കോഴിക്കോട്: ട്രെയിനുകളില്‍ ലക്ഷങ്ങളുടെ സ്വര്‍ണഭരണ മോഷണത്തിന് പിന്നില്‍ ഹരിയാനയില്‍ നിന്നുള്ള സംഘമെന്ന് സൂചന. ഏഴ് സംഘങ്ങളായാണ് ഹരിയാനയില്‍ നിന്നുള്ള മോഷ്ടാക്കള്‍ എത്തിയത്. ഇവര്‍ കേരളത്തില്‍ എത്തിയതായുള്ള സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റെയില്പോലീസ് അറിയിച്ചു. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് കഴിഞ്ഞദിവസം ഹരിയാനയില്‍ നിന്നുള്ള മോഷണസംഘത്തെ അവിടുത്തെ പോലീസ് പിടികൂടിയിരുന്നു. ബംഗളുരു പോലീസിന്റെ കസ്റ്റഡിയിലാണിവര്‍ ഇപ്പോഴുള്ളത്. ഇവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. പിടിയിലായ മോഷ്ടാക്കളെ കുറിച്ച് കോഴിക്കോട് റെയില്‍വേ എസ്ഐ ജംഷീദ് പുറമ്പാളിയും സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഹരിയാന പോലീസിന്റെ സഹായവും തേടും. ട്രെയിന്‍ കവര്‍ച്ചാ കേസുകളിലെ പ്രതികളുടെ പട്ടിക കൈമാറാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കവര്‍ച്ചക്കാര്‍ ടിക്കറ്റെടുത്ത് യാത്രക്കാരെന്ന വ്യാജേന യാത്രചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ എട്ടിനായിരുന്നു മോഷണം. രണ്ടു തീവണ്ടികളിലെ യാത്രക്കാരില്‍നിന്നായി 15 ലക്ഷം രൂപയുടെ സ്വര്‍ണവും വജ്രവുമാണ് കവര്‍ന്നത്.…
Read MoreCategory: Kozhikode
പണിപാളി! റേഷന്‍കടയിലെ ധാന്യങ്ങള്‍ മോഷണം പോയെന്ന വ്യാജപരാതി പോലീസ് പൊളിച്ചടുക്കി; കടയുടമയ്ക്ക് എട്ടിന്റെ പണി
വെള്ളമുണ്ട: റേഷന്‍കടയിലെ ധാന്യങ്ങള്‍ മോഷണം പോയെന്ന വ്യാജപരാതി നല്കിയ കടയുടമയെ കോടതി റിമാന്‍ഡ് ചെയ്തു. വെള്ളമുണ്ട മൊതക്കരയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കടയുടമ വാഴയില്‍ അഷ്റഫിനെ(45)യാണ് മാനന്തവാടി കോടതി റിമാന്‍ഡ് ചെയ്തത്. ഇയാളുടെ പരാതി വ്യാജമാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. റേഷന്‍ കടയില്‍ നിന്നും 257 ചാക്ക് ധാന്യങ്ങള്‍ മോഷണം പോയെന്ന പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പരാതിക്കാരനായ റേഷന്‍ കട ലൈസന്‍സിക്കെതിരെ വെള്ളമുണ്ട പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ജനുവരി 22 നാണ് കടയില്‍ നിന്നും 239 ചാക്ക് അരിയും 18 ചാക്ക് ഗോതമ്പും മോഷണം പോയതായികാണിച്ച് അഷ്റഫ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പ്രാഥമികാന്വേഷണത്തില്‍ തന്നെ പരാതിയിലും പരാതിക്കാരന്റെ മൊഴിയിലും വൈരുധ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. പരാതിയില്‍ പറഞ്ഞ പ്രകാരം മോഷണം നടന്നിട്ടില്ലെന്നും പോലീസിന് വ്യക്തമായിരുന്നു. കടയുടെ പൂട്ട് അറുത്ത് മാറ്റിയെങ്കിലും അതിനുതാഴെനിന്ന് ലോഹപ്പൊടികള്‍ കാന്തം ഉപയോഗിച്ച്…
Read Moreഒരു സാധനവും പുറത്തേക്ക് വലിച്ചെറിയേണ്ട, ഉപയോഗശൂന്യമായി ഒന്നുമില്ല ഇവിടെ
