ഗെ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക്; അ​ടു​ത്ത​മാ​സം പൂ​ർ​ത്തി​യാ​കു​മെ​ന്ന്‌ പ്ര​തീ​ക്ഷ

മു​ക്കം: സം​സ്ഥാ​ന​ത്ത് ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ കൊ​ച്ചി മം​ഗ​ലാ​പു​രം ഗെ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക്. പ​ദ്ധ​തി അ​ടു​ത്ത​മാ​സം പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​തോ​ടെ പൈ​പ്പ് ലൈ​ൻ ക​ട​ന്ന് പോ​കു​ന്ന ഏ​ഴ്‌ ജി​ല്ല​യി​ലെ വീ​ടു​ക​ളി​ലും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലും കു​റ​ഞ്ഞ ചെ​ല​വി​ൽ ഇ​ന്ധ​നം ല​ഭ്യ​മാ​ക്കാ​നും സാ​ധി​ക്കും.​നി​ല​വി​ൽ പാ​ച​ക​വാ​ത​ക​ത്തി​ന് ന​ൽ​കു​ന്ന തു​ക​യു​ടെ മു​ന്നി​ൽ ഒ​ന്ന് മാ​ത്രം ന​ൽ​കി​യാ​ൽ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​ന്ധ​നം ല​ഭി​ക്കും. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഗെ​യി​ൽ ന​ട​പ്പാ​ക്കു​ന്ന കൊ​ച്ചി- മം​ഗ​ളൂ​രു വാ​ത​ക​പൈ​പ്പ്‌ ലൈ​നി​ന്‍റെ 404 കി​ലോ​മീ​റ്റ​റി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്‌ ഏ​താ​നും കി​ലോ​മീ​റ്റ​റു​ക​ൾ​മാ​ത്ര​മാ​ണ്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി അ​ന്തി​മ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. നേ​ര​ത്തെ വ​ലി​യ രീ​തി​യി​ൽ എ​തി​ർ​പ്പു​ക​ളും സ​മ​ര​ങ്ങ​ളും ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നി​ർ​മ്മാ​ണം നി​ർ​ത്തി​വെ​ച്ചി​രു​ന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം എ​തി​ർ​പ്പ് മാ​റി​യ​തോ​ടെ​യാ​ണ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. പു​ഴ​ക്ക് കു​റു​കെ പൈ​പ്പി​ടു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​യി. കാ​സ​ർ​കോ​ട്‌ ച​ന്ദ്ര​ഗി​രി പു​ഴ​യി​ലൂ​ടെ​യു​ള്ള പൈ​പ്പി​ട​ലാ​ണ് ഇ​നി ശേ​ഷി​ക്കു​ന്ന​ത്‌. ഇ​ത്‌ ആ​ഴ്‌​ച​ക​ൾ​ക്കു​ള്ളി​ൽ…

Read More

മു​ത്തു ഫി​നാ​ൻ​സ്! ഓപ്പറേഷൻ ഷൈലോക്ക് എ​ന്ന പേ​രി​ൽ ന​ട​ന്ന റെ​യ്ഡി​ൽ ല​ക്ഷ​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ

