​ന്പ​മാ​ർ ഏ​താ​നും മീ​റ്റ​റു​ക​ൾ​ക്ക് അ​പ്പു​റം മാ​ത്രം നി​ല​യു​റ​പ്പി​ച്ചിരിക്കുകയാണ്. ചി​ന്ന​ക്ക​നാ​ലി​ൽ ച​ക്ക​ക്കൊ​ന്പ​ൻ, മു​റി​വാ​ല​ൻ എ​ന്നീ വി​ളി​പ്പേ​രു​ക​ൾ ഉ​ള്ള കൊ​ന്പ​ൻ​മാ​ർ ത​മ്മി​ലുള്ള ഏ​റ്റു​മു​ട്ട​ലി​ൽ മു​റി​വാ​ല​ൽ ഞാ​യ​റാ​ഴ്ച ചരി​ഞ്ഞി​രു​ന്നു.

Read More

ചി​ന്ന​ക്ക​നാ​ലി​ല്‍ ച​ക്ക​ക്കൊ​മ്പ​ന്‍ വീ​ട് ത​ക​ര്‍​ത്തു; വീ​ട്ടി​ല്‍ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി; പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ

ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ലി​ല്‍ വീ​ണ്ടും ച​ക്ക​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം. ആ​ദി​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ചി​രി​ക്കു​ന്ന 301 കോ​ള​നി​യി​ലെ വീ​ടി​നു നേ​രെ​യാ​ണ് ച​ക്ക​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ എ​ത്തി​യ കാ​ട്ടാ​ന വീ​ട് ഇ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. 301 കോ​ള​നി സ്വ​ദേ​ശി​യാ​യ സോ​മി സെ​ബാ​സ്റ്റ്യ​ന്റെ വീ​ടാ​ണ് ത​ക​ര്‍​ത്ത​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ എ​ത്തി​യ ച​ക്ക​ക്കൊ​മ്പ​ന്‍ 301 സ​മീ​പം കോ​ള​നി​ക്കു സ​മീ​പം ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് പു​ല​ര്‍​ച്ചെ വീ​ട് ഇ​ടി​ച്ചു ത​ക​ര്‍​ത്ത​ത്. വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തെ ഭി​ത്തി പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. വീ​ട്ടി​ല്‍ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഇ​വ​ര്‍ പോ​യി​രു​ന്ന​തി​നാ​ലാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെടാ​നാ​യ​ത്. ച​ക്ക​ക്കൊ​മ്പ​ന് പു​റ​മെ മ​റ്റൊ​രു കാ​ട്ടാ​ന​ക്കൂ​ട്ട​വും പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​മ​റി​ഞ്ഞ് ആ​ര്‍​ആ​ര്‍​ടി സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ച​ക്ക​ക്കൊ​മ്പ​നു​മാ​യി ഏ​റ്റ​മു​ട്ടി​യ മു​റി​വാ​ല​ന്‍ കൊ​മ്പ​ന്‍ ച​രി​ഞ്ഞി​രു​ന്നു. പ്ര​ദേ​ശ വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി കാ​ട്ടാ​ന​ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്പൊഴും 301 മേ​ഖ​ല​യി​ല്‍ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കാ​ത്ത​തി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​ണ്.

Read More

കോ​ട്ട​യ​ത്ത് കോ​ള​ജ് വി​ദ്യാ‍​ർ​ഥി​യെ കാ​ണാ​താ​യ സം​ഭ​വം: മീ​ന​ച്ചി​ലാ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ആ​ത്മ​ഹ​ത്യ​യെ​ന്ന് നി​ഗ​മ​നം

കോ​ട്ട​യം: എ​സ്എം​ഇ കോ​ളേ​ജി​ൽ നി​ന്നും തി​ങ്ക​ളാ​ഴ്ച കാ​ണാ​താ​യ വി​ദ്യാ​ഥി​യു​ടെ മൃ​ത​ദേ​ഹം കു​ട​മാ​ളൂ​ർ പാ​ല​ത്തി​ന് സ​മീ​പം മീ​ന​ച്ചി​ൽ പു​ഴ​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. ഒ​ന്നാം വ​ർ​ഷ എം​എ​ൽ​ടി വി​ദ്യാ​ർ​ഥി അ​ജാ​സ് ഖാ​നാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ് വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ​ത്. പ​ന​മ്പാ​ലം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ട്ടി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് കു​ട​മാ​ളൂ​ർ പു​ഴ​യി​ൽ ഫ​യ​ർ ഫോ​ഴ്സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. അ​ജാ​സ് ഖാ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാ​മെ​ന്നാ​ണ് സം​ശ​യം. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

