കോഴിക്കോട്: കടുത്ത ചൂടില്‍ സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ശക്തമായ നടപടികളെടുക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്. ഇതിനായി ഫണ്ടുകളുടെ കാര്യത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താം. ഗ്രാമപഞ്ചായത്തുകള്‍ക്ക് 2019 മാര്‍ച്ച് 31 വരെ 5.50 ലക്ഷവും ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെ 11 ലക്ഷവും ഇതിനായി ചെലവഴിക്കാം. മുന്‍സിപ്പാലിറ്റികള്‍ക്ക് മാര്‍ച്ച് 31 വരെ 11 ലക്ഷവും ഏപ്രില്‍ ഒന്നുമുതല്‍ മെയ് 31 വരെ 16. 50 ലക്ഷവും വിനിയോഗിക്കാം. കോര്‍പറേഷനുകള്‍ക്ക് മാര്‍ച്ച് 31 വരെ 16.50 ലക്ഷവും ഏപ്രില്‍ ഒന്നുമുതല്‍ മെയ് 31 വരെ 22ലക്ഷവും ചെലവഴിക്കാം. കുടി വെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളില്‍ കുടി വെള്ള നിലവാരം ഉറപ്പു വരുത്തി ജനങ്ങള്‍ക്ക് സൗകര്യ പ്രദമായ സമയത്ത് ആവശ്യത്തിനനുസൃതമായി കുടി വെള്ള വിതരണ നടത്തണം. ചെലവഴിക്കുന്ന തുകയുടെ പൂര്‍ണ്ണ മൂല്യം…
Read MoreCategory: Kozhikode
മൊബൈല്‍ കണ്ടാല്‍ രക്ഷപ്പെട്ടോ…തെരുവുനായ്ക്കള്‍ക്ക് ആപ്പിട്ട് “സുരക്ഷ’..!
കോഴിക്കോട്: തെരുവുനായ്ക്കള്‍ക്ക് എട്ടിന്റെ പണിയുമായി ഇനി മൊബൈല്‍ അപ്പും. നാട്ടുകാരുടെ വിഹാരത്തിന് തടസ്സംനില്ക്കുന്ന നായ്ക്കളെ ഇനി മൊബൈല്‍ ഉപയോഗിച്ചും തളയ്ക്കാം. തെരുവ് നായയെ പിടിക്കാനും സഹായിക്കാനും പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കാനുമായി മൊബൈല്‍ ആപ്പുമായി കുടുംബശ്രീ തയാറായി . സംസ്ഥാന മിഷന്റെ നേതൃത്വത്തില്‍ സുരക്ഷ എന്ന പേരിലാണ് മൊബൈല്‍ ആപ്പ് ഒരുക്കുന്നത്. ആപ്പില്‍ കയറി നായ്ക്കളെ പിടിക്കാന്‍ സഹായമഭ്യര്‍ഥിക്കാനും മറ്റുവിവരങ്ങള്‍ കൈമാറാനും സാധിക്കും. അനിമല്‍ ബര്‍ത്ത് കണ്ട്രോള് പദ്ധതിയുടെ (എബിസി) മേല്‍നോട്ടത്തിനായുള്ള ആപ്പ് ലോക വിഡ്ഡിദിനമായ ഏപ്രില്‍ ഒന്നിന് പുറത്തിറക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് ഇതിനുള്ള സഹായം ചെയ്യുന്നത്. ഒരു മാസം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കും. മൊബൈല്‍ ആപ്പ് വഴി പൊതുജനങ്ങള്‍ക്ക് പദ്ധതിയുടെ വിവരം ലഭ്യമാകും. കൂടുതല്‍ നായ്കളുള്ളത് എവിടെയെന്ന് നാട്ടുകാര്‍ക്ക് ആപ്പ് വഴി അറിയിക്കാം. പഞ്ചായത്ത് സെക്രട്ടറിമുതല്‍ തദ്ദേശഭരണവിഭാഗം അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വരെ ഇതുമായി ബന്ധപ്പെട്ട്…
Read Moreതാനൂരിൽ രണ്ടു സിപിഎം പ്രവർത്തകർക്കു വെട്ടേറ്റു; അന്വേഷണം തുടങ്ങി
താനൂർ: താനൂർ അഞ്ചുടിയിൽ രണ്ടു സിപിഎം പ്രവർത്തകർക്കു വെട്ടേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. അഞ്ചുടി സ്വദേശി കുപ്പന്റെ പുരയ്ക്കൽ ഷംസു (40), വെളിയച്ചാന്റെ പുരക്കൽ മുസ്തഫ (40) എന്നിവർക്കാണ് വെട്ടേറ്റത്. മുസ്തഫയുടെ കൈപ്പത്തിക്കാണ് വെട്ടേറ്റത്. ഷംസുവിനാണ് ഗുരുതര പരിക്ക്. തലയ്ക്കും ദേഹമാകെ വെട്ടേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു ആക്രമണം. കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിനു