യു​വാ​വി​നെ കുത്തിക്കൊ​ല്ലാ​ൻ ശ്ര​മം; കു​പ്ര​സി​ദ്ധ ഗു​ണ്ട അ​ലോ​ട്ടി പി​ടി​യി​ൽ

കോ​ട്ട​യം: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട അ​ലോ​ട്ടി അ​ട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ആ​ർ​പ്പൂ​ക്ക​ര കോ​ലേ​ട്ട​മ്പ​ലം കൊ​പ്ര​യി​ൽ വീ​ട്ടി​ൽ ( പു​തു​പ്പ​ള്ളി കൊ​ച്ചു​മ​റ്റം ഭാ​ഗ​ത്ത് ഇ​പ്പോ​ൾ താ​മ​സം) അ​ലോ​ട്ടി എ​ന്നു വി​ളി​ക്കു​ന്ന ജെ​യി​സ് മോ​ൻ (30), മീ​ന​ടം അ​ട​മ്പു​കാ​ട് ഭാ​ഗ​ത്ത് ക​ണി​യാം​പ​റ​മ്പി​ൽ വീ​ട്ടി​ൽ ടി​ജോ കെ.​തോ​മ​സ് (38) എ​ന്നി​വ​രെ​യാ​ണു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ജെ​യി​സ് മോ​നും ടി​ജോ​യും സു​ഹൃ​ത്തു​ക്ക​ളും ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 10.30നു ​പു​തു​പ്പ​ള്ളി പേ​ര​ച്ചു​വ​ട് ഭാ​ഗ​ത്തു​ള്ള ഹോ​ട്ട​ലി​ൽ ‌ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന യു​വാ​വി​നെ വെ​ളി​യി​ലി​റ​ക്കി മ​ർ​ദി​ക്കു​ക​യും കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​കൊ​ണ്ടു കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. യു​വാ​വി​ന്‍റെ പി​താ​വ് ജെ​യി​സ് മോ​നെ​തി​രേ മു​ൻ​പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ലു​ള്ള വി​രോ​ധ​ത്തി​ലാ​ണ് ഇ​യാ​ൾ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. തു​ട​ർ​ന്ന് ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ക​ട​ന്നു​ക​ള​ഞ്ഞു. അ​ലോ​ട്ടി​ക്ക് ഗാ​ന്ധി​ന​ഗ​ർ, കി​ട​ങ്ങൂ​ർ, തി​രു​വ​ല്ല, തൃ​ക്കൊ​ടി​ത്താ​നം, വ​ള്ളി​കു​ന്നം, കോ​ട്ട​യം വെ​സ്റ്റ്,…

Read More

ജെ​സ്‌​ന തി​രോ​ധാ​നം: സി​ബി​ഐ വരുന്നു; അന്വേഷണം രഹസ്യസ്വഭാവത്തോടെ

കോ​ട്ട​യം: ജെ​സ്‌​ന ജ​യിം​സ് തി​രോ​ധാ​ന​ക്കേ​സി​ല്‍ സി​ബി​ഐ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ന്‍റെ പു​ന​ര​ന്വേ​ഷ​ണം അ​ടു​ത്ത മാ​സം തു​ട​ങ്ങും. തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ല്‍ ജെ​സ്‌​ന​യു​ടെ പി​താ​വ് കൊ​ല്ല​മു​ള കു​ന്ന​ത്ത് ജ​യിം​സ് ജോ​സ​ഫ് സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ള്‍ കോ​ട​തി സി​ബി​ഐ​ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​തി​നു പു​റ​മെ ജ​യിം​സ് ത​നി​ക്ക് അ​റി​യാ​വു​ന്ന​തും സം​ശ​യി​ക്കു​ന്ന​തു​മാ​യ ര​ഹ​സ്യ വി​വ​ര​ങ്ങ​ള്‍ സി​ബി​ഐ എ​സ്പി​ക്കു മു​ന്നി​ല്‍ ര​ഹ​സ്യ​മൊ​ഴി​യാ​യി ക​ഴി​ഞ്ഞ ദി​വ​സം ന​ല്‍​കി​യി​ട്ടു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജ് ര​ണ്ടാം വ​ര്‍​ഷ ബി​കോ​മി​ന് പ​ഠി​ക്കു​മ്പോ​ള്‍ 2018ലാ​ണ് ജെ​സ്‌​ന​യെ കാ​ണാ​താ​കു​ന്ന​ത്. മ​റ്റാ​രും അ​റി​യാ​തെ ജെ​സ്‌​ന​യ്ക്കു​ണ്ടാ​യ സൗ​ഹൃ​ദം, സ​ന്ദ​ര്‍​ശ​നം, ഫോ​ട്ടോ​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര്‍​ണാ​യ​ക​മാ​യ തെ​ളി​വു​ക​ളും സൂ​ച​ന​ക​ളും സി​ബി​ഐ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. പോ​ലീ​സും ക്രൈം ​ബ്രാ​ഞ്ചും പി​ന്നീ​ട് സി​ബി​ഐ​യും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കാ​ത്ത ത​ല​ങ്ങ​ളി​ലാ​യി​രി​ക്കും സി​ബി​ഐ​യു​ടെ തു​ട​ര​ന്വേ​ഷ​ണം.വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന ടീം ​ര​ഹ​സ്യ​സ്വ​ഭാ​വ​ത്തോ​ടെ​യാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ത്തു​ക.

