പേരാമ്പ്ര: നാട്ടിന് പുറങ്ങളിലെ കവുങ്ങിന് തോട്ടങ്ങളില്‍ അഴുകി മണ്ണാവുന്ന പാളയില്‍ കമനീയ കരകൗശലങ്ങള്‍ നിര്‍മിച്ച് പേരാമ്പ്ര കല്ലോട് കൈപ്രത്തെ തെക്കേട്ടില്‍ മീത്തല്‍ ശാന്തി ശ്രദ്ധയാകർഷിക്കുന്നു. 20 വര്‍ഷക്കാലമായി തുണിയും പേപ്പറും ഉപയോഗിച്ച് ചവിട്ടിയും പൂക്കളും നിര്‍മിച്ച് വരുന്ന ഇവര്‍ അടുത്ത കാലത്താണ് പാളയിലേക്ക് ശ്രദ്ധതിരിഞ്ഞത്. ടയ്ലറിംഗ് ഷോപ്പുകളില്‍ ബാക്കി വരുന്ന തുണിക്കഷ്ണങ്ങള്‍ ഉപയോഗിച്ച് വിവിധ ആകൃതിയിലും ഡിസൈനിലും ചവിട്ടികള്‍ നിര്‍മിക്കുന്നു. വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ തോന്നിയതാണ് ചവിട്ടി നിര്‍മ്മാണവും പൂ നിര്‍മ്മാണവുമെല്ലാം. കേരളത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിലേക്ക് ഇവര്‍ നിര്‍മിച്ച ചവിട്ടി വില്പനക്കായി കൊണ്ടുപോവുന്നുണ്ട്. പേരാമ്പ്രയിലെ പ്രമുഖ വസ്ത്ര നിര്‍മാണ യൂണിറ്റാണ് ഇവര്‍ക്ക് ആവശ്യമായ പാഴ്തുണികള്‍ എത്തിച്ചു കൊടുക്കുന്നത്. ചവിട്ടിയില്‍ നിന്നും ക്രമേണ പൂക്കളിലേക്കും ശ്രദ്ധതിരിച്ചു. പ്ലാസ്റ്റിക്ക് നിരോധനം വന്നതോടെ ഇത്തരം ഉല്പന്നങ്ങള്ക്ക് ആവശ്യക്കാര്‍ ഏറെയായി. പാഴ്വസ്തുക്കളെയെല്ലാം തന്റെ കലാപ്രകടനത്തിന് ഉപയോഗിക്കുന്ന ശാന്തി അടക്കാ തോലില്‍ പൂക്കള്‍ നിര്‍മ്മിക്കുന്ന…
Read MoreCategory: Kozhikode
ജ്വല്ലറികള്‍ ജാഗ്രതൈ, ഇവനെ സൂക്ഷിക്കുക! തന്ത്രപൂര്‍വം സ്വര്‍ണം തട്ടുന്ന വിരുതന് എത്തിയിട്ടുണ്ട്; കോഴിക്കോട്ടുകാരൻ റാഹിൽ ഹമീദിന്റെ തട്ടിപ്പുകളെക്കുറിച്ച് ജ്വല്ലറിക്കാർ വിവരിക്കുന്നതിങ്ങനെ….
