ഉപ്പുതറ: പെരിയാർ മുറിച്ചു കടക്കാൻ നാട്ടുകാർ കെട്ടിയുണ്ടാക്കിയ മുളംചങ്ങാടം ഒഴുകിപ്പോയി. ഇരുകരകളിൽ ഇരുമ്പു കമ്പിയിൽ ബന്ധിപ്പിച്ച് കയർ വലിച്ച് പുഴ കടക്കാമായിരുന്ന ചങ്ങാടം വെള്ളിയാഴ്ചയാണ് ഒഴുകി പോയത്. ഇതോടെ മറുകരയെത്താൻ ദുർഘട പാതയിലൂടെ കിലോ മിറ്ററുകൾ നടക്കേണ്ട ഗതികേടിലാണ് പൊരികണ്ണിയിലെ 150 ഓളം കുടുംബങ്ങൾ. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരും കഷ്ടപ്പെടുകയാണ്. ഇവർക്കെല്ലാം സംസ്ഥാന പാതയിലെത്തി യാത്ര ചെയ്യുണമെങ്കിൽ പെരിയാർ മുറിച്ചു കടക്കണം.വർഷങ്ങളുടെ മുറവിളിക്കു ശേഷം ആലടി- പൊരികണ്ണി പ്രദേശങ്ങളെ ബന്ധിപ്പിച്ച് പെരിയാറിനു കുറുകെ നടപ്പാലം പണിയാൻ 2002ൽ കെ. ഫ്രാൻസിസ് ജോർജ് എംപി രണ്ടു കോടി രൂപ അനുവദിച്ചിരുന്നു. ഇരുമ്പു കേഡറിൽ നിർമിച്ച നടപ്പാലം 2018ലെ മഹാപ്രളയത്തിൽ ഒലിച്ചു പോയി. ഉടൻ ഇവിടെ കോൺക്രീറ്റു പാലം പണിയുമെന്ന് അന്നു സ്ഥലത്തു വന്ന ജനപ്രതിനിധികളും റവന്യു അധികൃതരും നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നതാണ്. പാലം പണിയാൻ ഒൻപതു കോടി അനുവദിച്ച സർക്കാരിനും…
Read MoreCategory: Kottayam
കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു; താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായി
എടത്വ: മഴയ്ക്കു നേരിയ ശമനമുണ്ടെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ കുട്ടനാട്ടില്‍ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. അപ്പര്‍ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളക്കെട്ടിലായി. നദീതീരത്തുള്ളവരുടെയും പാടശേഖരങ്ങളുടെ സമീപത്ത് താമസിക്കുന്നവരുടെയും വീടുകളില്‍ വെള്ളം കയറാന്‍ തുടങ്ങി. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിലായതോടെ ജനജീവിതം ദുഃസഹമായി തീര്‍ന്നു. മാമ്പുഴക്കരി, വെളിയനാട്, എടത്വ, തലവടി, ആനാരി, കരുവാറ്റ, ചെറുതന, നിരണം, കടപ്രാ, മുട്ടാര്‍, വീയപുരം, നീരേറ്റുപുറം, തകഴി, ആയാപറമ്പ്, കാരിച്ചാല്‍, പാണ്ടി, കളങ്ങര, തായങ്കരി, കണ്ടങ്കരി പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങള്‍ എല്ലാം വെള്ളക്കെട്ടില്‍ മുങ്ങി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയവും വെള്ളത്തില്‍ മുങ്ങി. എസി റോഡ് ഒഴികെ ഒട്ടുമിക്ക റോഡുകളും ഈ പ്രദേശത്ത് വെള്ളത്തിനടിയിലാണ്. മുട്ടാര്‍ പഞ്ചായത്തില്‍ മുട്ടാര്‍ പ്രദേശത്തെ റോഡുകള്‍ പൂര്‍ണമായും വെള്ളത്തിലായി. നീരേറ്റുപുറം, കിടങ്ങറ റോഡില്‍ നിരവധി സ്ഥലങ്ങളിലാണു വെള്ളം കയറിയിട്ടുള്ളത്. തലവടി പഞ്ചായത്ത് ഏഴാംവാര്‍ഡ് പ്രദേശത്താണു കൂടുതല്‍…
