കോട്ടയം: മീന്‍പിടിത്തം ഹൈടെക്കായിരിക്കുന്നു. വീശുവലയും തടവലയും കൂടും ചൂണ്ടയുമൊക്കെ പഴമക്കാര്ക്കുള്ളതാണ്. ഇപ്പോള്‍ വെടിവച്ചും എയ്തുമൊക്കെയാണ് ന്യൂജെന്‍ മീന്‍പിടിത്തം. വിദേശനിര്‍മിത ഫിഷിംഗ് ഗണ്ണില്‍ വരാലിനെയും ചേറുമീനെയും പിടിക്കുന്നവര്‍ പലരാണ്. ഈ യന്ത്രത്തില്‍നിന്ന് ഷൂട്ട് ചെയ്താല്‍ മീനിനു നേരെ കൂര്‍ത്ത അമ്പ് തെറിച്ചുകൊള്ളും. അമ്പേറ്റ മീനെ അമ്പുമായി ബന്ധിച്ച നൂലിലൂടെ ഇതേ ഗണ്ണില്‍ വലിച്ചെടുക്കാം. വരാല് തുടങ്ങിയ മത്സ്യം വെള്ളത്തിന്റെ പ്രതലത്തിലേക്ക് പൊങ്ങിവരുന്ന സമയം നോക്കി വേണം ഷൂട്ടിംഗ്. മൂന്നു കിലോയോളം ഭാരമുള്ള ഗണ്ണിന് പന്തീരായിരം രൂപ വിലവരും.കാക്കയെയും മറ്റും എയ്തു പിടിക്കും വിധം മീനെ പിടിക്കുന്ന സ്ലിംഗ് ഷോട്ട് എന്ന ഉപകരണവും ഫാഷനായിരിക്കുന്നു. വെള്ളം കുറവുള്ള പാടങ്ങളിലും മറ്റും മീനിനെ എയ്തു പിടിക്കാൻ ഏറെപ്പേരുണ്ട്.
Read MoreCategory: Kottayam
കാലില്‍ കുരുക്ക് മുറുകി മുറിവ്; ആനയെ മയക്കുവെടി വച്ച് ചികിത്സ നല്കി; തമിഴ്നാട്ടിൽനിന്നുമെത്തിയ ആനയ്ക്കാണ് കേരള വനംവകുപ്പ് ചികിത്സ നൽകിയത്
മറയൂര്‍: കാലില്‍ പ്ലാസ്റ്റിക്ക് കയര്‍ കുരുങ്ങി മുറിവേറ്റ നിലയില്‍ കണ്ടെത്തിയ പിടിയാനയെ മയക്കുവെടി വച്ച് പിടികൂടി ചികിത്സ നല്കി വനംവകുപ്പ്. കാന്തല്ലൂര്‍ വെട്ടുക്കാട്ടിലെ സ്വകാര്യഭൂമിയില്‍ ദിവസങ്ങളോളമായി കണ്ടിരുന്ന കാട്ടാനക്കൂട്ടത്തിലുള്ള 20 വയസുള്ള ആനയ്ക്കാണ് ചികിത്സ നല്‍കിയത്. കാലില്‍ കയര്‍ കുരുങ്ങിയ നിലയില്‍ ഗുരുതര പരിക്കോടെയാണ് ആന നടന്നിരുന്നത്. തമിഴ്നാട്ടില്‍നിന്ന് ചിന്നാര്‍ വന്യജീവി സങ്കേതം വഴി ഇരുപതിലധികം കാട്ടാനകളാണ് മറയൂര്‍- കാന്തല്ലൂര്‍ മേഖലയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി കൃഷിയിടങ്ങളിലും മരങ്ങള്‍ക്കിടയിലും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തമ്പടിച്ചിരിക്കുകയാണ് ഇവ. ഇതിനിടയിലാണ് വെട്ടുകാട് ഭാഗത്ത് തമ്പടിച്ചിരുന്ന നാല് ആനകളിലൊന്നിന് മുറിവു കണ്ടെത്തിയത്. കോട്ടയം സര്‍ക്കിള്‍ സിസിഎഫ് അരുണ്‍ ആര്.എസ്. നേതൃത്വത്തില്‍ രാവിലെ തേക്കടി വൈല്‍ഡ് ലൈഫ് വെറ്ററിനറി ഡോക്ടര്‍ അനുരാജ്, വയനാട്ടിലെ വൈല്‍ഡ് ലൈഫ് സര്ജന് അജേഷ് മോഹന്‍ദാസ് എന്നിവര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘം ദൗത്യം ഏറ്റെടുക്കുകയായിരുന്നു. മയക്കുവെടിവെച്ച് മണിക്കൂര്‍ക്കുള്ളില്‍…
