കോഴിക്കോട്: ആഴ്ച്ചവട്ടം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കിണറില്‍ പെയിന്റ് ഒഴിച്ചവരെ കണ്ടെത്താനാവാതെ പോലീസ്. സംഭവം നടന്നിട്ട് ഒരാഴ്ചാവാറായിട്ടും പ്രതിയാരെന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള സ്കൂള്‍ വളപ്പിലെ കിണറിലാണ് അജ്ഞാതര്‍ ചുവപ്പു നിറത്തിലുള്ള ദ്രാവകം ഒഴിച്ചത്. രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ ദിവസവും ഈ കിണറിലെ വെള്ളമായിരുന്നു ഉപയോഗിച്ചിരുന്നത്. ഭക്ഷണം പാകം ചെയ്യാനും ഇതേ വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത്. വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ സ്കൂളിനു രണ്ടു ദിവസം അവധി നല്‍കേണ്ട അവസ്ഥയിലായിരുന്നു അധികൃതര്‍. തുടര്‍ന്ന് കിണര്‍ വെള്ളം വറ്റിക്കുകയും വെള്ളം ശുചീകരിക്കുകയും ചെയ്തതിന് ശേഷമാണ് നിലവില്‍ ഉപയോഗിച്ച് വരുന്നത്. ഇക്കഴിഞ്ഞ 14 ന് രാവിലെ എട്ടരയോടെയാണു അധ്യാപകര്‍ കിണറ്റിലെ വെള്ളത്തില്‍ ചുവന്ന ദ്രാവകം കലര്‍ന്നത് കണ്ടത്. രാവിലെ പിഎസ് സി പരീക്ഷ ഉണ്ടായിരുന്നതിനാല്‍ പ്രിന്‍സിപ്പലും അധ്യാപകരും നേരത്തെ സ്കൂളിലെത്തിയിരുന്നു. അതിനാല്‍ വിദ്യാര്‍ഥികള്‍ എത്തും…
Read MoreCategory: Kozhikode
പൂക്കളോടും ചെടികളോടുമുള്ള പ്രണയം! വീട്ടുമുറ്റവും പറമ്പുമെല്ലാം കൃഷിയിടമാക്കി തിരുവമ്പാടിയിലെ വീട്ടമ്മയും മകളും
മുക്കം: പൂക്കളോടും ചെടികളോടുമുള്ള പ്രണയം , ഒപ്പം കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശം… ഇതാണ് തിരുവമ്പാടി പുന്നക്കൽ റോഡിലെ തറിമറ്റം വെള്ളാരംകുന്ന്ബിജുവിന്റെ ഭാര്യ സിനി ബിജുവിനെ ഇന്ന് ഒന്നാന്തരം കർഷയാക്കി മാറ്റിയത്. സാധാരണ നമ്മുടെ പ്രദേശങ്ങളിൽ മറ്റാരും അധികം കൃഷി ചെയ്യാത്ത നിരവധി വിളകളാണ് സിനി തന്റെ വീട്ടുമുറ്റത്തും പറമ്പിലുമായി കൃഷി ചെയ്യുന്നത്. കോളിഫ്ലവർ, ബ്രോക്കോളി, കാബേജ ക്യാപ്സിക്ക വിവിധ തരത്തിലുള്ള പച്ചമുളകുകൾ, കടുക്, വിവിധയിനം വെണ്ടകൾ, തക്കാളി, വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള വഴുതനകൾ, തുടങ്ങി 40 ലധികം വരുന്ന വൈവിധ്യമാർന്ന ഇനങ്ങളാണ് സിനിയുടെ പച്ചക്കറി തോട്ടത്തെ സമ്പന്നമാക്കുന്നത്. പരമ്പരാഗത കർഷകനായ ബിജുവിന്റെ ഭാര്യയായ സിനി ഇന്ന് തന്റെ ഒഴിവുസമയം എല്ലാം വിനിയോഗിക്കുന്നത് ഈ കൃഷിത്തോട്ടത്തിൽ ആണ്. ഈ ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവളായ തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന അലോനയാണ് കൃഷിയിൽ എല്ലാവിധ…
Read Moreബൈക്ക് യാത്രക്കാരന് മരിച്ച സംഭവം; ഇടിച്ച വാഹനം പോലീസ് കണ്ടെത്തി