Read Moreനഴ്സിംഗ് അസിസ്റ്റന്റിനെതിരേ ആക്രമണം; സ്ഥിരം കുറ്റവാളി പിടിയിൽ
വൈക്കം: ഇടയാഴം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റന്റിന്റെ ചീത്തവിളിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം പുത്തൻപാലം കൊട്ടാരത്തിൽ വിഷ്ണു(26)വിനെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30നു മദ്യലഹരിയിലായിരുന്ന ഇയാൾ നെറ്റിയിൽ മുറിവ് പറ്റിയതിനെത്തുടർന്ന് ചികിത്സതേടിയെത്തിയിരുന്നു. മുറിവിൽ മരുന്നുവയ്ക്കുന്നതിനിടെ ഇയാൾ നഴ്സിംഗ് അസിസ്റ്റന്റിനെ ആക്രമിക്കാൻ ശ്രമിച്ചത്. കൂടാതെ ഡ്രസിംഗ് റൂമിന്റെ വാതിലിൽ ചവിട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇയാൾ വൈക്കം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റില്‍ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreപത്തനംതിട്ടയില്‍ സിപിഒ ഒഴിവുകള്‍ 130; ക്യാന്പുകളില്‍നിന്ന് വരാന്‍ ആളില്ല
പത്തനംതിട്ട: ജില്ലയില്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ 130 ഒഴിവുകള്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കെഎപി ക്യാന്പില്‍നിന്ന് ലഭിച്ചത് ഒരു അപേക്ഷ. കഴിഞ്ഞ ഒന്നിനാണ് ജില്ലാ പോലീസ് മേധാവി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് സംസ്ഥാന പോലീസ് ആസ്ഥാനത്തേക്ക് കത്തു നല്‍കിയത്. ഇതനുസരിച്ച് കെഎപി മൂന്ന് ബറ്റാലിയനില്‍ അറിയിപ്പ് നല്കിയപ്പോള് ലഭിച്ചത് ഒരു അപേക്ഷ മാത്രം. പത്തനംതിട്ട ജില്ലയില്‍ ജോലി ചെയ്യാന്‍ താത്പര്യം ഉള്ളവര്‍ അറിയിക്കണമെന്ന് കെഎപി കമാന്‍ഡന്റ് നല്കിയ നോട്ടീസ് പ്രകാരം ലഭിച്ചത് ഒരാളെയാണ്. ഇദ്ദേഹത്തെ പത്തനംതിട്ട ജില്ലയിലേക്ക് നിയമിക്കണമെന്ന് നിര്‍ദേശിച്ച് പോലീസ് ആസ്ഥാനത്തു നിന്നു എഡിജിപിയുടെ നിര്‍ദേശവും എത്തി. പോലീസ് സ്റ്റേഷനുകളിലടക്കം ജോലി നോക്കാന്‍ ക്യാന്പുകളിലുള്ള പോലീസുകാര്‍ക്കുള്ള താത്പര്യക്കുറവാണ് ഇതു പ്രകടമാക്കുന്നതെന്ന് പറയുന്നു.ലോക്കല്‍ പോലീസിലെ ജോലി മാനസിക സമ്മര്ദത്തിനിടയക്കുന്നുവെന്നും സേനയില്‍ പൊതുവായി നിലനില്‍ക്കുന്ന അസ്വസ്ഥതകളാണ് ഇതിനു കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സിപിഒ തസ്തികയില്‍ നിയമനം…
Read Moreവ്യാപാര മേഖലയിലെ പ്രശ്നങ്ങള്‍ തദ്ദേശസ്വയംഭരണ മന്ത്രി ചര്‍ച്ചയ്ക്കു തയാറാകണം; രാജു അപ്സര
