ദൈവത്തിന്റെ സ്വന്തം നാട്! മ​തസൗ​ഹാ​ര്‍​ദ​ മാ​തൃ​കയൊരുക്കി എ​റു​മ്പകു​നി നി​വാ​സി​ക​ള്‍

നാ​ദാ​പു​രം: പു​റ​മേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വേ​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​തി​ര്‍​ത്തിയിലുള്ള എ​റു​മ്പകു​നി ചേ​രാ​പു​രം പ്ര​ദേ​ശ​ത്തു​കാ​ർ മതസൗഹാർദത്തിൽ പുതുമാതൃക തീർത്തു. ഒ​റ്റ ബോ​ര്‍​ഡി​ല്‍ പ​ള്ളി​യു​ടെ​യും ക്ഷേ​ത്ര​ത്തി​ന്‍റെ​യും പേ​രും ചി​ത്ര​ങ്ങ​ളും ആ​ലേ​ഖ​നം ചെ​യ്താണ് നാ​ടി​ന്‍റെ മനസ് ഇവർ വെ​ളി​വാ​ക്കി​യ​ത്. നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ശി​വ ക്ഷേ​ത്ര​ത്തി​ന്‍റെ​യും ജി​ലാ​നി ജു​മാ മ​സ്ജി​ദി​ന്‍റെ​യും പേര് ഒരു ബോ​ര്‍​ഡി​ല്‍ നാ​മ​ക​ര​ണം ചെ​യ്ത​ത് പു​തി​യ സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും രൂ​പ​പ്പെ​ടാ​ന്‍ ഇ​ട​യാ​ക്കി​യ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പ​തി​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ജു​മാ മ​സ്ജി​ദി​ല്‍ നി​സ്‌​കാ​ര​ത്തി​നും ശി​വ ക്ഷേ​ത്ര​ത്തി​ല്‍ ശി​വ​രാ​ത്രി നാ​ളി​ലും പ്ര​ത്യേ​ക ദി​വ​സ​ങ്ങ​ളി​ലും നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്. ഇ​വി​ടെ എ​ത്തു​വ​ര്‍​ക്കും ഒ​രു ബോ​ര്‍​ഡി​ല്‍ പ​ള്ളി​യു​ടെ​യും അ​മ്പ​ല​ത്തി​ന്‍റെ പേ​രു​ക​ള്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത് കൗ​തു​ക​ത്തോ​ടെ​യാ​ണ് വീ​ക്ഷി​ക്കു​ന്ന​ത്. മ​ന​സു​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന ഈ ​ദൗ​ത്യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല​ട​ക്കം ച​ര്‍​ച്ച​യാ​യി​ട്ടു​ണ്ട്.

Read More

ത​ന്‍റെ പാ​ർ​ട്ടി​യു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്ക​ണം, വോ​ട്ട​ർ​മാ​രെ കാ​ണ​ണം;  എ​ൻ​എ​സ്ജി പ​റ​യു​ന്ന​ത് മാ​ത്രം കേ​ൾ​ക്കാ​നാ​കി​ല്ലെന്ന് പറഞ്ഞ്​   കാളികാവിൽ രാഹുൽ നടത്തിയ റോഡ് ഷോ  ഇങ്ങനെ…

