കോട്ടയം: സോളാര്‍ സമരം ഒത്തുതീര്‍ക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ചര്‍ച്ച നടത്താന്‍ ജോണ്‍ ബ്രിട്ടാസിനോട് പാര്‍ട്ടി ആവശ്യപ്പെട്ടതായി തനിക്കറിയില്ലെന്ന് അന്നത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. എല്‍ഡിഎഫ് നേതൃത്വം ഒന്നാകെ സമരം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എല്‍ഡിഎഫ് ഏകകണ്ഠമായാണു സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സോളാര്‍ കേസും ടി.പി. ചന്ദ്രശേഖരന് കേസും ചേര്‍ത്തുവയ്ക്കുന്നതു കെട്ടുകഥയെന്നും വൈക്കം വിശ്വന് പറഞ്ഞു.
Read MoreCategory: Kottayam
മൗനം വാചാലമാക്കി ബിൻസിയും ശരത്തും പുതുജീവിതത്തിലേക്ക്
ഇളങ്ങുളം: ശരത്തിന്റെയും ബിൻസിയുടെ മൗനം ഇനി വാചാലമാകും. മൗനം നിറഞ്ഞുനിൽക്കുന്ന ജീവിതത്തെ അവർ അർഥപൂർണമാക്കും. ജന്മനാ മൂകയും ബധിരയുമായ രണ്ടാംമൈൽ നരിയനാനി ഉഴത്തിൽ ബിൻസിക്ക് ശരത് ഇനി ജീവിതപങ്കാളി. ശരത്തും ജന്മനാ മൂകനും ബധിരനും. ഇരുവരും പുതുജീവിതത്തിലേക്ക് കൈപിടിച്ചപ്പോൾ ആശംസകളുമായി ബന്ധുമിത്രാദികൾക്കൊപ്പം എലിക്കുളം പഞ്ചായത്തിലെ അംഗങ്ങളും ജീവനക്കാരുമെത്തി.ഉഴത്തിൽ സാബുവിന്റെയും തുളസിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് ബിൻസി. മണ്ണയ്ക്കനാട് സ്പെഷൽ സ്കൂൾ പഠനത്തിനുശേഷം തിരുവനന്തപുരം കൈമനം പോളിടെക്നിക്കിൽനിന്നും കംപ്യൂട്ടർ എൻജിനിയറിംഗ് പാസായി. ഇപ്പോൾ വലവൂർ ട്രിപ്പിൾ ഐടിയിൽ ജോലി ചെയ്യുന്നു. ചേർത്തല തുറവൂർ കോയിപ്പുറത്ത് ഉദയഭാനുവിന്റെയും ഗീതയുടെയും മകനാണ് ശരത്. കൊല്ലം വാളകം സിഎസ്ഐ കോളജിൽനിന്ന് ബികോം ബിരുദം നേടിയ ശരത് ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. പുലർച്ചെ മുതൽ വീട്ടിലെ പാചകപ്പുരയിൽ ബിൻസിയുടെ മാതാപിതാക്കളായ സാബുവും തുളസിയും ചേർന്നു പലഹാരങ്ങളുണ്ടാക്കി കടകളിലെത്തിച്ചാണ് വരുമാനം കണ്ടെത്തുന്നത്. തുളസി…
Read Moreഭരണകൂടമേ കണ്ണുതുറക്കൂ…കാലവർഷം ശക്തമാകുന്നു; പാറക്കൂട്ടങ്ങൾക്കു താഴെ അപകടഭീതിയിൽ ഒരു കുടുംബം
ചെറുതോണി: ഏതു നിമിഷവും വലിയ പാറക്കഷണങ്ങൾ അടർന്ന് വീടിനു മുകളിൽ പതിച്ചേക്കാമെന്ന ഭീതിയിലാണ് മൈലാടുംപാറയിൽ പ്രേംകുമാറും കുടുംബവും. അടിമാലി – കുമളി ദേശീയ പാതയിൽ ചേലച്ചുവട് കട്ടിംഗ് ഭാഗത്താണ് പ്രേംകുമാറിന്റെ വീട്.