മ​ര​ത്തി​ന്‍റെ ശി​ഖ​രം മു​റി​ക്കു​ന്ന​തി​നി​ടെ ഏ​ണി തെ​ന്നി വീ​ണ​ത് വൈ​ദ്യു​തി ലൈ​നി​ൽ; ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ത​ടി​വ്യാ​പാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

മ​ര​ങ്ങാ​ട്ടു​പി​ള്ളി: മ​ര​ത്തി​ന്‍റെ ശി​ഖ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ ഏ​ണി തെ​ന്നി​മാ​റി വൈ​ദ്യു​തി വി​ത​ര​ണ ക​മ്പി​യി​ൽ ത​ട്ടി ഷോ​ക്കേ​റ്റ ത​ടി വ്യാ​പാ​രി മ​രി​ച്ചു. മ​ര​ങ്ങാ​ട്ടു​പി​ള്ളി ഉ​പ്പാ​ശേ​രി​ൽ സു​നി​ൽ ഫ്രാ​ൻ​സി​സ് (സു​നു -51) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മ​ര​ങ്ങാ​ട്ടു​പി​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ കൃ​ഷി​യി​ട​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ത​ടി​വ്യാ​പാ​രം ന​ട​ത്തി​യി​രു​ന്ന സു​നി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം മ​രം മു​റി​ക്കു​ക​യാ​യി​രു​ന്നു. ഏ​ണി ഉ​പ​യോ​ഗി​ച്ച് ക​യ​റി​യാ​ണ് ശി​ഖ​രം മു​റി​ച്ച് ഇ​റ​ക്കി​യി​രു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ഏ​ണി തെ​ന്നി വൈ​ദ്യു​തി വി​ത​ര​ണ ക​മ്പി​യി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് നി​ല​ത്ത് വീ​ണ സു​നി​ലി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സി​ന്ധു (നി​ര​പ്പേ​ൽ കൂ​ട​ല്ലൂ​ർ). മ​ക്ക​ൾ: അ​നു (ന​ഴ്സിം​ഗ് വി​ദ്യാ​ർഥി​നി, ബം​ഗ​ളൂ​രു), ആ​ൻ മ​രി​യ, ട്രീ​സ. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് സ​ഹോ​ദ​ര​ൻ ബി​ജു ഫ്രാ​ൻസീ​സി​ന്‍റെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം മ​ര​ങ്ങാ​ട്ടു​പി​ള്ളി സെ​ന്‍റ് ഫ്രാ​ൻസിസ് അ​സീ​സി പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Read More

അ​ച്ച​ട​ക്ക​ത്തോ​ടെ കു​ട്ടി​സ​ല്യൂ​ട്ട്… മു​ഖ്യ​മ​ന്ത്രി​ക്ക് സ​ല്യൂ​ട്ട് ന​ല്‍​കി ധ്രു​വ​ൻ സ​മ്മാ​നി​ച്ചു, താ​ൻ വ​ര​ച്ച ചി​ത്ര​വും; അ​ച്ഛ​നെ​പ്പോ​ലെ എ​നി​ക്കും പോ​ലീ​സാ​ക​ണം

