മൂന്നാർ: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ മോട്ടോർ വാഹന ഗതാഗത നിയമം ലംഘിച്ച് വാഹനയാത്ര നടത്തിയവർക്ക് എതിരേ നിയമനടപടികൾ ഉൾപ്പെടെയുള്ളവ സ്വീകരിച്ചിട്ടും അപകടങ്ങൾ വിളിച്ചു വരുത്തുന്ന സാഹസിക യാത്രയ്ക്ക് അറുതിയില്ല. കൊച്ചി – ധനുഷ്കോടി ദേശീയപാതയിലാണ് വാഹനവുമായി വീണ്ടും യുവതീ യുവാക്കളുടെ അഭ്യാസ പ്രകടനം. തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനത്തിലാണ് മൂന്ന് യുവാക്കൾ ഡോർ വിൻഡോയിലൂടെ ശരീരം പുറത്തിട്ട് അപകട യാത്ര നടത്തിയത്. ദേശീയ പാതയിലെ ഗ്യാപ് റോഡിനും മൂന്നാറിനും ഇടയിലെ പാതയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കേരള രജിസ്ട്രേഷനിലുള്ള വാഹനത്തിൽ യുവാക്കൾ അഭ്യാസ പ്രകടനം നടത്തിയത് വാർത്തയാവുകയും എംവിഡി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, വീണ്ടും ദേശീയപാതയിൽ അഭ്യാസ പ്രകടനവുമായി യുവാക്കൾ എത്തുന്നത് പ്രശ്നങ്ങൾ ഗുരുതരമാക്കുകയാണ്.
Read MoreCategory: Kottayam
കോട്ടയത്ത് പരാജയപ്പെട്ടത് ഒരു ട്രെന്റിന്റെ ഭാഗം; കേരള കോണ്‍ഗ്രസ് എമ്മിന്റെ ജനകീയ അടിത്തറ ഇപ്പോഴും ശക്തമെന്ന് സ്റ്റീഫന്‍ ജോര്‍ജ്
കോട്ടയം: പി.ജെ. ജോസഫിന്റെ പ്രസ്താവന അപക്വമെന്ന് കേരള കോണ്‍ഗ്രസ് -എം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. തെരഞ്ഞടുപ്പില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. 1989 ല്‍ മൂവാറ്റുപുഴയില്‍ മത്സരിക്കുമ്പോള്‍ പി.ജെ. ജോസഫ് പക്ഷത്തിന് വലിയ തോല്‍വിയുണ്ടായപ്പോള്‍ കേരള കോണ്‍ഗ്രസ് -എം ഇത്തരത്തില്‍ പ്രതികരിച്ചിട്ടില്ല. ഇത്തവണ പാലായിലും കടുത്തുരുത്തിയിലും യുഡിഎഫിന് വലിയ വോട്ടുചോര്‍ച്ചയുണ്ടായി. പാര്‍ലെമെന്റിലേക്ക് നടന്ന തെരഞ്ഞടുപ്പ് എന്ന നിലയില്‍ പൊതുവായ ഒരു ട്രെന്റിന്റെ ഭാഗമായാണ് കോട്ടയത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ജനകീയ അടിത്തറ ഇപ്പോഴും ശക്തമാണ്- സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
Read Moreവീട്ടുകാര്‍ മൂന്നാറില്‍ പോയ തക്കം പാർത്ത് കള്ളൻമാരെത്തി; വീടു കുത്തിത്തുറന്ന് 20 പവന് മോഷ്ടിച്ചു
കോട്ടയം: മെഡിക്കല്‍ കോളജിനു സമീപം ചെമ്മനംപടിയില്‍ വീടു കുത്തിത്തുറന്ന് 20 പവന് മോഷ്ടിച്ചു. ചെമ്മനംപടിയില്‍ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീട്ടുകാര്‍ മൂന്നാറില്‍ മകന്റെ വീട്ടില്‍ പോയ തക്കം നോക്കിയാണു മോഷ്ടാക്കള്‍ വീടു കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഇന്നലെ രാവിലെ വീട്ടുകാര്‍ മൂന്നാറില്‍നിന്നു തിരികെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. അലമാരയില്‍ സൂക്ഷിച്ച 20 പവന് സ്വര്‍ണമാണ് മോഷണം പോയത്. വീടിനുള്ളില്‍ സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സയന്റിഫിക് സംഘവും പരിശോധന നടത്തി.
