കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടയില്‍ ജര്‍മന്‍ സ്വദേശിനിയെ കടന്നുപിടിച്ച പാന്‍ട്രി ജീവനക്കാരനെ കോട്ടയം റെയില്‍വേ പോലീസ് പിടികൂടി. മധ്യപ്രദേശ് സ്വദേശി ഇന്ദ്രപാല്‍ സിംഗിനെ (40) യാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെ കന്യാകുമാരി-പൂനെ എക്സ്പ്രസിലായിരുന്നു സംഭവം. ട്രെയിനിലെ എസി കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുകയായിരുന്നു ജര്‍മന്‍ യുവതി. ട്രെയിന്‍ തിരുവല്ല സ്റ്റേഷനില്‍ എത്തിയ സമയം എസി കമ്പാര്‍ട്ട്മെന്റില്‍ എത്തിയ ഇയാൾ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ പ്രതിയെ ട്രെയിനിലെ മറ്റു യാത്രക്കാര്‍ ചേര്‍ന്ന് തടഞ്ഞുവച്ചു. ട്രെയിന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ എസ്എച്ച്ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തില്‍ എസ്ഐ സന്തോഷ്, സീനിയര്‍ സിപിഒ മധു എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ടിടിഇയുടെ റിപ്പോര്‍ട്ടും യുവതിയുടെ പരാതിയും വാങ്ങിയശേഷം ഇയാള്‍ക്കെതിരേ കേസെടുത്തു.
Read MoreCategory: Kottayam
പ്രസന്റ് ടീച്ചർ… ചെറുവള്ളി ഡിവിജി എൽപിഎസിൽ 37 വർഷം മുമ്പത്തെ ഒന്നാംക്ലാസുകാരുടെ സംഗമം
പൊൻകുന്നം: ചെറുവള്ളി ഡിവിജി എൽപി സ്കൂളിന്റെ ചരിത്രത്തിൽ ആദ്യത്തെ പൂർവവിദ്യാർഥീസംഗമം. 1986-87 വർഷത്തെ ഒന്നാംക്ലാസ് വിദ്യാർഥികളാണ് അന്നത്തെ ക്ലാസ് ടീച്ചറുമായി ചേർന്ന് സംഗമമൊരുക്കിയത്. 37 വർഷത്തിനിടെ പല നാടുകളിലേക്ക് വിവിധ ജീവിതതുറകളിൽ ചേക്കേറിയവരെല്ലാം ഒന്നുചേർന്നപ്പോൾ അവർക്കൊപ്പം പ്രായത്തിന്റെ അവശതകൾ മറന്ന് അന്നത്തെ ക്ലാസ് ടീച്ചർ തങ്കമ്മ ടീച്ചറും പങ്കെടുത്തു. 1986-87ലെ ഗ്രൂപ്പ് ഫോട്ടോ ഇതിലൊരാളുടെ പക്കലുണ്ടായിരുന്നത് അന്നത്തെ 23 പേരെ കണ്ടെത്തുന്നതിന് തുണയായി. എല്ലാവരുടെയും ഫോൺ നമ്പറുകൾ സംഘടിപ്പിച്ച് വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. പിന്നീടാണ് എല്ലാവരും ഒത്തുചേരുന്നതിനെപ്പറ്റിയും പഴയ ഫോട്ടോ പോലെ തന്നെ പുതിയ ഒരെണ്ണം എടുക്കുന്നതിനെക്കുറിച്ചും തീരുമാനിച്ചത്. വ്യക്തിപരമായ അസൗകര്യം മൂലം എത്താനാവാതെ പോയ ആറുപേരൊഴികെ 17 പേർ സംഗമത്തിൽ പങ്കെടുത്തു. കളിയും ചിരിയുമായി പ്രായം മറന്ന് ടീച്ചറും 40 വയസ് കഴിഞ്ഞ കുട്ടികളും ഒരു സായാഹ്നം സ്കൂളിൽ ചെലവഴിച്ചു. ചെറുവള്ളി കോയിപ്പുറത്ത് തങ്കമ്മ…
Read Moreകെഎസ്എഫ് ഇ കെട്ടിടത്തിൽ കുടുങ്ങി തെരുവുനായ; ജീവനക്കാരെ അറിയിച്ചിട്ടും ഗ്രിൽ തുറന്നില്ല; രണ്ട് ദിവസം ഭക്ഷണം നൽകി സംരക്ഷിച്ച് നാട്ടുകാർ