കോ​​ട്ട​​യം: അ​​ച്ഛ​​ന്‍ സ​​ല്യൂ​​ട്ട് ന​​ല്‍​കു​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​ക്ക് സ​​ല്യൂ​​ട്ട് ന​​ല്‍​കി മ​​ക​​ന്‍ ധ്രു​​വ​​നും. കേ​​ര​​ള പോ​​ലീ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ സം​​സ്ഥാ​​ന​​സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ പ്ര​​തി​​നി​​ധി​​സ​​മ്മേ​​ള​​ന ഉ​​ദ്ഘാ​​ട​​ന വേ​​ദി​​യി​​ലാ​​ണ് ഡി​​ജി​​പി​​യെ​​യും നൂ​​റു​​ക​​ണ​​ക്കി​​നു പോ​​ലീ​​സു​​കാ​​രെ​​യും സാ​​ക്ഷി​​നി​​ര്‍​ത്തി ധ്രു​​വ​​ന്‍ മു​​ഖ്യ​​മ​​ന്ത്രി​​ക്ക് സ​​ല്യൂ​​ട്ട് ന​​ല്കി​​യ​​ത്. സ​​മ്മേ​​ള​​ന പ്ര​​തി​​നി​​ധി​​യും കേ​​ര​​ള നി​​യ​​മ​​സ​​ഭ​​യി​​ല്‍ ഡെ​​പ്യൂ​​ട്ടേ​​ഷ​​നി​​ല്‍ വാ​​ച്ച് ആ​​ന്‍​ഡ് വാ​​ർ​​ഡ് ആ​​യി ജോ​​ലി ചെ​​യ്യു​​ന്ന​​യാ​​ളു​​മാ​​യ കൊ​​ട്ടാ​​ര​​ക്ക​​ര വെ​​ട്ടു​​ചോ​​ല ച​​ക്കു​​വ​​ര​​യ്ക്ക​​ല്‍ സ​​ജി ഭ​​വ​​നി​​ല്‍ എ​​സ്. സ​​ന്തോ​​ഷ്‌​​കു​​മാ​​റി​​ന്‍റെ​​യും ദേ​​വു​​വി​​ന്‍റെ​​യും മ​​ക​​നാ​​ണ് ധ്രു​​വ​​ന്‍ സ​​ന്തോ​​ഷ്. ചി​​ത്ര​​ക​​ല​​യി​​ല്‍ പ്രാ​​വീ​​ണ്യ​​മു​​ള്ള ധ്രു​​വ​​ന്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ ചി​​ത്രം വ​​ര​​ച്ചി​​രു​​ന്നു. ഇ​​തു സ​​മ്മാ​​നി​​ക്കു​​ന്ന​​തി​​നാ​​യി​​ട്ടാ​​ണ് ധ്രു​​വ​​നെ വേ​​ദി​​യി​​ലേ​​ക്ക് ക്ഷ​​ണി​​ച്ച​​ത്. ചി​​ത്ര​​വു​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി​​ക്ക് അ​​രി​​കി​​ലെ​​ത്തി​​യ ധ്രു​​വ​​ന്‍ ആ​​ദ്യം സ​​ല്യൂ​​ട്ട് ന​​ല്‍​കി. ധ്രു​​വ​​നെ മു​​ഖ്യ​​മ​​ന്ത്രി​​യും സ​​ദ​​സി​​ലു​​ള്ള​​വ​​രും അ​​ഭി​​ന​​ന്ദി​​ച്ചു. ഫോ​​ട്ടോ​​യെ​​ടു​​ത്ത​​ശേ​​ഷം മ​​ട​​ങ്ങാ​​ന്‍ തു​​ട​​ങ്ങും​​മു​​മ്പ് ധ്രു​​വ​​ന്‍ മു​​ഖ്യ​​മ​​ന്ത്രി​​ക്ക് സ​​ല്യൂ​​ട്ട് ന​​ല്‍​കി. ഭാ​​വി​​യി​​ല്‍ അ​​ച്ഛ​​നെ​​പ്പോ​​ലെ പോ​​ലീ​​സാ​​കാ​​നാ​​ണ് ധ്രു​​വ​​നും ആ​​ഗ്ര​​ഹം. അ​​ച്ഛ​​ന്‍റെ പോ​​ലീ​​സ് ജോ​​ലി​​യെ​​ക്കു​​റി​​ച്ചും പോ​​ലീ​​സ് ഡി​​പ്പാ​​ര്‍​ട്ടു​​മെ​​ന്‍റി​​നെ​​ക്കു​​റി​​ച്ചും ന​​ല്ല അ​​റി​​വാ​​ണ് ധ്രു​​വ​​നു​​ള്ള​​ത്.…

Read More

എ​ന്‍റെ ഉ​പ​ജീ​വ​ന​മാ​ർ​ഗം മു​ട്ടി​ക്ക​രു​തേ… മേ​യാ​ൻ വി​ടു​ന്ന ആ​ടു​ക​ൾ മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​കു​ന്നു; പ​രാ​തി​യു​മാ​യി കു​മ​ര​ക​ത്തെ വീ​ട്ട​മ്മ

