വീരേന്ദ്രകുമാറിനോട് സഹതാപം; ചെറുപാർട്ടികളെ സിപിഎം വിഴുങ്ങിയെന്ന് ചെന്നിത്തല

കോഴിക്കോട്: യുഡിഎഫ് വിട്ടുപോയ ലോക് താന്ത്രിക് ജനതാദളിന് എന്തു കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം.പി.വീരേന്ദ്രകുമാർ ഇക്കാര്യം വ്യക്തമാക്കണം. യുഡിഎഫ് വിട്ട് എൽഡിഎഫിനൊപ്പം പോയ പാർട്ടിക്ക് എന്ത് ഗുണമുണ്ടായെന്ന് പാർട്ടി പ്രവർത്തകർ ആലോചിക്കണമെന്നും വീരേന്ദ്രകുമാറിനോട് സഹതാപം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ചെറുപാർട്ടികളെ വിഴുങ്ങുന്ന സമീപനമാണ് സിപിഎമ്മിന്‍റേത്. സിപിഐയും സിപിഎമ്മും അല്ലാതെ മറ്റ് പാർട്ടികൾക്കൊന്നും എൽഡിഎഫിൽ നിലനിൽപ്പില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Related posts