നി​ല​ന്പൂ​ർ: തി​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി ജി​ല്ല​യി​ലെ​ത്തി​യ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യാ​ധ്യ​ക്ഷ​നും വ​യ​നാ​ട് ലോ​ക്​സ​ഭാ മ​ണ്ഡ​ലം എം.​പി.​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ല​ന്പൂ​ർ യാ​ത്ര ദേ​ശീ​യ സു​ര​ക്ഷാ ഗാ​ർ​ഡ്സ്(​എ​ൻഎ​സ്ജി) വി​ല​ക്കി​യി​രു​ന്ന​താ​യി സൂ​ച​ന. എ​ന്നാ​ൽ രാ​ഹു​ലി​ന്‍റെ നി​ർ​ബ​ന്ധ ബു​ദ്ധി​ക്കൊ​ടു​വി​ൽ എ​ൻ​എ​സ്ജി വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. കാ​ളി​കാ​വി​ലും നി​ല​ന്പൂ​രി​ലും മാ​വോ​യി​സ്റ്റു​ക​ളു​ടെ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​താ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ രാ​ഹു​ലി​ന്‍റെ നി​ല​ന്പൂ​ർ യാ​ത്ര വി​ല​ക്കാ​ൻ കാ​ര​ണ​മാ​ക്കി​യ​ത്. മാ​ത്ര​മ​ല്ല കാ​ളി​കാ​വി​ൽ നി​ന്ന് നി​ല​ന്പൂ​രി​ലേ​ക്കു​ള്ള റോ​ഡ് വീ​തി കു​റ​ഞ്ഞ​താ​ണെ​ന്നും ഇ​തി​ലൂ​ടെ​യു​ള്ള യാ​ത്ര സു​ര​ക്ഷി​ത​മ​ല്ലെ​ന്നു​മാ​യി​രു​ന്നു സു​ര​ക്ഷാ സേ​ന​യു​ടെ വി​ല​യി​രു​ത്ത​ൽ. കാ​ളി​കാ​വി​ലെ പ​രി​പാ​ടി ക​ഴി​ഞ്ഞ് സു​ര​ക്ഷാ സേ​ന വ​ണ്ടൂ​ർ വ​ഴി രാ​ഹു​ലി​നെ അ​രീ​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, രാ​ഹു​ൽ ഗാ​ന്ധി ത​നി​ക്ക് എ​ൻ​എ​സ്ജി പ​റ​യു​ന്ന​ത് മാ​ത്രം കേ​ൾ​ക്കാ​നാ​കി​ല്ലെ​ന്നും ത​ന്‍റെ പാ​ർ​ട്ടി​യു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റ​ണ​മെ​ന്നും എ​ല്ലാ​ത്തി​ലു​മു​പ​രി ത​ന്‍റെ വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണ​ണ​മെ​ന്നും പ​റ​യു​ക​യാ​യി​രു​ന്നു.

Read More

തി​ക്കോ​ടി ഡ്രൈ​വ് ഇ​ന്‍ ബീ​ച്ച്  ആ​ക്ര​മ​ണം;ര​ണ്ടുപേർ പി​ടി​യി​ല്‍; *ഡി​വൈ​എ​ഫ്ഐ മാ​ര്‍​ച്ചി​ല്‍ പ്ര​തി​ഷേ​ധ​മി​ര​മ്പി

പ​യ്യോ​ളി: തി​ക്കോ​ടി ഡ്രൈ​വ് ഇ​ന്‍ ബീ​ച്ചി​ല്‍ ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടുപേ​ര്‍ പോ​ലീ​സ് പി​ടി​യി​ലാ​യി. തി​ക്കോ​ടി അ​യ്യി​ട്ട വ​ള​പ്പി​ല്‍ സ​ലീം (32), തി​ക്കോ​ടി പ​ള്ളി​പ്പ​റ​മ്പ​ത്തു മ​ന്‍​സൂ​ര്‍ (34) എ​ന്നി​വ​രാ​ണ് പ​യ്യോ​ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പേരാന്പ്ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​ര്‍ റി​മാ​ൻഡിലാ​യി. പ​ത്തുപേര്‍​ക്കെ​തി​രെ​യാ​ണ് പ​യ്യോ​ളി പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്നു ഇ​വ​ര്‍. മ​റ്റ് പ്ര​തി​ക​ള്‍​ക്ക് വേ​ണ്ടി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.ഇ​ന്ന​ലെ ആ​ക്ര​മ​ണം ന​ട​ന്ന തി​ക്കോ​ടി ഡ്രൈ​വ് ഇ​ന്‍ ബീ​ച്ചി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ പ​യ്യോ​ളി ബ്ലോക്ക് ക​മ്മ​ിറ്റി ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ പ്ര​തി​ഷേ​ധ​മി​ര​മ്പി. വൈ​കീ​ട്ട് തി​ക്കോ​ടി പ​ഞ്ചാ​യ​ത്ത് ബ​സാ​റി​ല്‍ നി​ന്നാ​രം​ഭി​ച്ച മാ​ര്‍​ച്ചി​ന് ഡി​വൈ​എ​ഫ്ഐ പ​യ്യോ​ളി ബ്ലോക്ക് സെ​ക്ര​ട്ട​റി എ.​കെ. ഷൈ​ജു, ബ്ലോക്ക് പ്ര​സി​ഡ​ന്‍റ് പി. ​അ​നൂ​പ്, എ.​വി. ഷി​ബു, എ.​കെ. ര​ജീ​ഷ്, ടി. ​നി​ത്തു, എം. ​ടി. ര​ഞ്ജി​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് സി​പി​എം പ​യ്യോ​ളി ഏ​രി​യ സെ​ക്ര​ട്ട​റി…

