ബത്തേരി: വയനാട്ടിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ബന്ധു ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയതായി പരാതി. ബത്തേരി നൂൽപ്പുഴയിലാണ് സംഭവം. കൂട്ടുകാരികൾക്കൊപ്പം പോകുകയായിരുന്ന പെൺകുട്ടിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി വനത്തിലേക്ക് കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. പെൺകുട്ടിയെ ഏറെനേരമായിട്ടും കാണാഞ്ഞ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെതുടർന്ന് പോലീസ് വനത്തിനുള്ളില്‍ പരിശോധന നടത്തവെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ പരിശോധനകൾക്കായി ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവായ യുവാവിനായി പോലീസ് പരിശോധന ശക്തമാക്കി.
Read MoreCategory: Kozhikode
കേരളത്തിലെ ആദ്യ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി അന്തരിച്ചു
മലപ്പുറം: കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ചങ്ങരംകുളം നന്നംമുക്ക് കെ.ആയിഷക്കുട്ടി(91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം നാലിന് നന്നംമുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. 1979-84 കാലഘട്ടത്തിലാണ് നന്നംമുക്ക് ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡന്റായി ആയിഷക്കുട്ടി ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. 1984 മുതൽ തുടർച്ചയായ ഏഴുവർഷം കോൺഗ്രസിന്റെ പഞ്ചായത്ത് അംഗമായി. 1995-2000 കാലഘട്ടത്തിൽ വീണ്ടും നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്തു. ഉപ്പുങ്ങൽ പുന്നയൂർക്കുളം എഎംഎൽപി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ കറുത്താലിൽ മുഹമ്മദ്. മക്കൾ: ലൈല, ജമീല. മരുമക്കൾ: ഹംസ, പരേതനായ മൊയ്തുട്ടി.
Read Moreസ്ഥലം വിട്ടുകൊടുക്കാന്‍ തോട്ടം മാനേജ്മെന്റുകള്‍ക്കു വിമുഖത! മലയോര ഹൈവ നിര്‍മാണം അവതാളത്തിലാകുമെന്നു ആശങ്ക