Read Moreബാര്‍ കോഴ ആരോപണം; ഡിവൈഎഫ്ഐയുടെ സമരവീര്യം എവിടെപ്പോയെന്ന് സജി മഞ്ഞക്കടമ്പില്‍
കോട്ടയം: കെ.എം. മാണിക്കെതിരേ ബാര്‍കോഴ ആരോപണമുണ്ടായപ്പോള്‍ നിയമസഭയ്ക്ക് അകത്തും പുറത്തും സമരം നടത്തി പൊതുമുതല്‍ തകര്‍ത്ത സിപിഎമ്മും ഡിവൈഎഫ്ഐയും ഇപ്പോള്‍ ബാര്‍ കോഴ ആരോപണം കണ്ടില്ലെന്ന തരത്തില്‍ ഉറക്കം നടിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്മാന് സജി മഞ്ഞക്കടമ്പില്‍. വെറും ആരോപണത്തിന്റെ പേരില്‍ നിയമസഭ തല്ലി ത്തകര്‍ക്കുകയും, കെ.എം. മാണിയെ വഴി തടയുകയും പിച്ചതെണ്ടുകയും ചെയ്ത ഡിവൈഎഫ്ഐയുടെ സമരവീര്യം എവിടെപ്പോയെന്നും സജി ചോദിച്ചു.
Read Moreമാതാപിതാക്കളോടൊപ്പം നടന്നുപോയ പെണ്‍കുട്ടിയെ കയറിപ്പിടിച്ച കേസ്; മൂന്നുപേര്‍ റിമാന്‍ഡില്‍
ചങ്ങനാശേരി: മാതാപിതാക്കളോടൊപ്പം നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും ചോദ്യചെയ്തപ്പോള്‍ മാതാപിതാക്കള്ക്കുനേരേ പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്ത കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്പുരം കുഞ്ഞന്‍കവല ഭാഗത്ത് ചാലുമാട്ടുതറ അരുണ്‍ ദാസ് (25), ചങ്ങനാശേരി പെരുന്ന ഹിദായത്ത് നഗര്‍ ഭാഗത്ത് നടുതലമുറി പറമ്പില്‍ ബിലാല്‍ മജീദ് (24), ഫാത്തിമപുരം കപ്പിത്താന്‍പടി ഭാഗത്ത് തോട്ടുപറമ്പില്‍ അഫ്സല് സിയാദ് (കുക്കു-22) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി 8:45ന് ചങ്ങനാശേരി മുന്‍സിപ്പല്‍ ആര്‍ക്കേഡിനു മുമ്പിലൂടെ റെയില്‍വേ സ്റ്റേഷന് ഭാഗത്തേക്കു മാതാപിതാക്കള്‍ക്കൊപ്പം നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ അരുണ്‍ ദാസ് കടന്നുപിടിച്ചു. ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്കു നേരേ പിന്നാലെവന്ന ബിലാല്‍ പെപ്പര്‍ സ്പ്രേ അടിച്ചു. ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അഫ്സല് സിയാദ് ഇവര്‍ക്കു നേരേ പെപ്പര്‍ സ്പ്രേ അടിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ചങ്ങനാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ ഇവരെ…
Read Moreഅപകടഭീഷണിയായി ഫ്ളക്സ് ബോര്‍ഡുകള്‍; നടപടിയെടുക്കാതെ അധികാരികള്‍