Read More

വി​വാ​ഹ ആ​വ​ശ്യ​ത്തി​നെ​ന്ന് പ​റ​ഞ്ഞ്  സു​ഹൃ​ത്തി​ന്‍റെ കാ​ർ വാങ്ങി പ​ണ​യംവ​ച്ചു;  പിന്നീട് ഒളിച്ചുനടന്ന  വി​ദ്യാ​ർ​ഥിയെ പോലീസ്അറസ്റ്റു ചെയ്തു

മ​ഞ്ചേ​രി: വി​വാ​ഹ ആ​വ​ശ്യ​ത്തി​നെ​ന്ന് പ​റ​ഞ്ഞ് സു​ഹൃ​ത്തി​ന്‍റെ ഇ​ന്നോ​വ കാ​ർ ക​ടം വാ​ങ്ങി മ​റ്റൊ​രാ​ൾ​ക്ക് പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ. മ​ഞ്ചേ​രി പു​ല്ലാ​ര മോ​ട​ന്പി​ലാ​ക്ക​ൽ ജ​സീ​ൽ (21)നെ​യാ​ണ് മ​ഞ്ചേ​രി എ​സ്ഐ ഇ.​ആ​ർ.​ബൈ​ജു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​പി.​അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ള്ളു​വ​ന്പ്രം പ​റ​ങ്ങോ​ട് ച​ക്കി​ങ്ങ​ത്തൊ​ടി അ​ബൂ​ബ​ക്ക​ർ മ​ക​ൻ ഇ​ല്യാ​സാ​ണ് പ​രാ​തി​ക്കാ​ര​ൻ. 2018 ജൂ​ലൈ എ​ട്ടി​ന് ഇ​ല്ല്യാ​സി​ൻ​റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്നോ​വ കാ​ർ താ​ത്ക്കാ​ലി​ക ആ​വ​ശ്യ​ത്തി​നെ​ന്ന് വാ​ങ്ങി​യ ജ​സീ​ൽ വാ​ഹ​നം മ​റ്റൊ​രാ​ൾ​ക്ക് പ​ണ​യം വെ​ച്ച് പ​ണം കൈ​പ്പ​റ്റി​യ ശേ​ഷം ഹൈ​ദ​രാ​ബാ​ദി​ൽ പ​ഠ​ന​ത്തി​നാ​യി പോ​കു​ക​യാ​യി​രു​ന്നു. നാ​ലു മാ​സ​ത്തോ​ളം പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് വാ​ഹ​നം തി​രി​ച്ചു കൊ​ടു​ത്തി​ല്ല. തു​ട​ർ​ന്നാ​ണ് ഇ​ല്ല്യാ​സ് മ​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. റം​സാ​ൻ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ ജ​സീ​ലി​നെ പു​ല്ലാ​ര അ​ങ്ങാ​ടി​യി​ൽ വ​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സി​ലെ നാ​ല് പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ…

