മാ​വോ​യി​സ്റ്റ്-പോലീസ് ഏ​റ്റു​മു​ട്ട​ൽ;നി​ല​ന്പൂ​ർ വ​നാ​തി​ർ​ത്തി​ക​ളി​ൽ  സു​ര​ക്ഷ ശ​ക്ത​മാ​ക്കി

നി​ല​ന്പൂ​ർ: വ​യ​നാ​ട്ടി​ൽ പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ൻ പാ​ണ്ടി​ക്കാ​ട്ടെ സി.​പി ജ​ലീ​ൽ വെ​ടി​യേ​റ്റു മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​ന്പൂ​ർ വ​നാ​തി​ർ​ത്തി​ക​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി പോ​ലീ​സും ത​ണ്ട​ർ​ബോ​ൾ​ട്ടും. മ​ല​പ്പു​റം ജി​ല്ല​യി​ൽ മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​ത്യേ​ക സു​ര​ക്ഷാ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി മാ​വോ​യി​സ്റ്റു​ക​ൾ പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത് 2016 ന​വം​ബ​ർ 24നാ​ണ് നി​ല​ന്പൂ​ർ ക​രു​ളാ​യി വ​ന​ത്തി​ലെ ഉ​ണ​ക്ക​പ്പാ​റ​യി​ലാ​ണ്. മാ​വോ​യി​സ്റ്റ് കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം കു​പ്പു ദേ​വ​രാ​ജ്, അ​ജി​ത എ​ന്നി​വ​ർ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. ര​ണ്ട​ര​വ​ർ​ഷം തി​ക​യും മു​ന്പു വ​യ​നാ​ട്ടി​ൽ വീ​ണ്ടും പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് മാ​വോ​യി​സ്റ്റ് മ​ര​ണ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യാ​ക്ര​മ​ണം ഉ​ണ്ടാ​കാ​നു​ള​ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​ത്. സ്റ്റേ​ഷ​നു​ക​ളി​ൽ കൂ​ടു​ത​ൽ ത​ണ്ട​ർ ബോ​ൾ​ട്ടു​ക​ളെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. വ​ഴി​ക്ക​ട​വ്, നി​ല​ന്പൂ​ർ, എ​ട​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ക​ന്പി​വ​ല​യോ​ടു കൂ​ടി​യ പ്ര​തി​രോ​ധ മ​തി​ലു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ൽ, അ​മ​ര​ന്പ​ലം, പൂ​ക്കോ​ട്ടും​പാ​ടം, കാ​ളി​കാ​വ്…

Read More

പി.​ജ​യ​രാ​ജ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം;കോഴിക്കോട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ  എ​തി​ർ​പ്പ് മ​റി​ക​ട​ന്ന്

കൊ​യി​ലാ​ണ്ടി: വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യ പി.​ജ​യ​രാ​ജ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള തീ​രു​മാ​നം കോഴിക്കോട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ എ​തി​ർ​പ്പ് മ​റി​ക​ട​ന്നാ​ണെ​ന്ന് സൂ​ച​ന സി​പി​എം. ജി​ല്ലാ ക​മ്മി​റ്റി മു​ഹ​മ്മ​ദ് റി​യാ​സി​നെ​യാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്.​ എ​ന്നാ​ൽ സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യെ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​റ​യു​ന്ന​ത്.​ പി.​ജ​യ​രാ​ജ​ന്‍റെ സ്ഥ​നാ​ർ​ത്ഥി​ത്വ​ത്തി​നെ​തി​രെ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു. കാ​ര​ണം വ​ർ​ഷ​ങ്ങ​ളാ​യി വ​ട​ക​ര മ​ണ്ഡ​ല​ത്തി​ൽ ക​ണ്ണൂ​ർ ലോ​ബി​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ​നേ​ര​ത്തെ മ​ത്സ​രി​ച്ച ഒ.​ഭ​ര​ത​ൻ, എ.​എം.​ഷം​സീ​ർ ,എ.​കെ.​പ്രേ​മ​ജം ഇ​വ​രെ​ല്ലാം ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രാ​യി​രു​ന്നു.​സ​തീ​ദേ​വി​യെ മ​ൽ​സ​രി​പ്പി​ച്ചെ​ങ്കി​ലും, പി. ​ജ​യ​രാ​ജ​ന്‍റെ സ​ഹോ​ദ​രി​യാ​യി​രു​ന്നു. സ​ഹോ​ദ​രി​ക്ക് ശേ​ഷം സ​ഹോ​ദ​ര​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ലും. പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ എ​തി​ർ​പ്പു​യ​ർ​ന്ന​താ​യാ​ണ് വി​വ​രം.​ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ത​ന്നെ നി​ര​വ​ധി നേ​താ​ക്ക​ൾ ഉ​ണ്ടാ​യി​ട്ടും പി.​ജ​യ​രാ​ജ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത് ജി​ല്ല​യി​ലെ നേ​താ​ക്ക​ളെ നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​ന​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മു​ന്ന​ണി ഘ​ട​ക​ക​ക്ഷി​ക​ളാ​യ സി​പി​ഐ​ക്കും, ജ​ന​താ​ദ​ളി​നും ജ​യ​രാ​ജ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ എ​തി​ർ​പ്പു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

