ചിറ്റാര്‍: ഒന്‍പതു വയസുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വയോധികന് അറസ്റ്റില്‍. ചിറ്റാര്‍ ഫാക്ടറിപ്പടി മാമല പുത്തന്‍പുരയില്‍ വീട്ടില്‍ ഫിലിപ്പോസ്(66) നെയാണ് ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു മാസങ്ങള്‍ക്കു മുന്‍പ് സ്കൂൾ അവധിക്കാലത്താണ് ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കൈതച്ചക്ക തോട്ടത്തിലൂടെ നടന്നു പോകുകയായിരുന്ന കുട്ടിയെ ഇയാള്‍ കാലില്‍ പിടിച്ച് നിലത്തിടുകയും പീഡിപ്പിക്കുകയും ആയിരുന്നു. പീഡന വിവരം രക്ഷിതാക്കളോട് കുട്ടി പങ്ക് വച്ചിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ 29ന് സംഭവം അറിയിക്കുകയായിരുന്നു. ചിറ്റാര്‍ എസ്എച്ച്ഒ എ. അനീസ്, എസ്സിപിഒമാരായ ശ്രീകുമാര്‍, പ്രവീണ്‍, സിപിഒ അന്‍വര്‍ഷ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read MoreDay: July 31, 2026
കൈയിൽ കിട്ടുന്ന ശമ്പളം എത്രയെന്ന് ചോദിച്ചു; അഭിമുഖത്തിന് മുൻപേ ഉദ്യോഗാർഥിയെ പുറത്താക്കി കമ്പനി, സമൂഹ മാധ്യമങ്ങളിൽ സംഭാഷണം പങ്കുവച്ച് ഉദ്യോഗാർഥി, ചർച്ചകൾക്ക് തുടക്കം
ഇൻഡീഡ് ആപ്പ് വഴി അപേക്ഷിച്ച ജോലിക്ക് കൃത്യമായി എത്ര തുക കൈയിൽ കിട്ടുമെന്ന് ചോദിച്ച ഉദ്യോഗാർഥിയുടെഅപേക്ഷ കമ്പനി അഭിമുഖത്തിന് മുൻപേ നിരസിച്ചു. വാർഷിക ശമ്പളമായി 2 ലക്ഷം രൂപ വാഗ്ദാനം ചെയ്ത കമ്പനിയോട് ഇൻ-ഹാൻഡ് സാലറി എത്രയാണെന്ന് ചോദിച്ചതാണ് റെക്രൂട്ടറെ ചൊടിപ്പിച്ചത്. ശമ്പളം മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഈ കമ്പനി നിങ്ങൾക്ക് അനുയോജ്യമല്ലെന്ന മറുപടിയോടെയാണ് ഹ്യൂമൻ റിസോഴ്സ് ടീം ഇയാളെ നിരസിച്ചത്. തനിക്കുണ്ടായ അനുഭവം ഉദ്യോഗാർഥി സ്ക്രീൻഷോട്ട് സഹിതം റെഡ്ഡിറ്റിൽ പങ്കുവെക്കുകയായിരുന്നു. കൈയിൽ കിട്ടുന്ന ശമ്പളത്തെക്കുറിച്ച് വിവരങ്ങൾ തേടുന്നത് ഇത്ര വലിയ തെറ്റാണോ എന്ന് നിരാശയോടെ ഇയാൾ പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്. തൊഴിൽ ലഭിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ഈ കാലഘട്ടത്തിൽ അഭിമുഖത്തിൽ പോലും പങ്കെടുക്കാൻ അവസരം നൽകാതെ പുറത്താക്കിയത് തന്നെ ഏറെ വിഷമിപ്പിച്ചതായും ഇയാൾ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഈ പോസ്റ്റ് തൊഴിലന്വേഷകർക്കിടയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക്…
Read Moreതെരുവുനായ നിയന്ത്രണം; ദയാവധം ചെയ്യാമെന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കാൻ കേരളം
തിരുവനന്തപുരം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി നിർദേശം നടപ്പിലാക്കാൻ കേരളം. തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്. അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. പ്രാഥമിക പ്രോട്ടൊക്കോൾ തയ്യാറാക്കി. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾ രൂപീകരിച്ചു. നായ്ക്കളെ കൊല്ലുന്നത് ഈ സമിതിക്ക് തീരുമാനിക്കാം. അതുപോലെ ഷെൽട്ടറുകൾക്ക് സ്ഥലം കണ്ടെത്താൻ കളക്ടർമാർക്ക് നിർദേശം നൽകും. രണ്ടിൽ കൂടുതൽ നായ്ക്കളുള്ള വീടുകൾ ഷെൽട്ടറായി പരിഗണിക്കും. ഇവയ്ക്ക് പ്രത്യേക സ്മോൾ -ഷെൽട്ടർ ലൈസൻസ് നൽകും. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനും പ്രത്യേക മാനദണ്ഡങ്ങൾ തയാറാക്കാനാണ് തീരുമാനം.