ച​ങ്ങ​രം​കു​ളം: ഓ​പ്പ​റേ​ഷ​ൻ ഷൈ​ലോ​ക്ക് എ​ന്ന പേ​രി​ൽ എ​ട​പ്പാ​ളി​ൽ ന​ട​ന്ന റെ​യ്ഡി​ൽ ല​ക്ഷ​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് ന​ട​ത്തി​വ​ന്ന​യാ​ൾ പി​ടി​യി​ലാ​യി. എ​ട​പ്പാ​ൾ പ​ട്ടാ​ന്പി റോ​ഡി​ൽ (മു​ത്തു ഫി​നാ​ൻ​സ്) എ​ന്ന അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ അ​മി​ത പ​ലി​ശ ഈ​ടാ​ക്കി ല​ക്ഷ​ങ്ങ​ൾ പ​ലി​ശ​ക്ക് ന​ൽ​കി ഉ​പ​ഭോ​ക്താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും രേ​ഖ​ക​ൾ തി​രി​ച്ച് ന​ൽ​കാ​തെ​യും വ്യാ​പ​ക ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യി വി​ജി​ല​ൻ​സി​ന്‍റെ​യും സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ന്‍റെ​യും ര​ഹ​സ്യ വി​വ​ര​ങ്ങ​ളെ തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യും നി​ര​വ​ധി അ​ന​ധി​കൃ​ത രേ​ഖ​ക​ളു​മാ​യി സ്ഥാ​പ​ന ഉ​ട​മ​യാ​യ വ​ട്ടം​കു​ളം ക​ച്ചു​ന്പ്ര​ൻ നി​ഷി​ലി (39)നെ ​പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ച​ങ്ങ​രം​കു​ളം സി​ഐ ബ​ഷീ​ർ ചി​റ​ക്ക​ൽ, എ​സ്ഐ ടി.​ഡി മ​നോ​ജ്കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ എ​സ്ഐ വി​ജ​യ​കു​മാ​ർ, എ​സ്‌​സി​പി ഒ. ​നാ​രാ​യ​ണ​ൻ, സി​പി​ഒ​മാ​രാ​യ അ​രു​ണ്‍, പീ​റ്റ​ർ, പ്ര​വീ​ണ്‍ തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​ന്നു രാ​വി​ലെ റെ​യ്ഡ് ന​ട​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടു മ​ണി​യോ​ടെ തു​ട​ങ്ങി​യ…

Read More

കൊ​തു​കി​നെ പേ​ടി​ച്ച് ഡ്രൈ​വ​ര്‍​ ബ​സു​മാ​യി ‘മു​ങ്ങി’; മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഡ്രൈ​വ​റെ പോ​ലീ​സ് ‘പൊ​ക്കി’

കോ​ഴി​ക്കോ​ട് : കൊ​തു​കി​നെ പേ​ടി​ച്ച് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്ന് ബ​സ് മാ​റ്റി​യി​ട്ട ഡ്രൈ​വ​റെ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന്‍റെ പേ​രി​ല്‍ പോ​ലീ​സ് പൊ​ക്കി. ഒ​മേ​ഗ ബ​സി​ലെ ഡ്രൈ​വ​റും എ​ര​മം​ഗ​ലം സ്വ​ദേ​ശി​യു​മാ​യ റ​ഫീ​ക്കി​നെ​യാ​ണ് ക​സ​ബ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. ട്രി​പ്പ് ക​ഴി​ഞ്ഞ് മൊ​ഫ്യൂ​സി​ല്‍ ബ​സ്റ്റാ​ന്‍​ഡി​ല്‍ ബ​സ് നി​ര്‍​ത്തി​യി​ട്ട​താ​യി​രു​ന്നു. എ​ന്നാ​ല്‍ രാ​ത്രി ഏ​റെ വൈ​കി സ്റ്റാ​ന്‍​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ട ബ​സ് ഒ​രാ​ള്‍ ഓ​ടി​ച്ചു പോ​വു​ന്ന​ത് മാ​നേ​ജ​രുടെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടു. ഉ​ട​ന്‍ ത​ന്നെ മാ​നേ​ജ​ര്‍ ക​സ​ബ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൊ​ഫ്യൂ​സി​ൽ സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് പോ​ലീ​സി​ന്‍റെ ടി​വി അ​ടു​ത്തി​ടെ മോ​ഷ​ണം പോ​യ​തി​ന്‍റെ നാ​ണ​ക്കേ​ട് നി​ല​നി​ൽ​ക്കെ പെ​ട്ടെ​ന്ന് ജാ​ഗ​രൂ​ക​രാ​യ പോ​ലീ​സ് കു​തി​ച്ചെ​ത്തി. മാ​വൂ​ര്‍​റോ​ഡ് വ​ഴി എ​ത്തി​യ​പ്പോ​ള്‍ ബ​സ് അ​രയി​ട​ത്തു​പാ​ലം ഭാ​ഗ​ത്തേ​ക്ക് പോ​യ​താ​യി അ​റി​ഞ്ഞു. ബ​സി​നെ പി​ന്തു​ട​ര്‍​ന്നെ​ത്തി​യ പോ​ലീ​സ് നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഡ്രൈ​വ​റോ​ട് കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ ബ​സ് മോ​ഷ്ടി​ച്ച​ത​ല്ലെ​ന്നും ബ​സി​ന്‍റെ ഡ്രൈ​വ​റാ​ണ് താ​നെ​ന്നും റ​ഫീ​ക്ക് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മൊ​ഫ്യൂ​സി​ല്‍ ബ​സ്റ്റാ​ന്‍​ഡി​ല്‍…