Read More

ഡോ. ​മ​നോ​ജ് – ജ​യ​ശ്രീ ദ​മ്പ​തി​ക​ളു​ടെ സ്വ​പ്നം ചെ​മ്പ​നോ​ട​യി​ൽ പൂ​വ​ണി​ഞ്ഞു തു​ട​ങ്ങി

പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​നോ​ട ക​ട​ന്ത​റ പു​ഴ​യോ​ര​ത്തെ ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് പാ​വ​പ്പെ​ട്ട 14 പേ​ർ​ക്കു വീ​ടെ​ന്ന സ്വ​പ്നം പൂ​വ​ണി​ഞ്ഞു തു​ട​ങ്ങി. ക​ല്ലാ​നോ​ട്ടെ ഡോ. ​വി.​കെ. മ​നോ​ജിന്‍റെയും ഭാ​ര്യ ജ​യ​ശ്രീ ടീ​ച്ച​റു​ടെ​യും മ​ക്ക​ളു​ടെ​യും ക​രു​ണ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണി​ത്. ഈ ​കു​ടും​ബ​ത്തി​ന്‍റെ സ്വ​ത്താ​യി​രു​ന്നു ഈ ​സ്ഥ​ലം. ഇ​വ​രു​ടെ ഉ​ദ്യ​മ​ത്തെ​ക്കു​റി​ച്ചു രാഷ്്ട്രദീ​പി​ക റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ 14 കു​ടും​ബ​ങ്ങ​ൾ​ക്കു മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ കൈ​മാ​റി.സ്ഥ​ലം മാ​ത്ര​മ​ല്ല ഇ​വി​ടെ വീ​ടു പ​ണി​തു കൊ​ടു​ക്കാ​നും ഈ ​മാ​തൃ​കാ ദ​മ്പ​തി​ക​ൾ സ​ന്ന​ദ്ധ​രാ​യി. സ്നേ​ഹി​ത​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സ​ഹാ​യം ഇ​തി​നാ​യി അ​വ​ർ തേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഒ​ട്ടേ​റെ​പ്പേ​ർ സ​ഹ​ക​ര​ണ​വും സ​ഹാ​യ​വും ന​ൽ​കു​ന്നു​ണ്ട്. അ​ങ്ങ​നെ ഒ​ൻ​പ​തു വീ​ടു​ക​ളു​ടെ പ​ണി തു​ട​ങ്ങി. ചി​ല​ത് ഭി​ത്തി വ​രെ​യാ​യി. ത​റ കെ​ട്ടി​യ​തും വാ​നം മാ​ന്തി​യി​ട്ടി​രി​ക്കു​ന്ന​തും കൂ​ട്ട​ത്തി​ലു​ണ്ട്. പ​ണ​ത്തി​ന്‍റെ ല​ഭ്യ​ത​യ​നു​സ​രി​ച്ച് പ​ണി​ക​ൾ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്നു. അ​ഞ്ചു വീ​ടു​ക​ളു​ടെ…