കൊയിലാണ്ടി: വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ച സംഭവത്തില്‍ ഇടിച്ച വാഹനം പോലീസ് കണ്ടെത്തി. ബാലുശ്ശേരി തുരിത്യാട് പഴങ്ങാടത്ത് ബാലകൃഷ്ണന്റെയും, ഇന്ദിരയുടെയും മകന് നിധിന്റെ അപകട മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇടിച്ച വാഹനം തിരിച്ചറിയുകയും ഡ്രൈവറെ പോലീസ് പിടികൂടുകയും ചെയ്തത്. പട്ടേല്‍ ട്രാവല്‍സിന്റെ എം.എച്ച്.09.ഇ.എം.4466 നമ്പര്‍ ട്രക്കാണ് അപകടം വരുത്തിയത്. മഹാരാഷ്ട്രയില്‍ വെച്ചാണ് വാഹനം തിരിച്ചറിയുന്നത്. ട്രക്ക് ഡ്രൈവര്‍ മഹാരാഷ്ട്ര കോലാപ്പൂര്‍ മങ്കേഷ്കകര്‍ കോളനിയിലെ നൗഷാദ് ഷെയ്ഖിനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിനു ശേഷം ഏറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം കൊയിലാണ്ടിയിലുടെ ട്രക്ക് കാലിയായി ഓടിച്ച് പോയതായി ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. സിഐ. കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ ത്തിലാണ് വാഹനം കണ്ടെത്താന്‍ കഴിഞ്ഞത്. ജനുവരി 28ന് രാത്രി 12 മണിയോടെ സിവില്‍ സ്റ്റേഷന് വടക്ക് വശം വെച്ചായിരു അപകടം. നിധിന് സഞ്ചരിച്ചബൈക്കില്‍ മറ്റൊരു വാഹനമിടിക്കുകയായിരുന്നു.…
Read Moreമൊഴികളിലെ വൈരുദ്ധ്യം! യുവാവ് ഭാര്യവീട്ടില്‍ മരിച്ച സംഭവത്തില്‍ ഭാര്യയുടേയും ബന്ധുക്കളുടേയും നുണ പരിശോധന നടത്തും
കൊയിലാണ്ടി: യുവാവ് ഭാര്യവീട്ടില്‍ മരിച്ച സംഭവത്തില്‍ ഭാര്യയെയും അഞ്ച് ബന്ധുക്കളെയും ഈ ആഴ്ച നുണപരിശോധയ്ക്ക് വിധേയമാക്കും. തലക്കുളത്തൂര്‍ മങ്കരം കണ്ടി മീത്തല്‍ പ്രഭാകരന്റെ മകന് പ്രജീഷിന്റെ മരണത്തില്‍ യഥാര്‍ത്ഥ സംഭവം പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പിതാവ് പ്രഭാകരന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് ഭാര്യ സുനിതയെയും, അഞ്ച് ബന്ധുക്കളെയും കേസ്സില്‍ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്. 2015 ജൂണ്‍ നാലിനാണ് പ്രജീഷ് , ഭാര്യ സുനിതയുടെ ബന്ധുവിന്റെ മകളുടെ വിവാഹത്തിന് ഓമശ്ശേരി കൂത്തം പറമ്പ് ലക്ഷം വീട് കോളനിയിലെ വീട്ടില്‍ പോയത്. പ്രജീഷും, ഭാര്യ സുനിതയും നേരത്തെ തന്നെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാനായി പ്രജീഷിന്റെ സഹോദരിയും പോയിരുന്നു. അന്ന് വളരെ നല്ല സ്വീകരണമാണ് അവര്‍ക്ക് ലഭിച്ചത്. എന്നാല്‍ എട്ടാം തിയ്യതി രാത്രി സുനിതയുടെ സഹോദരന് വീട്ടിലേക്ക് വിളിക്കുകയും, പ്രജീഷിന് തലവേദനയാണെന്നും കെഎംസി.ടിയില്‍ കാണിച്ച ശേഷം മെഡിക്കല്‍ കോളജില്‍…
Read More‘പെട്ടി’യടിക്കാന്‍ വിസമ്മതിച്ചു; കോടതി കോമ്പൗണ്ടില്‍ റിമാന്‍ഡ് പ്രതിയുടെ വിളയാട്ടം
