മഞ്ചേരി: സഹോദരന്റെ പേരും ജനന തിയതിയും ഉപയോഗിച്ച് വ്യാജരേഖയുണ്ടാക്കി ആൾമാറാട്ടം നടത്തി ഇന്ത്യൻ സൈന്യത്തിൽ ജോലി നേടിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന വയോധികന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. തിരുവാലി കുറ്റിപ്പുറത്ത് വീട്ടിൽ സാമിദാസ (69)ന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. 1944 സെപ്തംബർ 15ന് ജനിച്ച സാമിനാഥൻ പട്ടാളത്തിൽ ചേരാൻ പ്രായപരിധി കവിഞ്ഞതിനാൽ 1950 ജൂലൈ 15ന് ജനിച്ച സഹോദരൻ സത്യനാഥന്റെ പേരും ജനനതിയതിയും ഉപയോഗപ്പെടുത്തിയാണ് 1968 ഒക്ടോബർ 14ന് ഇന്ത്യൻ മിലിട്ടറിയുടെ മദ്രാസ് റജിമെന്റിൽ ചേർന്നത്. എന്നാൽ ശാരീരിക ക്ഷമതയില്ലെന്നു കണ്ട് 1969 നവംബർ എട്ടിന് സർവീസിൽ നിന്നു ഡിസ്ചാർജ ആയെങ്കിലും പെൻഷനും മറ്റു ആനുകൂല്യങ്ങളും ലഭിച്ചു വന്നിരുന്നു. 2016ൽ പെൻഷൻ രേഖകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടി വന്നതോടെയാണ് ഇയാൾ വെട്ടിലായത്. തുടർന്ന് ആധാർകാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്, പാൻ കാർഡ്…
Read MoreCategory: Kozhikode
ഞാന്‍ ആരേയും അക്രമിച്ചിട്ടില്ല, കണ്ടക്ടര്‍ തന്നെയാണ് തല്ലിയത്!തന്നെ ബസുകാര് അക്രമിയായി ചിത്രീകരിക്കുകയാണെന്ന് ഓട്ടോ ഡ്രൈവര്‍
വടകര: നിരപരാധിയായ തന്നെ ബസുകാര് സംഘടിതമായി അക്രമിയായി ചിത്രീകരിക്കുകയാണെന്ന് ഓട്ടോ ടാക്സി ഡ്രൈവര്‍ ഇരിങ്ങല്‍ ചെറിയാവി ഹരിദാസന് . താന്‍ ആരേയും അക്രമിച്ചിട്ടില്ലെന്നും കണ്ടക്ടര്‍ തന്നെയാണ് തല്ലിയതെന്നും ഓട്ടോ ടാക്സിയുടെ ഗ്ലാസ് കണ്ടക്ടര്‍ കൈകൊണ്ട് അടിച്ചു പൊട്ടിക്കുകയാണ് ചെയ്തതെന്നും ഹരിദാസന് പറഞ്ഞു. മുപ്പത് വര്‍ഷത്തോളം ബസ് ഡ്രൈവറായിരുന്ന ഹരിദാസന് അറുപത്തിയൊന്നാം വയസിലും കുടുംബം പോറ്റുന്നതിനു വേണ്ടിയുള്ള കഷ്ടപ്പാടിലാണ്. ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. ഷോള്‍ഡര്‍ വേദന കാരണം ബസ് ഓടിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഓട്ടോ ടാക്സി വാങ്ങുന്നത്. ആദ്യം വടകര നാരായണനഗരം ജംഗ്ഷന് കേന്ദ്രമായി സര്‍വീസ് നടത്തിയെങ്കിലും ജീപ്പുകാര് എതിര്‍പ് ഉയര്‍ത്തിയതോടെയാണ് പോലീസിന്റെ തന്നെ മൗനാനുവാദത്തോടെ കൈനാട്ടിയിലേക്കു മാറിയത്. ബസുകാരെ ബുദ്ധിമുട്ടിക്കാതെയാണ് ഇതുവരെ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് വള്ളിക്കാട്-വൈക്കിലശേരി ഭാഗത്തേക്കു സ്പെഷ്യല്‍ വിളിച്ചവരേയും കൊണ്ടുപോവുമ്പോഴാണ് ബസ് കണ്ടക്ടര്‍ ഇറങ്ങി വന്നു ചോദ്യം…
Read Moreഗുണനപ്പട്ടിക തെറ്റിച്ച ആദിവാസി ബാലനു വാര്‍ഡന്റെ മര്‍ദനം; പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്
കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ വാര്ഡന് മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ പോലീസ് മേധാവിയോട് മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു. ട്രൈബല്‍ ഓഫീസറോടും വിദ്യാഭ്യാസ ഉപഡയറക്ടറോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.വയനാട്ടിലെ നെന്മേനി ആനപ്പാറ ട്രൈബല്‍ ഹോസ്റ്റലിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണു പോലീസില്‍ പരാതി നല്‍കിയത്. ചീങ്ങേരി കോളനി നിവാസിയായ ഒമ്പതു വയസുകാരനെ ഗുണനപ്പട്ടിക തെറ്റിച്ചെന്നു പറഞ്ഞുകൊണ്ടാണു വാര്ഡന് മര്‍ദിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മര്‍ദ്ദനമേറ്റതെന്നു ബത്തേരിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി പറഞ്ഞു. നിലം തുടയ്ക്കുന്ന മോപ്പുപയോഗിച്ചു വാര്ഡന് തന്നെ അടിച്ചെന്നും കുട്ടി പറഞ്ഞു. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്ഡന് അനൂപിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Read Moreസ്വര്‍ണക്കടത്തില്‍ ഒറ്റും കുടിപ്പകയും; കാരിയര്‍മാരെ തട്ടിക്കൊണ്ടുപോകാന്‍ ഗുണ്ടാ സംഘങ്ങളും; കരിപ്പൂർ യാത്ര പേടി സ്വപ്നമാകുന്നു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് കാരിയര്‍മാരെ തേടി ഗുണ്ടാ സംഘം ദേശീയ പാതയില്‍ മറഞ്ഞിരിക്കുന്നു. ഗള്‍ഫിലും നാട്ടിലുമായുളള സ്വര്‍ണക്കടത്തുകാരുടെ കുടിപ്പകയും ഒറ്റിക്കൊടിക്കലും മൂലം വിദേശ യാത്രക്കാര്‍ക്ക് പോലും ഭീതിയോടെയാണ് ഇത് വഴി കടന്നുപോകുന്നത്. സ്വര്‍ണക്കടത്തിന്റെ പേരില്‍ ദേശീയ പാതയില്‍ നടക്കുന്ന നാലാമത്തെ ആക്രമണ സംഭവമാണ് ഇന്നലെ കൊട്ടപ്പുറം തലേക്കരയിലുണ്ടായത്. സമാനമായ രണ്ടു കേസുകളില്‍ കൊണ്ടോട്ടി പോലിസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയിരുന്നു . മറ്റൊരു കേസ് അന്വേഷണത്തിലുമാണ്. സ്വര്ണക്കടത്തുകാരനെന്ന സംശയത്തിലാണ് കര്‍ണാടക സ്വദേശിയായ അബ്ദുള്‍ നാസര്‍ ഷംസാദി (24) നെ ബൈക്കിലും കാറിലുമെത്തിയ സംഘം ഒമ്പതംഗ സംഘം ശനിയാഴ്ച പുലര്‍ച്ചെ ദേശീയപാതയില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊളളയടിച്ചത്. സ്വര്‍ണമില്ലെന്ന് അറിയിച്ചിട്ടും വാഹനത്തില്‍ തട്ടിക്കൊണ്ടുപോയ സംഘം വസ്ത്രങ്ങളടക്കം അഴിച്ച് പരിശോധിച്ച് കയ്യിലുളള പണവും രേഖകളും കവര്‍ന്ന് തേഞ്ഞിപ്പലത്ത് ഉപേക്ഷിക്കുകയായിരുന്നു. യാത്രക്കാരന്റെ പരാതിയില്‍ കൊണ്ടോട്ടി പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ…
Read Moreകൂടത്തായി കൊലപാതക പരമ്പര; ആറാം കുറ്റപത്രം സമർപ്പിച്ചു; അന്നമ്മ വധക്കേസിൽ പ്രതിയായി ജോളി മാത്രം