Read More

വീരേന്ദ്രകുമാറിനോട് സഹതാപം; ചെറുപാർട്ടികളെ സിപിഎം വിഴുങ്ങിയെന്ന് ചെന്നിത്തല

കോഴിക്കോട്: യുഡിഎഫ് വിട്ടുപോയ ലോക് താന്ത്രിക് ജനതാദളിന് എന്തു കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം.പി.വീരേന്ദ്രകുമാർ ഇക്കാര്യം വ്യക്തമാക്കണം. യുഡിഎഫ് വിട്ട് എൽഡിഎഫിനൊപ്പം പോയ പാർട്ടിക്ക് എന്ത് ഗുണമുണ്ടായെന്ന് പാർട്ടി പ്രവർത്തകർ ആലോചിക്കണമെന്നും വീരേന്ദ്രകുമാറിനോട് സഹതാപം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ചെറുപാർട്ടികളെ വിഴുങ്ങുന്ന സമീപനമാണ് സിപിഎമ്മിന്‍റേത്. സിപിഐയും സിപിഎമ്മും അല്ലാതെ മറ്റ് പാർട്ടികൾക്കൊന്നും എൽഡിഎഫിൽ നിലനിൽപ്പില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Read More

സ​ർ​ക്കാ​രി​ന്‍റെ ന​യ​മി​ല്ലാ​യ്മ; വൈ​ത്തി​രി സം​ഭ​വം മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

കോ​ഴി​ക്കോ​ട്: വൈ​ത്തി​രി​യി​ലു​ണ്ടാ​യ മാ​വോ​യി​സ്റ്റ് വേ​ട്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​ന​ങ്ങ​ളെ വ​സ്തു​ത​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​വ​ണം. മാ​വോ​യി​സ്റ്റു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നാ​ണ് വൈ​ത്തി​രി വെ​ടി​വ​യ്പ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ ശേ​ഷം മൂ​ന്നു മാ​വോ​യി​സ്റ്റു​ക​ളാ​ണ് പോ​ലീ​സ് വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. സ​ർ​ക്കാ​രി​ന്‍റെ ന​യ​മി​ല്ലാ​യ്മ​യാ​ണ് ഇ​തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് രൂ​പേ​ഷി​നെ​യും ഷൈ​നി​യേ​യും തു​ള്ളി​ര​ക്തം വീ​ഴ്ത്താ​തെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. അ​വ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ലെ​ത്തി​ക്കാ​ൻ അ​ന്ന​ത്തെ സ​ർ​ക്കാ​രി​നു സാ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ൻ​പ് മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ നാ​വ് ഇ​റ​ങ്ങി​പ്പോ​യോ എ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. കാ​നം ഇ​തൊ​ന്നും അ​റി​ഞ്ഞി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹം ടി​വി​യും പ​ത്ര​വും കാ​ണാ​റി​ല്ലെ. കാ​ന​ത്തി​ന്‍റെ നി​ല​പാ​ട് ത​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read More

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വാ​ട്സ്ആ​പ്പ് പോ​സ്റ്റ്; സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ അ​വ​ഹേ​ളി​ച്ച എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. സു​ൽ​ത്താ​ൻ​ബ​ത്തേ​രി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി. ​രാ​ജേ​ന്ദ്ര​നെ​യാ​ണ് വാ​ട്സ്ആ​പ്പ് പോ​സ്റ്റ് പ്ര​ച​രി​പ്പി​ച്ച​തി​ന്‍റെ പേ​രി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​രെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും വി​മ​ർ​ശി​ക്കു​ന്ന​തും അ​വ​ഹേ​ളി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​യ​തി​നാ​ലാ​ണ് അ​ച്ച​ട​ക്ക​ന​ട​പ​ടി​യെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Read More