മണിമല: രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കെഎസ്എഫ്ഇയുടെ ഓഫീസ് കെട്ടിടത്തിൽ കയറിയ നായ കുടുങ്ങിക്കിടന്നത് രണ്ടു ദിവസം. നായ ഉള്ളിലുണ്ടെന്ന് അറിയാതെ ശനിയാഴ്ച വൈകുന്നേരം ഓഫീസ് പൂട്ടി മടങ്ങിയ ജീവനക്കാരെ നാട്ടുകാർ വിവരമറിയിച്ചെങ്കിലും തിങ്കളാഴ്ച മാത്രമേ ഇനി ഓഫീസ് തുറക്കാൻ സാധിക്കൂ എന്നായിരുന്നു മറുപടി. നായയെ പുറത്തുകൊണ്ടുവരാൻ മാർഗമൊന്നുമില്ലെന്നു കണ്ടതോടെ ആഹാരവും വെള്ളവുമായി നാട്ടുകാർ രക്ഷകരായി. കൂടിനിന്നവർ പല പേരുകൾ സ്നേഹത്തോടെ വിളിക്കുന്നതുകേട്ട് നായ കെഎസ്എഫ്ഇ ബോർഡിന് മുകളിൽ വന്ന് തലയുയർത്തി നോക്കുന്നത് കൗതുകത്തോടെയാണ് നാട്ടുകാർ നോക്കിനിന്നത്. ഇന്നലെ രാവിലെ ജീവനക്കാർ എത്തിയാണ് നായയെ തുറന്നുവിട്ടത്.
Read Moreസ്കൂൾ വളപ്പിലെത്തിയ കാട്ടാനക്കൂട്ടം ഗെയിറ്റും പച്ചക്കറിത്തോട്ടവും നശിപ്പിച്ചു; ഭയത്തോടെ ഒരു ഗ്രാമം;വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ
മറയൂർ: കാന്തല്ലൂർ കീഴാന്തൂരിൽ രണ്ടു കൊമ്പന്മാർ സ്കൂൾ പരിസരത്ത് തമ്പടിച്ച് സ്കൂളിന്റെ ഗെയിറ്റും പച്ചക്കറിത്തോട്ടവും നശിപ്പിച്ചു. സ്കൂൾ ചുവരിലും കേടുപാടു വരുത്തി. മറയൂർ – കാന്തല്ലൂർ റോഡിലെ കീഴാന്തൂർ പാലത്തിനു സമീപമുള്ള സെന്റ് ജോസഫ് എൽപി സ്കൂളിന്റെ പരിസരത്താണ് രാത്രി മുഴുവനും കാട്ടുകൊമ്പന്മാരുടെ വിളയാട്ടം ഉണ്ടായത്. സെന്റ് ആൻസ് സന്യാസിനി കളുടെ മേൽ നോട്ടത്തിൽ നടത്തിവരുന്ന ഹോസ്റ്റൽ സ്കൂൾ വളപ്പിനുള്ളിലാണ്. ഇന്നലെ രാത്രി രണ്ടു കൊമ്പന്മാർ സ്കൂൾ പരിസരത്തും ചുറ്റുമുള്ള കൃഷിത്തോട്ടത്തിലുമെത്തി പച്ചക്കറികൾ നശിപ്പിക്കുകയും സ്കൂളിന്റെ മുൻവശത്തെത്തി ഗേറ്റ് തകർക്കുകയും ചെയ്തു. പ്രദേശത്ത് കഴിഞ്ഞ ഒരു മാസക്കാലമായി കാട്ടാനക്കൂട്ടങ്ങൾ തമ്പടിച്ചിരുന്നു. പകൽ സമയത്തുപോലും കൃഷിയിടത്തിലാണ് കാട്ടാനകൾ കഴിയുന്നത്. കഴിഞ്ഞദിവസം പെരുമലയിൽ ഹോസ്റ്റലിന്റെ വളപ്പി നുള്ളിലും കാട്ടാനകൾ കയറിയിറങ്ങി. മറയൂർ – കാന്തല്ലൂർ റോഡിലും കാന്തല്ലൂർ – പെരുമള്ള റോഡിലും രാത്രികളിൽ കാട്ടാനക്കൂട്ടം നടക്കുന്നത് സ്ഥിര കാഴ്ചയാണ്.…
Read Moreഎറണാകുളം-ബംഗളൂരു വന്ദേഭാരത് കോട്ടയം വരെ നീട്ടണമെന്ന് ഫ്രാൻസിസ് ജോർജ്
കോട്ടയം: എറണാകുളം-ബംഗളൂരു വന്ദേഭാരത് കോട്ടയംവരെ നീട്ടണമെന്ന് നിയുക്ത എംപി ഫ്രാൻസിസ് ജോർജ്. പുതിയതായി ആരംഭിക്കുന്ന വന്ദേഭാരത് കോട്ടയത്തു നിന്നു തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റി നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സാബു മാത്യു അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്,അഡ്വ. പ്രിൻസ് ലൂക്കോസ്, ഡിസിസി വൈസ് പ്രസിഡന്റ് മോഹൻ കെ നായർ, ജയചന്ദ്രൻ, സിബി ജോൺ, ടി.സി. റോയ്, ഷൈനി ഫിലിപ്പ്, കെ.ഒ. തോമസ് എന്നിവർ പ്രസംഗിച്ചു.