കോഴിക്കോട്: കൂടത്തായി കൊലപാത പരമ്പരയിലെ ആറാം കുറ്റുപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചു. അന്നമ്മ വധക്കേസിലെ കുറ്റപത്രം താമരശേരി കോടതിയിലാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ചത്. കേസിൽ ജോളി മാത്രമാണ് പ്രതി. 129 സാക്ഷികളെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസാണ് അന്നമ്മയുടെ കൊലപാതകം. 2002 ല്‍ ഓഗസ്റ്റ് 22 നാണ് അന്നമ്മ കുഴഞ്ഞു വീണ് മരിച്ചത്. ഡോഗ് കില്‍ കലര്‍ത്തിയ ആട്ടിന്‍സൂപ്പ് നല്‍കിയാണ് ജോളി അന്നമ്മയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. എംകോം പഠനം പൂര്‍ത്തിയാക്കിയെന്നായിരുന്നു ജോളി അന്നമ്മയെ പറഞ്ഞു ധരിപ്പിച്ചിരുന്നത്. തുടര്‍ന്ന് ബിഎഡ് കോഴ്സ് പാസായാല്‍ അധ്യാപികയായി ജോലി ലഭിക്കുമെന്ന് ഉപദേശിച്ച അന്നമ്മ ജോളിയെ നിര്‍ബന്ധിച്ച് കോഴ്സിന് അയച്ചു. അന്നമ്മയെ കബളിപ്പിക്കാനായി ജോളി പാലായില്‍ താമസിച്ചു. അവിടെ ബിഎഡ് പഠിക്കുകയാണെന്ന് ജോളി അന്നമ്മയെ വിശ്വസിപ്പിച്ചു. തന്റെ വിദ്യാഭ്യാസ യോഗ്യതസംബന്ധിച്ചു അന്നമ്മ കൂടുതല്‍ അന്വേഷിക്കുമെന്ന ഘട്ടത്തിലാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ…
Read Moreബധിരയും മൂകയുമായ 11കാരിയുടെ മരണത്തിൽ ദുരൂഹത! അവശയായ വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചത് വൈകുന്നേരം
മുക്കം: സ്പെഷൽ സ്കൂൾ വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം. തോട്ടുമുക്കം സ്വദേശി കരിങ്ങത്തടത്തിൽ അനീഷിന്റെ ഇളയ മകൾ അനു ആണ് കഴിഞ്ഞ ദിവസം മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലിരിക്കേ മരണമടഞ്ഞത്. രണ്ടു ദിവസം മുൻപ് സ്കൂൾ ഹോസ്റ്റലിൽ തലചുറ്റി വീണു ഛർദ്ദിച്ചു എന്നു പറഞ്ഞു മെഡിക്കൽ കോളജിൽ കൊണ്ട് പോവുകയായിരുന്നു. രാവിലെ ഛർദ്ദിച്ചു അവശയായ വിദ്യാർഥിനിയെ വൈകുന്നേരമാണ് ആശുപത്രിയിലെത്തിച്ചതെന്നും പരാതിയുണ്ട്. സംഭവം ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ഹോസ്റ്റലിലെ ഹെൽപ്പർ വിദ്യാർഥിനിയെ മർദ്ദിച്ചിരുന്നതായും പരാതിയുണ്ട്. മെഡിക്കൽ കോളജിൽ എത്തിയപ്പോൾ കുട്ടിക്ക് ശ്വാസതടസം ഉണ്ടായി. പിന്നീട് വെന്റിലേറ്ററിൽ ആയിരുന്നു രണ്ടു ദിവസം. എന്നാൽ തല ചുറ്റി വീണതല്ലെന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടർ സംശയം ഉന്നയിച്ചതോടെ മെഡിക്കൽ കോളജ് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടിയെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. കഴിഞ്ഞ ദിവസം ബധിര സംഘടനാ പ്രതിനിധികൾ…