കു​മ​ര​കം: കു​മ​ര​കം നാ​ലു​പ​ങ്കു​ഭാ​ഗ​ത്ത് ആ​ടു​മോ​ഷ​ണം പ​തി​വാ​കു​ന്നു. ഒ​രു വീ​ട്ടി​ലെ ര​ണ്ടു ആ​ടു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. മൂ​ലം​ങ്കു​ത്ര അ​ന്ന​മ്മ​യു​ടെ ആ​ടു​ക​ളാ​ണു ന​ഷ്ട​പ്പെ​ട്ട​ത്. ഏ​ഴു വ​ർ​ഷ​ങ്ങ​ളാ​യി ആ​ടു​ക​ളെ വ​ള​ർ​ത്തി​യാ​ണ് ഈ ​വീ​ട്ട​മ്മ ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്. 30 ആ​ടു​ക​ളെ വ​രെ ഒ​രു​മി​ച്ച് വ​ള​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ മാ​സം ഒ​രാ​ട്ടി​ൻ കു​ട്ടി​യെ പ​ട്ടാ​പ്പ​ക​ൽ കാ​ണാ​താ​യി. ക​ഴി​ഞ്ഞ ദി​വ​സം നാ​ലു​വ​യ​സു​ള്ള ഗ​ർ​ഭി​ണി​യാ​യ മ​റ്റൊ​രാ​ടി​നെ​യും കാ​ണാ​താ​യി. നാ​ലു​പ​ങ്കു​പ്ര​ദേ​ശ​ത്ത് പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ആ​ടി​നെ അ​ഴി​ച്ചു​വി​ടു​ക പ​തി​വാ​യി​രു​ന്നു. കൂ​ട്ട​മാ​യി മേ​ഞ്ഞു​ന​ട​ന്ന ശേ​ഷം സ​ന്ധ്യ​യോ​ടെ ഇ​വ​യെ​ല്ലാം തി​രി​കെ​യെ​ത്തി കൂ​ട്ടി​ൽ ക​യ​റു​ക​യും ചെ​യ്തു കൊ​ണ്ടി​രു​ന്നു. എ​ന്നാ​ൽ ആ​ടു​ക​ൾ മോ​ഷ​ണം പോ​കാ​ൻ തു​ട​ങ്ങി​യ​തോ മേ​യാ​ൻ വി​ടാ​ൻ പ​റ്റാ​താ​യി. ആ​ടു​ക​ളെ കാ​ണാ​താ​കു​ന്ന​ത് പ​തി​വാ​യ​തോ​ടെ കൂ​ട്ടി​ൽ ത​ന്നെ തീ​റ്റ കൊ​ടു​ത്ത് വ​ള​ർ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണി​പ്പോ​ൾ. കു​മ​ര​കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു വീ​ട്ട​മ്മ പ​റ​ഞ്ഞു.

Read More

“മാ​ഷേ ഈ ​അ​തി​ജീ​വ​നം എ​ന്നാ​ല്‍ എ​ന്താ’; അ​ഭി​ന​യ​ത്തി​ൽ അ​ധ്യാ​പ​ക​നും ശി​ഷ്യ​നും ഫ​സ്റ്റ്; ഇ​രു​വ​രേ​യും ആ​ദ​രി​ച്ച് സ്കൂ​ൾ

ക​ണ​മ​ല: അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​സു​മം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ സം​ഘ​ടി​പ്പി​ച്ച റീ​ല്‍​സ് മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത് അ​ധ്യാ​പ​ക​നും ശി​ഷ്യ​നും. ക​ടു​മീ​ന്‍​ചി​റ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മൂ​ന്നാ​ര്‍ സ്വ​ദേ​ശി​യാ​യ സ​ച്ചി​നും അ​ധ്യാ​പ​ക​ൻ സ​ജി​നു​മാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. “മാ​ഷേ ഈ ​അ​തി​ജീ​വ​നം എ​ന്നാ​ല്‍ എ​ന്താ’ എ​ന്ന​താ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ റീ​ൽ​സ്. സ്വ​ന്തം ജീ​വി​ത​സാ​ഹ​ച​ര്യ​മാ​ണ് സ​ച്ചി​ൻ പ്ര​മേ​യ​മാ​ക്കി​യ​ത്. ഇ​തി​ൽ​നി​ന്നു​ത​ന്നെ ഉ​ത്ത​രം ക​ണ്ടെ​ത്തി ന​ൽ​കു​ന്ന മാ​ഷാ​യി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യ സ​ജി​നാ​ണ് വേ​ഷ​മി​ട്ട​ത്. ഇ​രു​വ​രെ​യും സ്‌കൂ​ള്‍ അ​സം​ബ്ലി​യി​ല്‍ ആ​ദ​രിച്ചു. റീ​ല്‍​സ് മ​ത്സ​ര​ത്തി​ല്‍ പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം നേ​ടി​യ റ​ഹ്‌​മ​ത്ത്ഖാ​ന്‍, വാ​യ​നാ​ദി​ന​മ​ത്സ​ര​ത്തി​ല്‍ സ​മ്മാ​നം നേ​ടി​യ എ​രു​മേ​ലി സ്വ​ദേ​ശി​യും ചാ​യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രു​മാ​യ ശ്രീ​വി​ദ്യ എ​ന്നി​വ​ര്‍​ക്കും ആ​ദ​ര​വ് ന​ൽ​കി. ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി കു​മാ​ര്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​നാ​സ​റു​ദീ​ന്‍ കു​ഞ്ഞ്,…