Read More

ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട പീ​ഡ​ന​ക്കേ​സ് പ്ര​തി പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: അ​റ​സ്റ്റ് ചെ​യ്ത് കൊ​ണ്ടു​വ​രും​വ​ഴി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട പീ​ഡ​ന​ക്കേ​സ് പ്ര​തി​യെ സൈ​ബ​ർ പോ​ലീ​സ് പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട സൈ​ബ​ർ പോ​ലീ​സ് ക​ഴി​ഞ്ഞ വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​യ റാ​ന്നി വ​ട​ശേ​രി​ക്ക​ര പേ​ഴു​മ്പാ​റ ഉ​മ്മാ​മു​ക്ക് നെ​ടി​യ​കാ​ലാ​യി​ൽ വീ​ട്ടി​ൽ സ​ച്ചി​ൻ ര​വി(27)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​മി​ഴ്നാ​ട് കാ​വേ​രി ​പ​ട്ട​ണ​ത്തി​ൽ വ​ച്ച് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ചാ​ടി​പ്പോ​യ പ്ര​തി​യെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി. ​അ​ജി​ത്തി​ന്‍റെ നി​ർ​ദേ​ശത്തെത്തു​ട​ർ​ന്ന് വ്യാ​പ​ക​മാ​ക്കി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.ഒ​ളി​വി​ൽ ക​ഴി​യു​ന്ന​ത​റി​ഞ്ഞു ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ സൈ​ബ​ർ പോ​ലീ​സ് സം​ഘം അ​വി​ടത്തെ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​ത്ത​നം​തി​ട്ട​യി​ൽ ഇ​ന്ന​ലെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​മ്പോ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി വ​ശീ​ക​രി​ച്ച് പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ ഫോ​ണി​ൽ ചി​ത്ര​മെ​ടു​ത്തു സൂ​ക്ഷി​ക്കു​ക​യും ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കു​ട്ടി​യു​ടെ പേ​രി​ൽ വ്യാ​ജ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ണ്ടാ​ക്കു​ക​യും ചെ​യ്തു. 2023…

Read More

മീ​ൻ പി​ടി​ക്കാ​ൻ പോ​യ യു​വാ​വ് തോ​ട്ടി​ൽ വീ​ണു മ​രി​ച്ചു

കോ​ട്ട​യം: ഓ​ണം​തു​രു​ത്ത് പാ​ട​ശേ​ഖ​ര​ത്ത് മീ​ൻ പി​ടി​ക്കാ​ൻ പോ​യ യു​വാ​വ് വ​യ​ലി​നു സ​മീ​പ​മു​ള്ള തോ​ട്ടി​ൽ കാ​ൽ​വ​ഴു​തി​വീ​ണു മ​രി​ച്ചു. ഓ​ണം​തു​രു​ത്ത് മു​ട്ട​ത്തി​ൽ വി​മോ​ദ് (42) ആ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 11നു ​ആ‍​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്ത​ക്ക​ളോ​ടൊ​പ്പം മീ​ൻ​പി​ടി​ക്കാ​ൻ പോ​യി തി​രി​ച്ചു​വ​രു​മ്പോ​ൾ വ​യ​ലി​ലെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്കു കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. രാ​ത്രി​ത​ന്നെ ഫ​യ​ർ​ഫോ​ഴ്സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും മൃ​ത​ദേ​ഹം ക​ണ്ടു​കി​ട്ടി​യി​ല്ല. ഇ​ന്നു രാ​വി​ലെ നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു വീ​ട്ടു​വ​ള​പ്പി​ൽ. 