കോഴിക്കോട്: സിഗരറ്റ് ജയിലിനുള്ളിലേക്ക് കൊണ്ടുപോവാന്‍ വിസമ്മതിച്ച പോലീസുകാര്‍ക്കെതിരേ റിമാന്‍ഡ് പ്രതിയുടെ ഭീഷണി. ജില്ലാ ജയിലില്‍ കഴിയുന്ന കല്ലായിലെ പള്ളിക്കണ്ടി കോയത്തൊടിയില് ഇന്സുദ്ദീനാണ് സിറ്റി എആര്‍ ക്യാമ്പിലെ പോലീസുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. സംഭവത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ഇന്സുദ്ദീനെതിരേ ടൗണ്‍ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയോടെ കോഴിക്കോട് സിജെഎം കോടതിയിലാണ് സംഭവം. കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന ഇന്‍സുദ്ദീനെ എആര്‍ ക്യാമ്പിലെ പോലീസുകാരാണ് കോടതിയില്‍ എത്തിച്ചത്. കോടതി കേസ് പരിഗണിച്ച ശേഷം തിരികെ ജയിലിലേക്ക് പോകാനിരിക്കെയാണ് ഇന്സുദ്ദീന് സിഗരറ്റ് ആവശ്യപ്പെട്ടത്. കോടതി കോമ്പൗണ്ടിനുള്ളില്‍ സിഗരറ്റ് നല്‍കാനാവില്ലെന്ന് പോലീസുകാര്‍ അറിയിച്ചു. അതേസമയം ജയിലിലേക്ക് കൊണ്ടുപോവാനായുള്ള സിഗരറ്റ് കൂടി വാങ്ങി നല്‍കണമെന്ന് ഇന്സുദ്ദീന് ആവശ്യപ്പെടുകയായിരുന്നു. സാധാരണയായി ജയിലിനുള്ളിലേക്ക് പ്രതികളെ കയറ്റുന്നതിന് മുമ്പ് ദേഹപരിശോധന നടത്തും. ഇതിനാല്‍ സിഗരറ്റ് മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച് (പെട്ടിയടിച്ച്) കൊണ്ടുപോവണമെന്ന് ഇന്സുദ്ദീന് നിര്‍ബന്ധം പിടിക്കുകയായിരുന്നു.…
Read Moreവ്യക്തിഗത ചെക്കുകളിലൂടെ 71,29,835 രൂപ മാറിയെടുത്തു! കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ പണി പോയി
കല്‍പ്പറ്റ: മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ബാബു അലക്സാണ്ടറെ സര്‍വീസില്‍നിന്നു പിരിച്ചുവിടാനിടയാക്കിയത് കൃഷിഭവനുകളില്‍ പദ്ധതികളുടെ നിര്‍വഹണത്തിനു ലഭിച്ച അലോട്ട്മെന്റുകളിൽനിന്ന് വ്യക്തിഗത ചെക്കുകളിലൂടെ 71,29,835 രൂപ മാറിയെടുത്ത് സ്വകാര്യ ആവശ്യങ്ങള്‍ക്കു ഉപയോഗിച്ചത്. ജില്ലാ ധനകാര്യ പരിശോധന സ്ക്വാഡ് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ 2017 നവംബര്‍ 22,23 തിയതികളില്‍ നടത്തിയ പരിശോധനയിയിലാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. സ്ക്വാഡിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ശിപാര്‍ശയില്‍ ബാബു അലക്സാണ്ടറെ 2017 നവംബര്‍ 25നു സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്യുകയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നതിനു ആഭ്യന്തര വിജിലിന്‍സ് വകുപ്പിനോടു ആവശ്യപ്പെടുകയും ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിനും ജോലിയില്‍ വീഴ്ച വരുത്തിയതിനും ചട്ടങ്ങള്‍ ലംഘിച്ചതിനും ബാബു അലക്സാണ്ടര്‍ക്കു 2017 ഡിസംബര്‍ 23നു മെമ്മോ നല്‍കിയിരുന്നു. പ്രതിവാദ പത്രികയിലെ വാദങ്ങള്‍ തൃപ്തികരമല്ലാത്തതിനാല്‍ കഠിനശിക്ഷയ്ക്കുള്ള അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഔപചാരിക അന്വേഷണത്തിനു 2018 ഓഗസ്റ്റ്…
Read Moreപോക്സോ കേസ്! “പൊട്ടചാര്ജ്ജ്’ കുറ്റപത്രം വേണ്ടെന്ന് കണ്ണൂർ ഡിഐജി; നീതി യുക്ത നടപടി സ്വീകരിക്കുന്നില്ലെന്ന് വിമര്‍ശനം