Read More

അ​പ​ക​ട​മു​ണ്ടാ​വു​മ്പോ​ള്‍ മാ​ത്രം ന​ട​പ​ടി! പോ​ലീ​സി​നെയും മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പി​നെ​യും വെ​ല്ലു​വി​ളി​ച്ചു വിദ്യാർഥികളെ കുത്തിനിറച്ച് വാഹനങ്ങളുടെ അപകടയാത്ര

കോ​ഴി​ക്കോ​ട് : സ്കൂ​ൾ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജീ​വ​നു ഒ​ട്ടും വി​ല ക​ൽ​പ്പി​ക്കാ​തെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ . പ്ലേ ​ക്ലാ​സ്‍ മു​ത​ലു​ള്ള കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ച് അ​പ​ക​ട​ക​ര​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്. നാ​ലു​ച​ക്ര​മു​ള്ള മി​നി​ബ​സു​ക​ളാ​ണ് കൂ​ടു​ത​ല്‍ അ​പ​ക​ട​ക​രം. പോ​ലീ​സി​നെയും മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പി​നെ​യും വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ടാ​ണ് ഇ​വ​യി​ൽ അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ ക​യ​റ്റു​ന്ന​ത്. ഇ​തു​മൂ​ലം ബ​സി​ന്‍റെ ബോ​ഡി​യു​ടെ ഭാ​രം ട​യ​റു​ക​ള്‍​ക്ക് താ​ങ്ങാ​നാ​കു​ന്നി​ല്ല. ഇ​ത് ബ​സു​ക​ള്‍ എ​ളു​പ്പ​ത്തി​ല്‍ മ​റി​യാ​ന്‍ കാ​ര​ണ​മാ​കു​ന്നു. അ​പ​ക​ട​മു​ണ്ടാ​വു​മ്പോ​ള്‍ മാ​ത്രം ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന അ​ധി​കൃ​ത​ര്‍ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളെ സ്‌​കൂ​ള്‍ സ​ര്‍​വീ​സു​ക​ളി​ല്‍ നി​ന്നു​മാ​റ്റാ​ന്‍ ത​യാ​റാ​കു​ന്നി​ല്ല. അ​തേ​സ​മ​യം പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂ​വെ​ന്നാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. മ​റ്റു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ സ്കൂ​ൾ​കു​ട്ടി​ക​ളു​മാ​യി പോ​കു​ന്നു​ണ്ടെ​ങ്കി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഇ​ത്ത​രം അ​ന​ധി​കൃ​ത സ​ർ​വീ​സു​ക​ൾ‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ഓ​ട്ടോ​റി​ക്ഷ​യി​ലും കു​ട്ടി​ക​ളെ കു​ത്തി​നി​റ​യ്ക്കു​ന്നു​ണ്ട്. മൂ​ന്നു​പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ അ​നു​മ​തി​യു​ള്ള ഓ​ട്ടോ​ക​ളി​ൽ ആ​റു കു​ട്ടി​ക​ളെ…

Read More

യുഡിഎഫ് ഭരിക്കുന്ന മു​ക്കം ബാ​ങ്ക് നി​യ​മ​ന​ങ്ങ​ളി​ൽ ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി; രാ​ഹു​ൽ ഗാ​ന്ധി​ക്ക് പ​രാ​തി​യു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്