ചങ്ങനാശേരി: നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഫ്ളക്സ് ബോർഡുകൾ അപകടക്കെണിയായി മാറിയിരിക്കുന്നു. സംഭവത്തിൽ ജനരോക്ഷമുയർന്നിട്ടും നിസംഗനിലപാടു തുടരുകയാണ് അധികാരികള്‍. അംഗീകരിച്ചതും അനധികൃതവുമായ നിരവധി ഫ്ളക്സ് ബോര്‍ഡുകൾ അപകടഭീഷണി ഉയർത്തുന്നുവെന്നു നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം രാത്രി കാറ്റിലും മഴയിലും എസി റോഡില്‍ രണ്ടാംപാലത്തിനു സമീപം കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് തകര്‍ന്നുവീണത് ആശങ്കയുയർത്തിയിരുന്നു. റോഡരികിലുള്ള പല ബോര്‍ഡുകളും വാഹനം ഓടിക്കുന്നരുടെ കാഴ്ച മറയ്ക്കുന്നതിനും ശ്രദ്ധതിരിക്കുന്നതിനും കാരണമാകുന്നുണ്ട്. സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിലെ മരങ്ങളും ശിഖരങ്ങളും വെട്ടിമാറ്റി അപകടങ്ങള്‍ ഒഴിവാക്കണമെന്നു നിർബന്ധംപിടിക്കുന്ന അധികാരികളാണ് അപകടകാരികളായ ഇത്തരം ബോര്‍ഡുകള്‍ കണ്ടില്ലെന്നു നടിക്കുന്നത്. അപകടസാധ്യതയുള്ള ഫ്ളസ് ബോര്‍ഡുകള്‍ സ്ഥാപിച്ചവരെക്കൊണ്ടുതന്നെ നീക്കം ചെയ്യിക്കുകയോ, തദ്ദേശസ്ഥാപനങ്ങള്‍ ഇവ അഴിച്ചുമാറ്റുന്നതിനു നടപടികള്‍ സ്വീകരിക്കുകയോ ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ബോര്‍ഡുകളും ബാനറുകളും പലയിടങ്ങളിലും അവശേഷിക്കുന്നുണ്ട്. വൈദ്യുതി പോസ്റ്റുകളില്‍ അലക്ഷ്യമായി സ്ഥാപിച്ചിരിക്കുന്ന വിവിധ ചാനലുകളുടെ കേബിളുകൾ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹന സഞ്ചാരികള്‍ക്കും അപകടക്കുരുക്കാണ്.
Read Moreഅക്ഷയ ലോട്ടറിയിലൂടെ ഭാഗ്യം കടാക്ഷിച്ചു; ഷഹനയ്ക്ക് ഇനി കിടപ്പാടം തിരിച്ചെടുക്കാം
മുണ്ടക്കയം: അക്ഷയ ലോട്ടറി കടാക്ഷിച്ചു. ലക്ഷങ്ങളുടെ കടബാധ്യതയുടെ നെറുകയിൽ കഴിഞ്ഞിരുന്ന ഷഹനയ്ക്ക് ഇനി തന്റെ കിടപ്പാടം വീണ്ടെടുക്കാം. മുണ്ടക്കയം വേങ്ങക്കുന്ന് പുതുപറമ്പിൽ ഷഹന നാസറിനാണ് ഞായറാഴ്ച നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്. മുണ്ടക്കയം പുത്തൻചന്തയിലുള്ള മാതാ ലക്കി സെന്ററിൽ നിന്നെടുത്ത എസി 592783 എന്നാ ടിക്കറ്റാണ് ഷഹനയ്ക്ക് ഭാഗ്യം നേടിക്കൊടുത്തത്. കിടപ്പാടം പണയപ്പെടുത്തി എടുത്ത ലോൺ എങ്ങനെ തിരിച്ചടയ്ക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് ഭാഗ്യദേവതയുടെ കടാക്ഷം ലോട്ടറിയുടെ രൂപത്തിൽ എത്തിയത്. ഒന്നാം സമ്മാനം തേടിയെത്തിയതിൽ ദൈവത്തിന് നന്ദി പറയുകയാണ് ഷഹന. ഡ്രൈവറായ സുധീറാണ് ഭർത്താവ്. അഫ്രീദ് അലി, അർഷിദ് അമി, അൽഫിയ മെഹറിൻ എന്നിവരാണ് മക്കൾ.
