പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​ര്‍ ബൈ​ക്കി​ല്‍ വി​ല​സു​ന്നു;  ന​ടു​റോ​ഡി​ല്‍ ജീ​വി​തം​ പൊ​ലി​യു​ന്നു; ബൈ​ക്ക് കു​ട്ടി​ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​ക​രു​തെ​ന്ന് പോ​ലീ​സ് 

കോ​ഴി​ക്കോ​ട്:​പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​തെ വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു. സ്‌​കൂ​ള്‍ കോ​ള​ജ് അ​വ​ധി​ക്കാ​ലം കൂ​ടി​യാ​യ​തോ​ടെ ബൈ​ക്കി​ല്‍ ‘ചെ​ത്താ’​നി​റ​ങ്ങു​ന്ന​വ​രു​ടെ​യും ഇ​വ​ര്‍ മൂ​ലം ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ​യും എ​ണ്ണം കൂ​ടു​ക​യാ​ണ്. പ​തി​നെ​ട്ടു വ​യ​സ തി​ക​യാ​ത്ത​വ​ര്‍ വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ടം വ​രു​ത്തു​ന്ന അ​വ​സ്ഥ ജി​ല്ല​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നു ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ പ​തി​നെ​ട്ട് വ​യ​സ് പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ള്‍ മോ​ട്ടോ​ര്‍ വാ​ഹ​നം ഓ​ടി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ല്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ അ​വ​ധി​ക്കാ​ലം ബൈ​ക്ക് ‘റേ​സിം​ഗി’​നു​കൂ​ടി​യു​ള്ള കാ​ല​മാ​യാ​ണ് എ​ല്ലാ​വ​രും കാ​ണു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വ​രു​ണ്ടാ​ക്കു​ന്ന അ​പ​ക​ട​വും ചെ​റു​ത​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം പ​തി​ന​ട്ട് തി​ക​യാ​ത്ത ആ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച് വി​ദ്യാ​ര്‍​ഥി​മ​ര​ണ​പ്പെ​ട്ട സം​ഭ​വ​മാ​ണ് ഒ​ടു​വി​ല​ത്തേ​ത്. കു​ട്ടി ഡ്രൈ​വ​ര്‍​മാ​ര്‍​ക്കെ​തി​രേ പോ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടും മാ​റ്റ​മൊ​ന്നും വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് സ്ഥി​തി​ഗ​തി​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​പ​ക​ട​ങ്ങ​ള്‍ വ​രു​ത്തി സ്വ​ന്തം ജീ​വ​നു ന​ഷ്ടം വ​രു​ത്തു​ന്ന​തി​നു​പു​റ​മേ കാ​ല്‍​ന​ട യാ​ത്ര​ക്കാ​രു​ടെ​യും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​വ​രു​ടെ​യും ജീ​വ​ന്‍​കൂ​ടി ഇ​വ​ര്‍ അ​പ​ഹ​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ…

Read More

തോ​ക്കുചൂ​ണ്ടി ക​വ​ര്‍​ച്ച; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലും പ്ര​തീ​ക്ഷ​യി​ല്ല; ഉ​ത്ത​രം തേ​ടി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: പെ​ട്രോ​ള്‍​പ​മ്പി​ല്‍ തോ​ക്ക്ചൂ​ണ്ടി ക​വ​ര്‍​ച്ച ന​ട​ന്നി​ട്ട് ഒ​രാ​ഴ്ച​യാ​യി​ട്ടും പ്ര​തി​യെക്കുറി​ച്ചു പോ​ലീ​സി​നു യാ​തൊ​രു സൂ​ച​ന​യും ല​ഭി​ച്ചി​ല്ല. ക​വ​ര്‍​ച്ച ന​ട​ന്ന പെ​ട്രോ​ള്‍ പ​മ്പി​ലു​ള്‍​പ്പെ​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യെ​ല്ലാം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു. സം​ഭ​വ ദി​വ​സം പെ​യ്ത മ​ഴ​യും ഇ​രു​ട്ടും സി​സി​ടി​വി ദൃ​ശ്യ​ങ്ങെ​ള ബാ​ധി​ച്ച​താ​യാ​ണ് പോ​ലീ​സ് ഭാ​ഷ്യം. നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ച​ത്. / സിസി ടിവികളില്‍ പ​ല​തും പ്ര​വ​ര്‍​ത്ത​നര​ഹി​ത​മാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യ​ക​ര​മാ​വു​മെ​ന്നു പോ​ലീ​സ് ക​രു​തി​യ പ്ര​ധാ​ന വ​ഴി​യും അ​ട​ഞ്ഞു. പ്ര​തി സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്നോ, ഇ​ത​ര​ ദേ​ശ​ക്കാ​ര​നാ​ണെ​ന്ന,ോ സം​ഘ​മാ​യി ചേ​ര്‍​ന്നു ന​ട​ത്തി​യ പ​ദ്ധ​തി​യാ​ണെ​ന്നോ സ്ഥി​രീ​ക​രി​ക്ക​ത്ത​ക്ക യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു കു​ന്നമം​ഗ​ലം​ എ​സ്ഐ അ​റി​യി​ച്ചു. അ​തേ​സ​മ​യം, പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഊ​ര്‍​ജ്ജി​ത​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് തു​ട​രു​ന്ന​ത്. സി​റ്റി പോ​ലീ​സ് ക​മ്മീഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അം​ഗ​ങ്ങ​ളും നോ​ര്‍​ത്ത് അ​സി. ക​മ്മീ​ഷ​ണ​ര്‍ ഇ.​പി. പൃ​ഥ്വി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രൈം​സ്‌​ക്വാ​ഡും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മൊ​ബൈ​ല്‍ കോ​ളു​ക​ളാ​ണ്…