സ്വന്തം ലേഖകന്‍ തൃശൂര്‍: ജ്വല്ലറികളിൽ നിന്ന് സ്വര്‍ണനാണയങ്ങളും വജ്രാഭരണങ്ങളും അതിവിദഗ്ധമായി തട്ടിയെടുക്കുന്ന വിരുതന് കേരളമൊട്ടാകെ കറങ്ങി തട്ടിപ്പ് തുടരുന്നു. ഇയാളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് സമൂഹമാധ്യമങ്ങളില്‍ നല്കി കേരളത്തിലെ ജ്വല്ലറിക്കാര് രംഗത്ത്. ആലപ്പുഴ, കോഴിക്കാട്, തൃശൂര്‍, അങ്കമാലി എന്നിവിടങ്ങളിലുള്ള പ്രമുഖ ജ്വല്ലറികളില്‍ പ്രമുഖ കമ്പനികളുടെ പേരു പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. കോഴിക്കോട് പയ്യോളി സ്വദേശിയായ റാഹിൽ ഹമീദാണ് തട്ടിപ്പ് നടത്തുന്നതെന്ന് കേസ് അന്വേഷിക്കുന്ന പോലീസ് പറഞ്ഞു. തട്ടിപ്പിന്റെ രീതി ഇങ്ങനെ: നഗരങ്ങളിലെ പ്രമുഖ ഹോട്ടലുകളില്‍നിന്ന് ഇയാള്‍ ജ്വല്ലറികളിലേക്ക് ഫോണ്‍ വിളിക്കും. പ്രമുഖ കമ്പനിയുടെ മാനേജരാണെന്നും മറ്റും പറഞ്ഞാണ് വിളിക്കുക. തങ്ങളുടെ കമ്പനിയുടെ ഒരു പരിപാടി ഹോട്ടലില്‍ നടക്കുന്നുണ്ടെന്നും അടിയന്തരമായി അഞ്ച് സ്വര്‍ണ നാണയങ്ങള്‍ വേണമെന്നും എന്തു വിലവരുമെന്നും ചോദിക്കും. വിലയറിഞ്ഞു കഴിഞ്ഞാല്‍ അത് ഹോട്ടലില്‍ എത്തിക്കാന്‍ സാധിക്കുമോ പണം ഇവിടെ വരുമ്പോള്‍ തരാമെന്നും പറയും. ജ്വല്ലറിക്കാര് ജീവനക്കാരുടെ…
Read Moreകത്തയച്ചിട്ട് കാര്യമില്ല , യുഎപിഎ പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്: അലന്, താഹ കേസ് എന്‍ഐഎ സംസ്ഥാന പോലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചതുകൊണ്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന പോലീസ് ചുമത്തിയ യുഎപിഎ ആദ്യം പിന്‍വലിക്കുകയാണ് വേണ്ടത്. നിരവധി കത്തുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്നത്. അതിനാല്‍ യുഎപിഎ പിന്‍വലിച്ച ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രിയെ മുഖ്യമന്ത്രി നേരില്‍ പോയി കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കണമെന്നും അദ്ദേഹം “രാഷ്ട്രദീപിക’യോട് പറഞ്ഞു.
Read Moreകെഎസ്ആർടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചു വീണ സംഭവം; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കും
വയനാട്: വൈത്തിരിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ നടപടി. ബസിന്റെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് താത്കാലികമായി റദ്ദാക്കും. വയനാട് ആർടിഒയുടേതാണ് നടപടി. ഇരുവരോടും തിങ്കളാഴ്ച ആർടിഒ മുൻപാകെ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. തളിമല സ്വദേശിനി ശ്രീവള്ളിക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൽപ്പറ്റയിൽ നിന്നും വൈത്തിരിയിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നാണ് സ്ത്രീ പുറത്തേക്ക് വീണത്. വൈത്തിരി ടൗണിൽ വച്ചാണ് സംഭവം. ഇറങ്ങാനുള്ള സ്റ്റോപ്പിലേക്ക് ബസ് അടുത്തതോടെ ഇവർ ഇരിപ്പിടത്തിൽ നിന്ന് മാറി വാതിലിന് സമീപത്തേക്ക് നിന്നു. ഇതിനിടെ ബസ് വളവ് തിരിഞ്ഞപ്പോൾ തുറന്നിരുന്ന വാതിലിലൂടെ സ്ത്രീ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. കെഎസ്ആർടിസിക്ക് തൊട്ടുപിന്നാലെ മറ്റൊരു ബസ് കൂടി വരുന്നുണ്ടായിരുന്നു. സ്ത്രീ വീഴുന്നത് കണ്ട് പിന്നാലെ വന്ന…