Read Moreഇന്ധനം നിറച്ച ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്
കിളിമാനൂർ: ഇന്ധനവുമായി പോയ ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു. കിളിമാനൂരിലെ തട്ടത്തുമലയില്‍ ഇന്ന് പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം. കോട്ടയത്ത് നിന്നും 16ാം മൈലിലെ ഭാരത് പെട്രോളിയത്തിന്റെ പമ്പിലേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറി. കിളിമാനൂര്‍ തട്ടത്തുമലയില്‍ വെച്ച് നിയന്ത്രണം വിട്ട് ഇന്ധന ടാങ്കര്‍ ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഡ്രൈവറെയും ക്ലീനറെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. മഴയില്‍ നിയന്ത്രണം വിട്ട് ലോറി തെന്നിമാറിയതാണെന്നാണ് വിവരം. ടാങ്കറില്‍ നിന്നും ഇന്ധനം തോട്ടിലെ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ട്. ഐഒസി അധികൃതരുടെ സഹായത്തോടെ ഇന്ധനം മാറ്റാനുള്ള ശ്രമത്തിലാണ്. വലിയ ക്രെയിൻ എത്തിച്ച് ലോറി ഉയര്‍ത്താനാണ് നീക്കം. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.
Read Moreവാഹനവുമായി വീണ്ടും റോഡില്‍ ‘കൈവിട്ടകളി’; മൂന്നാര്‍-മാട്ടുപ്പെട്ടി റോഡിൽ അപകടകരമായ രീതിയിൽ യാത്ര നടത്തി യുവാക്കള്‍
ഇടുക്കി: മോട്ടോര്‍ വാഹന നിയമത്തിന് പുല്ലുവില കല്‍പ്പിച്ച് വാഹനത്തിനുള്ളില്‍ നിന്നും ശരീരം പുറത്തിട്ട് യുവാക്കള്‍ നടത്തുന്ന അഭ്യാസ പ്രകടനങ്ങള്‍ മൂന്നാറിലെ പാതകളില്‍ നിര്‍ബാധം തുടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നു വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുത്തെങ്കിലും ഇതവഗണിച്ചാണ് കഴിഞ്ഞ ദിവസവും യുവാക്കള്‍ വാഹനത്തില്‍ നിന്നും ശരീരം പുറത്തിട്ട് സാഹസിക യാത്ര നടത്തിയത്. മൂന്നാര്‍-മാട്ടുപ്പെട്ടി റോഡിലായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. കേരള, കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറുകളിലായിരുന്നു യുവാക്കള്‍ റോഡ് നിയമങ്ങള്‍ പാടെ ലംഘിച്ച് യാത്ര നടത്തിയത്.ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ മൂന്നാര്‍ മേഖലയില്‍ പതിവായതോടെ ലോക്കാട് ഗ്യാപ്പില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയിരുന്നു. കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇതിനിടെയാണ് വീണ്ടും യുവാക്കളുടെ അപകട യാത്ര സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. വാഹനത്തിന്റെ പിന്‍സീറ്റിലിരുന്ന യുവാക്കള്‍ തലയും ഉടലും വിന്‍ഡോ വഴി പുറത്തിട്ടായിരുന്നു യാത്ര നടത്തിയത്.…
Read Moreകൊടും കുറ്റവാളികൾക്ക് എങ്ങനെ ഇളവു നല്‍കും; സർക്കാരിന്റേത് നിയമത്തിനുമുകളിലൂടെയുള്ള പറക്കലെന്ന് തിരുവഞ്ചൂര്‍
കോട്ടയം: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്കു ശിക്ഷാ ഇളവ് കൊടുക്കുവാനുള്ള നടപടിക്കെതിരേ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. തെരഞ്ഞെടുപ്പിലെ പരാജയത്തില്‍നിന്നു തിരുത്തുമെന്ന് ഇടതുപക്ഷം പറഞ്ഞത് എന്താണെന്ന് ഇപ്പോഴാണു മനസിലായത്. എന്തെങ്കിലും നന്മ ബാക്കിയുണ്ടെങ്കില്‍ അതുകൂടി തിരുത്തും എന്നാകും സിപിഎം ഉദ്ദേശിച്ചത്. ടി.പി. വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നിര്‍ദ്ദേശിക്കാന്‍ ജയില്‍ ഡിജിപിക്കു കഴിയില്ല. ജയില്‍ നിയമം ലംഘിച്ചവര്‍ കൂടിയാണു പ്രതികള്‍. ഇത്രയും കൊടും കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് എങ്ങനെ ഇളവു നല്‍കുമെന്ന് അറിയില്ല. പ്രതികള്‍ക്കെതിരേ മൊഴികൊടുത്തവരെ പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധി ലംഘിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിയമത്തിനു മുകളിലൂടെ പറക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി മോചിപ്പിക്കാനാണു ശ്രമമെന്നും, തീരുമാനത്തെ പ്രതിപക്ഷം കോടതിയില്‍ ചോദ്യം ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു.