കല്‍പ്പറ്റ: സ്ഥലം വിട്ടുകൊടുക്കുന്നതില്‍ വന്‍കിട തോട്ടം മാനേജ്മെന്റുകള്‍ കാട്ടുന്ന വിമുഖത മലയോര ഹൈവേ നിര്‍മാണത്തിനു തിരിച്ചടിയാകുന്നു. മലയോര ഹൈവേയില്‍ ചൂരല്‍മലയ്ക്കും മേപ്പാടിക്കും ഇടയില്‍ ഏകദേശം ഏഴു കിലോമീറ്റര്‍ വീതികൂട്ടുന്നതിനു എച്ച്എംഎല്‍, എവിടി, പോഡാര്‍ പ്ലാന്റേഷനുകള്‍ സ്ഥലം വിട്ടുനല്‍കണം. ഹൈവേക്കുവേണ്ടി എവിടെയൊക്കെ എത്ര സ്ഥലം വേണം എന്നതു സംബന്ധിച്ചു സര്‍വേ റിപ്പോര്‍ട്ട് രണ്ടു തവണ നല്‍കിയെങ്കിലും എച്ച്എംഎല്‍ അനുകൂല തീരുമാനമെടുത്തിട്ടില്ല. എച്ച്എംഎല്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സര്‍വേ റിപ്പോര്‍ട്ട് നല്‍കിയത്. എച്ച്എംഎല്‍ നല്‍കിയശേഷം സ്ഥലം വിട്ടുതരാം എന്നാണ് മറ്റു തോട്ടം മാനേജ്മെന്റുകളുടെ നിലപാട്. മലയോര ഹൈവേയില്‍ ചൂരല്‍മല മുതല്‍ അരണപ്പുഴ (നിലമ്പൂര്‍ പാത) വരെ ഭാഗങ്ങളിലും എച്ച്എംഎല്‍ സ്ഥലം വിട്ടുനല്‍കേണ്ടതുണ്ട്. മലയോര ഹൈവേ കടന്നുപോകുന്നതില്‍ മേപ്പാടി-ചൂരല്‍മല ഭാഗത്തു പ്രവൃത്തി പുനരാരംഭിച്ചിട്ടുണ്ട്. കലുങ്കുകളുടെ നിര്‍മാണവും റോഡ് വീതി കൂട്ടുന്ന ജോലികളുമാണ് പുരോഗമിക്കുന്നത്. റോഡ് 12 മീറ്റര്‍ വീതിയിലാക്കുന്നതിനു തോട്ടം മാനേജ്മെന്റുകളുടേത് ഒഴികെ സ്വകാര്യ…
Read Moreരണ്ടു ഘട്ടങ്ങളായുള്ള പരിശീലനം! ദുരന്തമുഖങ്ങളിൽ രക്ഷക്കായി നിലന്പൂരിൽ ഇനി ഡിഫൻസ് വോളണ്ടിയർമാരും
നിലന്പൂർ: ദുരന്തമുഖങ്ങളിൽ ഇനി അഗ്നിരക്ഷാ സേനയോടൊപ്പം അവരുമുണ്ടാകും. പരിശീലനം സിദ്ധിച്ച കേരള സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ സേവനം. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ കീഴിൽ ആരംഭിച്ച സിവിൽ ഡിഫൻസ് നിലന്പൂർ ഫയർ സ്റ്റേഷൻതല പരിശീലനം പൂർത്തിയായി. രണ്ടുഘട്ടങ്ങളിലായി ആറു ദിവസത്തെ ദുരന്തനിവാരണ പരിശീലനമാണ് സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്കു നൽകിയത്. തീപിടിത്തം, കിണർ അപകടങ്ങൾ, ഗ്യാസ് ചോർച്ച, ഫസ്റ്റ് എയ്ഡ്, ജലരക്ഷ, റെസ്ക്യൂ ടെക്നിക്കുകൾ, പ്രളയ രക്ഷാപ്രവർത്തനം എന്നീ മേഖലകളിലാണ് പരിശീലനം നൽകിയത്. പരിശീലനത്തിന്റെ അവസാന ദിവസമായ ഇന്നലെ ജലരക്ഷാ പ്രവർത്തങ്ങളാണ് പരിശീലിപ്പിച്ചത്. നിലന്പൂർ കോവിലകത്തുമുറി ചീനിക്കടവിലായിരുന്നു റബർ ഡിങ്കി ഉപയോഗിച്ചുള്ള പരിശീലനം. രണ്ടു ഘട്ടങ്ങളായുള്ള പരിശീലനം പൂർത്തീകരിച്ച സിവിൽ ഡിഫൻസ് വോളണ്ടിയർമാർ വിവിധ ദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തിനെത്തും. ഫയർ സ്റ്റേഷൻ പരിധിയിലെ എല്ലാ പഞ്ചായത്തുകളിലെയും വോളണ്ടിയർമാരുടെ സാന്നിധ്യം രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനു ഉപകരിക്കും. 50 പേരാണ്…