Read Moreഅഭിനയം തകർത്തു, കാമറ ചതിച്ചു..! ഒന്നര ലക്ഷത്തോളം രൂപയുടെ സ്വർണം സെലക്ട് ചെയ്തു; പണമെടുക്കാൻ പുറത്തേക്ക് പോയയാൾ പിന്നെ വന്നില്ല; സ്വർണക്കള്ളനെ കുടുക്കി പോലീസ്
ചങ്ങനാശേരി: സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി ജീവനക്കാരുടെ ശ്രദ്ധതിരിച്ച് ആറ് ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയെ ചങ്ങനാശേരി പോലീസ് പിടികൂടി. തിരുവനന്തപുരം പാലോട് പച്ച പാലുവള്ളി വിജി ഭവനിൽ സുരേഷ് വാസു (46) ആണ് പിടിയിലായത്. സെൻട്രൽ ജംഗ്ഷനിലുള്ള തോപ്പിൽ ജ്വല്ലറിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. രാവിലെ മധ്യവയ സ്കനായ ഒരാൾ സ്വർണം വാങ്ങാൻ കടയിലെത്തി. കുട്ടികളുടെ വളയും കൈച്ചെയിനും ആവശ്യപ്പെട്ട ഇയാൾക്ക് ജീവനക്കാർ വിവിധ ആഭരണങ്ങൾ കാണിച്ചുകൊടുത്തു. തുടർന്ന് ഏകദേശം 10 ഗ്രാം തൂക്കമുള്ള വിവിധ ആഭരണങ്ങൾ ഇയാൾ തെരഞ്ഞെടുത്തു. ഡിസ്കൗണ്ട് ഉൾപ്പെടെ 1,75,000 രൂപ വില വന്നെങ്കിലും ഇയാളുടെ കൈവശം 55,000 രൂപ മാത്രമാണുണ്ടായിരുന്നത്. തുടർന്ന് സുഹൃത്ത് പണവുമായി എത്തിയിട്ടുണ്ടെന്നും പണം വാങ്ങിക്കൊണ്ടുവരാമെന്നും പറഞ്ഞ് ഇയാൾ ജ്വല്ലറിയിൽനിന്ന് പുറത്തു പോയി. ഇയാൾ പോയശേഷം ജീവനക്കാർ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് ആറ് ഗ്രാം കുറവുള്ളതായി…
Read Moreഓപ്പറേഷൻ തൂഫാൻ: പൂജപ്പുര,കണ്ണൂർ ജയിലുകളിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന നടന്നു. തിരുവനന്തപുരത്ത് വ്യാഴാഴ്ച രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ അവസാനിച്ചു. പൂജപ്പുര ജയിലിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി. കൂടാതെ കത്തിയും സിഗരറ്റ് ബണ്ടിലുകളും കണ്ടെത്തി. തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളിൽ ആണ് പരിശോധന നടത്തിയത്. ജയിലുകളിൽ എത്തുന്ന പ്രതികളിൽ ചിലർ മയക്കു മരുന്ന് കച്ചവടക്കാരായി മാറുന്നുവെന്നും കണ്ടെത്തി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കഞ്ചാവ് പിടികൂടി. ഹാഷിഷ് ഓയിലും, മൊബൈൽ ചാർജറും കണ്ടെത്തി. ആറാം ബ്ലോക്കിൽ നിന്നാണ് പിടികൂടിയത്. ഒന്നാം ബ്ലോക്കിൽ നിന്ന് ബീഡികളും കണ്ടെത്തി. ജയിൽ സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി.