Read More

അ​മി​തവേഗം! കോ​ട്ട​യം കോ​ടി​മ​ത നാ​ലു​വ​രി പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​കു​ന്നു

കോ​ട്ട​യം: കോ​ട്ട​യം കോ​ടി​മ​ത നാ​ലു​വ​രി പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​കു​ന്നു. ഇ​ന്ന​ലെ രാ​ത്രി 10നു ​നാ​ലു​വ​രി​പ്പാ​ത​യി​ൽ മ​ണി​പ്പു​ഴ ജം​ഗ്ഷ​നു സ​മീ​പ​വും അ​പ​ക​ടം ന​ട​ന്നു. നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. വാ​ക​ത്താ​നം സ്വ​ദേ​ശി​യാ​യ കാ​ർ യാ​ത്ര​ക്കാ​ര​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നും വ​രി​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പ​മു​ള്ള പോ​സ്റ്റി​ൽ ഇ​ടി​ച്ച ശേ​ഷം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ കാ​ർ നേ​രെ​യാ​ക്കി​യ​തി​നു ശേ​ഷം യാ​ത്ര​ക്കാ​ര​നെ പു​റ​ത്തെ​ടു​ത്തു. അ​തു​വ​ഴി എ​ത്തി​യ ആം​ബു​ല​ൻ​സി​ൽ യാ​ത്ര​ക്കാ​ര​നെ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ക്ക് ഗു​ര​ത​ര​മ​ല്ല. നാ​ലു​വ​രി​പ്പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗ​ത്തി​ൽ പാ​യു​ന്ന​താ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. ഇ​വി​ടെ കാ​മ​റ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​മി​ത വേ​ഗ​ക്കാ​ർ​ക്ക് അ​തൊ​ന്നും ബാ​ധ​ക​മാ​കാ​റി​ല്ല. അ​ടു​ത്തി​ടെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് മ​ണി​പ്പു​ഴ കോ​ടി​മ​ത നാ​ലു​വ​രി​പ്പാ​ത​യി​ലു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രു​ക്കേ​ൽ​ക്കു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം നാ​റ്റ്പാ​ക്…

Read More

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്; പ്ര​തി പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കോ​ഴി​ക്കോ​ടും സ​മീ​പ ജി​ല്ല​ക​ളി​ലു​മാ​യി ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​യാ​ള്‍ പി​ടി​യി​ല്‍. പെ​രു​മ​ണ്ണ സ്വ​ദേ​ശി എ.​വി.​മു​ഹ​മ്മ​ദി​നെ​യാ​ണ് ക​സ​ബ എ​സ്ഐ വി.​സി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ൽ നി​ര​വ​ധി​പേ​രെ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ശേ​ഷം ക​ല്ലാ​യ് റോ​ഡി​ലെ പു​ഷ്പ ജം​ഗ്ഷ​നി​ല്‍ ഇ​സ്മ ടൂ​ര്‍​സ് ആ​ന്‍​ഡ് ട്രാ​വ​ല്‍​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ മ​റ​വി​ൽ മു​ഹ​മ്മ​ദ് ത​ട്ടി​പ്പ് തു​ട​ർ​ന്നു​വ​രി​ക​യാ​യി​രു​ന്നു. നേ​ര​ത്തെ മാ​ങ്കാ​വ് മി​നി ബൈ​പ്പാ​സ് റോ​ഡി​ല്‍ ഒ​വൈ​സ് എ​ച്ച്ആ​ര്‍ സൊ​ലൂ​ഷ​ന്‍ എ​ന്ന പേ​രി​ല്‍ സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്നു. ദു​ബാ​യി​ലേ​ക്കും മ​റ്റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ജോ​ലി വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് മു​ഹ​മ്മ​ദ് വി​സ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഒ​വൈ​സ് എ​ച്ച്ആ​ര്‍ സൊ​ലൂ​ഷ​ന്‍ എ​ന്ന പേ​രി​ല്‍ ആ​രം​ഭി​ച്ച സ്ഥാ​പ​നം വ​ഴി നി​ര​വ​ധി പേ​രി​ല്‍ നി​ന്ന് പ​ണം വാ​ങ്ങി ഇ​യാ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​താ​യി ക​സ​ബ പോ​ലീ​സ് അ​റി​യി​ച്ചു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ ക​സ​ബ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തെ​ങ്കി​ലും…