ലഭിച്ച സൂചന. വടിവാൾ കൊണ്ടുള്ള ആക്രമണമായിരുന്നു. ഡിവൈഎഫ്ഐ തീരദേശ മേഖല മുൻ സെക്രട്ടറിയാണ് ഷംസു. മത്സ്യത്തൊഴിലാളികളായ ഇരുവരും മത്സ്യത്തൊഴിലാളികളുടെ യോഗം കഴിഞ്ഞു തിരിച്ചുവരുന്പോഴായിരുന്നു ആക്രമണം. പരിക്കേറ്റ ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ മൊഴി ഇന്നു രേഖപ്പെടുത്തും. സംഭവത്തിനു പിന്നിൽ ആരാണെന്നു ഇതിനു ശേഷമേ കൃത്യമായി അറിയാനാകൂവെന്നു പോലീസ് അറിയിച്ചു. പ്രദേശത്തു വൻ പോലീസ് സന്നാഹം കാവലുണ്ട്.…
Read Moreപയ്യോളി റോഡിൽ നവീകരണം; മൂന്നു കലുങ്കുകൾ ഒരേ സമയം പൊളിച്ചു; പേരാമ്പ്ര ടൗൺ ഗതാഗതക്കുരുക്കിൽ
പേരാമ്പ്ര: റോഡ് നവീകരണത്തിന്റെ ഭാഗമായി ടൗണിലെ മൂന്നു ഭാഗത്തെ കലുങ്കുകൾ പൊളിക്കുകയും വടകര റോഡിൽ പുന:രുദ്ധാരണ പ്രവർത്തി നടത്തുകയും ചെയ്യുന്നതിനാൽ പേരാമ്പ്ര ടൗണിൽ അസഹനീയമായ ഗതാഗതക്കുരുക്ക്. പ്രധാന റോഡിലും ഉപറോഡുകളിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. രണ്ടു മിനിട്ടിനുള്ളിൽ കടന്നു പോകേണ്ട വാഹനങ്ങൾ അര മണിക്കൂറോളം നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന കാഴ്ച പതിവാണ്. ആശുപത്രികളിലും വിദ്യാലയങ്ങളിലും ഓഫീസുകളിലും എത്തേണ്ടവർ വൈകുകയാണ്. ആംബുലൻസുകൾ പോലും കുരുക്കിൽ പെട്ടു വലയുന്ന സ്ഥിതിയുണ്ട്. വഴിതിരിഞ്ഞു പോകാൻ വേറേ റോഡുമില്ല. ഇതിനിടയിലൂടെ പ്രകടനവും ഘോഷയാത്രയും കൂടിയായാൽ സ്ഥിതി വഷളാകും. നവീകരണ പ്രവർത്തി തീരുന്നതുവരെ പേരാമ്പ്ര ടൗണിൽ പ്രകടനങ്ങളും ഘോഷയാത്രകളും നടത്തുന്നത് നിരോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.കലുങ്കുകളും പാലങ്ങളും പൊളിച്ചു മാറ്റുന്ന പ്രവൃത്തി മൂലം ടൗണിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തിര നടപടി വേണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ആവശ്യപ്പെട്ടു. എല്ലാ പ്രവൃത്തികളും ഒരേ സമയത്ത്…
Read Moreഒരുവർഷത്തോളം മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ; പ്രതി രണ്ടു വിവാഹം കഴിച്ചയാളെന്ന് പോലീസ്
കൽപ്പറ്റ: കന്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനഞ്ച് വയസുകാരി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിനെ റിമാൻഡ് ചെയ്തു. രണ്ടു വിവാഹം കഴിച്ച പ്രതി സ്വന്തം മകളെ 2017 മുതൽ 2018 ഡിസംബർ വരെ പലദിവസങ്ങളിലായി വീട്ടിൽവച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. തുടർന്ന് കുട്ടി അധ്യാപികയോടെ ഇക്കാര്യം തുറന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും ചൈൽഡ് ലൈൻ പരാതി കന്പളക്കാട് പോലീസിന് കൈമാറുകയുമായിരുന്നു. കുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ കന്പളക്കാട് എസ്ഐ നിഷിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreബന്ദിപ്പുര വനത്തിലെ തീപിടിത്തം: രണ്ടുപേർകൂടി അറസ്റ്റിൽ; തീ ഇടാനുണ്ടായ കാരണം കേട്ടാൽ ഞെട്ടും