Read Moreഅഭിമാന നിറവിൽ മുക്കം! ഇരുവഴിഞ്ഞിയുടെ സംരക്ഷകനായ പ്രകൃതി സ്നേഹിയെ തേടി വനമിത്ര പുരസ്കാരം
മുക്കം: മണ്ണിൽ നിന്നും പ്രകൃതിയിൽ നിന്നും മനുഷ്യർ അകന്ന് കൊണ്ടിരിക്കുമ്പോൾ പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന ദാമോദരൻ കോഴഞ്ചേരിയെന്ന പ്രകൃതി സ്നേഹിയെ തേടി എത്തിയത് വനം വകുപ്പിന്റെ വനമിത്ര പുരസ്കാരം. 2016ൽ വനം വകുപ്പ് പ്രകൃതി മിത്ര പുരസ്കാരവും നൽകി ആദരിച്ചിരുന്നു. ജൈവവൈവിധ്യത്തിന്റെ നിലനിൽപ്പിനും പരിസ്ഥിതി സംരക്ഷണത്തിനും നദി, ജലസംരക്ഷണം, വൃക്ഷ സംരക്ഷണം, തണ്ണീർത്തട – കാവു സംരക്ഷണം, എന്നീ പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് നൽകുന്ന പുരസ്ക്കാരമാണ് ദാമോദരനെ തേടി എത്തിയത് . 2016 ൽ സിറ്റിസൺ കൺസർവേറ്ററായും ദാമോദരനെ നിയമിച്ചിരുന്നു. ലക്ഷക്കണക്കിന് രൂപ മുടക്കി മുളകൾ നട്ടുപിടിപ്പിച്ച് അതിനെ പരിപാലിച്ച് വരുന്നതടക്കമുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്ക്കാരം നൽകിയത്. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ഇരുവഴിഞ്ഞി പുഴയുടേയും ചാലിയാറിന്റേയും ചെറുപുഴയുടേയും തീരങ്ങൾ വ്യാപകമായി പുഴയെടുത്തപ്പോൾ തീരത്തിന് യാതൊരു ഇടിച്ചിലും സംഭവിക്കാത്ത സ്ഥലമാണ് ദാമോദരന്റേത്. മുക്കം തൃക്കുട മണ്ണ ക്ഷേത്രക്കടവിനോട് തൊട്ടടുത്താണ്…
Read Moreറോഡരികില്‍ യുവതി പസവിച്ചു; രക്ഷയായത് കനിവ് 108 ആംബുലന്‍സ്; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍
മാനന്തവാടി: പുലര്‍ച്ചെ റോഡുവക്കില്‍ പ്രസവിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സ് രക്ഷയായി.ചീക്കല്ലൂര്‍ പുളിക്കല്‍ വയലില്‍ കോളനിയിലെ ബിനുവിന്റെ ഭാര്യ പാര്‍വതിക്കും(27) കുഞ്ഞിനുമാണ് ആംബുലന്‍സ് രക്ഷയായത്. വ്യാഴാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് പാര്‍വതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്നു വീട്ടുകാര്‍ 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്ട്രോള് റൂമില്‍നിന്ന് വിവരം ലഭിച്ചതനുസരിച്ച് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍നിന്നു ആംബുലന്‍സ് ചീക്കല്ലൂരിലേക്ക് തിരിച്ചു. ആംബുലന്‍സ് എത്തുന്നതിന് മുന്‍പ് പാര്‍വതിയെയും കൂട്ടി ബന്ധുക്കള്‍ റോഡിലേക്കും നടന്നു. കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും പാര്‍വതിക്ക് മുന്നോട്ട് നടക്കാന്‍ കഴിയാതെവന്നു. പാര്‍വതി പ്രസവവേദനകൊണ്ടു പുളയുന്നതിനിടെ പൈലറ്റ് കെ.ജി. എല്‍ദോ ആംബുലന്‍സുമായി സ്ഥലത്തെത്തി. പാര്‍വതിയെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് വി.വി. സ്വപ്ന പരിശോധിക്കുമ്പോഴേക്കും പ്രസവം നടന്നിരുന്നു. ഉടന്‍ അമ്മയെയും കുഞ്ഞിനെയും പ്രഥമശുശ്രൂഷ നല്കി കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പാര്‍വതിയുടെ മൂന്നാമത്തെ പ്രസവമാണ്…