Read Moreആത്മമിത്രങ്ങൾക്ക് കണ്ണീരോടെ വിട..! അന്ത്യവിശ്രമവും അടുത്തടുത്ത്; ഇരുവരുടേയും മരണം ഉൾക്കൊള്ളാനാവാതെ കൂട്ടുകാരികളും അധ്യാപകരും
കൊണ്ടോട്ടി: കരിങ്കല്ല് ക്വാറിയിൽ വെളളക്കെട്ടിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മക്കളായ വിദ്യാർഥിനികൾക്ക് നാട്് കണ്ണീരോട് വിട ചൊല്ലി. ഒളവട്ടൂർ എച്ച്ഐഒഎച്ച്എസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി ആയിഷ റിൻഷ (15), ഏഴാം ക്ലാസ് വിദ്യാർഥിനി നാജിയ ഷെറിൻ(13) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ വൻജനാവലിയുടെ സാന്നിധ്യത്തിൽ ആലങ്ങാട് ഹസൻ ജുമാമസ്ജിദിൽ കബറടക്കിയത്. തിങ്കളാഴ്ച രാത്രിയോടെ പോസ്റ്റ്മോർട്ടം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ മെഡിക്കൽ കോളജിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് വീട്ടിലെത്തിച്ചത്. അപകട വാർത്തയറിഞ്ഞ് ഗൾഫിൽ നിന്ന് മരിച്ച ആയിഷ റിൻഷയുടെ പിതാവ് കോയയും നാജിയയുടെ സഹോദരൻ മഷ്ഹൂദും ഇന്നലെ പുലർച്ചെയോടെ വീട്ടിലെത്തിയിരുന്നു. മരണ വിവരം അറിഞ്ഞ് സഹപാഠികളും നാട്ടുകാരും അധ്യാപകരും വീട്ടിലേക്ക് ഒഴുകി. ആത്മമിത്രങ്ങളുടെ മുഖം കണ്ട് പലരും പൊട്ടിക്കരഞ്ഞു. സ്കൂളിൽ ക്ലാസ്സ് മുറികൾക്ക് അപ്പുറത്തേക്ക് വളർന്ന സൗഹൃദമായിരുന്നു ഇരുവർക്കും. ആയതിനാൽ തന്നെ ഇരുവരുടേയും മരണം കൂട്ടുകാരികൾക്കും…
Read Moreജാതി അധിക്ഷേപം! അരുണ്‍കുമാറിനോട് രാജി പിന്‍വലിക്കണമെന്ന് സിപിഎം
മുക്കം: ജാതി അധിക്ഷേപത്തെ തുടര്‍ന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ സിപിഎം അംഗം അരുണ്‍കുമാര്‍ രാജി വെച്ചതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സിപിഎം നേതൃത്വം രംഗത്ത് . പഞ്ചായത്തിലെ ഹരിതകര്‍മ്മസേന യോഗത്തില്‍ വച്ച് ജനതാദള്‍ അംഗം തന്നെ ജാതീയമായി അധിക്ഷേപിച്ചു എന്ന അരുണ്‍കുമാറിന്റെ പരാതി പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ അന്വേഷിച്ചതാണന്നും , ജനതാദളിന്റെ മുതിര്‍ന്ന നേതാക്കളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോള്‍ താന്‍ അരുണ്‍കുമാറിനെ അത്തരത്തില്‍ അധിക്ഷേപിട്ടില്ലെന്ന നിലപാടാണ് ജനതാദള്‍ അംഗം കൈക്കൊണ്ടതെന്നും സിപിഎം തിരുവമ്പാടി ഏരിയാസെക്രട്ടറി ടി. വിശ്വനാഥന് പറഞ്ഞു. അരുണ്‍ കുമാര്‍ രാജിവെച്ചു ഒഴിയേണ്ട യാതൊരു പരിതസ്ഥിതിയും നിലവിലില്ലെന്നും , അതുകൊണ്ടുതന്നെ അരുണ്‍കുമാറിനോട് രാജി പിന്‍വലിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അരുണ്‍ കുമാര്‍ രാജി പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്നും ടി. വിശ്വനാഥന് പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ പ്രശ്നത്തെ സിപിഎമ്മിനെതിരെ ദുരുപയോഗം ചെയ്യുകയാണ്. ദളിതരുടേയും ന്യൂനപക്ഷങ്ങളുടെയും താല്പര്യം സംരക്ഷിക്കുവാന്‍ സിപിഐം പ്രതിജ്ഞാബദ്ധമാണെന്നും വിശ്വനാഥന് കൂട്ടിച്ചേര്‍ത്തു.