കൽപ്പറ്റ: നീലഗിരി ജൈവവ്യവസ്ഥയുടെ ഭാഗമായ കർണാടക ബന്ദിപ്പുര കടുവാസങ്കേതത്തിൽ ഫെബ്രുവരി അവസാനവാരം ഉണ്ടായ വൻ തീപിടിത്തവുമായി ബന്ധപ്പെട്ട കേസിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. ഗുണ്ടിൽപേട്ട ചൗഡഹള്ളിയിലെ കർഷകരായ ഹനുമന്തയ്യ(70), ഗോപയ്യ(60) എന്നിവരെയാണ് വനം-വന്യജീവി വകുപ്പ് അറസ്റ്റു ചെയ്തത്. കേസിൽ ഗുണ്ടിപേട്ട കല്ലിപുര അരുണ്‍കുമാർ നേരത്തേ പിടിയിലായിരുന്നു. പ്രതികൾക്കെതിരെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.ഫെബ്രുവരി 22നു അടിക്കാടിനിട്ട തീയാണ് ബന്ദിപ്പുരയിൽ ഏകദേശം 12,000 ഏക്കർ വനം ചാന്പലാകുന്നതിനു ഇടയാക്കിയ വൻ തീപിടിത്തമായി മാറിയത്. വളർത്തുമൃഗങ്ങളെ മേയാൻ വിടുന്ന ഭാഗങ്ങളിൽ കടുവകൾ ഇറങ്ങുന്നതു ഒഴിവാക്കുന്നതിനാണ് കർഷകർ അടിക്കാടിനു തീയിട്ടത്. കൊടുംചൂടിൽ ഉണങ്ങിനിൽക്കുന്ന വനത്തിൽ വരണ്ട കാറ്റിനിടെ തീ ആളിപ്പടരുകയായിരുന്നു. വനം-ഫയർ ആൻഡ് റസ്ക്യൂ സേനാംഗങ്ങൾക്കു പുറമേ നൂറുകണക്കിനു സന്നദ്ധ പ്രവർത്തകരും ചേർന്നു ദിവസങ്ങളോളം അധ്വാനിച്ചാണ് തീ അണച്ചത്. ബന്ദിപ്പുര വനത്തിലെ കുണ്ടക്കര, ഗോപാൽസ്വാമിബെട്ട റേഞ്ചുകളിലാണ്…
Read Moreചുട്ടുപൊള്ളുന്നു; കേരളത്തിൽ രണ്ടു ദിവസം ഉഷ്ണതരംഗത്തിന് സാധ്യത; പൊതുജനം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉഷ്ണതംരഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയ്ക്ക് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. തൃശൂർ മുതൽ കണ്ണൂർ വരെയുള്ള മേഖലയിലുള്ള ജനങ്ങൾ ജാഗ്രത പാലിക്കണം. തൊഴിൽ ദാതാക്കളും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കമെന്നും നിർദേശം. പൊതുജനങ്ങൾ പാലിക്കേണ്ടുന്ന സുരക്ഷാക്രമങ്ങളും കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചു. നിർദേശങ്ങൾ *പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്നതിന് ഒഴിവാക്കണം. *നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ചെറിയ കുപ്പിയില്‍ കൈയിൽ കരുതുക. *രോഗങ്ങള്‍ ഉള്ളവര്‍ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ എങ്കിലും സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. *പരമാവധി ശുദ്ധജലം കുടിക്കുക *അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക *വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. *ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.…
Read Moreഅനഘയുടെ മരണം: പ്രതിക്ക് അഞ്ചുവർഷം തടവും 25000 രൂപ പിഴയും; 2014 വാലന്റൈൻ ദിനത്തിൽ മരണപ്പെട്ട അനഘയുടെ കൊലപാതകത്തിലെ അറിയാക്കഥയിങ്ങനെ…
പുൽപ്പള്ളി: കല്ലുവയൽ ജയശ്രീ സ്കൂൾ പ്ലസ് വണ്‍ വിദ്യാർഥിനി പുൽപ്പള്ളി ആടിക്കൊല്ലി അന്‍പത്താറ് മൂലേതറയിൽ ദാസന്റെ മകൾ അനഘാദാസിനെ(17) കൊലപ്പെടുത്തിയകേസിലെ പ്രതി പുൽപ്പള്ളി മാരപ്പൻമൂല പുലിക്കപറന്പിൽ അബ്ദുൾറഹ്മാനെ(22) അഞ്ച് വർഷം തടവിനും 25000 രൂപ പിഴയടക്കാനും കർണാടക ചാമരാജ് നഗർ സെഷൻസ് കോടതി വിധിച്ചു. 