Read More

എ​ട​പ്പാ​ളി​ൽ അ​മ്മ​യും കു​ഞ്ഞും പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ൽ; സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

മലപ്പുറം: എ​ട​പ്പാ​ളി​ൽ വീ​ടി​നു​ള്ളി​ൽ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട്ട​ക്കു​ളം ക​വു​പ്ര മ​ഠ​ത്തി​ൽ​വ​ള​പ്പി​ൽ ബി​ജു​വി​ന്‍റെ ഭാ​ര്യ താ​ര (27) മ​ക​ൾ അ​മേ​ഗ (ആ​റ്) എ​ന്നി​വ​രെ​യാ​ണ് മരിച്ചത്.രാവിലെ പത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി.

Read More

വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കുമു​മ്പിൽ ന​ഗ്നതാപ്രദർശനം: യു​വാ​വ് അ​റ​സ്റ്റിൽ; സ​മാ​ന​മാ​യ കേ​സി​ല്‍ ജ​യി​ല്‍ ശിക്ഷകഴിഞ്ഞ് ഇറങ്ങിയാളാണ് പ്രതിയെന്ന് പോലീസ്

കൊ​യി​ലാ​ണ്ടി: പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കുമു​ന്പില്‍ നഗ്നത പ്ര​ദർശിപ്പി​ച്ച യു​വാ​വി​നെ​തി​രേ കൊ​യി​ലാ​ണ്ടി പോ​ലീ​സ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു.​കോ​ഴി​ക്കോ​ട് നാ​ലു​കെ​ട്ട് വ​ള​പ്പി​ല്‍ ജം​ഷീ​റ​ ഹൗ​സി​ല്‍ ജം​ഷീറി (26) നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് പോ​ക്സോ ​നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. കൊ​യി​ലാ​ണ്ടി റെ​യി​ല്‍​വേ​സ്റ്റേ​ഷ​നു സ​മീ​പ​ത്തുവ​ച്ച് സ്കൂ​ളി​ലെ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് മു​ന്നി​ല്‍ ഇ​യാ​ള്‍ ഉ​ടു​തു​ണി അ​ഴി​ച്ച് മു​ഖം മ​റ​ച്ചാ​ണ് ന​ഗ്നത പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ണ്‍​കു​ട്ടി​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യും പോ​ലീ​സെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. സ​മാ​ന​മാ​യ കേ​സി​ല്‍ ജ​യി​ല്‍ ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ ആ​ളാ​ണ് ജം​ഷീ​ര്‍.