Read Moreഎയർ ഇന്ത്യ സ്വകാര്യവത്കരണം! ഹജ്ജ് ടെൻഡർ വ്യോമയാന മന്ത്രാലയം താൽക്കാലികമായി നിർത്തിവെച്ചു
കൊണ്ടോട്ടി: എയർഇന്ത്യയുടെ സ്വകാര്യവത്കരണത്തിൽ കുരുങ്ങി ഇന്ത്യയിൽ നിന്നുളള ഈ വർഷത്തെ ഹജ്ജ് സർവീസ് ടെൻഡർ നടപടികൾ വ്യോമയാന മന്ത്രാലയം നിർത്തി വെച്ചു. ഹജ്ജ് സർവീസുകൾ നടത്താൻ തയാറുളള വിമാനങ്ങളിൽ നിന്നുളള ടെൻഡർ പ്രഖ്യാപനം ഇന്നലെ നടക്കാനിരിക്കെയാണ് അവസാന നിമിഷം ഉപേക്ഷിച്ചത്. സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യക്ക് ഹജ് ടെൻഡറിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ടെൻഡർ നടപടികൾ താൽക്കാലികമായി വ്യോമയാന മന്ത്രാലയം നിർത്തിവെക്കുകയായിരുന്നു. ഹജ്ജ് ടെൻഡർ നടപടികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് അറിയിച്ച് വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി കഴിഞ്ഞ മാസം ആറിനാണ് ഹജ്ജ് സർവീസിന് ടെൻഡർ ക്ഷണിച്ചിരുന്നത്. 27ന് ടെൻഡർ പ്രഖ്യാപിക്കാനിരിക്കെയാണ് പിന്നീട് ഫെബ്രുവരി മൂന്നിലേക്ക് ടെൻഡർ മാറ്റിയത്. എയർഇന്ത്യക്ക് പുറമെ സൗദി എയർലെൻസ്, നാസ് എയർ, സ്പെയ്സ് ജെറ്റ് എന്നിവയാണ് ഹജ്ജ് ടെൻഡർ നൽകാൻ തയാറായിരുന്നത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുളള വ്യോമയാന ഉഭയ കക്ഷികരാർ പ്രകാരം ഹജ്ജ്…
Read Moreകൊറോണ! സൗദിയിലേക്ക് മുങ്ങിയവരെ സൗദി സര്‍ക്കാര്‍ തിരിച്ചറിഞ്ഞു; മുങ്ങിയത് രണ്ട് കോഴിക്കോട്ടുകാര്‍
കോഴിക്കോട്: കൊറോണ വൈറസ് ബാധ തടയാൻ സംസ്ഥാനം അതീവ ജാഗ്രതപാലിച്ചുവരവെ, ചൈനയിൽനിന്ന് കോഴിക്കോട്ടെത്തി അധികൃതരുടെ കണ്ണുവെട്ടിച്ച് സൗദി അറേബ്യയിലേക്ക് കടന്ന രണ്ടുപേരെ സൗദി സര്‍ക്കാര്‍ തിരിച്ചറിഞ്ഞതായി സൂചന. രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ 28 ദിവസം വീട്ടിൽനിന്നു പുറത്തിറങ്ങാതെ നിരീക്ഷണത്തിലിരിക്കാൻ അധികൃതർ ബോധവത്കരണം നടത്തുന്നതിനിടയിലാണ് കരിപ്പൂർ വിമാനതാവളത്തിലിറങ്ങിയ രണ്ട് വ്യാപാരികൾ സൗദിയിലേക്ക് കടന്നത്. ഏത് വിമാനത്താവളം വഴിയാണ് ഇവർ പോയതെന്ന് അറിവായിട്ടില്ല. അതേസമയം ഇവര്‍ സൗദി സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണുള്ളതെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ച സൂചന. മറ്റിടങ്ങളില്‍ നിന്നെത്തുന്നവരെ കുറിച്ച് വിശദമായി അവിടെ അന്വേഷിക്കുന്നുണ്ട്. അതിനാല്‍ കോഴിക്കോട്ടുകാരായ ഇരുവരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചനയെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് ഡോ.വി.ആര്.രാജു പറഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പ് ഇവരെ ബന്ധപ്പെടാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ വിവരങ്ങള്‍ സഹിതം സൗദി സര്‍ക്കാരിന് കൈമാറാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ചൈനയിൽനിന്നെത്തിയ ശേഷം കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട തൃശൂരിലെ…