മു​ക്കം: വ​ർ​ഷ​ങ്ങ​ളാ​യി യു​ഡി​എ​ഫ് ഭ​രി​ച്ചു വ​രു​ന്ന മു​ക്കം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി ന​ട​ക്കു​ന്ന​താ​യി പ​രാ​തി. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ പോ​ലും മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ കാ​ല​ങ്ങ​ളാ​യി ചി​ല ഡ​യ​റ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ല​ക്ഷ​ങ്ങ​ൾ കോ​ഴ വാ​ങ്ങി നി​യ​മ​നം ന​ട​ത്തു​ക​യാ​ണ​ന്നാ​രോ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് പ​രാ​തി ന​ൽ​കി. ഈ ​മാ​സംമൂ​ന്നി​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി​ക്കും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും പ​രാ​തി അ​യ​ച്ചി​രി​ക്കു​ന്ന​ത്. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി. സ​ജീ​ഷ് മു​ത്തേ​രി, വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​എ​ൻ ജം​നാ​സ്, കെ.​പി. സൂ​ഫി​യാ​ൻ എ​ന്നി​വ​ർ ഒ​പ്പി​ട്ട പ​രാ​തി​യു​ടെ കോ​പ്പി രാഷ് ട്രദീ​പി​ക​യ്ക്ക് ല​ഭി​ച്ചു. ബാ​ങ്കി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്കു​വേ​ണ്ടി അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് നി​ര​ന്ത​ര​മാ​യി അ​ഭ്യ​ർ​ത്ഥി​ച്ചി​ട്ടും അ​ത് മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ ക​ഴി​ഞ്ഞ വ​ർ​ഷം ഡ്രൈ​വ​ർ പോ​സ്റ്റി​ലേ​ക്കും നീ​തി സ്റ്റോ​റി​ലെ ഫാ​ർ​മ​സി​സ്റ്റ് ത​സ്തി​ക​യി​ലേ​ക്കും ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി…

Read More

പെരുന്നാൾ ദിനത്തിൽ  ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: ബം​ഗാ​ളി തൊ​ഴി​ലാ​ളി പി​ടി​യി​ൽ

നി​ല​ന്പൂ​ർ: ഭാ​ര്യ​യെ തീ​കൊ​ളു​ത്തി​യ ബം​ഗാ​ളി തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ ബ​ർ​ദാ​ൻ ജി​ല്ല​യി​ലെ ബ​ദ്‌വ​യി​ലെ ജു​ഹി​റു​ൽ ഇ​സ്‌ലാ (33)മി​നെ​യാ​ണ് നി​ല​ന്പൂ​ർ സി​ഐ കെ.​കെ.​ഭൂ​പേ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​രു​ന്നാ​ൾ ദി​ന​മാ​യ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. മു​ക്ക​ട്ട വാ​ട​ക വീ​ട്ടി​ൽ വ​ച്ച് വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് സ്റ്റൗ​വി​നു ക​രു​തി​വ​ച്ച ഡീ​സ​ൽ ഭാ​ര്യ​യു​ടെ ദേ​ഹ​ത്തൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ത്. പൊ​ള്ള​ലേ​റ്റ ബം​ഗാ​ളി സ്വ​ദേ​ശി​യാ​യ മു​ഹ്സി​ന ഹ​ത്തും(21) മി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജു​ഹ്റി​ൽ ഇ​സ്‌ലാ​മി​ന്‍റെ ര​ണ്ടാ​മ​ത്തെ ഭാ​ര്യ​യാ​ണി​ത്. പെ​രു​ന്നാ​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പു​റ​ത്തേ​ക്കു പോ​യ ജു​ഹി​റു​ൽ വൈ​കീ​ട്ട്് നാ​ല​ര​യോ​ടെ​യാ​ണ് തി​രി​ച്ചെ​ത്തി​യ​ത്. വൈ​കി​യെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഭാ​ര്യ​യു​മാ​യി ത​ർ​ക്ക​ത്തി​ലാ​യി. ഇ​തി​നി​ട​യി​ൽ ഡീ​സ​ൽ ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് ഒ​ഴി​ച്ച് ഇ​യാ​ൾ തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. 50 ശ​ത​മാ​ന​ത്തി​ല​ധി​കം പൊ​ള്ള​ലേ​റ്റ യു​വ​തി​യെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്നു പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് 15 മാ​സം പ്രാ​യ​മു​ള്ള…

Read More

രാ​ഷ്ട്ര​ദീ​പി​ക വാ​ർ​ത്ത ശ്രദ്ധയിൽപ്പെട്ടു; സി​റ്റി ബ​സ് ജീ​വ​ന​ക്കാ​രെ പാ​ഠം​ പ​ഠി​പ്പി​ച്ച എ​എ​സ്ഐ​യ്ക്ക്  ക​മ്മീ​ഷ​ണ​റു​ടെ റി​വാ​ർ​ഡ്

