ഗാ​ര്‍​ഹി​ക പാ​ച​ക​വാ​ത​ക ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​രാ​തി പ​രി​ഹ​രി​ക്കാ​നാ​യി പാ​ച​ക​വാ​ത​ക അ​ദാ​ല​ത്ത് 29ന്

കോ​ട്ട​യം: ജി​ല്ല​യി​ലെ ഗാ​ര്‍​ഹി​ക പാ​ച​ക​വാ​ത​ക ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​രാ​തി പ​രി​ഹ​രി​ക്കാ​നാ​യി 29ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ക​ള​ക്ട​റേ​റ്റ് തൂ​ലി​ക കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​ട്ട് ബീ​ന പി. ​ആ​ന​ന്ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പാ​ച​ക​വാ​ത​ക അ​ദാ​ല​ത്ത് ന​ട​ക്കും. പാ​ച​ക​വാ​ത​ക ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍, ഏ​ജ​ന്‍​സി​ക​ള്‍, പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഉ​പ​ഭോ​ക്തൃ​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. പ​രാ​തി​ക​ള്‍ 27നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം അ​ത​തു താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലോ അ​ദാ​ല​ത്തി​ല്‍ നേ​രി​ട്ടോ ന​ല്‍​കാം.

Read More

പാ​റ​മ​ട​ എന്ന ‘ജ​ല​ബോം​ബ്’; ദു​ര​ന്ത​ഭീ​തി​യി​ൽ മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ൾ

മു​ണ്ട​ക്ക​യം: നി​റ​ഞ്ഞു​ക​വി​ഞ്ഞ അ​ണ​ക്കെ​ട്ട് പോ​ലെ ഭീ​തി ജ​നി​പ്പി​ക്കു​ന്ന പാ​റ​മ​ട​ക​ള്‍ മൂ​ടി​ക്ക​ള​യാ​നു​ള്ള ന​ട​പ​ടി ഇ​ഴ​യു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ല്‍ ജ​ല​ബോം​ബു​ക​ളാ​യി മാ​റി​യി​രി​ക്കു​ന്ന പാ​റ​മ​ട​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന ഭീ​ഷ​ണി സം​ബ​ന്ധി​ച്ച രാ​ഷ്‌​ട്ര​ദീ​പി​ക റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​തേ​ക്കു​റി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജി​യോ​ള​ജി വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഓ​ഫീ​സി​ലെ മ​റ്റു തി​ര​ക്കു​ക​ള്‍ മൂ​ലം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ജി​യോ​ള​ജി വ​കു​പ്പി​ന് ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി പാ​റ​പൊ​ട്ടി​ച്ചു മാ​റ്റി​യ ഇ​രു​നൂ​റോ​ളം മ​ട​ക​ളാ​ണ് നി​റ​ഞ്ഞൊ​ഴു​കി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. കൂ​ട്ടി​ക്ക​ൽ ഉ​രു​ള്‍​പൊ​ട്ട​ലും വ​ന്‍​പ്ര​ള​യ​വും കൊ​ക്ക​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​ന​ധി​കൃ​ത​വും അ​ശാ​സ്ത്രീ​യ​വു​മാ​യ പാ​റ​പൊ​ട്ടി​ക്ക​ലി​ന്‍റെ പ്ര​ത്യാ​ഘാ​ത​മാ​ണെ​ന്നു വി​വി​ധ പ​ഠ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലും മു​ണ്ട​ക്ക​യം മേ​ഖ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യി. ഉ​രു​ള്‍​പൊ​ട്ട​ലി​നൊ​പ്പം പാ​റ​മ​ട​ക​ളോ​ടു ചേ​ര്‍​ന്ന ദു​ര്‍​ബ​ല പ്ര​ദേ​ശം ഒ​ലി​ച്ചു​പോ​യാ​ല്‍ മ​ട​യി​ലെ വെ​ള്ളം കു​തി​ച്ചൊ​ഴു​കി വ​ന്‍​നാ​ശം വി​ത​യ്ക്കും. യാ​തൊ​രു നി​യ​മ​പ​രി​ര​ക്ഷ​യു​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ട​ക​ള്‍ പ​രാ​തി​ക​ളെ​യും പ്ര​ക്ഷോ​ഭ​ങ്ങ​ളെ​യും തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​നം നി​ർ​ത്തി​യാ​ല്‍ ഉ​ട​മ​ക​ള്‍ ഉ​പേ​ക്ഷി​ച്ചു…