പത്തനംതിട്ട: വ്യാപാര ലൈസന്‍സുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ശാശ്വതമായി പരിഹരിക്കുവാന്‍ തദ്ദേശ സ്വയംഭരണ മന്ത്രി ചര്‍ച്ചയ്ക്കു തയാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു. തൃശൂര്‍ രാമനിലയത്തില്‍ ഏകോപന സമിതി ഭാരവാഹികള്‍ക്ക് നല്കിയ ഉറപ്പ് പാലിക്കാതെ കെ സ്മാര്‍ട്ട് പോലെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ചെറുകിട ഇടത്തരം വ്യാപാരികളെ അധിക ബാധ്യതയിലേക്ക് തള്ളിവിടുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും രാജു അപ്സര പറഞ്ഞു. ഈ വര്‍ഷത്തെ വ്യാപാര ലൈസന്‍സ് പുതുക്കുന്നതിനുള്ള അവസാന തീയതി 30 വരെ നീട്ടി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കെ സ്മാര്‍ട്ട് വഴി അപേക്ഷ നല്‍കണമെന്ന നിബന്ധന വന്നതോടുകൂടി കൂടുതല്‍ കര്‍ക്കശമായ നിബന്ധനകള്‍ പാലിക്കേണ്ടതായ അവസ്ഥയാണുള്ളത്. സെപ്റ്റംബര്‍ മാസം വരെയുള്ള കെട്ടിട നികുതിയും തൊഴില്‍ കരവും ഹരിതകര്‍മ സേനയുടെ ഒരു വര്‍ഷത്തെ ഫീസും അടച്ചെങ്കില്‍ മാത്രമേ ലൈസന്‍സ് പുതുക്കി നല്കു എന്ന പുതിയ…
Read Moreമഴയ്ക്ക് നേരിയ ശമനം; വെള്ളപ്പൊക്കദുരിതത്തിൽ കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖല; കോട്ടയം താലൂക്കില്‍ എട്ടു ക്യാമ്പുകള്‍
കോട്ടയം: മഴയ്ക്കു ചെറിയ ശമനമായെങ്കിലും കോട്ടയത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കദുരിതം തുടരുന്നു. വെള്ളപ്പൊക്കത്തിനൊപ്പം ചുഴലിക്കാറ്റിലും വന്‍ നാശനഷ്ടമാണു സംഭവിച്ചത്. കുമരകം, തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് ഇപ്പോഴും വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല. ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍ കടപഴുകി വീണ് വൈദ്യുതി വിതരണം താറുമാറാകുകയും ചെയ്തു. പലയിടത്തും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു വരുന്നതേയുള്ളു. കുമരകത്ത് രണ്ട് വീടുകളും ഒരു വ്യവസായ സ്ഥാപനവും ഒരു ഷെഡും കാറ്റില്‍ തകര്‍ന്നു. കണ്ണാടിച്ചാലില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് നടപ്പാതയിലേക്ക് ഏതു നിമിഷവും വീഴുന്ന അവസ്ഥയിലാണ്. രാത്രിയില്‍ പെയ്ത ശക്തമായ കാറ്റിലും ആഞ്ഞടിച്ച ചുഴലിക്കാറ്റിലും കുമരകം റോഡില്‍ നിരവധി വാഹനങ്ങള്‍ നിയന്ത്രണം വിട്ടു. കുമരകം റോഡില്‍ അറുപറ, ഇല്ലിക്കല്‍, ആമ്പക്കുഴി, ചെങ്ങളം പ്രദേശങ്ങളില്‍ വെള്ളം കയറിയെങ്കിലും ഗതാഗതത്തിനു തടസമില്ല. തിരുവാര്‍പ്പിലെയും അയ്മനത്തെയും താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകൾ…
Read Moreഅഞ്ചാം ക്ലാസുകാരൻ തുണി കഴുത്തിൽ കുരുങ്ങി മരിച്ചനിലയിൽ; കളിക്കുന്നതിനിടെ അബദ്ധത്തിൽ കുടുങ്ങിയതാകാമെന്ന് പോലീസ്