Read More

പ​ട്ടി​ക്കു​ട്ടി​യെ വി​ഴു​ങ്ങിയ മൂർഖനെ  പിടികൂടി;  പാ​മ്പ് പി​ടു​ത്ത​ക്കാ​ർ എ​ത്തി​യപ്പോൾ രക്ഷപ്പെട്ട് ഒളിച്ച പുല്ലാഞ്ഞി മൂർഖനെ ഒടുവിൽ ചാക്കിലാക്കി വനം വകുപ്പ് കൊണ്ടുപോയി

മു​ക്കം: പ​ട്ടി​ക്കു​ട്ടി​യെ വി​ഴു​ങ്ങു​ക​യാ​യി​രു​ന്ന പു​ല്ലാ​ഞ്ഞി മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി. മാ​മ്പ​റ്റ മു​കേ​ഷി ന്‍റെ വീ​ടി​ന​ടു​ത്തു നി​ന്നാ​ണ് ആ​റ​ടി​യോ​ളം നീ​ള​മു​ള്ള പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. താ​മ​ര​ശ്ശേ​രി വ​നം​വ​കു​പ്പി​ന്‍റെ പാ​മ്പ് പി​ടു​ത്ത സം​ഘ​മെ​ത്തി​യാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന​ടു​ത്തു​ള്ള ഷെ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ​ട്ടി പ്ര​സ​വി​ച്ചി​രു​ന്നു. ഷെ​ഡി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പ​ട്ടി​ക്കു​ട്ടി​ക​ളെ​യും പാ​മ്പ് കൊ​ന്നു. ഷെ​ഡി​ന​ടു​ത്ത് നി​ന്നും പ​ട്ടി കു​ര​യ്ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. പ​ട്ടി​ക്കു​ട്ടി​ക​ളി​ലൊ​ന്നി​നെ പ​കു​തി​യോ​ളം പാ​മ്പ് വി​ഴു​ങ്ങി​യി​രു​ന്നു. പാ​മ്പ് പി​ടു​ത്ത​ക്കാ​ർ എ​ത്തി​യ​തോ​ടെ പാ​മ്പ് വാ​യി​ൽ നി​ന്നും പ​ട്ടി​ക്കു​ട്ടി​യെ ഒ​ഴി​വാ​ക്കി ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി. തു​ട​ർ​ന്ന് ഷെ​ഡി​ന്‍റെ​മു​ക​ളി​ലെ ഓ​ല​യ​ക്കു​ള്ളി​ൽ ഒ​ളി​യ്ക്കാ​ൻ ശ്ര​മി​ച്ച പാ​മ്പി​നെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​ച്ച​ത്.

Read More

പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ന് കീ​ഴി​ല്‍  പോ​ലീ​സ് സേ​ന സ​മ്പൂ​ര്‍​ണ പ​രാ​ജ​യം: മു​സ്‌ലിം യൂ​ത്ത് ലീ​ഗ്

കോ​ഴി​ക്കോ​ട് : ക്ര​മ​സ​മാ​ധാ​ന​പാ​ല​ന രം​ഗ​ത്ത് രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​യി​രു​ന്ന കേ​ര​ള പോ​ലീ​സ് സേ​ന പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ന് കീ​ഴി​ല്‍ സ​മ്പൂ​ര്‍​ണ്ണ പ​രാ​ജ​യ​മാ​യി​മാ​റി​യി​രി​ക്ക​യാ​ണെ​ന്ന് മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​സ്റ്റ​ഡി മ​ര​ണ​ങ്ങ​ള്‍ തു​ട​ര്‍​ക​ഥ​യാ​വു​ക​യും കു​റ്റ​വാ​ളി​ക​ള്‍​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന കേ​ര​ള പോ​ലീ​സ് സേ​ന​യി​ല്‍ കൈ​ക്കൂ​ലി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും സാ​ര്‍​വ്വ​ത്രി​ക​മാ​യി​രി​ക്ക​യാ​ണ്. സി​പി​എ​മ്മി​ന്‍റെ ഇം​ഗി​ത​ത്തി​ന് അ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് കൊ​ണ്ടും പാ​ര്‍​ട്ടി​ക്ക് താ​ത്പ​ര്യ​മു​ള്ള സ​മ്പ​ന്ന​ര്‍​ക്ക് സ​ഹാ​യം ചെ​യ്യു​ന്ന​ത് കൊ​ണ്ടും പോ​ലീ​സി​ലെ ക്രി​മി​ന​ലു​ക​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ന്ന​ത്. എ​ട​പ്പാ​ളി​ല്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് വൈ​മ​ന​സ്യം കാ​ണി​ച്ച​തും വ​രാ​പ്പു​ഴ​യി​ല്‍ സി​പി​എം നേ​താ​ക്ക​ളു​ടെ നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശ്രീ​ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണ്. സി​നി​മ തി​യ​റ്റ​റി​ല്‍ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് മ​ന്ത്രി കെ.​ടി ജ​ലീ​ല്‍ സ​ഹാ​യം ചെ​യ്തു എ​ന്ന…