മുക്കം: പ്ലാസ്റ്റിക് പ്രകൃതിയെ സംബന്ധിച്ചിടത്തോളം എത്രത്തോളം ദോഷകരമാണന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അത് കൊണ്ട് തന്നെയാണ് സംസ്ഥാന സർക്കാരിന് നിർബന്ധപൂർവം പ്ലാസ്റ്റിക് നിരോധിക്കേണ്ടിടി വന്നതും. ഇത്രയും കാലം നാം ഉപയോഗിച്ച് വലിച്ചെറിഞ്ഞത് ഊഹിക്കാൻ പറ്റുന്നതിലും എത്രയോ ഇരട്ടിയാണ്. എന്നാൽ ചെറുവാടി പാറപ്പുറത്ത് വീട്ടിലെത്തിയാൽ ഉപയോഗ ശൂന്യമായി ഒന്നും തന്നെയില്ലന്ന് നമുക്ക് ബോധ്യമാവും. പാറപ്പുറത്ത് കുഞ്ഞാൾ എന്ന ആമിനക്ക് പഴയ പ്ലാസ്റ്റിക് കുപ്പികൾ ,നാം നിസാരമായി കണ്ട് വലിച്ച റിയുന്ന ചകിരി തൊണ്ട്, കേടായ ഫ്ലവർ ബേസ്, ഫ്യൂസായ ബൾബ് എന്ന് വേണ്ട ഏത് സാധനം കിട്ടിയാലും അത് തന്റെ ചെടികൾ വളർത്താനുള്ള മാർഗ്ഗമായി മാറും. വെർട്ടിക്കൽ ഗാർഡൻ മോഡലിൽ മനോഹരമായ ഒരു ഉദ്യാനമാണിന്ന് പാറപ്പുറം വീട്ടുമുറ്റം. ആമിന തന്റെ ഒഴിവ് സമയം ചിലവഴിക്കുന്നതും ഈ ഉദ്യാനത്തിന്റെ പരിചരണത്തിനായാണ്. ഇന്ന് വിവിധയിനം നൂറ് കണക്കിന് ചെടികളാണ് ഇവിടെ വളരുന്നത്.…
Read Moreനിയമ ലംഘനം! ഖജനാവില്‍ വാട്സ് ആപ്പ് എത്തിച്ചത് 12 ലക്ഷം രൂപ
കോഴിക്കോട്: നഗര പരിധിയിലെ ട്രാഫിക് നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിനുള്ളില്‍ വാട്സ് ആപ്പ് വഴി ഖജനാവില്‍ എത്തിയത് 12 ലക്ഷം രൂപ. പൊതുജനത്തെ അണിനരിത്തി സിറ്റി പോലീസ് ആവിഷ്കരിച്ച സിസി വിജില്‍ പദ്ധതിയിലൂടെയാണ് പിഴയിനത്തില്‍ 18000ത്തോളം നിയമ ലംഘനങ്ങളിലായി ഇത്രയും തുക ഖജനാവില്‍ എത്തിയത്. അനധികൃത വാഹന പാര്‍ക്കിംഗ്, ഹെല്‍മറ്റില്ലാതെയുള്ള ബൈക്ക് യാത്ര, സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങള്‍, മൊബൈലില്‍ സംസാരിച്ചുള്ള ഡ്രൈവിംഗ്, വാഹനങ്ങള്‍ നിയമവിരുദ്ധമായി രൂപമാറ്റംവരുത്തല് എന്നിവയാണ് കൂടുതലായി പിടിക്കപ്പെട്ടത്. വാഹനാപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ നഗര റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുക ലക്ഷ്യമിട്ട് 2019 ഫെബ്രുവരി 15നാണ് പദ്ധതി ആരംഭിച്ചത്. പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്ന ട്രാഫിക് നിയമ ലംഘനങ്ങള്‍ മൊബൈലില്‍ പകര്‍ത്തി 6238488686 എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പര്‍ എന്നിവ സഹിതം അയക്കാനുള്ള സൗകര്യമൊരുക്കിയാണ് പോലീസ് പദ്ധതി നടപ്പാക്കിയത്. നിയമ…
Read Moreപുലിപ്പേടിയില്‍ നാട്ടുകാര്‍! നാട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ വനം വകുപ്പ് അധികൃതരെ കാണിച്ചതോടെ കഥ മാറി…
നാദാപുരം: ചേലക്കാട് പുലിയിറങ്ങിയതായി വാര്‍ത്ത പരന്നതോടെ ചേലക്കാട് പ്രദേശം ഭീതിയിലായി. മൂന്ന് ദിവസം മുമ്പ് ചൂല് വില്‍ക്കാനെത്തിയ ആളാണ് പുലിയെ കണ്ടതായി നാട്ടുകാരെ വിവരം അറിയിച്ചത്. ആദ്യം നാട്ടുകാര്‍ വിശ്വസിച്ചില്ലെങ്കിലും ഇതിനിടയില്‍ ചേലക്കാട് എല്‍പി സ്കൂള്‍ പരിസരവാസി രാവിലെ പട്ടിയേക്കാള്‍ വലിപ്പമുളള ജീവിയെ കണ്ടതായി പറയുന്നു. നാട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കും കാല്‍പ്പാടുകള്‍ ഒന്നും തന്നെ കണ്ടെത്തിയില്ല. നാട്ടുകാര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഇന്നലെ വീണ്ടും ചേലക്കാട് മഠത്തില്‍ ആളൊഴിഞ്ഞ പറമ്പില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് വൈകുന്നേരം മൂന്നിന് ചേലക്കാട് ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നാട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ വനം വകുപ്പ് അധികൃതരെ കാണിച്ചതോടെയാണ് കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചത്.