തൊടുപുഴ: അഞ്ചാം ക്ലാസുകാരനെ വീട്ടിൽ തുണി കഴുത്തിൽകുരുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വണ്ണപ്പുറം പട്ടയക്കുടി ആനക്കുഴി ഭാഗത്തു താമസിക്കുന്ന തോട്ടത്തിൽ അജിയുടെ മകൻ ദേവാനന്ദ് (10) ആണ് മരിച്ചത്. അച്ഛൻ അജി രാത്രിയോടെ ജോലി കഴിഞ്ഞെത്തിയപ്പോഴാണ് ദേവാനന്ദിനെ കഴുത്തിൽ തുണി കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ദേവാനന്ദിന്റെ അമ്മ ഭർത്താവുമായി അകൽച്ചയിലായതിനാൽ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ദേവാനന്ദ് മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. സമീപത്തെ ഇവരുടെ ബന്ധുവീട്ടിൽ നിന്നു ഭക്ഷണം കഴിച്ചതിനുശേഷമാണു കുട്ടി വീട്ടിലെത്തിയത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ തുണി കഴുത്തിൽ കുരുങ്ങിയതാകാമെന്നാണു സൂചന. കാളിയാർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി. വെണ്മണി സെന്റ് ജോർജ് യുപി സ്കൂൾ വിദ്യാർഥിയാണ് ദേവാനന്ദ്.
Read Moreവീടിന്റെ മേല്‍ക്കൂര ചുഴലിക്കാറ്റെടുത്ത് പാടത്തിന്റെ നടുവിലിട്ടു; ദേവയാനിക്കും കുടുംബത്തിനും തലചായ്ക്കാനിടമില്ല
കുമരകം: ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വീടിന്റെ മേല്‍ക്കൂര കാറ്റെടുത്ത് സമീപത്തെ പാടത്തിട്ടതോടെ വിധവയായ ദേവയാനിക്കും കുടുംബത്തിനും തലചായ്ക്കാനിടമില്ലാതായി. ഷീറ്റുകൊണ്ട് നിര്‍മിച്ച മേല്‍ക്കൂരയാണ് കാറ്റ് പറത്തിക്കൊണ്ടുപോയത്. കുമരകം കണ്ണങ്കരി പരേതനായ ചക്രന്റെ ഭാര്യ ദേവയാനിയുടെ വീടിന്റെ മേല്‍ക്കൂരയാണ് കഴിഞ്ഞ ദിവസം കാറ്റു പറത്തി വെള്ളം നിറഞ്ഞു കിടക്കുന്ന കൊല്ലകരി പാടത്ത് കൊണ്ടിട്ടത്. സംഭവസമയത്ത് വീടിനുള്ളില്‍ ദേവയാനിയും മകന് ഷാജിയും ഷാജിയുടെ ഭാര്യ അഞ്ജുവും മക്കളായ അദ്വൈതും അര്‍ച്ചിതയും ഉണ്ടായിരുന്നെങ്കിലും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. എല്ലാ വീട്ടുപകരണങ്ങളും ഉപയോഗശൂന്യമായി . നിത്യച്ചെലവിനു പോലും വരുമാനമില്ലാത്ത ഇവര്‍ തകര്‍ന്ന വീട് താമസയോഗ്യമാക്കാന്‍ ബുദ്ധിമുട്ടുകയാണ്. കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബുവും കുമരകം വില്ലേജ് ഓഫീസറും സ്ഥലത്തെത്തി സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. പാടത്ത് വെള്ളമായതിനാല്‍ വീടിന്റെ നഷ്ടപ്പെട്ട ഭാഗങ്ങള്‍ വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടേറെയാണ്. പാടത്തെ വെള്ളം കൃഷിക്കായി വറ്റിക്കുന്നുണ്ട്. വെള്ളം വറ്റി മേല്‍ക്കൂര വീണ്ടെടുത്താലും ഉപയോഗിക്കാനാവില്ല.…