Read More

ക​ന​ത്ത മ​ഴ; മ​ല​ങ്ക​ര ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു

തൊ​ടു​പു​ഴ: ക​ന​ത്ത മ​ഴ​യി​ല്‍ ജ​ല നി​ര​പ്പു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് മ​ല​ങ്ക​ര ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. ര​ണ്ട്, നാ​ല്, അ​ഞ്ച്, ആ​റ് ഷ​ട്ട​റു​ക​ളാ​ണ് തു​റ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന് വെ​ള്ളം പു​റ​ത്തേ​യ്‌​ക്കൊ​ഴു​ക്കി​യി​രു​ന്നു. ഡാ​മി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് കൂ​ടു​ത​ല്‍ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​ത്. തൊ​ടു​പു​ഴ​യാ​റി​ന്‍റെ​യും മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ​യും തീ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. 42 മീ​റ്റ​റാ​ണ് മ​ല​ങ്ക​ര ഡാ​മി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി. നി​ല​വി​ല്‍ 40.50 മീ​റ്റ​റാ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ്. മ​ഴ ശ​ക്തി​പ്പെ​ട്ട​തും മ​ല​ങ്ക​ര പ​വ​ര്‍​ഹൗ​സി​ല്‍ വൈ​ദ്യു​തോ​ത്പാ​ദ​നം കൂ​ട്ടി​യ​തു​മാ​ണ് ഇ​പ്പോ​ള്‍ ജ​ല​നി​ര​പ്പു​യ​രാ​ന്‍ കാ​ര​ണം. എ​ന്നാ​ല്‍ ജ​ല​നി​ര​പ്പ് ബ്ലൂ ​ലെ​വ​ലി​ലും താ​ഴെ​യാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും എം​വി​ഐ​പി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഇ​ന്ന് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Read More

മൂ​ന്നാ​ര്‍ പെ​രി​യ​വ​രൈ എ​സ്‌റ്റേറ്റി​ല്‍ ക​ടു​വ; ര​ണ്ടു പ​ശു​ക്ക​ളെ കൊ​ന്നു

മൂ​ന്നാ​ര്‍: പെ​രി​യ​വ​രൈ എ​സ്റ്റേ​റ്റി​ല്‍ ര​ണ്ടു പ​ശു​ക്ക​ളെ ക​ടു​വ ആ​ക്ര​മി​ച്ചു കൊ​ന്നു. പെ​രി​യ​വ​രൈ ലോ​വ​ര്‍ ഡി​വി​ഷ​നി​ല്‍ നേ​ശ​മ്മാ​ളി​ന്‍റെ പ​ശു​ക്ക​ളെ​യാ​ണ് ക​ടു​വ കൊ​ല​പ്പെ​ടു​ത്തി​യ​ത്. തോ​ട്ട​ത്തി​ല്‍ മേ​യാ​ന്‍ വി​ട്ടി​രു​ന്ന പ​ശു​ക്ക​ള്‍ മ​ട​ങ്ങി വ​രാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ തി​രി​ച്ചി​ലി​ലാ​ണ് ഇ​വ​യെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ ക​ടു​വ​യെ ക​ണ്ട​താ​യി ചി​ല നാ​ട്ടു​കാ​രും നേ​ര​ത്ത വി​വ​രം ന​ല്‍​കി​യി​രു​ന്നു. വ​നം​വ​കു​പ്പ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​നു സ​മീ​പ​ത്തെ ക​ന്നി​മ​ല എ​സ്റ്റേ​റ്റി​ലും ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തോ​ട്ട​ത്തി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന ക​ടു​വ​ക​ളു​ടെ ചി​ത്ര​വും ല​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ 12 പ​ശു​ക്ക​ളാ​ണ് പെ​രി​യ​വ​രൈ എ​സ്റ്റേ​റ്റി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ന്നാ​ര്‍ ടൗ​ണി​ല്‍ നി​ന്നു ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യാ​ണ് പെ​രി​യ​വ​രൈ എ​സ്റ്റേ​റ്റ്. ഒ​രു മ​ല​യ്ക്ക​പ്പു​റ​മു​ള്ള പെ​രി​യ​വ​രൈ​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത് മൂ​ന്നാ​ര്‍ നി​വാ​സി​ക​ളെ​യു ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. പ​ട​യ​പ്പ​യെ പോ​ലെ​യു​ള്ള കാ​ട്ടാ​ന​ക​ളു​ടെ ഭീ​ഷ​ണി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ക​ടു​വ​യു​ടെ ഭീ​തി​യും ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