Read Moreമികച്ച ബിസിനസ് ആശയങ്ങള്‍ കൈവശമുണ്ടോ? ദുബൈയിൽ സംരഭം തുടങ്ങാൻ മുതൽമുടക്ക് പദ്ധതിയുമായി മലയാളി വ്യവസായി
കോഴിക്കോട്: നവ മലയാളി സംരഭകർക്ക് ദുബൈയിൽ സംരഭം തുടങ്ങാൻ മുതൽമുടക്ക് പദ്ധതിയുമായി മലയാളി വ്യവസായി. ദുബൈയിലെ ഏറ്റവും വലിയ ഗവണ്മെന്റ് സർവീസ് ദാതാക്കളായ “എമിറേറ്റ്സ് കന്പനീസ് ഹൗസ് ‘( ECH) ചെയർമാനും മലയാളിയുമായ ഇഖ്ബാൽ മാർക്കോണിയാണ് ദുബൈ 2020 എക്സ്പോയോടനുബന്ധിച്ച് സാന്പത്തികമില്ലാത്ത മലയാളി സംരഭകരെ നിക്ഷേപം ഇറക്കി സഹായിക്കാൻ മുന്നോട്ടുവന്നിരിക്കുന്നത്. നൂതന ബിസിനസ് ആശയങ്ങൾ കൈവശമുണ്ടായിട്ടും പണമില്ലാതെ കഷ്ടപ്പെടുന്ന വീട്ടമ്മമാരുടെ കൂട്ടായ്മ, കോളജ് വിദ്യാർഥി സംഘം, യുവതി യുവാക്കൾ തുടങ്ങിയവർക്ക് സംരഭങ്ങളിൽ മുതൽമുടക്കാൻ തയാറാണെന്ന് ഇഖ്ബാൽ മാർക്കോണി അറിയിച്ചു. ദുബൈ ഇക്കണോമിക് വകുപ്പിന്റെ അംഗീകാരങ്ങൾക്ക് വിധേയമായാണ് പദ്ധതി നടപ്പിലാക്കുക. മികച്ച ബിസിനസ് ആശയങ്ങൾ കൈവശമുണ്ടായിട്ടും സംരഭങ്ങൾ തുടങ്ങാൻ നിവൃത്തിയില്ലാതെ നിരവധി ചെറുപ്പക്കാർ കഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവാണ് പദ്ധതിക്കുപിന്നിൽ. നൂതനസംരഭങ്ങൾ ലാഭകരമാകുമോ എന്നത് കന്പനിയുടെ ആറംഗ ഉപദേശകസമിതിയെ ബോധ്യപ്പെടുത്തണം. ഉപദേശകസമിതിയുടെ അംഗീകാരം ലഭിച്ചാൽ ഏതുതരം സംരഭങ്ങൾക്കും ഇസിഎച്ച് മുതൽമുടക്കും. തുടങ്ങാൻ…
Read Moreമുറ്റത്തും പറമ്പിലുമെല്ലാം ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി! കാർഷികവൃത്തിയിൽ മികവ് തെളിയിച്ച് ഒന്നാം ക്ലാസുകാരൻ
മുക്കം: മുറ്റത്തും പറമ്പിലുമെല്ലാം ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി ചെയ്ത് വിജയം വരിച്ചിരിക്കുകയാണ് ഒന്നാം ക്ലാസ് വിദ്യാർഥി. പന്നിക്കോട് ഗവ. എൽപി സ്കൂൾ വിദ്യാർഥി പൊലുകുന്നത്ത് ശംസുദ്ധീന്റെയും ജസീദയുടേയും മകൻ സിനാനാണ് കർഷികവൃത്തിയിൽ മാതൃകയാവുന്നത്. പയർ, വെണ്ട, വഴുതിന തുടങ്ങിയവയാണ് ഗ്രോബാഗുകളിൽ കൃഷി ചെയ്തത്. തുടർച്ചയായി രണ്ടാം തവണയാണ് സിനാൻ കൃഷി ചെയ്യുന്നത്. രാവിലെ സ്കൂളിൽ പോവുന്നതിന് മുൻപും സ്കൂൾ വിട്ട് വന്നതിന് ശേഷവും ചാണകപ്പെടിയും വെണ്ണീരു മുൾപ്പെടെയുള്ള വളപ്രയോഗം നടത്തുന്നതും നനക്കുന്നതുമെല്ലാം സിനാൻ തന്നെയാണ്. മാതാപിതാക്കളുടെ മികച്ച പ്രോത്സാസാഹനവും ഈ വിദ്യാർത്ഥിയുടെ വിജയ രഹസ്യമാണ്.