Read Moreകൂടുതൽ വിയർക്കും; ആറ് ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ഡിഗ്രി വരെ ചൂട് ഉയരും
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളിൽ വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും ചൊവ്വാഴ്ചയും ഉയർന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടും കേന്ദ്ര കാലവാസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read Moreഉച്ചാരൽ മഹോത്സവം സമാപിച്ചു; ഉത്സവത്തിലുടനീളം താരമായത് 40 ഓളം യുവാക്കൾ
മുക്കം: നാല് ദിവസങ്ങളിലായി നടന്ന പന്നിക്കോട് ഉച്ചക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉച്ചാരൽ മഹോത്സവം സമാപിച്ചപ്പോൾ താരമായി മാറിയത് ഒരു പറ്റം യുവാക്കൾ. 4 ദിവസങ്ങളിലും ആയിരക്കണക്കിന് ആളുകൾക്ക് രാവിലെയും ഉച്ചക്കും രാത്രിയുമെല്ലാം വിഭവസമൃദ്ധമായ ഭക്ഷണം നൽകിയപ്പോൾ ചുവന്ന മുണ്ടും കറുത്ത ഷർട്ടും ധരിച്ചെത്തിയ 40ഓളം ചെറുപ്പക്കാരുടെ സേവനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഭക്ഷണ ഹാളിന് പുറമെ വരവാഘോഷങ്ങളിലും ഗതാഗത നിയന്ത്രണത്തിനുമെല്ലാം ഇവരുടെ വലിയ സാനിധ്യം ഏറെ സഹായകരമായി. 4 ദിവസങ്ങളിലും മാതൃകാ പ്രവർത്തനം നടത്തിയ ഈ കൂട്ടായ്മക്ക് നാട്ടുകാരുടെ കയ്യടിയും നേടാനായി. ഭിന്നിപ്പിൻ്റെ ഈ പുതിയ കാലത്ത് ചേർത്ത് പിടിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതായിരുന്നു ഇവരുടെ പ്രവർത്തനമെന്നതും ശ്രദ്ധേയമാണ്. സാംസ്കാരിക സമ്മേളനം കെ.ആർ ഭാസ്കര പിള്ള ഉദ്ഘാടനം ചെയ്തു. പി.എം.എ സലാം മുസ്ലിയാർ മാന്നാർ മുഖ്യാതിഥിയായി. വിവിധ മേഖലകളിൽ പ്രശസ്തരായവരെ ചടങ്ങിൽ ആദരിച്ചു . രമേശ് പണിക്കർ, ഇ.അശോകൻ, ഗോപാലൻ…
Read Moreപത്രം കൈയ്യിലെടുത്ത് വായിക്കുന്നത് പോലെ അഭിനയിച്ച് മോഷ്ടിച്ചത് ഒരു കിലോ തൂക്കമുള്ള നാല് കെട്ട് ആഭരണങ്ങള്‍; ദൃശ്യങ്ങള്‍ സിസിടിവിയില്‍
നാദാപുരം: കക്കട്ടിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ മോഷണം വെള്ളി ആഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മൊകേരി വടയം സ്വദേശി പാറയുള്ള പറമ്പത്ത് വിജീഷിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രിക ജ്വല്ലറിയിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. പാദസരം വാങ്ങാനെന്ന വ്യാജേന ഒരാൾ കടയിലെത്തുകയും ഈ സമയം കടയിലുണ്ടായിരുന്ന വിജീഷിന്റെ പിതാവ് ബാലൻ ഇയാൾക്ക് പാദസരം കാണിച്ച് കൊടുക്കുന്നതിനിടെ മോഷ്ടാവ് കടയിലുണ്ടായിരുന്ന പത്രം കൈയ്യിലെടുത്ത് വായിക്കുന്നത് പോലെ അഭിനയിക്കുകയും ഒരു കിലോ തൂക്കമുള്ള നാല് കെട്ട് ആഭരണങ്ങൾ പോക്കറ്റിലാക്കി കടയിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു. മോഷണത്തിന്റെ ദൃശ്യങ്ങൾ സി സി ടി വി യിൽ പതിഞ്ഞിട്ടുണ്ട് . സിസിടിവി ദൃശ്യത്തോടെ വിജീഷ് കുറ്റ്യാടി പോലീസിൽ പരാതി നൽകി.കുറ്റ്യാടി പോലീസ് കടയിലെത്തി പരിശോധന നടത്തി.