കോ​ഴി​ക്കോ​ട്: വൃ​ദ്ധ​യാ​യ യാ​ത്ര​ക്കാ​രി ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്ക​വെ ബ​സ് മു​ന്നോ​ട്ടെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ സി​റ്റി​ബ​സ് ജീ​വ​ന​ക്കാ​രെ പി​ടി​കൂ​ടി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച പോ​ലീ​സ് ഓ​ഫീ​സ​ർ​ക്ക് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ റി​വാ​ർ​ഡ്. ക​സ​ബ സ്‌​റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ മാ​വൂ​ര്‍ സ്വ​ദേ​ശി എം.​പ്ര​ദീ​പ്കു​മാ​റാ​ണ് റി​വാ​ര്‍​ഡി​ന് അ​ര്‍​ഹ​നാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ കോ​ഴി​ക്കോ​ട് ബി​ഇ​എം സ്കൂ​ളി​നു​മു​ന്നി​ൽ ന​ട​ന്ന സം​ഭ​വം രാഷ്‌ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ക​മ്മീ​ഷ​ണ​ർ എ.​വി.​ജോ​ർ​ജാ​ണ് പോ​ലീ​സി​ലെ സ്തു​ത്യ​ർ​ഹ്യ സേ​വ​ന​ത്തി​നു​ള്ള റി​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. ഡ്യൂ​ട്ടി ശ​രി​യാ​യ​വി​ധ​ത്തി​ൽ നി​ർ​വ​ഹി​ക്കു​ന്ന പോ​ലീ​സു​കാ​ർ​ക്ക് തു​ട​ർ​ന്നും റി​വാ​ർ​ഡ് ന​ൽ​കു​മെ​ന്ന് ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മ​ലാ​പ​റ​മ്പ് -സി​വി​ല്‍ വ​ഴി തി​രു​വ​ണ്ണൂ​രി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കെഎൽ 11 ബിഎം 285 “സെ​വ​ന്‍ ഡേ​യ്സ്’ എ​ന്ന ബ​സി​ലെ വൃ​ദ്ധ​യാ​യ​ യാ​ത്ര​ക്കാ​രി​ക്കും വി​ദ്യാ​ര്‍​ഥി​ക്കു​മാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ബ​സ് സ്റ്റോ​പ്പി​ല്‍ ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ണ്ട​ക്ട​ര്‍ ബെ​ല്ല​ടി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ഗ്യം കൊ​ണ്ടു​മാ​ത്രം യാ​ത്ര​ക്കാ​രി മു​ന്‍​ച​ക്ര​ത്തി​ന​ടി​യി​ലേ​ക്ക് വീ​ണി​ല്ല.​ ബ​സ് സ്റ്റോ​പ്പി​ല്‍…

Read More

സ്‌​കൂ​ള്‍ തു​റ​ന്നു ; പൂ​വാ​ല​ന്‍​മാ​രെ വി​ര​ട്ടി​യോ​ടി​ച്ച് വ​നി​താ പോ​ലീ​സ്; പ​ട്രോളിം​ഗ് ശ​ക്ത​മാ​ക്കി