Read More52ഓളം കാടിന്റെ മക്കള്‍! പഠനം പാതിവഴിയില്‍ ഉപേഷിച്ച കാടിന്റെ മക്കളെ എസ്എസ്എല്‍സി പരീക്ഷക്ക് ഒരുക്കുകയാണ് പി.ജെ. ജോണ്‍ മാഷ്
മാനന്തവാടി: പഠനം പാതിവഴിയില്‍ ഉപേഷിച്ച കാടിന്റെ മക്കളെ എസ്എസ്എല്‍സി പരീക്ഷക്ക് ഒരുക്കുകയാണ് പി.ജെ. ജോണ്‍ മാഷ്. 52ഓളം കാടിന്റെ മക്കളാണ് ഇത്തവണ ഇവിടെനിന്നും എസ്എസ്എല്‍സി പരിക്ഷ എഴുതുക. ഇതിനുള്ള അവസാനവട്ട തയാറെടുപ്പിലാണ് ഈ വിദ്യാര്‍ഥികള്‍. ജീവിത സാഹചര്യങ്ങള്‍ കാരണം പഠനം പാതിവഴിയില്‍ ഉപേഷിച്ചവരായിരുന്നു ഇവരില്‍ ഭൂരിപക്ഷവും. ഇവരെ കണ്ടെത്തി കഴിഞ്ഞ ഒരു വര്‍ഷം ചിട്ടയപരീശീലനം നല്കി എസ്എസ്എല്‍സി പരീക്ഷക്ക് ഒരുക്കിയിരിക്കുകയാണ് ജോണ്‍മാഷ്. 2007 മുതലാണ് ജോണ്‍ മാഷ് ഇത്തരത്തില്‍ അദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പരീശീലനം നല്കാന് ആരംഭിച്ചത്. ഭാര്യ പങ്കജ ഉള്‍പ്പെടെ ആറ് അധ്യാപകര്‍ ചേര്‍ന്നാണ് ഈ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. 52 ഓളം കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷക്കായി തയാറെടുക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഇവിടെ നിന്നും പരീക്ഷ എഴുതിയ 75 ശതമാനം വിദ്യാര്‍ഥികളും വിജയിക്കുകയും ചെയ്തു. അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നവര്‍. എന്നാല്‍…
Read Moreവീണ്ടും അപകടം; മൈസൂരിനടുത്തു ഹുൻസൂരിൽ കല്ലട ബസ് മറിഞ്ഞു യുവതി മരിച്ചു; മൂന്ന് പേർക്ക് സാരമായ പരിക്ക്
മലപ്പുറം: മൈസൂരിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട ദീർഘദൂര ബസ് മറിഞ്ഞ് ഒരു യുവതി മരിച്ചു. ഏതാനും പേർക്കു പരിക്കേറ്റു. ബംഗളൂരുവിൽ നിന്ന് ഇന്നലെ രാത്രി 9.30നു പുറപ്പെട്ട് ഇന്നു രാവിലെ ആറരയോടെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലെത്തേണ്ട കല്ലട ട്രാവൽസ് (സുരേഷ്കുമാറിന്റെ ഉടമസ്ഥതയിൽ) ബസാണ് മറിഞ്ഞത്. മൈസൂരു കഴിഞ്ഞു ഹുൻസൂരിൽ ഇന്നു പുലർച്ചെ 2.30യോടെയാണ് അപകടം. അതിവേഗത്തിൽ ബസിന്റെ മുന്നിൽ കയറിയ കാറിൽ തട്ടാതിരിക്കാൻ ബസ് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. അപകടത്തിൽ മൂന്നു പേർക്കു ഗുരുതര പരിക്കേറ്റു. ഇവരെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചയാളുടെ പേരുവിവര ങ്ങൾ ലഭ്യമായിട്ടില്ല. ഇവർ നാഗ്പൂരിൽ നിന്നാണ് വരുന്നതെന്നറിയുന്നു. പെരിന്തൽമണ്ണയിലേക്കാണ് ടിക്കറ്റെടുത്തിട്ടുള്ളത്. ബസിലെ മറ്റുള്ള യാത്രക്കാരെ കല്ലടയുടെ മറ്റൊരു ബസിൽ പെരിന്തൽമണ്ണയിലെത്തിച്ചു.