ഏതാനും മാസങ്ങൾക്ക് മുമ്പ് ഭീമാകാരമായ പാറക്കഷണം അടർന്നുവീണ് ഇവരുടെ കൃഷി നശിച്ചിരുന്നു. ഉരുണ്ടു വന്ന പാറക്കഷണം ദേശീയ പാതയിൽ പതിക്കുകയും ചെയ്തിരുന്നു. അന്ന് കെഎസ്ആർടിസി ബസ് അപകടത്തിൽനിന്ന് ഒഴിവായത് തലനാരിഴയ്ക്കാണ്. അന്നത്തെ പാറക്കഷണത്തിന്റെ ചില ഭാഗങ്ങൾ ഇപ്പോഴും അപകട നിലയിലാണ്. ഈ പാറക്കഷ്ണങ്ങളാണ് ഈ കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നത്. കാലവർഷം ശക്തമാകുന്നതോടെ പാറക്കഷണങ്ങളുടെ അടിയിലെ മണ്ണ് ഒലിച്ചുപോകാനും കല്ലുകൾ താഴേക്ക് പതിക്കാനും സാധ്യതയുണ്ടെന്നാണ് പ്രേംകുമാറും കുടുംബവും ആശങ്കപ്പെടുന്നത്. പാറക്കഷ്ണങ്ങൾ അടർന്നുവീണപ്പോൾ തന്നെ വിവരം അധികൃതരെ അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് അപക ഭീഷണിയിലായിരുക്കുന്ന ഈ കുടുംബത്തെ മാറ്റിപ്പാർപ്പിക്കാനും പാറക്കഷണങ്ങൾ പൊട്ടിച്ച് മാറ്റാനും ജില്ലാ കളക്ടർ ഷീബാ ജോർജ് നിർദേശം…
Read Moreമെഡി.കോളജ് മോർച്ചറിയിൽ ബന്ധുക്കൾ ഏറ്റെടുക്കാതെ മൃതദേഹങ്ങൾ
ഗാന്ധിനഗർ:കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹ ങ്ങൾ ബന്ധുക്കൾ ഏറ്റെടുക്കണമെന്ന് ആശുപത്രി അധികൃതർ. കോട്ടയം ജനറൽ ആശുപത്രിയിൽ നിന്നു മാർച്ച് 9 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവന്ന് 21 ന് മരണപ്പെട്ട രവീന്ദ്രൻ (65),എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും മാർച്ച് 18 ന് കൊണ്ടുവന്ന് 31ന് മരിച്ച വടക്കൻ പറവൂർ നിലവരയത്ത് തെക്കും പൂരം സേതുജോർജ്ജ്(59)ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ നിന്ന് ഏപ്രിൽ 3 ന് വന്ന് 5 ന് മരിച്ച ശ്രീധരൻ (75)പത്തനംതിട്ടജില്ലാ ആശുപത്രിയിൽനിന്നു മാർച്ച് 27 ന് വന്ന്ഏപ്രിൽ 4 ന് മരിച്ച ഇലന്തൂർ പരിയാരം ചരിവ് പുരയിടത്തിൽ നാണു(65) അടൂർ ജനറൽആശുപത്രിയിൽ നിന്ന് ഏപ്രിൽ 21ന് കൊണ്ടുവന്ന് 23ന് മരിച്ച ഗോപി(60),ഏപ്രിൽ22ന് വന്ന് 24 ന് മരിച്ച അരുൺ(47) ഏപ്രിൽ 19 ന് വന്ന് 29 ന് മരിച്ച ബാബു (58)…
Read Moreമാലിന്യം നിറഞ്ഞ് നാഗമ്പടം ബസ് സ്റ്റാന്‍ഡ് പരിസരം; നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വ്യാപാരികളും
കോട്ടയം: നാഗമ്പടം ബസ്റ്റാന്‍ഡിലും പരിസരത്തും മാലിന്യങ്ങള്‍ നിറയുന്നു. ബസ് സ്റ്റാന്‍ഡ് പരിസരത്തെ ശുചീകരണത്തിനായി ജീവനക്കാരുണ്ടെങ്കിലും ശുചീകരണം നടക്കുന്നില്ലെന്നാണു നാട്ടുകാരുടെയും വ്യാപാരികളുടെയും പരാതി. പ്ലാസ്റ്റിക്ക്, ഭക്ഷണാവശിഷ്ടം തുടങ്ങിയ മാലിന്യങ്ങളാണു ഓടയിലേക്കും പരിസര പ്രദേശങ്ങളിലേക്കും വലിച്ചെറിയുന്നത്. ഓടയിലെ മലിനജലവും ഭക്ഷണാവശിഷ്ട മാലിന്യങ്ങളും കാരണം പരിസരപ്രദേശത്ത് ദുര്‍ഗന്ധം വമിക്കുന്നുണ്ട്. മഴക്കാലം ആരംഭിച്ചതോടെ മഴവെള്ളം മാലിന്യത്തില്‍ നിറഞ്ഞു പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനുള്ള സാധ്യതയേറിയിരിക്കുകയാണ്. രാത്രികാലങ്ങളില്‍ ബസ് സ്റ്റാന്‍ഡ് പരിസരം ഭിക്ഷാടകരുടെയും ലഹരിമാഫിയയുടെയും താവളമാവുകയാണ്. ഭിക്ഷാടകരും ലഹരിമാഫിയയും ബസ് സ്റ്റാന്‍ഡ് പരിസരത്ത് മാലിന്യം വലിച്ചെറിയുന്നതും പതിവാണ്. അധികാരികള്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
Read Moreസുഹൃത്തുക്കൾക്കൊപ്പം ഷാപ്പിലെത്തി; വാക്ക് തർക്കത്തിനിടെ കുട്ടായി കുഴഞ്ഞുവിണ് മരിച്ചു; പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്ത് പോലീസ്
കരിമണ്ണൂർ: കള്ളുഷാപ്പിലുണ്ടായ സംഘർഷത്തിനിടെ ഒരാൾ കുഴഞ്ഞുവീണു മരിച്ചു. ഉടുന്പന്നൂർ ശേഖരത്ത്പാറ സ്വദേശി കപ്പിലിങ്ങാട്ട് സത്യനാഥൻ (കുട്ടായി-45) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെ ഉടുന്പന്നൂർ ഷാപ്പിലായിരുന്നു സംഭവം. സുഹൃത്തുക്കൾ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ചെറിയ വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് കൈയാങ്കളിയിൽ എത്തുകയുമായിരുന്നു. സംഘർഷത്തിനിടെ സത്യനാഥൻ കുഴഞ്ഞു വീഴുകയായിരുന്നെന്ന് കരിമണ്ണൂർ പോലീസ് പറഞ്ഞു. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി . പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണ കാരണം വ്യക്തമാകുവെന്ന് പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മോളിയാണ് സത്യനാഥന്റെ ഭാര്യ. മക്കൾ: വിഷ്ണു, ജിഷ്ണു, അനുപ്രിയ.
Read Moreമഴക്കാലരോഗപ്രതിരോധം; ആക്രിക്കടകള്ക്കെതിരേ നടപടിയുമായി ആരോഗ്യവകുപ്പ്
കടുത്തുരുത്തി: ആക്രിക്കടകള്ക്കെതിരേ നടപടികളുമായി ആരോഗ്യവകുപ്പ്. പൊതുജനാരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് പെരുവ, വടുകുന്നപ്പുഴ, കാരിക്കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ആറ് ആക്രിക്കടകള്‍ക്ക് ആരോഗ്യവിഭാഗം നോട്ടീസ് നല്കി. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള മഴക്കാലരോഗങ്ങളുടെ പ്രതിരോധം ലക്ഷ്യമാക്കിയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണു വന്‍തോതില്‍ കൊതുകു വളര്‍ച്ചക്ക് ഇടയാക്കുന്ന തരത്തില്‍ പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ക്കു വെല്ലുവിളിയായുള്ള ആക്രിക്കടകളുടെ പ്രവര്‍ത്തനം കണ്ടെത്തിയത്. ഒഴിവുള്ള സ്ഥലങ്ങള്‍ കുറഞ്ഞ വാടകയ്ക്കെടുത്ത് ആക്രി സാധനങ്ങള്‍ വന്‍തോതില്‍ ശേഖരിച്ചുകൂട്ടി ഏതെങ്കിലും സമയത്ത് ലോഡ് കയറ്റിയയക്കുന്ന