സ്വന്തംലേഖകന്‍ കോഴിക്കോട്: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമണ കേസുകളിലെ അന്വേഷണത്തില്‍ അതൃപ്തിയുമായി ഡിഐജി. തെളിവുകളുടെ യാതൊരു പിന്‍ബലവുമില്ലാതെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതെന്നും നിരവധി നിര്‍ദേശങ്ങള്‍ ഇത് സംബന്ധിച്ചു നല്‍കിയിട്ടും അത് പാലിക്കുന്നില്ലെന്നും വ്യക്തമാക്കി കണ്ണൂര്‍ റേഞ്ച് ഡിഐജി കെ.സേതുരാമനാണ് പുതിയ ഉത്തരവിറക്കിയത്. അന്വേഷണത്തില്‍ കൂടുതല്‍ സുതാര്യവും വസ്തു നിഷ്ഠവുമായ നടപടികള്‍ ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ഡിഐജിയുടെ പുതിയ ഉത്തരവ്. കണ്ണൂര്‍ റേഞ്ചിലെ ജില്ലാ പോലീസ് മേധാവിമാര്‍, ഡിവൈഎസ്പി, അസി .കമ്മീഷണര്‍മാര്‍, സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് ഡിഐജി സര്‍ക്കുലര്‍ അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ “പൊട്ടചാര്ജ്ജ് ‘ (ഇളം ചാര്‍ജ്ജ്) എന്നപേരില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന രീതി വ്യാപാമായി കണ്ടുവരുന്നുണ്ടെന്നാണ് ഡിഐജിയുടെ ഉത്തരവിലുള്ളത്. യാഥാര്‍ത്ഥ്യമായതും അത്യുക്തി ചേര്‍ക്കാത്തതുമായ സത്യം കണ്ടെത്തുക എന്നുള്ളതാണ് ഒരു അന്വേഷണത്തിലെ ഉദ്യേശം എന്ന് വ്യക്തമാക്കിയാണ് ഡിഐജി പുതിയ നിര്‍ദേശം നല്‍കിയത്. അടിസ്ഥാനപരമായ ലക്ഷ്യം മറന്നുകൊണ്ടാണ് പല അന്വേഷണ ഉദ്യോഗസ്ഥരും…
Read Moreദന്താരോഗ്യ മേഖലപ്രതിസന്ധിയില്! സർക്കാർ നിയമനം നൽകുന്നില്ലെന്ന് റാങ്ക് ഹോൾഡേഴ്സ്; കേന്ദ്രസര്‍ക്കാറിന് അതൃപ്തി
കോഴിക്കോട് : സംസ്ഥാനത്തെ ദന്താരോഗ്യമേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് അതൃപ്തി. കൊറോണയും നിപ്പാവൈറസ് പടര്‍ന്നുപിടിക്കാതെ നിയന്ത്രിച്ചതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും ദന്താരോഗ്യമേഖലയില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചകളുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇന്ത്യയിലെ ദന്തല്‍ മേഖലയേയും ദന്തല്‍ വിദ്യാഭ്യാസ രംഗത്തേയും സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ഉന്നത സമിതിയായ ദന്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച രേഖയില്‍ ശോചനീയാവസ്ഥയെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ ഡെന്റിസ്റ്റുകളെ ഉപയോഗപ്പെടുത്താത്തിനെക്കുറിച്ചും അവരുടെ തൊഴിലില്ലായ്മയെ കുറിച്ചും ഈ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ട ആവശ്യകതയെ കുറിച്ചും സൂചിപ്പിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് ഡെന്റൽ സര്ജന് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് വ്യക്തമാക്കി. കേരളത്തിലെ 80 ശതമാനം പേരും ഗൗരവമുള്ള ദന്തരോഗങ്ങള്‍ പിടിപെട്ടവരാണെന്ന് ലോകാരോഗ്യസംഘടന 2003 -ല്‍ പഠന റിപ്പോര്‍ട്ട് സഹിതം വ്യക്തമാക്കിയിരുന്നു. 3.5 കോടിയോളം മലയാളികള്‍ക്ക് ദന്തചികിത്സ നല്‍കാനായി സര്‍ക്കാറിന് വെറും 132 അസിസ്റ്റന്‍ഡ് ദന്തര്‍ സര്ജന്മാര്…