Read Moreഅധ്യാപികയോടു മോശം പെരുമാറ്റം; കട്ടപ്പന ഡിഇഒയ്ക്കെതിരേ പരാതി; കുഴഞ്ഞുവീണ അധ്യാപിക ചികിത്സ തേടി
ഇടുക്കി: കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിയ അധ്യാപികയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡിഇഒയ്ക്കതിരേ പോലീസില്‍ പരാതി. ഡിഇഒ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതെന്നാണ് വലിയതോവാള ക്രിസ്തുരാജ ഹൈസ്കൂളിലെ സംസ്കൃതം അധ്യാപിക ശ്രീലക്ഷ്മി കട്ടപ്പന പോലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ചെന്നും വിശദമായ അന്വേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കുമെന്നും കട്ടപ്പന ഡിവൈഎസ്പി പറഞ്ഞു. കട്ടപ്പന ഡിഇഒ മണികണ്ഠനെതിരെയാണ് പരാതി. സംഭവത്തിനു ശേഷം കുഴഞ്ഞു വീണ പാലാ ഇടമറ്റം സ്വദേശിയായ ശ്രീലക്ഷ്മി പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവിധ അധ്യാപക സംഘടനകളും ഡിഇഒയ്ക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു ഉച്ചയോടെയായിരുന്നു സംഭവം. തന്റെ സ്ഥിര നിയമന കാര്യവുമായി ബന്ധപ്പെട്ടാണ് ശ്രീലക്ഷ്മി കട്ടപ്പന ഡിഇഒ ഓഫീസില്‍ എത്തിയത്. തുടര്‍ന്ന് ഡിഇഒയെ കണ്ടപ്പോഴാണ് മോശമായി പെരുമാറിയതെന്നാണ് ശ്രീലക്ഷ്മി നല്കിയ പരാതിയില്‍ പറയുന്നത്. അതിരൂക്ഷമായി ശകാരിക്കുകയും ഓഫീസില്‍ കയറില്‍ കാലു തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും…
Read Moreഭാര്യാവീട്ടിലെത്തിയ യുവാവിനെ വെട്ടിക്കൊന്ന കേസ്; വാക്കുതർക്കത്തിന്റെ പേരിൽ ബാബു ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്റെ അത്താണിയെ…
കട്ടപ്പന: ഭാര്യാവീട്ടിലെത്തിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ഇന്നു സംഭവ സ്ഥലത്തെത്തിച്ചു വിശദമായ തെളിവെടുപ്പു നടത്തും. സുവർണഗിരിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസ് (35) ആണു മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി സുവർണഗിരി വെൺമാന്ത്ര ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭാര്യാവീട്ടിലെത്തിയ സുബിനെ കോടാലി കൊണ്ടു ബാബു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബാബുവിനെതിരേ നിരവധി പരാതികൾ നേരത്തേ പോലീസിൽ ലഭിച്ചിട്ടുള്ളതാണ്. ഗുരുതരമായി പരിക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാബുവും കൊല്ലപ്പെട്ട സുബിനും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി ബാബുവിന്റെ മാതാവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിനു ശേഷം പ്രതി വീടിനുള്ളിൽനിന്നു കോടാലി എടുത്ത് സുബിനെ ദേഹമാസകലം വെട്ടുകയായിരുന്നു.ലഹരിക്കടിമയായ ബാബു ആക്രമണത്തിനു ശേഷം വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെയും ബാബു ആക്രമിച്ചു.ആയുധം കൊണ്ടുള്ള ആക്രമണത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷനിലെ…
Read Moreഇൻക്വസ്റ്റ് നടപടികൾക്കായി തയാറായിക്കോ, ഞാൻ ആത്മഹത്യചെയ്യാൻ പോകുകയാ; കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ പോലീസുകാരൻ തൂങ്ങിമരിച്ചു
കുമളി: ഇടുക്കി വണ്ടന്മേട് പോലീസ് സ്റ്റേഷനിലെ സിപിഒ ആലപ്പുഴ സ്വദേശി എ.ജി. രതീഷിനെ (40 )കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ തൂങ്ങിമരിച്ചനിലയൽ കണ്ടെത്തി. സഹപ്രവർത്തകനോട് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയാറായിക്കൊള്ളാനും ഫോണിൽ അറിയിച്ചശേഷമാണു പോലീസുകാരൻ ജീവനൊടുക്കിയതെന്നു പറയുന്നു. കഴിഞ്ഞ് കുറച്ചുനാളുകളായി ഇയാള്‍ മെഡിക്കല്‍ ലീവിലായിരുന്നു. ഇന്നലെ ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയെങ്കിലും സ്റ്റേഷനിലെത്തിയില്ല. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാളുടെ ഫോണ്‍ ഓഫായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഇയാളുടെ ഫോണ്‍ ഓണാകുകയും സഹപ്രവര്ത്തകന് ബന്ധപ്പെട്ടപ്പോള്‍ താന്‍ മരിക്കാന്‍ പോകുവാണെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയുമായിരുന്നുവത്രെ. കുമളി പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭാര്യ: ശില്പ.