Read More70 കോടിയുടെ സ്വര്‍ണക്കടത്ത്! മുഖ്യപ്രതിയുടെ സുഹൃത്തും പിടികിട്ടാപുള്ളി
കോഴിക്കോട്: 70 കോടിയോളം രൂപയുടെ സ്വര്‍ണക്കടത്തു കേസില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടിയ മുഖ്യപ്രതിയുടെ കൂട്ടാളിയും പിടികിട്ടാപുള്ളി. ബംഗളുരുവില്‍ ഡിആര്‍ഐ പിടികൂടിയ കൊടുവള്ളി സ്വദേശി ഷിഹാബുദീന്റെ സുഹൃത്ത് വാവാട് സ്വദേശി ടി. കെ. സൂഫിയാനാണ് മുങ്ങിയത്. ഇയാള്‍ ഇന്ത്യയിലെത്തിയാല്‍ പിടികൂടാനുള്ള എല്ലാ നടപടികളും ഡിആര്‍ഐ കോഴിക്കോട് യൂണിറ്റ് സ്വീകരിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരേ ബംഗളുരു ഡിആര്‍ഐയിലും കേസുകള്‍ നിലവിലുണ്ട്. 177 കോടി രൂപ വിലയുള്ള 590 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസിലെ അഞ്ചു പ്രതികളില്‍ ഒരാളാണ് ടി. കെ. സൂഫിയാന്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ സൂഫിയാനെ പിടികൂടിയിരുന്നു. പിന്നീട് ജാമ്യമിറങ്ങിയ സൂഫിയാന് ദുബൈയിലേക്ക് കടന്നു. ദുബൈ, ഷാര്‍ജ, ബഹ്റൈന്‍ , ഖത്തര്‍ എന്നിവിടങ്ങളില്‍നിന്നു കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, ലക്നൗ, അഹമ്മദാബാദ്, മുംബൈ വിമാനത്താവളങ്ങള്‍ വഴിയാണു സൂഫിയാനും സംഘവും സ്വര്‍ണം കടത്തിയിരുന്നത്. ഇവര്‍ കാരിയറായി സ്ത്രീകളെയും ഉപയോഗിച്ചതായി…
Read Moreകരിപ്പൂരിൽ തട്ടിക്കൊണ്ടുപോയി കവർച്ച; സൂത്രധാരനെക്കുറിച്ച് വ്യക്തമായ സൂചന…
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ യാത്രക്കാരെ തട്ടിക്കൊണ്ടു പോയതും കോട്ടക്കലിൽ കഴിഞ്ഞദിവസം കുഴൽപണം തട്ടിയെടുക്കാൻ ശ്രമിച്ചിതിന് പിന്നിലെയൂം സൂത്രധാരനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നു മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീം. കരിപ്പൂർ വിമാനത്താവളം വഴി വിദേശത്തു നിന്നു കടത്തിക്കൊണ്ടുവരുന്ന സ്വർണം കവർച്ച ചെയ്യാനുദേശിച്ചാണ് യാത്രക്കാരെ തട്ടിക്കൊണ്ടുപോകുന്നത്. സ്വർണം കിട്ടാതെ വരുന്നതോടെ കയ്യിലുള്ളതെല്ലാം കവർച്ച ചെയ്യുകയാണ്. ഇക്കഴിഞ്ഞ ഒന്‍പതിന് കരിപ്പൂരിൽ നിന്നു ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന ദക്ഷിണ കന്നഡ സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരു ഭിന്നശേഷിക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കവർച്ച ചെയ്യാനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടക്കലിൽ ഓട്ടോറിക്ഷയിൽ കൊണ്ടു പോവുകയായിരുന്ന 3.25 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് കൊണ്ടോട്ടിയിലെ തട്ടിക്കൊട്ടു പോയി കവർച്ച ചെയ്ത സംഭവത്തിലും പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. തുടർച്ചയായുണ്ടാകുന്ന സംഭവങ്ങൾക്കു പിന്നിൽ താനൂരിലെ ഇസ്ഹാഖ് എന്നയാളാണെന്ന് വ്യക്തമായിട്ടുണ്ട്. കവർച്ചാ ശ്രമങ്ങളുമായി ബന്ധപ്പെട്ട…
Read More