Read Moreകെഎസ്ആർടിസി ബസും ടെമ്പോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; അപകടത്തിൽപ്പെട്ടത് കോട്ടയത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള ബസ്
അഞ്ചൽ : അഞ്ചൽ ആയൂർ പാതയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ടെമ്പോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെളിയം സ്വദേശി ഷിബുവാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ടെമ്പോയുടെ ഡ്രൈവറാണ് മരിച്ച ഷിബു. ഇന്ന് രാവിലെ ഏഴേമുക്കാലോടെ ഐസ് പ്ലാന്റിന് സമീപമായിരുന്നു അപകടം. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസും വെളിയം ഭാഗത്ത് നിന്നും റബർ തൈകളുമായി അഞ്ചൽ ഭാഗത്തേക്ക് പോവുകയായിരുന്നു ടെമ്പോയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ അഘാതത്തിൽ പൂർണ്ണമായും തകർന്ന ടെന്പോയിൽ നിന്നും ഏറെ പണിപ്പെട്ടാണ് ഡ്രൈവർ ഉൾപ്പടെയുള്ള മൂന്നുപേരെ പുറത്ത് എടുത്തത്. പരിക്കറ്റവരെ അഞ്ചലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കെറ്റ അമ്പിളി എന്ന സ്ത്രീയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പത്തഞ്ചോളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്ന വിവരമാണ് പുറത്തു വരുന്നത്. അപകടത്തെ തുടർന്ന് ഏറെ നേരം പാതയിൽ ഗതാഗതം സ്തംഭിച്ചു. അഞ്ചൽ ഏരൂർ…
Read Moreഅത്ഭുതകരമായ രക്ഷപെടൽ… ഉറക്കത്തിൽ ദേഹത്ത് എന്തോ വീണു; മകനെയുമെടുത്ത് ചാടി എണീറ്റപ്പോൾ മുറിയുടെ ഭിത്തി തകർന്ന് വീണത് കട്ടിലിലേക്ക്
ചിങ്ങവനം: കനത്ത മഴയിൽ വീടിന്റെ കിടപ്പുമുറി ഇടിഞ്ഞുവീണു. ഉറങ്ങിക്കിടന്നിരുന്ന അച്ഛനും മകനും വലിയ അത്യാഹിതത്തിൽനിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ചാന്നാനിക്കാട് വിഷ്ണു ക്ഷേത്രത്തിന് സമീപം പിള്ളക്കൊണ്ടൂർ വിഷ്ണു പി. വിജയന്റെ വീടാണ് ഇടിഞ്ഞുവീണത്. ഇന്നലെ പുലർച്ചെ ആറിനാണ് സംഭവം. ഉറക്കത്തിലായിരുന്ന വിഷ്ണുവും മകനും കട്ടിലിലേക്ക് മണ്ണ് വീഴുന്നതറിഞ്ഞ് ഉറക്കമുണർന്നപ്പോൾ മുറിയുടെ ഭിത്തിയിൽ വിള്ളൽ വീഴുന്നത് കാണുകയായിരുന്നു. ഉടൻതന്നെ മകനെയുമെടുത്ത് പുറത്ത് കടന്നതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. പെട്ടെന്നുതന്നെ ഭിത്തിയും മേൽക്കൂരയും കട്ടിലിലേക്കും മറ്റു ഭാഗങ്ങളിലേക്കും തകർന്നുവീണു. അപകടം നടക്കുമ്പോൾ അമ്മ രാധയും ഭാര്യ സുമിയും അടുക്കളയിലായിരുന്നു. കിടപ്പുമുറിയും മുറിക്കുള്ളിലെ സാധനങ്ങളും തകർന്ന നിലയിലാണ്.
Read More