കോ​ഴി​ക്കോ​ട്: അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ പൂ​വാ​ല​ന്മാ​രെ വി​ര​ട്ടി​യോ​ടി​ക്കാ​ൻ സം​വി​ധാ​ന​വു​മാ​യി പോ​ലീ​സ്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ബ​സ് സ്‌​റ്റോ​പ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന ദി​വ​സം ത​ന്നെ ത​മ്പ​ടി​ച്ച​വ​രെ പി​ങ്ക് പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു.​മാ​നാ​ഞ്ചി​റ പ​രി​സ​രം, ഗ​വ. മോ​ഡ​ല്‍ സ്‌​കൂ​ള്‍ , ബി​ഇ​എം, മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജ്, എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഇ​ന്ന​ലെ പോ​ലീ​സ് നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​ക്കി​യി​രു​ന്നു. സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ളും മ​റ്റും ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്നു ഇ​ത്. വി​ദ്യാ​ര്‍​ഥി​ക​ളെ ക​യ​റ്റാ​തി​രി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് നേ​ര​ത്തെ ത​ന്നെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സ്‌​കൂ​ള്‍ സ​മ​യം ക​ഴി​ഞ്ഞും ന​ഗ​ര​ത്തി​ല്‍ ക​റ​ങ്ങി ന​ട​ക്കാ​നാ​യി എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും പൂ​വാ​ല​ന്‍​മാ​രെ​യും പോ​ലീ​സ് വി​ര​ട്ടി​യ​ത്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ്‌​കൂ​ളു​ക​ളെ​ല്ലാം ഇ​ന്ന​ലെ നേ​ര​ത്തെ ത​ന്നെ വി​ട്ടി​രു​ന്നു.​എ​ന്നി​ട്ടും വൈ​കു​ന്നേ​രം വ​രെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ബ​സ് സ്‌​റ്റോ​പ്പു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ത​മ്പ​ടി​ച്ചു.​ബ​സ് സ്‌​റ്റോ​പ്പു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​റ​ങ്ങി​തി​രി​യ​ല്‍ മ​റ്റു​യാ​ത്ര​ക്കാ​ര്‍​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന് പോ​ലീ​സും പ​റ​യു​ന്നു. ഫൂ​ട്ട്പാ​ത്തു​ക​ളു​ടെ കൈ​വ​രി​യി​ലി​രു​ന്നാ​ണ്…

Read More

പ​രീ​ക്ഷ​യി​ലെ ആ​ൾ​മാ​റാ​ട്ടം; ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ  പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

മു​ക്കം: നീ​ലേ​ശ്വ​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ എ​ഴു​തി​യ സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ക്കം എ​സ്ഐ അ​നി​ൽ​കു​മാ​റി ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി ഡ​യ​റ​ക്ട​റേ​റ്റി​ലെ​ത്തി അ​ധ്യാ​പ​ക​ൻ എ​ഴു​തി​യ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. പ്ല​സ് ടു,​പ്ല​സ് വ​ണ്‍ വി​ഭാ​ഗ​ത്തി​ലെ ര​ണ്ടു വീ​തം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ പേ​പ്പ​റു​ക​ൾ പൂ​ർ​ണ്ണ​മാ​യും മാ​റ്റി എ​ഴു​തു​ക​യും പ്ല​സ് ടു​വി​ലെ ഒ​രു വി​ദ്യാ​ർ​ഥി​യു​ടേ​യും പ്ല​സ് വ​ണ്‍ വി​ഭാ​ഗ​ത്തി​ലെ 32 വി​ദ്യാ​ർ​ഥി​ളു​ടേ​യും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ തി​രു​ത്തു​ക​യു​മാ​ണ് ചെ​യ്തി​രു​ന്ന​ത്. കേ​സി​ലെ ര​ണ്ടാം പ്ര​തി നീ​ലേ​ശ്വ​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​ൻ നി​ഷാ​ദ് വി ​മു​ഹ​മ്മ​ദാ​ണ് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി പ​രീ​ക്ഷ എ​ഴു​തി​യ​തെ​ന്ന് നേ​ര​ത്തെ വ്യ​ക്ത​മാ​യി​രു​ന്നു. കേ​സി​ലെ ഒ​ന്നാം പ്ര​തി നി​ലേ​ശ്വ​രം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​റ​സി​യ, മൂ​ന്നാം പ്ര​തി പി.​കെ.​ഫൈ​സ​ൽ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രും ഒ​ളി​വി​ലാ​ണ്. ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് മു​ക്കം എ​സ് ഐ ​അ​നി​ൽ​കു​മാ​റി​ന്‍റെ…

Read More