Read Moreഭീമൻ തേനീച്ചക്കൂട് ഭീഷണിയാകുന്നു! സമീപത്തെ വീടുകളില്‍ സന്ധ്യയായാല്‍ വെളിച്ചം ഉപയോഗിക്കാന്‍ പോലും കഴിയാത്ത അവസ്ഥ
പേരാമ്പ്ര: വീട്ടുവളപ്പിലെ ഭീമന് തേനീച്ചക്കൂട് നാട്ടുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. നൊച്ചാട് രാമല്ലൂരിലെ രയരോത്ത് മുക്കിലാണ് റോഡരികിലെ മാവില്‍ വന്‍ കാട്ടുതേനീച്ച കൂടുള്ളത്. ഇതിലെ തേനീച്ചകളുടെ ശല്യം കാരണം സമീപത്തെ വീടുകളില്‍ സന്ധ്യയായാല്‍ വെളിച്ചം ഉപയോഗിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ലൈറ്റിടുമ്പോഴേക്കും ഈച്ചകള്‍ കൂട്ടമായി വീടുകളിലെത്തുന്നു. കാരക്കണ്ടി ചന്ദ്രന്റെ പറമ്പിലെ മാവില്‍ തേനീച്ച കൂടുകൂട്ടിയിട്ട് രണ്ട് മാസക്കാലമായി. ഇതിന് സമീപത്തെ താഴെ ചെറുകുന്നുമ്മല്‍ സജീഷ്, താഴെ ചെറുകുന്നുമ്മല്‍ രജീഷ്, ചെറുകുന്നുമ്മല്‍ മൊയ്തി, താഴെ ചെറുകുന്നുമ്മല്‍ അനീഷ് തുടങ്ങിയവരുടെ വീടുകളിലാണ് തേനീച്ച ശല്യം രൂക്ഷമായുള്ളത്. പിഞ്ചുകുട്ടികളടക്കമുള്ളവര്‍ വീടുകളിലുള്ളതിനാല്‍ എന്തുചെയ്യണമെന്നറിയാതെ ഉഴലുകയാണ് ഇവിടുത്തുകാര്‍.
Read Moreപലിശ കൊടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ…! എടപ്പാൾ ജംഗ്ഷൻ ബ്ലേഡ് മാഫിയയുടെ പിടിയിൽ; വഴിയാധാരമായത് നിരവധി കുടുംബങ്ങള്‍
എടപ്പാൾ: എടപ്പാൾ ജംഗ്ഷൻ കേന്ദ്രീകരിച്ച് ബ്ലേഡ് മാഫിയ നടത്തുന്ന ഗുണ്ടാവിളയാട്ടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു സിപിഎം എടപ്പാൾ ഏരിയ കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിരവധി കുടുംബങ്ങളാണ് ബ്ലേഡ് മാഫിയയുടെ കെണിയിൽപ്പെട്ട് വഴിയാധാരമായിട്ടുള്ളത്. ഒരുലക്ഷം രൂപക്കു പ്രതിമാസം പതിനായിരം രൂപയാണ് ഇക്കൂട്ടർ പലിശയായി വാങ്ങുന്നത്. പണം കടം കൊടുക്കുന്പോൾ തന്നെ കടം വാങ്ങുന്നവരുടെ ഭൂമി ബ്ലേഡ് മാഫിയ രജിസ്റ്റർ ചെയ്ത് വാങ്ങുകയോ ബ്ലാങ്ക് ചെക്കുകൾ വാങ്ങുകയോ ചെയ്യും. മൂന്നുമാസം പലിശ കൊടുക്കുന്നതിൽ വീഴ്ച വരുത്തിയാൽ രജിസ്റ്റർ ചെയ്ത് വാങ്ങിയ വസ്തു തിരിച്ച് രജിസ്റ്റർ ചെയ്തു കൊടുക്കാറില്ല. ബ്ലാങ്ക് ചെക്കുകളിൽ അവർക്കു തോന്നിയ തുക ചേർത്തു ചെക്ക് കേസും കൊടുക്കുന്നു. എടപ്പാൾ ജംഗ്ഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലേഡ് മാഫിയ ലക്ഷക്കണക്കിനു രൂപയാണ് പലിശക്ക് കൊടുത്ത് പാവപ്പെട്ടവരുടെ വീടും സ്ഥലവും തുച്ഛവിലക്ക് ഇക്കൂട്ടർ കൈവശപ്പെടുത്തുന്നതെന്നു സിപിഎം ചൂണ്ടിക്കാട്ടി. പലിശക്കാരുടെ ചൂഷണത്തിൽ വിധേയമായവർ…
Read More