Read More

ക​ടു​ത്ത ചൂ​ടേ​റ്റ് ത​ള​രു​മ്പോള്‍ ​ ഒ​ന്ന് ത​ണു​പ്പി​ക്കാ​ൻ ഷെ​യ്ക്ക് കു​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​തൈ…​ പ​ണി പാ​ലി​ൻ വെ​ള്ള​ത്തി​ൽ കി​ട്ടും! പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ

ക​ണ്ണൂ​ർ: ക​ടു​ത്ത ചൂ​ടേ​റ്റ് ത​ള​രു​ന്പോ​ൾ ഒ​ന്ന് ത​ണു​പ്പി​ക്കാ​ൻ ഷെ​യ്ക്ക് കു​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​തൈ…​ കു​ടി​ക്കു​ന്ന​തി​ന് മു​ൻ​പ് പാ​ലി​ന്‍റെ ക​വ​ർ ഒ​ന്ന് ശ്ര​ദ്ധി​ച്ച് കാ​ലാ​വ​ധി നോ​ക്കി​യാ​ൽ ആ​രോ​ഗ്യ​ത്തി​ന് കു​ഴ​പ്പം ഒ​ന്നും വ​രി​ല്ല..​ ഇ​ല്ലെ​ങ്കി​ൽ വ​യ​റി​നു​ള്ള പ​ണി പാ​ലി​ൻ വെ​ള്ള​ത്തി​ൽ കി​ട്ടും. കാ​ര​ണം ആ​ഴ്ച​ക​ളും മാ​സ​ങ്ങ​ളും പ​ഴ​ക്ക​മു​ള്ള ക​വ​ർ പാ​ലാ​ണ് ഷെ​യ്ക്കി​നു ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ക​വ​റി​ലു​ള്ള പാ​ൽ ത​ണു​പ്പി​ച്ച് ക​ട്ടി​യാ​ക്കി​യാ​ണ് മി​ക്ക കൂ​ൾ​ബാ​റു​കാ​രും ഷെ​യ്ക്കി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഷെ​യ്ക്ക് അ​ട​ക്ക​മു​ള്ള ജ്യൂ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ത​ര​ത്തി​ലു​ള്ള ക​വ​ർ പാ​ൽ മി​ൽ​മ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ന് വി​ല കൂ​ടു​ത​ൽ ന​ല്കേ​ണ്ട​തി​നാ​ൽ വാ​ങ്ങു​വാ​ൻ ആ​രും ത​യാ​റാ​കു​ന്നി​ല്ല. ഒ​രു ക​വ​ർ പാ​ലി​ന് പ​ര​മാ​വ​ധി അ​ഞ്ചു​ദി​വ​സ​മാ​ണ് കാ​ലാ​വ​ധി​യു​ള്ള​ത്. എ​ന്നാ​ൽ കാ​ൾ​ടെ​ക്സ് കെ​എ​സ്ആ​ർ​ടി​സി​യ്ക്കു സ​മീ​പ​ത്തെ മി​ൽ​മ ഷോ​പ്പ്, ജ്യൂ​സ് സെ​ന്‍റ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നും പി​ടി​കൂ​ടി​യ ക​വ​ർ പാ​ൽ ആ​ഴ്ച​ക​ൾ പ​ഴ​ക്ക​മു​ള്ള​താ​ണ്. കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത്…