Read More

ഇ​വി​ടു​ത്തെ കാ​റ്റാ​ണ് കാ​റ്റ്…. ഓ​ണം ല​ക്ഷ്യ​മാ​ക്കി വ​ട്ട​പ്പാ​റ​യി​ലെ ഉ​ൾ​വ​ന​ത്തി​ൽ ചാ​രാ​യം വാ​റ്റ്; 175 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

രാ​ജാ​ക്കാ​ട്:​ അ​ടി​മാ​ലി നാർ​ക്കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ ചാ​രാ​യ​വേ​ട്ട. ഒ​രാ​ൾ പി​ടി​യി​ൽ.​ന​ർ​ക്കോ​ട്ടി​ക്ക് സ്ക്വാ​ഡ് അ​സി​സ്റ്റ​ൻ​ഡ് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ. കെ. ​ദി​ലീ​പി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഓ​ണ വി​പ​ണി ല​ക്ഷ്യ​മി​ട്ട് ത​യാറാ​ക്കി​യ ചാ​രാ​യ​ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. ഉ​ടു​മ്പ​ൻ​ചോ​ല വ​ട്ട​പ്പാ​റ ഭാ​ഗ​ത്ത്‌ നി​ന്നും 175 ലി​റ്റ​ർ വാ​റ്റ് ചാ​രാ​യ​വു​മാ​യി വ​ട്ട​പ്പാ​റ പാ​റ​ക്ക​ൽ വീ​ട്ടി​ൽ അ​രു​ൺ (28)നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വ​ട്ട​പ്പാ​റ മേ​ഖ​ല​യി​ലെ ഉ​ൾ വ​ന​ത്തി​ൽ ചാ​രാ​യം വാ​റ്റു​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. അ​രു​ണി​നെ കൂ​ടാ​തെ മറ്റു ചി​ല​ പ്ര​തി​ക​ൾ​കൂ​ടി ഉ​ണ്ടെന്നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എം. സു​രേ​ഷ്,അ​ബ്ദു​ൾ ല​ത്തീ​ഫ്,യ​ദു​വം​ശ​രാ​ജ്,ധ​നി​ഷ് പു​ഷ്പ​ച​ന്ദ്ര​ൻ,വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ സി​മി ഗോ​പി,എ​ക്‌​സൈ​സ് ഡ്രൈ​വ​ർ നി​തി​ൻ ജോ​ണി എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Read More

ക​ല്യാ​ണ​ത്ത​ണ്ടി​ലെ ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യാ​ൽ ത​ട​യും; സ​ർ​ക്കാ​ർ ഭൂ​മി​യെ​ന്നെ​ഴു​തി​യ ബോ​ർ​ഡ് വ​ലി​ച്ചെ​റി​ഞ്ഞ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ

ക​ട്ട​പ്പ​ന: ക​ല്യാ​ണ​ത്ത​ണ്ട് റ​വ​ന്യു ഭൂ​മി​യി​ലെ കു​ടും​ബ​ങ്ങ​ളെ കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്കം ത​ട​യു​മെ​ന്ന് കോ​ൺ​ഗ്ര​സ്. ക​ട്ട​പ്പ​ന വി​ല്ലേ​ജി​ൽ ബ്ലോ​ക്ക് 60ൽ ​സ​ർ​വ്വേ ന​മ്പ​ർ -19ൽ ​താ​മ​സി​ക്കു​ന്ന 43 കു​ടും​ബ​ങ്ങ​ളെ ഇ​റ​ക്കി​വി​ട്ട് റി​സ​ർ​വ് വ​ന​മാ​ക്കി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ആ​റ​രപതി​റ്റാ​ണ്ടാ​യി ഇ​വി​ടെ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു പ​ക​രം അ​വ​രെ ഇ​റ​ക്കി​വി​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ക​ല്യാ​ണ​ത​ണ്ടി​ൽ റ​വ​ന്യൂ വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം റ​വ​ന്യൂ വ​കു​പ്പ് സ​ർ​ക്കാ​ർ പു​ൽ​മേ​ട് എ​ന്ന് ബോ​ർ​ഡ സ്ഥാ​പി​ച്ചി​രു​ന്നു. ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​വി​ടെ നി​ന്ന് ആ​രെ​യും കു​ടി​യൊ​ഴി​പ്പി​ക്കാ​ന​നു​വ​ദി​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.മു​നി​സി​പ്പ​ൽ ചെ​യ​ർ പേ​ഴ്സ​ൺ ബീ​ന ടോ​മി, കെ ​പി സി ​സി സെ​ക്ര​ട്ട​റി തോ​മ​സ രാ​ജ​ൻ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ജു ച​ക്കും​മൂ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല്യാ​ണ​ത്ത​ണ്ട് സ​ന്ദ​ർ​ശി​ച്ച് ബോ​ർ​ഡ് പി​ഴു​തെ​റി​യു​ക​യും പാ​ർ​ട്ടി​യു​ടെ കൊ​ടി കു​ത്തു​ക​യു ചെ​യ്തു.