രീതിയാണ് ഈ സ്ഥാപനങ്ങള്‍ക്കുള്ളത്. മേല്‍ക്കൂരയില്ലാത്ത തുറന്ന സ്ഥലത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന നൂറുകണക്കിന് ടയര്‍ അടക്കമുള്ള ആക്രി സാധനങ്ങളില്‍ മഴയെത്തുന്നതോടെ വെള്ളം കെട്ടിനിന്നു കൊതുകുജന്യ രോഗങ്ങളുടെ ഗുരുതര വ്യാപനഭീഷണിയാണ് ഇവ മൂലം പ്രദേശത്തുണ്ടാകുന്നത്. നോട്ടീസ് കാലാവധിക്കുള്ളില്‍ നിര്‍ദേശിച്ച സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ സ്ഥല ഉടമകള്‍ക്ക് പിഴ ചുമത്തി, സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള തുടര്‍നടപടികളിലേക്ക് നീങ്ങുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. പെരുവ…
Read Moreമണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ചെറുവള്ളി: മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെറുവള്ളി മൂലേപ്ലാവിനു സമീപം സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ കോത്തലപ്പടി മലമ്പാറ സ്വദേശി തടത്തേൽ ബിജി ബിജു (കിച്ചു-25)വിന്റെ മൃതദേഹമാണു കണ്ടെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു അപകടം. ബന്ധുക്കൾക്കൊപ്പം മീൻ പിടിക്കാൻ എത്തിയതായിരുന്നു ബിജി. മൂന്നംഗസംഘം രാവിലെ പത്തിനാണ് പ്രദേശത്ത് എത്തിയത്. മീൻ പിടിച്ച ശേഷം തിരികെ പോകുന്നതിനു മുമ്പ് ആറ്റിൽ കുളിക്കാനിറങ്ങി. ആറിന്റെ ഇരുകരകളിലേയ്ക്കും നീന്തുന്നതിനിടെ ബിജി കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. മണിമല പോലീസും കാഞ്ഞിരപ്പള്ളി ഫയർഫോഴ്സും ഈരാറ്റുപേട്ടയിൽനിന്നുള്ള ടീം എമർജൻസി കേരളയുടെ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും രാത്രിയായതും പ്രതികൂല കാലവസ്ഥയും തെരച്ചിലിനു തടസം സൃഷ്ടിച്ചിരുന്നു. തുടർന്നു ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ ഒമ്പതരയോടെ 15 അടിയോളം താഴ്ചയിൽ നിന്നാണു മൃതദ്ദേഹം കണ്ടെത്തിയത്.
Read Moreകൈക്കൂലിക്ക് മേൽ ഭക്ഷണം സുരക്ഷിതം; ഭക്ഷ്യ സുരക്ഷാ ഓഫീസുകളിലെ വിജിലന്‍സ് പരിശോധനയിൽ കണ്ടെത്തിയത് വൻക്രമക്കേട്
കോട്ടയം: പഴകിയ ഭക്ഷണം പിടിച്ചെടുത്താലും പരിശോധനയില്‍ വമ്പന്‍ ക്രമക്കേട് നടത്തി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലുകളെ രക്ഷിക്കുന്നതായി വിജിലന്‍സ് കണ്ടെത്തല്‍.സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓഫീസുകളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായായിരുന്നു ജില്ലയിലും മിന്നല്‍ പരിശോധന. ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസ്, ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ ഓഫീസുകളായ കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, കടുത്തുരുത്തി എന്നിവിടങ്ങളിലുമാണ് പരിശോധന നടത്തിയത്.ലാബുകളില്‍ നിന്നും പരിശോധനാഫലം വരുന്ന ഭക്ഷ്യസാമ്പിളുകളുടെ കേസുകളില്‍ ഉത്പാദകര്‍ അപ്പീല്‍ ഫയല്‍ ചെയ്യാറുണ്ട്. വീണ്ടും റഫറല്‍ ലാബുകളിലേക്ക് അയയ്ക്കുന്ന സാമ്പിളുകളില്‍ ഉദ്യോഗസ്ഥര്‍ തിരിമറി നടത്തുകയാണ്. അതിനാല്‍ റഫറല്‍ ലാബുകളില്‍നിന്നും ലഭിക്കുന്ന ഭൂരിഭാഗം ഫലങ്ങളും അട്ടിമറിക്കപ്പെടുകയാണ്. ഭക്ഷ്യസുരക്ഷാ ലാബുകളില്‍നിന്നു പരിശോധിച്ചു സുരക്ഷിതമല്ലെന്നു ഫലം ലഭിക്കുന്ന ഭക്ഷ്യസാമ്പിളുകളില്‍ 90 ദിവസം കഴിഞ്ഞാല്‍ പ്രോസിക്യൂഷന് പാടില്ലെന്നാണ് ചട്ടം. ഇതിനുവേണ്ടി മനഃപൂര്‍വം പരിശോധനയ്ക്ക് സാമ്പിളുകള്‍ അയയ്ക്കുന്നത് വൈകിപ്പിക്കുന്നതായും വിജിലന്‍സ് സംഘം കണ്ടെത്തി. ലക്ഷങ്ങള്‍ വിറ്റുവരവുള്ള ഹോട്ടലുകാര്‍ക്കു ഭക്ഷ്യസുരക്ഷാ…
Read Moreപതിരായി സർക്കാരിന്റെ നെല്ലുസംഭരണം; ഈര്‍പ്പത്തിന്റെ പേരില്‍ വൻകിടമില്ലുകാരുടെ ചൂഷണം; പഴയ അരിക്കച്ചവടം എത്രയോ ഭേദം
നെല്ലുകുത്തുമില്ലുകള്‍ ഒന്നാകെ വിസ്മൃതിയിലായപ്പോഴും വൈക്കം തലയാഴത്ത് കെ.എക്സ്. കുര്യാച്ചന് (ബേബിച്ചന്) കൈമോശം വരുത്താതെ ഇപ്പോഴും പ്രവര്‍ത്തിപ്പിക്കുന്ന കുത്ത് മില്ല്. –ജോണ്‍ മാത്യു. കോട്ടയം: കടക്കെണിയിലാക്കുന്ന സര്‍ക്കാരിന്റെ നെല്ലുസംഭരണത്തെക്കാള് എത്രയോ ഭേദമായിരുന്നു പഴയകാലത്തെ നേരിട്ടുള്ള അരി വില്പനയെന്ന് കര്‍ഷകര്‍ ചോദിച്ചുപോകുന്നു. സ്വന്തം പാടത്തു വിളയുന്ന നെല്ല് ചെമ്പില്‍ പുഴുങ്ങി ചിക്കുപായയില്‍ നിരത്തിയുണക്കി മില്ലില്‍ കുത്തി അരിയാക്കി വിറ്റിരുന്ന അക്കാലത്ത് കൈയില്‍ പണം വരുമായിരുന്നു, വീടുകളില്‍ വറുതിയില്ലായിരുന്നു. കൃഷി വിരിപ്പോ പുഞ്ചയോ ആവട്ടെ സപ്ലൈകോയുടെ സംഭരണം ഒരു വിളവെടുപ്പിലും സുതാര്യമല്ല. വിറ്റ നെല്ലിന്റെ പണത്തിന് ആറേഴു മാസമായി സര്‍ക്കാരിന്റെ കനിവുതേടിയിരിക്കേണ്ട ഗതികേട് കര്‍ഷകര്‍ക്ക് വന്നിരിക്കുന്നു. വിത്തും വിതയും വളവും വിളവെടുപ്പുമെല്ലാം ഇക്കാലത്ത് കടത്തിലാണ്. പതിരിന്റെയും ഈര്‍പ്പത്തിന്റെയും പേരില്‍ ചൂഷണം. യന്ത്രക്കൂലിയും പണിക്കൂലിയും ഓരോ വര്‍ഷവും കൂടിവരുന്നു. ഇടനിലക്കാരും ഉദ്യോഗസ്ഥരും കുത്തുമില്ലുകളും സംഘടിതമായി കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്.സപ്ലൈകോ സംഭരണം തുടങ്ങുംമുന്പ് കുട്ടനാടിന്…
Read More