Read More

ബാ​ർ ജീ​വ​ന​ക്കാ​ര​നെ കാ​ർ ഇ​ടി​പ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സ്; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

റാ​ന്നി: ബാ​ർ ജീ​വ​ന​ക്കാ​ര​നെ കാ​ർ ഇ​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ 2 പേ​രെ റാ​ന്നി പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. റാ​ന്നി മു​ക്കാ​ലു​മ​ൺ തു​ണ്ടി​യി​ൽ വി​ശാ​ഖ് (32), മു​ക്കാ​ലു​മ​ൺ പു​തു​പ​റ​മ്പി​ൽ ബി​ജു (31) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. റാ​ന്നി​ഗേ​റ്റ് ബാ​ർ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ ഇ​ടു​ക്കി സ്വ​ദേ​ശി സി.​എ​സ്.​ബി​ജു​വി​നെ ആ​ണ് കാ​റി​ടി​പ്പി​ച്ച​ത്. കാ​ലൊ​ടി​ഞ്ഞ ബി​ജു റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഞാ​യ​ർ രാ​ത്രി 1.30 നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബാ​ർ അ​ട​ച്ച ശേ​ഷം വി​ശാ​ഖും ബി​ജു​വും ബാ​റി​ൽ എ​ത്തി മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​യം ക​ഴി​ഞ്ഞ​തി​നാ​ൽ മ​ദ്യം ന​ൽ​കാ​നാ​വി​ല്ലെ​ന്നു പ​റ​ഞ്ഞ​തോ​ടെ ത​ർ​ക്ക​മാ​യി. പി​ന്നീ​ട് കോ​ളേ​ജ് റോ​ഡി​ലൂ​ടെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ബി​ജു​വി​നെ കാ​റി​ൽ പി​ന്നാ​ലെ എ​ത്തി​യ സം​ഘം ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വി​ശാ​ഖ് ഗു​ണ്ടാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളാ​ണെ​ന്നും ക​ഴി​ഞ്ഞാ​ഴ്ച ബാ​റി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഇ​യാ​ളു​ടെ ചു​ണ്ട്…

Read More

അതിരന്പുഴയിലെ മൂ​ന്നു​നി​ല കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി വേ​ണമെന്ന് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​ർ

അ​തി​ര​മ്പു​ഴ: ന​ഗ​ര​ത്തി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മൂ​ന്നു​നി​ല കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നു പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​ർ. യാ​തൊ​രു ബ​ല​വു​മി​ല്ലാ​തെ ഭി​ത്തി മാ​ത്ര​മാ​യി നി​ൽ​ക്കു​ന്ന കെ​ട്ടി​ടം മ​ഴ പെ​യ്ത​തോ​ടെ കൂ​ടു​ത​ൽ ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​യി. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ മൂ​ടി​യി​ല്ലാ​ത്ത വാ​ട്ട​ർ ടാ​ങ്കു​ണ്ട്. ടാ​ങ്കി​ൽ വെ​ള്ളം നി​റ​ഞ്ഞാ​ൽ ആ ​ഭാ​രം താ​ങ്ങാ​നാ​കാ​തെ കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ഴും. സ​മീ​പ​ത്തു ത​ന്നെ​യാ​ണ് ബ​സ് സ്റ്റോ​പ്പ്. ഇ​വി​ടെ എ​ത്തു​ന്ന ആ​ളു​ക​ൾ അ​പ​ക​ട​ഭീ​തി​യി​ലാ​ണ്. തൊ​ട്ട​ടു​ത്തു ത​ന്നെ ഓ​ട്ടോ​സ്റ്റാ​ൻ​ഡ് ഉ​ണ്ട്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ത്തി​ൽ ഒ​രു ബേ​ക്ക​റി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തു ത​ട​യാ​ൻ പോ​ലും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ഒ​മ്പ​താം വാ​ർ​ഡി​ലാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന​ത്. എ​ന്നി​ട്ടും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് പ്ര​സി​ഡ​ന്‍റ് ത​യാ​റാ​കാ​ത്ത​ത് ദു​രൂ​ഹ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​രി​ക​യും ജ​ന​രോ​ഷം ഉ​യ​രു​ക​യും ചെ​യ്ത​തോ​ടെ മൂ​ന്നു മാ​സം വൈ​കി ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ​ക്കു​ള്ള ക​ത്ത് ത​യാ​റാ​ക്കി​യ​തു​പോ​ലും. കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യും…