Read More

വി​വാ​ഹ​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി; രാ​ത്രി​യി​ൽ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നു വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

കോ​ട്ട​യം: ഭ​ര​ണ​ങ്ങാ​ന​ത്ത് ഫ്ലാ​റ്റി​ന് മു​ക​ളി​ൽ​നി​ന്നു വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മൂ​വാ​റ്റു​പു​ഴ കോ​ത​മം​ഗ​ലം സ്വ​ദേ​ശി അ​മ്പാ​ടി സ​ന്തോ​ഷാ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ 12 .30 ആ​യി​രു​ന്നു സംഭവം. വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി അ​ഞ്ചം​ഗ സം​ഘ​ത്തി​നൊ​പ്പം മേ​രി​ഗി​രി ജം​ഗ്ഷ​നി​ൽ ഫ്ലാ​റ്റി​ൽ മു​റി​യെ​ടു​ത്ത​താ​യി​രു​ന്നു യു​വാ​വ്. മു​ക​ളി​ല​ത്തെ നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം നി​ല്ക്ക​വെ കാ​ൽ​വ​ഴു​തി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഭ​ര​ണ​ങ്ങാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം മേ​ൽ‌​ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ല്കും.

Read More

അ​ഞ്ഞൂ​റ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ് യു​വാ​വ് മ​രി​ച്ചു; ഇ​രു​പ​ത്തി​യൊ​ന്നു വ​യ​സു​ള്ള അ​നു​വി​ന് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ള്ള​താ​യി പോ​ലീ​സ്

മൂ​ല​മ​റ്റം: തു​ന്പി​ച്ചി മ​ല​യി​ൽനി​ന്ന് അ​ഞ്ഞൂ​റ​ടി താ​ഴ്ച​യി​ലേ​യ്ക്ക് വീ​ണ് യു​വാ​വ് മ​രി​ച്ചു. തു​ന്പി​ച്ചി തൈ​പ്ലാ​ക്ക​ൽ ഭാ​സ്ക​ര​ന്‍റെ മ​ക​ൻ അ​നുവാ (21) ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ ബൈ​ക്കി​ലെ​ത്തി അ​നു പ​ല​രേ​യും ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ൾ തി​രി​ച്ചുവ​രാ​ത്ത​തി​നെത്തു​ട​ർ​ന്ന് സൃ​ഹൃ​ത്തു​ക്ക​ൾ അ​ന്വേ​ഷി​ച്ച് ചെ​ന്ന​പ്പോ​ൾ ഷ​ർ​ട്ട് മ​ര​ത്തി​ൽ ക​ണ്ടെ​ത്തി. ഉ​ട​ൻ ത​ന്നെ കു​ള​മാ​വ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 500 അ​ടി താ​ഴ്ച​യി​ൽ മ​രി​ച്ച നി​ല​യി​ൽ യു​വാ​വി​നെ ക​ണ്ടെ​ത്തി. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്ക് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ണ്ടാ​യി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു. കു​ള​മാ​വ് സി​ഐ സു​ബി​ൻ ത​ങ്ക​ച്ച​ന്‍റ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടുകൊ​ടു​ത്തു. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: കു​മാ​രി. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ട്ട​പ്പ​ൻ, അ​ന്പി​ളി.

Read More

​തെ​ര​ഞ്ഞെ​ടു​പ്പ് തിയതികൾ ഇന്ന്;  ചേ​ല​ക്ക​ര​യും പാ​ല​ക്കാ​ടും ആ​കാം​ക്ഷ​യി​ല്‍ വ​യ​നാ​ട്ടി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വൈകിയേക്കും