ഡ​ൽ​ഹി​യി​ലേ​ക്കും നേ​രി​ട്ട് സ​ർ​വീ​സ്; ക​രി​പ്പൂ​രി​ൽ നി​ന്ന് 1750 രൂ​പ​യ്ക്ക് ക​ണ്ണൂ​രി​ലേ​ക്ക് പ​റ​ക്കാം

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ൽ നി​ന്ന് ഏ​പ്രി​ൽ മു​ത​ൽ ഇ​നി ക​ണ്ണൂ​രി​ലേ​ക്കും ഡ​ൽ​ഹി​യി​ലേ​ക്കും കു​റ​ഞ്ഞ ചെ​ല​വി​ൽ പ​റ​ക്കാം. എ​യ​ർ​ഇ​ന്ത്യ​യാ​ണ് വേ​ന​ൽ​ക്കാ​ല ഷെ​ഡ്യൂ​ളി​ൽ ഡ​ൽ​ഹി-​ക​രി​പ്പൂ​ർ-​ക​ണ്ണൂ​ർ സെ​ക്ട​റി​ൽ ആ​ഭ്യ​ന്ത​ര സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ൻ​പ​തി​ന് ഡ​ൽ​ഹി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​യ്ക്ക് 1.30ന് ​ക​രി​പ്പൂ​രി​ലെ​ത്തി​യ ശേ​ഷം ക​ണ്ണൂ​രി​ലേ​ക്ക് പോ​കും. തി​രി​ച്ച് ക​രി​പ്പൂ​രി​ലെ​ത്തു​ന്ന വി​മാ​നം വൈ​കു​ന്നേ​രം 4.30ന് ​ഡ​ൽ​ഹി​യി​ലേ​ക്ക് പ​റ​ക്കും. 4000 രൂ​പ​യാ​ണ് ഡ​ൽ​ഹി – ക​രി​പ്പൂ​ർ വി​മാ​ന നി​ര​ക്ക്. ക​ണ്ണൂ​രി​ലേ​ക്ക് 4300 രൂ​പ ന​ൽ​ക​ണം. ക​രി​പ്പൂ​ർ- ക​ണ്ണൂ​ർ സെ​ക്ട​റി​ലും ഇ​തോ​ടെ വി​മാ​ന​ത്തി​ൽ പ​റ​ക്കാ​നാ​കും. 1750 രൂ​പ​യാ​ണ് ക​രി​പ്പൂ​ർ-​ക​ണ്ണൂ​ർ നി​ര​ക്ക്. ആ​ഭ്യ​ന്ത​ര സെ​ക്ട​റു​ക​ളെ ബ​ന്ധ​പ്പെ​ടു​ത്തി വി​മാ​ന സ​ർ​വീ​സ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സ​ർ​വീ​സ്. ഡ​ൽ​ഹി​യി​ൽ നി​ന്ന് ക​രി​പ്പൂ​രി​ലേ​ക്ക് നേ​രി​ട്ട് സ​ർ​വീ​സി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ദു​രി​ത​മാ​യി​രു​ന്നു.

Read More

മ​ല​യ​ങ്ങാ​ട് തീ​പി​ടി​ത്തം;  ക​ത്തിച്ചാ​മ്പ​ലാ​യത് അമ്പതോളം കർഷകരുടെ 15 ഏ​ക്ക​ര്‍  കൃ​ഷി​യി​ടം