Read More

രാത്രിയാത്ര നിരോധനം! സ​ര്‍​ക്കാ​ര്‍ ചെയ്തത്‌ പൊ​റു​ക്കാ​നാ​വാ​ത്ത വ​ഞ്ച​ന; ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ആ​ക്‌ഷന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം രാ​ജി​വ​ച്ചു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത 766ലെ ​രാ​ത്രി​യാ​ത്ര നി​രോ​ധ​ന​ത്തി​ല്‍ കേ​ന്ദ്ര-​കേ​ര​ള സ​ര്‍​ക്കാ​രു​ക​ള്‍ വ​യ​നാ​ട്ടു​കാ​രോ​ട് കാ​ണി​ക്കു​ന്ന വ​ഞ്ച​നാ​പ​ര​മാ​യ സ​മീ​പ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​ന്‍​എ​ച്ച് പ്രൊ​ട്ട​ക്ഷ​ന്‍ ആ​ക്‌ഷന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം രാ​ജി​വയ്​ക്കു​ക​യാ​ണെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. സു​പ്രീം കോ​ട​തി​യി​ല്‍ ന​ട​ക്കു​ന്ന കേ​സ് അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ഴും പാ​ത തു​റ​ക്കു​ന്ന​തി​ന് അ​നൂ​കൂ​ല​മാ​യ സ​മീ​പ​ന​മ​ല്ല സി​പി​എ​മ്മും ബി​ജെ​പി​യും സ്വീ​ക​രി​ക്കു​ന്ന​ത്. സ​മീ​പ​കാ​ല​ത്തെ ന​ട​പ​ടി​ക​ള്‍ അ​ത് വ്യ​ക്ത​മാ​ക്കു​ന്നു. സു​പ്രീം കോ​ട​തി​യി​ല്‍ ന​ല്‍​കാ​നാ​യി ത​യാ​റാ​ക്കി​യ അ​ഫി​ഡ​വി​റ്റി​ല്‍ ബ​ദ​ല്‍ പാ​ത​ക​ള്‍ തി​രു​കി​ക്ക​യ​റ്റി ജി​ല്ല​യി​ലെ സി​പി​എം ക​ണ്ണൂ​ര്‍ ലോ​ബി​ക്ക് അ​നു​കൂ​ല​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ്. എം​എ​ല്‍​എ​മാ​ര​ട​ക്കം യോ​ഗം ചേ​ര്‍​ന്ന് അ​ഫിഡ​വി​റ്റ് ത​യാ​റാ​ക്കാ​നാ​ണ് മ​ന്ത്രി​ത​ല യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ല്‍ യോ​ഗം ചേ​രു​ന്ന​തി​ന് നി​ശ്ച​യി​ച്ച തീ​യ​തി​ക്കു​മു​മ്പ് വ​യ​നാ​ട്ടി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ അ​റി​യി​ക്കാ​തെ സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍ അ​ഫി​ഡ​വി​റ്റ് ന​ല്‍​കി​യ​ത് പൊ​റു​ക്കാ​നാ​വാ​ത്ത വ​ഞ്ച​ന​യാ​ണ്. ക​ണ്ണൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടിന്‍റെ വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന ര​ഹ​സ്യ അ​ജ​ണ്ട​ക​ളു​ടെ പേ​രി​ല്‍…

Read More

ഉ​ഗ്ര​സ്ഫോ​ട​ന​ശേ​ഷി​! അ​രൂ​രി​ൽ വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ൽ സ്റ്റീ​ൽ ബോം​ബ് ക​ണ്ടെ​ത്തി

നാ​ദാ​പു​രം: പു​റ​മേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​രൂ​ർ ന​മ്മേ​ൽ പീ​ടി​ക​യി​ൽ വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ൽ സ്റ്റീ​ൽ ബോം​ബ് ക​ണ്ടെ​ത്തി. എ​ള​ങ്ങോ​ട്ടു​മ്മ​ൽ അ​ബൂ​ബ​ക്ക​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ലാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്.​ വീ​ടി​ന്‍റെ പെ​യി​ന്‍റിംഗ് ജോ​ലി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ബോം​ബ് ക​ണ്ട​ത്. ​തു​ട​ർ​ന്ന് നാ​ദാ​പു​രം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബോം​ബ് സ്ക്വാ​ഡ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ബോം​ബ് സ്ക്വാ​ഡ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ബോം​ബ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചേ​ല​ക്കാ​ട് ക്വാ​റി​യി​ൽ നി​ർ​വീ​ര്യ​മാ​ക്കി. ഡി​റ്റ​ണേ​റ്റ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കി. ഉ​ഗ്ര​സ്ഫോ​ട​ന​ശേ​ഷി​യു​ള്ള​താ​ണ് ബോം​ബെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ്റ്റീ​ൽ ബോം​ബ് എ​ങ്ങ​നെ​യാ​ണ് വീ​ടി​ന് മു​ക​ളി​ൽ എ​ത്തി​യ​തെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