Read More

ന​ന്മയു​ടെ പൂ​മ​ര​മാ​യി വ്യാ​പാ​രി നേ​താ​വ്; മ​ക​ളു​ടെ വി​വാ​ഹ ദി​വ​സം  നി​രാ​ലം​ബ​ർ​ക്കു വീ​ടൊ​രു​ക്കി എ​ൻ. അ​ബ്ദു​ൾ​മ​ജീ​ദ്

പൂ​ക്കോ​ട്ടും​പാ​ടം: മ​ക​ളു​ടെ വി​വാ​ഹ ദി​വ​സം സാ​മൂ​ഹ്യ​ന​ൻ​മ പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്കം​കു​റി​ച്ച് ചു​ള്ളി​യോ​ട്ടി​ലെ വ്യാ​പാ​രി നേ​താ​വ് എ​ൻ. അ​ബ്ദു​ൾ​മ​ജീ​ദ്. മ​ക​ളു​ടെ വി​വാ​ഹ വേ​ദി​യി​ൽ വ​ച്ച് അ​ദ്ദേ​ഹം ഭ​വ​ന​ര​ഹി​ത​ർ​ക്കു സൗ​ജ​ന്യ​മാ​യി താ​മ​സി​ക്കാ​ൻ ര​ണ്ടു വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി മാ​തൃ​ക​യാ​യി. വീ​ടു​ക​ൾ പാ​ണ​ക്കാ​ട് അ​ബ്ബാ​സ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ​മ​ർ​പ്പ​ണം ന​ട​ത്തി. വി​വാ​ഹ വേ​ദി​യി​ൽ വ​ച്ച് വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഹൈ​ക്കോ​ട​തി ജ​ഡ്ജി അ​നു​ശി​വ​രാ​മ​ൻ, മു​റ്റി​പ്പി​ലാ​ൻ സാ​ദി​ഖി​നു കൈ​മാ​റി. മാ​തൃ​കാ​പ​ര​മാ​യ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​മാ​ണ് അ​ബ്ദു​ൾ​മ​ജീ​ദ് നി​ർ​വ​ഹി​ച്ച​തെ​ന്നു അ​വ​ർ പ​റ​ഞ്ഞു. വി​വാ​ഹ​ത്തി​നു പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പി.​വി അ​ബ്ദു​ൾ വ​ഹാ​ബ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹ​ല്ല് ഖാ​സി അ​സ്ലം​മു​സ്‌ലി​യാ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. 650 സ്ക്വ​യ​ർ ഫീ​റ്റ്് വീ​ത​മു​ള്ള ര​ണ്ടു വീ​ടു​ക​ളാ​ണ് മ​ജീ​ദ് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ര​ണ്ടു മു​റി, ഹാ​ൾ, അ​ടു​ക്ക​ള, സി​റ്റൗ​ട്ട്, കി​ണ​ർ എ​ന്നി സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് വീ​ട് നി​ർ​മി​ച്ച​ത്. പി.​വി.…

Read More

ക​നോ​ലി​ക​നാ​ലി​നെ ഉ​ള്‍​പ്പെ​ടു​ത്തി ഏ​കീ​കൃ​ത ജ​ല​ടൂ​റി​സം പ​ദ്ധ​തി; മാ​സ്റ്റ​ര്‍​പ്ലാ​ന്‍ ത​യാ​റാ​ക്കി​യ​ത് ഐ​ഐ​എ; സ​ര്‍​ക്കാ​റി​ന് സ​മ​ര്‍​പ്പി​ക്കും