നാ​ദാ​പു​രം: ​വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യ​ങ്ങാ​ട് കൂ​ത്താ​ളി മ​ല​യോ​ര​ത്തെ അ​ഗ്നി​യി​ല്‍ പ​തി​ന​ഞ്ചോ​ളം ഏ​ക്ക​ര്‍ കൃ​ഷി ഭൂ​മി ക​ത്തി ചാ​മ്പ​ലാ​യി. ഇ​ന്ന​ലെ ഉ​ച്ചേ​യാ​ടെ​യാ​ണ്കൃ​ഷി​യി​ട​ത്തി​ല്‍ തീ ​ആ​ളിപ്പ​ട​ര്‍​ന്ന​ത്.​ പു​ന്ന​ത്താ​നം ഫി​ലി​പ്പ്, പാ​ലോ​ളി മ​ത്താ​യി, വാ​ണി​മേ​ല്‍ സ്വ​ദേ​ശി​ക​ളാ​യ മ​റ്റ് ക​ര്‍​ഷ​ക​രു​ടെ​യും കാ​ര്‍​ഷി​ക വി​ള​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്.​അ​ഞ്ച് ഏ​ക്ക​റോ​ളം റ​ബ്ബ​ര്‍, ക​ശു​മാ​വ്, ക​വു​ങ്ങ്, കു​രു​മു​ള​ക്, മൂ​ന്ന് ഏ​ക്ക​റോ​ളം തേ​ക്കി​ന്‍ തോ​ട്ട​വു​മാ​ണ് ക​ത്തി ന​ശി​ച്ച​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ല്‍ നി​ന്നാ​ണ് തീ ​പ​ട​ര്‍​ന്ന് പി​ടി​ച്ച​ത്.​തീ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് പ​ട​ര്‍​ന്ന​തോ​ടെ നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി തീ ​അ​ണ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ഫ​യ​ര്‍​ഫോ​ഴ്സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു.​ചേ​ല​ക്കാ​ട് നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘം മ​ല​യ​ങ്ങാ​ട് എ​ത്തി​യെ​ങ്കി​ലും ഫ​യ​ര്‍​ഫോ​ഴ്സ് വാ​ഹ​നം സം​ഭ​വ സ്ഥ​ല​ത്ത് എ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.​ പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍ നി​റ​ഞ്ഞ ഇ​ടു​ങ്ങി​യ വ​ഴി​യും ചെ​ങ്കു​ത്താ​യ ക​യ​റ്റ​വു​മാ​യ​തി​നാ​ലാ​ണ് വ​ലി​യ വാ​ഹ​ന​ത്തി​ന് എ​ത്താ​ന്‍ ക​ഴി​യാ​തെ വ​ന്ന​ത്.​ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം കാ​ല്‍ ന​ട​യാ​യി എ​ത്തി​യാ​ണ് ഫ​യ​ര്‍ ഫോ​ഴ്‌​സ് അം​ഗ​ങ്ങ​ള്‍ കു​ന്നി​ന്‍ മു​ക​ളി​ല്‍ എ​ത്തി​യ​ത്.​രാ​ത്രി എ​ട്ടി​ന്കു​ന്നി​ന്‍…

Read More

നീ​തി​യു​ക്ത​വും ഭ​യ​ര​ഹി​ത​വു​മാ​യ വോ​ട്ടെ​ടു​പ്പ് ഉ​റ​പ്പുവരുത്താൻ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളു​ടെ  ക​ണ​ക്കെടുത്ത് പോ​ലീ​സ്

വ​ട​ക​ര: നീ​തി​യു​ക്ത​വും ഭ​യ​ര​ഹി​ത​വു​മാ​യ വോ​ട്ടെ​ടു​പ്പ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു പോ​ലീ​സ് ന​ട​പ​ടി തു​ട​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളു​ടെ ക​ണ​ക്ക് ത​യാ​റാ​ക്കി ആ​വ​ശ്യ​മാ​യ ക​രു​ത​ൽ ന​ട​പ​ടി പ്ലാ​ൻ ചെ​യ്യു​ക​യാ​ണ് പോ​ലീ​സ്.ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി​യു​ടെ കീ​ഴി​ൽ മ​ല​ബാ​റി​ൽ അ​ഞ്ച് ലോ​ക​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളാ​ണു​ള്ള​ത്. ഓ​രോ മ​ണ്ഡ​ല​ത്തി​ലും ആ​യി​ര​ത്തോ​ളം പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ണ്ട്. ഇ​വ​യു​ടെ കി​ട​പ്പും പ്രാ​ദേ​ശി​ക പ്രാ​ധാ​ന്യ​വും മു​ൻ​കാ​ല സ​വി​ശേ​ഷ​ത​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഘ​ർ​ഷ​സാ​ധ്യ​ത​യു​ള്ള ബൂ​ത്തു​ക​ൾ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലാ​യാ​ണ് കി​ട​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പോ​ലീ​സും ത​യ്യാ​റാ​ക്കി​യ വി​ശ​ദാം​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​ശ്ന​ബാ​ധി​ത ബു​ത്തു​ക​ൾ ഏ​തൊ​ക്കെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​ത്. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, വ​ട​ക​ര, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് എ​ന്നീ ലോ​ക​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളാ​ണ് ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി​യു​ടെ കീ​ഴി​ൽ​വ​രു​ന്ന​ത്. നാ​ലു ജി​ല്ല​ക​ളി​ൽ കോ​ഴി​ക്കോ​ട് റൂ​റ​ൽ പോ​ലീ​സ് പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ല ബൂ​ത്തു​ക​ളും നേ​ര​ത്തേ ത​ന്നെ രാ​ഷ്ട്രീ​യ​മാ​യും സാ​മൂ​ദാ​യി​ക​മാ​യും പ്ര​ശ്ന​ബാ​ധി​ത​മാ​ണ്.…