Read Moreഎറണാകുളത്ത് രണ്ടിടത്ത് വാഹനാപകടം; അച്ഛനും മകനും ഉള്‍പ്പെടെ മൂന്നു മരണം; യുവാവിന്റെ മരണം ബൈക്ക് പോത്തിനെയിടിച്ച്
കൊച്ചി: എറണാകുളത്ത് പൊന്നുരുന്നിയിലും കളമശേരിയിലുമായി നടന്ന രണ്ടു വാഹനാപകടങ്ങളിൽ മൂന്നു മരണം. മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് തമ്മനം-പൊന്നുരുന്നി റെയില്‍വേ മേല്‍പ്പാലത്തില്‍ ബൈക്ക് യാത്രികരായ അച്ഛനും മകനുമാണ് മരിച്ചത്. ഇന്നലെ രാത്രി 11.30-നായിരുന്നു സംഭവം. ചളിക്കവട്ടം ഹൈവേ ഗാര്ഡന് അപ്പാര്‍ട്ട്മെന്റ്സില്‍ താമസിക്കുന്ന തൈപ്പറമ്പില്‍ ഡെന്നി റാഫേല്‍ (46), മകന് ഡെന്നിസണ്‍ (11) എന്നിവരാണ് മരിച്ചത്. മദ്യലഹരിയില്‍ ആയിരുന്ന പാലക്കാട് കോങ്ങോട് സുജിത് ഓടിച്ച സ്കോര്‍പിയോ കാറാണ് ബൈക്കില്‍ ഇടിച്ചത്. കടവന്ത്രയില്‍നിന്ന് ഭക്ഷണം വാങ്ങി ചളിക്കവട്ടത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഡെന്നിയും മകനും. ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മഹേന്ദ്രയിലെ ജീവനക്കാരനായ സുജിത്തിനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാലാരിവട്ടം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കളമശേരിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പോത്ത് ബൈക്കിൽ ഇടിച്ചാണ് കണ്ണൂര്‍…
Read Moreനിർത്തിയിട്ട ലോറി മുന്നോട്ടുരുണ്ടു നീങ്ങി; ചാടിക്കയറുന്നതിനിടെ ഡ്രൈവർക്കു ദാരുണാന്ത്യം
കോട്ടയം: ചായ കുടിക്കാന്‍ ലോറി നിര്‍ത്തിയിറങ്ങിയ ഡ്രൈവര്‍, വാഹനം മുന്നോട്ടുരുണ്ടുപോകുന്നതു തടയാൻ ചാടിക്കയറുന്നതിനിടെ ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശിയായ ചന്ദ്രദാസ് (68) ആണു മരിച്ചത്. മണര്‍കാട് പൗള്‍ട്രി ഫാമിനു സമീപം ഇന്നു പുലര്‍ച്ചെ രണ്ടോടെയാണ് അപകടം. കളത്തിപ്പടിയിലെ പാചകവാതക ഏജന്‍സിയിലേക്കു സിലിണ്ടറുമായി വരികയായിരുന്നു ലോറി.എറണാകുളത്തുനിന്നു നിറച്ച സിലിണ്ടറുമായി എത്തിയ ഡ്രൈവർ ചായ കുടിക്കുന്നതിനായാണ് പൗള്‍ട്രി ഫാമിനു സമീപത്തെ തട്ടുകടയില്‍ ലോറി നിര്‍ത്തിയത്. ലോറി നിര്‍ത്തി പുറത്തിറങ്ങി നടക്കുന്നതിനിടെ ലോറി മുന്നോട്ടുരുളുകയായിരുന്നു. ഓടിയെത്തിയ ചന്ദ്രദാസ് ലോറിയുടെ കാബിന് വഴി ചാടി ഉള്ളില്‍ കയറാന്‍ ശ്രമിച്ചു. ഇതിനിടെ ലോറി സമീപത്തെ മതിലിനോടു ചേര്‍ന്നുവന്നപ്പോള്‍ ചന്ദ്രദാസ് ഇതിനിടയില്‍പ്പെട്ടു തത്ക്ഷണം മരിക്കുകയായിരുന്നു. അപകടത്തില്‍ സമീപത്തെ കടയുടെ ഭിത്തിയും ബോര്‍ഡും തകര്‍ന്നിട്ടുണ്ട്. ലോറിയുടെ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതാണ് അപകടത്തിനു കാരണമായത്.മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
Read Moreമഴക്കാല ശുചീകരണ പ്രവർത്തനം; നഗരസഭയും പഞ്ചായത്തും കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്നു വ്യാപാരികൾ