Read More

തെ​രു​വു​നാ​യ ശ​ല്യം വീ​ണ്ടും രൂ​ക്ഷം

ക​റു​ക​ച്ചാ​ൽ: ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ക്ഷ​ണി​യാ​കു​ക​യാ​ണ് തെ​രു​വു​നാ​യ ശ​ല്യം. നാ​യ​ക​ളെ ഭ​യ​ന്ന് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​റു​ക​ച്ചാ​ൽ ടൗ​ൺ, എ​ൻ എ​ൻ​എ​സ് ജം​ഗ്ഷ​ൻ, വെ​ട്ടി​ക്കാ​വു​ങ്ക​ൽ , മാ​ന്തു​രു​ത്തി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം കൂ​ട്ടം ചേ​ർ​ന്ന് സ​ഞ്ച​രി​ക്കു​ന്ന​തും യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കാ​ൻ കു​ര​ച്ചു ചാ​ടു​ന്ന​തും പ​തി​വു​കാ​ഴ്ച​യാ​ണ്. അ​ണി​യ​റ​പ്പ​ടി​ക്കു സ​മീ​പം ഒ​രാ​ഴ്ച മു​ൻ​പ് നാ​യ​യെ ഇ​ടി​ക്കാ​തെ വെ​ട്ടി​ച്ചു​മാ​റ്റി​യ സ്കൂ​ട്ട​ർ മ​റി​ഞ്ഞ് യു​വാ​വി​നു പ​രി​ക്കേ​റ്റി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ക​റു​ക​ച്ചാ​ലി​ൽ എ​ത്തി​ച്ച പ​ത്ര​ക്കെ​ട്ടു​ക​ൾ തെ​രു​വു​നാ​യ​ക​ൾ ക​ടി​ച്ചു​കീ​റി ന​ശി​പ്പി​ച്ചു. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ വാ​ഴൂ​ർ റോ​ഡി​ലും ബ​സ് സ്റ്റാ​ൻ​ഡി​ലും മ​ണി​മ​ല റോ​ഡി​ലും തെ​രു​വു​നാ​യ​ക​ളു​ടെ കൂ​ട്ട​മാ​ണ്. വി​വി​ധ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​നി സി​വി​ൽ​സ്റ്റേ​ഷ​ന് സ​മീ​പം എ​പ്പോ​ഴും നാ​യ​ക​ളു​ടെ കൂ​ട്ട​ങ്ങ​ൾ കാ​ണാം. തെ​രു​വു​നാ​യ​ക​ൾ​ക്കു കോ​ഴി മാ​ലി​ന്യം ന​ൽ​കു​ന്ന​താ​ണ് ഇ​വ​യു​ടെ ശ​ല്യം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്നു.

Read More

കു​റു​ന​രി​ക്ക് പേ​വി​ഷ​ബാ​ധ, ക​ടി​യേ​റ്റ​വ​ര്‍ ചി​കി​ത്സ​യി​ല്‍

ചു​ങ്ക​പ്പാ​റ: ക​ഴി​ഞ്ഞ​ദി​വ​സം കോ​ട്ടാ​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വാ​യ്പൂ​ര് ഭാ​ഗ​ത്ത് ആ​ളു​ക​ളെ ആ​ക്ര​മി​ച്ച കു​റു​ന​രി​ക്ക് പേ​വി​ഷ ബാ​ധ​യു​ണ്ടാ​യി​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ആ​ളു​ക​ളെ ക​ടി​ച്ച​ശേ​ഷം അ​വ​ശ​നി​ല​യി​ല്‍ കു​ടു​ങ്ങി​യ കു​റു​ന​രി പി​ന്നീ​ട് ച​ത്തി​രു​ന്നു. ഇ​തി​ന്‍റെ ജ​ഡം തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് ആ​നി​മ​ല്‍ ഡി​സീ​സ് സെ​ന്‍ററി​ല്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യും ഞാ​യ​റാ​ഴ്ച രാ​വി​ല​യു​മാ​യി ഏ​ഴു​പേ​രെ​യാ​ണ് കു​റു​ന​രി ക​ടി​ച്ച​ത്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്, കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി, റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ത്തി​ച്ച് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ല്‍​കി​യി​രു​ന്നു. കു​റു​ന​രി​ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ​വ​കു​പ്പ് ആ​ശാ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ചു. കു​റു​ന​രി​യു​ടെ സ്ര​വം സ്പ​ര്‍​ശി​ക്കാ​നി​ട​യാ​യ എ​ല്ലാ​വ​രും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Read More