2014 ഫെബ്രുവരി 14നായിരുന്നു സംഭവം. ഗുണ്ടൽപേട്ട മദൂരിനടുത്തെ ബേരന്പാടി തടാകത്തിലാണ് അനഘയുടെ മൃതദേഹം കണ്ടെത്തിയത്. ജന്മദിനവും വാലന്റൈൻ ദിനവും ആഘോഷിക്കാനെന്ന വ്യാജേനെ അബ്ദുൾ റഹ്മാൻ അനഘയെ ബൈക്കിൽ കൂട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയുമായിരുന്നു. 2014 ഫെബ്രുവരി 14ന് രാവിലെ 11 ഓടെയാണ് വിദ്യാർഥിനിയുമായി അബ്ദുൾറഹ്മാൻ കക്കൽതൊണ്ടിയിലെത്തിയത്. തടാകത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിനി നീന്തലറിയാതെ മരിക്കുകയായിരുന്നുവെന്നാണ് പ്രതി ആദ്യം പോലീസിൽ നൽകിയ മൊഴി. എന്നാൽ കുളിക്കാനുപയോഗിക്കാത്ത ചെളിനിറഞ്ഞ ഈ തടാകത്തിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പരിസരവാസികൾ സംശയം ഉന്നയിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തടാകത്തിലിറങ്ങിയ അനഘയെ അബ്ദുൾറഹ്മാൻ പീഡിപ്പിക്കാൻ…
Read Moreധീരയോദ്ധാവ് അഭിനന്ദിന് അഭിനന്ദനങ്ങളുമായി കോഴിക്കോട്ടെ സ്വകാര്യ ബസ് തൊഴിലാളികള്‍
നാദാപുരം: പാക്കിസ്ഥാന് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമ സേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് അഭിനന്ദനങ്ങളുമായി സ്വകാര്യ ബസ് തൊഴിലാളികള്‍.കുറ്റ്യാടി കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന നൂറോളം ബസുകളിലെ തൊഴിലാളികളാണ് അഭിനന്ദനങ്ങളര്‍പ്പിച്ച് ഇന്നലെ സര്‍വീസ് നടത്തിയത്. കുറ്റ്യാടി-വടകര,കുറ്റ്യാടി-തലശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദനങ്ങളര്‍പ്പിച്ച ഫ്ളക്സ് ബാനറുകള്‍ പതിച്ചാണ് രാജ്യത്തിനുവേണ്ടി കാവല്‍ നില്ക്കുന്ന അഭനന്ദന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചത്.
Read Moreലീഗിന്റെ കാര്യത്തില്‍ “തീരുമാനമായി’; ഇനി കേരള കോണ്‍ഗ്രസ്; പ്രതിസന്ധിയിലും യുഡിഎഫ് സീറ്റ് ചര്‍ച്ച മുന്നോട്ട്
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ലീഗ്- കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച എതാണ്ട് പൂര്‍ത്തിയായി. സീറ്റ് സംബന്ധിച്ച് ഇരുകക്ഷികളും തമ്മില്‍ ഏകദേശ ധാരണയായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നാലിന് നടക്കുന്ന കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും ആറിന് നടക്കുന്ന ലീഗ് ഉന്നതാധികാര കമ്മിറ്റി യോഗത്തിനും ശേഷമേ ഇക്കാര്യത്തിലുള്ള ഔദ്യോഗികമായ പ്രതികരണം ഉണ്ടാവുകയുള്ളൂ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് മൂന്നാമതൊരു സീറ്റ് ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ ബദല്‍ നിര്‍ദേശങ്ങള്‍ ഇരുകക്ഷികളും ഇന്നലത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിലാണ് കെപിസിസിയുടെയും ലീഗ് ഉന്നതാധികാരസമിതിയുടെയും അംഗീകാരം ഇരുപാര്‍ട്ടികളും വാങ്ങുക. ഇതിനുശേഷം യുഡിഎഫ് നേതൃത്വം ഔദ്യോഗികമായി ഇക്കാര്യത്തിലുള്ള തീരുമാനം പ്രഖ്യാപിക്കുമെന്നാണറിയുന്നത്. യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് , ബെന്നി ബെഹനാന്, മുസ്ലിംലീഗിനെ പ്രതിനിധീകരിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, എം.കെ. മുനീര്‍ , പി.വി.അബ്ദുല്‍ വഹാബ് എന്നിവരാണ് ഇന്നലെ…
Read More