കായംകുളം: മഴക്കാല ശുചീകരണ പ്രവർത്തനത്തിന് വേണ്ടത്ര മുൻകരുതലുകൾ എടുക്കാൻ നഗരസഭയും വിവിധ പഞ്ചായത്തുകളും തയാറായില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കായംകുളം നിയോജക മണ്ഡലം കമ്മിറ്റി. പിഡബ്യൂഡിയുമായി ചേർന്ന് ഓട നവീകരിക്കുന്നതിന് വേണ്ടത്ര മുൻകരുതലുകൾ എടുത്തില്ല. കായംകുളം നിയോജക മണ്ഡലത്തിലെ ദേശീയപാതയോട് ചേർന്നും അല്ലാതെയുമുള്ള വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി പത്ത്ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്നും യൂണിറ്റ് കമ്മിറ്റി പറഞ്ഞു. മറ്റ് നഷ്ടപരിഹാരങ്ങൾ നൽകുന്നതുപോലെ തന്നെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുമ്പോൾ വേണ്ട അടിയന്തര സഹായം നൽകണമെന്ന് ജില്ലാ കളക്ടർക്ക് ഈമെയിൽ സന്ദേശം അയച്ചുവെന്നും യൂണിറ്റ് കമ്മിറ്റി പറഞ്ഞു. ഓട നവീകരണം സംബന്ധിച്ചും ദേശീയപാതയിൽ നിന്നു വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്നതു സംബന്ധിച്ചും എംഎൽഎ ചർച്ച ചെയ്ത് തീരുമാനമെടുത്ത് പരിഹരിച്ചില്ലെങ്കിൽ കൂടുതൽ നാശനഷ്ടം വ്യാപാരികൾക്കും എൻഎച്ചിന് സമീപമുള്ള വീടുകൾക്കും ഉണ്ടാകുന്ന സാഹചര്യമാണ് വരാൻപോകുന്നതെന്നും യൂണിറ്റ് കമ്മിറ്റി കുറ്റപ്പെടുത്തി. വ്യാപാര…
Read Moreവനംവകുപ്പ് അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി സിപിഎം; സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമെന്നും വിശദീകരണം
പത്തനംതിട്ട: മലയോര മേഖലയിലെ പട്ടയ ഭൂമിയില്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനുപോലും വനംവകുപ്പ് തടസം നില്‍ക്കുകയും അനധികൃതമായി വീടുകളില്‍ കടന്നുകയറി പരിശോധനകള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നതെന്ന് സിപിഎം നേതാക്കള്‍. ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്ക്കിടെയുള്ള പ്രതികരണങ്ങള്‍ സ്വാഭാവികമാണെന്നും നേതാക്കള്‍ പറഞ്ഞു. വനപാലകര്‍ വീടുകളില്‍ കയറി പരിശോധിക്കുകയും കര്‍ഷക ദ്രോഹ നടപടികള്‍ തുടരുകയും ചെയ്താല്‍ സമരം ശക്തിപ്പെടുത്താനാണ് സിപിഎം തീരുമാനം. ഇന്നലെ സീതത്തോട് കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ നേതാക്കള്‍ പ്രകോപനപരമായി പ്രസംഗിച്ചതു വിവാദമായതിനു പിന്നാലെയാണ് പ്രതികരണം. അനാവശ്യ ഇടപെടലുകള്‍ നടത്തുന്ന വനം ഉദ്യോഗസ്ഥരുടെ കാലുമാത്രമല്ല കയ്യും വെട്ടുമെന്ന് പെരുനാട് ഏരിയാ കമ്മിറ്റി അംഗം ജയ്സണ്‍ ജോസഫ് പ്രസംഗിച്ചതും ഉദ്യോഗസ്ഥര്‍ ഒറ്റക്കാലില്‍ നടക്കാന്‍ പരിശീലിക്കണമെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം ജോബി ടി. ഈശോ ഭീഷണിപ്പെടുത്തിയതുമാണ് പുതിയ വിവാദങ്ങള്‍ക്കു കാരണമായത്. തടി പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ…
Read More