Read Moreനന്മ മനസുകള്‍ കൈകോര്‍ത്തു! ദാദര്‍ സൂപ്പര്‍ ഫാസ്റ്റില്‍ നിന്നു വടകരക്കും മാഹിക്കും ഇടയില്‍ പുറത്തേക്ക് വീണ യുവാവിനു ജീവന് തിരികെ കിട്ടി
വടകര: നന്മ മനസുകള്‍ ഒട്ടും വൈകാതെ രംഗത്തു വന്നപ്പോള്‍ യുവാവിനു ജീവിതത്തിലേക്കു തിരികെ വരാന്‍ വഴിയൊരുങ്ങി. കഴിഞ്ഞ ദിവസം ദാദര്‍ സൂപ്പര്‍ ഫാസ്റ്റില്‍ നിന്നു വടകരക്കും മാഹിക്കും ഇടയില്‍ പുറത്തേക്ക് വീണ വിദ്യാര്‍ഥി രക്ഷപ്പെട്ടതിനു പിന്നില്‍ ഇങ്ങനെയൊരു കൂട്ടായ്മയുടെ പിന്‍ബലമുണ്ട്. വാട്സാപ്പ് ഗ്രൂപ്പിലെ പ്രവര്‍ത്തകരും റെയില്‍വെ ജീവനക്കാരും പോലീസും ആംബുലന്‍സ് ഡ്രൈവറും നാട്ടുകാരും കൈകോര്‍ത്തപ്പോള്‍ കണ്ണൂര്‍ പട്ടാന്നൂര്‍ ശ്രീരാഗത്തില്‍ രാജന്റെ മകന് അനുരാഗിനു (19) ജീവിതത്തിലേക്കു തിരകെ വരാനായി. എറണാകുളത്ത് നിന്നു കണ്ണൂരേക്കു ദാദര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന അനുരാഗ് കഴിഞ്ഞ ദിവസം രാത്രി അബദ്ധത്തില്‍ തെറിച്ചുവീഴുകയായിരുന്നു. കൂടെയുള്ള കുട്ടികളുടെ പരിഭ്രാന്തി കണ്ടു കാര്യം ചോദിച്ചറിഞ്ഞ ട്രെയിന്‍ ടൈം വാട്സാപ്പ് ഗ്രൂപ്പ് മെമ്പര്‍മാരായ പ്രജിത്ത്, രാജേഷ്, അഷ്റഫ് തുടങ്ങിയവര്‍ വിവരം ഗ്രൂപ്പ് അഡ്മിന് പി.കെ.സി.ഫൈസലിനെ അറിയിച്ചു. ഫൈസല്‍ ഗ്രൂപ്പ് മെമ്പര്‍ കൂടിയായ വടകര ആര്‍പിഎഫ് എസ്ഐ സുനില്‍കുമാറിനെ…
Read Moreമുക്കം യമഹ ഷോറൂമിലെ മോഷണം! മോഷ്ടിച്ചത് 1,20000 രൂപ വിലയുള്ള 16 മോട്ടോർബൈക്ക്; അന്വേഷണം ഊർജിതം
മുക്കം: മുക്കം അരീക്കോട് റോഡിലുള്ള യമഹയുടെ ഷോറൂമിൽ നിന്ന് വില്പനയ്ക്കു വെച്ച ബൈക്ക് മോഷണം പോയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ബുധനാഴ്ച അർധരാത്രിയിലാണ് മോഷണം നടന്നത്. സ്കൂട്ടറിൽ എത്തിയ മോഷ്ടാവ് വിൽപ്പനയ്ക്കായി വെച്ച ബൈക്കുകുമായി കടന്ന് കളയുകയായിരുന്നു . യമഹ ഇരുചക്രവാഹനങ്ങളുടെ ഷോറും ആയ സെഞ്ചുറിയിൽ മോട്ടോഴ്സിൽ നിന്നുമാണ് മോട്ടോർ ബൈക്ക് മോഷണം പോയത്. തൊപ്പി ധരിച്ച് മുഖം തൂവാല കൊണ്ട് മറച്ച് എത്തിയ മോഷ്ടാവ് യമഹ ഫാസിനോ സ്കൂട്ടറിലാണ് ഷോറൂമിന് മുന്നിൽ എത്തിയത്. ഷോറൂമിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് ഗോഡൗണിൽ വിൽപ്പനയ്ക്ക് വെച്ച 1,20,000 രൂപ വിലയുള്ള 16 മോട്ടോർബൈക്ക് മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. വീണ്ടും വ്യാഴാഴ്ച രാവിലെ 7.30ന് ഇതേ മോഷ്ടാവ് തന്നെ നീല ജീൻസും നീല ഷർട്ടും ഹെൽമറ്റും…
Read More