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ടി​ന്‍റെ ച​രി​ത്ര​വും സം​സ്‌​കാ​ര​വും നി​ല​നി​ര്‍​ത്തി പ്ര​കൃ​തി​ക്കി​ണ​ങ്ങി​യ രീ​തി​യി​ലു​ള്ള ഏ​കീ​കൃ​ത ജ​ല​ടൂ​റി​സം പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യാ​ക്കി മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ര്‍​ക്കി​ടെ​ക്ട്‌​സാ​ണ് ഏ​കീ​കൃ​ത ജ​ല ടൂ​റി​സം പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്. നാ​ലു​മാ​സ​ത്തെ പ​ഠ​ന​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. എ​ല​ത്തൂ​ര്‍ പു​ഴ, ക​നോ​ലി​ക​നാ​ല്‍, ക​ല്ലാ​യ് പു​ഴ, കാ​ലി​ക്ക​റ്റ് ബീ​ച്ച് എ​ന്നി​ങ്ങ​നെ ജ​ല​പാ​ത​യി​ലൂ​ടെ ന​ഗ​രം ചു​റ്റി സ​ഞ്ച​രി​ക്കു​ന്ന​തി​നു​ള്ള അ​ര്‍​ബ​ണ്‍ വാ​ട്ട​ര്‍ ലൂ​പ്പാ​യി കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തെ മാ​റ്റും വി​ധ​ത്തി​ലു​ള്ള പ​ദ്ധ​തി​യാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​രോ മേ​ഖ​ല​യി​ലും ന​ട​പ്പാ​ക്കേ​ണ്ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് പ​ഠ​ന​ത്തി​ലൂ​ടെ മ​ന​സി​ലാ​ക്കു​ക​യും അ​ത​തു പ്ര​ദേ​ശ​ത്തി​ന്‍റെ ത​നി​മ​യും പൈ​തൃ​ക​വും നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ടു​മാ​ണ് മാ​സ്റ്റ​ര്‍​പ്ലാ​ന്‍ . 750 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്താ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തു​വ​ഴി ജി​ല്ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ക​യും സാ​മ്പ​ത്തി​കാ​ഭി​വൃ​ദ്ധി നേ​ടാ​നാ​വു​ക​യും ചെ​യ്യു​മെ​ന്നാ​ണ് ഐ​ഐ​എ വ്യ​ക്ത​മാ​ക്കു​ന്ന​ത്…

Read More

നാട്ടുകാരെ “വെള്ളം കുടിപ്പിക്കാൻ’ തുനിഞ്ഞിറങ്ങി അ​ഞ്ച് യു​വാ​ക്ക​ൾ;  എസ് കമ്പനിക്കാരുടെ കിണറുപണിക്കഥയറിയാതെ പോകരുത്

മു​ക്കം: സ​ജ്മീ​ർ, സ​ത്താ​ർ, ശ​ശീ​ന്ദ്ര​ൻ, സാ​ഹി​ർ, സ​ജീ​ദ്…. “എ​സ് ക​മ്പ​നി’​യി​ലെ അ​ഞ്ചം​ഗ​ങ്ങ​ൾ. അ​ഞ്ചു പേ​രും പു​ല​ർ​ച്ചെ അ​ഞ്ചി​ന് എ​ഴു​ന്നേ​റ്റ് മി​നി പ​ഞ്ചാ​ബി​ലെ ഇ​രു​വ​ഞ്ഞി​പ്പു​ഴ​യ്ക്ക​രി​കി​ൽ നി​ർ​മി​ക്കു​ന്ന വ​ലി​യ കി​ണ​റി​നു സ​മീ​പ​ത്തെ​ത്തും. എ​ഴു​പ​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മൊ​രു​ക്കാ​നു​ള്ള കി​ണ​റി​നാ​യു​ള്ള അ​ധ്വാ​നം. 50 മീ​റ്റ​ർ അ​ക​ലെ​യു​ള്ള ക​ല്ലും മെ​റ്റ​ലു​മെ​ല്ലാം മ​റ്റു നി​ർ​മാ​ണ വ​സ്തു​ക്ക​ളു​മെ​ല്ലാം കി​ണ​രി​ന​രി​കി​ൽ എ​ത്തി​ക്കു​ന്ന​തും കി​ണ​ർ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത​തും ഇ​വ​രാ​ണ്. ഈ ​അ​ധ്വാ​നം എ​ട്ടു മ​ണി വ​രെ തു​ട​രും. പി​ന്നെ അ​വ​രു​ടെ ജോ​ലി​ക്കു പോ​കാ​നാ​യി പി​രി​യും. ആ​റ് മീ​റ്റ​റി​ല​ധി​കം ആ​ഴ​മു​ള്ള കി​ണ​റി​ന് അ​ഞ്ച് മീ​റ്റ​ർ വ്യാ​സ​മു​ണ്ട്. ചെ​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ച് കി​ണ​റി​ന് ചു​റ്റു​ഭാ​ഗ​വും വ​ലി​യ കെ​ട്ട്. കെ​ട്ട് ത​ള്ളി കി​ണ​ർ ഇ​ടി​യാ​തി​രി​ക്കാ​ൻ കി​ണ​റി​ന​ക​ത്ത് നാ​ല് പി​ല്ല​റും മൂ​ന്ന് ബെ​ൽ​റ്റും. പു​ഴ​യി​ലെ ചെ​ളി​വെ​ള്ളം കി​ണ​റ്റി​ലെ​ത്താ​തി​രി​ക്കാ​ൻ ചു​റ്റും ബേ​ബി മെ​റ്റ​ലു​മി​ട്ടി​ട്ടു​ണ്ട്. ഇ​തു​വ​രെ 1600 -ല​ധി​കം ചെ​ങ്ക​ല്ല് ക​ട​ത്തി​ക്ക​ഴി​ഞ്ഞു. ഇ​നി​യും വേ​ണം 500 -ഓ​ളം ക​ല്ലു​ക​ൾ. തീ​ർ​ത്തും…