Read More

സാ​ഹ​സി​ക യാ​ത്ര​യു​മാ​യി വീ​ണ്ടും ന്യൂ​ജെ​ൻ കു​ട്ടി​ക​ളു​ടെ തേ​രോ​ട്ടം; ഇടുക്കിയിൽ കാ​റി​ന്‍റെ ഡോ​റി​ന് മു​ക​ളി​ലി​രു​ന്ന് യാ​ത്ര; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

  പെ​രു​വ​ന്താ​നം: കൊ​ട്ടാ​ര​ക്ക​ര-​ദി​ണ്ടി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ കു​ട്ടി​ക്കാ​ന​ത്തി​നും പെ​രു​വ​ന്താ​ന​ത്തി​നു​മി​ട​യി​ൽ റോ​ഡി​ലൂ​ടെ അ​പ​കട​ക​ര​മാ​യ രീ​തി​യി​ൽ കാ​ർ യാത്ര. ര​ണ്ടു യു​വാ​ക്ക​ൾ കാ​റി​ന്‍റെ ഡോ​റി​ന് ക​യ​റി​യി​രു​ന്ന് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ഹോ​ട്ട​ലി​ന്‍റെ സി​സി​ടി​വി കാ​മ​റ​യി​ൽ കാ​റി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ യു​വാ​ക്ക​ൾ സ​ഞ്ച​രി​ക്കു​ന്ന ദൃ​ശ്യം പ​തി​ഞ്ഞു. പോ​ണ്ടി​ച്ചേ​രി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​മാ​ണി​ത്. കു​ത്തി​റ​ക്ക​വും കൊ​ടും​വ​ള​വു​മു​ള്ള റോ​ഡി​ൽ പ​ല​ത​വ​ണ അ​പ​ക​ടം സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു യു​വാ​ക്ക​ളു​ടെ സ​ഞ്ചാ​രം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഷൂ​ട്ട് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ യു​വാ​ക്ക​ൾ വാ​ഹ​ന​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ യാ​ത്ര ചെ​യ്ത​തെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭിച്ചു.

Read More

ഓ​ണ​ക്കാ​ലം: ല​ഹ​രി  വ​ന്‍​തോ​തി​ല്‍ എ​ത്തു​ന്നു; പി​ടി​യി​ലാ​കു​ന്ന​തു ചെ​റു​മീ​നു​ക​ള്‍; പു​തു​ത​ല​മു​റ എം​ഡി​എം​എ​യ്ക്കു പി​ന്നാ​ലെ