Read Moreവഴിയിൽ വിശ്രമിക്കവേ കവർച്ച; കരഞ്ഞുകൊണ്ട് നിന്ന ഐസ്ക്രീം കച്ചവടക്കാരന് തണലായി യുവാവ്, വൈറലായി വീഡിയോ
അസമിൽ നിന്നുള്ള ഒരു ഐസ്ക്രീം കച്ചവടക്കാരന്റെ സങ്കടകരമായ അനുഭവവും തുടർന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനസ്സ് കവരുന്നത്. കഠിനമായ വയറുവേദന കാരണം റോഡരികിൽ വിശ്രമിച്ച കച്ചവടക്കാരന്റെ ദിവസത്തെ അധ്വാനം മുഴുവൻ മോഷണം പോകുകയായിരുന്നു. പങ്കജ് ഗൊഗോയ് എന്ന പ്രാദേശിക കണ്ടന്റ് ക്രിയേറ്റർ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ ദാരുണമായ സംഭവം പുറത്തറിഞ്ഞത്. വീഡിയോ നിമിഷങ്ങൾക്കകം തന്നെ ഇന്റർനെറ്റിൽ വൻതോതിൽ വൈറലാവുകയും ദശലക്ഷക്കണക്കിന് ആളുകളിൽ വികാരനിർഭരമായ പ്രതികരണങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ജോലിക്കിടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഐസ്ക്രീം വണ്ടി തള്ളിക്കൊണ്ടുപോകാൻ കഴിയാതെ കച്ചവടക്കാരൻ തളർന്നു വീഴുകയായിരുന്നു. അൽപനേരം വിശ്രമിക്കാനായി റോഡരികിൽ കിടന്ന ഇയാൾ ഉണർന്നപ്പോഴാണ് ക്രൂരമായ ആ കാഴ്ച കണ്ടത്. വണ്ടിയിലുണ്ടായിരുന്ന മുഴുവൻ ഐസ്ക്രീമുകളും അന്നത്തെ അധ്വാനഫലമായ 500 രൂപയും മോഷണം പോയിരുന്നു. ജീവനോപാധി നഷ്ടപ്പെട്ട് സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ കച്ചവടക്കാരൻ തനിക്കുണ്ടായ ദാരുണമായ അനുഭവം വഴിപോക്കനായ പങ്കജിനോട്…
Read Moreആ കരച്ചിൽ കേൾക്കാതിരിക്കാനായില്ല… കലുങ്കിനടിയിൽ കുടുങ്ങി അമ്മയും മക്കളും; നാട്ടുകാർ വിളിച്ചു, പറന്നെത്തി രക്ഷകരായി പാമ്പാടി ഫയർഫോഴ്സ്
പാമ്പാടി: കെ കെ റോഡിൽ കൊടുങ്ങൂരിൽ മന്ന കോൾഡ് സ്റ്റോറേജ് എന്ന സ്ഥാപനത്തിനു മുന്നിലെ കലുങ്കിന്റെ അടിയിൽ ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിയ നായയെയും കുഞ്ഞുങ്ങളെയും പാമ്പാടി അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. പുറത്തിറങ്ങാൻ കഴിയാത്തവിധം കുടുങ്ങിയ നായയെയും കുഞ്ഞുങ്ങളെയും അഗ്നിരക്ഷാസേനയെത്തി കുരുക്ക്, പിവിസി പൈപ്പ്, കമ്പി കൊളുത്ത് എന്നിവയുടെ സഹായത്താലാണ് രക്ഷപ്പെടുത്തിയത്. ജീവനക്കാർക്കോ മറ്റുള്ളവർക്കോ കടന്നുചെല്ലാൻ പറ്റാത്തവിധം ഇടുങ്ങിയ സ്ഥലമായത് രക്ഷാപ്രവർത്തനം ശ്രമകരമാക്കി. പാമ്പാടി സ്റ്റേഷൻ ഫയർ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ബി. കണ്ണൻ, ഇ. അൻഷാദ്, സുധീബ് കുമാർ, മനോജ് നാരായണൻ എന്നിവർ പങ്കെടുത്തു.