Read Moreപടയപ്പയുടെ അഴിഞ്ഞാട്ടം; മൂന്നാറില്‍ വീണ്ടും കാട്ടാനയിറങ്ങി; വാഹനങ്ങള്‍ തടഞ്ഞു
മൂന്നാര്‍: വിനോദ സഞ്ചാരികള്‍ക്കും പ്രദേശ വാസികള്‍ക്കും ഭീഷണിയായി വീണ്ടും പടയപ്പ. കല്ലാര്‍ മാലിന്യ സംസ്കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ പടയപ്പ എന്ന കാട്ടാന വാഹനങ്ങള്‍ തടഞ്ഞു. കാറിനുള്ളിലുണ്ടായിരുന്ന വൈദികനടക്കമുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മൂന്നാറില്‍ നിന്നു കല്ലാര്‍ എസ്റ്റേറ്റിലേക്ക് പോകുകയായിരുന്ന രണ്ട് കാറുകളാണ് കാട്ടാന തടഞ്ഞത്. വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്തവിധം റോഡിനു നടുവില്‍ നിലയുറപ്പിച്ചു. ഈ തക്കം നോക്കി രണ്ട് വാഹനങ്ങളില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങി. ആന പാഞ്ഞടുത്തെങ്കിലും എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു.
Read Moreട്രാവലര്‍ വീട്ടിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് കര്‍ണാടക സ്വദേശികള്‍
ഇടുക്കി: വിനോദ സഞ്ചാരികളുമായി എത്തിയ ട്രാവലര്‍ വീട്ടിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. ബൈസണ്‍വാലിയില്‍ ഇന്നലെ രാത്രിയിലായിരുന്നു അപകടം. കര്‍ണാടക സ്വദേശിയായ ജീവന് ഗൗഡ ആണ് മരിച്ചത്. അപകടത്തില്‍ നിന്ന് വീട്ടുകാര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മൂന്നാര്‍ സന്ദര്‍ശനത്തിനുശേഷം, ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് വഴി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ബൈസണ്‍വാലി പറയന്‍കുഴി ശശിയുടെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്നാര്‍ ഗ്യാപ് റോഡില്‍ നിന്ന് കുത്തനെയുള്ള ഇറക്കത്തില്‍ കാക്കാകട ഭാഗത്താണ് നിയന്ത്രണം നഷ്ടപെട്ട വാഹനം അപകടത്തില്‍ പെട്ടത്. അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ 12 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ഉടന്‍ തന്നെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് ഗൗഡയുടെ ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ മുന്‍ വശത്തേക്കാണ് ട്രാവലര്‍ ഇടിച്ചുകയറിയത്. ഈ സമയം മുന്‍വശത്ത് ഉണ്ടായിരുന്നവര്‍ ഓടി മാറുകയായിരുന്നു.…
Read Moreഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്റെ വൻ പരിശോധന; ലൈസന്‍സുകളില്ലാതെയും കാലഹരണപ്പെട്ട ലൈസന്സുകളുമായും പ്രവര്‍ത്തിച്ചിരുന്ന ആറ് സ്ഥാപനങ്ങൾ കണ്ടെത്തി