നീ​തി അ​രി​കെ! മു​ഖ്യ​മ​ന്ത്രി​ക്കു ന​ന്ദി പ​റ​ഞ്ഞു കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബം; സംഭവം ഇങ്ങനെ…

ക​ല്‍​പ്പ​റ്റ: വി​ല​യ്ക്കു​വാ​ങ്ങി​യ കൃ​ഷി​ഭൂ​മി വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​തി​നെ​തി​രെ കാ​ഞ്ഞി​ര​ങ്ങാ​ട് കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബം നാ​ലു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി ന​ട​ത്തി​വ​രു​ന്ന പോ​രാ​ട്ടം ഫ​ല​പ്രാ​പ്തി​യി​ലേ​ക്ക്. നീ​തി കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബ​ത്തി​നു അ​രി​കെ എ​ന്ന​തി​ലേ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ തീ​രു​മാ​നം വി​ര​ല്‍​ചൂ​ണ്ടു​ന്ന​ത്. ഭൂ​മി പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ സ​മ​ര്‍​പ്പ​ണ​ത്തി​നു വ​യ​നാ​ട് ജി​ല്ലാ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു വ​നം മ​ന്ത്രി കെ. ​രാ​ജു, റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ, വ​നം-​വ​ന്യ​ജീ​വി അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ആ​ശ തോ​മ​സ്, റ​വ​ന്യൂ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ.​വി. വേ​ണു, നി​യ​മ സെ​ക്ര​ട്ട​റി പി.​കെ. അ​ര​വി​ന്ദ്ബാ​ബു തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്ത യോ​ഗ തീ​രു​മാ​നം. ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന മു​റ​യ്ക്കു അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ഭൂ​മി പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നു നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി​യോ​ടു ന​ന്ദി​യു​ണ്ടെ​ന്നും 1643 ദി​വ​സ​ങ്ങ​ളാ​യി…

Read More

പ്രശ്നം അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്തേത്; കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ ജോ​ര്‍​ജി​ന്‍റെ ഭൂ​മി പ്ര​ശ്‌​നത്തിൽ അടിയന്തര നടപടിക്കായി പ​രി​ഹാ​രം നി​ര്‍​ദേ​ശി​ക്കാ​ന്‍ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി മുഖ്യമന്ത്രി

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ ജോ​ര്‍​ജി​ന്‍റെ ഭൂ​മി പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ നി​ര്‍​ദേ​ശ​ങ്ങ​ള്‍ യോ​ഗം പ​രി​ശോ​ധി​ച്ചു. ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും. യോ​ഗ​ത്തി​ല്‍ വ​നം മ​ന്ത്രി കെ. ​രാ​ജു, റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ, വ​നം​വ​ന്യ​ജീ​വി വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ആ​ശാ തോ​മ​സ്, റ​വ​ന്യൂ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ.​വി. വേ​ണു, നി​യ​മ സെ​ക്ര​ട്ട​റി പി.​കെ. അ​ര​വി​ന്ദ ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. കാ​ഞ്ഞി​ര​ത്തി​നാ​ല്‍ ജോ​ര്‍​ജ്, ജോ​സ് സ​ഹോ​ദ​ര​ങ്ങ​ള്‍ 1967ല്‍ ​കു​ട്ട​നാ​ട് കാ​ര്‍​ഡ​മം ക​മ്പ​നി​യി​ല്‍​നി​ന്നു വി​ല​യ്ക്കു​വാ​ങ്ങി​യ കൃ​ഷി​യി​ട​മാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത്. കാ​ഞ്ഞി​ര​ത്തി​നാ​ല്‍ കു​ടും​ബ​ത്തി​ന്റെ കൈ​വ​ശ​മു​ള്ള​ത് 1949ലെ ​മ​ദ്രാ​സ് പ്രി​സ​ര്‍​വേ​ഷ​ന്‍ ഓ​ഫ് പ്രൈ​വ​റ്റ് ഫോ​റ​സ്റ്റ് ആ​ക്ടി​ന്‍റെ പ​രി​ധി​യി​ല്‍​പ്പെ​ട്ട ഭൂ​മി​യാ​ണെ​ന്നു…

Read More