Read More

ഒ​മ്പതം​ഗ കു​ടും​ബ​ത്തെ വീ​ടി​ന് തീ​വ​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; പ്രതിയെ പോലീസ് അറസ്റ്റുചെയ്തു;  രാ​ത്രി മ​ണ്ണെ​ണ്ണ​യു​മാ​യി വ​ന്ന പ്ര​തി​യു​ടെ ദൃ​ശ്യം സി​സി​ടി​വി​യി​ൽ

കൊ​ണ്ടോ​ട്ടി: ക​ച്ച​വ​ട​ത്തി​ലെ വി​രോ​ധം തീ​ർ​ക്കാ​ൻ വീ​ടി​നോ​ട് ചേ​ർ​ന്നു​ള​ള അ​ട​യ്ക്കാ​പു​ര​യ്ക്ക് തീ​കൊ​ടു​ത്ത സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ചെ​റു​വാ​യൂ​ർ മൂ​ല​യി​ൽ അ​ലി (58)യെ​യാ​ണ് വാ​ഴ​ക്കാ​ട് എ​സ്ഐ വി​ജ​യ​രാ​ജ​ൻ അ​റ​സ്റ്റു ചെ​യ്ത​ത്. ചെ​റു​വാ​യൂ​ർ പു​ഞ്ചി​രി​ക്കാ​വ് അ​ബൂ​ബ​ക്ക​റി​ന്‍റെ വാ​ഴ​യൂ​രി​ലെ വീ​ടി​നോ​ട് ചേ​ർ​ന്ന അ​ട​യ്ക്കാ​പു​ര​യ​ക്ക് ഇ​ന്ന​ലെ പു​ല​ർ​ച്ച​യാ​ണ് തീ​പി​ടി​ച്ച​ത്. പു​ക വീ​ടി​നു​ള​ളി​ലേ​ക്ക് വ​ന്ന​തോ​ടെ​യാ​ണ് കു​ഞ്ഞ​ങ്ങ​ള​ട​ക്കം വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. കി​ണ​റ്റി​ൽ നി​ന്ന് വെ​ള്ളം പ​ന്പ് ചെ​യ്ത് തീ​യ​ണ​ച്ചു. തു​ട​ർ​ന്ന് വാ​ഴ​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.പ്ര​തി​യു​ടെ ദൃ​ശ്യം സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ​തോ​ടെ​യാ​ണ് പ്ര​തി​യു​ടെ അ​റ​സ്റ്റി​ന് വ​ഴി​തെ​ളി​ഞ്ഞ​ത്. രാ​ത്രി​യി​ൽ ബ​ക്ക​റ്റി​ൽ മ​ണ്ണ​ണ്ണെ​യു​മാ​യി ഒ​രാ​ൾ ന​ട​ന്നു നീ​ങ്ങു​ന്ന​ത് സ​മീ​പ​ത്തു​ള്ള വീ​ടി​ന്‍റെ ടെ​റ​സി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ൽ നി​ന്നും ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​യി​രു​ന്നു. അ​ട​ക്ക ക​ച്ച​വ​ട​ത്തി​ന്‍റെ പേ​രി​ലു​ള്ള വ​ഴ​ക്കാ​ണ് വീ​ടി​ന് തീ​വ​യ്ക്കാ​ൻ കാ​ര​ണ​മാ​യ​ത്. തീ ​പി​ടി​ച്ച വീ​ട്ടി​ലെ ഗൃ​ഹ​നാ​ഥ​ൻ അ​ബൂ​ബ​ക്ക​റും അ​ട​ക്ക ക​ച്ച​വ​ട​ക്കാ​ര​നാ​ണ്.…

Read More