Read Moreപതിമൂന്നു ലക്ഷം രൂപയുടെ സാധനങ്ങളുമായി എയർപോർട്ടിൽ നിന്നു മുങ്ങി; ദന്പതികളെ തെളിവെടുപ്പിനു ശേഷം റിമാൻഡ് ചെയ്തു
മഞ്ചേരി: പതിമൂന്നു ലക്ഷം രൂപയുടെ സാധനങ്ങളുമായി എയർപോർട്ടിൽ നിന്നു മുങ്ങിയ സംഭവത്തിൽ അറസ്റ്റിലായ ദന്പതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വഴിക്കടവ് കാരേക്കോട് ആനക്കല്ലൻ ആസീസിന്റെ മകൾ ഹസീന (36), ഭർത്താവ് കാസർഗോഡ് കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പ് സക്കീന മൻസിലിൽ സിദീഖ് (30) എന്നിവരെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ഇക്കഴിഞ്ഞ 24ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. കാഞ്ഞങ്ങാട് ഇഖ്ബാൽ ഗേറ്റിന് സമീപം ഫാത്തിമ വില്ലയിൽ മവ്വൽ ഉമ്മറിന്റെ മകൻ ഷംസുദീൻ (48) ആണ് പരാതിക്കാരൻ. ഷംസുദീനൊപ്പം ദുബായിൽ നിന്നു വരികയായിരുന്നു ഹസീന. ഷംസുദീന്റെ ലഗേജിന് ഭാരക്കൂടുതൽ ഉള്ളതിനാൽ കുറച്ച് ഹസീനയെ ഏൽപ്പിക്കുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലെത്തിയപ്പോൾ ടോയ്ലേറ്റിലേക്കെന്നു പറഞ്ഞ് ഹസീന ബാഗുമായി മുങ്ങിയെന്നാണ് പരാതി. സ്വർണാഭരണങ്ങളടക്കം 18 ലക്ഷം രൂപയുടെ സാധനങ്ങൾ അടങ്ങിയ ബാഗാണ്…
Read Moreടിവി കണ്ടിരുന്ന കുട്ടി ഉറങ്ങിപ്പോയപ്പോൾ പിതാവ് ബെഡ് റൂമിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചു; പിതാവിനു ജീവപര്യന്തം തടവ്; സംഭവം മഞ്ചേരിയില്‍
മഞ്ചേരി: പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പിതാവിനെ മഞ്ചേരി പോക്സോ സ്പെഷൽ കോടതി ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാടാന്പുഴ സ്വദേശിയായ നാൽപതുകാരനെയാണ് ജഡ്ജി എ.വി നാരായണൻ ശിക്ഷിച്ചത്. 2016 ഒക്ടോബർ ആറിനും ഏഴിനുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ഏറെ നേരം ടിവി കണ്ടിരുന്ന കുട്ടി ഉറങ്ങിപ്പോയപ്പോൾ പിതാവ് ബെഡ് റൂമിലേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇത്. മാതാവ് തിരിച്ചെത്തിയപ്പോൾ കുട്ടി പീഡന വിവരം അറിയിക്കുകയായിരുന്നു. ഒക്ടോബർ എട്ടിനു മാതാവ് കാടാന്പുഴ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്ന് പിറ്റേന്ന് പ്രതി അറസ്റ്റിലായി. വിധിയനുസരിച്ചുള്ള പിഴ സംഖ്യ ഒടുക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. അതോടൊപ്പം പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിനനു നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ ലഭ്യമാക്കാൻ…
Read More