Read More

കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത് വ​ൻ ത​ട്ടി​പ്പ്; ന​ട​ത്തി​പ്പു​കാ​ർ മു​ങ്ങിയത് നൂ​റോ​ളം ആ​ഡം​ബ​ര കാ​റു​ക​ളു​മാ​യി

ബാബു ചെറിയാൻ കോ​ഴി​ക്കോ​ട്: റെ​ന്‍റ് എ ​കാ​ർ സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ആ​ഡം​ബ​ര കാ​റു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്. കാ​റു​ട​മ​ക​ളു​ടെ പ​രാ​തി​യി​ൽ ആ​ലു​വ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന “സ്പാ​ൻ കാ​ർ’ എ​ന്ന റെ​ന്‍റ് എ ​കാ​ർ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​യ തൃ​ശൂ​ർ പു​റ​നാ​ട്ടു​ക​ര സ്വ​ദേ​ശി ചാ​ത്ത​കൂ​ട​ത്ത് വീ​ട്ടി​ൽ സി.​എ.​ജി​നീ​ഷ്( 35), തൃ​ശൂ​ർ ഈ​സ്റ്റ്ഫോ​ർ​ട്ട് കി​ഴ​ക്കും​പാ​ട്ടു​ക​ര സ്വ​ദേ​ശി രേ​വ​തി നി​വാ​സി​ൽ വി.​എം.​സി​നോ​യ്( 37) എ​ന്നി​വ​ർ​ക്കെ​തി​രേ ആ​ലു​വ ബി​നാ​നി​പു​രം പോ​ലീ​സ് ക്രി​മി​ന​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. നൂ​റോ​ളം ആ​ഡം​ബ​ര കാ​റു​ക​ൾ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യെ​ന്നാ​ണ് പ​രാ​തി. ഇ​വ​യി​ൽ ഇ​രു​പ​തോ​ളം കാ​റു​ക​ൾ മ​ല​പ്പു​റം, മ​ഞ്ചേ​രി, കോ​ഴി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് കാ​ർ ഉ​ട​മ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ആ​റു മു​ത​ൽ 35 ല​ക്ഷം രൂ​പ​വ​രെ വി​ല​വ​രു​ന്ന കാ​റു​ക​ൾ ഇ​വി​ട​ങ്ങ​ളി​ൽ പ​ണ​യ​ത്തി​ന് വ​ച്ചി​രി​ക്കുകയാ​യി​രു​ന്നു. ഒ​രു​ല​ക്ഷം മു​ത​ൽ മൂ​ന്നു​ല​ക്ഷം രു​പ​വ​രെ​യാ​ണ് ഇ​വ​ർ സ്വ​കാ​ര്യ ബാ​ങ്കു​ക​ളി​ൽ നി​ന്ന് പ​ണ​യ​മി​ന​ത്തി​ൽ കൈ​പ്പ​റ്റി​യ​ത്.…

Read More