കടുത്തുരുത്തി: ഭക്ഷണവിതരണ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന. ഹെല്‍ത്തി കേരളയുടെ ഭാഗമായാണു പരിശോധനകള്‍ നടന്നത്. കടുത്തുരുത്തി, മുളക്കുളം, വെള്ളൂര്‍ പഞ്ചായത്തുകളിലെല്ലാം വ്യാപക പരിശോധനകള്‍ നടന്നു. ഹോട്ടല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണു പരിശോധന നടന്നത്. കടുത്തുരുത്തിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്ന മൂന്ന് സ്ഥാപനങ്ങള്‍ക്കും കൊതുക് വളരുന്നതിനുള്ള സാഹചര്യം കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങള്‍ക്കും ഒരു വീട്ടുടമയ്ക്കും നോട്ടീസ് നല്കി. പുകവലി നിരോധിത ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലാത്ത രണ്ട് സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്കി. കടുത്തുരുത്തി മേഖലയില്‍ ഇനിയും പരിശോധനകള്‍ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വെള്ളൂര്‍, മുളക്കുളം പഞ്ചായത്ത് മേഖലയില്‍ നടത്തിയ പരിശോധനയില്‍ രോഗാണുക്കള്‍ പടരുന്നതിന് ഇടയാക്കുന്ന തരത്തില്‍ മലിനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 11 സ്ഥാപനങ്ങള്‍ക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു. വിവിധ മേഖലകളിലായി 32 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തി. ഭക്ഷണാവശിഷ്ടങ്ങള്‍ സമയത്ത് നീക്കം ചെയ്യാത്തതിനാല്‍ പുഴുവരിക്കുന്ന നിലയില്‍ ചില ഹോട്ടലുകളുടെ അടുക്കള പരിശോധനയില്‍ കണ്ടത്തെി.…
Read Moreനെല്‍ക്കൃഷി പ്രതിസന്ധിയിലേക്ക്; ദുരിതത്തിലായി തുരുത്തു നിവാസികൾ
കുമരകം: പുഞ്ചക്കൃഷിയുടെ നെല്ലിന്റെ വില നാളിതുവരെ ലഭിക്കാത്ത കര്‍ഷകര്‍ വിരിപ്പുകൃഷി ഇറക്കാന്‍ പണമില്ലാതെ നെട്ടോട്ടത്തില്‍. കര്‍ഷകര്‍ക്ക് കൃഷിയിറക്കാന്‍ കഴിയാതെ വന്നാല്‍ ഏറ്റവും കൂടുതല്‍ ദുരിതം നേരിടേണ്ടി വരിക പാടശേഖരങ്ങളിലെ തുരുത്തുകളിലും പുറംബണ്ടുകളിലും താമസിക്കുന്ന സാധാരണക്കാര്‍ക്കാണ്. വിരിപ്പുകൃഷി (വര്‍ഷ കൃഷി) ഇറക്കാതിരുന്നാല്‍ സാധാരണക്കാരുടെ വീടുകളും പരിസരങ്ങളും വെള്ളത്തിലാകും. ഇതു വിവിധതരം രോഗങ്ങള്‍ക്ക് കാരണമായിത്തീരും. വെള്ളപ്പാെക്കം നേരിടുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരും. കെട്ടുതാലി പോലും പണയപ്പെടുത്തിയും ലഭ്യമാകുന്നിടത്തുനിന്നെല്ലാം കടമെടുത്തും ഉത്പാദിപ്പിച്ച നെല്ലിന്റെ വില മാസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷകരുടെ പേരില്‍ വായ്പയായിപോലും നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് കര്‍ഷകരോടു കാണിക്കുന്ന അവഗണനയാണ്. നിലം ഒരുക്കി വിത നടത്താന്‍ തന്നെ ഏക്കറിന് ആയിരക്കണക്കിന് രൂപ മുടക്കേണ്ടിവരും. ഒരേക്കര്‍ നിലത്ത് കൃഷി ഇറക്കി വിളവെടുക്കാന്‍ കുറഞ്ഞത് 30,000 രൂപയെങ്കിലും വേണ്ടി വരും. ഈ സാഹചര്യത്തിലാണ് വിറ്റ നെല്ലിന്റെ വില…
Read More