കോ​ട്ട​യം: ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ക്കു മു​മ്പാ​യി സം​സ്ഥാ​ന​ത്തേ​ക്ക് ല​ഹ​രി​ക്ക​ട​ത്ത് വ​ന്‍തോ​തി​ല്‍ വ​ര്‍ധി​ക്കു​ന്നു. ക​ഞ്ചാ​വ്, എം​ഡി​എം​എ, ഹാ​ഷി​ഷ് ഓ​യി​ല്‍, ബ്രൗ​ണ്‍ഷു​ഗ​ര്‍, എ​ല്‍എ​സ്ഡി സ്റ്റാ​മ്പ് തു​ട​ങ്ങി​യ​വ​യു​ടെ ക​ട​ത്ത​ലും ഉ​പ​യോ​ഗ​വും മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം നാ​ട്ടി​ല്‍ വ്യാ​പ​ക​മാ​കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​മു​ണ്ട്. പോ​ലീ​സും എ​ക്സൈ​സും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​താ​യി അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും പു​തു​വ​ഴി​ക​ളി​ലൂ​ടെ യു​വാ​ക്ക​ളി​ലേ​ക്കു ല​ഹ​രി നി​ര്‍ബാ​ധം ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്. ഓ​രോ​ദി​വ​സ​വും ല​ഹ​രി​ക്ക​ട​ത്തി​ല്‍ പി​ടി​കൂ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍ധി​ച്ചു​വ​രി​ക​യാ​ണ്. ഓ​ണ​ക്കാ​ലം മു​ന്നി​ല്‍ ക​ണ്ട് ചി​ല​ സം​ഘ​ങ്ങ​ള്‍ വ​ന്‍തോ​തി​ല്‍ ല​ഹ​രി സം​ഭ​രി​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന. അ​ന്ത​ര്‍സം​സ്ഥാ​ന ബ​സു​ക​ള്‍, ലോ​ഡ്ജ് മു​റി​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ള്‍ ല​ഹ​രി​ക്ക​ട​ത്ത് വ്യാ​പ​ക​മാ​കു​ന്ന​ത്. ജോ​ലി​ക്കും പ​ഠ​ന​ത്തി​നു​മാ​യി ബം​ഗ​ളൂ​രു, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി അ​വ​ധി​ക്കാ​ല​ത്ത് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്നു​വെ​ന്ന വ്യാ​ജേ​ന​യാ​ണ് കാ​രി​യ​ര്‍മാ​ര്‍ ബ​സി​ല്‍ ക​യ​റു​ന്ന​ത്. പ​രി​ശോ​ധ​ന പേ​ടി​ച്ച് ഇ​ട​യ്ക്കു​ള്ള സ്റ്റോ​പ്പു​ക​ളി​ലാ​ണ് ഇ​വ​ര്‍ ഇ​റ​ങ്ങു​ന്ന​ത്. പി​ന്നീ​ടു മ​റ്റ് ബ​സു​ക​ള്‍ ക​യ​റി​യാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ വ​ഴി​യും പ​ച്ച​ക്ക​റി, മ​റ്റു ച​ര​ക്കു വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​യു​മാ​ണ് ക​ഞ്ചാ​വ് എ​ത്തു​ന്ന​ത്.…

Read More

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ള്‍  ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ക​ഞ്ചാ​വ് വി​ല്പ​ന! ല​ഹ​രി സം​ഘ​ങ്ങ​ൾ​ക്കി​ട​യി​ലെ ബാ​ബ പോ​ലീ​സ് പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്പ​ന. പ​രി​ശോ​ധ​ന​ക​ളു​മാ​യി പോ​ലീ​സ്. കേ​ര​ള​ത്തി​ല്‍ ജോ​ലി​ക്കാ​യി വ​രു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ക​ഞ്ചാ​വ് വി​പ​ണ​നം ന​ട​ത്തു​ന്ന സം​ഘ​മാ​ണ് സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ​ന്ത​ള​ത്തു ന​ട​ത്തി​യ റെ​യ്ഡി​ല്‍ കു​ടു​ങ്ങി​യ​ത് ഈ ​സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ​ശ്ചി​മ ബം​ഗാ​ള്‍ ജ​ല്‍​പൈ​ഗു​രി സ്വ​ദേ​ശി കാ​ശി​നാ​ഥ് മൊ​ഹ​ന്താ​ണ് (56 ) മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. പ​ന്ത​ളം ക​ട​ക്കാ​ട് തെ​ക്ക് ഭാ​ഗ​ത്തെ ലേ​ബ​ര്‍ ക്യാ​മ്പി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ക​ട​ത്തി​നും വി​ല്പ​ന​യ്ക്കു​മെ​തി​രെ പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​ര്‍​ന്നു​വ​രു​ന്ന​തിനി​ടെ​യാ​ണ് ഈ ​ക​ഞ്ചാ​വ് വേ​ട്ട. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ് സു​ജി​ത് ദാ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഓ​പ്പ​റേ​ഷ​ന്‍ ഡി ​ഹ​ണ്ട് എ​ന്ന​പേ​രി​ല്‍ പോ​ലീ​സ് റെ​യ്ഡ്, അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ക്യാ​മ്പു​ക​ളും, സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ള​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും ജി​ല്ല​യി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.ജി​ല്ല​യി​ലെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട ല​ഹ​രി ഇ​ട​പാ​ട് സം​ഘ​ത്തി​ന്‍റെ ക​ണ്ണി​യാ​ണ് ഇ​പ്പോ​ള്‍…

Read More