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് പാ​ര്‍​ല​മെ​ന്‍റ് സീ​റ്റി​ലേ​ക്കും സം​സ്ഥാ​ന​ത്തെ ര​ണ്ടു നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​നെ ഉ​ണ്ടാ​കു​മോ എ​ന്ന ആ​കാഷയിൽ‍ കേ​ര​ളം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചി​ട്ടു​ണ്ട്. വി​ഷ​യ​മെ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും ഹ​രി​യാ​ന, ജാ​ര്‍​ക്ക​ണ്ഡ്, ജ​മ്മു​ക​ശ്മീ​ര്‍, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് മു​ഖ്യ അ​ജ​ന്‍​ഡ​യെ​ന്നാ​ണ് നി​ഗ​മ​നം. അ​തോ​ടൊ​പ്പം േക​ര​ള​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​യും പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. പാ​ല​ക്കാ​ട്ടും ചേ​ല​ക്ക​ര​യി​ലു​മാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്ന​ത്. വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ലി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​യ​നാ​ട് പാ​ര്‍​ല​മെ​ന്‍റ് സീ​റ്റി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് വി​വ​രം. ഇ​വി​ടെ നി​ന്ന് ജ​യി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ലെ അം​ഗ​ത്വം രാ​ജി​വ​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു വേ​ണ്ടി​വ​ന്ന​ത്. വ​യ​നാ​ട്ടി​ല്‍ നി​ന്നും യു​പി​യി​ലെ റാ​യ്ബ​റേ​ലി​യി​ല്‍ നി​ന്നും ജ​യി​ച്ച രാ​ഹു​ല്‍ റാ​യ്ബ​റേ​ലി നി​ല​നി​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മേ​യ്മാ​സം പ​തി​നെ​ട്ടി​നാ​ണ് അ​ദ്ദേ​ഹം വ​യ​നാ​ട്ടി​ലെ അം​ഗ​ത്വം രാ​ജി​വ​ച്ച​ത്. സ്ഥാ​ന​മൊ​ഴി​ഞ്ഞ് ആ​റു​മാ​സ​ത്തി​ന​കം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്…

Read More

പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു മു​മ്പി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം: പ്ര​തി പി​ടി​യി​ല്‍

പാ​മ്പാ​ടി: ബൈ​ക്കി​ലെ​ത്തി പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു മു​മ്പി​ല്‍ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്ന​യാ​ളെ പാ​മ്പാ​ടി പോ​ലീ​സ് പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട ആ​നി​ക്കാ​ട് മാ​വു​ങ്ക​ല്‍ റോ​ണി (26)യെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി ബൈ​ക്കി​ല്‍ എ​ത്തി സൗ​ത്ത് പാ​മ്പാ​ടി, മു​ളേ​ക്കു​ന്ന്, കു​റ്റി​ക്ക​ല്‍ തു​ട​ങ്ങി നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​റ്റ​യ്ക്ക് ന​ട​ന്നു വ​രു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു മു​മ്പി​ല്‍ ബൈ​ക്ക് നി​ര്‍​ത്തി വ​ഴി ചോ​ദി​ക്കും. തു​ട​ര്‍​ന്ന് ന​ഗ്‌​ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ​ശേ​ഷം വേ​ഗ​ത്തി​ല്‍ ബൈ​ക്ക് ഓ​ടി​ച്ച് പോ​വു​ക​യാ​ണ് ചെ​യ്തി​രു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. നി​ര​വ​ധി പേ​ര്‍ ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​വ​സാ​ന​മാ​യി ക​ഴി​ഞ്ഞ ജൂ​ലൈ 22നു ​ഹീ​റോ എ​ക്സ് പ്ല​സ് ബൈ​ക്കി​ല്‍ എ​ത്തി ഇ​യാ​ള്‍ ന​ഗ്ന​താ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​മ്പാ​ടി പോ​ലീ​സ് ക​റു​ക​ച്ചാ​ല്‍, പാ​മ്പാ​ടി പ്ര​ദേ​ശ​ത്തു​ള്ള ഈ ​മോ​ഡ​ല്‍ ബൈ​ക്കു​ക​ളു​ടെ വി​വ​രം ശേ​ഖ​രി​ച്ചു. ഏ​താ​ണ്ട് 400ല്‍​പ്പ​രം ബൈ​ക്കു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് 400 ബൈ​ക്കു​ക​ളു​ടെ​യും ഉ​ട​മ​സ്ഥ​രു​ടെ ഫോ​ണ്‍ ന​മ്പ​രു​ക​ളും…

Read More

തി​രു​ന​ക്ക​ര​യി​ൽ താ​ത്കാ​ലി​ക വെ​യി​റ്റിം​ഗ് ഷെ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം

കോ​ട്ട​യം: ജ​ന​ങ്ങ​ളു​ടെ ദു​രി​തം ക​ണ്ടി​ട്ടും ക​ണ്ണു​തു​റ​ക്കാ​തെ കോ​ട്ട​യം ന​ഗ​ര​സ​ഭ. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി കോ​ട്ട​യം തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍ വെ​യി​ല​ത്തും മ​ഴ​ത്തും നി​ന്നു ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. താ​ത്കാ​ലി​ക വെ​യി​റ്റിം​ഗ് ഷെ​ഡ് നി​ര്‍​മി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ​യു​ടെ വാ​ക്ക് പാ​ഴ്‌​വാ​ക്കാ​യി. ബ​സ് സ്റ്റാ​ന്‍​ഡ് ഷോ​പ്പിം​ഗ് കോം​പ്ല്ക​സ് പൊ​ളി​ച്ചു​മാ​റ്റി​യ​ശേ​ഷം ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​ട്ടി​യു​ടെ ക​ര്‍​ശ​ന നി​ര്‍​ദേ​ശ​ത്തെ​തു​ട​ര്‍​ന്നാ​ണ് ക​ഴി​ഞ്ഞ ജൂ​ണ്‍ 13 മു​ത​ല്‍ തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍​ഡി​ലു​ടെ സ്വ​കാ​ര്യ ബ​സു​ക​ള്‍ ക​ട​ത്തി​വി​ടാ​ന്‍ തു​ട​ങ്ങി​യ​ത്. അ​ന്നു ത​ന്നെ സ്റ്റാ​ന്‍​ഡി​നു​ള്ളി​ല്‍ താ​ത്കാ​ലി​ക വെ​യി​റ്റിം​ഗ് ഷെ​ഡ് വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ര്‍​ന്നി​രു​ന്നു. യാ​ത്ര​ക്കാ​ര്‍​ക്കു​വേ​ണ്ടി 15 അ​ടി നീ​ള​ത്തി​ല്‍ ര​ണ്ടു കാ​ത്തി​രി​പ്പു​കേ​ന്ദ്രം സൗ​ജ​ന്യ​മാ​യി നി​ര്‍​മി​ച്ചു ന​ല്‍​കാ​ന്‍ കോ​ട്ട​യ​ത്തെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​നം മു​ന്നോ​ട്ട് വ​ന്നെ​ങ്കി​ലും ന​ഗ​ര​സ​ഭ ഇ​തു​വ​രെ അ​നു​മ​തി ന​ല്കി​യി​ട്ടി​ല്ല. ഏ​താ​ണ്ട് ആ​റു ല​ക്ഷം രൂ​പ മു​ട​ക്കി നി​ര്‍​മി​ക്കു​ന്ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഡി​വൈ​ഡ​റു​ക​ളി​ല്‍ പ​ര​സ്യ​ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നു പ​ണ​വു​മ​ട​ച്ച്…

Read More

മു​ല്ല​പ്പെ​രി​യാ​ർ ഓ​ർ​മ​പ്പെ​ടു​ത്ത​ൽ; മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​പ​വാ​സം നാ​ളെ തൊ​ടു​പു​ഴ​യി​ൽ; നി​വേ​ദ​നം സ​മ​ർ​പ്പി​ക്കാ​ൻ ഒ​പ്പു​ശേ​ഖ​ര​ണവും

തൊ​ടു​പു​ഴ: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മു​ല്ല​പ്പെ​രി​യാ​ർ ഓ​ർ​മ​പ്പെ​ടു​ത്ത​ൽ എ​ന്ന പേ​രി​ൽ നാ​ളെ സി​വി​ൽസ്റ്റേ​ഷ​നു സ​മീ​പം ഉ​പ​വാ​സം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 50 വ​ർ​ഷ​മാ​ണ് മു​ല്ല​പ്പെ​രി​യാ​റി​ന് സു​ര​ക്ഷാ​കാ​ലാ​വ​ധി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്.  ഇ​പ്പോ​ൾ 130 വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ത​മി​ഴ്നാ​ടും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.  രാ​വി​ലെ 9.30നു ​ആ​രം​ഭി​ക്കു​ന്ന ഉ​പ​വാ​സം വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പി​ക്കും. അ​ഡ്വ.​ റ​സ​ൽ ജോ​യി, സി​നി​മാ​താ​രം അ​ശോ​ക​ൻ, അ​ഡ്വ. ​സി.​കെ.​ വി​ദ്യാ​സാ​ഗ​ർ, ബെ​ന്നി ജോ​സ​ഫ്, സ​ന്തോ​ഷ് വ​ർ​ഗീ​സ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി, ജി​ല്ലാ​വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ വി​നോ​ദ്, ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​ന്പി​ൽ, നി​യു​ക്ത പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ക​ണ്ണോ​ളി, ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് ടി.​എം.​ ശ​ശി പി.​എം.​ ബേ​ബി, അ​ജ്മ​ൽ​ തൊ​ടു​പു​ഴ, ഇ​മാം കൗ​ണ്‍​സി​ൽ…

Read More