Read Moreഭാര്യ വിദേശത്ത് പോയതിലെ വിരോധം; മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
ഇടുക്കി: മരുമകൻ പെട്രോളൊഴിച്ച് തീകൊളുത്തിയതിനെത്തുടർന്നു ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇടുക്കി പൈനാവ് 56 കോളനി സ്വദേശി കൊച്ചുമലയിൽ അന്നക്കുട്ടി തന്പി ((59) യാണു മരിച്ചത്.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന അന്നക്കുട്ടി ഇന്നു പുലർച്ചെയാണു മരണത്തിനു കീഴടങ്ങിയത്. അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. അന്നക്കുട്ടിയുടെ പേരക്കുട്ടിയായ രണ്ടു വയസുകാരി ലിയയെയും പ്രതി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതി പിന്നീടു തിരികെയെത്തി അന്നക്കുട്ടിയുടെയും മകൻ ലിൻസിന്റെ വീടിനു തീയിടുകയും ചെയ്തു. ഇതിനു ശേഷം തമിഴ്നാട്ടിലേക്കു കടന്നുകളയാൻ ശ്രമിച്ച പ്രതിയെ കുമളിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ അഞ്ചിന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണു നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാര്യാ വീട്ടിലെത്തിയ സന്തോഷ് അന്നക്കുട്ടിയുടെയും മകൻ ലിൻസിന്റെ രണ്ടര വയസുള്ള…
Read Moreമാമലക്കണ്ടത്ത് ആനവേട്ടക്കാരന്‍ കൊമ്പുമായി പിടിയില്‍; ഇടമലയാര്‍ ആനവേട്ടയുമായി ബന്ധമെന്നു സൂചന
ഇടുക്കി: മാമലക്കണ്ടത്ത് നിന്ന് ആനക്കൊമ്പുകളുമായി ഒരാള്‍ വനപാലകരുടെ പിടിയിലായി. മാമലക്കണ്ടം മാഞ്ചുവട് കോട്ടക്കകത്ത് ജോസഫ് കുര്യന് എന്ന മണ്‍മുടി ഔസേഫാണ് (64 ) കുട്ടമ്പുഴ വനപാലകരുടെ പിടിയിലായത്. ഇയാള്‍ സൂക്ഷിച്ചിരുന്ന മൂന്ന് ആനക്കൊമ്പുകളും കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടമ്പുഴ റേഞ്ച് ഓഫീസര്‍ ആര്. സഞ്ജീവ് കുമാറും പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുള്ള വനപാലകരും ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് ഇയാള്‍ പിടിയിലായത്. ഒരു കൊമ്പ് വീട്ടില്‍ കട്ടിലിനടിയിലും രണ്ടെണ്ണം അടുക്കളയില്‍ അടുപ്പിന് സമീപം കുഴിച്ചിട്ട നിലയിലുമാണ് കണ്ടെത്തിയത്. വേട്ടയ്ക്ക് ഉപയോഗിച്ച തോക്ക് കണ്ടെടുക്കാനായിട്ടില്ല. ഇയാളുടെ കൂട്ടാളി ഒളിവിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മലയാറ്റൂര്‍ ഡിഎഫ്ഒ ഖുറ ശ്രീനിവാസന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2014-ലെ ഇടമലയാര്‍ ആനവേട്ട കേസ് പുതിയ വഴിത്തിരിവില്‍ എത്തിച്ചേരാന്‍ സാധ്യതയുള്ളതാണ് ജോസഫ് കുര്യന്റെ അറസ്റ്റെന്നാണ്…
Read More