Read Moreവീടിനുള്ളിൽ കയറാൻ ശ്രമം, വാതിലിൽ മുട്ടി: ‘സെപ്റ്റോ’ ഡെലിവറി ഏജന്റിനെതിരെ യുവതിയുടെ പരാതി, സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം
ഓൺലൈൻ ഡെലിവറി ആപ്പായ ‘സെപ്റ്റോ’യുടെ ഡെലിവറി ഏജന്റിൽ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായെന്നും വീടിനുള്ളിൽ കയറാൻ ശ്രമിച്ചെന്നും ആരോപിച്ച് യുവതി രംഗത്ത്. ഓർഡർ നൽകാനെത്തിയ ഏജന്റ് കുടിവെള്ളം ചോദിച്ച വാങ്ങിയ ശേഷം വീടിനുള്ളിൽ കയറാൻ ആവർത്തിച്ച് അനുവാദം ചോദിച്ചെന്നാണ് യുവതി ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കിയത്. വെള്ളം കുടിച്ച ശേഷം വീണ്ടും വെള്ളം ചോദിച്ചയാൾ, വീടിനുള്ളിൽ അഞ്ച് മിനിറ്റ് ഇരിക്കാൻ അനുവാദം ചോദിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താൻ നിരവധി തവണ വിസമ്മതിക്കുകയും പുറത്ത് ഇരിക്കാൻ സ്ഥലമുണ്ടെന്ന് പറയുകയും ചെയ്തിട്ടും ഡെലിവറി ഏജന്റ് വീടിനുള്ളിൽ കയറാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. ഭയം തോന്നി ഗേറ്റ് അടയ്ക്കാൻ ശ്രമിച്ചപ്പോൾ അയാൾ നിരന്തരം ഡോർ ബെൽ അടിക്കുകയും വീണ്ടും ഉള്ളിൽ കയറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വീടിന്റെ പ്രധാന വാതിൽ അടച്ചതോടെ ഏജന്റ് ശക്തിയായി വാതിലിൽ…
Read Moreഒരേ സമയം ഒരാളിൽ രണ്ട് ഓപ്പറേഷൻ; ഹൃദയത്തിലെ മുഴനീക്കിയതിനൊപ്പം യുവതി കുഞ്ഞിന് ജന്മവും നൽകി; കോട്ടയം മെഡിക്കൽ കോളജിൽ അപൂർവ ശസ്ത്രക്രിയ വിജയം
കോട്ടയം: ഒരേ സമയം അമ്മയുടെ ജീവനും കുഞ്ഞിന്റെയും സുരക്ഷയും ഉറപ്പാക്കി കോട്ടയം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയ വിജയം. ഹൃദയത്തിൽ ഗുരുതരമായ മുഴ ബാധിച്ച ജാർഖണ്ഡ് സ്വദേശിനിയായ മാങ്ക്രി ബോഡോയ്ക്ക് (28) വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കുകയും, അതേ വേളയിൽ തന്നെ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. കഴിഞ്ഞ എട്ടിനായിരുന്നുസങ്കീർണമായ ഈ ഇരട്ട ശസ്ത്രക്രിയ നടന്നത്. നിലവിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില പൂർണ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മൂന്നാറിൽ തേയിലത്തോട്ടം തൊഴിലാളികളായ മാങ്ക്രിയും ഭർത്താവ് സുക്രം മണ്ടൂരിനും മൂന്നര വയസ്സുള്ള മറ്റൊരു കുട്ടിയുമുണ്ട്. സ്വകാര്യ ആശുപത്രികളിൽ ഏകദേശം 15 ലക്ഷത്തോളം രൂപ വരെ ചെലവ് വരുന്ന അതിസങ്കീർണമായ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കൽ കോളജിൽ തികച്ചും സൗജന്യമായി ചെയ്തത്. കാർഡിയോളജി, കാർഡിയാക് അനസ്തീസിയ, ഗൈനക്കോളജി, നിയോനേറ്റോളജി, പെർഫ്യൂഷൻ, തീവ്രപരിചരണ വിഭാഗം, നഴ്സിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളുടെ കൂട്ടായ…
Read More