Read Moreപഴയ വാഹനങ്ങളുണ്ടോ, വാങ്ങാനിവിടെ ആളുണ്ട്..!പഴയ വാഹനങ്ങളെ പ്രണയിച്ച് സ്വന്തമാക്കുന്ന യുവാവിനെക്കുറിച്ച് അറിയാം
സ്വന്തം ലേഖകന്‍ മുക്കം : പഴയ വാഹനങ്ങളുണ്ടോ, വാങ്ങാനിവിടെ ആളുണ്ട്… മുക്കം സ്വദേശി അന്‍വിനോ സിഗ്നിയാണ് പഴയ വാഹനങ്ങളെ പ്രണയിച്ച് സ്വന്തമാക്കുന്നത്. കഴിഞ്ഞ ദിവസം താമരശേരിയില്‍ നിന്ന് കോഴിക്കോടേയ്ക്കുള്ള യാത്രയ്ക്കിടയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട 1964 മോഡല്‍ ബെന്‍സ് കാറും അന്‍വിനോയുടെ ശ്രദ്ധയില്‍പ്പെട്ടു. റോഡരികില്‍ പൊടിപിടിച്ച് കിടക്കുന്ന ബെന്‍സ് കാറിനൊപ്പം സെല്‍ഫിയെടുത്തു. ആര്‍ക്കും വേണ്ടാതെ റോഡരികില്‍ കിടക്കുന്ന ഈ കാര്‍ സ്വന്തമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കാറിനൊപ്പമുള്ള സെല്‍ഫി സഹിതം ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട് കാത്തിരിക്കുകയാണ് അന്‍വിനോ. ഇഷ്ടപ്പെട്ട കാറ് സ്വന്തമാക്കാനുള്ള മുക്കം സ്വദേശി അന്‍വിനോയുടെ കാത്തിരിപ്പ് ഇതുവരെ വെറുതെയായിട്ടില്ല. പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച 11 പഴയ മോഡല്‍ കാറുകളും ഒമ്പത് ഇരുചക്രവാഹങ്ങളും അന്‍വിനോയുടെ വീട്ടിലുണ്ട്. ഇവയില്‍ ഭൂരിഭാഗം വാഹനങ്ങള്‍ക്കും അന്വിനോയേക്കാള് പ്രായമുണ്ട്. 1976 മോഡല്‍ പ്രീമിയര്‍ പത്മിനിയാണ് കാറുകളിലെ ‘മുത്തശ്ശി’. 1984 ലെ…
Read Moreചൈനയില്‍നിന്ന് തിരിച്ചെത്തിയത് എട്ട് പയ്യോളി സ്വദേശികള്‍; രണ്ടുപേര്‍ ബംഗളൂരു സന്ദര്‍ശനം നടത്തി; ജാഗ്രതാ നിര്‍ദേശവുമായി നഗരസഭ
പയ്യോളി: കേരളത്തില്‍ കൊറോണ വൈറസ് ബാധ മൂന്നാമത്തെയാള്‍ക്കും സ്ഥിരീകരിച്ച സാഹചര്യത്തില്‍ പയ്യോളി നഗരസഭ ജാഗ്രത സമിതി വിളിച്ച് ചേര്‍ത്തു. പയ്യോളി സ്വദേശികളായ എട്ട് പേരാണ് ചൈനയില്‍ നിന്ന് ഇത് വരെ തിരിച്ചെത്തിയത്. ഇവരെല്ലാം അവരവരുടെ വീടുകളില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം പാലിക്കാതെ ഇവരില്‍ രണ്ടുപേര്‍ ബാംഗ്ലൂര്‍ സന്ദര്‍ശനം നടത്തി. ചെയർപേഴ്സൺ വി.ടി. ഉഷ നിലവിലെ സാഹചര്യങ്ങള്‍ സമിതി മുമ്പാകെ വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഉഷ വളപ്പിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ നാണു മാസ്റ്റർ സംസാരിച്ചു. ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ വിഷയത്തില്‍ ക്ലാസെടുത്തു. പയ്യോളി എസ്ഐ സുനിൽകുമാർ, വാർഡ് കൗൺസിലർ ഷാഹുൽ ഹമീദ്, എച്ച്. ഐ ശാലിനി, ജെഎച്ച് ഐ വിജയൻ , വാർഡ് കൗൺസിലർമാർ എന്നിവര്‍ സംസാരിച്ചു. ജെഎച്ച്ഐ അശോകൻ , സതീശൻ, ജിനി ബിയർലി എന്നിവർ സംബന്ധിച്ചു.…
Read More